‘ഇരുപത്തിനാലുവയസിനുള്ളിൽ കല്യാണം കഴിയണം അല്ലെങ്കിൽ പിന്നെ ഇരുപത്തിയേഴിലെ യോഗാമുള്ളൂ ‘

രചന: ദിയ

ഇരുപത്തിനാലുവയസിനുള്ളിൽ കല്യാണം കഴിയണം അല്ലെങ്കിൽ പിന്നെ ഇരുപത്തിയേഴിലെ യോഗാമുള്ളൂ ‘ ആ ജോല്സ്യനെ വാക്കുകൾ കേട്ടതും അവൾക്കയാളെ കൊല്ലാനുള്ള ദേഷ്യം വന്നു.അമ്മയും അച്ഛനും വല്യവിശ്വാസികൾ ആണു്

അതുകൊണ്ട് തന്നെ അയാളുടെ വാക്കുകൾ അവര്ക് വിശ്വാസവും ആണ് . തിരിച്ചു വീട്ടിലേക്ക്പ്പോരുന്നവഴി അമ്മയുടേം അച്ഛന്റെയും ചർച്ച പെട്ടന്നൊരു മാട്രിമോണിയിൽ പ്രൊഫൈൽ ഉണ്ടാക്കണം എന്നൊക്കെ ആയിരുന്നു ഏലാം കേട്ട് ഞാൻ ചുമ്മാ പറഞ്ഞു ഇതൊക്കെ തട്ടിപ്പാണ് അമ്മേ ..വേറെ ആളുടെ അടുത്തു പോയാൽ അവർ വേറെ വയസ് പറയും .അത് കേട്ടതും അച്ഛൻ എന്നോടായി പറഞ്ഞു എന്തായാലും കുഴപ്പമില്ല എന്നായാലും നിന്നെ കല്യാണം കഴിച്ച വിടണം അപ്പൊ ഇപ്പോ തന്നെ നോക്കിയേക്കാം ..ഇതുംകൂടികേട്ടപ്പോ മറ്റൊന്നും പറയാൻ തോന്നിയില്ല. കല്യാണാലോജനകളും ദിവസങ്ങളും കടന്നുപ്പോയി ..അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച രാവിലെ അമ്മ എന്നോടായി പറഞ്ഞു ആമി നിന്നെ ഇന്ന് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് പോയി കുളിച്ചു റെഡിയാവു .. ഇപ്പോ കല്യാണത്തിനെപ്പറ്റി ആലോചിക്കാൻ പോലും പറ്റുന്നില്ല ..ഒരുപാട് തവണ വീട്ടിൽ എല്ലാവരോടും പറഞ്ഞു എനിക്ക് കല്യാണം വേണ്ട എന്ന് .ആരുകേൾകാൻ അല്ലെങ്കിൽ എല്ലാത്തിനും കൂട്ടുനിന്നിരുന്ന അനിയൻ തെണ്ടിക് വരെ ന്ത് ഉത്സാഹമാ ചേച്ചിയെ കെട്ടിച്ചവിടാൻ..

അങ്ങനെ മനസില്ലാമനസോടെ അവൾ കുളിച്ചു ഒരുങ്ങി അടുക്കളയിൽ ചെന്നപ്പോൾ അവിടെ മാമനും അമ്മായിയും മക്കളും എല്ലാം എത്തിയിരിക്കുന്നു അവരുടെ സംസാരത്തിൽ നിന്ന് മനസിലായി ചെക്കൻ ആർമിക്കാരൻ ആണെന്.. അങ്ങനെ കാത്തിരിപ്പിനു ഒടുവിൽ അവർ എത്തി. എന്തൊക്കെയോ സംസാരിക്കുന്നത് എനിക്ക് അടുക്കളയിലേക്ക് കേൾക്കാം അതിനു വിരാമം എന്നോണം ആരോ പറഞ്ഞു പെണ്ണിനെ വിളിക്കാം. അതുകേട്ടു ശരീരം മുഴുവൻ ഒരു വിറയൽ അനുഭവപ്പെട്ടു.അത് മനസിലാക്കിയിട്ടായിരിക്കും അമ്മ ആണ് ചായ ട്രേ കൊണ്ടുപോയത് പുറകെ ഞാനും നടന്നു.. എല്ലാവരോടും ഒന്ന് ചിരിച്ചേന്ന് വരുത്തി കഷ്ടപ്പെട്ട് ഞാൻ ചെക്കനെ ഒന്ന് നോക്കി ആള് കൊള്ളാം ലുക്ക്‌ന് ആണ് അയാൾ എന്നോട് ചിരിച്ചു സംസാരിച്ചത്എല്ലാം അമ്മയും കൂടെ ഉള്ളവരും ആണ്.. അവരുടെ ചോദ്യങ്ങൾക്ക് എന്തൊക്കെയോ മറുപടി പറഞ്ഞു അതിനുശേഷം കൂട്ടത്തിൽ ആരോ പറഞ്ഞു അവര്ക് എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ എന്ന്. ഞങ്ങൾ സംസാരിക്കാൻ പോയത് വീടിന്റെ കിഴക്കേ സൈഡിലെ ഒരു മുരിങ്ങയുടെ ചോട്ടിൽ ആയിരുന്നു കുറെച്നേരത്തെ മൗനത്തിനുശേഷം അയാൾ എന്നോട് ചിരിച്ചു എന്നിട്ട് ചോദിച്ചു ഇയാളെന്താ ഇങ്ങനെ വിറക്കുന്നതു? എനിക്ക് ഇങ്ങനെ ആദ്യമായിട്ടാണ് ഈ പെണ്ണുകാണാൻ വരുന്നത് ഒകെ അതുകേട്ടു അയാൾ ചിരിച്ചു എന്നിട്ട് പറഞ്ഞു ഞാൻ ഇയാളെ കൊല്ലാന്നൊന്നും വന്നതല്ല പിന്നെ ഇതെന്റെയും ഫസ്റ്റ് എക്സ്പീരിയൻസ് ആണ് അയാൾ എന്തൊക്കെയോ അയാളെ പറ്റി എന്നോട് പറഞ്ഞു പക്ഷെ അതൊന്നും ഞാൻ കേട്ടില്ല കാരണം ചെവിയിൽ നിന്ന് ന്തോ കിളികൾ പറന്നുപോയ ഒരു ഫീൽ ആയിരുന്നു.. അവസാനം അയാൾ എന്നോട് ചോദിച്ചു തനിക്ക് എന്തെങ്കിലും അഫ്ഫയെര് മറ്റോ ഉണ്ടോ

ഉണ്ടായിരുന്നു ഇപ്പോ അങ്ങനെ ഒന്നും ഇല്യ.. അയാൾ അതിനു മറുപടി പറഞ്ഞു അതൊക്കെ ഇല്ലാത്തതു ആയി ആരും കാണില്ല പിന്നെ ഇയാൾക്ക് എന്നെ ഇഷ്ടം ആയോ ഞാൻ മൂളി “മം ” അതിനുശേഷം ഞാൻ ചോദിച്ചു പേരെന്താ നിക്ക് അറിയില്ല.. ആഹാ ബെസ്റ്റ് പേരൊന്നും അറിയാതെ ആയിരുന്നോ കുട്ടി ഇത്രേം നേരം ഇവട മിണ്ടിയത് എന്നിട്ട് പറഞ്ഞു സിദ്ധാർഥ് എന്ന്.. നല്ല ആളാണ് എന്നൊക്കെ പറഞ്ഞു അയാൾ ചിരിച്ചു ഞാനും പോവാം എന്ന് പറഞ്ഞു തിരിഞ്ഞ് അപ്പൊ ദ അവടെ രണ്ടു കുഞ്ഞിക്കണ്ണുകൾ ഞങ്ങളെ നോക്കി നിൽക്കുന്നത് കണ്ടത്

ഞാൻ അവളെ വിളിച്ചു ഇങ്ങു വായോ എന്ന് അപ്പോഴേക്കും അവൾ ഓടി ഒളിച്ചു.. ഞാൻ അയാളോട് പറഞ്ഞു എന്റെ മാമന്റെ മോൾ ആണ് കളിയാക്കാൻ വലതും കിട്ടാൻ നോക്കിയിരിക്കുന്ന കുട്ടി ആണ് അയാൾ ചിരിച്ചു പോവാൻ നേരത്ത് പുള്ളിടെ അമ്മയും പെങ്ങളും ഒകെ യാത്രപറഞ്ഞു അവരൊക്കെ പോയതിനുശേഷം അമ്മയുടെയും അമ്മായിടെയും വക കളിയാക്കൽ ” അവൾക്ക് കല്യാണം വേണ്ട എന്നിട്ട് പെണ്ണ് എത്ര ടൈം ആണ് സംസാരിച്ചത് ” അത് കേട്ടതും ആ കുരുട്ട് പറയുവാ ഏച്ചി ഭയങ്കര ചിരിയൊക്കെ ആയിരുന്നു അമ്മേ എന്ന്.. ഇനിയെന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ അവടെ നിന്നും നൈസ് ആയി എസ്‌കേപ്പ് ചെയ്ത്.. രണ്ടുകൂട്ടർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമായി അതുകൊണ്ട് അവരുടെ എൻഗേജ്മെന്റ് ഉം വിവാഹവും സിദ്ധുന്റെ ലീവിന് മുൻപ് നടത്തണം എന്ന് തീരുമാനിച്ചു പെട്ടന്നായിരുന്നു എൻഗേജ്മെന്റ് കുടുംബക്കാരും കുറെച് സുഹൃത്ത്ക്കളും അടങ്ങുന്ന ചെറിയൊരു ഫങ്ക്ഷൻ. അതിനുശേഷം ആണ് സിദ്ധു ഫോൺ വിളിയൊക്കെ തുടങ്ങിയത് പരസ്പരം ആഗ്രഹങ്ങളും സ്വപ്നങ്ങളും അവർ പങ്കുവെച്ചു അങ്ങനെ ഒരിക്കൽ അവൾ ചോദിച്ചു ” സിദ്ധു നിനക്ക് ആരോടും സ്നേഹം തോന്നിയിട്ടില്ലേ? കുറെച് നേരത്തെ മൗനത്തിനുശേഷം പറഞ്ഞു

“മം കോളേജിൽ പഠിക്കുമ്പോൾ ഒരുവർഷം നീണ്ടു നിന്ന ഞങ്ങളുടെ പ്രണയം കോളേജ് ലൈഫ് അവസാനിച്ചപ്പോൾ അവൾക് വേറെ മാര്യേജ് ആയി അവടെ വെച്ച ന്റെ പ്രണയവും തകർന്നു ബട്ട്‌ എനിക്കവളെ ഒരുപാടിഷ്ടം ആയിരുന്നു ആമി ” കേട്ടപ്പോ ന്റെ ഉള്ളിലെ സ്വാർത്ഥത ദേഷ്യവും സങ്കടവും ആയിട്ട് ഓരോ തുള്ളികളായി ഇറ്റുവീണുകൊണ്ടിരുന്നു.. ഒന്നും മിണ്ടാതെ അവൾ ഇരുന്നു മിണ്ടാതെ ആയപ്പോൾ ആവാം അവൻ അവളോട് ചോദിച്ചു ആമി ന്താ മിണ്ടാത്തെ? ഇടറിയ ശബ്‌ദതോടുകൂടി അവൾ പറഞ്ഞു എനിക്ക് ഇഷ്ടമല്ല സിദ്ധു വേറെ ആരേലും ഇഷ്ടം ആണെന് പറയുന്നത്പോലും ” എന്റെ പൊട്ടിപെണ്ണെ ഇതൊക്കെ കോളേജ് ലൈഫ്ഇൽ ഉണ്ടായ ഇഷ്ടങ്ങൾ ആണ് ഇന്ന് ഞാൻ ലോകത്ത് ഏറ്റവും സ്നേഹിക്കുന്നത് ന്റെ ആമിയെ ആണ് ”

രചന: ദിയ

Leave a Reply

Your email address will not be published. Required fields are marked *