എങ്ങനെ ഉണ്ടായിരുന്നെടാ ..കള്ളാ അന്റെ ആദ്യ രാത്രി…

രചന: അമി ആമി…

“ഹു.. ഹൂ.. ഫസ്റ്റ് നൈറ്റോക്കെ കഴിഞ്ഞിട്ട് നമ്മടെ മണവാളൻ ചെക്കനിതാ വരണ്..

തോട്ടിൻ വക്കത്തെ മതിലിൽ ഇരിക്കുന്ന ചങ്ങാതിമാരുടെ കൂട്ടത്തിലേക്ക് കയറി ചെല്ലുന്ന വിവേകിനെ നോക്കി ചങ്ക് നിതിൻ കളിയാക്കി കൊണ്ട് പറഞ്ഞു..

“പോ പന്നി … എന്ന് പറഞ്ഞ് വിവേക്.. നിതിനെ തള്ളിയിരുത്തി മതിലിൽ ചാടി കയറി ഇരിക്കുമ്പോൾ നാണമോ ജാള്യതയോ എന്നറിയാത്തൊരു ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നിരുന്നു

“എങ്ങനെ ഉണ്ടായിരുന്നെടാ ..കള്ളാ അന്റെ ആദ്യ രാത്രി… ഊം.. ഊം..

നിതിൻ വിവേകിന്റെ തുടയിൽ നുള്ളിയങ്ങനെ ചോദിക്കുമ്പോൾ അവിടെയുണ്ടായിരുന്നവരെല്ലാം വിവേകിനെ നോക്കി ഊറി ചിരിച്ചു..

“എന്ത് മച്ചാനെ…നിങ്ങളുടെ അടുത്ത് നിന്ന് ഇന്നലെ ഞാൻ റൂമിലേക്ക് ചെല്ലുമ്പോഴേക്കും അവള് കട്ടിലിന്റെ ഒരു ഭാഗത്തു സ്ഥാനം പിടിച്ചിരുന്നു…

“എന്നിട്ടെന്നിട്ട്… കൂട്ടത്തിലേറ്റവും ഇളയവനായ ജിനു…കേൾക്കാനുള്ള വ്യഗ്രതയോടെ . മതിലിൽ നിന്ന് ചാടിയിറങ്ങി വിവേകിന്റെ ഓപ്പോസിറ്റായി നിന്നു..

“എന്നിട്ടാണ് മച്ചാനെ …ഞാനവളുടെ അടുത്ത് പോയിരുന്നത്.. എനിക്കാണേൽ ആകെ പേടിയും വിറയലും .. അവൾക് അതിനേക്കാൾ ഇരട്ടി…

“ഹോ.. വിവേക് അങ്ങനെ പറഞ്ഞു നിർത്തുമ്പോൾ.. നിതിൻ എന്തോ നിർവൃതിയിലായിരുന്നു..

“ഡാ.. നീയെന്താണ്…നിന്റെ ആദ്യരാത്രി ബ്ലൂ ഫിലിം ആക്കാൻ ഉദ്ദേശിക്കുന്നുണ്ടോ…

പൊടുന്നനെയാണ് അത്‌ വരെ മൊബൈലിൽ കളിച്ചു കൊണ്ടിരിക്കകയായിരുന്ന ഭരത് ന്റെ ശബ്ദം അവരെ നിശബ്ദരാക്കി കളഞ്ഞത്..

“അല്ല.. നീ… ഒരു സംവിധായകന്റെ അടുത്ത് കഥാകൃത്ത് കഥ പറയുന്ന പോലെ എല്ലാം വിളമ്പുന്നത് കണ്ടിട്ട് ചോദിച്ചതാണ്… ഭരതിന്റെ ശബ്ദം വീണ്ടും ആ നിശബ്ദതക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു…

“എട.. ആദ്യരാത്രി എന്നാൽ ഒരു പെണ്ണിനെ ലൈംഗികമായി ആസ്വദിക്കുക എന്നത് മാത്രമല്ല… അതൊരു ജീവിതത്തിലേക്കുള്ള കാൽവെപ്പ് കൂടെയാണ്.. പരസ്പരം മനസ്സ് തുറന്ന്… തൊട്ടറിഞ്ഞ് രണ്ട് ഹൃദയങ്ങളും രണ്ട് ഉടലുകളും ഒരേ ഉയിരാകുന്ന പവിത്രമായ ബന്ധത്തിന്റെ തുടക്കം

“അല്ലാതെ.. കൊട്ടാരം ബിന്ദുവിന്റെ അടുക്കൽ പോയി വന്ന പോലെ അതിങ്ങനെ കോട്ടി ഘോഷിക്കാനുള്ളതല്ല.. അത്‌ പോലും ഇങ്ങനെ പരസ്യം വിളംബരം ചെയ്യാൻ പാടില്ല.. അറിയുമോ നിനക്ക്….

ഭാര്യാഭര്‍തൃബന്ധമെന്നാൽ ഒരു മനുഷ്യനും അയാളുടെ വസ്ത്രവും തമ്മിലുള്ള ബന്ധം പോലെയാണ് വസ്ത്രം ശരീരത്തോട് ചേര്‍ന്നു നിൽക്കാറില്ലേ.. . നഗ്നത മറക്കാറില്ലേ ബാഹ്യോപദ്രവങ്ങളെ തടുക്കാറില്ലേ.. അതൊടൊപ്പം അതൊരു അലങ്കാരമായും നില്ക്കാറില്ലേ.. . അത്‌ പോലെ ആയിരിക്കണം ഓരോ ഭർത്താവും ഭാര്യയും .. നിങ്ങൾക്കിടയിലുള്ളത് നിങ്ങൾക്കിടയിൽ മാത്രമായിരിക്കണം കേട്ടല്ലോ… ഭരത് പറഞ്ഞു നിർത്തി

“അത്‌… ഭരതേട്ടാ…. ഇവർ ചോദിച്ചപ്പോ… വിവേക് തല ചൊറിഞ്ഞു.

എടാ.. ഞാൻ നിങ്ങളെ ആരെയും കുറ്റം പറഞ്ഞതല്ല… എന്റെ ജീവിതം കൊണ്ട് പഠിച്ചത് നിങ്ങളോട് പറഞ്ഞെന്ന് മാത്രം..

“എട നമ്മെളെ പെങ്ങളെ കുറിച്ചാണ് നമ്മുടെ അളിയൻ ഇങ്ങനെ ഒരു കൂട്ടത്തിൽ ഇരുന്നു പറയുന്നതെങ്കിൽ നമുക്ക് സഹിക്കുമോ … ഭരത് അവർക്കിടയിലേക്ക് വിരൽ ചൂണ്ടി കൊണ്ട് ചോദിച്ചു

ഇല്ലെന്നായിരുന്നു അവരുടെയെല്ലാം തലയാട്ടികൊണ്ടുള്ള മറുപടി…

“ആഹ് അത്രയേ… ഉള്ളൂ.. വേറൊന്നുമില്ല…കൂട്ടത്തിൽ മുതിർന്ന ഭരത് അത്‌ പറയുമ്പോൾ അവർക്ക് കാര്യങ്ങളെല്ലാം വ്യക്തമായി മനസ്സിലായിരുന്നു..

പ്രഗത്ഭനായൊരു അധ്യാപകന്റെ മനോഹരമായൊരു ക്ലാസ് കഴിഞ്ഞിറങ്ങിയ പോലെ ..

വായിച്ചവർക്ക് ഒത്തിരി നന്ദി…

രചന: അമി ആമി…

Leave a Reply

Your email address will not be published. Required fields are marked *