💚എന്റെ ശ്രീ 💚

💠രചന : വൈഷ്ണവി 💠

ഗേറ്റ് കടന്ന് ചെന്നപ്പോൾ തന്നെ ഞാൻ കണ്ടു വാതിൽ പടിയിൽ ചാരി ശ്രീ നില്കുന്നത്….അടുത്തെത്തിയപ്പോൾ അവൾ എന്റെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു… പക്ഷെ എനിക്ക് ദേഷ്യം ആണ് തോന്നിയത്.. എങ്ങനെ തോന്നാതെയിരിക്കും, അതാ പ്രവൃത്തി… കൂട്ടുകാർ എപ്പോഴും കളിയാക്കും കെട്യോൾ നിന്നെ കാണാതെ ഇരിക്കാൻ മടി കാട്ടുന്നത് ആണോ അതോ നിനക്ക് ആണോ മടി എന്ന്.. നാണം ആയി തുടങ്ങി… ആദ്യമൊക്കെ ആസ്വദിച്ചു.. ഇപ്പോ എന്തോ മടി ആണ്. അതുകൊണ്ടാ നീ വിളിക്കണ്ട ഞാൻ അവന്മാരുടെ കൂടെ ഒന്ന് കൂടിയിട്ടുണ്ട് വരാം എന്ന് പറഞ്ഞത്..എന്നിട്ടും ചെന്നു അര മണിക്കൂർ ആയില്ല അപ്പോഴേക്കും വിളിച്ചു..അവരുടെ സംസാരം കേട്ടപ്പോൾ ദേഷ്യം കേറി കാൾ കട്ട്‌ ചെയ്തു .. അവളുടെ കൊഞ്ചൽ കേട്ടാൽ വീഴുന്ന വെറും ആണായി പോയി അവര്ക് മുന്നിൽ ഞാൻ… അവളോട് മടുപ്പ് തോന്നി .. “ഏട്ടാ ചോറു വിളമ്പി തരാം. വാ ”

എനിക്ക് വേണ്ട വേണേൽ തിന്നിട്ടു കേറി കിടന്നോ…എന്ന് ദേഷ്യത്തിൽ പറഞ്ഞിട്ട് പോയി കുളിച് തിരിച്ചു വന്നപ്പോൾ കിച്ചണിൽ നിന്ന് പാത്രം കഴുകുന്ന ഒച്ച കേൾക്കുന്നുണ്ട്.. ഞാൻ കേറി കിടന്ന് കുറച്ചു കഴിഞ്ഞപ്പോ അവളും കുളിച് കഴിഞ്ഞ് എന്റെ അടുത്ത് വന്നു കിടന്നു.. ഏട്ടാ എന്ന് വിളിച്ചു തലയിൽ മടക്കി വെച്ച കൈകൾക്ക്‌ ഉള്ളിലൂടെ അവളെന്റെ നെഞ്ചിലെത്തിയിരുന്നു.. എണീറ്റു പോടീ നിനക്ക് ഏത് നേരവും കാമ പ്രാന്ത് ആണ്.. മനുഷ്യനെ നാണം കെടുത്താൻ… എന്ന് പറഞ്ഞു ഞാൻ ചാടി എണീറ്റു.. നേരിയ വെളിച്ചത്തിൽ ഞാൻ കണ്ടു ഉണ്ടകണ്ണുകൾ രണ്ടും നിറഞ്ഞു തുളുമ്പുന്നത്…പക്ഷെ എന്റെ ദേഷ്യം അതിലും അപ്പുറം ആയിരുന്നതിനാൽ സോഫയിൽ പോയി കിടന്നു ഞാൻ…മൂക്ക് ചീറ്റുന്ന സ്വരം ഇടക് കേട്ടു എങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല…

രാവിലെ എണീറ്റു നോക്കിയപ്പോ ആളില്ല മുറിയിൽ…ആ…. കിച്ചണിൽ കാണും. അല്ലാതെ വേറെ എവിടെ പോവാൻ.. ബ്രഷ് എടുത്ത് പേസ്റ്റ് വെച്ച് പല്ല് തേക്കാൻ ചെന്നപ്പോ ആണ് അപ്പുറത്തെ വീട്ടിലെ കുറുമ്പി എന്നാ ചേട്ടാ ലഡ്ഡു തരുന്നത് എന്ന് ചോദിച്ചത്…എന്ത് ലഡ്ഡു എന്ന് തിരിച്ചു ചോദിച്ചപ്പോൾ മോൾ പറഞ്ഞു ശ്രീ ചേച്ചി പറഞ്ഞല്ലോ ചേട്ടൻ വന്നാൽ ലഡ്ഡു മേടിച് തരും എന്ന്. ആ എനിക്കറിയില്ലട്ടോ…പറഞ്ഞവർ തന്നെ തരും. എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ എന്റെ അമ്മ പുറകിൽ നിന്ന് പറഞ്ഞത് അതങ്ങ് കൊടുത്തേരെ ഡാ അതിനെ കളിപ്പിക്കല്ലേ എന്ന്.. എല്ലാം കൊള്ളാം. -ഡാ നീ എന്താ ഇന്നലെ വിളിച്ചപ്പോ ഫോൺ എടുക്കാഞ്ഞേ… എത്ര തവണ വിളിച്ചു നിന്നെ.. ആവശ്യം വരുമ്പോ വിളിച്ചാൽ പോലും ആരും എടുക്കില്ല. ഓ ഇന്നലെ അവളുടെ ഫോൺഇൽ നിന്ന് അമ്മ ആയിരുന്നോ വിളിച്ചത്. ഞാൻ കരുതി അവൾ ചുമ്മാ വിളിക്കുന്നത് ആവും എന്ന്. അതാ – ഉവ്വുവ്വേ.. ഇന്നലെ അതിനു ഒരു ബോധവും ഇല്ലായിരുന്നു ഇവിടെ നിന്ന് വാരി കൂട്ടി എടുത്ത് കൊണ്ട് പോവുമ്പോൾ. അപ്പുറത്തെ ചന്ദ്രൻ കൂടി വന്നിട്ടാ ഓട്ടോ വിളിച്ചു ആശുപത്രിയിൽ കൊണ്ട് പോയത്.. അപ്പോഴാ നിന്നെ ഞാൻ വിളിച്ചത്.. നിന്ന നിൽപ് അല്ലെ പുറകോട്ടു ചുമ്മാ മറിഞ്ഞു വീണത്…. പേടിച് പോയീ ഡാ ഞാൻ ഇന്നലെ.. പിന്നെ വിശേഷം ഉണ്ട് മോൾക്ക്‌. അതിന്റെ ആണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആണ് സമാധാനം ആയത്…നീ വന്നത് ഒന്നും ഞാൻ ഇന്നലെ അറിഞ്ഞില്ല .. മോൾടെ കൂടെ കൂടട്ടെ അധികം പണി ചെയ്യണ്ട എന്ന് പറഞ്ഞാരുന്നു. എന്നാലും നോക്കണം. ഞാൻ പോവാ

അമ്മ പോവുന്നത് നോക്കി നിന്ന എന്റെ ചങ്കിൽ സത്യം പറഞ്ഞാൽ ചെണ്ട കൊട്ട് ആയിരുന്നു, ഇത് പറയാൻ ആവും അവൾ ഇന്നലെ തന്നെ കെട്ടിപ്പിടിച് വന്നത്. എന്നിട്ട് അവളോട് ഞാൻ തിരിച്ചു പറഞ്ഞതോ !!!,, വായിൽ നിന്ന് ഇന്നലെ വീണ വാക്ക് എങ്ങനെ തിരിച്ചെടുക്കാൻ പറ്റും എന്നോർത്ത് സന്തോഷം തരുന്ന വാർത്ത കേട്ടിട്ട് കൂടി അവളുടെ അടുത്തേക് ചെല്ലാൻ എനിക്ക് ആദ്യമായി ഭയം തോന്നി… എങ്കിലും കാണാതിരിക്കാൻ പറ്റില്ലല്ലോ എനിക്ക് ഇനി ഒരു നിമിഷം കൂടി അവളെ.. ഓടി കിച്ചണിൽ ചെന്നപ്പോ അമ്മയുടെ കൂടെ ഇരുന്ന് സാമ്പാർ കഷ്ണം അരിയുവാ അവൾ… മുഖത്തേക്ക് ഞാൻ ഒന്ന് നോക്കി- കണ്ണ് കരഞ്ഞു വീങ്ങിയിട്ടുണ്ട്… എന്റെ നെഞ്ച് കലങ്ങിപ്പോയി.. അടുത്ത് ചെന്ന് ഇരുന്ന് ചായ എടുത്ത് തരാവോ ശ്രീ എന്ന് ചോദിച്ചപ്പോൾ അമ്മ എണീറ്റു പോയി ഉണ്ടാക്കാൻ.. അല്ലേലും അവളെ പണ്ടും അമ്മ പണിയൊന്നും ചെയ്യാൻ സമ്മതിക്കില്ലയിരുന്നു. ഇനി ഇപ്പോ ഒട്ടും സമ്മതിക്കില്ല. അതാ എണീറ്റു പോയത് ഉണ്ടാക്കി തരാൻ.. ശ്രീ… ഞാൻ പതുകെ വിളിച്ചു.. ഇല്ല .. പ്രതികരണം ഒന്നുമില്ല. .. ഞാൻ ഒന്ന് കൂടെ വിളിച്ചു. ഇത്തവണ നോക്കുക മാത്രമല്ല.. മിണ്ടുക കൂടി ചെയ്തു.. എനിക്ക് കാമം തോന്നുമ്പോൾ ഞാൻ അങ്ങോട്ട് വന്നോളാം ഏട്ടാ ഇങ്ങോട്ട് വന്നു ചോദിക്കണ്ട എന്ന്…

ഓഹ് പെണ്ണ് മറന്നിട്ടില്ല ഒന്നും . ഞാൻ എങ്ങനെ ഈ പിണക്കം തീർക്കും എന്നോർത്ത് തല പുകച്ചു.. ഒരു ഐഡിയയും കിട്ടിയില്ല .. ഇനി രാത്രിയെ രക്ഷയുള്ളൂ… തത്കാലം ഞാൻ സ്കൂട്ട് ആയി ഓഫീസിലേക്ക്…… വൈകിട്ടു വീട്ടിൽ എത്തിയപ്പോൾ അവൾ വന്നു എന്റെ മുറിയിലെക്ക്‌ ചായയും ആയിട്ട്.. ചായ വെച്ചിട്ട് തിരിച്ചു പോവാൻ തുടങ്ങിയ ശ്രീയെ ഞാൻ എന്നോട് ചേർത്ത് പിടിച്ചു.. ആദ്യം ബലം പിടിച്ച ആളുടെ കണ്ണ് ഞാൻ ചേർത്ത് പിടിക്കുംതോറും കണ്ണുനീരിന്റെ നനവ് തേടുന്നത് ഞാൻ കണ്ടു… വയ്യ.. എന്റെ പെണ്ണിനെ ഇനി കരയാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു തീർക്കാൻ പറ്റിയില്ല അതിനു മുന്നേ എന്റെ ഷർട്ട്‌ ഇൽ കൈകൾ മുറുക്കി കരഞ്ഞു തുടങ്ങിയിരുന്നു എന്റെ ശ്രീ.. പിന്നെ ഒട്ടും താമസം ഉണ്ടായില്ല, ഒരു കുഞ്ഞു പൊതി വെച്ച് കൊടുത്തു ഞാൻ ആ കൈകളിൽ… ഒരു സാരിയും കൂടൊരു കുറിപ്പും -“എന്റെ കുഞ്ഞിന്റെ അമ്മയ്ക്ക് “.. സന്തോഷം കൊണ്ട് ആ മുഖം തെളിയുന്നത് ഒന്ന് പകർത്തി വെച്ചു ഞാൻ എന്റെ മനസ്സിൽ..

💠രചന : വൈഷ്ണവി 💠

Leave a Reply

Your email address will not be published. Required fields are marked *