കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി, ഭാഗം: 2

വായിക്കാത്തവർക്കായി മുൻപത്തെ ഭാഗം ലിങ്ക്

part 1 click me

 part3 click me

രചന: നിരഞ്ജൻ എസ് കെ

വണ്ടിയെടുത്തു റോഡിലേക്ക് കേറിയതും അരുൺ പറഞ്ഞു

പിന്നോട്ട് നീങ്ങിയിരിക്കെടി….

ഇത് ബസ്സൊന്നും അല്ലല്ലോ എവിടെ നീങ്ങിയിരിക്കാനാണ് പറയുന്നേ ….

പറ്റുമെങ്കിൽ വന്നാൽ മതി ഇല്ലെങ്കിൽ ഇവിടെ ഇറങ്ങ്.
എന്നിട്ട് വല്ല ബസ്സിനും കേറി പൊയ്ക്കോ….

ഓഹ് ഇരുന്നോളാമേ ആവശ്യം എന്റെയായിപ്പോയില്ലേ….

എന്തൊരു മുരടനാണ്..
എന്തിനാ അരുണേട്ടാ ഇങ്ങനെ ദേഷ്യം കാണിക്കുന്നേ….

എനിക്കാരോടും ദേഷ്യം ഒന്നുമില്ല
മിണ്ടാതെ അടങ്ങി അവിടിരുന്നോ…..

ദേ വീണ്ടും ദേഷ്യം
അവള് തേച്ചിട്ട് പോയതിനു
ബാക്കിയുള്ളവരോട് എന്തിനാ ദേഷ്യപ്പെടുന്നത്….

എന്നെ ആരും തേച്ചിട്ടൊന്നും ഇല്ല
നിന്നോട് ആരാ ഇത് പറഞ്ഞത്….

ഞാൻ എല്ലാം അറിഞ്ഞു….

നീ എന്തറിഞ്ഞെന്ന്….

ആതിരയുടെ കാര്യം തന്നെ..
അവളെക്കാൾ നല്ലൊരുത്തിയെ കെട്ടി
അവളുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്ക്
ഇതൊരുമാതിരി സിനിമയിൽ ഒക്കെ കാണുന്നത് പോലെ..
പരമ ബോറാണ് കേട്ടോ ഇത്….

മ്മ്മ്…..
ഒന്നിരുത്തി മൂളുകയല്ലാതെ മറുപടി ഒന്നും പറയാതെ അരുൺ ഡ്രൈവ് ചെയ്തു…
പകുതി ദൂരം പിന്നിട്ടതും അരുൺ ചോദിച്ചു.

നീയിപ്പോ എന്താ ചെയ്യുന്നത്….

ഹൊ ഇപ്പോഴെങ്കിലും ചോദിക്കാൻ തോന്നിയല്ലോ….

പറ്റില്ലെങ്കിൽ പറയേണ്ടെടി….

ദേ വീണ്ടും ദേഷ്യം..
എന്റെ അരുണേട്ടാ ഈ ദേഷ്യം ഒന്ന് കുറയ്ക്ക്
ഇത് കണ്ടിട്ട് എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ…

മ്മ്മ്….
ചോദിച്ചതിന് മറുപടി തന്നാൽ മതി
എന്നെ നന്നാക്കേണ്ട…

ഓഹ്…
ഞാൻ ഇപ്പൊ BSC നഴ്സിംഗ് കഴിഞ്ഞു നിൽക്കുകയാണ് ബാംഗ്ലൂരിൽ ഒരു ഹോസ്പിറ്റലിൽ കുറച്ചു മാസം ജോലി നോക്കി ഇപ്പൊ എനിക്ക് USൽ ഒരു ഓഫർ വന്നിട്ടുണ്ട് അതിന്റെ കുറച്ചു കാര്യങ്ങൾ ശരിയാക്കാൻ ഉണ്ട് അതിന് പോവുകയാണ് ഇപ്പൊ

മ്മ്മ്…

ഇനി കൂടുതൽ ഡീറ്റെയിൽസ്
എന്തെങ്കിലും വേണോ….

ഓഹ് ഇത് തന്നെ ധാരാളം
അരുൺ ഒന്ന് ചിരിച്ചു….

ചിരിക്കാൻ ഒക്കെ അറിയാം അല്ലേ….

മ്മ്… നിങ്ങളെന്താ ബാംഗ്ലൂരിൽ പോയതിനു ശേഷം ഇങ്ങോട്ട് പിന്നെ വരാതിരുന്നത്….

ചെറിയച്ഛനും അച്ഛനും തമ്മിൽ എന്തൊക്കയോ പ്രോബ്ലം ഉണ്ട് ഞാൻ വെക്കേഷന് ഒക്കെ അമ്മേടെ വീട്ടിൽ ആണ് പോയിരുന്നത് ഇങ്ങോട്ട് വരാൻ അച്ഛൻ സമ്മതിക്കില്ലായിരുന്നു…

അപ്പൊ ഇപ്പൊ വന്നതോ…

അച്ഛമ്മയ്ക്ക് എല്ലാരേയും കാണണം എന്ന് പറഞ്ഞു അതോണ്ട് വന്നെയാ….

മിഥുൻ ഇപ്പൊ എവിടെയാ….

ഏട്ടൻ ദുബായിൽ ആണ്….

മ്മ്മ്… എപ്പോഴാ നിങ്ങൾക്ക് തിരിച്ചു പോകേണ്ടത്….

അച്ഛനും അമ്മയും രണ്ടീസം കഴിഞ്ഞാൽ പോകും ഞാനേതായാലും രണ്ടാഴ്ച ഇവിടെ കാണും….

മ്മ്മ് നിനക്ക് എവിടെയാണ് ഇറങ്ങേണ്ടത്….

ഏതേലും നല്ല ഇന്റർനെറ്റ്‌ കഫേടെ അടുത്ത് ഇറക്കിയാൽ മതി….

ടൗണിൽ എത്തിയതും അടുത്ത് കണ്ട കഫയുടെ അടുത്ത് നിർത്തി
അരുൺ തുടർന്നു

തിരിച്ചു പോകാൻ അറിയാമോ….

ഞാൻ ഓട്ടോ പിടിച്ചു പൊയ്ക്കോളാം…

വട്ടാണോടി നിനക്ക് അപ്പുറത്ത് തന്നെ ബസ്റ്റാന്റ് ആണ് അവിടെ പോയി ബസ് കേറി കവലയിൽ ഇറങ്ങിക്കോ.
അവിടുന്ന് ഓട്ടോ കിട്ടും….

മ്മ്മ് അരുണേട്ടന്റെ മൊബൈൽ നമ്പർ ഒന്ന് തരാമോ…

എന്റെ നമ്പർ എന്തിനാ നിനക്ക്…

എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാലോ….

മ്മ്മ് …
നമ്പറും കൊടുത്തു അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അരുൺ വണ്ടി മെല്ലെ മുന്നോട്ട് എടുത്തു

***
മെസ്സേജിലൂടെയും കോളിങിലൂടെയും അവർ കൂടുതൽ അടുത്തു. അത് ആഴത്തിലുള്ള സൗഹൃദത്തിൽ എത്താൻ അധികം സമയം വേണ്ടി വന്നില്ല
ഒരാഴ്ച്ച കടന്ന് പോയതും അവധി ദിവസമായതിനാൽ മിന്നു അരുണിന്റെ വീട്ടിലേക്ക് നടന്നു….

മിന്നേച്ചി രണ്ടീസാമായല്ലോ ഇങ്ങോട്ടേക്കൊക്കെ കണ്ടിട്ട്….

സുഖമില്ലായിരുന്നു അമ്പിളിയെ കുളത്തിൽ ഇറങ്ങി കുളിച്ചതാ ജലദോഷം പിടിച്ചു….

എന്നിട്ട് ഇപ്പൊ എങ്ങനെ ഉണ്ട്….

കുറവുണ്ട്.
എവിടെ നമ്മുടെ ദേഷ്യക്കാരൻ….

ചോറുണ്ടിട്ട് ഉറങ്ങുകയാ
ഇപ്പൊ ദേഷ്യത്തിന് കുറച്ചു കുറവുണ്ട് കേട്ടോ….

വനജയുടേത് ആയിരുന്നു മറുപടി

അത് കിട്ടേണ്ടവരുടെ അടുത്ത് കിട്ടിയാൽ അങ്ങനെയാണ് വനജേച്ചി….

നന്നായി മോളെ 7,8 മാസത്തിന് ശേഷമാണ് എന്റെ മോൻ ഒന്ന് ചിരിച്ചു സംസാരിച്ചത്….

എന്റെ വനജേച്ചി ഒരാള് ദേഷ്യത്തിലും ഒരാള് ശോകത്തിലും ആണോ ഇവിടെ ഇപ്പോഴും….

അതല്ല മോളെ…
എന്റെ മോൻ ചിരിച്ചു കണ്ടിട്ട് ഒരുപാട് നാളായി. സന്തോഷം കൊണ്ട് പറഞ്ഞതാ….

എല്ലാം ശരിയാവും വനജേച്ചിയെ നിങ്ങള് വിഷമിക്കാതിരിക്ക്….

മ്മ്മ്….

പടേ പടേ എന്നുള്ള തന്റെ ബുള്ളറ്റിന്റെ സൗണ്ട് കേട്ട് ഞെട്ടിയ അരുൺ പുറത്തേക്ക് ഓടി…..
മുറ്റത്ത്‌ തന്റെ വണ്ടിയിൽ ഇരിക്കുന്ന മിന്നുവിനെ കണ്ടതും അരുണിന് ദേഷ്യം ഇരച്ചു കയറി….

ഡീ ആരോട് ചോദിച്ചിട്ടാടി നീ വണ്ടിയെടുത്തത്….

ഓഹ് ചാവി ഇതിന്റെ മുകളിൽ ഉണ്ടായിരുന്നു. പിന്നെ ഇതൊക്കെ ഓടിക്കാൻ എനിക്കും അറിയാം….

അവളുടെ അടുത്തേക്ക് എത്തിയതും ടപ്പേ എന്നുള്ള ശബ്ദത്തോടെ അരുണിന്റെ കയ്യ് മിന്നുവിന്റെ മുഖത്ത് പതിച്ചു…..

കുറച്ചു ഫ്രീഡം തന്നു എന്ന് കരുതി എന്തും ആകാം എന്നായോ ഇറങ്ങിക്കോണം ഇപ്പൊ ഇവിടുന്ന്…..

അരുണേട്ടാ ഞാൻ….

ഒന്നും പറയേണ്ട …

ഞാൻ ചാവി അതിന്റെ മുകളിൽ കണ്ടപ്പോൾ ഒന്ന് സ്റ്റാർട്ട്‌ ചെയ്തെ ഉള്ളൂ
ബുള്ളെറ്റ് എനിക്ക് ഭയങ്കര ഇഷ്ടാ
അത് കൊണ്ടാ ഞാൻ…..

വേണ്ട ഒന്നും പറയേണ്ട എനിക്കൊന്നും കേൾക്കുകയും വേണ്ട
പൊയ്ക്കോ എന്റെ മുന്നിൽ നിന്ന് ….

ഡാ അരുണേ എന്തിനാടാ നീ അവളെ തല്ലിയത്…..

അമ്മയുടെ ചോദ്യം കേട്ടതും അരുൺ തിരിഞ്ഞു നോക്കി ….

മിണ്ടിപ്പോകരുത് എന്നോട്….

അരുണിന്റെ ഭാവം കണ്ടതും അമ്മ ഒന്ന് പകച്ചു…. മിന്നുവിന്റെ അടുത്തേക്ക് എത്തിയ വനജ കരഞ്ഞുകൊണ്ടിരിക്കുന്ന മിന്നുവിനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു

എന്റെ മോള് ക്ഷമിക്കണം
ദുഷ്ടനാ മോളെ ഇടയ്ക്ക് ഇവൻ. കണ്ണിൽ ചോരയില്ലാത്ത പെരുമാറ്റം ആണ് …

സാരല്ല്യ വനജേച്ചി എനിക്ക് കുഴപ്പം ഒന്നുമില്ല….

മിന്നേച്ചി ഏട്ടന് വേണ്ടി ഞങ്ങള് മാപ്പ് ചോദിക്കുകയാ…

എന്തിനാ അമ്പിളി മാപ്പ് ചോദിക്കുന്നെ…
ഞാനല്ലേ തെറ്റ് ചെയ്തെ അരുണേട്ടനോട് ചോദിക്കാതെ ഞാനല്ലേ വണ്ടി എടുത്തത്…..
ഞാൻ പോവുന്നു പിന്നെ വരാം….

കലങ്ങിയ കണ്ണുമായി നടന്നകലുന്ന
മിന്നുവിനെ നോക്കി അമ്പിളിയും അമ്മയും വിഷാദത്തോടെ നിന്നു…..

അകത്തേക്ക് കേറി പോകുന്ന അരുണിനെ അമ്മ പിന്നിൽ നിന്നും വിളിച്ചു

അരുണേ അവിടെ നിൽക്ക്….

എന്താ…..

എന്തധികാരത്തിലാണ് നീ അവളെ തല്ലിയത്…

അമ്മ ഒന്ന് മിണ്ടാതെ ഇരുന്നെ ഞാൻ ആകെ ഭ്രാന്ത് പിടിച്ചിരിക്കുകയാണ്

ചോദിച്ചതിനു മറുപടി പറഞ്ഞിട്ട് പോയാൽ മതി. നിന്റെ അമ്മയാണ് ഞാൻ നിന്റെ കാര്യങ്ങളിൽ ചില ഉത്തരവാദിത്തം എനിക്കും ഉണ്ട്…..

അമ്മേ ഞാൻ…..

മിണ്ടരുത് നീ.
ആ കൊച്ച് ഈ വീട്ടുമുറ്റത്ത് നിന്നും കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയത്
നിന്റെ ദേഷ്യം തീർക്കേണ്ടത് അവളോടല്ല….
ദേഷ്യം നിനക്ക് മാത്രമല്ല. എനിക്കും ഉണ്ട് മര്യാദക്ക് പോയി അവളോട്‌ പോയി ക്ഷമ ചോദിച്ചിട്ട് മിണ്ടിയാൽ മതി ഇനി ഞങ്ങളോട്…..

അമ്മേ ഞാൻ… ..

മിണ്ടിപ്പോകരുത്
പൊയ്ക്കോണം എന്റെ മുന്നിൽ നിന്നും….

അകത്തേക്ക് കേറി
കട്ടിലിൽ കിടന്നിട്ടും അമ്മയുടെ വാക്കുകൾ
അരുണിന്റെ ചെവിയിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു…

കുറ്റബോധം കൊണ്ട്
അരുണിന്റെ മനസ്സ് നീറി
മൊബൈൽ എടുത്ത്‌ മിന്നുവിന്റെ
നമ്പർ ഡയൽ ചെയ്തു….

ഹലോ….

എന്താ അരുണേട്ടാ…

മിന്നു ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അറിയാതെ…..

ഹേയ് അത് സാരല്ല്യ അരുണേട്ടാ കുഴപ്പമില്ല.
ഞാൻ അല്ലേ അരുണേട്ടനോട് ചോദിക്കാതെ വണ്ടി എടുത്തത്..

അതല്ല മിന്നു
ആ വണ്ടി എന്റെ ജീവനാണ്
അത് ആരും എടുക്കുന്നത് എനിക്ക് ഇഷ്ടല്ല അത് കൊണ്ടാണ് ഞാൻ….

എനിക്ക് മനസ്സിലായി അരുണേട്ടാ
സാരല്ല്യ അത് വിട്ടേക്ക്….
ങ്ങാ പിന്നെ ഞാൻ നാളെ തിരിച്ചു പോകും കേട്ടോ പിന്നെ പറയാൻ പറ്റിയെന്ന് വരില്ല…

അപ്പൊ നീ വെക്കേഷൻ കഴിയുന്നത്‌ വരെ നിൽക്കും എന്ന് പറഞ്ഞതോ….

ഇല്ല നിൽക്കുന്നില്ല ഞാൻ പോവുകയാണ് നാളെ…..

മിന്നു ഞാൻ അപ്പോഴത്തെ
ഒരു ദേഷ്യത്തിൽ തല്ലിയതാണ്
അതിന്റെ പേരിൽ ആണെങ്കിൽ നീ പോകരുത്……

ഇല്ല അരുണേട്ടാ ഇനിയിവിടെ നിന്നാൽ ശരിയാവില്ല….

മിന്നു ആതിരയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി ആയിരുന്നു ബുള്ളെറ്റ്
അവൾക്ക് വേണ്ടിയാണു ഞാനത് വാങ്ങിയത്
അതിൽ വേറെ ഒരാള് പോലും കേറുന്നത് എനിക്കിഷ്ടല്ല
എന്നോട് ചോദിക്കുക പോലും ചെയ്യാതെ നീ അത് എടുത്തപ്പോൾ
എനിക്ക് സഹിച്ചില്ല അത് കൊണ്ടാണ് ഞാൻ…

മ്മ് സാരല്ല്യ അരുണേട്ടാ….
എനിക്ക് മനസ്സിലാവും അത് വിട്ടേക്ക്…

മിന്നു എനിക്ക് നിന്നെ ഒന്ന് കാണണം ഞാൻ അങ്ങോട്ട്‌ വരാം….

വേണ്ട ഇപ്പൊ വരേണ്ട
മുഖത്ത് 5വിരലിന്റെയും പാടുണ്ട്
ആരും കാണതെയാണ് ഞാൻ റൂമിലേക്ക്‌ കേറിയത് ആരെങ്കിലും കണ്ടാൽ പിന്നെ
അത് മതിയാവും….

മിന്നു ഞാൻ….

ഒന്നും പറയേണ്ട നമുക്ക് നാളെ കാണാം…….

അതെല്ലെടി
എനിക്ക് പെട്ടന്നുള്ള ആ ദേഷ്യത്തിൽ പറ്റിപ്പോയതാണ്…..

അയ്യേ സെന്റിയോ അരുണേട്ടന് സെന്റി ചേരില്ലാട്ടോ കലിപ്പ് തന്നെ ആണ് നല്ലത്…..

മ്മ്മ് എങ്കിൽ ശരി…

ങ്ങാ പിന്നെ നാളെ എന്നെയും കൂടെ കൂട്ടുമോ ടൗണിലേക്ക്……

പിന്നെന്താ നീ വന്നോ രാവിലെ നീ വന്നിട്ടേ ഞാൻ പോകുന്നുള്ളൂ…..

അപ്പൊ ശരി നാളെ കാണാം…..

ഫോൺ കട്ട്‌ ചെയ്തതും മനസ്സിൽ നിന്നും ഒരു ഭാരം ഇറക്കി വച്ച അവസ്ഥയായിരുന്നു അരുണിന്….

നാളെ അരുണേട്ടന്റെ കൂടെ പോകുമ്പോൾ
ചില കാര്യങ്ങൾ പറയണം എന്നുള്ള തയ്യാറെടുപ്പിൽ ആയിരുന്നു മിന്നു

തുടർന്ന് വായിക്കൂ…

part 1 click me

 part3 click me

 

രചന: നിരഞ്ജൻ എസ് കെ

Leave a Reply

Your email address will not be published. Required fields are marked *