അവളോട്‌ എനിക്ക് അടങ്ങാത്ത സ്നേഹം ഉണ്ട് അവൾക്കും അങ്ങനെ തന്നെയാണ്. പക്ഷെ ഇപ്പോൾ…

രചന: hari vs

കൂട്ടുകാരിൽ നിന്നുള്ള കളിയാക്കൽ കൊണ്ട വാശി കയറിയണ്. ഫേസ്ബുക് വഴി ആരെയെങ്കിലും ചാറ്റ് ചെയ്ത് വളക്കാൻ തീരുമാനിച്ചത്. മനസ്സിൽ വാശിആയിരുന്നു ഒരുത്തിയെ എങ്കിലും വളച്ചു കൂട്ടുകാരുടെ മുൻപിൽ വീമ്പു പറയണമെന്ന്.

ഫേസ്ബുക് വഴിയാണ് ഞാൻ അവരെ പരിചയ പെടുന്നത്. കണ്ടാൽ തരക്കേടില്ല എന്ന് മനസ്സിൽ തോന്നിയ പലർക്കും അയച്ച അനേകം റിക്വസ്റ്റ് കളിൽ അക്‌സെപ്റ്റ് ചെയ്തത് അവർ മാത്രം ആയിരുന്നു. എന്നത്തേയും പോലെ അവരെ വരുതിയിൽ ആക്കാൻ ഞാൻ ശ്രെമം തുടങ്ങി. മനസ്സിൽ ലക്ഷ്യം ഒന്ന് മാത്രം ആയിരുന്നു അത് പക്‌ഷേ പ്രണയം ആയിരുന്നില്ല. അവരുടെ ശരീരത്തിനോടുള്ള ഭ്രമം മാത്രമായിരുന്നു.

ആദ്യമൊക്കെ ഞാൻ അയക്കുന്ന മെസ്സേജുകൾക്ക് അവർ മറുപടി ഒന്നും തന്നിരുന്നില്ല, പക്‌ഷേ പിന്മാറാൻ ഞാൻ ഒരുക്കം ആയിരുന്നില്ല ആദ്യമൊക്കെ എന്റെ മെസ്സജുകൾ കണ്ടില്ല എന്ന് നടിച്ച അവർ, പതുക്കെ പതുക്കെ ഞാനുമായി അടുത്തു, അല്ലങ്കിൽ എന്റെ മെസ്സേജുകൾ അവരെ അടിപ്പിച്ചു എന്ന് പറയാം.

പുതിയ ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ അവരെ എന്റെ വരുതിയിൽ ആക്കാൻ ഞാൻ ശ്രെമിച്ചു കൊണ്ടിരുന്നു.

ശ്രമം അത് ഒരർത്ഥത്തിൽ ഭലംകണ്ടു എന്ന് തന്നെ പറയാം.

ചാറ്റ് ചെയ്തു ദിവസങ്ങൾ, മാസങ്ങൾ ആയി… അതിന് അനുസരിച്ച് അവർക്ക് എന്നോടുള്ള പരിചയവും വിശ്വാസവും നാൾക്ക് നാൾ വർധിച്ചു കൊണ്ടിരുന്നു.

അവരുമായിട്ടുള്ള ചാറ്റിംഗിൽ അവർ ഒരു വീട്ടമ്മ ആണെന്നും ഭർത്താവ് ഡ്രൈവർ ആണെന്നും, രണ്ട് മക്കൾ ഉണ്ടെന്നും മനസ്സിലാക്കാൻ എനിക്ക് സാധിച്ചു.

ചാറ്റിങ് വഴി ഫോൺ നമ്പറും കിട്ടിയ ഞാൻ അവരുമായി ഫോൺ വിളികളും തുടങ്ങി. കൂടുതൽ അടുത്ത തുടങ്ങി കഴിഞ്ഞപ്പോൾ എന്റെ നിർബന്ധ പ്രകാരം അവർ അവരുടെ ഫോട്ടോയും മറ്റും അയച്ചു തുടങ്ങി. എന്റെ ചെറിയ ചെറിയ ആശ്ലീല ചുവയുള്ള സംസാരം അവർ ആസ്വാതിക്കുന്നുണ്ട്ന്ന് എനിക്ക് മനസ്സിൽ ആയി.

ഭർത്താവ് രാവിലെ പോയാൽ രാത്രിയിൽ ആണ് ജോലി കഴിഞ്ഞു വരുന്നതെന്നും, ക്ഷീണം കാരണം ഭക്ഷണം കഴിച്ചു നേരത്തെ കയറി കിടക്കുമെന്നും. തന്റെ അടുത്ത കുറച്ച് നേരം ഇരിക്കാൻ പുള്ളിക്കാരൻ സമയം കണ്ടെത്തുന്നില്ലന്നും . ഒരു സ്ത്രീയുടെ പല ആഗ്രഹങ്ങളും ഇങ്ങനെ ചങ്ങലക്ക് ഇട്ട് ജീവിക്കാൻ ആണ് എന്റെ വിധി എന്ന് അവർ എന്നോട് പലപ്പോഴും പറയും. അവരുടെ ആ സങ്കടം എന്റെ മനസ്സിൽ സന്തോഷത്തിനാണ് തിരികൊളുത്തിയത്. നേരിൽ കാണണം എന്നുള്ള എന്റെ ആവിശ്യം അവർ സന്തോഷപൂർവ്വം സ്വീകരിച്ചു.

അങ്ങനെ എല്ലാം ഒത്ത വന്നാ ഒരു ദിവസം അവർ എന്നെ വീട്ടിലേക്ക് ക്ഷേണിച്ചു. അന്ന് ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു സ്ത്രീയെ അനുഭവിച്ചു.

പിന്നീട് പലപ്രവിശ്യം ഞങ്ങൾ ശരീരം പങ്ക് വെച്ചിട്ടുണ്ട്.

പ്രായത്തിന്റെ ആ തിളപ്പിൽ ഒരിക്കൽ പോലും കുറ്റബോധം എന്നിൽ എത്തി നോക്കിയിട്ടില്ല ഉള്ളിൽ കാമം മാത്രമായിരുന്നു.

ചാറ്റിങ്ങും ഫോൺ വിളികളും മുറക്ക് നടന്നു കൊണ്ടിരുന്നു. ഇതിനിടയിൽ പുതിയ ഇരയെ തപ്പി എടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. പുതിയ പുതിയ പെണ്ണുങ്ങളെ ചാറ്റ് ചെയ്ത് വളക്കുന്നത് എനിക്കൊരു ഹരമായി മാറി

കൂട്ടുകാർ പറഞ്ഞ് കേട്ടിട്ടുണ്ട് ഒരെണ്ണം വീണ് കിട്ടിയാൽ മതി ബാക്കി എല്ലാം പുറകെ വീണോളും എന്ന്.

പക്‌ഷേ പെട്ടന്നൊരു ദിവസം ജീവിതത്തിന്റെ നിലനിൽപിനായി. എനിക്ക് പ്രവാസം തിരഞ്ഞു എടുക്കേണ്ടി വന്നു.

അവിടെയും കൂട്ടിന് മൊബൈലും, ഫേസ്ബുക്ഉം വൈഫൈയുമെല്ലാം ഉള്ളത് കൊണ്ട് ചാറ്റിങ്ങും, ചീറ്റിങ്ങും എല്ലാം നാട്ടിലെ പോലെ തന്നെ നടക്കുന്നുണ്ട്.

കാര്യങ്ങൾ എല്ലാം സ്മൂത്ത്‌ ആയിട്ട് നടക്കുന്നതിനു ഇടക്ക് ആണ് വീട്ടുകാർ കല്യാണം എന്ന് കുരിശ് എടുത്ത് തലയിൽ വെക്കുന്നത്.

ഇത്തവണത്തെ ലീവിന് നാട്ടിൽ വന്നാൽ ഉടൻ കല്യാണം. അച്ഛൻ ആണ് ഫോണിൽകൂടി പറഞ്ഞത്. പറഞ്ഞാൽ അനുസരിച്ചു ശീലം ഉള്ള എനിക്ക് സമ്മതം മൂളാൻ മാത്രമേ കഴിഞ്ഞോള്ളൂ.

കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ വീട്ടുകാർ ചെന്ന് കണ്ടെന്നും അവർക്കെല്ലാം ഇഷ്ടപ്പെട്ടു എന്നും എന്നെ ഫോൺ മുഖാന്തരം അറിയിച്ചു. കുട്ടിയുടെ ഫോട്ടോഎന്റെ വാട്സാപ്പിൽ ഇട്ടിട്ടുണ്ടെന്നും പറഞ്ഞു അച്ഛൻ ഫോൺ കട്ട്‌ ചെയ്തു.

അച്ഛൻ ഫോൺ കട്ട്‌ ചെയ്ത ഉടനെ തന്നെ ഞാൻ വാട്സാപ്പിൽ നോക്കി. അപ്പോൾ തന്നെ അച്ഛന്റെ നമ്പറിൽ നിന്ന് ആ ഫോട്ടോ ഞാൻ ഡൌൺലോഡ് ചെയ്ത് എടുത്തു.

ഒറ്റനോട്ടത്തിൽ തന്നെ മോഡേൺ ലുക്ക്‌ ഉള്ള ആ പെൺകുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു.

ലീവ് അടുക്കുംതോറും എന്റെ ഉള്ളിൽ പലചിന്തകളും കടന്ന് കൂടി. എറിയവയും സംശയങ്ങൾ ആയിരുന്നു. കാരണം മറ്റൊന്നും ആയിരുന്നില്ല. ഞാൻ ഇത്രയും നാൾ ചിന്തിച്ചിരുന്നതും, പ്രവർത്തിച്ചിരുന്നതുമായ കാര്യങ്ങൾ എന്നെ തിരിഞ്ഞു കൊത്താൻ തുടങ്ങി. അവൾക്കും എന്നെ പോലെ അനാവശ്യമായ റിലേഷൻ കാണുമോ എന്നുള്ള ചിന്തകൾ എന്റെ മനസ്സിനെ പിടിച്ചു കുലുക്കി. അല്ലങ്കിലും അനാവശ്യ ബന്ധങ്ങൾ ഒരുപാട് ഉള്ളവർ എല്ലാം ഇത്തരം ചിന്താഗതി വെച്ച്പുലർത്തുന്നവർ ആണ്

അനാവശ്യ ചിന്തകൾ മനസ്സിനെ പിടിച്ചുഉലക്കാൻ തുടങ്ങിയപ്പോൾ എന്റെ ഉറക്കവും നഷ്ടപെട്ട തുടങ്ങി.

അനാവശ്യ റിലേഷനിലേക്ക് എടുത്തു ചാടുന്ന ഏതൊരു ആണിനേയും പോലെ ഞാനും എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി. കല്യാണത്തിന് മുൻപ് ഇതൊക്കെ സർവ്വസാധാരണം ആണെന്നും കല്യാണത്തിന് ശേഷം നന്നായാൽ മതിയെന്നും ഉള്ള ആണുങ്ങളുടെ സ്ഥിരം ന്യായം ഞാൻ മനസ്സിൽ അടിച്ചേൽപ്പിച്ചു.

ഇനി മുതൽ ആവിശ്യമില്ലാത്ത റിലേഷൻ ഒന്നും തന്നെ വേണ്ടാ നന്നാകാം എന്നുള്ള തീരുമാനത്തിൽ ഫേസ്ബുക്കിലെ ഫ്രണ്ട്ലിസ്റ്റിൽ ഉള്ള പല അക്കൗണ്ടുകളും ഞാൻ ബ്ലോക്ക്‌ എന്നാ മറ സൃഷ്ടിച്ചു അതിൽ അടച്ചിട്ടു.

ഇനി മുതൽ നന്നാകണാം എന്ന് മനസ്സിൽ ഉറച്ച തീരുമാനം എടുത്തുകഴിഞ്ഞപ്പോൾ തന്നെ മനസ്സിന് ഒരു ആശ്വാസം കിട്ടി.

ലീവ് കിട്ടി നാട്ടിലെത്തി. വീട്ടുകാർ നേരത്ത് കുട്ടിയെ കണ്ടിട്ടുണ്ടങ്കിലും ഒരു ചടങ്ങിന് ഞങ്ങൾ എല്ലാവരുംകൂടി വീണ്ടും അവരുടേ വീട്ടിലേക്ക് ചെന്നു.

അവൾ കൊണ്ടുവന്ന ചായ കുടിച്ച് കഴിഞ്ഞ് തമ്മിൽ സംസാരിക്കാൻ, ഇരു വീട്ടുകാരും അനുവാദം തന്നപ്പോൾ ഞാൻ അവളുമായി പുറത്തേക്ക് ഇറങ്ങി.

അനശ്വര അതായിരുന്നു അവളുടെ പേര്

പണ്ട് നടന്ന കാര്യങ്ങൾ അവളോട്‌ തുറന്നു പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു പക്‌ഷേ അതിനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാം.

എങ്കിലും അവൾക്ക് വെറുപ്പ് തോന്നാത്ത രീതിയിൽ ഞാൻ അവളോട് പറഞ്ഞ് ഒപ്പിച്ചു കഴിഞ്ഞ് പോയ ഒരു പ്രണയം അങ്ങനെയാണ് ഞാൻ എന്റെ പഴയ റിലേഷൻ അവളുടെ മുൻപിൽ അവതരിപ്പിച്ചത്.

എപ്പോഴെങ്കിലും അവൾ പഴയ ബന്ധം അറിയാൻ ഇടയായാൽ അവൾ ആ രീതിയിൽ എടുത്തോളും എന്ന് ഞാൻ മനസ്സിൽ കണക്ക് കൂട്ടി.

അവൾ കുറച്ച് നേരത്ത് മൗനത്തിനു ശേഷം എന്നോട് പറഞ്ഞു, കല്യാണത്തിന് മുൻപത്തെ കാര്യം അല്ലെ ഏട്ടാ സാരമില്ല എന്ന് ആണ് അവൾ എന്നോട് പറഞ്ഞത്. എന്റെ കഴുത്തിൽ ഏട്ടൻ താലി കെട്ടികഴിഞ്ഞാൽ പിന്നെ മറ്റൊരു പെണ്ണിനെ തേടി പോകാൻ ഞാൻ സമ്മതിക്കില്ല, അങ്ങനെ പോയാൽ ഞാൻ എന്ന് അല്ല ഒരുപെണ്ണും സഹിക്കില്ല.

മൂന്നു മാസത്തെ ലീവിനാണ് വന്നത്. ലീവ് തീരുന്നതിനു മുൻപ് തന്നെ കല്യാണവും മാറ്റ് ചടങ്ങുകളും കഴിഞ്ഞു. ശെരിക്കും അവളെ ഒന്ന് അടുത്തഅറിയുന്നതിനും, ചേർന്ന്ഇരുന്നു കൊതി മാറുന്നതിനു മുൻപും എനിക്ക് തിരിച്ചു പോകേണ്ടി വന്നു.

അടുത്ത ലീവിന് ഇനി ഒരു വർഷം കഴിയണം കാത്തിരുപ്പിന് ഒരു വല്ലാത്ത വേദന ഉണ്ടെന്ന അന്ന്ആണ് മനസ്സിലാകുന്നത്.

എല്ലാം നല്ലരീതിയിൽ നടക്കുമ്പോൾ ആണ് വീണ്ടും സംശയം എന്നിൽ വീണ്ടും കടന്ന് കൂടി. അവൾ സ്വപ്‍നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ഞാൻ മനസ്സിൽ ഇട്ട് പുകച്ചുകൊണ്ടിരുന്നു. കാര്യം മറ്റൊന്നും അല്ല സോഷ്യൽമീഡിയയിൽ വളരെ ആക്റ്റീവ് ആണ് അവൾ. ഫുൾ ടൈം ഓൺലൈനിൽ കാണും. ഞാനുമായിട്ടു മെസ്സേജ് അയച്ചു കഴിഞ്ഞു പിന്നെയും അവളെ ഓൺലൈനിൽ കണ്ടാൽ എന്റെ മനസ്സ് വല്ലാണ്ട് അസ്സ്വസ്ഥമാകും.അവളെ ഫോൺ ചെയ്യുമ്പോൾ ഫോൺ ബിസി ആണെങ്കിൽ എനിക്ക് പ്രാന്ത് പിടിക്കുന്ന പോലെ ആണ്

അവളോട്‌ എനിക്ക് അടങ്ങാത്ത സ്നേഹം ഉണ്ട് അവൾക്കും അങ്ങനെ തന്നെയാണ്. പക്‌ഷേ ഇപ്പോൾ ഞാൻ പൂർണ്ണമായും ഒരു സംശയരോഗി ആയിമാറി എന്ന് തന്നെ പറയാം. അതിന് ബലം കൂട്ടാൻ നാട്ടിൽ നടക്കുന്ന ഇപ്പോഴത്തെ വാർത്തകൾ കൂടിയയപ്പോൾ എന്റെ ഉള്ള സമാധാനംകൂടി പോയികിട്ടി.

ഇതൊക്ക അവളോട്‌ തുറന്നു പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷെ, സംശയം കയറിയ എന്റെ നശിച്ച മനസ്സ് അതിനൊന്നും എന്നെ അനുവദിച്ചില്ല. ഇനിയും ഇവിടെ നിന്നാൽ അവൾ എനിക്ക് നഷ്ടപ്പെടും എന്നുള്ള അനാവശ്യ തോന്നലിൽ ഗൾഫിൽ അത്യാവശ്യം ശമ്പളം ഉള്ള ജോലി ഉപേക്ഷിച്ചു ഞാൻ നാട്ടിലേക്ക് തിരിച്ചു.

നാട്ടിൽ തിരിച്ചുഎത്തിയ എന്നെ സ്നേഹംകൊണ്ട് അവൾ പൊതിഞ്ഞു. ജോലി വേണ്ടെന്ന് വെച്ച് വന്നതിന്റെ കാരണം അച്ഛൻ ചോദിച്ചപ്പോൾ ഞാൻ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.

അവൾ പുറത്ത് ഒരു പ്രൈവറ്റ കമ്പനിയിൽ അക്കൗണ്ട് സെക്ഷനിൽ ജോലി ചെയ്യുന്നുണ്ട്. അന്ന് പെണ്ണ് കാണാൻ ചെന്നപ്പോൾ അവൾ ആദ്യമായി എന്റെ മുൻപിൽവെച്ച ഒരേഒരു ഡിമാൻഡ് ഇത് മാത്രമായിരുന്ന ജോലിക്ക് പോണം.

പക്‌ഷേ ഇപ്പോൾ അതൊരു ശാപമായിട്ട് തോന്നുന്നു. കിടപ്പറയിൽ പോലും അവളെ തൃപ്തി പെടുത്താൻ പറ്റാത്ത രീതിയിൽ എന്റെ മനസ്സ് തളർന്നു തുടങ്ങി.

ഒരു ഞായറാഴ്ച രാവിലെ അവളുടെ ഫോൺ നിർത്താതെ അടിക്കുന്ന കെട്ടിട്ടാണ് ഞാൻ റൂമിൽ ചെന്നത്. നോക്കുമ്പോൾ “അനു “കുളിക്കുവാണ്. ഞാൻ ഫോൺ എടുത്തു നോക്കി രാജീവ്‌ എന്നാ നമ്പറിൽ നിന്നാണ് കാൾ വന്നത്, വീണ്ടും ആ നമ്പറിൽ നിന്ന് കൾ വന്നപ്പോൾ ഞാൻ കാൾ എടുത്തു എന്റെ ശബ്ദം കേട്ടതും കാൾ കട്ട്‌ ആയി. ഞാൻ തിരിച്ചു വിളിച്ചു ഫോൺ സ്വിച്ച്ഓഫ്‌ ആണെന്ന് മനസ്സിൽ ആയി

എനിക്ക് എന്തോ പന്തികേട് പോലെ തോന്നി ഞാൻ അവളുടെ വാട്സ്ആപ്പ് ചെക്ക് ചെയ്തു ആ പേരിൽ അങ്ങനെ ഒരു അക്കൗണ്ട് അതിൽ ഉണ്ടായിരുന്നില്ല.

ഉച്ചക്ക് ഫുഡും കഴിച്ചു എന്റെ മാറിൽ ചാരിഇരുന്ന് ഫോണിൽ ചാറ്റ് ചെയ്ത് കൊണ്ടിരുന്ന അവളുടെ ഫോൺ ദേഷ്യം കാരണം ഞാൻ വലിച്ചെറിഞ്ഞു കാരണം അറിയാതെ എന്നെ തന്നെ നോക്കിനിൽക്കുന്ന അവളോട്‌. ഏതവനോട്‌ടാടി നിന്റെ ചാറ്റിങ്. ആരാടി നിന്റെ രാജീവ്‌ എന്ന്ഞാൻ ദേഷ്യത്തിൽ ചോദിച്ചു. എനിക്ക് അറിയില്ല ഏട്ടാ. നിന്റെ ഫോണിൽ വിളിച്ച നമ്പർ ആരുടെയാണെന്ന് നിനക്ക് അറിയില്ല അല്ലെ. ഏട്ടാ അത്ചിലപ്പോൾ എന്റെ ഓഫീസ് നമ്പർ ആയിരിക്കും.

കള്ളം പറയുന്നോടി എന്നും പറഞ്ഞ് അന്ന് ആദ്യമായി അവളെ ഞാൻ തല്ലി. കരഞ്ഞു കൊണ്ട് അവൾ റൂമിലേക്ക് ഓടി പോയി

എനിക്ക് അത് വല്ലാത്ത സങ്കടം ആയിപോയി ദേഷ്യം കാരണം ഞാൻ ബൈക്ക് എടുത്തു പുറത്തേക്ക് പോയി. ബൈക്കിൽ നേരെ എന്റെ ഉറ്റചങ്ങാതിആയ നിഖിൽന്റെ വീട്ടിലോട്ടു പോയി. അവനെയും കൊണ്ട് ഞാൻ അടുത്തുള്ള ബാറിലേക്ക് പോയി. ഓരോ ബിയർ അടിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അവനോട് ഇപ്പോൾ ജീവിതത്തിൽ നടന്ന കൊണ്ടിരുന്ന എല്ലാകാര്യങ്ങളും തുറന്ന് പറഞ്ഞു. എന്റെ മനോനില തെറ്റി തുടങ്ങിയെന്നും എനിക്കൊരു ഡോക്ടറെ കാണണം നീയും എന്റെ കൂടെ വരണം എന്ന് ഞാൻ അവനോടു പറഞ്ഞു.

എല്ലാം കേട്ട കഴിഞ്ഞ് മൗനത്തോടെ ഇരിക്കുന്ന അവനോട് ഞാൻ ചോദിച്ചു നിനക്ക് ഒന്നും പറയാനില്ലേ.

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. സത്യം പറഞ്ഞാൽ നിനക്ക് രണ്ട് അടിയുടെ കുറവുണ്ട്. ഡാ.. കല്യാണത്തിന് മുൻപ് മിക്ക ആണ്പിള്ളാർക്കും ഇങ്ങനെ പല ബന്ധങ്ങളും കാണും. കല്യാണത്തിന് ശേഷവും അങ്ങനെ കൊണ്ടുനടക്കുന്നവരും ഉണ്ട്. പക്‌ഷേ നീ അത് ചെയ്തില്ല. അത് നിന്റെ ഉള്ളിലെ നന്മ കല്യാണത്തിന് ശേഷവും നീ അത് തുടർന്നിരുന്നു എങ്കിൽ അത് പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെയാരുന്നു അങ്ങനെ ചയ്തു കഴിഞ്ഞാൽ പിന്നെ ഭാര്യഭർത്താവ് ബന്ധത്തിന് എന്ത് അർത്ഥമാണ് ഉള്ളത്.

നിന്നെപോലെ അവൾക്കും ഒരു വ്യക്തിത്വം ഉണ്ട് അത് നീ മനസ്സിലാക്കണം. ഇ വന്നകാലത്തു ഫേസ്ബുക്കും വാട്സ്ആപ്പ് ഉപയോഗിക്കാത്ത ആരാണ് ഉള്ളത്, അതിൽ ഒന്നും ഒരു തെറ്റും ഇല്ലാ, ആവിശ്യമില്ലാത്ത പരിപാടിക്ക് പോയാൽ ജീവിതം നശിക്കാൻ ഇത്രത്തോളം ചാൻസ് ഉള്ള വേറൊരു സാധനങ്ങളും ഇല്ലാ.

ഞാൻ പറയുന്നത് എന്താണെന്ന് വെച്ചാൽ. നീ അവളോട്‌ മനസ്സ് തുറന്നു സംസാരിക്കണം ചെയ്ത് തെറ്റ്എല്ലാം അവളോട്‌ തുറന്നു സംസാരിക്കണം. അങ്ങനെ നിനക്ക് അവളോട് എന്തെങ്കിലും ഒളിപ്പിക്കാൻ ഉണ്ടങ്കിൽ മാത്രമാണ് നിന്നെ ഇ സംശയം പിടിമുറുക്ക്ന്നത്.

നിന്റെ ഒരു അനാവശ്യ സംശയം മാത്രം ആണ്. സംശയം സാധുകരിക്കാൻ വേണ്ടിയുള്ള ഒരു തെളിവ് പോലും നീ കണ്ടെത്തിയിട്ടും ഇല്ലാ. പണ്ട് നീ ചാറ്റ് ചെയ്ത് കൊണ്ടിരുന്ന പെൺകുട്ടികളുമായി അവളെ താരതമ്യം ചെയ്തകൊണ്ട് സംഭവിച്ച തെറ്റ് മാത്രമാണ് ഇത് അവൻ പറഞ്ഞ് നിർത്തി.

ഞാൻ പഴയ കാര്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞാൽ അവൾ എന്നെ വിട്ട് പോയാലോ ഞാൻ തകർന്നു പോകും. അവൾക്ക് നിന്നോടുള്ളത് ആത്മാർത്ഥ സ്നേഹം ആണെങ്കിൽ ഒരിക്കലും നിന്നെ വിട്ട് പോകാൻ അവൾക്ക് സാധിക്കില്ല. കാരണം അവളുടെ കയ്യ് പിടിച്ചു ജീവിതത്തിലേക്ക് കൊണ്ടുവന്നതിൽ പിന്നെ മറ്റൊരു പെൺകുട്ടിയെ കുറച്ചു നീ ചിന്തിച്ചിട്ടില്ല. കല്യാണത്തിന് മുൻപ് വരെ നിങ്ങൾ രണ്ട് വ്യക്തികൾ ആയിരുന്നു നിങ്ങൾക്ക് നിങ്ങളുടേത്ആയ ലോകവും ഉണ്ടായിരുന്നു. ഇപ്പോൾ നിങ്ങൾ ഒന്നാണ്.ഇപ്പോൾ പരസ്പരം വഞ്ചിക്കാതെ ഇരുന്നാൽ മതി.

ഞാൻ നിന്നോട് ഒന്ന് ചോദിച്ചോട്ടെ പെണ്ണ് കാണാൻ പോയപ്പോൾ അവൾ ആയിരുന്നു നിന്നോട് ഇങ്ങനത്തെ ഒരു കഴിഞ്ഞുപോയ ഒരു ബന്ധം ഉണ്ടെന്ന് പറഞ്ഞാൽ നീ അവളെ സ്വീകരിക്കുവോ..

മിണ്ടാതെ തലകുനിച്ചു ഇരിക്കുന്ന എന്നോട് അവൻ ചോദിച്ചു . സാധിക്കില്ലല്ലോ അതാണ് നമ്മൾ ആൺവർഗ്ഗത്തിന്റെ കുഴപ്പം. സ്വാർത്ഥത അത് എന്നും ആണിന്റെ കുത്തക മാത്രംആയിരിക്കും. നമ്മൾക്ക് എന്ത് അഴിഞ്ഞാട്ടം വേണമെങ്കിലും കാണിക്കാം കെട്ടുന്ന പെണ്ണിന് മുൻപ് ഒരു പ്രണയം പോലും ഉണ്ടാകാൻ പാടില്ല.മുൻപ് ഉണ്ടായിരുന്നത് അവൾ തുറന്നു പറഞ്ഞാൽ പിന്നെ അവളെ മറ്റൊരു കണ്ണിലൂടെ കാണുകയും ചെയ്യും. ഇ വിപ്ലവം പറയുന്നവൻമാർ പിന്നെ അവരെ തിരിഞ്ഞു പോലും നോക്കില്ല. വ്യപിചാരിച്ചു നടക്കുന്നവനും കഞ്ചാവ്കച്ചവടം ചെയ്യുന്നവനും കല്യാണം കഴിക്കാൻ നേരം പരിശുദ്ധയായ പെണ്ണ് വേണമെന്നാണ് ഡിമാൻഡ്.

ഞാൻ എല്ലാരേയും അടച്ച് പറയുകയല്ല നിന്നെ വിഷമിപ്പിക്കാനും പറയുകയല്ല. ചിലർ ഉണ്ട് ഇ സമൂഹത്തിൽ ഇപ്പോഴും നേരം വെളുക്കാത്തവർ അവരെ പറ്റി പറഞ്ഞന്നേ ഉള്ളു.

അവൻ പറയുന്നത് കേട്ട് തലകുനിച്ചു ഇരിക്കാനേ എനിക്ക് സാധിച്ചൊള്ളു.

ഡാ അപ്പോൾ ആ വന്ന കാൾ ആരുടെതായിരിക്കും.

അത് അവൾ തന്നെ നിന്നോട് പറഞ്ഞില്ലേ അവളുടെ ഓഫീസിൽ നിന്നുള്ളതാനെന്നു. എന്റെ മുഖഭാവം കണ്ടപ്പോൾ അവൻ പറഞ്ഞു നിനക്ക് വിശ്വാസം ആയില്ലേ. ആയില്ലഎങ്കിൽ ആ നമ്പറിൽ ഒന്ന് തിരിച്ചു വിളിക്ക് അവൻ എന്നോട് പറഞ്ഞു.

ഏയ്യ് അതൊന്നും വേണ്ടാ ഞാൻ അവനോട് പറഞ്ഞു.

പക്‌ഷേ അവൻ എന്നെകൊണ്ട് തിരിച്ചു വിളിപ്പിച്ചു. ഫോൺ എടുത്തു നേരത്ത് സേവ് ചെയ്തവെച്ച ആ നമ്പറിൽ ഞാൻ വിളിച്ചു. ഫോൺ രണ്ട് റിങ് ചെയ്തതിനു ശേഷം അങ്ങേതലക്ക്ൽ എടുത്തു ഞാൻ ഫോൺ ലൗഡ്സ്പീകറിൽ ഇട്ടു

യെസ് രാജീവ്‌ പ്രൈവറ്റ് ലിമിറ്റഡ് ഞങ്ങളുടെ എന്ത് സഹായമാണ് വേണ്ടത്.

കുറച്ച് മുൻപ് നിങ്ങൾ എന്റെ വൈഫിന്റെ നമ്പറിൽ വിളിച്ചാരുന്നു, തിരിച്ചുവിളിച്ചപ്പോൾ നിങ്ങളുടെ ഫോൺ ഓഫ്ആയിരുന്നു ഞാൻ അങ്ങേത്തലക്കൽ ഉള്ള ആളിനോട് പറഞ്ഞു.

സർ ആ നമ്പർ ഒന്ന് പറഞ്ഞുതരാവോ ചെക്ക് ചെയ്യാൻ ആണ്.

ഞാൻ നമ്പർ പറഞ്ഞ് കൊടുത്തു.

ശരിയാണ് സർ കുറച്ച് മുൻപ് ഞങ്ങൾ വിളിച്ചാരുന്നു. ഇത് അനശ്വര മാഡത്തിന്റെ നമ്പർ അല്ലെ.. മാഡം ഫോൺ എടുത്തപ്പോൾ തന്നെ ഇവിടെ ഞങ്ങളുടെ ഫോൺ ഓഫായിപോയി തിരിച്ചു വിളിച്ചപ്പോൾ മാഡത്തിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആണ് പറയുന്നത്.

എന്തിനാണ് വിളിച്ചത് എന്ന് ഞാൻ ചോദിച്ചപ്പോൾ

നാളെ ഓഫീസ് ഇല്ലെന്നു എല്ലാവർക്കും ഇൻഫർമേഷൻ പാസ്സ് ചെയ്യാൻ വിളിച്ചതാണ് അത് കേട്ടതും ഞാൻ ഫോൺ കട്ട്‌ ചെയ്തു

കുറ്റബോധം കൊണ്ട് തലകുനിച്ചു ഇരിക്കുന്ന എന്നെ തട്ടിവിളിച്ചിട്ട് അവൻ പറഞ്ഞു. ഡാ ഇപ്പോൾ മനസ്സിൽആയില്ലേ നിനക്ക ഇ ചിന്തിച്ചു കൂട്ടിയതിൽ ഒരു അർത്ഥവും ഇല്ലെന്ന്. എല്ലാവർക്കും പറ്റുന്ന ഒരു തെറ്റ് അല്ലങ്കിൽ ഒരു അറിവില്ലായ്മ അങ്ങനെ കണ്ടു ഒഴുവാക്കി വിടാടാ മനസ്സിൽ ഉള്ളതെല്ലാം.

മനസ്സാ അവൾ ചിന്തിച്ചിട്ട് പോലും ഇല്ലാത്ത കാര്യത്തിന് ഇനിയും അവളെ വെറുതെ സംശയിച്ചാൽ ഈശ്വരൻ പോലും നിന്നോട് പൊറുക്കില്ല. ഒരു കൊച്ചു ജീവിതമേ ഉള്ളു നമുക്കെല്ലാം അത് ഇങ്ങനെ സംശയിച്ചും കലഹിച്ചും തീർക്കാതെ. പോയി സ്നേഹിക്കാൻ നോക്ക്.

കുറ്റബോധവും സങ്കടവും കൊണ്ട് തളർന്നുപോയ എനിക്ക് അവളെ ഒന്ന് കണ്ടാൽ മതിയെന്ന്ആയി.

ബാറിലെ ബില്ല് കൊടുത്ത് ഞങ്ങൾ ഇറങ്ങി വരുന്ന വഴി അവനെയും ഇറക്കി. പോകാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു ഇനിയും നീ ആ കൊച്ചിനെ വിഷമിപ്പിച്ചാൽ നിന്റെ ചെവികല്ല് അടിച്ചു പൊട്ടിക്കുന്നത് ഞാൻ ആയിരിക്കും കേട്ടല്ലോ.

അവന് ഒരു ചിരിയും സമ്മാനിച്ചു ഞാൻ വീട് ലക്ഷ്യമാക്കി ബൈക്ക് ഓടിച്ചു. വീട്ടിൽ വന്നു കയറിയതും അമ്മ വാതുക്കൽ നിൽപ്പുണ്ട്.

വന്ന് കയറിയതും അമ്മ എന്നോട് ചൂടായി നീ എന്റെ മോളോട് ദേഷ്യപെട്ടോ. അവൾ ഇതുവരെ ഒന്നും കഴിച്ചിട്ടില്ല നീ പോയപ്പോൾ തുടങ്ങിയ കരച്ചിൽ ആണ്. ചെന്ന അവളെയും വിളിച്ച് അത്താഴം കഴിക്ക്. എല്ലാം ഞാൻ വിളമ്പി വെച്ചിട്ടുണ്ട്. എനിക്ക് വല്ലാത്ത നടുവേദന ഞാൻ പോയി കിടക്കട്ടെ എന്നും പറഞ്ഞ് അമ്മ മുറിയിലെക്ക് പോയി.

ഞാൻ മുഖം കഴുകി റൂമിലോട്ടു ചെന്നു അപ്പോഴും അവൾ വിതുമ്പികൊണ്ട് കട്ടിലിൽ കിടക്കുവാണ്. അനു എഴുന്നേൽക്ക എനിക്ക് ചിലത് പറയാൻ ഉണ്ട് നീ അത് കേൾക്കണം. ഞാൻ അവളെ എഴുന്നേൽപ്പിച്ചു കട്ടിലിൽ ഇരുത്തി. അവളോട്‌ ചേർന്ന് ഇരുന്നിട്ട് അവളുടെ കയ്യ് എടുത്തു എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ട് ഞാൻ പറഞ്ഞു. മോളേ ഒരു കാര്യവും ഇല്ലാതെ ഞാൻ നിന്നെ ഒരുപാട് സംശയിച്ചു എന്റെ തെറ്റാണ്.

ഇറ്റ വരുന്ന അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു നിന്റെ തെറ്റ് അല്ല എല്ലാം നീ അറിയണം. പണ്ട് ജീവിതത്തിൽ നടന്ന എല്ലാകാര്യങ്ങളും ഞാൻ അവളോട്‌ തുറന്നു പറഞ്ഞു. എല്ലാം നിന്നോട് പറയണം എന്ന് എനിക്ക് ഉണ്ടാരുന്നു പക്‌ഷേ ധൈര്യംഉണ്ടായിരുന്നില്ല അതായിരുന്നു സത്യം. ഇനിയും നിനക്ക് എന്നെ പഴയത് പോലെ കാണാൻ പറ്റുന്നില്ലങ്കിൽ ഞാൻ നിന്നെ നിന്റെ വീട്ടിൽ കൊണ്ട്ചെന്ന ആക്കാം ഒന്നും മിണ്ടാതെ തലകുനിച്ചിരിക്കുന്ന അവളുടെ കയ്യിൽ പിടിച്ചിട്ട് ഞാൻ പറഞ്ഞു എന്താണ് നീ ഒന്നും മിണ്ടാത്തത്.

അവൾ എന്റെ മാറിൽ മുഖംചാരിയിട്ട പറഞ്ഞു ഏട്ടാ കല്യാണത്തിന് മുൻപ് പറ്റിയ ഒരു തെറ്റിന് ഏട്ടനെ വെറുക്കാൻ എനിക്ക് ഒരിക്കലും സാധിക്കില്ല. ആർക്കും പറ്റാവുന്ന ഒരു തെറ്റ് അങ്ങനെ കാണാൻ ആണ് എനിക്ക് ഇഷ്ടം. എന്റെ കഴുത്തിൽ താലി കെട്ടിയതിന് ശേഷമാണ് ഏട്ടൻ മറ്റൊരു പെണ്ണിന്റെ പുറകെ പോയതെങ്കി എനിക്ക് ഒരിക്കലും ഏട്ടനോട് പൊറുക്കാൻ സാധിക്കില്ലാരുന്നു. ഏട്ടൻ ഇനിയും ഇത് മനസ്സിൽ ഇട്ടുകൊണ്ട് വിഷമിച്ചു നടക്കരുത്.

ഞാൻ അവളെ ഇറുക്കി കെട്ടിപിടിച്ചു അവളുടെ മൂർധവിൽ അമർത്തി ചുംബിച്ചു.

ഇപ്പോൾ മനസ്സിൽ നിന്ന് ഒരുഭാരം ഇറങ്ങിപോയപ്പോൾ ഒരു ആശ്വാസം.

എന്റെ പെണ്ണിനേയും കെട്ടിപിടിച്ചു മനസ്സിൽ ആലോചിച്ചു.

ഒരു അർത്ഥത്തിൽ എല്ലാം തുറന്നുപറഞ്ഞതിനു ശേഷം ഒരു പെണ്ണിന്റ കയ്യ് പിടിച്ചു ജീവിതത്തിലോട്ട് കയറ്റുന്നതാണ് ശരിയായതീരുമാനം. മറച്ചുപിടിക്കാൻ എന്തെങ്കിലും ഉണ്ടങ്കിൽ അതൊരു കെടാത്ത കനലായി മനസ്സിനെ മുറിപ്പെടുത്തി കൊണ്ടിരിക്കും.

നിഴലായ് ചേർന്നോരു ഇണയുണ്ടങ്കിൽ ലോകം പാതി നേടിയതിനു സമം ആണ് അനാവശ്യ സംശയം കൊണ്ട് അവരെ ജീവിതത്തിൽ നിന്ന് കയ്യ് വിടാതെ ഇരിക്കുക

Nb: ഇതൊരു കഥ മാത്രമാണ്
കഥയിൽ തെറ്റുകൾ കാണാം ക്ഷെമിക്കുക.

രചന: hari vs

Leave a Reply

Your email address will not be published. Required fields are marked *