കണ്ണ് പതിയെ തുറന്ന് നോക്കിയപ്പോ എന്റെ നേരെ താഴെ പേടിച്ചരണ്ട കണ്ണുമായ് ഒരു സുന്ദരി മാലാഖ…

രചന: Binu Omanakkuttan

പടിക്കെട്ടുകൾ കയറുമ്പോ ഞാനറിയാതെ എന്റെ കാലിടറിയിരുന്നു….

മുന്നിലെ വെള്ളക്കുപ്പായം ധരിച്ച മാലാഖ കുട്ടിയുടെ കയ്യിലെ ഡിഷും മരുന്നുകളും തട്ടി വീഴാതിരിക്കാൻ ഡിഷിലേക്ക് ശ്രദ്ധ പോയപ്പോഴേക്കും ഷൂ സ്ലിപ്പായി ചരിഞ്ഞു വീഴാൻ പോയ മാലാഖകുട്ടിയെ ഇരു കരങ്ങളും കൊണ്ട് പിടിച്ചു….

പക്ഷെ പിടുത്തം കാരണം ഒരയവ് സംഭവിച്ചെങ്കിലും വീഴ്ച അങ്ങനെ തന്നെ സംഭവിച്ചു….

കണ്ണടച്ച് തുറന്നപ്പോഴേക്കും മരുന്ന് കുപ്പികൾ തറയിൽ വീണ് ചിന്നി ചിതറുന്ന ശബ്ദം കേട്ട് ഇടം കൈ കൊണ്ട് തറയിൽ കുത്തി ഞാൻ അവിടേക്ക് ശ്രദ്ധിച്ചു…

മരുന്ന് കുപ്പി പൊട്ടി എന്റെ മുഖത്തേക്ക് മരുന്ന് തെറിച്ചു…..

കണ്ണൊന്നടച്ചു…
വലം കൈ കൊണ്ട് തുടക്കാൻ ശ്രമിച്ചപ്പോഴാണ് കയ്യിലെന്തോ ഭാരം തോന്നിയത്…. കണ്ണ് പതിയെ തുറന്ന് നോക്കിയപ്പോ എന്റെ നേരെ താഴെ പേടിച്ചരണ്ട കണ്ണുമായ് ഒരു സുന്ദരി മാലാഖ..

ആദ്യത്തെ നോട്ടത്തിൽ തന്നെ അവളുടെ കണ്ണ് കണ്ട് ഹൃദയം ഒന്നുലഞ്ഞു….

നസ്രിയ പറഞ്ഞപോലെ അടിവയറ്റിൽ മഞ്ഞു വീണ സുഖം….. ”

ഒട്ടിയ കവിളത്തെ റോസ് പിമ്പിൾസ് നോക്കിയപ്പോ ഞാൻ മറ്റേതോ ലോകത്ത് തന്നെ ആയിരുന്നു….

ചുറ്റിനും കൂടി നിന്നവരൊക്കെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു….

പക്ഷെ എന്റെ കണ്ണുകൾ അവളെ മാത്രമായിരുന്നു നോക്കിയത്….

ആ വെളുത്ത കൈവിരലുകൾ എന്റെ നെഞ്ചിൽ തട്ടി തള്ളി മാറ്റുന്നത് മറ്റേതോ ലോകത്തിരുന്ന് ഞാനറിയുന്നുണ്ടായിരുന്നു…

ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചപ്പോഴാണ് ആ സ്വർഗ്ഗ ലോകത്തിൽ നിന്നും ഞാൻ തിരികെ വന്നത്….

ഒന്നെഴുന്നേറ്റ് മാറഡോ…. !

അവളുടെ അലമുറ അല്പം വൈകിയാണ് കാതിൽ പതിഞ്ഞത്….
എന്നെ തള്ളിമാറ്റി അവളെഴുന്നേറ്റ് പോയ്‌…

ഒന്ന് മറിഞ്ഞു ആ ഫ്ലോറിൽ ഞാനങ്ങനെ കിടന്നു….

വലതു കൈ തറയിൽ ചെന്നടിച്ചപ്പോഴാണ് ശരിക്കും വേദന തോന്നിയത്…

ആൾക്കൂട്ടത്തിനിടയിലേക്ക് അവള് മായുന്നത് ഞാൻ നോക്കി നിന്നു…

നെഞ്ചിൽ നിന്നും പറന്നു പൊങ്ങിയ വെള്ളരിപ്രാവിനെ ഓർത്ത് നെഞ്ചിൽ തടവാൻ ഒരു ചിരിയോടെ കൈ നെച്ചിലേക്ക് വച്ചപ്പോഴാണ് എല്ലൊടിഞ്ഞ മധുരിതമായ വേദന ഇരച്ചു പൊങ്ങിയത്……

ചുറ്റിനും നിന്നവർ ചിരിയോടെ മാറി…
ഒടുവിൽ ഇടം കൈകുത്തി പതിയെ എഴുന്നേറ്റ്…

പല്ല് ശക്തിക്ക് ഞെരിച്ച് വേദന കടിച്ചമർത്താൻ ശ്രമിച്ചെങ്കിലും കണ്ണിൽ കണ്ണീര് വന്നത് ഞാനറിഞ്ഞില്ല…

അത്യാഹിത വിഭാഗത്തിലേക്ക് മിന്നൽ വേഗത്തിൽ ഞാനെത്തി…

O.p എടുത്ത് ഡോക്ടർ വന്നു നോക്കി…
പിന്നെ xray പ്ലാസ്റ്റർ അങ്ങനെ രണ്ടുമണിക്കൂർ കൊണ്ട് അസ്സലായി നല്ലൊരു പണി കിട്ടി ….

വേദനക്കുള്ള ഇൻജക്ഷന് വെക്കാനുണ്ടെന്ന് പറഞ്ഞു..
ഇൻജക്ഷൻ റൂമിലേക്ക് ചെന്നു….

ഞാൻ കുറച്ച് മുൻപ് കണ്ട പിമ്പിൾസുള്ള അതെ മുഖം….
അതെ കണ്ണ്…
അതെ അതവൾ തന്നെ..

ദേവിടെ കയ്യിലെ ശൂലം പോലെ മരുന്ന് നിറച്ച സിറിഞ്ചുമായ് എന്നെ കുത്താൻ കാത്ത് നിക്കുന്നു….

ദേ അങ്ങോട്ട് കമഴ്ന്നു കിടന്നോ ബെഡിലേക്ക് നോക്കി അവള് പറഞ്ഞു….

കിടന്നു…
കാവി കൈലി പതിയെ താഴേക്ക് നീക്കി വച്ചു …
ഡെറ്റോൾ തേച്ച പഞ്ഞികൊണ്ട് അമർത്തി തേച്ചിട്ട് സിറിഞ്ച് കുത്തിയിറക്കി….

ബെഡിലേക്ക് അമർത്തി കടിച്ചു….

ഡോ തന്റെ കൂടെ ആരേലും വന്നിട്ടുണ്ടോ?

ഇ ഇല്ല ..
എന്തെ

ഒന്നുല്ല കുറച്ച് നേരം ഈ പഞ്ഞി വച്ചൊന്ന് അമർത്തി തടവണം….

എന്റെ കൈ…..

ഓ കൈ….
കയ്യിരിപ്പിന് കയ്യല്ല തല്ലിയോടിക്കേണ്ടത്…
ചുണ്ട് പതിയെ പിറുപിറുത്ത് അവൾ എന്റെ ഇടുപ്പ് അമർത്തി തടവി…..

സിറിഞ്ച് വച്ചു ആദ്യമായാണ് ഞാൻ സന്തോഷം കൊണ്ട് ചിരിച്ചത്…

അവളുടെ വെള്ളി വിരലുകൾ എന്റെ ദേഹത്ത് പതിച്ചപ്പോ ഞാൻ കണ്ണുകൾ മുറുകെ അടച്ചത് ആസ്വദിച്ചു…..

ഇത്ര പെട്ടന്ന് എവിടെപ്പോയി കയ്യൊടിച്ചു….?

അവളവിടുന്നെഴുന്നെറ്റ് കൊണ്ട് ചോദിച്ചു……
അതിലെന്തോ വാത്സല്യം ഉള്ളപോലെ തോന്നി……

കുട്ടിയെ പിടിക്കാനായി…..
ഞാൻ പിടിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ എന്റെ കൈക്ക് പകരം നിന്റെ തലക്ക് സ്റ്റിച്ചിടേണ്ടി വന്നേനെ…

ഓ എന്നെ രക്ഷിച്ചപ്പോ പറ്റിയതാണോ…

എന്തോ ആക്കാലോടെ അവൾ അടുത്ത രോഗിക്ക് മരുന്നെടുത്തോണ്ട് പോയ്‌….

ഫാർമസിയിൽ നിന്നും ഗുളികയും വാങ്ങി
നേരെ
വീട്ടിലേക്കുള്ള വണ്ടിപിടിച്ചു….

വീണ്ടും വീണ്ടും അവളെ കാണാൻ തോന്നി…

ഹോസ്പിറ്റലിൽ പതിവ് യാത്ര തുടങ്ങി….

അവളുടെ മുഖക്കുരുക്കൾ എണ്ണിത്തുടങ്ങി…
അവളുടെ കൺ പീലികൾ തുടിക്കുന്നത് നോക്കി നിന്നു…
വെള്ള നിറമുള്ള കുപ്പായമണിഞ്ഞു മുഖത്ത് പാതി ചന്ദ്രന്റെ ചിരിയോടെ പല്ലുകൾ കാട്ടി ചിരിച്ചു ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതെ സ്നേഹത്തോടെ പോകുന്നത് നോക്കി നിക്കാൻ തന്നെ എന്താ ചന്തം….

പക്ഷെ എന്റെ അടുത്ത് മാത്രം ആ ഒരു പുഞ്ചിരിയോ സ്നേഹവോ അവൾ കാട്ടിയിരുന്നില്ല….

എന്റെ മുഖത്ത് നോക്കുമ്പോ കണ്ണ് വെട്ടിച്ചു മറ്റെങ്ങോട്ടോ ശ്രദ്ധ തിരിച്ച് ഞാനും പല അടവുകൾ ഇറക്കി….

കയ്യിലെ നീര് വലിഞ്ഞു…
ആദ്യത്തെ ഒരു മാസം ഓരോ ദിവസവും ഒരുകാര്യവുമില്ലാതെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ കയറിയിറങ്ങി….

പക്ഷെ അവൾക്ക് ഒരു പരിചയവും കാണിക്കാതിരുന്നപ്പോൾ മനസ്സിൽ നേർത്ത വിങ്ങലുകൾ തോന്നി…..

കൂട്ടുകാരൻ ബൈക്കക്സിഡാന്റ് പറ്റി ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്ന വാർത്തയറിഞ്ഞാണ് അന്ന് ഹോസ്പിറ്റലിൽ എത്തിയത്….

എന്റെ ആത്മ സുഹൃത്ത്…
അവനെ കാണാനാണ് അന്ന് ഹോസ്പിറ്റലിൽ ഓടിക്കയറിയത്….

പക്ഷെ അതിന്റെ ആവശ്യമൊന്നുമില്ലെന്ന് വൈകി അന്നവന്റെ അടുത്ത് ചെന്നപ്പോൾ മനസിലായി….

എങ്ങനുണ്ടെടാ…. ന്ന് ചോദിച്ച മറുപടിക്ക് op ടിക്കറ്റ് ന്റെ പുറകിലെ നമ്പർ കാട്ടി ഒരെണ്ണം ഒപ്പിച്ചു എന്നായിരുന്നു ആ ഗിരിരാജൻ കോഴിയുടെ മറുപടി…

അന്നവന് അങ്ങനെ പറ്റിയത് ഇവളെ കാട്ടിത്തരാനുള്ള ദൈവ നിയോഗമാണെന്ന് ഞാൻ മനസിലാക്കി സ്വയം ആശോസിച്ചു….

ആ ഡിഷും മരുന്ന് കുപ്പിയും അവളുടെ ദേഷ്യത്തോടെയുള്ള നോട്ടവും പലവട്ടം മനസ്സിൽ വന്നുപൊക്കോണ്ടേ ഇരുന്നു….

രണ്ടുമാസത്തെ ഇടവേളക്ക് ശേഷം കൈ തിരികെ കിട്ടി…

മഴയുള്ള ആ ഉച്ച സമയം ഓട്ടോയിൽ വീട്ടിൽ വന്നിറങ്ങി…

അമ്മ മുഖത്തെ വിഷമം കണ്ട് അമ്മ കട്ടനൊക്കെ ഇട്ട് തന്നു…
എന്നിട്ടൊരു ചോദ്യവും
” കൈ ശരിയായത് മോന് പിടിച്ചില്ലേ…
ഒന്നുടെ ഒടിക്കെടാ….
പിന്നെ ജോലിക്ക് പോകാതെ വീട്ടിലിരിക്കലോ… !!

ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു…
എന്താ നിനക്ക് അവളെ ഇത്രക്കങ്ങിഷ്ടപെടാൻ..?

എഴുന്നേറ്റു റൂമിലേക്ക് പോയ്‌….
കട്ടിലിൽ അമർന്നിരുന്നു…
ഓടുകൾക്ക് മീതെ മഴത്തുള്ളികൾ പതിക്കുന്ന ശബ്ദം…

ജനാലയിലൂടെ പുറത്തേക്ക് നോക്കി..
മഴ നന്നായി പെയ്യുന്നുണ്ട്…

ഷർട്ടിനുള്ളിലൂടെ നെഞ്ചിലൊളിച്ച എന്റെ വലം കൈ എടുത്തു ഒന്ന് നോക്കി….

അവളെ മാത്രമാണ് അവസാനമായ് തൊട്ടത്….
വിരലുകൾക്ക് നൂറ് ചുംബനങ്ങൾ കൊടുത്തു…

ജനാലയിലൂടെ പുറത്തേക്ക് കയ്യിട്ട് മഴത്തുള്ളികൾ കയ്യിലേക്ക് പതിച്ചു….

തണുത്ത കുളിരുള്ള മഴതുള്ളി വിരലിനുള്ളിലൂടെ ആഴ്ന്നിറങ്ങി….

അന്ന് രാത്രിയും തോരാതെ ആ മഴ പെയ്യുന്നുണ്ടായിരുന്നു…

ഉറക്കമില്ലാതെ അന്നും കടന്നുപോയി…

നേരം വെളുത്തു…
രാവിലെ എഴുന്നേറ്റു…
ജോഗിങ്ങോക്കെ കഴിഞ്ഞു ഉമ്മറത്ത് മുളപ്പിച്ച ചെറുപയറും ഒരുഗ്ലാസ് പാലുമായി അമ്മ വന്നു…

അതും കുടിച്ച് കുളിക്കാൻ കുളത്തിനരികിലേക്ക് നടന്നു…..

➿➰➿➰➿➰➿➰➿➰➿➰➿➰

ലീവൊക്കെ കഴിഞ്ഞു ബാങ്കിലേക്ക് തിരികെ എത്തി…

ലോൺ ഓഫീസർ ഡ്യൂട്ടി ആരുന്നു എനിക്ക്…

തവണ മുടങ്ങുന്നവരുടെ വീട്ടില് പോയ്‌ കണ്ടു സംസാരിക്കുന്നതും ഒക്കെ ഞാനായിരുന്നു..

ബാങ്കിൽ ചെന്നപ്പോൾ തന്നെ അന്നത്തേക്കുള്ള പേപ്പേസ് എന്റെ ക്യാബിനിൽ അടിഞ്ഞുകൂടിയിരുന്നു…

ഒക്കെ കളക്ട് ചെയ്തു ബാങ്കിൽ നിന്നിറങ്ങി…
ശിവാനി ഭവൻ എന്ന അഡ്രസുള്ള വീട്ടിലേക്കാണ് ആദ്യത്തെ യാത്ര..

ഒരു ഗ്രാമപ്രദേശം…
ചുറ്റിനും വയലും വാഴത്തോപ്പുകളും ഒക്കെയുള്ള ഒരു ഗ്രാമീണപ്രദേശം..

നടുവിലൂടെ ചെറിയ റോഡ്.

തൊട്ടടുത്ത് കണ്ട പെട്ടിക്കടയിലെ ചേട്ടനോട് അഡ്രസ്സ് പറഞ്ഞുകൊടുത്തു പുള്ളി തപ്പിത്തടഞ്ഞു പറഞ്ഞു തന്നു…
അവസാനം
കുടയുടെ മറവിൽ ഒരു പെൺകുട്ടി നടന്നു പോകുന്നത് കണ്ട് ആ ചേട്ടൻ അവളെ നോക്കിപറഞ്ഞു ദേ അതാണ്‌ ശിവാനി..

ഞാൻ പിന്നാലെ ചെന്നു…
എന്നെ കണ്ടപ്പോ തന്നെ പുള്ളി മുഖം താഴ്ത്തി…

അതെ ശിവാനി അല്ലെ…?

അതെ… എന്തെ…?
നിങ്ങൾക്കെന്റെ പിന്നാലെ നടക്കാനല്ലാതെ വേറെ പണിയൊന്നുമില്ലേ..
മുഖം ചുവന്നു തുടുത്തവൾ പറയുമ്പോ
അവളുടെ ദേഷ്യം കണ്ട് ഞാൻ ചിരിക്കുകയായിരുന്നു….

അതെ തന്റെ വീടെവിടെയാണ്…?

ഈ റോഡിലൂടുള്ള ശല്ല്യം പോരെ..
വീട്ടിൽ വന്നിട്ട് എന്ത് ചെയ്യാനാ…?

അതെ കുട്ടി താൻ കാര്യമറിയാതെയാണ് സംസാരിക്കുന്നത്..

എന്ത് കാര്യം..?
കല്യാണക്കാര്യം വല്ലോം ആണെങ്കിൽ നോക്കണ്ട എനിക്ക് ഒട്ടും താല്പര്യമില്ല…

അയ്യോ അതൊന്നുമല്ല…
ഞാൻ പറയുന്നതൊന്ന് കേൾക്ക്….

ആ വയലോര വരമ്പത്തുടെ അവളുടെ പിന്നാലെ ഞാനും നടന്നു…

പെട്ടെന്ന് സഡ്ഡൻ ബ്രെക്കിട്ട് അവൾ തിരിഞ്ഞു…?

എന്താ തന്റെ ഉദ്ദേശം…?

അതെ കുട്ടി…
ഞാനൊന്നു പറഞ്ഞോട്ടെ…

ഞാൻ indian ബാങ്കിൽ നിന്ന് വരുന്നതാണ്…
Home ലോണിന് വച്ച നിങ്ങളുടെ പണയ വസ്തു ജപ്തി ചെയ്യാനുള്ള നീക്കങ്ങൾ തുടങ്ങുന്നുണ്ട്…

പലിശ അടച്ചു പുതുക്കുവാൻ കഴിഞ്ഞാൽ നീട്ടിക്കൊണ്ട് പോകുവാൻ കഴിയും…
നിസാരമായ തുകയല്ലേ ഉള്ളു ബാങ്കിൽ നിന്ന് ഇത്തരമൊരു സൈലന്റ് നീക്കങ്ങൾ അധികം ഉണ്ടാകാറില്ല അതുമല്ല നിങ്ങൾ ഒരു സർക്കാർ ഉദ്യോഗസ്ഥ ആയതുകൊണ്ടാണ് ഞങ്ങൾ കർശനമായ നടപടികൾ എടുക്കാത്തത്…

വയൽ അവസാനിക്കുന്ന ഭാഗത്ത് ചുള്ളിക്കമ്പുകളിൽ തീർത്ത കൈ വേലിയിലെ നടുവിലായി ഈറകൊണ്ടുണ്ടാക്കിയ ചെറിയ ഗെയ്റ്റ് തള്ളിത്തുറന്നുകൊണ്ട് അവള് അകത്തേക്ക് കയറി…

മുല്ലപ്പൂ ചെടികൾ വഴിയുടെ രണ്ടുസൈഡിനും നിറഞ്ഞു നിന്നിരുന്നു…

ഓടുമേഞ്ഞ ചെറിയ വീട്…
മൺകട്ടയിൽ തീർത്ത ചുവരുകളിൽ സിമന്റ് പൂശിയിട്ടുണ്ട്…

ഓടുകൾക്കിടയിലെ കഴുക്കോലുകളിൽ പുകക്കറകൾ നിറഞ്ഞിരിന്നു…

അതാ അമ്മ….
അവളുടെ സ്വരം ഇടറിയിരുന്നു…
അമ്മേടെ അടുത്തേക്ക് നടന്നു നീങ്ങി…

വീൽ ചെയ്യറിൽ എന്നെ നോക്കി പുഞ്ചിരിക്കുമ്പോ കണ്ണറിയാതെ നിറഞ്ഞിരുന്നു…

എന്ത് പറ്റിയതാ അമ്മക്ക്..?

ഒരാക്സിഡന്റിൽ പറ്റിയതാ…

മൂന്ന് വർഷായിട്ട് ഇതേ ഇരുപ്പ് തന്നെ…
കാലുകൾ രണ്ടുമില്ല…
കട്ട്‌ ചെയ്തു മാറ്റേണ്ടി വന്നു…

തലകുലുക്കി ഞാനത് കേൾക്കുമ്പോ
അവളുടെ മുഖം പ്രസാദമായിരുന്നുവെങ്കിലും ആ കണ്ണുകളിൽ അതിന്റെ ഭീതി നന്നേ കൂടിയിരുന്നു….

ഏയ് എനിക്കൊന്നും പറയാനില്ല…
ഞാൻ ഇറങ്ങുവാ…

അതെ നിക്ക് സാറെ…
ചായ ഇട്ട് തരാം…
കുടിച്ചിട്ട് പോ….
ഇനി ഒരു വരവുണ്ടെൽ പച്ചവെള്ളം പോലും തരാൻ കഴിയാതെ പോയാലോ…

മ്മ് എടുത്തോ…
ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു ഞാനും മറുപടി പറഞ്ഞു….

മുറ്റത്ത് നിറയെ ചെടികൾ നിറഞ്ഞിരുന്നു..
അതിലേറെ പൂക്കളും…..
ഒരുപക്ഷെ അവളുടെ കുഞ്ഞ് മനസിന്റെ നൊമ്പരങ്ങൾ തീർക്കാൻ ഒരല്പം സന്തോഷം അവർക്ക് കൊടുക്കാൻ കഴിയുമെന്ന വിശ്യാസത്തിൽ വിരിഞ്ഞു നിൽക്കുന്നു

സാറെ ഇതാ ചായ…

അഹ്…
സാറേ എന്നൊന്നും വിളിക്കണ്ടാട്ടൊ…
രാജേഷ് എന്നാണ് എന്റെ പേര്…

ഒന്നും മിണ്ടാതെ മുഖം താഴ്ത്തി അവൾ നിന്നു…

ചായ ഊതി ഊതി കുടിച്ചു തുടങ്ങി….

അതെ സോറി…
കാര്യമറിയാതെ ഞാനെന്തൊക്കെയോ…

ഓഹ് അത് അത് സാരമില്ല…

പിറകെ നടന്നതൊക്കെ ശരിയാ…
പക്ഷെ തനിക്ക് താൽപര്യമില്ലെങ്കിൽ പിടിച്ചു വാങ്ങുന്നത് ശരിയല്ലന്ന് തോന്നി അതാണ്‌ പിന്നെ അങ്ങോട്ട് വരാതിരുന്നത്…

പക്ഷെ ഇപ്പൊ….

അടുത്ത മറുപടി കേൾക്കാൻ നിക്കാതെ അവൾ അകത്തേക്ക് കയറിപ്പോയി…

ശിവാ….
ഒരു സ്‌കീം ഉണ്ട്….
പൈസ ഒന്നും ഇപ്പൊ അടക്കേണ്ട…
പെട്ടെന്നൊരു
ജപ്തി നടപടിയൊന്നും പേടിക്കേണ്ട..

ഈ സ്കീമിനെ കുറിച്ചറിയാൻ എന്നെ ഒന്ന് വിളിക്ക്…
ഇതാ എന്റെ നമ്പർ…

ശരി ഞാനിറങ്ങട്ടെ…

നമ്പർ എഴുതിയ കടലാസ് അവൾക്ക് കൊടുത്തു.
അമ്മയുടെ അടുത്ത് യാത്രയും പറഞ്ഞു തിരികെ നടന്നു…

പൂത്ത നെൽക്കതിർ പാടത്തിന്റെ വരമ്പിലൂടെ നടന്ന് നീങ്ങുമ്പോ എന്തോ ചെറിയൊരു വിങ്ങൽ നെഞ്ചിൽ പിടഞ്ഞു…

പെട്ടന്ന് ഫോൺ റിങ് ചെയ്തു ….

അറ്റൻഡ് ചെയ്തു ചെവിക്കരികിലേക്ക് പിടിച്ചു…

മറുഭാഗത്ത് അവളുടെ ശബ്ദമായിരുന്നു…

രാജേഷ് സർ ആ സ്‌കീമിനെപ്പറ്റി….

അത് ശിവ കരുതുന്ന പോലൊരു സ്‌കീം അല്ല…
എന്ന് കരുതി തെറ്റിദ്ധരിക്കണ്ട….
അത്രയ്ക്ക് ഇഷ്ട്ടം ഉള്ളോണ്ട…

മൗനത്തിലേക്ക് അവൾ പതിയെ മാറിയിരുന്നു…

എല്ലാവേദനയും ഇങ്ങനെ ഒറ്റക്ക് സഹിക്കാതെ…
ഞാനും കൂടാം…

അക്കൗണ്ടിൽ ലക്ഷങ്ങളുടെ സേവിങ്സ് ഒന്നുമില്ല…
നിന്നെ പൊന്നുപോലെ അല്ലെങ്കിലും പട്ടിണിക്കിടാതെ ഞാൻ നോക്കിക്കോളാം…

എനിക്ക് വേണം നിന്നെ പ്ലീസ്…
ശിവ…

നിശബ്ദത മാത്രം നിറഞ്ഞ അവളുടെ മറുപടിയിൽ കവിളിലൂടൊഴുകിയിറങ്ങുന്ന കണ്ണീരിന്റെ നനവ് അവനറിഞ്ഞിരുന്നു….

കുറേ നാളുകൾക്ക് ശേഷം…
ഒരു പുലർച്ച…

ഓടുകൾക്ക് മുകളിൽ മഴത്തുള്ളികൾ പതിക്കുന്ന ശബ്ദം കേട്ടാണ് അവൻ കണ്ണ് തുറന്നത്….

കട്ടിലിന്റെ ഒരു വശത്ത് ശിവാനി എഴുന്നേറ്റിരിക്കുന്നുണ്ടായിരിരുന്നു…
ജനാലകളിലൂടെ പുറത്തെ മഴയെ നോക്കി അവൾ മഴ ആസ്വദിക്കുകയാണ്….
വലതു കൈ അവളുടെ അണിവയറിലൂടെ കയ്യിട്ട് കെട്ടിപ്പിടിക്കുമ്പോ പതിവിലും കൂടുതൽ തണുപ്പ് മഴക്കുണ്ടെന്ന് തോന്നി..

പുതപ്പിനുള്ളിലേക്ക് ചേക്കേറുമ്പോഴും അവളുടെ ചുണ്ടുകളിൽ ചുംബനങ്ങളുടെ പെരുമഴ പെയ്തിരുന്നു….

അവൾ കണ്ണുകൾ മുറുകെ അടച്ചിരുന്നു….

മുറ്റത്ത് മഴ ശക്തിയിൽ പെയ്തുകൊണ്ടേയിരുന്നു….

സ്നേഹമുള്ളവരുടെ തണലാകുക…
പ്രണയം ജീവിതത്തോട് തോന്നുന്ന നിമിഷം ആസ്വദിക്കാൻ നിങ്ങളുടെ കരങ്ങളിൽ ചേർത്ത് പിടിക്കാൻ കഴിയട്ടെ നിങ്ങളുടെ പ്രിയന്… പ്രിയയ്ക്ക്….

ശുഭം….

നീയും💞ഞാനും

ബിനുവിന്റെ പ്രണയകഥകൾ💚❤
രചന: Binu Omanakuttan

ഇനിയും എപ്പോഴും കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ….

Leave a Reply

Your email address will not be published. Required fields are marked *