അന്നയുടെ ആദ്യരാത്രി…

രചന: Vipin PG

നാലു വർഷങ്ങൾക്കിപ്പുറം മനു പെണ്ണുകാണാൻ പോവുകയാണ്. നാലു വർഷങ്ങൾക്കു മുമ്പ് കിട്ടിയ ഒരു കട്ട തേപ്പ് കിട്ടിയതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ നാല് വർഷമായി ബ്രഹ്മചര്യം സ്വീകരിക്കാൻ വേണ്ടി രാവിലെയും വൈകിട്ടും ധ്യാനത്തിൽ ഇരിക്കുകയായിരുന്നു മനു

ഒരു ദിവസം രാവിലെ ധ്യാനത്തിലിരുന്ന മനുവിന്റെ തലയിൽ ഒരു കുടം വെള്ളം കമിഴ്ത്തി കൊണ്ട്
മനുവിന്റെ അമ്മച്ചി മറിയാമ്മച്ചിയാണ്
മനുവിന്റെ ബ്രഹ്മചര്യത്തിൽ ഒരു തീർപ്പ് കൽപ്പിച്ചത്,,,,

,,,, ഇക്കൊല്ലം പെണ്ണ് കെട്ടിയില്ലെങ്കിൽ ചായ്പ്പിലെ ഉത്തരത്തിൽ കെട്ടിത്തൂക്കി ചാകുമെന്ന് മറിയാമ്മ തീർത്തുപറഞ്ഞു,,,,

തേച്ചിട്ട് പോയവൾ കെട്ടി രണ്ടെണ്ണത്തിനെ പെറ്റു. ഇവിടെ ഒരുത്തൻ രാവിലെയും വൈകിട്ടും ആസനത്തിൽ ഇരിക്കുന്നു

അമ്മച്ചിയുടെ കുത്തുവാക്കുകൾ സഹിക്കവയ്യാതെ മനു പെണ്ണ് കെട്ടാൻ തീരുമാനിച്ചു

പക്ഷേ ആദ്യമായി ഒരു ആലോചന വന്നത് തന്നെ ഇതുപോലെ തന്നെ വേറൊരു കേസ്.
പേടിയുള്ളത് കാരണം കല്യാണം കഴിക്കാതെ നിന്നുപോയ ഒരു അന്ന

മൊത്തത്തിൽ കുറച്ചു പേടിയുള്ള കൂട്ടത്തിലാണെന്ന് അന്ന. അതിന്റെ കൂടെ കല്യാണം കഴിഞ്ഞ കൂട്ടുകാരികളോട് കാര്യങ്ങൾ ചോദിച്ചപ്പോൾ ആ പേടി ഇരട്ടിയായി

എന്തു ചെയ്യാനാണെന്ന് പറ. ഇക്കൊല്ലം കെട്ടിയില്ലെങ്കിൽ കെട്ടിത്തൂങ്ങി ചാകും എന്ന് അന്നയുടെ അപ്പനും അമ്മയും ഒരുമിച്ചു പറഞ്ഞു

ആ പശ്ചാത്തലത്തിൽ അന്നയും കല്യാണത്തിന് സമ്മതിച്ചു

അങ്ങനെ മനു അന്നയെ പെണ്ണുകാണാൻ വന്നു. ചായ സൽക്കാരമൊക്കെ കഴിഞ്ഞു തമ്മിൽ തമ്മിൽ സംസാരിച്ചപ്പോൾ മനുവിന് പറയാനുള്ളത് നാലുവർഷം പഴക്കമുള്ള ഒരു തേപ്പ് കഥ മാത്രമാണ്

തേപ്പ് കഥ കേട്ട് അന്ന് ഒന്ന് പൊട്ടി ചിരിച്ചെങ്കിലും ചിരിയുടെ അവസാനം അവളുടെ പേടിയുടെ കഥ മനുവിനോട് പറഞ്ഞു

അന്നയുടെ പേടി കഥ കേട്ടപ്പോൾ മനു പൊട്ടിപ്പൊട്ടി ചിരിച്ചു. ഈ പൊട്ടിച്ചിരി കേട്ടുകൊണ്ടുവന്ന രണ്ടു വീട്ടുകാരും കൂടി ഇരുവരുടെയും കല്യാണം ഉറപ്പിച്ചു

വളരെ പെട്ടെന്ന് തന്നെ മനുവും അന്നയും തമ്മിൽ നല്ല അറ്റാച്ച്മെന്റ് ആയി

പഴയ തേപ്പു കാമുകിയുടെ മുന്നിൽ കൂടി അന്നയെ ബൈക്കിനെ പുറകിലിരുത്തി കൊണ്ടുപോകുമ്പോൾ മനുവിന് എവറസ്റ്റ് കീഴടക്കിയ ആവേശമായിരുന്നു

എല്ലാത്തരത്തിലുള്ള പേടിയും തുറന്നുപറയാൻ ഒരാളെ കിട്ടിയത് അന്നയ്ക്ക് അതിലേറെ ആശ്വാസമായിരുന്നു

അങ്ങനെ ഗജ ഗംഭീരമായി മനുവിനെയും അന്നയുടെയും കല്യാണം കഴിഞ്ഞു

തിരക്കും ബഹളവും എല്ലാം കഴിഞ്ഞ് എല്ലാവരുടെയും അനുഗ്രഹ തീവ്രവാദത്തോട് കൂടി ആശീർവാദത്തോടെ കൂടി അന്നയും മനുവും റൂമിലേക്ക് പോയി

ആദ്യരാത്രിയാണ് ,,,,,, അന്നയെ അടിമുടി വിറക്കുന്നുണ്ട്. മനുവിനും ചെറുതായി ഒരു പേടി ഇല്ലാതില്ല. അന്നയ്ക്ക് മൊത്തത്തിൽ പേടി ആയതുകൊണ്ട് മനു തന്റെ പേടി പുറത്തു കാണിച്ചില്ല.

സമയം ഉദ്ദേശം രാത്രി പതിനൊന്നു മണി.എല്ലാവരും വാതിൽ അടച്ചു കിടന്നു. മനു റൂമിൽ കയറി ഡോർ അടച്ചു.ചെറിയൊരു ചങ്കിടിപ്പോടു കൂടി അന്ന കട്ടിൽ ഇരിക്കുന്നുണ്ട്.

മനു അന്നയുടെ അടുത്ത് വന്നിരുന്നു. അന്നയുടെ വിറയ്ക്കുന്ന കൈകൾ പിടിച്ചു

“പേടിയുണ്ടോ ”

” ചെറുതായിട്ട് ”

മനു അന്നയുടെ അടുത്തേക്ക് ചേർന്നിരുന്നു. അന്നയുടെ ചങ്കിടിപ്പ് കൂടി. അന്നയുടെ നിശ്വാസത്തിന്റെ വേഗത കൂടി. അന്നയുടെ കയ്യും കാലും വിറക്കാൻ തുടങ്ങി

എല്ലാ റൂമിലെയും ലൈറ്റ് ഓഫായി

” ഇന്ന് വേണോ ”

” എന്തിനാ വൈകിക്കുന്നെ ”

അന്ന മനസ്സിൽ ദൈവത്തിനെ വിളിച്ചു

” കർത്താവെ,,,, കാത്തോളണേ ”

മനു മനസ്സിൽ ദൈവത്തിനെ വിളിച്ചു

” കർത്താവെ ,,,, മിന്നിച്ചേക്കണേ ”

ഒരു അര മണിക്കൂർ കഴിഞ്ഞു കാണും. എല്ലാവർക്കും നല്ലതു വരട്ടെ എന്ന് കർത്താവിനോട് പ്രാർത്ഥിച്ചു കുരിശു വരച്ചു കിടക്കുകയായിരുന്നു മറിയാമ്മച്ചി

പെട്ടെന്നതാ അന്നയുടെ നിലവിളി. ആ വീട് കുലുങ്ങുന്ന രീതിയിൽ അന്നയുടെ നിലവിളി

എല്ലാവരും നാലുഭാഗത്തുനിന്നും ഓടി മനുവിന്റെ റൂമിലേക്ക് ചെന്നു. എല്ലാവരും വാതിൽ മുട്ടി. മനു വാതിൽ തുറന്നു

എല്ലാവരും കൂടി നോക്കിയപ്പോൾ അതാ അന്ന കട്ടിലിൽ ബോധം കെട്ട് കിടക്കുന്നു

കൂടി നിന്ന ആരോ മനുവിനോട് ചോദിച്ചു

” എന്തു പറ്റിയതാ ”

” എന്തോ കണ്ടു പേടിച്ചതാ ”

ഇത് കേട്ടതും മനുവിന്റെ കരണത്തൊരെണ്ണം പൊട്ടിച്ചിട്ട് അമ്മച്ചി പറഞ്ഞു

” എടുത്തോണ്ട് പോടാ ഹോസ്പിറ്റലിൽ ”

എന്തിനാ അടിച്ചെന്ന് പോലും മനസ്സിലാവാതെ മനു വജ്രംഭിച്ചു നിൽക്കുമ്പോൾ ആരൊക്കെയോ ചേർന്ന് അന്നയെ പൊക്കിയെടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോയി

പിന്നെ വരുന്നവരും പോകുന്നവരും മനുവിനെ നോക്കി ചിരിയാണ്.
എല്ലാവരുടെയും കളിയാക്കൽ സഹിക്കവയ്യാതെ മനു റൂമിനകത്ത് ഡോർ അടച്ചിരുന്നു

ഹോസ്പിറ്റലിൽ ചെന്ന് ഡോക്ടർ പരിശോധിച്ചപ്പോൾ അന്നയുടെ നെറ്റി പൊട്ടിയിട്ടുണ്ട്. ഒരു ഇഞ്ചക്ഷൻ കൊടുത്തു കുറച്ചുകഴിഞ്ഞപ്പോൾ അന്നയ്ക്ക് ബോധം വന്നു

കണ്ണുതുറന്ന അന്ന കണ്ടത് തന്റെ ചുറ്റിലും നിന്ന് തന്നെ തുറിച്ചു നോക്കുന്ന കുറെ ഉണ്ട കണ്ണുകളാണ്. എല്ലാവരെയും കണ്ട അന്ന നിലവിളിച്ചുകൊണ്ട് വീണ്ടും ഞെട്ടി എണീറ്റു

ചുറ്റിലും നോക്കിയപ്പോൾ താൻ ഹോസ്പിറ്റലിൽ എത്തിയെന്ന് അന്നയ്ക്ക് മനസ്സിലായി

അന്നയെ സമാധാനിപ്പിച്ചു കൊണ്ട് ഡോക്ടർ ചോദിച്ചു

” ശരിക്കും എന്താ പറ്റിയേ ”

” ഒന്ന് ബാത്റൂമിൽ പോയതാണ് ഡോക്ടറെ.
ബാത്റൂമിൽ കയറി ലൈറ്റിട്ടപ്പോൾ തന്നെ മുന്നിൽ കണ്ടത് ഒരു പാറ്റയെ. പുറത്തോട്ട് ഇറങ്ങിയോടാൻ നോക്കിയതാ. കാല് തെന്നി പോയി,,, തല ചെന്ന് ഡോറിനടിച്ചു,,, എനിക്ക് പിന്നെ ഒന്നും ഓർമ്മയില്ല ”

ഇതും പറഞ്ഞ് അന്ന ബെഡിലേക്ക് മറിഞ്ഞുവീണു,,,, എന്നിട്ട് എല്ലാവരെയും നോക്കി ചോദിച്ചു

” മനു എവിടെ ”

ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥയിൽ ഡോക്ടറും ഇനിയെങ്ങനെ മനുവിന്റെ മുഖത്തു നോക്കും എന്ന് അറിയാത്ത അവസ്ഥയിൽ വീട്ടുകാരും
അന്നയുടെ ചുറ്റും വിജ്രംഭിച്ച നിന്നു

” സത്യത്തിൽ അതല്ല എന്ന് പറയാനുള്ള ഒരു ഗ്യാപ് മനുവിന് ആരും കൊടുത്തില്ല ”

രചന: Vipin PG

Leave a Reply

Your email address will not be published. Required fields are marked *