ഒരു പ്രണയദിനത്തിൽ..

രചന: Archana Madhu

മിഴികളിൽ നിന്ന് കാഴ്ചകളെ മറച്ചു കൊണ്ട് ശരവേഗത്തിൽ ആ ബസ്സ് മുന്നോട്ടു പായുകയായിരുന്നു.അതിലേറെ വേഗത്തിൽ അവളുടെ മനസ്സും എങ്ങോട്ടെന്നില്ലാതെ പാഞ്ഞു കൊണ്ടിരുന്നു. എല്ലാം ചിന്തകളുടേയും അവസാനം ചെന്നു നിൽക്കുന്നത്………..സിദ്ദു….. അവളുടെ ഹൃദയത്തിന്റെ ഉടയോൻ……..

അവൾ പതിയെ തന്റെ കയ്യിൽ ഉള്ള ചുവന്ന പനിനീർ പുഷ്പത്തെ തലോടി ഇരുന്നു…. ഇത്രനാളും ഞാൻ എന്റെ കണ്ണിൽ ഒളിപ്പിച്ച പ്രണയം……………. ആ പ്രണയം നൽകാൻ ഈ പ്രണയദിനത്തിലും നല്ലൊരു ദിനം വേറെ ഏതാണ്. പക്ഷേ നമ്മുടെ കാര്യത്തിൽ അതുമാത്രമല്ലല്ലോ….. ആദ്യമായി പരിചയപ്പെട്ടതിലും ഏറെ പ്രിയങ്കരമാണ് ഇന്നും ആ സുദിനം… പ്ലസ് വൺ പ്രാക്ടിക്കൽ കഴിഞ്ഞ് മടങ്ങുന്ന ദിവസം. പതിവിലും വൈകിയിരുന്നു……….. സന്ധ്യമയങ്ങും തോറും സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമായ ഇടവഴിയിലൂടെ പോകുന്നത് പേടി ആയതുകൊണ്ട് തന്നെ കൂടെ പഠിക്കുന്ന ആൺകുട്ടികളെ ആരെയെങ്കിലും കൂട്ടിന് വിളിക്കാം എന്ന് കരുതി. വിളിച്ചിട്ട് ആരും വന്നില്ല എന്ന് മാത്രമല്ല പേടിയാണെന്ന് പറഞ്ഞത് പരിഹാസവും. ദേഷ്യവും സങ്കടവും എല്ലാം ഇരച്ചു കയറാൻ തുടങ്ങി. എന്തും വരട്ടെ എന്ന് കരുതി തിരിഞ്ഞുനടന്നു. പെട്ടെന്നാണ് എന്റെ വലതുകൈയ്യിൽ ഒരു പിടുത്തം വീണത്….. ഞാൻ ഒന്ന് തിരിഞ്ഞു നോക്കി…… സിദ്ധാർഥ് ചേട്ടൻ…… കരയണ്ട ഞാൻ ഉണ്ടാവും.. വീട് വരെ ഞാൻ കൊണ്ടാക്കാം….. സന്തോഷമായി….. പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരമാണ് എന്നിലൂടെ കടന്നു പോയത്… നടക്കുന്ന വഴിയെ ഒരുപാട് സംസാരിച്ചു. പിന്നീടങ്ങോട്ട് ആ സൗഹൃദം ഒരുപാട് അങ്ങ് വളരുകയായിരുന്നു………

പ്ലസ് ടു കഴിഞ്ഞ് ആളുടെ കോളേജിൽ തന്നെ അഡ്മിഷൻ എടുത്തു നല്ല കൂട്ടുകാരായി തുടർന്നു കൊണ്ടിരുന്നു….. പക്ഷേ എന്നുമുതലാണ് എന്റെ മനസ്സിൽ പ്രണയത്തിന്റെ കാറ്റു വീശാൻ തുടങ്ങിയാൽ എന്ന് ചോദിച്ചാൽ………… അറിയില്ല……… പക്ഷേ ഇന്നും എന്റെ കയ്യിൽ പിടിച്ച ആ നിമിഷം മുതൽ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു ഇഷ്ടം… എന്നും കൂടെ വേണം എന്നൊരു തോന്നൽ….. ആ കരുതലിന് ചൂടേറ്റു ഉണരണമെന്നൊരു അടങ്ങാത്ത ആഗ്രഹം….. ഓരോ വട്ടം കാണുബോഴും ഉള്ളാലെ നൂറാവർത്തി പരിണയിച്ചു കഴിഞ്ഞു.ഇന്നി മിടിക്കുന്ന ഹൃദയം പോലും അവനിലേക്ക് എത്താനുള്ള വെമ്പലായിരുന്നു………
കര ഇല്ലാതെ ശൂന്യമാക്കുന്ന കടലുപോലെ.. മണലില്ലാത്ത മരുഭൂമി പോലെ.. മേഘങ്ങൾ ഒഴിഞ്ഞ ആകാശം പോലെ.. ഇലകളില്ലാത്ത മരം പോലെ.. കണ്മഷി എഴുതാത്ത കണ്ണ് പോലെ.. ശൂന്യമാണ് നീ ഇല്ലാത്ത എന്റെ ഓരോ നിമിഷവും….

ഇന്ന് ഞാൻ എന്റെ ഹൃദയം നിനക്കായി തുറന്നു തരും. അതിൽ തിങ്ങിനിറഞ്ഞ നിന്നോടുള്ള പ്രണയം നിനക്കായി മാത്രം പെയ്യുന്ന മഴ പോലെ ആർത്തു പെയ്തുകൊണ്ടിരിക്കും.ഇനിയുള്ള ജീവിതം മുഴുവൻ കുട ചൂടാതെ ആ മഴ നമുക്ക് ഒരുമിച്ച് നനയണം അതിലൂടെ ഒഴുകുന്ന നദിയായ എനിക്ക് നിന്നിൽ ലയിക്കണം……… നിന്റെ മാത്രം പ്രണയിനിയായി…… ദേവു നീ ഇറങ്ങുന്നില്ലേ കോളേജ് എത്തി.. പെട്ടെന്ന് തന്നെ അവൾ എഴുന്നേറ്റ് ബസ്സിൽ നിന്നിറങ്ങി ഈ സമയം ഗ്രൗണ്ടിലൊട്ട് പോകുന്ന വഴിയിലെ വാഗമര ചുവട്ടിൽ അവൻ ഉണ്ടാവാറാണ് പതിവ് അവൾ അതോർത്ത് അങ്ങോട്ട് നടന്നു നടത്തത്തിന് വേഗത കൂടുന്നു ഉണ്ടായിരുന്നെങ്കിലും അവളുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു.തന്റെ പ്രണയ സാക്ഷാത്കാരത്തിനുള്ള വെമ്പൽ ആയിരുന്നു അത്. പെട്ടെന്നാണ് അവളുടെ നടത്തത്തിന്റെ വേഗത കുറഞ്ഞത്. ശരീരമാസകലം തളരുന്നത് പോലെ തോന്നി അവൾക്ക് അവളൊരിക്കലും കാണാനിഷ്ടപ്പെടാത്തതുതന്നെ സിദ്ധു ഒരു പൂവും കയ്യിൽ പിടിച്ചു കൊണ്ട് മറ്റൊരു പെണ്ണുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. പതിവിലും സന്തോഷത്തിലാണ് ആ മുഖം.ഇതുവരെ കണ്ടിട്ടില്ലാത്തത്ര പ്രസന്നത… ഒരു മാത്ര മാത്രമേ അവൾ നോക്കി ഉള്ളൂ പിന്നീട് കാണാൻ പറ്റാത്തവിധം കണ്ണുനീർ അവളുടെ കൃഷ്ണമണിയെ മൂടിയിരുന്നു…. നേരെ ലൈബ്രറിയിലേക്ക് നടന്നു.അവിടെ ഒരു ഒഴിഞ്ഞ കോണിൽ പോയിരുന്നു. കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങിയിരുന്നു… ഞാൻ ഒരു നിമിഷം വൈകിപ്പോയി… ഈ ലോകത്ത് പൂവണിയുന്ന പ്രണയത്തേക്കാൾ ഏറെ പറയാതെ അറിയാതെ പോകുന്ന പ്രണയങ്ങൾ ആണ്…… ഒഴുകാൻ തുടങ്ങുന്നതിനു മുൻപ് തന്നെ എന്റെ പ്രണയത്തിൻ ഉറവ വറ്റിപ്പോയിരിക്കുന്നു….

ചില ആളുകൾ അങ്ങനെയാണ് അപ്പുപ്പന് താടി പോലെ…………. ഒരു നേർത്ത കാറ്റ് മതി പറന്നു പോകാൻ………വേറെ ആരിലേക്കോ എത്താൻ………. ചിലപ്പോൾ ആർക്കും അല്ലാതെ ആവാൻ……….. മുറുകെ പിടിക്കേണ്ട ആയിരുന്നു ഞാൻ…… ഭാഗ്യമില്ലാതെ പോയി…..

നീ എന്നിൽ വേരൂന്നി കഴിഞ്ഞു സിദ്ധു…… പറിച്ചു മാറ്റാൻ സാധിക്കില്ല.നീ എന്നിൽ ഇല്ലാതാകുന്ന നിമിഷം ഞാൻ മരിച്ചു എന്നർത്ഥം.. ഹൃദയം ഇല്ലാതെ ജീവിച്ച് ചരിത്രം ഇല്ലല്ലോ നീയാകുന്ന മഴയുടെ വരവും കാത്ത് വേഴാമ്പലായ് ഞാൻ ഇവിടെ ഉണ്ടാകും…… അത്രയേറെ പ്രിയപ്പെട്ടതാണ് നീ എനിക്ക്……… ആ കാഴ്ചയുടെ ചൂട് എന്നെ വല്ലാതെ പൊള്ളിക്കുന്നു…. ഇനിയെത്രനാൾ കാത്തിരുന്നാലും ഒരു വസന്ത കാലം എനിക്കായി വരവകുന്നത്……… ഇല്ല അങ്ങനെ ഉണ്ടാകുമെന്ന് തോന്നുന്നില് ആ മരത്തിന്റെ തണലിൽ ചേക്കേറാൻ ഇനി എത്ര ജന്മം ഞാൻ കാത്തിരിക്കണം…… വിരഹത്തിന് വേദന ഞാനറിയുന്നു………. ഇനിയും പറയാത്ത എന്റെ പ്രണയം……. ഓർമ്മകൾ എന്നെ കുത്തിനോവിക്കാൻ തുടങ്ങിയിരിക്കുന്നു………. എന്തെന്നില്ലാത്ത കണ്ണുനീർ തളം കെട്ടുന്നു…. അതിനുള്ള ഉത്തരം ഒന്നുമാത്രം…….. നീ…. സിദ്ധു……. കാത്തിരിക്കും ഞാൻ നിന്നെ മാത്രം പ്രണയിനിയാവാൻ….. കണ്ണുകൾ തുടച്ചവൾ വാച്ചിലേക്ക് നോക്കി നാലു മണി കഴിഞ്ഞിരിക്കുന്നു രാവിലെ കയറിയതാണ് എഴുന്നേറ്റ് ലൈബ്രറിയിൽ നിന്നിറങ്ങി വരാന്തയിലൂടെ നടന്നു

അമ്മേ……അമ്മേ എന്താ ആലോചിക്കുന്നത് അവളെ ഉയർത്തിയ സനു കുട്ടന്റെ ചോദ്യമായിരുന്നു………

ഒന്നും ഇല്ല മോനെ നീയെന്താ പൂവൊക്കെയായിട്ട് അത് അമ്മ പിന്നെ ഇന്ന് വാലെന്റൈൻസ് ഡേ അല്ലെ….. എന്റെ കൂടെ പഠിക്കുന്ന ശാലുവിനു കൊടുക്കാന്….. എനിക്ക് അവളോട് ലവ്…..

അയ്യടാ മുട്ടയിൽ നിന്നു വിരിഞ്ഞില്ലല്ലോ അതിനുമുമ്പ് അവന്റെ ഒരു ലവ്….

ആഹ്ഹ ബെസ്റ് അമ്മയുടെ മോൻ തന്നെ…. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ…. അവളും പറഞ്ഞു.. മതി…മതി…. ഇനി ഞാൻ ഒന്നും പറയുന്നില്ല എന്ന് പറഞ്ഞു അവൻ സാനുവിനെ എടുത്തു അവളുടെ അടുത്ത് വന്നിരുന്നു.

അവന്റെ കൈകൾ അവളുടെ കൈവിരലുകൾ കോർത്തു…..

ദേവൂട്ടി……….. പ്രണയാര്ദ്രമായി അവൻ വിളിച്ചു…

മ്മ്മ്………. അവളൊന്നും മൂളി…..

അന്നാ വഴിയിൽ വെച്ചും…….പിന്നീട് ആ ലൈബ്രറി വരാന്തയിൽ വച്ചും……പിന്നെ ഇപ്പോഴും…….. ഈ കൈകൾ കോർത്തു പറയാൻ എനിക്ക് ഒന്നേയുള്ളു……. ഞാൻ ഉണ്ടാവും………..എന്നും നിന്റെ കൂടെ.. നിന്റെ പ്രാണനായി….. നീ എന്റെ പ്രണയിനിയായും…..

ചില പ്രണയങ്ങൾ ഇങ്ങനെയാണ് നഷ്ടപ്പെട്ടു എന്ന് തോന്നും പക്ഷേ നമ്മുടെ എങ്കിൽ അത് നമ്മളിൽ എത്തുക തന്നെ ചെയ്യും… കാരണം പ്രണയം സത്യമാണ്……. മരണം പോലെ സത്യം………..

രചന: Archana Madhu

Leave a Reply

Your email address will not be published. Required fields are marked *