കട്ടക്കലിപ്പനെ പ്രണയിച്ച കാന്താരി, തുടർക്കഥ

ഭാഗം: 1

part 2 click me

 part3 click me

രചന: നിരഞ്ജൻ എസ് കെ

വീട്ടൂമുറ്റത്തേക്ക് വണ്ടി ഒതുക്കി നിർത്തി അരുൺ ഇറങ്ങി…

മലർക്കെ തുറന്നിട്ടിരിക്കുന്ന വാതിലിൽ നോക്കി അവൻ വിളിച്ചു…

അമ്മേ… അമ്മേ…

ഈ അമ്മയിത് എവിടെ പോയി കിടക്കുന്നു…

അമ്പിളി എഡീ അമ്പിളി…

എവിടെപ്പോയി കിടക്കുന്നു ഇതെല്ലാം…

കിടന്നു തൊള്ള തുറക്കേണ്ട ദാ വരുന്നു…

പിന്നാമ്പുറത്തു നിന്നുള്ള അമ്മയുടെ ശബ്ദം കേട്ടതും
അരുൺ ഉള്ളിലേക്ക് കയറി.
ഓടി വന്ന അമ്പിളി ചേട്ടനെ കണ്ടു പകച്ചു മാറി. അമ്പിളിയുടെ പുറകെ ഓടി വന്ന കുട്ടിക്ക് ബ്രേക്ക് കിട്ടാതെ അരുണിന്റെ മേലേക്ക് തെറിച്ചു വീണു..

ദേഷ്യത്തോടെ കേറി വന്ന അരുണിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്…

എന്താടി നിന്റെയൊന്നും കുട്ടിക്കളി മാറിയില്ലേ….
പൊയ്ക്കോ എന്റെ കണ്മുന്നിൽ നിന്ന് …..

അരുൺ ദേഷ്യത്തോടെ ഉള്ളിലേക്ക് നീങ്ങി…

മിന്നേച്ചി അരുണേട്ടന്റെ സ്വഭാവം ഇപ്പൊ ഇങ്ങനെയാ ഒന്നും കരുതണ്ടാട്ടോ….

ഞെട്ടലിൽ നിന്നും മാറി മിന്നു
അമ്പിളിയോട് ചോദിച്ചു….

അരുണേട്ടൻ ആകെ മാറിപ്പോയല്ലോ
എന്നെ മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു
ല്ലേ അമ്പിളിയേ….

എങ്ങനെ മനസ്സിലാവാനാ മിന്നേച്ചി
8കൊല്ലം മുൻപ് പോയതല്ലേ നിങ്ങൾ ഇവിടുന്ന്.
അതിന് ശേഷം ഇപ്പോഴല്ലേ വരുന്നത്
എന്റെ ഏതേലും കൂട്ടുകാരി ആണെന്ന് കരുതിക്കാണും
അതാ മിണ്ടാതെ പോയത്‌….

മ്മ്മ് എന്നാലും ഇങ്ങനെ ഉണ്ടോ ഒരു ദേഷ്യം അറിയാതെ ചെന്ന് ഇടിച്ചതല്ലേ…..

എന്റെ ചേച്ചി പഴയ അരുണേട്ടൻ ഒന്നുമല്ല ഇപ്പൊ.
വെറും മുരടനാണ് എല്ലാരോടും ദേഷ്യാ
പറഞ്ഞിട്ട് കാര്യമില്ല…

വെറുതെ ദേഷ്യപ്പെടുകയോ അത് കൊള്ളാലോ….

ഓഹ് വെറുതെ ഒന്നുമല്ല
ഒരു പ്രേമം ഉണ്ടായിരുന്നു അവള് തേച്ചിട്ട് പോയി
അതിന് ശേഷാ ഇങ്ങനെ….

ആണോ…..

അതെ ചേച്ചി..
ചേച്ചിടെ ഒക്കെ കൂടെ പഠിച്ചതാ
ചിലപ്പോൾ മിന്നേച്ചിക്ക് ഓർമ്മ കാണും.

ആണോ ആരാ അത്….

നമ്മുടെ ആ റേഷൻ കടയുടെ
പിറകിൽ താമസിക്കുന്ന
വത്സൻ മാഷില്ലേ അയാളുടെ മോളാ….

ഏത് ആതിരയോ….

ആ അവള് തന്നെ….

എന്തായിരുന്നു സംഭവം…

അതൊന്നും പറയാത്തതാണ് ചേച്ചി നല്ലത്.
ഏട്ടന് ഭയങ്കര ഇഷ്ടായിരുന്നു അവളെ.
മൂന്ന് നാല് കൊല്ലത്തെ പ്രേമം ആയിരുന്നു. നല്ലൊരു ആലോചന വന്നപ്പോൾ
അവള് ഏട്ടനെ ഒഴിവാക്കി അവനെ കെട്ടി

ശ്ശോ കഷ്ടം…
വനജേച്ചിയോട് പോയി പെണ്ണ് ചോദിക്കാൻ
പറയാൻ പാടില്ലായിരുന്നോ…

അമ്മ പോയി സംസാരിച്ചതാ
ഏട്ടന് അപ്പൊ ജോലി ശരിയായിട്ടില്ലായിരുന്നു.
വത്സൻ മാഷ് പറഞ്ഞു ഏട്ടന് ജോലി ഇല്ലാത്തത്
കൊണ്ട് കെട്ടിച്ചു തരില്ലെന്ന്….

ആ സ്നേഹിക്കുന്നവർ ഒന്നിച്ചു ജീവിക്കാനും വേണം ഒരു ഭാഗ്യം…

എന്താ ചേച്ചി വല്ല ലൈനും ഉണ്ടോ….

ഹേയ് ഇല്ല ഞാൻ വെറുതെ പറഞ്ഞതാ….

നല്ല വിഷമമായിരുന്നു ഏട്ടന്
അതിന് ശേഷം ഇങ്ങനെയാ ഭയങ്കര ദേഷ്യാ എല്ലാരോടും.
ആരോടും ഒന്നും മിണ്ടുക പോലും ചെയ്യില്ല….

അമ്പിളീ ചോറെടുത്തു വച്ചിട്ടുണ്ട് അരുണിനോട് വരാൻ പറയ്….

അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം കേട്ടതും അമ്പിളി എഴുന്നേറ്റു…

മിന്നേച്ചി ഇരിക്ക് ഞാൻ ഏട്ടനെ വിളിച്ചിട്ട് വരാം….

അമ്പിളി നീ ഇവിടെ ഇരിക്ക് ഞാൻ പോയി വിളിക്കാം….

വേണ്ട വെറുതെ വഴക്ക് കേൾക്കും….

അത് സാരമില്ല ഞാൻ കേട്ടോളാം നീ ഇരിക്ക്….

മുകളിൽ അരുണിന്റെ റൂമിന് പുറത്ത് എത്തിയതും മിന്നു ഒന്ന് കതകിൽ തട്ടി….

അരുണേട്ടാ… അരുണേട്ടാ….

ഡോർ തുറന്നു പുറത്തു വന്നതും അരുൺ ചോദിച്ചു….

എന്താ….

അത്… പിന്നെ…. ചോറെടുത്തു വച്ചിട്ടുണ്ട് എന്ന് പറയാൻ പറഞ്ഞു…..

അത് പറയാൻ ഇവിടെ അമ്പിളിയും അമ്മയും ഉണ്ട് നീയേതാടി…..

ശ്ശെടാ അതിനെന്തിനാ ഇങ്ങനെ ചൂടാവുന്നെ ഞാൻ ചോറുണ്ണാൻ അല്ലേ വിളിച്ചത്…..

അമ്പിളിയെ കാണാൻ വന്നാൽ അവളെ കണ്ടിട്ട് പൊയ്ക്കോണം….

ശബ്ദം താഴ്ത്തി മിന്നു പിറുപിറുത്തു അതിന് ഞാൻ അമ്പിളിയെ കാണാൻ വന്നതാണെന്ന് ആരാ പറഞ്ഞേ

എന്താ നീ പറഞ്ഞേ….

ഓ ഒന്നും പറഞ്ഞില്ല…
വനജേച്ചി ചോറുണ്ണാൻ വിളിച്ചു
അത് പറയാൻ വന്നതാ
തെറ്റായി പോയെങ്കിൽ ക്ഷമിച്ചേക്ക്….

അരുൺ രൂക്ഷമായി മിന്നുവിനെ ഒന്ന് നോക്കി.

മുരടൻ പിറുപിറുത്തുകൊണ്ട് മിന്നു താഴേക്ക് ഇറങ്ങി…. താഴെ തന്നെ നോക്കി ചിരിച്ചോണ്ട് നിൽക്കുന്ന അമ്പിളിയെ നോക്കി അവൾ ചോദിച്ചു..

എങ്ങനെ സഹിക്കുന്നെടി ഇതിനെ….

ചോറുണ്ണാൻ ഇരുന്നതും അപ്പുറത്തിരിക്കുന്ന മിന്നുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അമ്മ ചോദിച്ചു

അരുണേ ഇതാരാണെന്ന് മനസ്സിലായോ നിനക്ക്….

ഓഹ് എനിക്കെങ്ങും അറിയില്ല….

എന്തിനാടാ ഇത്ര ദേഷ്യം…

എനിക്കാരേം അറിയണ്ട അമ്മ ഒന്ന് പോയെ….

അറിയണ്ടെങ്കിൽ അറിയണ്ട
നിന്നോട് പറയാൻ വന്ന എന്നെ വേണം തല്ലാൻ…..

അമ്മ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ….

ആ ഞാൻ മിണ്ടുന്നില്ല
എന്ത് പറഞ്ഞാലും ഉണ്ട് അവന്റൊരു ദേഷ്യം…

നിന്റെ അച്ഛന്റെ പഴയ കൂട്ടുകാരനില്ലേ ബാംഗ്ലൂരിൽ താമസിക്കുന്ന ഗോപിയേട്ടൻ അയാള്ടെ മോളാണ്….. നിന്നെ കാണാനാണ് വന്നപ്പോൾ തന്നെ ഓടി ഇങ്ങോട്ട് വന്നത്….

അരുൺ ഒന്ന് ഒളികണ്ണിട്ട് മിന്നുവിനെ നോക്കി…

എങ്കിൽ പിന്നെ അത് ആദ്യമേ പറഞ്ഞൂടെ നിങ്ങൾക്ക്….

അതെങ്ങനെയാ എന്തേലും പറയാൻ വന്നാൽ മൂക്കത്തല്ലേ ദേഷ്യം…

ചോറുണ്ട് കയ്യൊക്കെ കഴുകി മിന്നുവും അമ്പിളിയും ഇരിക്കുന്നിടത്തേക്ക് നടന്ന്….

എല്ലാരും വന്നിട്ടുണ്ടോടി ….

ആ ഉണ്ട്…

എന്നിട്ട് അവരൊക്കെ എവിടെ….

തറവാട്ടിൽ ഉണ്ട്….

മ്മ്മ് നീയാണെന്നുള്ളത് പറയാൻ പാടില്ലായിരുന്നോ കണ്ടിട്ട് മനസ്സിലാവണ്ടേ നിന്നെ…..

സംസാരിക്കാൻ ഒരു അവസരം തന്നാലല്ലേ പറയാൻ പറ്റുള്ളൂ കടിച്ചു കീറാൻ വന്നാൽ സംസാരിക്കാൻ തോന്നണ്ടേ….

മറുപടിയിൽ അരുൺ ഒന്ന് ചൂളി….

മ്മ്മ്….
ഒന്നിരുത്തി മൂളി അരുൺ റൂമിലേക്ക്‌ നടന്നു….

**

വനജേച്ചി അരുണേട്ടൻ പോയോ….

ഇല്ല ഇറങ്ങാൻ നോക്കുകയാണ്….

മിന്നുവിന്റെ സൗണ്ട് കേട്ടതും അമ്പിളി പുറത്തേക്ക് വന്നു….

എങ്ങോട്ടാ ചേച്ചി രാവിലെ തന്നെ….

എനിക്കൊന്നു ടൗണിൽ വരെ പോകണമായിരുന്നു
ആരെയും പരിചയമില്ല അരുണേട്ടൻ ബാങ്കിലേക്ക് പോകുമല്ലോ.
അപ്പോൾ അരുണേട്ടന്റെ കൂടെ പോകാം
എന്ന് കരുതി…..

ആഹ ബെസ്റ്റ് !!!
നല്ല ആളാ കൂടെ കൂട്ടിയത് തന്നെ
വല്ല ബസ്സിനും പോകുന്നതായിരിക്കും നല്ലത് ….

പുറത്തേക്ക് ഇറങ്ങിയ അരുണിനോട് മിന്നു ചോദിച്ചു…

അരുണേട്ടാ പോകുന്ന വഴിക്ക് എന്നെ ഒന്ന് ടൗണിൽ ഡ്രോപ്പ് ചെയ്യാമോ…..

എന്റെ കൂടെ ഒന്നും വരാൻ പറ്റില്ല
വല്ല ഓട്ടോയോ ബസ്സോ പിടിച്ചു പൊയ്ക്കോ…..

എനിക്കിവിടെ പരിചയം ഇല്ല അത് കൊണ്ടാ… പ്ലീസ്…
എന്നെക്കൂടെ കൂട്ടുന്നതിന് എന്താ

നിന്റെ ബംഗ്ലൂർ ഒന്നുമല്ല ഇത്
പൊയ്ക്കോണം അവിടുന്ന്……

വനജേച്ചി ഒന്ന് പറ പ്ലീസ് എനിക്കിവിടെ തീരെ പരിചയം ഇല്ല അർജന്റായി കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട് അത് കൊണ്ടാണ്…..

പോകുന്ന വഴിക്ക് അവളെ അവിടെ ഇറക്കി വിട്ടാൽ നിന്റെ വണ്ടി എന്താടാ തേഞ്ഞു പോകുമോ…..

അമ്മ ഒന്ന് മിണ്ടാതിരുന്നെ അതൊന്നും ശരിയാവില്ല എനിക്ക് വേറെ വഴിക്ക് പോകാനുണ്ട്….

നീ ബാങ്കിലേക്കല്ലേ പോകുന്നത് വേറെ എവിടേക്കും അല്ലല്ലോ
അവൾ നിനക്ക് അന്യയൊന്നും അല്ലല്ലോ അവളേം കൂട്ടിക്കോ അവന്റെയൊരു ജാഡ…..

അരുൺ അമ്പിളിയെ ഒന്ന് നോക്കി. തമാശയോടെ ഉള്ള അവളുടെ ചിരി കൂടി കണ്ടപ്പോൾ ദേഷ്യം ഇരച്ചു കയറി……

ദേഷ്യാണെങ്കിൽ വേണ്ട അരുണേട്ടാ ഞാൻ വേറെ എങ്ങനേലും പൊയ്ക്കൊള്ളാം…..

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതിനു ശേഷം അരുൺ പറഞ്ഞു…

കിന്നാരം പറഞ്ഞു നിൽക്കാതെ കേറുന്നുണ്ടെങ്കിൽ കേറെടി…..

ബൈക്കിന് പുറകിലേക്ക് കേറിയതും മിന്നു അമ്പിളിയെ നോക്കി ഒന്ന് കണ്ണിറുക്കി…..

തുടർന്നു വായിക്കൂ…

part 2 click me

last part (3) click me

രചന: നിരഞ്ജൻ എസ് കെ

Leave a Reply

Your email address will not be published. Required fields are marked *