അവൾ എന്തെക്കോയോ ആലോചനകളിൽ മുഴുകിയിരിക്കുന്നു ഞാൻ…വിളിച്ചത് പോലും അറിയാതെ…

“എന്താ ദിവ്യ….. ഇങ്ങനെ സന്ധ്യയ്ക്ക് മുഖവും വീർപ്പിച്ചിരിക്കുന്നെ…..” പതിവില്ലാതെ ‘അവൾ എന്തെക്കോയോ ആലോചനകളിൽ മുഴുകിയിരിക്കുന്നു ഞാൻ…വിളിച്ചത് പോലും അറിയാതെ… പതിയെ ചെന്നു അവളെ ഒന്നു തൊട്ടു.. “ടോ… ഇത് എന്താ… പതിവില്ലാതെ…” ഉറക്കത്തിൽ നിന്ന് ഉണർന്ന് ന്തെട്ടലോടെ…മിഴികൾ പിടയ്ക്കുന്നുണ്ട്.. പതിയെ മുഖം താഴ്ത്തി … അവൾ.

”ആഹാ…. ഏട്ടൻ ഇത് എപ്പോ വന്നു….. ഞാൻ അറിഞ്ഞില്ലാ…!!” “നല്ലാ ആള്….. ഞാൻ വന്നിട്ട് എത്ര പ്രാവിശ്യം നിന്നെ വിളിച്ചെന്നോ… എന്ത് പറ്റി ദിവ്യ…..” നിശ്ബദതമായി കാരണങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി….. ഒരു ചിരിതരുന്നുണ്ട്… “ഒന്നൂല്ലാ ഏട്ടാ….. കുളിച്ച് വാ കഴിക്കാം…. നമ്മുക്ക്…..” പിൻന്തിരിഞ്ഞു നടക്കുവാൻ തുടങ്ങിയവളെ… പതിയെ പിടിച്ച് മാറോട് ചേർത്തു…. ആ മിഴികൾ ആ തലോടലിൽ നിറയുന്നുണ്ടായിരുന്നു….. “എന്നാ ടീ വഴക്ക് പറഞ്ഞോ അമ്മാ…. നിന്നെ ഇന്നും…. പറയാടോ….” “അങ്ങനെ ഒന്നും ഇല്ലാ ഏട്ടാ…….. പടികയറി വന്നവൾ എല്ലാം കറിവേപ്പിലായാ.. അത് വിധിയാ……”

നിറഞ്ഞ് ഒഴുകിയാ മിഴികൾ തുടച്ച്… നടന്നു അവൾ മുന്നെ അടുക്കളയിലെക്ക്….. ആ ഉള്ള് അറിയാൻ പറ്റുന്നുണ്ട് അതാവും എന്നിലും ഒരു വേദന പടർന്നത്… എല്ലാം ഉപേക്ഷിച്ച് മറ്റൊരുവന്റെ കൈ പിടിക്കുന്നതോടെ അവളുടെ സ്വപ്നങ്ങൾ എല്ലാം അവിടെ അവസാനിക്കുവാണ്… മറ്റൊരുടെയോ.. ഇഷ്ടങ്ങളെ പിന്തുടരുന്നാ ഒരു കളിപ്പാവയി മാറുന്നു അവളാണ് ഓരോ പെൺമനസ്സും… ഭക്ഷണം കഴിക്കാതെ ഒഴിഞ്ഞ് മാറിയാ അവളെ അടുത്ത് പിടിച്ച് ഇരുത്തി… ഒരു ഉരുള വാരി കൊടുക്കുമ്പോൾ എനിക്കി കാണാം ചിരിയിലും നിറഞ്ഞ് ഒഴുകുന്നാ മിഴികൾ.. പതിയെ അവളുടെ കൂടെ ഇരുന്ന് പണികൾ ഓരോന്നായി തീർക്കുമ്പോഴും നാണത്തോടെ നോക്കുന്നുണ്ടവൾ.. “എന്താ…. പെണ്ണെ…. ഇന്ന് പ്രശ്നം….”

” കൊണ്ടവന്ന്…… ആഭരണങ്ങൾ കുറഞ്ഞത് കൊണ്ട്… അടുക്കളയിൽ നിന്നാമതി… പുറത്തെക്ക് അഭിപ്രായം പറയാൻ വരാണ്ടെന്നു പറഞ്ഞു…..” ദേഷ്യം പിടിച്ച് നിർത്താനവാതെ….എഴുന്നേറ്റ് എന്റെ കാലിൽ വീണിരുന്നു അവൾ.. ”ഏട്ടാ… വേണ്ടാ…. ഒരുപ്രശ്നം….വേണ്ടാ…… അമ്മയാണ് കുറെ കഴിയുമ്പോൾ മാറിക്കോളും…. എന്നലും ഇടയ്ക്കെ ഒന്ന്…നോവും… കുഴപ്പില്ലാ… എന്തക്കെ തളർത്തിയാലും ഏട്ടൻ ഉണ്ടാല്ലോ കൂടെ…. അത് മതി….” കൈകൾ ചേർത്ത് പിടിച്ച് എന്റെ മാറിൽ തലചായിച്ചവൾ….. മൗനമായി… ” നമ്മുക്ക് മാറി നിൽക്കാം എന്ന് പറഞ്ഞപ്പോൾ… നീ എതിർത്തു…. ഇതെ ഇപ്പോഴും… എത്ര കാലം ഇങ്ങനെ കഴിയാനാ… ദിവ്യാ അമ്മയ്ക്ക് കുറച്ച് കാലം ഇവിടെന്ന് മാറിനിന്നാൽ മനസ്സിലാവുന്നതെ ഉള്ളൂ….. ” ” അത് വേണ്ടാ ഏട്ടാ…. ഞാൻ കയറിവന്നവളാണ് …. ഇവിടെ എന്ത് നടന്നാലും എന്നിലാണ് പഴിവരുന്നത്… വെറുതെ എന്തിനാ ഏട്ടാ…. ” ” ഉറപ്പാണോ…. പെണ്ണെ… നിന്റെ കണ്ണുകൾ നിറഞ്ഞ് കാണുമ്പോൾ…. സങ്കടം ആവുന്നുണ്ട് അതാ.. എന്താണ് എങ്കിലും ഞാൻ താലിക്കെട്ടിയ പെണ്ണല്ലാടീ… എന്നിൽ പാതി….” ” ഇത് മാത്രം മതി ഏട്ടാ പലർക്കും ഇങ്ങനെ ആശ്വാസിപ്പിക്കാൻ പോലും ആരും ഉണ്ടാവറില്ലാ…. ഞാൻ അപ്പോ ഭാഗ്യവതിയല്ലെ…….”

ഒന്നൂടെ നെഞ്ചിൽ മുഖം ചേർത്ത് കിടന്നു……അവൾ ഒന്നും വെളിയിൽ കാണിക്കാതെ ഉള്ള് നീറുന്നത് അറിയുന്നുണ്ട് ഞാൻ….. അവൾ അറിയാതെ അവൾക്കായ് അമ്മയോട് വാദിക്കുമ്പോഴും ഇത് ഒന്നും അറിയാതെ അവൾ ഞങ്ങൾക്കായ് ഓടുകയാണ് ഇന്നും…. സ്വപ്നങ്ങൾ പലത് ഉണ്ടെന്ന് അറിയാം എങ്കിലും ഒരോന്നായി അറിയണം… എനിക്കി അവൾ കഴുത്ത് നീട്ടിയാമ്പോൾ കുഴിച്ച് മൂടിയാ ഇഷ്ടങ്ങൾ ഓരോന്നും തിരികെ നൽകണം അവൾക്ക്…. അമ്മയ്ക്ക് ആദ്യത്തെ വാശി ഒക്കെ കുറഞ്ഞിരിക്കുന്നു…. അവൾ പിന്നീട് ആ മിഴികൾ നിറയ്ക്കുന്നത് കണ്ടിട്ടില്ലാ…..

ഞാൻ അനുവദിച്ചിട്ടില്ലാ….. ജീവിച്ച് തുടങ്ങണം ഇനിയും അവൾക്കായ്… അവൾക്ക് വേണ്ടിമാത്രം… താലി എന്നത് എല്ലാം ഉപേക്ഷിച്ച് എന്നിലെക്ക് വന്നവളെ…… അവളുടെ ഇഷ്ടങ്ങളെ സ്വപ്നങ്ങളെ എല്ലാം സംരക്ഷിച്ചോള്ളാം എന്ന് ഒരു ഉറപ്പാണ് അല്ലാതെ… സ്വപ്നങ്ങളും ഇഷ്ടങ്ങളും അറത്തമാറ്റി അവന്റെ അടിമയാവൻ ഉള്ളാ ലൈസൻസ് അല്ലാ താലി….!!!!
രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Leave a Reply

Your email address will not be published. Required fields are marked *