കുഞ്ഞിളംകിളി

രചന: അനീഷ് പുത്തൂർ

”പ്രസസ്തഗൈനക്കോളജിസ്റ്റ് ഇന്ദിരാറാണിയുടെ മുന്നിലിരിക്കുമ്പോൾ വരുണിന്റെയും ശ്രീനന്ദനയുടെയും മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു പക്ഷെ വളരെ സ്നേഹത്തോടെയാണ് അവർ സംസാരിച്ച് തുടങ്ങിയത്… “ഹലോ എന്താണ് രണ്ട് പേരുടെയും പേര്.. “എന്റെ പേര് വരുൺ ഇത് എന്റെ ഭാര്യ ശ്രീനന്ദന… “രണ്ട് പേരുടെയും കുടുംബം.. “ഞങ്ങളുടെ വീട്ടിലേക്ക് ഇവിടുന്ന്കുറച്ച് ദൂരമെ ഉള്ളൂ പിന്നെ ഇത് എന്റെ മുറപ്പെണ്ണാണ്.. “ആണോ ഓക്കെ അച്ചനും അമ്മയും എന്ത് ചെയ്യുന്നു..” “അച്ചനും അമ്മയും സർക്കാർ ഉദ്യോഗസ്ഥരാണ്…” “ഓ ക്കെ..” “നിങ്ങൾ രണ്ടു പേരും നിയമപരമായി വിവാഹം കഴിച്ചവരാണോ…” “അതെ ഡോക്ടർ…” “എന്താണ് ജോലി…”

“രണ്ട് പേരും ബഗ്ലൂരിൽ ഒരു ഇന്റർനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു…” ”ഒരെ കമ്പനിയാണോ…” “അല്ല രണ്ട് കമ്പനികളിലായി പക്ഷെ രണ്ട് കമ്പനിയും അടുത്ത് അടുത്താണ്…” “ഇത്രയും വിദ്യാഭ്യസവും അറിവും ഉള്ള നിങ്ങളാണോ അബോർഷനെ കുറിച്ച് ചിന്തിക്കുന്നത്…” “അബോർഷൻ അല്ലാതെ ഞങ്ങളുടെ മുന്നിൽ വേറെ മാർഗ്ഗം ഇല്ല, ഞങ്ങൾ രണ്ടു പേരുടെയും പ്ലാൻ പ്രകാരം കുട്ടികൾഅഞ്ച് വർഷം കഴിഞ്ഞ് മതിയെന്നായിരുന്നു തീരുമാനിച്ചിരുന്നത് പക്ഷെ ഞങ്ങളുടെ കണക്ക് കൂട്ടലുകൾ തെറ്റിപ്പോയി…” “കുട്ടികൾ വേണ്ടെങ്കിൽ അതിന് വേണ്ടി സ്വീകരിക്കാൻ പറ്റിയ ന്യൂതനമായ എത്രയോ മാർഗ്ഗങ്ങൾ ഇല്ലെ അതിനെ കുറിച്ചൊന്നും അലോചിക്കാതെ ഗർഭധാരണം നടന്നതിന് ശേഷമാണോ ചിന്തിക്കുന്നത്…” “അതൊക്കെ നോക്കിയിരുന്നു പക്ഷെ ചില പ്രത്യേക സാഹചര്യത്തിൽ സംഭവിച്ച് പോയതാണ്.. “ഓ കെ. ഇപ്പോൾ അബോർഷൻ ചെയ്യുവാനുള്ള കാരണം… “രണ്ട് പേരുടെയും ജോലി തിരക്കിനിടയിൽ കുട്ടിയെ ശ്രദ്ധിക്കുവാൻ എവിടെയാണ് സമയം പല ദിവസങ്ങളിലും രണ്ട് പേർക്കും രാത്രി ഡ്യൂട്ടിയുണ്ടാകും അതിനിടയിൽ കുട്ടിയെ ശ്രദ്ധിക്കുവാൻ സമയം കാണുകയില്ല … “അതിന് ശ്രീനന്ദന കുറച്ച് ദിവസം ലീവ് എടുത്താൽ തീരുന്ന പ്രശ്നമല്ലെ ഉള്ളൂ…” “അത് ശരിയാകില്ല ഡോക്ടർ ഒരുപാട് ആഗ്രഹിച്ചും കാത്തിരുന്നും കിട്ടിയ ജോലിയാണ് പെട്ടെന്ന് ലീവ് എടുത്താൽ ജോലി തന്നെ നഷ്ടപെട്ടെന്ന് വരും… ”ഇത് നിങ്ങളുടെ മാത്രം പ്രശ്നം അല്ല മെട്രോ നഗരങ്ങളിൽ ജോലി ചെയ്യുന്ന പല ദമ്പതികളും അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണ് അവരുടെ ജോലി തിരക്കിനിടയിൽ സന്തോഷത്തോടെ ജീവിക്കാൻ പോലും മറന്ന് പോകുന്നവർ ..

“അബോർഷൻ ചെയ്ത് തരുന്നതിന് എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല.പക്ഷെ അതിന് മുൻപ് രണ്ട് പേരും എന്റെ കൂടെ പുറത്തേക്ക് ഒന്ന് വരണം.. “എന്താണ് ഡോക്ടർ… “പേടിക്കുകയൊന്നും വേണ്ട ഇവിടെ പുറത്ത് എന്നെ കാത്ത് കുറച്ച് പേർ ഇരിക്കുന്നുണ്ട് അവരെയൊന്ന് പരിചയപ്പെടുത്തി തരുവാനാണ്… “എന്തിനാണ് ഡോക്ടർ… “വെറുതെയൊന്ന് പരിചയപ്പെടാൻ.. “ഡോക്ടർ ഇന്ദിരാ റാണി തന്നെ കാണാൻ വന്ന ഒരോരുത്തരെയും വരുണിനും ശ്രീനന്ദനയ്ക്കും പരിചയപ്പെടുത്തി കൊടുത്തു.. ” ശ്രീ നന്ദന ഇതാണ് ഇന്ദിര രാജീവൻ..

“ഇവർക്ക് ജീവിതത്തെ കുറിച്ച്ഒരുപാട് പ്ലാനിംഗ് ഉണ്ടായിരുന്നു കുട്ടികൾ ജനിക്കുന്നതിന് മുൻപെ നല്ലൊരു ജോലി സ്വന്തമായി വീട് പക്ഷെ ഇവർ ആഗ്രഹിച്ചത് പോലെ എല്ലാം കിട്ടി ഒടുവിൽ കുട്ടിയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയതോടെയാണ് അറിയുന്നത് അവർ ഇത്രയും നാൾ കഴിച്ച കൊണ്ടിരുന്ന ഗർഭനിരോധന ഗുളികകളുടെ പാർശ്വഫലങ്ങൾ വില്ലനായി തീർന്നിരിക്കുന്നു… ”പിന്നെ ഇത് ലയ രാജീവൻ കല്യാണം കഴിഞ്ഞ് പതിനാറ് വർഷങ്ങൾ കഴിഞ്ഞു ഒരു കുഞ്ഞിന് വേണ്ടി എത്രയോ ഡോക്ടർമാരെ കണ്ടു പിന്നെ ,പ്രാർത്ഥിക്കാൻ പോകാത അമ്പലങ്ങൾ ഇല്ല ഒടുവിൽ എന്റെ ചികിൽസയിലാണ് ആന്മാർത്ഥമായി ശ്രമിച്ച് കൊണ്ടിരുന്നു.. “ഇത് രജനി ദിനേശൻ ദാമ്പത്യ ജീവിതത്തിലെ ചെറിയ പൊരുത്തക്കേടുകൾ കാരണം അബോർഷൻ ചെയ്തത് ആണ് പക്ഷെ വീണ്ടുമൊരു വിവാഹം കഴിച്ച് വർഷങ്ങൾ ആയി ഇതുവരെയും ഒര് അമ്മയാകാൻ കഴിഞ്ഞില്ല … “ഇവരൊക്കെ ഒരു പാട് പ്രതീക്ഷകളുമായാണ് എന്റെ അടുത്ത് ചികിൽസ തേടിവരുന്നത് ,ഇത് പോലെയുള്ള എത്രയോ ദമ്പതികൾ കണ്ണീരോടെ എന്റെ അടുത്ത് പല ദിവസങ്ങളിലും വന്ന് പോകുന്നു.. ”വേഴാമ്പൽ മഴ കാത്ത് നിൽക്കും പോലെ ഒരു കുഞ്ഞിനായ് ഒരു പാട് പ്രതീക്ഷകളോടെ ഓരോ ദിവസവും കാത്തിരിക്കുന്നു

“ചിലവർ കിട്ടിയതിനെ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നു കുഞ്ഞുങ്ങൾ ദൈവത്തിന്റെ സമ്മാനമാണ് തരുമ്പോൾ സന്തോഷത്തോടെ വാങ്ങുക .. “അവൂർവ്വമായ ചില സാഹചര്യങ്ങളിൽ ഒഴിവാക്കേണ്ടി വരും അത് വിധിയായി കരുതുക.. “എന്ത് പറയുന്നു ശ്രീനന്ദന.. “ഡോക്ടർ അബോർഷൻ വേണ്ട ഞാൻ ലീവ് എടുക്കുകയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും മാർഗ്ഗത്തെ കുറിച്ച് ചിന്തിക്കുകയോ ചെയ്യാം… ”ശരി അതാണ് ശരിയായ തീരുമാനം നിങ്ങളുടെ തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു… “പിന്നെ ഗർഭധാരണത്തിന് മുൻപ് കുറച്ചൊക്കെ മുൻ ഒരുക്കങ്ങൾ നടത്തുന്നത് നല്ലതാണ്.. ” ഉദാഹരണത്തിന് നമ്മുടെ വീട്ടിൽ ക്ഷണിക്കാതെ ഒരു അതിഥി വന്നാൽ ശരിക്കും സൽക്കരിക്കുവാൻ നമുക്ക്കഴിയുകയില്ല പക്ഷെ മുൻപെ പറഞ്ഞിട്ട് വരുന്നതാണെങ്കിലോ നമുക്ക് ഒരു പരിധി വരെ അവർക്ക് വേണ്ടുന്നതെല്ലാം ഒരുക്കിവെക്കാനും നിറഞ്ഞതന്തോഷത്തോടെ സ്വീകരിക്കാനും കഴിയും മനസിലായോ.. “മനസിലായി…

“ഒരു സ്ത്രിയുടെ ജന്മം പൂർണ്ണതയിൽ എത്തുന്നത് അവൾ അമ്മയാകുമ്പോഴാണ് കാലങ്ങൾ എത്ര കടന്ന് പോയാലും ,തലമുറകൾ പലതും കടന്ന് വന്നാലും ഗർഭധാരണവും കുഞ്ഞുങ്ങളുടെ പരിപാലനവും ഓരോ സ്ത്രീയുടെയും അവകാശവും, സ്വപ്നമാണ്.. “പിന്നെ നിങ്ങൾക്കൊക്കെ അബോർഷൻ എന്ന് പറയാൻ എളുപ്പമാണ് പക്ഷെ എന്നെ പോലെയുള്ള ഡോക്ടർമാർ ഒരു കുഞ്ഞ് ജീവനെ ഉൽഭവത്തിൽ തന്നെ നുള്ളി കളയുമ്പോൾ അനുഭവിക്കുന്ന വേദനയും ആത്മ സംഘർഷവും ആർക്കും മനസിലാവുകയില്ല…

“ഇപ്പോൾ എല്ലാം മനസിലായി ഡോക്ടർ അബോർഷൻ എന്ന ഉറച്ച തീരുമാനവുമായി വന്ന ഞങ്ങളുടെ മനസ് മാറ്റുവാൻ ഡോക്ടർക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ മനസിലെ നന്മയും സ്നേഹവും കൊണ്ട് മാത്രമാണ് ഒരുപാട് നന്ദി …’ “ഞങ്ങൾ അടുത്ത ദിവസം തന്നെ നിങ്ങളുടെ ക്ലിനിക്കിൽ ട്രീറ്റ്മെന്റിനായി വരാം.. “ശരി …” “ഓ കെ ഡോക്ടർ…” “ഒരു ജീവന്റ തുടിപ്പ് കൂടി നിലനിർത്താൻ കഴിഞ്ഞ സന്തോഷത്തോടെ ഇന്ദിരാറാണി തന്റെ ജോലി തുടർന്ന് കൊണ്ടിരുന്നു…”
“രചന: അനീഷ് പുത്തൂർ

Leave a Reply

Your email address will not be published. Required fields are marked *