ഒരു കോഴി ചാറ്റ്

രചന: Vipin PG

ഗേൾ : ഡോ ,,,, എന്നെ ഓൺലൈനിൽ കാണുമ്പോൾ കാണുമ്പോൾ എന്തിനാ മെസ്സേജ് അയക്കുന്നെ

കോഴി : ഓൺലൈനിൽ കാണുമ്പോഴല്ലേ മെസ്സേജ് അയക്കാൻ പറ്റുള്ളൂ

ഗേൾ : തന്റെ വീട്ടിൽ അമ്മയും പെങ്ങന്മാരും ഒന്നും ഇല്ലേ

കോഴി : ഉണ്ടല്ലോ

ഗേൾ : താനെന്താ അവർക്ക് മെസ്സേജ് അയാക്കാത്തെ

കോഴി : എന്റെ വീട്ടിലുള്ളവർക് ഞാനെന്തിനാ ഫോണിൽ മെസ്സേജ് അയക്കുന്നെ,,,, നേരിട്ട് പറഞ്ഞാൽ പോരെ

ഗേൾ : അപ്പൊ താൻ എനിക്കെന്തിനാ മെസ്സേജ് അയക്കുന്നെ

കോഴി : തന്നോട് നേരിട്ട് പറയാൻ പറ്റുന്നില്ലല്ലോ

ഗേൾ : പച്ച കത്തിയാൽ അപ്പൊ മെസ്സേജ് അയച്ചോളും

കോഴി :ശെടാ,,,, പച്ച കത്തിയാലല്ലേ മെസ്സേജ് അയക്കാൻ പറ്റു

ഗേൾ : ശല്യമാണ് ശല്യം,,,,, ഒരു പെണ്ണായി ജനിച്ചാൽ തനിക്കതു മനസ്സിലാകും.ഞങ്ങളോട് ഒലിപ്പിക്കാൻ വന്നിട്ട് തനിക്കൊക്കെ എന്ത് സുഖമാടോ കിട്ടുന്നെ,,, എത്ര മെസ്സേജാ ഒരു ദിവസം വരുന്നെന്നു അറിയോ,,,, ഡാറ്റാ ഓൺ ചെയ്യുമ്പോ കുണു കുണാ ന്ന് മെസ്സേജ്,,,, ഫോൺ ഹാങ്ങ്‌ ആകും,,,,

കോഴി : ഫോൺ കുറച്ചു കഴിയുമ്പോൾ ശരിയാവൂലെ

ഗേൾ : ഹോ,,,, തന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല,,,, തനിക്കൊക്കെ റിപ്ലൈ അയച്ചു വെറുതെ ടൈം കളയാന്നല്ലാതെ ഒരു കാര്യോം ഇല്ല

കോഴി : എന്നാ നേരിട്ട് കാണാം

ഗേൾ : എന്തിന്

കോഴി : വെറുതെ,,,, പരിചയപ്പെടാം

ഗേൾ : ഏയ്‌ അതൊന്നും വേണ്ട

കോഴി : എന്നാ നമ്പർ താ,,, വിളിച്ചു സംസാരിക്കാം

ഗേൾ : പിന്നെ,,, താൻ ചോദിക്കുമ്പോ തരാൻ ഞാൻ നമ്പർ കയ്യിൽ പിടിച്ചോണ്ടിരിക്കുവല്ലേ,,, താൻ പോടോ കാട്ടു കോഴി,,,,

കോഴി : ഡി പി യിൽ കാണുന്നത് താൻ തന്നെയാണോ

ഗേൾ : ആണെങ്കിലെന്താ അല്ലെങ്കിൽ എന്താ

കോഴി : ആണെങ്കിൽ കാണാൻ സുന്ദരിയാണ്,,, അല്ലെങ്കിൽ ഒന്നുമില്ല

ഗേൾ : സുഖിപ്പിക്കല്ലേ

കോഴി : പിന്നെ,,,, തന്നെ സുഖിപ്പിച്ചിട്ട് വേണ്ടേ എനിക്ക് രാത്രി കഞ്ഞി കിട്ടാൻ,,,, കാര്യം പറഞ്ഞതാ മാഷേ,,, ലുക്കിങ് ഗുഡ്,,, ഗുഡ് ആറ്റിട്യൂട്,,,,, ഇപ്പോഴത്തെ പെമ്പിള്ളേർക് പൊതുവെ ഇല്ലാത്തതാണ്

ഗേൾ : എന്ത്

കോഴി : ആറ്റിട്യൂട്

ഗേൾ : അതെല്ലാവരും പറയാറുണ്ട്,,,, അത്‌ മാത്രം സമ്മതിക്കാം

കോഴി : താൻ സമ്മതിച്ചാലും ഇല്ലേലും കാണാനും സൂപ്പറാണ്,,,, ഞാൻ പറയാനുള്ളത് മുഖത്തു നോക്കി തന്നെ പറയും

……………

കോഴി : പോയോ

ഗേൾ : ഇല്ല,,,, ഡി പി യിൽ കാണുന്നത് താൻ തന്നെ ആണോ

കോഴി : അതേ

ഗേൾ : ഉം,,,,, എന്ത് ചെയ്യുന്നു

കോഴി : ലാപ് ടോപ് ടെക്‌നീഷൻ ആണ്

ഗേൾ : എവിടെ

കോഴി : ടൗണിൽ തന്നെ,,,, സ്വന്തം ഷോപ്പ് ആണ്

ഗേൾ : ഉം,,,, വീട്ടിൽ ആരൊക്കെയാ

കോഴി : അമ്മ മാത്രേ ഉള്ളു ,,,,, പെങ്ങളുടെ കല്യാണം കഴിഞ്ഞു

ഗേൾ : ഉം ,,,,

കോഴി : ചാറ്റിംഗ്,,, ടൈപ്പിംഗ്‌ ടൈം വേസ്റ്റ് ആണ്,,,, നമ്പർ തന്നാൽ വിളിച്ചു സംസാരിക്കാം,,,, ഒരു മണിക്കൂർ ചാറ്റ് ചെയ്യുന്ന കാര്യം 15 മിനിറ്റിൽ പറയാം

ഗേൾ : നമ്പർ തരാം ,,,, ബട്ട്‌ ഇപ്പൊ വിളിക്കരുത്,,, നാളെ വൈകിട്ട് വിളിച്ചാൽ മതി

കോഴി : ഓക്കേ ,,,,, നാളെ മീറ്റ് ചെയ്യാൻ പറ്റുവോ

ഗേൾ : നാളെ വിളിക്ക് ,,,, അപ്പൊ പറയാം

അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ

രചന: Vipin PG

Leave a Reply

Your email address will not be published. Required fields are marked *