പ്രാണനാണ് അവൾ….

രചന: ജോസ്ബിൻ.
കൈയിൽ കുഞ്ഞുമായി ആശുപത്രിയിൽ ഇരിയ്ക്കുന്ന തന്റെ മരുമകന്റെ അടുത്തേയ്ക്കു നടന്നു നീങ്ങുമ്പോൾ അറിയാതെ തന്നെ അയാളുടെ കണ്ണുനിറഞ്ഞിരുന്നു….

മരുമകന്റെ അടുത്തിരുന്നു മരുമകന്റെ കൈയിൽ ഇരിക്കുന്ന തന്റെ പേരക്കിടാവിന്റെ മുഖത്തേയ്ക്കു നോക്കിയപ്പോൾ അയാളുടെ കണ്ണുനീർ തുള്ളികൾ നിറഞ്ഞൊഴുകി…

മരുമോന്റെ തോളിൽ തലോടി അയാൾ പറഞ്ഞു

5 വർഷങ്ങൾക്കു മുമ്പ് നിങ്ങൾ ഡിഗ്രിയ്ക്കു പഠിയ്ക്കുന്ന സമയം നീയും,മെറിനും തമ്മിൽ ഇഷ്ട്ടമാണന്നറിഞ്ഞപ്പോൾ ഏറ്റവും എതിർത്തവൻ ഞാനാണ്..

എന്റെ വിറകുപുരയുടെ അത്ര വലിപ്പമില്ലാത്ത ഒരു കുടിലിൽ കിടക്കുന്നവന് എന്റെ മോളെ സ്നേഹിയ്ക്കാൻ എന്തു യോഗ്യത ?

നിന്റെ സ്നേഹം സത്യമാണോ എന്റെ പണം കണ്ടാണോ നീ അവളെ സ്നേഹിച്ചത്? ഇതായിരുന്നു എന്റെ ചിന്ത

നിന്റെ പേരിലാണ് ഞാൻ അവളെ ആദ്യമായി അടിച്ചത്..

നിനക്കു ഓർമ്മയുണ്ടോ? അതൊക്കെ നിനക്കു മറക്കാൻ കഴിയുമോ

ഒരു സന്ധ്യ നേരത്തു ഞാനും എന്റെ ജോലിക്കാരും നിന്റെ വീട്ടിൽ വന്ന് ഭീക്ഷണിപ്പെടുത്തിയത്..

നിങ്ങൾ പരസ്പരം കാണാതെ സംസാരിക്കാതിരിയ്ക്കാൻ ഞാൻ എത്രമാത്രം ശ്രമിച്ചിട്ടുണ്ടന്നറിയോ?

പഠനം പൂർത്തിയാക്കി നീ വിദേശത്തു ജോലിയ്ക്കു പോയപ്പോളാണ് എന്റെ മനസ്സിന് ഒരു ആശ്വാസം കിട്ടിയത്…

നീ പോയ സമയം നോക്കി അവൾക്കു ഞാൻ വിവാഹാലോചനകൾ നോക്കാൻ തുടങ്ങി..

അവളെ അറിയ്ക്കാതെ അവളെ കാണാൻ വന്ന ചെക്കന്റെയും ചെക്കൻ വീട്ടുക്കാരുടെയും മുന്നിലെയ്ക്കു അവളെ പറഞ്ഞയ്ക്കുമ്പോൾ യുദ്ധം ജയിച്ച പോരാളിയുടെ വിജയ ഭാവമായിരുന്നു എന്റെ മുഖത്ത്..

ചെക്കനോട് പെണ്ണിനെ ഇഷ്ട്ടമായോ എന്ന ബ്രോക്കറുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് അവളാണ് പെണ്ണിനെ ഇഷ്ട്ടമായിട്ടും കാര്യമില്ല..

എന്റെ ഹൃദയത്തിൽ മറ്റൊരു പുരുഷനാണ് ആ മനുഷ്യന്റെ മാത്രം പെണ്ണാകാൻ കൊതിക്കുന്നവളാണ് ഞാൻ…

ആ മനുഷ്യനല്ലാതെ വേറെ ആരു എനിയ്ക്കു മുന്നിൽ ഇതുപ്പോലെ വന്നിരുന്നാലും എന്റെ മറുപ്പടി ഇഷ്ട്ടമല്ല എന്നാണ്…

ക്ഷണിച്ചു വരുത്തിയവരെ അപമാനിച്ചു വിട്ടതിന്റെ ദേഷ്യത്തിൽ അന്ന് ഞാൻ ഒത്തിരി മദ്യപിച്ചു.. അവളെ ഒരുപാട് ഉപദ്രവിച്ചു പക്ഷേ അവൾ നിന്നെ മറക്കാൻ തയ്യാറായില്ല…

അവളുടെ വാശിയ്ക്കു മുന്നിൽ ഞാൻ തോറ്റുപോയി..

വീണ്ടും ഞാൻ നിന്റെ വീട്ടിൽ വന്നു അന്ന് എന്റെ വീടിനോളം വലുപ്പമില്ലങ്കിലും ഒരു നല്ല വീടിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു..

ഞാൻ വന്ന് എന്റെ മോൾക്കു വേണ്ടി ആട്ടിയിറക്കിവിടുമെന്ന് വിചാരിച്ചടത്തു മര്യാദയോടെ എന്നെ സ്വീകരിച്ചു..

മനസ്സില്ലാ മനസ്സോടെ വലിയ ആഘോഷത്തോടെ നിങ്ങളുടെ വിവാഹം ഞാൻ നടത്തി….

പക്ഷേ കിട്ടുന്ന അവസരങ്ങളിൽ എല്ലാം നിന്നെ ഞാൻ അപമാനിക്കാൻ ശ്രമിച്ചു..

വിവാഹം കഴിഞ്ഞു തിരിച്ചു വിദേശത്തു പോകാൻ മടിച്ചു നിന്നപ്പോൾ എന്റെ എച്ചിൽ തിന്ന് വളരാംമെന്ന് വിചാരിയ്ക്കണ്ട എന്ന് മോളോട് ഞാൻ പറഞ്ഞത് നിന്റെ മുന്നിൽ നിന്നാണ്..

എന്റെ മാനസിക പീഡനം സഹിക്കാൻ കഴിയാതെ നീ വീണ്ടും വിദേശത്തുപോയി..

നിന്നെ പിരിഞ്ഞിരിക്കുന്നതിൽ വേദനക്കുന്ന എന്റെ മോളോട് ഞാൻ പറഞ്ഞതു മുഴുവൻ നിന്റെ കുറ്റങ്ങളും കുറവും മാത്രമാണ്…

എത്ര വേദനിപ്പിച്ചിട്ടും ആട്ടി ഇറക്കിവിട്ടിട്ടും.. നീ അവധിയ്ക്കു നാട്ടിൽ വന്നപ്പോൾ വിസ്കിയും, ബാച്ചും എനിയ്ക്കു സമ്മാനമായി തന്നു..

നീ തന്ന സമ്മാനത്തോട് എനിയ്ക്കു പുഛമായിരുന്നു..

ആരോ പറഞ്ഞറിഞ്ഞു വലിയ കമ്പനിയിൽ ലക്ഷങ്ങൾ വാങ്ങുന്ന മനേജർ പോസ്റ്റാണ് നിനക്കെന്ന് അപ്പോഴും നിന്നോടുള്ള എന്റെ ചിന്തയ്ക്കു ഒരു മാറ്റവും വന്നില്ല..

അവൾ ഇവളെ നാലു മാസം ഗർഭണിയായി ഇരിക്കുമ്പോഴാണ് നീ തിരിച്ചു പോകുന്നത്..

നി പോയപ്പോൾ മുതൽ തുടങ്ങിയ കരച്ചിൽ, റൂമിൽ വാതിൽ അടച്ചിരിയ്ക്കൽ ആരോടും സംസാരിക്കാതെ..

നിന്റെ കോളിനായി മാത്രം കാത്തിരിക്കുന്നവൾ..

അത് പിന്നിട് മാനസികരോഗത്തിലേക്കു വഴിമാറി തന്നെ ഇരുന്ന് ചിരിക്കുക ,തന്നെ വർത്തമാനം പറയുക..

അവളുടെ അവസ്ഥ നിന്നെ അറിയ്ക്കാൻ ആദ്യം ഭയമായിരുന്നു..

തോമാച്ചന്റെ മകൾക്കു ഭ്രാന്തായി കെട്ടിയ ചെക്കൻ ഇട്ടിട്ടു പോയി എന്നു നാട്ടിൽ അറിഞ്ഞാൽ പിന്നെ എനിയ്ക്കു ജീവിയ്ക്കാൻ കഴിയുമോ..?

പക്ഷേ എല്ലാം അറിഞ്ഞു നീ വന്നു ഒരു കുഞ്ഞിനെ നോക്കുന്നപ്പോലെ അവളെ നോക്കി അവൾ ഉപദ്രവിക്കുമോ എന്നുപോലും ഭയക്കാതെ അവൾക്കൊപ്പമിരുന്നു ഒപ്പം ഉറങ്ങി..

ജന്മം കൊടുത്ത ഈ കുഞ്ഞിന് മുലപ്പാൽ കൊടുക്കാതെ, ഇതിനെ കൊല്ലണമെന്ന് പറഞ്ഞിട്ടുപ്പോലും എന്റെ മോളെ നീ ഒന്ന് തൊട്ടു നോവിച്ചില്ല..

മോനെ ഈ അപ്പന് തെറ്റുപറ്റിപ്പോയി എന്നോട് ക്ഷമിയ്ക്കണം നീ..

എന്റെ മോളോട് നിനക്കുള്ള സ്നേഹം കാണാൻ ഈ അപ്പൻ വൈകിപോയി..

വാക്കുകൾ പറയാൻ കഴിയാതെ വിങ്ങിപ്പൊട്ടുന്ന ആ മനുഷ്യന്റെ തോളിൽ തലോടി അവൻ പറഞ്ഞു..

ഒന്നും ഇല്ലന്നറിഞ്ഞിട്ടും എല്ലാം സഹിച്ചും എന്നെ സ്നേഹിച്ചവളാണ് അവൾ..

വെറുതെ തോന്നിയ ഇഷ്ട്ടമല്ല അവളോട് എനിയ്ക്കു എന്റെ ഹൃദയത്തിൽ ചേർത്തവളാണ്…

എന്റെ മരണംവരെ അവൾ എനിയ്ക്കൊപ്പം മുണ്ടാകും..

പാതി വഴിയിൽ അവളെ തനിച്ചാക്കി പോകാൻ എനിയ്ക്കു കഴിയില്ല എന്റെ പ്രാണനാണവൾ..!

രചന: ജോസ്ബിൻ.

Leave a Reply

Your email address will not be published. Required fields are marked *