ബാല്യകാലസഖി

രചന: Santhosh Appukkuttan

“എനിക്ക് വേണ്ട നിന്റെ കേക്ക് ”

അമ്മയതു പറഞ്ഞപ്പോൾ ആ അഞ്ചുവയസ്സുക്കാരന്റെ കണ്ണു നിറഞ്ഞു.

അമ്മയ്ക്കു നേരെ നീട്ടിയ കേക്ക് കൈയ്യിൽ പിടിച്ചുകൊണ്ട് അവൻ അച്ഛനെ നോക്കി.

ആ കണ്ണിലും നീർ പടരുന്നത് കണ്ട അവൻ,ഓടിചെന്ന് അച്ഛന്റെ അരികിലായി പറ്റി ചേർന്നു നിന്നു.

“എന്നോടു പറയാതെ അമ്പലത്തിൽ പോകുക…. പിറന്നാളാഘോഷത്തിന് കേക്ക് വാങ്ങുക.. അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ… ഞാനാരാ ഇവിടെ?”

ദീപയുടെ തീപാറുന്ന കണ്ണുകൾ അഖിലിലേക്കും മകൻ അമലിലേക്കും നീണ്ടു.

രാവിലെ എഴുന്നേറ്റ് വരുമ്പോൾ,പലനിറത്തിലുള്ള ബലൂണുകൾകൊണ്ട് അലങ്കരിച്ച ഹാളും, ടേബിളിൽ, കാൻഡിൽ പതിച്ച കേക്കുമാണ് അവൾ കണികണ്ടത്.

” നീയാരാണെന്ന് നീയെല്ലേ മറന്നത് ദീപാ… നമ്മുടെ മോന്റെ ഏതെങ്കിലും ഒരു പിnന്നാളാഘോഷം നീയോർത്തു പറഞ്ഞിട്ടുണ്ടോ – ഇതു പോലെ നീയെഴുന്നേറ്റ് വരുമ്പോൾ കാണുന്ന ആഘോഷങ്ങൾ കണ്ടിട്ടല്ലേ നീ മോന്റ പിറന്നാളാണെന്ന് ഓർക്കുന്നത്?”

ദീപയുടെ ഉറക്കംതൂങ്ങിയ -കണ്ണുകൾ അഖിലിൽ തറഞ്ഞുനിന്നു.

“നീയല്ലേ ഇവനെ പ്രസവിച്ചത്… അതോ നിനക്കിവനെ ലേബർറൂമിനുള്ളിൽ നിന്ന് കണ്ടു കിട്ടിയതാണോ?”

അഖിലിന്റെ സ്വരമിടറുന്നത് അമൽ അറിഞ്ഞു.

“അച്ഛനെന്തിനാ വിഷമിയ്ക്കുന്നേ… എനിക്ക് ആരുമില്ലെങ്കിലും വിഷമമില്ല… എനിക്കെന്റെ അച്ഛൻ മതി”

അമൽ, അച്ഛനെ കെട്ടിപിടിച്ചു ആ മുഖത്തേക്ക് നോക്കി.

അവനെയെടുത്തുയർത്തി,ആ കവിളിൽ തെരുതെരെ ഉമ്മ വെക്കുമ്പോഴും, അമ്മയ്ക്കു കൊടുക്കാനായി നീട്ടിയ കേക്ക് അവന്റെ കൈയ്യിൽ ഭദ്രമായിരുന്നു.

“ഒരു മാനേജർ പോസ്റ്റിന്റെ ടെൻഷനും,എഫർട്ടും അറിയാതെയാണ് നിങ്ങളുടെ ഈ സംസാരം… അതെങ്ങിനെ അറിയാനാ,നേരം പുലർന്നാൽ ഈ പറമ്പിന്റെ -നാലതിരല്ലേ നിങ്ങളുടെ ലോകം? വീടിന്റെ മോന്തായമല്ലാതെ നിങ്ങൾ പുറംലോകം കണ്ടിട്ടുണ്ടോ?

അവൾ കാർക്കിച്ചുതുപ്പിയ വാക്കുകൾ, അയാളിൽ ഒരു ചലനവും സൃഷ്ടിച്ചില്ല.

ദീപയെ കല്യാണം കഴിച്ചനാൾ മുതൽ അയാൾ നിരന്തരം കേൾക്കുന്നതാണ് ഈ തരംതാഴ്ത്തൽ.

“അതുകൊണ്ട് ഈ പിറന്നാളും തന്തേം മോനും തന്നെ ആഘോഷിച്ചോ.. എനിക്കു വേറെ പണിയുണ്ട് ”

കലികയറിയ ദീപ പൂമുഖത്തേക്കിറങ്ങിയതും. ഗേറ്റ് കടന്നു വരുന്ന കാർ കണ്ട് അകത്തേക്ക് ചെന്നതും ഒരേ നിമിഷത്തിലായിരന്നു

“റസിയാമാഡം വരുന്നുണ്ട്. നിങ്ങൾ ഒച്ചവെച്ച് എന്നെ നാറ്റിക്കരുത് – പ്ലീസ്”

ദീപയുടെ കണ്ണുകൾ, ചുമരിൽ തൂങ്ങുന്ന കലണ്ടറിലേക്കു നീണ്ടു.

“ഇന്നാണ് റെജിയുടെ മോന്റെ ബർത്ത് ഡെ. കിങ് റിജൻസിയിൽ”

അതും പറഞ്ഞു അവൾ പൂമുഖത്തേക്ക് തന്നെ പറന്നു.

അച്ഛനെയും,കൈയിലിരുന്ന കേക്കിനെയും മാറിമാറി നോക്കിയ അമൽ, കണ്ണീരോടെ ആ കേക്ക് ദൂരേക്കെറിഞ്ഞു.

“ഒരഞ്ച് മിനിറ്റ് മേഡം… ദാ ഞാനിപ്പം റെഡിയായി”

“നിന്നെ പിക്ക് ചെയ്യാൻ മാത്രം -നീ എന്റെ ആരാ? – നീ എന്റെ സ്ഥാപനത്തിലെ വെറും മാനേജർ മാത്രം ”

അകത്തേക്കു പോകാനൊരുങ്ങിയ ദീപ,ഒരു നിമിഷം തരിച്ചുനിന്നു.

പിന്നെയവൾ അപമാനംകൊണ്ട് ചുളുങ്ങിയ കണ്ണകൾ കൊണ്ട് ഭർത്താവിനെയും, മകനെയും മാറിമാറി നോക്കി.

“വെറും മാനേജർ”

അമർഷത്തോടെ ആ വരികൾ മന്ത്രിക്കുമ്പോൾ, ദീപയുടെ പല്ലുകൾ ഞെരിഞ്ഞിരുന്നു.

ഇന്നോളം താൻ അഹങ്കാരത്തോടെ ചൂടിയിരുന്ന സ്വർണ്ണകിരീടം, അപമാനത്തിന്റെ പടുകുഴിയിലേക്ക് വീണെന്നറിഞ്ഞ നിമിഷം,ആദ്യമായി അവളുടെ കണ്ണുനിറഞ്ഞു.

” ഞാൻ വന്നത് അഖിലിനെ കാണാനാണ്”

അഖിലിന്റെ കൈകളിലേക്ക്, റസിയ കാറിന്റെ കീ_കൊടുക്കന്നത് ദീപ -കണ്ണീരിലൂടെ കണ്ടു.

“അഖിലിനെ കൊണ്ടുപോകാണ് ഞാൻ. ഒരു അഞ്ചെട്ടുവർഷക്കാലം നീ ആ പാവത്തിനെ ചവിട്ടിമെതിച്ചില്ലേ – ഇനി മതി”

ദീപ ഞെട്ടലോടെ റസിയയെ നോക്കി.

“പണ്ടേ ഞാൻ വിളിച്ചതാ ഞാനവനെ .പക്ഷേ നിന്നോടുള്ള സ്നേഹംകൊണ്ട് അവനെന്നെ നിരുത്സാഹപ്പെടുത്തി. പക്ഷെ നിനക്കവന്റെ സ്നേഹം കാണാൻ കണ്ണില്ലായിരുന്നു. അഹങ്കാരത്തിന്റെ അന്ധതമൂടിയ നീ ഇനിയതൊട്ട് കാണാനും പോകുന്നില്ല”

റസിയ പറയുന്നതൊന്നും ദീപകേൾക്കുന്നുണ്ടായിരുന്നില്ല.

തന്റെ ഭർത്താവും, റസിയാമാഡവും തമ്മിലുള്ള ബന്ധമെന്തായിരുന്നുവെന്ന ചോദ്യമായിരുന്നു അവളുടെയുള്ളിൽ.

” ഞാനും അഖിലും തമ്മിലുള്ള ബന്ധം എൽ കെ ജി തൊട്ടു തുടങ്ങിയതാ… പോരാത്തതിന് ഞങ്ങൾ നൈബേഴ്സുമായിരുന്നു. ഓരോ ക്ലാസ്സും പിന്നിടുന്നതിനിടയിലെപ്പോഴോ പ്രണയം ഞങ്ങളിൽ ചേക്കേറിയിരുന്നു.

അവൾ ഒന്നു നിർത്തി, അടുത്ത് നിന്നിരുന്ന അമലിന്റെ മുടിയിലൂടെ വിരലോടിച്ചു.

“പക്ഷെ ജാതിയും,മതവും, കോപ്പും,കൊടചക്രവുമൊക്കെ നോക്കി, എല്ലാ പൊരുത്തവുമുള്ള നിന്നെ വിവാഹം കഴിക്കാൻ, അഖിലിനോട് അവന്റെ അച്ഛൻ പറഞ്ഞപ്പോൾ, എതിർക്കാൻ ശക്തിയില്ലാതെ, എന്നാലോ എന്നെ മറക്കാൻ കഴിയാതെ മരണത്തിലേക്ക് നടന്നടുത്ത അഖിലിനെ, ഞാനാണ് കരഞ്ഞ് പറഞ്ഞ് നിന്റെ ജീവിതത്തിലേക്ക് തള്ളിവിട്ടത്”

റസിയ ടേബിളിൽ നിന്ന് വെള്ളത്തിന്റെ ജഗ്ഗ് എടുത്ത് വായിലേക്ക് കമഴ്ത്തി.

” പക്ഷെ ഇതിലും ഭേദം അവൻ ആത്മഹത്യ ചെയ്യുകയായിരുന്നു,”

അഖിലിന്റെ കണ്ണു നിറയുന്നത്,റസിയ കൺകോണിലൂടെ കണ്ടു.

“ഒരു ജോലി കിട്ടിയാൽ അതിൽ അഭിമാനിക്കുകയാണ് ചെയ്യേണ്ടത്.അല്ലാതെ അഹങ്കരിക്കുകയല്ല വേണ്ടത്. നിന്നെ പോലെയുള്ള ഇത്തരം കൃമികൾ കാരണമാണ് ചില ഭർത്താക്കൻമാർ ഭാര്യമാരെ ജോലിക്ക് വിടാത്തത്.

എന്തിനെക്കാളും വലുത് കുടുംബമാണെന്ന് നീ യൊക്കെ മറക്കുമ്പോഴാണ്, ഉത്തരത്തിലൊക്കെ കെട്ടി തൂങ്ങേണ്ടി വരുന്നത്… നാടുനീളെ അലയുന്ന കൊടിച്ചി പട്ടികൾക്ക് നിന്നെക്കാളും കോമൺസെൻസുണ്ട്

” റസിയാ”

അഖിലിന്റെ സ്വരമുയർന്നപ്പോൾ, കണ്ണീര് വീണ ചിരിയോടെ അഖിലിനെ നോക്കി റസിയ.

“നിർത്തി. ഇത്രയും പറഞ്ഞില്ലെങ്കിൽ എനിക്കൊരു മനസമാധാനവും ഉണ്ടാവില്ല – അതോണ്ടാ !”

റസിയ സ്നേഹപൂർവ്വം ദീപയെ കിച്ചണിലേക്ക് കൊണ്ടുപോയി.

” അഖിലിന് നൊന്താൽ എനിക്ക് സഹിക്കില്ല ദീപാ.. അതോണ്ടാ ഞാൻ ഇത്ര ഇമോഷണലാകുന്നത്

റസിയ, ദീപയുടെ രണ്ടു തോളിലും കൈ വെച്ച്, ആ കണ്ണകളിലേക്ക് നോക്കി.

“ദീപക്കറിയോ,… നാലാംക്ലാസ്സിൽ വെച്ച് ഞാൻ വരുമ്പോൾ കാണുന്നതെന്താണെന്നോ – ഒരു വികൃതി പയ്യൻ അഖിലിനെ തലങ്ങും വിലങ്ങും ഇടിക്കുന്നതാ.. പാവം അഖിൽ എല്ലാം കുനിഞ്ഞിരുന്നു കൊള്ളുകയാണ്. എനിക്ക് സഹിക്കോ – ആ തെണ്ടിയുടെ കൈപ്പത്തി ഡസ്ക്കിലമർത്തിവെച്ച് കോമ്പസ്സ് കുത്തിയിറക്കി ഈ റസിയ.

പേടിയോടെ റസിയാ മാഡത്തിന്റെ മുഖത്തും നോക്കി നിൽപ്പാണ് ദീപ.

“പറഞ്ഞുവരുന്നതെന്തന്നാൽ, ഇതിന്റെ പേരിൽ കലിപ്പിന്നീ വരുകയാണെങ്കിൽ കുത്തികൊടലെടുക്കും ഞാൻ .കേസും കൂട്ടവും പിന്നെയേ റസിയ നോക്കൂ.കാരണം അഖിലിന് വേണ്ടി ഞാൻ എന്തും കൊടുക്കും – എന്റെ ജീവൻ പോലും.കാരണം അവനെന്റെ കളിക്കൂട്ടക്കാരനാണ്

നിറഞ്ഞ പുഞ്ചിരിയും, പതിഞ്ഞ സംസാരവുമുള്ള റസിയാമാഡത്തിന്റെ മറ്റൊരു മുഖം കാണുകയായിരുന്നു ദീപ.

ധൃതിയിൽ പുറത്തേക്ക് നടന്ന, റസിയയുടെ ചുരിദാറിൽ എന്തോ പിടുത്തം വിണതു പോലെ തോന്നിയപ്പോൾ അവൾ തിരിഞ്ഞു നിന്നു.

കണ്ണീരോടെ നിൽക്കുന്ന അമൽ.

“ഞാനും വരട്ടെ റസിയാൻറീ”

അവൾ പുഞ്ചിരിയോടെ അവനെ എടുത്തുയർത്തി, ആ കുഞ്ഞിക്കവിളുകളിൽ തെരുതെരെ ഉമ്മ വെച്ചു.

“ഉമ്മച്ചിയെന്ന് വിളിക്കടാ മുത്തേ”

അമലിനെയും തോളത്തിട്ട് റസിയ പടിയിറങ്ങുമ്പോൾ, കാർ സ്റ്റാർട്ട് ചെയ്ത്, ഡ്രൈവിങ്ങ് സീറ്റിലിരിക്കുകയായിരുന്നു അഖിൽ.

ശുഭം.

രചന: Santhosh Appukkuttan

Leave a Reply

Your email address will not be published. Required fields are marked *