പിറു പിറുക്കാൻ തുടങ്ങുന്നതിനു മുമ്പ് ഞാനവളെ ചുവരോട് ചേർത്തണച്ചു…

രചന: അമി ആമി

“ഡീ… ഒരുമ്മേരോ….
പോയി നിങ്ങളെ ദീപ്‌തിയോട് ചോദിക്ക്..

“എടീ.. രാഘവേട്ടനെന്ന എന്റെ അമ്മായപ്പന്റെ മോളെ… കമ്പനി സ്റ്റാഫുകളുടെ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കുമ്പോ പിന്നെ ഒറ്റക്കൊറ്റക്ക് നിന്ന് എടുക്കാൻ പറ്റോ.. ചേർന്ന് നിന്നിട്ടല്ലേ എടുക്കുക….

“ന്നാ പിന്നെ.. ഓളെ കെട്ടിപിടിച്ചു എടുക്കായിരുന്നില്ലേ… എന്നും പറഞ് അവള് തിരിഞ്ഞു കിടന്നു…

ഇന്നലെ കമ്പനി സ്റ്റാഫുകളുടെ ഗ്രൂപ്പ്‌ ഫോട്ടോ എന്റെ ഫോണിൽ കണ്ടതിന് ശേഷം ഓഫിസിലെ സ്റ്റാഫ് ദീപ്തിയോട് ഞാൻ ഇഴകി ചേർന്ന് നിന്നു എന്നും പറഞ്ഞുള്ള മുറുപ്പുറപ്പാണിത് ..

ഹോ.. വല്ലാത്തൊരു സാധനം..
ഇന്നും തലയിണ തന്നെ ശരണം… ഞാനും തിരിഞ്ഞു കിടന്നുറങ്ങി…

പിറ്റേന്ന് ഓഫിസിൽ നിന്ന് നേരത്തെ ഇറങ്ങി അവളോട് പറയാതെ വീട്ടിലേക്ക് കയറിച്ചെന്ന ഞാൻ ഞെട്ടി തരിച്ചു പോയി..

ഞാൻ കെട്ടിപിടിച്ചുറങ്ങാറുള്ള തലയിണയുമായി അവള് വഴക്കിടുന്നു.. മുഖമൊക്കെ ചാമ്പക്ക പോല ചോന്ന് തുടുത്തിരിക്കുന്നു..
ഓർക്കാപ്പുറത്ത് എന്നെ കണ്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും അവളുടെ ദേഷ്യം ഇരട്ടിച്ചു..
കയ്യിലുള്ള തലയിണ വലിച്ചെറിഞ്ഞവൾ ചവിട്ടി തുള്ളി അടുക്കളയിലേക്ക് പോയി..

“ഡീ… നിനക്ക് പിരാന്താണോ..
ഞാൻ അവളുടെ അരികിൽ ചെന്ന് ചോദിച്ചു.
“അതേ.. എനിക്ക് പിരാന്താണ്.. എനിക്ക് മാത്രം അവകാശപെട്ടത് വേറെ ആരെങ്കിലും തട്ടിയെടുക്കുന്നത് കണ്ടാൽ.. അതിനി എനിക്ക് മാത്രം അവകാശപ്പെട്ട നിങ്ങളെ നെഞ്ചിലെ ചൂട് തട്ടിയെടുത്ത ഈ തലയിണയോട് പോലും….

ദേഷ്യത്തിൽ ആണെങ്കിലും അവളുടെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി..

ഹോ.. പൊസസീവ്‌നെസ് എന്ന് പറഞ്ഞാൽ ഇങ്ങനെയും ഉണ്ടാകുമോ… എനിക്ക് ചിരിയും.. അവളോട് പാവവും തോന്നി… അല്ലെങ്കിലും വേറെയെന്തും സ്ത്രീ ക്ഷമിക്കും.. പക്ഷേ തന്റെ പുരുഷന്റെ സ്നേഹവും പരിഗണനയും വേറെ ആർക്കെങ്കിലും കിട്ടുന്നുണ്ടെന്ന് അറിഞ്ഞാൽ അവർ ഭദ്രകാളിയാവും.

അടുത്തത് എന്തോ പിറു പിറുക്കാൻ തുടങ്ങുന്നതിനു മുമ്പ് ഞാനവളെ ചുവരോട് ചേർത്തണച്ചു അവളുടെ ചുണ്ടുകളെ എന്റെ ചുണ്ടുകൾ കൊണ്ട് കവർന്നെടുത്തു…
അപ്രതീക്ഷിതമായ ഗാഢ ചുംബനത്തിൽ അവൾ ഒന്ന് പിടഞ്ഞു. അവളുടെ കണ്ണുകൾ തൂവെള്ള ആകാശത്തിനാരോ കറുത്ത പൊട്ട് തൊട്ട പോലെ വിടർന്നു.. ഞങ്ങളുടെ ചുടു നിശ്വാസങ്ങൾ തമ്മിൽ ചേർന്നൊന്നായി പരന്നു..
പിണങ്ങി നിന്ന് പരിഭവങ്ങളുടെ ഭാണ്ഡകെട്ടഴിച്ച് പിറുപിറുക്കുന്നയവളെ ഒതുക്കാനുള്ള അവസാനയടവാണ് അവളെ ചേർത്തണച്ചുള്ള ഈ ചുടു ചുംബനം… ഒരു പക്ഷേ… എല്ലാ ഭർത്താക്കന്മാരുടെയും..

വായിച്ചവർക് നന്ദി 😊😊

രചന: അമി ആമി

Leave a Reply

Your email address will not be published. Required fields are marked *