ഒരു പെണ്ണിന്റെ ആഗ്രഹങ്ങളെ കെട്ടിയിടാനുള്ള ചരടല്ല താലി ചരട്…!

രചന: Salim korAdan

“ലക്ഷ്മിടെ കൂടെ ഉള്ളതാരാ .., ? ഈ മരുന്നൊന്നു വാങ്ങിച്ചോണ്ടും വാ” … ലേബർ റൂം തുറന്ന് സിസ്റ്റർ ഒരു ചീട്ടും നീട്ടി അങ്ങനെ വിളിച്ചു പറഞ്ഞു. അമ്മ എണീറ്റു ചെന്ന് ചീട്ട്‌ വാങ്ങി കൊണ്ട്‌ വന്ന് എന്നെ തട്ടി വിളിച്ചപ്പോഴാണു ഞാൻ ചിന്തയിൽ നിന്നും ഉണരുന്നത്‌ ..”ടാ ഇത്‌ മേടിച്ചു വാ ;.. നീ ഇത്‌ ഏത്‌ ലോകത്താ”….! അവൾക്കും കുഞ്ഞിനും ഒരു കുഴപ്പൂം ഉണ്ടാകില്ല …” ഹാ ….!!! അതും പറഞ്ഞു അമ്മ ചീട്ട്‌ എന്റേൽ തന്നു .ചീട്ടും മേടിച്ച്‌ ഞാൻ ഫാർമ്മസി ലക്ഷ്യമാക്കി നടന്നു …,° അപ്പോഴും എന്റെ ഉള്ളിൽ എന്റെ ലക്ഷ്മി ആയിരുന്നു…;! “ ദേവീ അവളേം ന്റെ കുഞ്ഞിനേം ഒരു കേടുപാടും കൂടാതെ നിക്ക്‌ തന്നേക്കണേ … “;!

…ഞാൻ ഹരി., ഹരിനാരായണൻ അച്ചൻ നാരായണൻ.അമ്മ രേവതി മൂന്നു പെങ്ങന്മാർക്കൊടുവിൽ ഞാൻ ..: രേഷ്മ , രേഖ , രാഖി , അമ്മയോടുള്ള കട്ട പ്രേമം കാരണം അച്ചൻ എല്ലാം ‘ര’ വെച്ച്‌ അങ്ങു തുടങ്ങി…; എനിക്ക്‌ അച്ചന്റെ കുഞ്ഞിലേ മരിച്ചു പോയ അനിയന്റെ പേരും….

അച്ചൻ പാവം കൃഷിപ്പണിയായിരുന്നു .ഞങ്ങൾ നാലെണ്ണത്തിനെ വലുതാക്കി എടുകാൻ നന്നേ കഷ്ടപ്പെട്ടതാ … ‘ മൂന്ന് പെൺ മക്കളേ നല്ല അന്തസ്സായി തന്നെ കെട്ടിച്ചയച്ചു .എന്നെ നന്നായി പടിപ്പിച്ചു.എനിക്കിപ്പൊ നാട്ടിൽ തന്നെ ഒരു ബാങ്കിലാ ജോലി …

ഡിഗ്രിക്കു പടിക്കുമ്പോഴേ എന്റെ ഉള്ളിൽ ഒരു മോഹണ്ടാർന്നു …!! ‘കെട്ടുവാണേൽ പേമിച്ചു കെട്ടണോന്ന് …”!! 😘 ഒരു പരിചയോം ഇല്ലാത്ത ഒരുത്തിയെ ആദ്യ രാത്രിയിൽ എങ്ങനെ ഫേസ്‌ ചെയ്യാനാ…😎 ..അയ്യോ ന്റെ അമ്മേ …;!! പക്ഷേ എന്നാ ചെയ്യാനാ …. ഒരുത്തിയേം എനിക്ക്‌ കിട്ടിയില്ല …😉 പിജിക്കും ഇത്‌ തന്നെ …; അവസാനം ജോലി ഒക്കെ ആയി വീട്ടുകാർ കല്ല്യാണം നോക്കി തുടങ്ങി … ആദ്യം പോയി കണ്ടത്‌ തന്നെ എന്റെ “ലക്ഷ്മിയെ…. ”ഒരു ചെറിയ ടെറസ്‌ വീട്‌ . അച്ചൻ കൂലി പണി ആണു .. അവൾക്ക്‌ താഴെ ഒരു അനിയത്തിയും ഒരു അനിയനും … അവൾ ഡിഗ്രി ലാസ്റ്റ്‌ ഇയർ ആയിരുന്നു .

അവൾ നീട്ടിയ ചായ ക്ലാസും മേടിച്ച്‌ തെല്ലൊരു നാണത്തോടെ ഞാൻ ആ മുഖത്തേക്കു നോക്കി .. ഐശ്വര്യം തുളുബ്ബി നിൽക്കാണു .. ഉണ്ടക്കണ്ണുകൾ അത്‌ കണ്മഷിയാൽ അഴക്‌ തീർത്തിരിക്കുന്നു …; നീണ്ട കാർകൂന്തൾ !. ഒരു ഓറഞ്ചും പച്ചയും കലർന്ന ധാവണി എല്ലാം കൊണ്ടും തനി നാട്ടുമ്പുറത്തുകാരി .” .ഞാനും അങ്ങനേണുട്ടോ …. അവളെ കണ്ടപ്പോഴേ എനിക്ക്‌ ഒകെ !.. അച്ചനും അമ്മക്കും പെങ്ങന്മാർക്കും ഡബിൾ ഒകെ …!!

എന്നാ പിന്നെ കുട്ട്യോളു വല്ലോം സംസാരിക്കട്ടെ അല്ലേ .. ആ ചെറിയ നിഷബ്ധത ഭേദിച്ച്‌ കൊണ്ട്‌ അവളുടെ അമ്മാവൻ എണീറ്റ്‌ നിന്നു ..’അവളുടെ അച്ചൻ എന്നെ ഒരു മുറീലോട്ടു ക്ഷണിച്ചു ..അറ്റാച്ച്ഡ്‌ ഒന്നും അല്ല എന്നാലും മറ്റു എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു റൂം അവളുടെ ആയിരിക്കും .. അതെ ഷെൽഫിൽ മുഴുവൻ അവളുടെ ഡ്രസ്സുകൾ ആണു . മറ്റൊരു ചെറിയ ഷെൽഫിൽ കുറച്ച്‌ ബൂക്സ്‌ അടുക്കി വെച്ചിരിക്കുന്നു ..നല്ല അടക്കവും ഒതുക്കവുമുള്ള റൂം .ഭിത്തിയിൽ ആണിയിൽ അവളുടെ ചായം പൂഷിയ ഒരു ഫോട്ടോ … അടിപൊളി ആയിട്ടുണ്ട്‌ അത്‌ … “ഇത്‌ ആരാ വരച്ചത്‌” ….?….!!!

ഞാൻ പെട്ടന്ന് അങ്ങനെ അങ്ങു ചോതിച്ചു പോയി .. പക്ഷെ അവളുടെ മറുപടി മറ്റൊന്നായിരുന്നു. ..!! “”എനിക്ക്‌ എന്റെ ഡിഗ്രി കമ്പ്ലീറ്റ്‌ ചെയ്യണം . പിന്നെ സ്ത്രീധനമായിട്ട്‌ ഒന്നും പ്രതീക്ഷിക്കണ്ട . ആ പാവത്തിന്റേൽ ഒന്നുമില്ല തരാൻ ..ഞങ്ങളെ ഒക്കെ ഈ നിലയിൽ കൊണ്ടുപോകാൻ തന്നെ അത്‌ കുറേ കഷ്ട്ടപ്പെടുന്നുണ്ട്‌..ചുമ്മാ കയറി സമ്മതം മൂളണ്ട”” … .. എന്റമ്മോ …..!! എന്നേക്കാൾ ധൈര്യം ഉള്ളവൾ തന്നെ ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞില്ലേ … …അവളുടെ സംസാരം കേട്ട്‌ കിളി പോയി നിക്കായിരുന്നു ഞാൻ … എന്തായാലും സംയമനം പാലിച്ച്‌ ഒന്നും പറയാണ്ടെ ഞാൻ ആ റൂമിൽ നിന്നും ഇറങ്ങി പോന്നു… പുറത്ത്‌ വന്ന് അച്ചനോട്‌ സമ്മതം അറിയിക്കാൻ എനിക്ക്‌ മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല..’,

പെങ്ങമ്മാരെ കെട്ടിച്ചയക്കാൻ അച്ചൻ പെടാപാടു പെടുന്നത്‌ കണ്ട അന്ന് മുതൽ ഈ സ്ത്രീധനത്തോട്‌ മുടിഞ്ഞ കലിപ്പാ ..;! അതിന്നും അങ്ങനെ തന്നെ. അത്‌ കൊണ്ട്‌ തന്നെയാ ബ്രോക്കർ ഇങ്ങനെ പാവപ്പെട്ട വീട്ടിലെ ഒരു ആലോചന കൊണ്ടു വന്നപ്പോൾ ഒന്നും നോക്കാണ്ടിറങ്ങിയത്‌ …: പ്രേമിച്ച്‌ ഒരു പാവപ്പെട്ട വീട്ടിലെ കൊച്ചിനെ കെട്ടണം എന്നായിരുന്നു മോഹം .!. പ്രേമമോ നടന്നില്ല ..,എന്നാ പിന്നെ ഇതെങ്കിലും നടക്കട്ടെ ….! പിന്നെ “സ്ത്രീ അല്ലേ ഏറ്റവും വലിയ ധനം”..;!.. അതിലുപരി ഒന്നുമില്ലാല്ലോ… എങ്ങനായാലും പിന്നെ എല്ലാം പെട്ടന്നായിരുന്നു .ഉറപ്പിക്കലും നിശ്ചയവും കല്ല്യാണവും…!! :: അതിനിടയിൽ ഒന്ന് വിളിക്കാൻ കൂടി കഴിഞ്ഞില്ലാ.. ..’കതിർമണ്ടപത്തിൽ വെച്ച്‌ പൊൻ താലി അവളുടെ കഴുത്തിൽ ചാർത്തുമ്പോൾ ആ അച്ചന്റെ കണ്ണിലെ നീരുറവ എന്റെ മനസിനെ കുളിർമ്മഴ പെയ്യിച്ചു .. അങ്ങനെ ലക്ഷ്മി എന്റെ ജീവിതത്തിന്റെ ലക്ഷ്മിയായി കടന്നു വന്നു ….””!!! അങ്ങനെ ഇന്നാണു ആ നാൾ…!! പണ്ടു ഞാൻ പേടിച്ച നാൾ;!.എന്റെ “”ആദ്യ രാത്രി” . ഒരു മുൻപരിചയവും ഇല്ലാത്ത ഒരു പെൺകുട്ടിയുമായി ഞാൻ മാത്രം ഒരു റൂമിൽ ..:!. എന്റമ്മേ;; .. എത്ര വലിയ ആണായാലും ചങ്കിടിപ്പ്‌ കൂടണ നിമിഷമാണത്‌ …. !!!

കല്ല്യാണത്തിരക്കെല്ലാം കഴിഞ്ഞ്‌ ഫ്രഷായി ഞാൻ റൂമിലേക്ക്‌ ചെന്നു.അവൽ എന്നേയും കത്തിരിക്കായിരുന്നു . വാതിൽ തുറന്ന് ഞാൻ അകത്ത്‌ കയറുമ്പോൾ അവൾ റൂമിലെ ഡെക്കറേഷൻ നോക്കി ഇരിക്കുവാണു .;!!. എന്നെ കണ്ടതും അവൾ പൊടുന്നനെ എണീറ്റ്‌ നിന്നു.” . റൂം ലോക്ക്‌ ചൈത്‌ ഞാൻ കട്ടിലിൽ പോയി ഇരുന്നു .. അവളോട്‌ ഇരിക്കാൻ ആംഗ്യം കാണിച്ചു .എന്തോ ശബ്ദം വന്നില്ല….! അവൾ എന്റെ അടുത്തായിട്ട്‌ തന്നെ ഇരുന്നു .. കുറച്ച്‌ സമയം ഞങ്ങൾക്കിടയിൽ നിഷബ്ദത നിഴലിച്ചു .., അതിനെ ഭേധിച്ചത്‌ അവളുടെ തേങ്ങലുകളായിരുന്നു .. ലക്ഷ്മി …’,’ “ലക്ഷ്മി എന്താ തനിക്ക്‌..? താനെന്തിനാ കരയുന്നേ” ..?.. തനിക്കീ വിവാഹം ഇഷ്ട്ട്മായിരുന്നില്ലേ ….?..!!. “അത്‌ കൊണ്ടൊന്നും അല്ല” .. ..,പിന്നെ…? “ഏട്ടനു പറ്റിയ പെണ്ണല്ല ഞാൻ ഒരുപാട്‌ ഭാധ്യതകളും പ്രശ്നങ്ങളും ഉള്ള കുടുബ്ബാ ഞങ്ങളേത്‌ അതിലേക്ക്‌ ഏട്ടനും”..! .. “”എന്നാ പിന്നെ ഇത്‌ നേരത്തെ എന്തേ താൻ പറയാഞ്ഞേ””…? ,.. “ഒരുപാട്‌ ശ്രമിച്ചതാ പക്ഷേ സ്ത്രീധനം ഒന്നും വേണ്ടാ എന്നും പറഞ്ഞ്‌ വന്ന നിങ്ങൾടെ ആലോചന അച്ചനു ഒരുപാട്‌ ആശ്വാസമായിരുന്നു” ..ആ പാവത്തിന്റെ സന്തോഷം ഞാനായിട്ട്‌ ഇല്ലാതാക്കണ്ടാ എന്ന് കരുതി””..! .. “”എന്റെ പൊന്നു ലക്ഷ്മി … ; ആരാ പറഞ്ഞേ അതൊക്കെ നിന്റെ കുടുംബ്ബത്തിന്റെ മാത്രം പ്രശ്നമാണെന്ന്…!? ഇപ്പൊ അതെന്റേം കൂടി അല്ലേ ..?.. പിന്നെ അതെനിക്കൊരു ഭാധ്യതയായിട്ട്‌ തോന്നിയിട്ടുമില്ല .നിന്റെ അച്ചനൂം അമ്മേം അനിയനൂം അനിയത്തിയൊക്കെ ഇപ്പൊ എന്റേം കൂടി അല്ലേ ….?.. നിന്റെ കുടുംബ്ബം ഇപ്പൊ എന്റേം കൂടി അല്ലേ ..?.. എല്ലാ പ്രശ്ങ്ങളൂം നമുക്ക്‌ ഒരുമിച്ച്‌ നിന്ന് നേരിടാം എന്താ””” …. ഇത്രേം പറഞ്ഞപ്പോഴേക്കും ആ പാവം എന്റെ നെഞ്ചിൽ തല ചായ്ച്ചിരുന്നു …..!!; “”അതേയ്‌ .. ഇങ്ങനെ കരഞ്ഞ്‌ ഇരുന്നാലെ കാര്യങ്ങളൊക്കെ അവിടെ കിടക്കും ..;!. ഇന്ന് നമ്മുടെ ആദ്യ രാത്രിയാ ..!!. കരച്ചിലൊക്കെ നിറുത്തി ഏട്ടന്റെ മോൾ പോയി കതകു കുറ്റിയിട്ട്‌ വന്നേ”” …!.നോവിക്കാതെ കയ്യിൽ ഒരു നുള്ളും തന്ന് തെല്ലൊരു നാണത്തോടെ അവൾ പോയി വാതിൽ കുറ്റിയിട്ടു .ഒപ്പം ഞങ്ങൾടെ ജീവിതത്തിലെ വാതിൽ തുറക്കുകയും …..;;!! പിന്നീടുള്ള ഓരോ നിമിഷവും എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആയിരുന്നു.

പലപ്പോഴും സ്നേഹം കൊണ്ടവളെന്നെ വീർപ്പുമുട്ടിക്കാറുണ്ട്……;… ജീവിതത്തിലെ പ്രശ്നങ്ങളിൽ എനിക്കവൾ താങ്ങും തണലുമായി നിന്നു……അവൾക്ക്‌ ഞാനും കുസൃതിയും കുറുമ്പുമായി അവളെന്റെ ജീവിതത്തിന്റെ ലക്ഷ്മിയായി !… വിവാഹത്തോടെ ഒരായുഷ്കാലം മുഴുവൻ എനിക്കും കുടുംബത്തിനും ആയി മാറ്റിവെച്ച പെണ്ണിനെ ജീവിതത്തിൽ ഓരോ നിമിഷവും പ്രണയത്താൽ നിറച്ചു സന്തോഷിപ്പിക്കേണ്ടത് എന്റെ കടമയാണ്……!; …… അതുകൊണ്ട് തന്നെ അവളോടൊപ്പം അവളുടെ കുസൃതികൾക്കു ഞാൻ കൂട്ടു നിൽക്കാറുണ്ട്…….. ഒരു പെണ്ണിന്റെ ആഗ്രഹങ്ങളെ കെട്ടിയിടാനുള്ള ചരടല്ല താലി ചരട് അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ ഇനി കൂട്ടായി ഒരു ഭർത്താവ് ഉണ്ടെന്നു ഉള്ള ധൈര്യം ആയി മാറണം അവൾക്ക് താലി…….. തനിക്കു പറയാനുള്ളത് കേൾക്കുന്ന ….. തന്റെ സങ്കടങ്ങളിൽ മാറോടു ചേർക്കുന്ന………. നിനക്ക് ഞാനുണ്ട് എന്നു പറഞ്ഞു ചേർത്ത് പിടിക്കുന്ന ഒരു ഭർത്താവിനെയാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുക…… അങ്ങനെ ഞങ്ങളുടെ പ്രേമജീവിതം ഇപ്പൊ ദാ ഈ ലാബർ റൂം വരെ എത്തി നിൽക്കുന്നു .!;!.. “അതേയ്‌ ലക്ഷ്മി പ്രസവിച്ചൂട്ടോ … പെൺകുട്ടിയാ ,”… പെട്ടാന്നാണു ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്‌ ..!! ..

അമ്മ പെട്ടന്ന് ലാബർ റൂമിന്റെ വാതിൽക്കലേക്ക്‌ ചെന്നു .സിസ്റ്റർ കുട്ടിയുമായി വന്നു … ‘എന്റെ മാലാഖ കുഞ്ഞുമായ്‌ ‘!…. “സിസ്റ്ററേ… ലക്ഷ്മി “… ”’പേടിക്കണ്ട കുഴപ്പമൊന്നുമില്ല ”’ അപ്പോഴാണു എന്റെ ശ്വാസം നേരെ വീണത്‌ … രണ്ട്‌ മണിക്കൂർ കഴിഞ്ഞ്‌ ലക്ഷ്മിയേം കുഞ്ഞിനേയും റൂമിലോട്ടു മാറ്റി .. അവളുടെ അരികിൽ സല്ലപിച്ചിരിക്കുമ്പോൾ അമ്മ കേൾക്കാതെ അവൾ എന്റെ കാതിൽ പറയാ “”ഏട്ടാ ഞാൻ അന്നു പറഞ്ഞത്‌ തിരിച്ചെടുക്കാട്ടോ.!!… “എന്ത്‌ “..? ……””അല്ലാ നമുക്ക്‌ അഞ്ചെണ്ണം ഒന്നും വേണ്ട ഇത്രേം വേദന ഉണ്ടാകുമെന്ന് അറിഞ്ഞീല്ല ഒരു രണ്ടോ മൂന്നോ മതി””…. അതും പറഞ്ഞ്‌ ചിരിക്കുന്ന അവളുടെ തിരു നെറ്റിയിൽ ഞാൻ അധരങ്ങൾ ചാലിച്ചപ്പോൾ ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു ….

ശുഭം

(എന്റെ ലക്ഷ്മിക്കായ്‌)…

രചന: Salim korAdan

Leave a Reply

Your email address will not be published. Required fields are marked *