അമൃതം, ചെറുകഥ വായിക്കാം…

രചന: ജോസ്ബിൻ

ഇന്നാണ് എന്റെ വിവാഹം…

പിന്നോട്ടുള്ള ഓർമ്മകൾ പലപ്പോഴും വേദനകളുടെതാണ്…

ഇന്ന് നാടറിഞ്ഞു ആഘോഷത്തേടെ വിവാഹ പന്തലിലേയ്ക്കു നടന്നു പോകുമ്പോൾ…

ഓർമ്മകൾ മനസ്സിൽ വേലിയേറ്റം സൃഷ്ടിക്കുന്നു…

കോളേജു പഠനത്തിന്റെ ആദ്യനാളുകളിൽ അമൃതയും ഞാനും തമ്മിൽ സൗഹൃദം മാത്രമായിരുന്നു…

ഡിഗ്രി പഠനം പൂർത്തിയാക്കുമ്പോൾ ഞങ്ങളുടെ മനസ്സുകൾ ഒന്നായി തിർന്നിരുന്നു…

ഇടവഴികളും ക്യാമ്പസ്സും ഞങ്ങളുടെ പ്രണയത്തിന് സാക്ഷിയായി…

ഡിഗ്രി പഠനം പൂർത്തിയായി ക്യാമ്പസ്സിനോട് വിട പറയുമ്പോൾ ഞങ്ങളുടെ മിഴികൾ നിറഞ്ഞു…

വീണ്ടും ക്യാമ്പസ്സിൽ ഞങ്ങൾ തമ്മിൽ കണ്ടുമുട്ടില്ലന്നു എന്റെ മനസ്സു പറഞ്ഞു..

അത്രത്തോളം കഷ്ടപാടിന്റെ നടുവിലായിരുന്നു ഞാൻ..

ഡിഗ്രിയ്ക്കു ശേഷം അവൾ പി.ജിയ്ക്കു ചേർന്നു…

മാമൻ ദുബായിൽ ജോലി റെഡിയാക്കിട്ടും അവളെ പിരിയാൻ കഴിയാതെ ഞാൻ നാട്ടിൽ തന്നെ ചെറിയ ജോലിയ്ക്കു കേറി..

ഞാൻ ഇനിയും പഠിക്കാൻ തുനിഞ്ഞാൽ അച്ഛനും അമ്മയ്ക്കും അതൊരു ഭാരമാകും..

കല്യാണ പ്രായമായ നില്ക്കുന്ന ചേച്ചിയുടെ വിവാഹം നടത്തേണ്ടത് ഈ അനിയന്റെ കടമ്മയാണ്….

പഠിക്കണമെന്ന് ആശയില്ലതെയല്ല പഠനം നിർത്തിയത്.. സാഹജര്യങ്ങൾ എല്ലാം എനിയ്ക്കു എതിരായിരുന്നു…

ഇടവഴികളിലും ബസ്സ് സ്റ്റോപ്പിലും എന്റെ പെണ്ണിനെ ഞാൻ കണ്ടുകൊണ്ടിരുന്നു….

ഒരു ദിവസം വൈകുന്നേരം അവൾ വിളിച്ചപ്പോൾ എനിയ്ക്കു ഫോൺ എടുക്കാൻ കഴിഞ്ഞില്ല.. കാറ്ററിംങ്ങ് സർവ്വീസിന്റെ തിരക്കിലായിരുന്നു..

പത്തു പതിനഞ്ചു തവണ വിളിച്ചിരുന്നു..

തിരക്കുകൾ കഴിഞ്ഞ് രാത്രി തിരിച്ചുവിളിയ്ക്കുമ്പോൾ.. മനസ്സിൽ പറഞ്ഞു ഇന്നു പെണ്ണിന്റെ ചീത്ത കേട്ടതുതന്നെ…

പക്ഷേ അപ്പുറത്ത് നിന്ന് കരയുന്ന അവളുടെ ശബ്ദമാണ് ഞാൻ കേൾക്കുന്നത്..

ഞാൻ കാര്യം തിരക്കി..

നാളെ അവളുടെ വിവാഹ നിശ്ചയമാണ്..

വെറെ പുരുഷനു മുന്നിൽ മണവാട്ടിയായി പോകേണ്ടി വന്നാൽ മരിയ്ക്കുമെന്ന് പറഞ്ഞു..

ഞങ്ങളുടെ കാര്യം വീട്ടിൽ പറയാൻ പറഞ്ഞു..

പറഞ്ഞു പക്ഷേ അച്ഛൻ സമ്മതിയ്ക്കുന്നില്ല..

നാട്ടിൽ ചെറിയ ശബളത്തിൽ ജോലി ചെയ്യുന്ന ഏട്ടനെക്കൊണ്ട് അച്ഛന് ജീവനുണ്ടങ്കിൽ വിവാഹം നടത്തില്ലന്ന്…

ഏട്ടാ.. ആരൊക്കെ പറഞ്ഞാലും മനസ്സുമാറ്റാൻ ശ്രമിച്ചാലും എന്റെ ഏട്ടൻ മനസ്സിൽ നിന്ന് പോവില്ല…

ഉള്ള ജോലിമതി… ഏട്ടൻ എതിർപ്പുപറയരുത് ..

ഞാൻ ഇറങ്ങി വന്നാൽ ഏട്ടൻ എന്നെ സ്വീകരിക്കുമോ?

എന്താ പെണ്ണേ നീ പറയുന്നത്..

പറ്റില്ലങ്കിൽ നാളെ ഈ ലോകത്ത് ഞാൻ ഉണ്ടാവില്ല..

മനസ്സിൽ ഒരു പുരുഷന് സ്ഥാനം നല്കി മറ്റൊരു പുരുഷനു മുന്നിൽ വിഢിയാകാൻ ഞാൻ ഉണ്ടാവില്ല….

പെണ്ണെ നിന്നെ നഷ്ട്ടമാക്കാൻ ഈ ഏട്ടനു കഴിയുമോ?

ഞാൻ വരാം നിന്നെ കൂട്ടാൻ..

ഏട്ടാ കാതിലും, കഴുത്തിലും കൈയിലും തരി പൊന്നില്ലാതെയാണ് ഞാൻ വരുന്നത്…

പെണ്ണെ നിന്റെ കാതിലെ, കഴുത്തിലെ, കൈയിലെ പൊന്നിനെയല്ല ഞാൻ സ്നേഹിച്ചത്..

നിന്റെ മനസ്സിനെയാണ്..

ഫോൺവച്ചതിന് ശേഷം മനസ്സു ഒരു നിമിഷം പതറിപേയങ്കിലും..

എല്ലാത്തിനും അപ്പുറമായിരുന്നു അവളോടുള്ള എന്റെ സ്നേഹം..

രാത്രി അവളെ അവളുടെ വീട്ടിൽ നിന്ന് എന്റെ ബൈക്കിൽ കയറ്റി കൊണ്ടുവരുമ്പോൾ…

സന്തോഷത്തെക്കാൾ ആ മുഖത്ത് ഞാൻ കണ്ടത് സങ്കടമാണ്…

വിവാഹം കഴിക്കാതെ നില്ക്കുന്ന ചേച്ചിയുടെ മുന്നിലേയ്ക്കു എങ്ങനെ ഇവളുടെ കൈ പിടിച്ചു കയറി ചെല്ലും..

അവൾ പോയത് വീട്ടിൽ അറിഞ്ഞിരിയ്ക്കുന്നു…

അവളുടെ ഫോണിലെയ്ക്കു കോളുകൾ വന്നുകൊണ്ടിരുന്നു..

വണ്ടി നിർത്തി ഞാൻ അവളോട് ചോദിച്ചു നിനക്ക് സങ്കടമുണ്ടോ, പേടിയുണ്ടോ?

പേടിയില്ല ഏട്ടൻ അടുത്തുള്ളപ്പോൾ, പക്ഷേ സങ്കടമുണ്ട് അച്ഛനെയും അമ്മയെയും ഞാൻ വേദനിപ്പിക്കുന്നതിൽ..

അവളുടെ മിഴികൾ നിറയാൻ തുടങ്ങി..

പെണ്ണേ അവരുടെ ശാപവും വേദനയും വാങ്ങി തുടങ്ങണോ നമ്മുക്ക് ഈ പുതിയ ജീവിതം..

അവൾക്കു മറുപടി പറയാൻ കഴിയുന്നില്ല അവളുടെ ഫോണുവാങ്ങി

അവളുടെ അച്ഛനെ ഞാൻ വിളിച്ചു..

അവൾ എനിയ്ക്കൊപ്പമുണ്ട്

പേടിയ്ക്കണ്ട ഇപ്പോൾതന്നെ കൊണ്ടുവന്ന് വിടാമെന്ന് പറഞ്ഞു..

അയാൾ മറുപടിയൊന്നും പറഞ്ഞില്ല…

തിരികെ ബൈക്കിൽ കയറാൻ എന്തോ അവൾ മടിക്കുന്നപ്പോലെ തോന്നി..

ചിലപ്പോൾ ഈ നിമിഷം മുതൽ എനിയ്ക്കു എല്ലാം നഷ്ട്ടമായേക്കാം..

അവളെ അവളുടെ അച്ഛന്റെ കൈയിൽ സുരക്ഷതയായി ഏല്പിച്ചു മടങ്ങുമ്പോൾ എന്റെ സങ്കടങ്ങളെക്കാൾ ഞാൻ കണ്ടത് ആ അച്ഛന്റെയും അമ്മയുടെയും മുഖത്തെ സന്തോഷമാണ്…

ഈ നിമിഷം മുതൽ അവൾ എനിക്ക് നഷ്ട്ടമായേക്കാം..

താമസിച്ചു വീട്ടിൽ ചെന്നപ്പോൾ അമ്മയുടെ വായിൽ നിന്ന് ഒത്തിരി ചീത്ത കേട്ടു..

മാമനോട് പറഞ്ഞേക്കു എനിയ്ക്കു ജോലി റെഡിയാക്കാൻ എനിയ്ക്കു ദുബായിൽ പോകാൻ സമ്മതമാണ്..

ആ രാത്രി മുഴുവൻ എന്റെ സങ്കടങ്ങൾ മുഴുവൻ ഞാൻ കരഞ്ഞു തീർത്തു..

പിറ്റേന്ന് ഇടവഴിയിലും ബസ് സ്റ്റോപ്പിലും തിരഞ്ഞ എന്റെ മിഴികൾ..

അവളെ കണ്ടില്ല..

എന്റെ ഫോൺ അവൾ എടുക്കുന്നില്ല..

ഒരു മാസത്തിനുള്ളിൽ എനിയ്ക്കു ജോലി റെഡിയായി ദുബായിൽ

പക്ഷേ അവളെ ഒരു നോക്ക് കാണാനോ സംസാരിക്കാനോ പിന്നിട് എനിയ്ക്കു കഴിഞ്ഞില്ല…

സങ്കടങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു എനിയ്ക്കു പ്രവാസം…

പക്ഷേ പ്രവാസം എനിയ്ക്കു നേട്ടങ്ങളാണ് സമ്മാനിച്ചത്..

ചേച്ചിയുടെ വിവാഹം നടത്തി…

മുഹൂർത്തമാകാറായി പെട്ടന്ന് റെഡിയാകാൻ അച്ഛൻ പറഞ്ഞപ്പോൾ ഓർമ്മകളുടെ നനവ് കണ്ണിൽ നിന്ന് ഒഴുകാൻ തുടങ്ങി…

കൂട്ടുക്കാരുടെ ആരവങ്ങൾക്കിടയിലൂടെ കതിർ മണ്ഡവത്തിലേയ്ക്കു നടന്നു ചെന്നപ്പോൾ..

സ്വന്തം മകളെ എന്റെ കൈയൊടു ചേർക്കുമ്പോൾ ഞാൻ കണ്ടു ആ മനുഷ്യന്റെ പിതൃ സ്നേഹം…

ഒരു ജന്മത്തിന്റെ കാത്തിരിപ്പാണ് ആ മനുഷ്യൻ എനിയ്ക്കു സമ്മാനിച്ചത്..

നഷ്ട്ടമായ എന്റെ സ്വപ്നങ്ങളെയാണ്…

എവിടെയോ ഞാനും അവളും നഷ്ട്ടമാക്കാൻ ശ്രമിച്ച അവരുടെ സന്തോഷമാണ്…

ആ അച്ഛൻ എനിയ്ക്കു തിരിച്ചു തന്നത് എന്റെ പ്രാണനെയാണ്…

എല്ലാവരുടെയും അനുഗ്രഹത്തോടെ ഞാനവളുടെ കഴുത്തിൽ താലികെട്ടുപ്പോൾ ഞാൻ കണ്ടു അവളുടെ മുഖത്തേ സന്തോഷം….

ഒരു ജന്മത്തോളം ഞാൻ കാത്തിരുന്ന എന്റെ പ്രണയത്തിന്റെ അമൃതമായി തീർന്നവൾ…

രചന: ജോസ്ബിൻ

Leave a Reply

Your email address will not be published. Required fields are marked *