പക, ചെറുകഥ വായിക്കൂ…

രചന: പ്രവീൺ ചന്ദ്രൻ

രാത്രി ഏകദേശം പന്ത്രണ്ട് മണിയോടടുക്കുന്നു.. ആ ഒഴിഞ്ഞ ബസ്റ്റോപ്പിൽ അവൻ മാത്രം… അവന്റെ വിരലുകൾക്കിടയിൽ സിഗരറ്റ് പുകഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.. ഒഴിഞ്ഞ കുറ്റികൾ അങ്ങിങ്ങായി കിടക്കുന്നു..

ബസ് സ്റ്റോപ്പിലെ തിണ്ണയിൽ വച്ചിരിക്കുന്ന അവന്റെ ഫോൺ തുടർച്ചയായി ശബ്ദിച്ചുകൊ ണ്ടിരിക്കുന്നുണ്ടായിരുന്നു…

വളരെ അസ്വസ്ഥനായിരുന്നു അവൻ.. ആ അസ്വസ്ഥതയ്ക്ക് തക്കതായ കാരണവുമുണ്ടായി രുന്നു.. അവന്റെ ജീവന്റെ ജീവനായ നല്ലപാതി ഹോസ്പിറ്റലിൽ മരണത്തോട് മല്ലിട്ട് കൊണ്ടിരിക്കുന്നു..

പിറ്റെ ദിവസം രാവിലെ വേണ്ടി വരുന്ന ഓപ്പറേഷനായി പൈസ കണ്ടെത്താനായി രണ്ട് ദിവസമായി അവൻ ഓട്ടത്തിലായിരുന്നു..

ഒരാൾ പോലും അവനെ സഹായിക്കാനായി മുന്നോട്ട് വരാത്തതിലുള്ള അമർഷവും നിരാശയുമായിരുന്നു അവന്റെ മുഖത്ത് മുഴുവനും…

ഓപ്പറേഷന് പൈസ അടയ്ക്കാൻ തനിക്ക് കഴിയില്ലെന്ന ബോധം അവനെ കൂടുതൽ നിരാശനാക്കിക്കൊണ്ടിരുന്നു… ഓപ്പറേഷൻ നടക്കാതായാൽ തന്റെ പ്രിയതമയെ തനിക്ക് എന്നത്തേക്കുമായി നഷ്ടപെടുന്ന അവസ്ഥ അവനെ ഭ്രാന്ത്പിടിപ്പിക്കാൻ തുടങ്ങി…

ഹോസ്പിറ്റലിൽ നിന്നാണ് ആ ഫോൺ കോളുകൾ എന്ന് അറിഞ്ഞിട്ട് തന്നെയാണ് അവനെടുക്കാഞ്ഞതും..

സമയം കടന്നുപോകുംന്തോറും ഭ്രാന്തമായ ഒരവസ്ഥയിലേക്ക് അവൻ നീങ്ങിക്കൊണ്ടിരുന്നു.. അവസാന സിഗരറ്റും വലിച്ചശേഷം അവൻ സിഗരറ്റ് പായ്ക്കറ്റ് ദേഷ്യത്തോടെ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു..

പൈസ എങ്ങനെയെങ്കിലും കണ്ടെത്തിയേ പറ്റൂ എന്ന ചിന്തയിൽ നിന്നാണ് അവരുടെ മുഖം അവന്റെ മനസ്സിലേക്ക് വന്നത്..

കൊറിയർ ഡെലിവറി ബോയ് ആയാണ് അവൻ ജോലി ചെയ്തിരുന്നത്.. അങ്ങനെ ഒരു കൊറിയർ ഡെലിവർ ചെയ്യാനായാണ് അവൻ ആ വലിയവീട്ടിലേക്ക് പോയതും…

അവിടെ വച്ചാണ് അവൻ അവളെ കാണുന്നത്.. അതി സുന്ദരിയായ ഒരു യുവതിയായിരുന്നു അവൾ..

ഒറ്റ നോട്ടത്തിൽ തന്നെ ആരേയും മത്ത് പിടിപ്പി ക്കുന്ന ആ ശരീര സൗന്ദര്യത്തിന് മുന്നിൽ അവൻ അന്നേ പകച്ചു പോയതാണ്…

പിന്നീട് പല തവണ അവിടെ പോയത് കൊണ്ട് തന്നെ അവളുമായി നല്ലൊരു അടുപ്പം അവനുണ്ടായി..

എങ്കിലും അന്തർമുഖയായ അവൾ അവനോട് അവളെ പറ്റി കൂടുതൽ അറിയച്ചതുമില്ലായി രുന്നു..

വളരെ നല്ലൊരു സ്ത്രീയാണ് അവളെന്ന് അവന് ബോധ്യപെട്ടത് കൊണ്ട് തന്നെ അവന് അവളോട് ബഹുമാനമായിരുന്നു..

അങ്ങനെയിരിക്കെയാണ് ആ ആവശ്യം അവൾ അവനെ അറിയിച്ചത്…

ആ ആവശ്യം കേട്ട് അവൻ എന്ത് മറുപടി പറയണമെന്നറിയാതെ ഫോൺ കട്ട് ചെയ്യുകയാ യിരുന്നു..

അവനുമായി അവൾക്ക് ലൈംഗികമായി ബന്ധപെടണം എന്നതായിരുന്നു അവരുടെ ആവശ്യം.. വെറുതെ വേണ്ടെന്നും അവന് ആവശ്യമായ തുക നൽകാമെന്നുമായിരുന്നു അവൾ പറഞ്ഞത്..

അതോടെ അവളോടുള്ള ബഹുമാനമെല്ലാം അവന് ആ നിമിഷം കൊണ്ട് ഇല്ലാതായി..

ഭാര്യയെ ഏറെ സ്നേഹിച്ചിരുന്ന അവന് അവളുടെ ആ ആഗ്രഹത്തോട് വെറുപ്പ് തോന്നിയതിൽ അതിശയമില്ലായിരുന്നു..

അതിന് ശേഷം അവളെ അവൻ കണ്ടിട്ടു പോലുമില്ലായിരുന്നു…

ഇപ്പോൾ ഈയൊരവസ്ഥയിൽ അവളുടെ മുഖം മനസ്സിലേക്ക് വന്നത് എന്തിനെന്ന് അവൻ ചിന്തിച്ചു…

അവളുടെ ആവശ്യത്തിന് വഴങ്ങിയാൽ തനിക്കാ വശ്യമായ പണം ലഭിക്കുമെന്നും തന്റെ പ്രിയതമ യെ രക്ഷിക്കാനാവുമെന്നുമുള്ള ചിന്ത അവനെ ഭ്രാന്ത് പിടിപ്പിച്ചു..

ജീവിക്കാൻ വേണ്ടി ഉടുതുണിയഴിക്കേണ്ടി വരുന്ന വേശ്യയുടെ മനസ്സ് ആയിരുന്നു അവന് അപ്പോൾ..

ഇനിയും അഭിമാനം നോക്കി ചിന്തിച്ചിരുന്നിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൻ അവളുടെ നമ്പറിലേക്ക് വിളിച്ചു..

ഒന്ന് രണ്ട് റിംഗുകൾക്കകം തന്നെ അവൾ ഫോൺ അറ്റൻഡ് ചെയ്തു..

“ഹലോ… വിവേക്.. എന്താ ഈ അസമയത്ത്?”

അവളുടെ ശബ്ദം മറുതലയ്ക്കൽ കേട്ടതും അവന്റെ തൊണ്ടയിടറി… എന്ത് പറയണമെന്ന റിയാതെ അവൻ കുഴങ്ങി..

“പറയൂ.. വിവേക്.. എന്താ ഒന്നും മിണ്ടാത്തത്?”

അവൾ വീണ്ടും ചോദിച്ചപ്പോൾ അവൻ ഫോൺ കട്ട് ചെയ്യുകയാണ് ചെയ്തത്..

ആ തെറ്റിൽ നിന്ന് അവനെ ആരോ പിന്തിരിപ്പിക്കുന്നത് പോലെ അവന് തോന്നി..

പക്ഷെ വേദനയോടെ പുളയുന്ന ഭാര്യയുടെ മുഖം ആലോചിച്ചപ്പോൾ അവന്റെ ടെൻഷൻ കൂടിക്കൊണ്ടിരുന്നു..

ആ സമയത്താണ് അവൾ അവനെ തിരിച്ച് വിളിച്ചത്..

അവന് പിന്നെ വേറൊന്നും ചിന്തിക്കാനുണ്ടായിരു ന്നില്ല .. രണ്ടും കൽപ്പിച്ച് അവൻ ഫോൺ അറ്റന്റ് ചെയ്തു…

“മാഡം അന്ന് പറഞ്ഞ കാര്യത്തിന് ഞാൻ ഓക്കെ ആണ്… പക്ഷെ എനിക്ക് രണ്ട് ലക്ഷം രുപ വേണം.. എന്റെ ഭാര്യ ഹോസ്പിറ്റലിലാണ്.. അവളെ എനിക്ക് രക്ഷിക്കണം..പണം തരാൻ പറ്റുമെങ്കിൽ ഇപ്പോൾ തന്നെ ഞാൻ വരാം…”

അവൻ ഒറ്റ ശ്വാസത്തിലാണ് അത് പറഞ്ഞ് തീർത്തത്..

അല്പ സയമത്തെ മൗനത്തിന് ശേഷം അവളുടെ മറുപടി വന്നു…

“ശരി… വരൂ….”

ഫോൺ കട്ട് ചെയ്ത് അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു..

അവളുടെ വീട് ലക്ഷ്യമാക്കി പായുന്നതിനിടയിൽ ഹോസ്പിറ്റലിലേക്ക് പണവുമായി ഉടൻ വരാമെന്നും ഓപ്പറേഷന് വേണ്ട ഒരുക്കങ്ങൾ നടത്തിക്കോളൂ എന്നും അവൻ ഹോസ്പിറ്റലധി കൃതരെ അറിയിക്കുകയും ചെയ്തു…

അവളുടെ വീടിന് മുന്നിലെത്തിയതും അവന്റെ ഹൃദയമടിപ്പ് കൂടുവാൻ തുടങ്ങി..

ശബ്ദമുണ്ടാക്കാതെ ഗെയ്റ്റ് തുറന്ന് അവനകത്തേക്ക് കടന്നു…

മുൻവാതിൽ തുറന്ന് തന്നെ കിടന്നിരുന്നു.. അല്പം ശങ്കയോടെ അവൻ അകത്തേക്ക് കയറി…

അവൾ കോണിപ്പടിയിൽ മുകളിലേക്ക് കയറാനെ ന്നപോലെ നിൽക്കുകയായിരുന്നു അപ്പോൾ..

ഇളം നീലനിറത്തിലുള്ള ഒരു നൈറ്റിയായിരുന്നു അവൾ ധരിച്ചിരുന്നത്..

ലോലമായ ആ വസ്ത്രത്തിൽ അവളുടെ അംഗലാവണ്യം വ്യക്തമായിരുന്നു..

” ആ വാതിൽ കുറ്റിയിട്ട് മുകളിലേക്ക് വരൂ വിവേക്”

അത് പറഞ്ഞ് അവൾ കോണിപ്പടികൾ കയറി മുകളിലേക്ക് നടന്നു..

അവൾ പറഞ്ഞത് കേട്ട് അവൻ അല്പനേരം ഒന്ന് ശങ്കിച്ചെങ്കിലും വാതിൽ ശബ്ദമുണ്ടാക്കാതെ ലോക്ക് ചെയ്ത് അവൻ അവളുടെ പുറകെ നടന്നു..

അവന് ശരീരമാസകലം ഒരു വിറയൽ അനുഭവ പെട്ടു.. അത് വരെയില്ലാത്ത ഒരു ഭയം അവനെ അലട്ടാൻ തുടങ്ങി…

കുറച്ച് തവണ ഡെലിവറിക്കായി വന്നിട്ടുണ്ടെങ്കി ലും ആ വീടിന്റെ അകവശം അവൻ കാണുന്നത് ആദ്യമായായിരുന്നു…

അവളുടെ ഭർത്താവ് ഗൾഫിലാണെന്നും അമ്മമാ ത്രമാണ് അവിടെയുള്ളതെന്നും ആണ് അവൾ പറഞ്ഞിരുന്നത്..

എന്തൊക്കെയോ രഹസ്യങ്ങൾ അവൾ ഒളിക്കുന്നു ണ്ടെന്നും എന്തോ ഒരു നിരാശ അവളുടെ മുഖത്ത് പ്രകടമായിരുന്നെന്നും അവനോർത്തു..

മുകളിലെത്തിയതും തുറന്ന ഒരു മുറി അവന് കാണാനായി.. ഇരുണ്ട വെളിച്ചം മാത്രമാണ് ഉണ്ടായിരുന്നത്…

നിലാവ് പോലെയുള്ള ആ വെളിച്ചത്തിൽ അവളുടെ നൈറ്റി മാത്രം തെളിഞ്ഞ് കണ്ടു..

” വരൂ… വിവേക്… എന്റെ അടുത്തിരിക്കൂ…” അവർ പറഞ്ഞത് കേട്ട് പതിയെ പതിയെ അവൻ ബെഡ്ഡിലേക്കിരുന്നു..

അവന്റെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു…

“എനിക്ക് വേഗം പോണം “അവൻ പറഞ്ഞു..

“അതിനെന്താ.. വേഗം പോകാലോ…”

അവൾ അവനെ ഇറുകെ പുണർന്ന് അവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു..

അവൻ പെട്ടെന്ന് തലവെട്ടിച്ചു…

“എന്ത് പറ്റി വിവേക്?” അവൾ ചോദിച്ചു..

“എനിക്ക് പണം വേണം… അതിനാണ് ഞാൻ വന്നത്.. ” അവൻ പറഞ്ഞത് കേട്ട് അവൾ…

“ഞാൻ വാക്ക് പറഞ്ഞാൽ വാക്ക് ആണ്.. ഇവിടന്ന് പോകാൻ നേരം വാതിലിനടുത്തുള്ള സോഫയിലെ ബാഗിൽ രണ്ട് ലക്ഷം രൂപയുണ്ട്.. അത് നിനക്കുള്ളതാണ്.. പക്ഷെ നീ നിന്റെ വാക്ക് പാലിച്ചേ പറ്റൂ”

അത് കേട്ടതും അവന് അല്പം ആശ്വാസമായെങ്കി ലും അവന്റെ ടെൻഷൻ മാറ്റാനുതകുന്നതായിരു ന്നില്ല അത്…

അവർ അവനെ വീണ്ടും അമർത്തിപിടിച്ചു..

ഇത്തവണ അവന് കുതറിമാറാൻ തോന്നിയില്ല…

മനസ്സിന്റെ സമ്മതമില്ലാതെ തന്റെ ശരീരം അന്യപുരുഷന് കാഴ്ച്ചവയ്ക്കേണ്ടി വരുന്ന ഒരു വേശ്യയുടെ അവസ്ഥയെക്കുറിച്ച് അവന് ബോധ്യമായത് അപ്പോഴാണ്..

ആദ്യമായി ലൈംഗികസുഖം തന്ന ആ വേശ്യയുടെ മുഖം അവന്റെ മനസ്സിലേക്കോടിയെ ത്തി.. സ്ഘലന സുഖത്താൽ ഉന്മാദനായിരന്ന തനിക്ക് അവളുടെ കണ്ണുനീർ കാണാനന്ന് കഴിഞ്ഞില്ല…

അവളന്ന് വഴങ്ങിയത് പോലെ വഴങ്ങിക്കിടക്കാൻ ഒരു പുരുഷനായ തനിക്കാവില്ലെന്ന് അവന് ബോധ്യമായി..

അവളുടെ ശരീരം അവന് മേൽ പടർന്ന് കയറി ക്കൊണ്ടിരുന്നതും അവൻ എല്ലാം ഒരു നിമിഷത്തേക്ക് മറക്കുകയായിരുന്നു..

ആർത്തിരമ്പിയ കടൽ ശാന്തമായത് പോലെ എല്ലാം കഴിഞ്ഞു..

കലാശക്കൊട്ടിന് ശേഷം അവനെ തള്ളിമാറ്റി അവൾ കിടക്കയിലേക്ക് മലർന്ന് കിടന്നു…

ശരീരം മുഴുവൻ നഖക്ഷതങ്ങളേറ്റ് നീറുന്നുണ്ടെന്ന് അവനറിയാമായിരുന്നു..

അപ്പോഴാണ് അവന് സ്ഥലകാല ബോധം തിരികെ വന്നത്…

വസ്ത്രങ്ങളെല്ലാം ധരിച്ച് അവൻ കിടക്കയിൽ നിന്നെഴുന്നേറ്റു..

“ഞാൻ പോകുകയാണ് മാഡം… ”

“ഉം.. താങ്ക്സ് വിവേക്… നിനക്ക് പോകാം.. ആ ലൈറ്റ് ഓൺ ചെയ്തോളൂ.. ഇരുട്ടത്ത് പോകണ്ട.. വാതിലിനരികിലാണ് സ്വിച്ച്..”

അവൾ പറഞ്ഞത് കേട്ട് അവൻ തപ്പിപ്പിടിച്ച് ലൈറ്റ് ഓൺ ചെയ്തു..

യാത്രപറയാനായി അവൻ തിരിഞ്ഞ് നോക്കിയതും ആ കാഴ്ച്ച കണ്ട് ഞെട്ടിത്തരിച്ച് നിന്ന്പോയി..

നഗ്നമായ അവളുടെ ശരീരത്തിനപ്പുറത്തെ വീൽചെയറിൽ ഒരു പുരുഷനിരിക്കുന്നു…

അയാളുടെ വായ് പ്ലാസ്റ്റർ കൊണ്ട് മൂടിക്കെട്ടിയിരുന്നു.. ഒരു നിമിഷം ജീവനുണ്ടോന്ന് അവൻ ഭയന്നെങ്കിലും ആ കണ്ണുകളിൽ കൂടെ അയാളെന്തോ പറയാൻ ശ്രമിക്കുന്നുണ്ടെന്ന് അവന് തോന്നി… അയാളുടെ അരയ്ക്ക് താഴെ തളർന്നത് പോലെയായിരുന്നു…

അവ്യക്തമായ രീതിയിൽ അയാളെന്തോ മൂളുന്നുമുണ്ടായിരുന്നു..

അവൻ പരിഭ്രമത്തോടെ അവളുടെ മുഖത്തേക്ക് നോക്കി..

അവളുടെ മുഖത്ത് പ്രത്യേകമായൊരു ഭാവമാറ്റവും ഇല്ലായിരുന്നു..

അവൾ കിടക്കയിൽ അങ്ങിങ്ങായി കിടന്ന അവളുടെ വസ്ത്രങ്ങൾ എടുത്തണിഞ്ഞുകൊണ്ട് അവന്റെ അരികിലേക്കായ് വന്നു..

“പേടിക്കണ്ട വിവേക്.. അയാളെന്റെ ഭർത്താവാണ്.. രണ്ട് വർഷമായി ഒരു ആക്സിഡ ന്റിൽ നടു തളർന്ന് കിടപ്പിലാണ്…”

അവൾ പറഞ്ഞത് കേട്ട് ഷോക്കടിച്ചത് പോലെ നിന്ന്പോയി അവൻ..

അത് വരെയില്ലാത്ത ഒരു വെറുപ്പ് അവന് അവളോട് തോന്നി..

“സ്വന്തം ഭർത്താവിന്റെ മുന്നിൽ വച്ചാണോ മാഡം ഈ പേക്കൂത്ത്.. നിങ്ങളുമായി ഇങ്ങനെ ചെയ്യേണ്ടി വന്നതിൽ എനിക്ക് ലജ്ജ തോന്നുന്നു.. ഒന്ന് പ്രതികരിക്കാൻ പോലുമാവാതെ ആ പാവം മനുഷ്യൻ എത്രമാത്രം വിഷമിക്കുന്നുണ്ടാവും എന്ന് നിങ്ങൾക്കറിയാമോ.. ? അതിന്റെ വിഷമം മനസ്സിലാവണമെങ്കിൽ അന്തസ്സുള്ള ഒരു പെണ്ണായി ജനിക്കണം.. ”

അവൻ പറഞ്ഞത് കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചതേയുള്ളൂ…

മേശപുറത്തിരുന്ന ജഗ്ഗിലെ വെള്ളം ഗ്ലാസിലൊഴിച്ച് കുടിച്ച് കൊണ്ട് അവൾ ചോദിച്ചു..

“അപ്പോൾ നീയോ വിവേക്? നിന്റെ ഭാര്യ അവിടെ മരണത്തോട് മല്ലിടുമ്പോൾ പൈസക്ക് വേണ്ടിയാ ണെങ്കിലും നീയവളെ ചതിക്കുകയായിരുന്നില്ലേ? നാളെ അവൾ രക്ഷപെട്ടാൽ പോലും ഇതറിഞ്ഞാ ൽ അന്തസ്സുള്ള അവൾ നിന്നോട് പറയില്ലേ ഇതിനും ഭേദം മരണമായിരുന്നെന്ന്? അപ്പോൾ നീയും ഞാനും തമ്മിലെന്താണ് വ്യത്യാസം?”

ആ ചോദ്യത്തിന് മുന്നിൽ അവൻ ശരിക്കും പതറിപോയിരുന്നു… അതിന് അവന് ഉത്തരമില്ലായിരുന്നു.. അവൻ തലകുനിച്ചു നിന്നു..

“ഈ ലോകം അങ്ങനെയാണ് വിവേക്.. ആണുങ്ങൾക്ക് ഒരു നിയമം പെണ്ണുങ്ങൾക്ക് വേറൊരു നിയമം.. പെണ്ണിനെ വേശ്യയെന്ന് വിളിക്കും എന്നാൽ ആണിനെ? മറ്റ് പെണ്ണുങ്ങളുമായി കിടക്ക പങ്കിടാൻ ഭാര്യ കിടപ്പിലാവേണ്ട ആവശ്യം പോലും ആണിനില്ല ഒന്ന് മാറി നിന്നാൽ മാത്രം മതി… നിനക്കറിയാമോ എന്റെ ഭർത്താവ് എന്ന് പറയുന്ന ഈ മനുഷ്യൻ എങ്ങനെയായിരുന്നെന്ന്? ”

അവൾ പറഞ്ഞത് കേട്ട് അവൻ അവളെ ആശ്ചര്യത്തോടെ നോക്കി…

” നീ പറഞ്ഞ അന്തസ്സുള്ള പെണ്ണ് തന്നെയാ യിരുന്നു ഇന്നലെ വരെ ഞാനും.. ഏതൊരു പെണ്ണിനേയും പോലെ ഒരുപാട് സ്വപ്നങ്ങളോ ടെയാണ് വിവാഹം കഴിഞ്ഞ് ഞാനീ വീട്ടിലേക്ക് കാലെടുത്ത് വച്ചത്.. അനാഥനായ ഇയാളെ സ്വീകരിക്കാൻ ഞാൻ തുനിഞ്ഞതും അത് കൊണ്ട് തന്നെയാണ്.. ആദ്യരാത്രി തന്നെ എന്റെ സ്വപ്നങ്ങൾക്ക് തിരശ്ശീല വീഴുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു.. ആദ്യരാത്രിയിൽ തന്നെ വീട്ടിലെ ജോലിക്കാരിയേ യും കൂട്ടി മണിയറയിലേക്ക് കയറി വന്ന ഭർത്താവിനെ ഏത് പെണ്ണാണ് മനസ്സ് കൊണ്ട് അംഗീകരിക്കുക.. അവരൊടൊപ്പം കാമകേളിലേർപെടാൻ ഞാൻ വിസ്സമ്മതിച്ചത് മുതൽ അയാളെന്നെ ശാരീരികമായും മാനസികമായി പീഢിപ്പിക്കാൻ തുടങ്ങിയതാണ് അന്ന് മുതൽ ഞാൻ ഇവിടെ തടങ്കലിലാണ്.. എന്റെ മുന്നിൽ വച്ച് തന്നെ അന്യ സ്ത്രീകളുമായി ബന്ധപെടുന്നത് ഇയാൾക്ക് ഒരു ഹരമായിരുന്നു.. എന്നെ ആ കസേരയിൽ ബന്ധിച്ചിട്ടായിരുന്നു ഇയാളുടെ മാനസിക വൈകൃതം ഇയാൾ പുറത്തെടുത്തിരുന്നത്… പുറത്ത് പറഞ്ഞാൽ എന്റെ അച്ഛനെ കൊന്ന് കളയുമെന്ന് പറഞ്ഞ് എന്നെ ഭീഷണിപെടുത്തിയാണ് ഇതെല്ലാം ഇയാൾ ചെയ്തിരുന്നത്.. പക്ഷെ ദൈവം അധിക നാൾ ഇയാളുടെ ചെയ്തികൾക്ക് കൂട്ട് നിന്നില്ല.. ആക്സിഡന്റിൽ പെട്ട് നടുതളർന്ന് ഇയാൾ കിടപ്പിലായപ്പോൾ ഇയാളെ ഉപേക്ഷിച്ച് പോകാൻ എല്ലാരും പറഞ്ഞത് ആണ്..പക്ഷെ അത് ഞാനിത്രനാളും അനുഭവിച്ചതിന് പകരമാവില്ലല്ലോ? ഇയാൾ കിടപ്പിലായ അന്ന് തന്നെ ഇത് ചെയ്യാമായിരുന്നു എനിക്ക്.. പക്ഷെ സ്നേഹമെന്തെന്നറിയാത്ത ഇയാളുടെ മുന്നിൽ വച്ച് ഞാൻ ഇത് ചെയ്താൽ അതും ഇയാൾ ആസ്വദിക്കുമെന്ന് എനിക്ക് ബോധ്യമായി.. അത് കൊണ്ട് തന്നെയാണ് ഇയാളെ ശുശ്രൂഷിക്കാനും സ്നേഹം നടിച്ച് കൊണ്ട് തന്നെ സ്നേഹത്തിന്റെ വില ഇയാൾക്ക് മനസ്സിലാക്കികൊടുത്തതും.. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാൾക്ക് എന്നോട് കടുത്ത പ്രണയമാണ്.. അത് തന്നെയാ യിരുന്നു എനിക്ക് വേണ്ടിയിരുന്നതും.. ഇപ്പോൾ ഇയാൾക്ക് ഞാനനുഭവിച്ച വേദന എന്തെന്ന് മനസ്സിലാവും.. ഇതിനായാണ് ഞാൻ കാത്തിരുന്നത്.. ”

അവൾ പറഞ്ഞ് നിർത്തിയതും അവൻ ആശ്ചര്യത്തോടെ അവരെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവളനുഭവിച്ച വേദന എന്തെന്ന് അവളുടെ വാക്കുകളിൽ നിന്ന് അവന് ബോധ്യമായിരുന്നു…

ആ മനസ്സ് നീറുന്നത് അവന് കാണാമായിരുന്നു..

അവൻ അവളുടെ അടുത്തേക്ക് വന്ന് ആ കൈകള്‍ കൂട്ടിപിടിച്ച് കൊണ്ട് പറഞ്ഞു…

” മാഡം ചെയ്തത് തന്നെയാണ് ശരി.. ഇയാൾക്ക് ഇതിനും നല്ല ശിക്ഷ കൊടുക്കാനില്ല… വെളിച്ചത്ത് വച്ച് ഞാനിത് സമ്മതിക്കില്ലാന്ന് മാഡത്തിന് അറിയാവുന്നത് കൊണ്ടാവാം മാഡം ഇരുട്ടത്ത് വച്ച് എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത്.. പക്ഷെ… പക അത് വീട്ടാനുള്ളതാണ് മാഡം…വെളിച്ചത്ത് തന്നെ… ” അത് പറഞ്ഞ് അവൻ അവളെ മുറുകെ പുണർന്നു..

അത് കണ്ട് അയാളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകിക്കൊണ്ടിരുന്നു…

രചന: പ്രവീൺ ചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *