എന്റെ പൊന്നൂസ്.

രചന: അജയ് അജു

ഓഫീസിലെ തിരക്കുകൾക്കിടയിൽ ഇരിക്കുമ്പോഴാണ് ഫോൺ കിടന്ന് അടിക്കുന്നത് കണ്ടത്. എടുത്തു നോക്കിയപ്പോൾ പൊന്നൂസ്. അവളുടെ നാലാമത്തെ വിളി ആണ് ഇന്ന്.ഫോൺ കട്ട് ചെയ്തു ഞാൻ തിരിച്ചു വിളിച്ചു. “ഏട്ടാ. ഏട്ടൻ തിരക്കിൽ ആണെന്ന് അറിയാം. പക്ഷെ ഇന്ന് നേരത്തെ വരണം ട്ടോ. നമ്മുടെ ഉണ്ണിനേം കൂട്ടി രാത്രി കറങ്ങാൻ പോകണം ട്ടോ . അവനു ഇന്ന് രാത്രി മസാല ദോശ വേണം ന് എന്നോട് പറഞ്ഞു……. എന്നിട് എന്റേം എട്ടന്റേം കൈ പിടിച്ചു രാത്രി കുറെ നടക്കണം ത്രെ..

നമ്മുടെ ഉണ്ണി അല്ലെ … ഏട്ടാ എന്നേം അവനേം ഒന്നും കൊണ്ട് പോകുമോ…… ഏട്ടൻ എന്താ ഒന്നും മിണ്ടാത്തെ…. ഏട്ടൻ വരുമോ….” “പൊന്നൂസേ.. ഏട്ടൻ വേഗം വരാം ട്ടോ .. ഉടുപ്പ് കെ മാറി നിന്നോളൂ… നമുക്ക് പോകാം. പിന്നെ നീ അവിടെ വികൃതി ഒന്നും കാണിക്കരുത് ട്ടോ… ‘അമ്മ പറയുന്നത് എല്ലാം അനുസരിക്കണം. പിന്നെ ഭക്ഷണം കഴിച്ചോ…” “ഉം കഴിച്ചു. ഏട്ടൻ കഴിച്ചോ? പിന്നെ ഏട്ടാ ഇന്ന് ‘അമ്മ എനിക്ക് മുടി കെട്ടി തന്നല്ലോ… എന്നിട്ടു എന്നെ ‘അമ്മ ടെ മടിയിൽ കിടത്തി ഉറക്കി….

എനിക്ക് കുറെ സന്തോഷം ആയി… ഉണ്ണി നെ കൂട്ടിയില്ലാട്ടോ, അവനേ തൊട്ടിലിൽ കിടത്തി.. അങ്ങനെ അവൻ എപ്പോഴും അമ്മയുടെ മടിയിൽ കിടക്കേണ്ട… ” “ഉം. പൊന്നൂസേ … ഏട്ടൻ കുറച്ചു തിരക്കിലാണ്… ഏട്ടൻ വിളിക്കാം ട്ടോ.. വൈകീട് ഉടുപ്പ് മാറി നിന്നോളൂ….” “ഏട്ടാ … ഫോൺ വെക്കാൻ വരട്ടെ… എവിടെ” “എന്ത്” “അമ്മു എവിടെ ” “അമ്മുവോ? ആരാ അത്?” “ഹും. അമ്മു ന് ഇംഗ്ലീഷ് ൽ എഴുതി തിരിച്ചു വായിക്ക്” “എടി പെണ്ണെ… ഇവിടെ തിരക്കിൽ ആണ്” “ഏട്ടാ എനിക്ക് അമ്മു വേണം ഇപ്പൊ………. ഇല്ലെങ്കിൽ ഞാൻ ‘അമ്മ പറഞ്ഞതൊന്നും അനുസരിക്കില്ല ഹും

…..” “അയ്യോ.. നിക്ക് …. ഉമ്മ….” “കിട്ടിയോ” “ഉം.. അപ്പൊ ശരി” അതും പറഞ്ഞു ആ ഫോൺ കട്ട് ആയി. ഫോൺ ൽ റിമൈൻഡർ വെച്ച് വീണ്ടും ഓഫീസിൽ തിരക്കിലേക് പോയി.. വൈകീട്ട് 7 മണിക്ക് റിമൈൻഡർ ഓൺ ആയി. അപ്പോഴേക്കും അന്നത്തെ ദിവസത്തെ വരവ് ചെലവ് കണക്കുകൾ എല്ലാം ടാലി ആയി കഴിഞ്ഞിരുന്നു. അങ്ങനെ മാനേജർ ക്യാബിൻ ൽ നിന്ന് പുറത്തു ഇറങ്ങി. “ഇന്നും രാത്രി പുറത്താണോ?” കളിയാക്കലിന്റെ രൂപം പ്രാപിച്ച ആ ചോദ്യത്തിന് ആ ഓഫീസിൽ വർക്ക് ചെയ്യുന്ന എല്ലാവരെയും ചിരിപ്പിക്കാൻ തക്ക കഴിവുണ്ടായിരുന്നു.. ചോദ്യത്തിനും കാരണം ഉണ്ട്.

ഒരു ചെറു ചിരി ചുണ്ടിൽ വിരിയിച്ചു ഞാൻ പറഞ്ഞു “അതെ . ഇന്നും രാത്രി പുറത്താണ്.” പിന്നെ ഒന്നും പറയാൻ നിന്നില്ല. ബാഗ് എടുത്ത് വണ്ടിയിൽ വീട്ടിലേക്ക് തിരിച്ചു . മനസ്സിൽ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ പൊന്നൂസ്… 10 മിനിറ്റ് ദൂരമേ ഓഫീസിൽ നിന്നും വീട്ടിലേക് ഉള്ളു. വീട്ടിൽ എത്തിയതും അതാ ഇരിക്കുന്നു; സോഫയിൽ നല്ല ഉടുപ്പ് കെ ഇട്ടു കയ്യിൽ എന്റെ ഉണ്ണിനേം എടുത്ത് അവൾ. അവളുടെ അടുത്തു അവൾക് കൂട്ടായി എന്റെ അമ്മയും തൊട്ടടുത്ത് ടി വി വാർത്തയിൽ മുഴുകിയിരിക്കുന്ന അച്ഛനും . ബാഗ് അമ്മയുടെ കയ്യിൽ കൊടുത്തിട്ട് ഞാൻ പറഞ്ഞു. “അമ്മെ ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വരം.” ടി വി ൽ നിന്ന് ശ്രദ്ധമാറ്റി അച്ഛൻ ചോദിച്ചു ……

“എത്ര കാലം ന് വെച്ചാ നീ ഈ പെണ്ണിനെ ഇങ്ങനെ നോക്കാൻ പോകുന്നത്… അവൾക്ക് മനസ്സിന് സുഖമില്ല എന്നുള്ളത് ശരി തന്നെ, അതുകൊണ്ട് ആണ് അവൾ സന്തോഷത്തോടെ കൂടെ ഇരിക്കാൻ നോക്കണം എന്ന് ഡോക്ടർ പറഞ്ഞത്. പക്ഷെ എത്ര കാലം ന് വെച്ചാണ് ഈ നാടകം നീട്ടി കൊണ്ട് പോവുക… നിനക്കു ഒരു നല്ല കുടുംബ ജീവിതം വേണ്ടേ?? ” അവിടെയും ഒന്ന് ചിരിച്ചു കൊടുത്തു എന്നിട്ട് അവളെ ചേർത്ത് പിടിച്ചു ചോദിച്ചു……. “നമുക്ക് പോയാലോ പൊന്നുസേ.. ഇനി നിന്നാൽ നേരം വൈകും…” “ഉം . വേഗം പോകാം… വാ…” “പോയിട്ട് വരാം ട്ടോ. പിന്നെ എന്റെ ചങ്കിൽ ജീവൻ ഉള്ളിടത്തോളം കാലം അവൾ സന്തോഷം ആയിരിക്കും. അതിനു വേണ്ടി ഞാൻ എന്തും ചെയ്യും..ആരും ഉപദേശിച്ചു ബുദ്ധിമുട്ടണ്ട.. നിങ്ങൾക് അവൾ ഒരു ഭാരം ആണെങ്കിൽ പറഞ്ഞാൽ മതി.. ഞങ്ങൾ ഇറങ്ങി തരാം… ആ കഴുത്തിൽ താലി ചേർത്തപ്പോൾ എന്റെ കയ്യിൽ ആ കൈ ചേർത്തുവെച്ചപ്പോൾ തീരുമാനിച്ചതാ…. ജീവൻ ഉള്ളിടത്തോളം കാലം അവളുടെ കൂടെ ഞാൻ ഉണ്ടാകുമെന്ന്…

അതുകൊണ്ട് അവളെ ഒരു ഭാരമായി തോന്നിയാൽ ഞങ്ങൾ ഇറങ്ങി തരാം….” “അങ്ങനെ ഒന്നും അച്ഛൻ ഉദ്ദേശിച്ചില്ല.. നിങ്ങൾ പോയിട്ട് വായോ.. എന്നിട്ട് വേണം ഞങ്ങൾക്ക് ഉറങ്ങാൻ” അമ്മയുടെ മറുപടി വന്നു… ഇറങ്ങാൻ നേരം അവൾ പോയി അച്ഛന് ഒരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു “ഏട്ടനെ ചീത്ത പറഞ്ഞത് എനിക്ക് ഇഷ്ടായി ട്ടോ.. പോയിട്ട് വരാം ……..” അത് കണ്ടതും അമ്മയുടെ കണ്ണ് നിറഞ്ഞു. അത് വരെ ബലം പിടിച്ചിരുന്ന അച്ഛന്റെ കണ്ണുകളും നിറഞ്ഞിരുന്നു… ‘അമ്മ മെല്ലെ അടുക്കളയിലേക്കു പോയി. അവളെ പിന്നിൽ ഇരുത്തി ഉണ്ണിയെ ഞങ്ങള്ക് നടുവിൽ ഇരുത്തി ബൈക്ക് ൽ യാത്ര തുടങ്ങി.. ആദ്യം പോകേണ്ടത് ശ്രീധരേട്ടന്റെ കടയിലേക്കായിരുന്നു..­­­ അവിടെ പോയി 3 മസാല ദോശ പാർസൽ വാങ്ങി വീണ്ടും യാത്ര തുടങ്ങി. രാത്രിയിൽ കോപം കൊണ്ട് തുടിക്കുന്ന കടലിനെ കാണാൻ. ബീച്ചിൽ എത്തിയതും അവളുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു.. അവൾ ഉണ്ണി ക് ഓരോന്ന് ഓരോന്നായി പറഞ്ഞു കൊടുക്കുന്നുണ്ടായിരു­­­ന്നു. “പൊന്നുസേ ഇനി ഉം വൈകിയാൽ ഇത് ചൂട് ആരും. ഇനി ഭക്ഷണം കഴിച്ചിട്ട് ആകാം .. വായോ…”

ആ വിളി കേട്ടതും അവൾ ഓടി അരികിലേക്ക് വന്നു… തുറന്നു വെച്ച പൊതിയിൽ നിന്ന് ഒരു കഷ്ണം പൊട്ടിച്ചു അവളുടെ കയ്യിൽ ഇരിക്കുന്ന ടെഡി ബീർ ന് വായയിലേക്ക് വെച്ച് കൊടുക്കുമ്പോൾ നിറകണ്ണുകളോടെ നോക്കി നിക്കാനേ എനിക്ക് കഴിഞ്ഞുള്ളു..കല്യാണം­­ കഴിഞ്ഞു സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബം ആയിരുന്നു ഞങ്ങളുടേത്. അവൾക്കു സ്വന്തമെന്ന് പറയാൻ അച്ഛനും അമ്മയും ഇല്ലാത്തതിനാൽ ആകണം എന്റെ അച്ഛനും അമ്മയും എന്നാൽ അവൾക്കു ജീവൻ ആയിരുന്നു. എവിടേക്ക് പോകുമ്പോഴും അവൾ അച്ഛന്റെ കൈ പിടിച്ചു ഓരോന്ന് പറഞ്ഞു ഇങ്ങനെ നടക്കും. അങ്ങനെ ഉള്ള ഞങ്ങളുടെ ഇടയിലേക്കാണ് ദൈവം പുതിയ ഒരാളെ തന്നത്. പക്ഷെ അവനു ഏകദേശം 3 വയസ്സ് ആകുമ്പോൾ ഒരു ആക്സിഡന്റ് . ഞാനും പൊന്നൂസും കൂടി ബൈക്ക് ൽ അവനെ മുന്നിൽ ഇരുത്തി പോകുമ്പോൾ എതിരെ വന്ന ലോറി ഞങ്ങളെ ഇടിച്ചു വീഴ്ത്തി..

ഞങ്ങളെ സാക്ഷിയാക്കി ആ ലോറി അവനു മുകളിലൂടെ കയറി ഇറങ്ങി. അന്ന് മുതൽ ആണ് അവൾ ഇങ്ങനെ ആയി മാറിയത്. ആ ഓർമ്മകൾ വീണ്ടും കണ്ണ് നിറച്ചപ്പോൾ അവൾ എന്നെ തോണ്ടി ട് പറഞ്ഞു … “ഏട്ടാ …ഇന്ന് ഉണ്ണി ക് നല്ല വിശപ്പ് ഉണ്ട്. കണ്ടില്ലേ അവൻ ആർത്തിയോടെ കഴിക്കുന്നത്..” അത് കേട്ടതും ചിരിച്ചു കൊണ്ട് അവളുടെ നെറ്റി തടത്തിൽ ഒരു ഉമ്മ കൊടുത്തു…. അപ്പോഴും അവൾ ഉണ്ണിയുടെ വയർ നിറക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു…

രചന: അജയ് അജു

Leave a Reply

Your email address will not be published. Required fields are marked *