നിന്നെക്കാൾ കൂടുതൽ സൗന്ദര്യവും ശരീരവും ഉള്ളവരെ ഞാൻ അനുഭവിച്ചിട്ടുണ്ട് പക്ഷെ…

 

രചന: അശ്വതി രാജ്

അവളുടെ നഗ്നത അവൻ വീണ്ടും വീണ്ടും ആസ്വദിച്ചുകൊണ്ടേയിരുന്നു. ഒരു കൊടുംകാറ്റുപോലെ അയാൾ അവളിൽ പടർന്നുകയറി

“നീ ഒരു വല്ലാത്ത പെണ്ണ് തന്നെ, എന്റെ ഈ ചെറിയ ജീവിതത്തിൽ ഒരുപാട് പെണ്ണുങ്ങളെ അറിഞ്ഞവനാണ് ഞാൻ. അവർക്ക് ആർക്കും ഇല്ലാത്ത എന്തോ ഒന്ന് നിന്നിൽ ഉള്ളത് പോലെ ”

അയാളുടെ മടുപ്പിക്കുന്ന വാക്കുകളെ അവൾ നിർവികാരതയോടുകൂടെ കേട്ട്കൊണ്ടിരുന്നു

“നിന്നെക്കാൾ കൂടുതൽ സൗന്ദര്യവും ശരീരവും ഉള്ളവരെ ഞാൻ അനുഭവിച്ചിട്ടുണ്ട് പക്ഷെ അവർക്കാർക്കും എന്നിലെ പുരുഷനെ പൂർണമായും തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല ”

“നിന്റെ ആരെയും കൊതിപ്പിക്കുന്ന ഈ അധരവും ഉയർന്ന മാറും അരയാലിലപോലുള്ള ഈ ഇടുപ്പും എല്ലാം എന്നും ആസ്വദിക്കാൻ ഒരു മോഹം 😃”

അയാളുടെ വാക്കുകൾക്ക് ഒന്നും തന്നെ അവൾ മറുപടി പറഞ്ഞില്ല, ഒരു പാവയെ പോലെ അവൾ കണ്ണ്‌ മിഴിച്ചിരുന്നു

തന്റെ കാശ് മുതലാക്കതക്കവണ്ണം അയാൾ വീണ്ടും അവളെ വലിച്ചടുപ്പിച് തന്നെ കൊണ്ടാകും വിധമെല്ലാം അവളിൽ പടർന്നു കയറി

രാത്രിയുടെ ഏതോ യാമത്തിൽ കാമകേളികളുടെ പരാക്രമ ഷീണത്തിൽ അയാൾ ഉറങ്ങി, അപ്പോഴും നീലിമ നിർവികാരയായി ഇരുന്നു. അവളുടെ മനസ് നിറയെ സ്വന്തം മകൻ മാത്രം ആയിരുന്നു.

ശീതീകരിച്ച ആ നാലുചുവരുകൾക്കുള്ളിലും അവൾ വിയർത്തൊലിച്ചു. അവളുടെ മനസ് ചുട്ടു പൊള്ളുക ആയിരുന്നു.

അയാളുടെ കയ്യ് പതിയെ സ്വന്തo ശരീരത്തുനിന്നും എടുത്ത് മാറ്റി അവൾ എഴുന്നേറ്റു, കണ്ണാടിയിൽ കണ്ട സ്വന്തം പ്രതിബിംബത്തെ അവൾ ഒന്ന് നോക്കി, അറിയാതെ ആ കണ്ണുകൾ നിറഞ്ഞൊഴുകി.

“അതെ ഞാൻ തെറ്റ് ചെയ്തിരിക്കുന്നു പക്ഷെ ഈ തെറ്റ് ഇപ്പോൾ എന്റെ ശരിയാണ്, എന്റെ മാത്രം ശരി….സ്വന്തം മകന് വേണ്ടി ഏതൊരു അമ്മയും ചെയ്യുന്നതേ ഞാനും ചെയ്തുള്ളു ”

അവൾ ആരോടെന്നില്ലാതെ സ്വയം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു

“നീ ഇതുവരെ ഉറങ്ങിയില്ലേ?? ”

അയാളുടെ ചോദ്യം അവളെ ചിന്തകളിൽ നിന്നുണർത്തി, അവൾ ഇല്ലെന്ന് തലയാട്ടി

“നീ എന്താ ഒന്നും മിണ്ടാത്തത്, എന്തെങ്കിലും ഒക്കെ പറ ”

“എന്ത് പറയാൻ???? ”

അവളുടെ ശബ്ദത്തിൽ വിഷാദം നിറഞ്ഞിരുന്നു

“ഈ രാത്രി വെളുക്കാൻ ഇനി കുറച്ചു സമയം കൂടിയേ ഉള്ളു, എന്നിലൂടെ കടന്നു പോയ ഒരു പെണ്ണിനെ പറ്റിയും ഞാൻ ഒന്നും തിരക്കിയിട്ടില്ല പക്ഷെ നീ എനിക്ക് പ്രിയപ്പെട്ടവൾ ആണ് അതുകൊണ്ട് നിന്നെ പറ്റി അറിയാൻ ഒരു മോഹം ”

ആ ചോദ്യം അവൾ ഒരിക്കലും പ്രതീക്ഷിച്ചില്ല

“എന്നെ പറ്റി പറയാൻ ഒന്നുമില്ല, കാശിനു വേണ്ടി അല്ല എന്റെ മകന് വേണ്ടി നിങ്ങൾക്ക് മുന്നിൽ തുണി അഴിക്കേണ്ടി വന്ന ഒരു സാധാരണ പെണ്ണ് ”

“നിനക്ക് ഞാൻ തരുന്ന കാശിന്റെ പ്രതിഫലം ആണ് ഈ ശരീരം എനിക്ക് ഒന്നും വെറുതെ നൽകി ശീലം ഇല്ല, പിടിച്ചു വാങ്ങുന്നതും ഇഷ്ട്ടമല്ല. നിന്നെ ആദ്യം കണ്ടപ്പോ തന്നെ എനിക്ക് വല്ലാതെ അങ്ങ് ബോധിച്ചു അത് കൊണ്ടാണ് നീ പറയുന്ന കാശ് ഞാൻ തരുന്നത് അതുകൊണ്ട് എനിക്ക് നിന്റെ കഥ കേൾക്കണം, നീ എന്നിൽ എത്തിച്ചേർന്ന കഥ ”

പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു അവളുടെ മറുപടിക്കായി അയാൾ കാത്തുനിന്നു. ഇഷ്ടമില്ലെങ്കിൽ കൂടി താൻ തന്നെ പറ്റി പറഞ്ഞെ തീരു എന്നവൾക് മനസ്സിലായി

“ഞാൻ നീലിമ വലിയ ഒരു നായർ തറവാട്ടിലെ കുട്ടി ആയിരുന്നു, എന്റെ സഹപാഠിയും ബാല്യകാല സുഹൃത്തുo ആയിരുന്നു ഷമീർ. ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത വീട്ടിൽ അവൻ താമസത്തിനു വന്ന അന്നുമുതൽ അവനായിരുന്നു എന്റെ ഏറ്റവും നല്ല സുഹൃത്ത്‌, ഞങ്ങളെ പോലെ തന്നെ നല്ല സമ്പന്ന കുടുംബം. വീട്ടുകാർ തമ്മിലും നല്ല സൗഹൃദം ”

“ഞങ്ങൾ വളർന്നിട്ടും ഞങ്ങളുടെ സൗഹൃദത്തിന് ഒരു കുറവും ഉണ്ടായില്ല. എന്നും ഞങ്ങൾ നല്ല സുഹൃത്തുക്കൾ തന്നെ ആയിരുന്നു. എനിക്ക് 18 വയസ്സായപ്പോൾ മുതൽ വിവാഹ ആലോചനകൾ വന്നു തുടങ്ങി അപ്പോഴാണ് അവനെ ഒരിക്കലും പിരിയാൻ ആകില്ല എന്നെനിക്കു മനസ്സിലായത്. തെറ്റാണെന്നു അറിഞ്ഞിട്ടും ഞാൻ അതവനോട് പറഞ്ഞു. അപ്പോഴാണ് അവനും അവന്റ മനസ് തുറന്നത് എന്നെ ഒരിക്കലും പിരിയാൻ അവനാകില്ല അതുകൊണ്ട് തന്നെ എന്തും വരട്ടെ എന്ന് കരുതി ഞങ്ങൾ വീട്ടുകാരോട് എല്ലാം പറഞ്ഞു.

“വിചാരിച്ചതിലും അപ്പുറം ആയിരുന്നു പ്രതികരണം. വീട്ടുകാർ തമ്മിൽ വലിയ പ്രശ്നം ആയി ഞാൻ വീട്ടുതടങ്കലിലും. അതോടെ എന്റെ വിവാഹ ആലോചനകൾ മുറുകി. അവനില്ലാത്ത ജീവിതം ചിന്തിക്കാൻ പോലും എനിക്കാകില്ലയിരുന്നു അതുകൊണ്ടു ചില കൂട്ടുകാരുടെ സഹായത്തോടെ ഞങ്ങൾ ഒന്നായി. ഞങ്ങളുടെ വിവാഹം വലിയ മത വിപ്ലവം ആയി. ആ നാട്ടിൽ നിൽക്കാൻ ആകാതെ ഞങ്ങൾ നാടുവിട്ടു.

അയാൾ ഒരു ഭാവമാറ്റവും ഇല്ലാതെ അവളുടെ കഥ ഒരു കൊച്ചു കുട്ടിയെ പോലെ കേട്ടുകൊണ്ടിരുന്നു

“ഈ നാട്ടിൽ വന്നു ഞങ്ങൾ സന്തോഷത്തോടെ ജീവിച്ചു. മതം ഒരിക്കലും ഞങ്ങക്കിടയിൽ ഒരു പ്രശ്നം ആയിരുന്നില്ല ഞാൻ ഹിന്ദുവായും അവൻ മുസ്ലിം ആയും തന്നെ ജീവിച്ചു. ദൈവം ഞങ്ങളുടെ സന്തോഷതിന് മാറ്റുകൂട്ടാൻ ഒരു വർഷം തികഞ്ഞപ്പോ ഒരു പൊന്നുമോനേയും തന്നു ”

“പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. മോനു മൂന്ന് വയസ് തികഞ്ഞ അതേ ദിവസം വിധി ഷമീറിനെ എന്നിൽ നിന്നും തട്ടി എടുത്തു 😔”

“വൃക്കക്ക് തകരാറായിരുന്നു, ഷമീർ തന്റെ അസുഖതെ പറ്റി അറിഞ്ഞിട്ടും ചികിൽസിക്കാൻ പണം ഇല്ലാത്ത കാരണം ആരോടും പറഞ്ഞില്ല. ”

“ഷമീറിന്റെ മരണം എന്നെ തകർത്തു കളഞ്ഞു. മരണം അറിഞ്ഞ അവന്റെ വീട്ടുകാർ അവന്റെ ശരീരം കൊണ്ട് പോയി. കബറടക്കം പോലുo ഞാനോ എന്റെ മോനോ കണ്ടില്ല. അവന്റെ ശരീരത്തിന് വേണ്ടി അവരോടു ഞാൻ ഇരന്നില്ല കാരണം അവനെ അടക്കാൻ പോലും ഒരു തുണ്ട് ഭൂമി എനിക്ക് ഇല്ലായിരുന്നു, അവർക്ക് അവന്റെ ശരീരം മാത്രമേ എന്നിൽ നിന്നും കൊണ്ട് പോകാൻ ആകു, ആത്‌മാവ്‌ അത് എന്നും എന്റെ കൂടെ തന്നെ ആണ്……… ഈ നിമിഷം വരെയും ”

“ഷമീറിന്റെ കൂടെ ഞാൻ മരിക്കാഞ്ഞത് എന്റെ പൊന്നുമോന്റെ മുഖം ഓർത്തു മാത്രം ആണ് 😔 പക്ഷേ അവിടെയും വിധി എന്നെ തോൽപ്പിച്ചു ”

“കൂലിപ്പണി ചെയ്താണ് ഞാൻ എന്റെ കുഞ്ഞിനെ വളർത്തുന്നത്. ആരുടേയും മുന്നിൽ കയ്യ് നീട്ടിയിട്ടില്ല ഞാൻ, പക്ഷെ ഷമീറിന്റെ അതേ വിധി മോനെയും തേടി എത്തി…… വൃക്ക തകരാർ ”

“എന്റെ പൊന്നുമോന്റെ രണ്ടു വൃക്കയും തകരാറിലായി എന്ത് ചെയ്യണം എന്നറിയാതെ ഞാൻ മുട്ടാത്ത വാതിലുകൾ ഇല്ല. അവന്റെ ജീവന് വേണ്ടി എന്റെയും ഷമീറിന്റെയും വീട്ടുകാരുടെ കാലു പിടിച്ചു…. അവരാരും സഹായിച്ചില്ല. സോഷ്യൽ മീഡിയ വഴിയും വിചാരിച്ച പോലെ സഹായം ലഭിചില്ല. ”

“ഒരേ രക്ത ഗ്രൂപ്പ്‌ ആയത് കൊണ്ട് ഞാൻ അവനു വൃക്ക നൽകുമായിരുന്നു പക്ഷേ ഈശ്വരൻ അവിടെയും എന്നെ തോൽപ്പിച്ചു. ചില ടെസ്റ്റ്‌ കളിൽ എനിക്ക് അവനു വൃക്ക നൽകാൻ കഴിയില്ല എന്ന് തെളിഞ്ഞു ”

“എല്ലാം അവസാനിപ്പിച്ചു ഷമീറിന്റെ അടുത്തേക് മകനെയും കൊണ്ട് പോകാൻ ഒരുങ്ങിയ എന്നിലേക്കു ആണ് നിങ്ങളുടെ ആ ഫോൺ കാൾ വന്നത് ”

“പറഞ്ഞു നിർത്തി കൊണ്ട് അവൾ അയാളെ നോക്കി അപ്പോഴും അയാൾക് ഭാവമാറ്റങ്ങൾ ഒന്നും ഇല്ലായിരുന്നു, ഒരു ഗുഡ് നൈറ്റ്‌ പറഞ്ഞു അയാൾ നിദ്രയിലേക്ക് പോയി ”

“അവൾ അപ്പോഴും പറഞ്ഞു നിർത്തിയത് മുതൽ ചിന്തിക്കുവായിരുന്നു. മകനെ രക്ഷിക്കാൻ സ്വന്തം ജീവൻ നൽകാൻ അവൾ ഒരുക്കമായിരുന്നു പക്ഷേ സഹായിക്കാൻ മുന്നിൽ വന്നയാൾക് വേണ്ടത് എന്റെ ജീവനായിരുന്നില്ല പകരം ഈ ശരീരം ആയിരുന്നു. ഒറ്റ രാത്രി അതായിരുന്നു എന്റെ മകന്റെ ജീവന്റെ വില. ഒരു പാട് ആലോചിച്ചു ആണ് അവസാനം ഈ തീരുമാനത്തിൽ എത്തിയത്. അവനെയും കൊണ്ട് മരിക്കാൻ ഒരുങ്ങിയതാണ് പക്ഷേ അവന്റ നിഷ്കളങ്കമായ ആ നോട്ടത്തിനു മുന്നിൽ ഞാൻ തോറ്റു പോയി. ”

“എന്നെ തോൽപ്പിച്ച വിധിക്ക് മുന്നിൽ ഒരിക്കലെങ്കിലും എനിക്ക് ജയിക്കണമായിരുന്നു അതിനാണ് തെറ്റാണെങ്കിൽ കൂടി ഈ വഴി തിരഞ്ഞെടുത്തത് ”

***:*

“താൻ പോകാൻ റെഡി ആയോ?? ”

“ഞാൻ എഴുന്നേറ്റപ്പോൾ സർനെ ഇവിടെ എങ്ങും കണ്ടില്ല ”

“ഞാൻ ഒരിടം വരെ പോയിരുന്നു, നിന്റെ മകൻ കിടക്കുന്ന ഹോസ്പിറ്റലിന്റെ പകുതിയിൽ കൂടുതൽ ഷെയറും എന്റെ ആണ്. കുഞ്ഞിന്റെ ഓപ്പറേഷനു വേണ്ട കാര്യങ്ങൾ എല്ലാം ഓക്കേ ആണ്. സോഷ്യൽ മീഡിയ വഴി ഒരാൾ വൃക്ക തരാനും തയ്യാറാണ്. എല്ലാ ടെസ്റ്റുകളും കഴിഞ്ഞാൽ ഉടൻ ഓപ്പറേഷൻ നടക്കും. തുടർന്നുള്ള ആവശ്യതിന് ഉള്ള പണം ഞാൻ നിന്റെ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട്. നിനക്ക് പോകാം ”

“സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. കൂപ്പുകൈയോടെ മൗനം കൊണ്ട് മറുപടി പറഞ്ഞു അവൾ അവിടെ നിന്നിറങ്ങി. അവൾ നേരെ പോയത് ഷമീറിന്റെ കബറിടത്തിലേക്ക് ആയിരുന്നു. കബറിൽ നോക്കി നിശബ്ദതമായി അവൾ മാപ്പിരന്നു. കണ്ണുകൾ നിറഞ്ഞൊഴുകി. ഷമീറിന്റെ മറുപടി എന്നോണം മഴത്തുള്ളികൾ അവളുടെ കണ്ണീരൊപ്പി, ആ മഴയിൽ അവളുടെ ശരീരത്തിന്റെ അഴുക്കു ഒഴുകി പോയി……. ”

“ആത്മാവിന്റെ സന്തോഷം വിളിച്ചറിയിക്കും വിധം ഒരിളംകാറ്റ് അവളെ തഴുകി പോയി ”

Nb: ചില തെറ്റുകൾ പലപ്പോഴും വലിയ ശരികൾ ആണ്.

കുറച്ചുനാളുകൾക്കു ശേഷം ഉള്ള ഒരു രചന…. ഇത് എന്റെ മാത്രം കാഴ്ചപ്പാട് ആണ്. നിങ്ങളുടെ അഭിപ്രായം ഒരു വരി എഴുതുമെന്ന് പ്രതീക്ഷിക്കുന്നു

രചന: അശ്വതി രാജ്

3 thoughts on “നിന്നെക്കാൾ കൂടുതൽ സൗന്ദര്യവും ശരീരവും ഉള്ളവരെ ഞാൻ അനുഭവിച്ചിട്ടുണ്ട് പക്ഷെ…

  1. correct.തെറ്റും ശരിയും സാഹചര്യങ്ങളെ ആശ്രയിച്ചാണ്. ചില ശരി തെറ്റാവും ചില തെറ്റുകൾ ശരിയുമാവും

  2. Oru kootam vakkukal konde manasil oru lokam undakki thanna ezhutikari…..vakkinnu vikaravum vicharavum parayan kaziyum enn theliyichirikunnu vindum….

Leave a Reply

Your email address will not be published. Required fields are marked *