നിന്ന് വാജകം അടിക്കാതെ കതക് തുറക്ക് പെണ്ണേ…. ഞാനൊന്ന് അകത്തേക്ക് കയറട്ടെ..!!

രചന: അദ്നാൻ

“അല്ല മോനെ എന്താ ഉദ്ദേശം…? ” “എന്ത് ഉദ്ദേശം… അങ്ങനെ പ്രത്യേകിച്ച് ഉദ്ദേശം ഒന്നൂല്ല… നിന്നെ കാണണം എന്ന് തോന്നി… വന്നു.. അത്രേ ഉള്ളൂ…. ” “ആഹാ അത് കൊള്ളാല്ലോ…? നട്ടപാതിര രണ്ട് മണിക്ക് കാണണം എന്ന് തോന്നി വന്നതാണ് അല്ലെ… അതും ഗേൾസ് ഹോസ്റ്റലിന്റെ മതിലും ചാടി കിടന്ന്…. കൊള്ളാലോ നീ…? ” “നിന്ന് വാജകം അടിക്കാതെ കതക് തുറക്ക് പെണ്ണേ…. ഞാനൊന്ന് അകത്തേക്ക് കയറട്ടെ ആരെങ്കിലും കണ്ടാൽ പിന്നെ പറഞ്ഞിട്ട് കാര്യല്ല…. ” ജനലിന്റെ മുന്നിൽ നിന്നും ഇത്രേം പറഞ്ഞു കൊണ്ട് .. പാത്തും പതുങ്ങിയും ഞാൻ ആമിയുടെ റൂമിന്റെ വാതിലിന്റെ മുന്നിൽ എത്തി….

ചാരി വെച്ച വാതിൽ പതിയെ തള്ളി തുറന്നു അകത്തേക്ക് പ്രവേശിച്ചു ഞാൻ…. “കണ്ടല്ലോ എന്ന മോൻ വേഗം സ്ഥലം കാലിയാക്ക്… ” എന്നും പറഞ്ഞു അവൾ എന്നെ കളിയാക്കി ചിരിച്ചു… “അതേയ് ഞാൻ കാണാൻ മാത്രം വന്നത് അല്ല…. ” “പിന്നെ….. !” “കുറച്ചു നേരം എന്റെ മുത്തിന്റെ കൂടെ ഇരിക്കാൻ കൂടെയാ…. ” “ഓഹോ… കൊള്ളാലോ….. എന്ത് പറ്റി ഇന്ന് എന്റെ കുട്ടിക്ക് കാണാനും കൂടെ ഇരിക്കാനും ഒക്കെ ഒരു പൂതി…? ” “അതെന്താടോ എനിക്ക് എന്റെ കാമുകിയെ ഒന്നു കാണാനുള്ള പൂതി വരാൻ പാടില്ലേ…? ” “പിന്നെന്താ…. എപ്പോ വേണേലും വരാം… പതിവില്ലാതെ ഈ കാണലും ഇരിക്കലും ഒക്കെ കേട്ടപ്പോ ചോദിച്ചു പോയതാ…. ” എന്ന് അവൾ പറഞ്ഞപ്പോൾ ഒരു വളിഞ്ഞ ചിരി ഞാൻ പാസ്സ് ആക്കി… “മോൻ ഒരു രണ്ടു മിനിറ്റ് വെയിറ്റ് ചെയ്യു… ഞാനൊന്ന് ബാത്‌റൂമിൽ പോയി വരാം… ” “ഹ്മ്മ്…. ” എന്ന് പറഞ്ഞതിന്റെ കൂടെ എന്റെ മനസ്സ് കുറച്ചു മണിക്കൂർ പിറകിലേക്ക് സഞ്ചരിച്ചു.. *****************

ഫുഡ്‌ കഴിച്ചു റൂമിൽ എത്തിയപ്പോൾ മിഥുൻ കുറുകി കൊണ്ടിരിക്കുകയാണ്…. “ഇത് വരെ കഴിഞ്ഞില്ലഡേയ്….? ” എന്നും ചോദിച്ച എനിക്ക് നേരെ ഒന്നു കണ്ണിറുക്കി മിഥുൻ…തൊട്ടു പിന്നാലെ “അവൻ ബയോളജി ക്ലാസ്സ്‌ എടുത്തോണ്ട് ഇരിക്കുകയാണ് മുത്തേ ശല്ല്യ പെടുത്തല്ലേ… ” എന്ന ഫൈസലിന്റെ കമന്റും.. അര മണിക്കൂർ കഴിഞ്ഞപ്പോൾ അതാ മിഥുൻ തട്ടി വിളിക്കുന്നു എന്നെ… കാര്യം എന്ത് എന്ന് ചോദിച്ചപ്പോൾ എന്റെ ബൈക്ക് വേണം അവൻക്ക് അതിനാണ് ഈ വിളി … കാരണം ചോദിച്ചപ്പോഴതാ ചെക്കൻ നിന്ന് കിണിക്കുന്നു…. “നിന്ന് കിണിക്കാതെ കാര്യം പറയെടാ…. കോപ്പേ ” “ടാ അത്‌ ഒന്നൂല്ല…. അമ്മു വീട്ടിൽ ഒറ്റയ്ക്കാണ്…. ആരൂല്ല…. എന്നോട് വരാൻ പറ്റോന്ന് ചോദിച്ചു…അപ്പൊ അവളുടെ വീട് വരെ പോവ്വാന….. ” “ബൈക്ക് ഒക്കെ തരാം പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്….. ” “എന്ത് കണ്ടിഷൻ…? ”

“നിന്റെ വരലോ.. വരാതിരിക്കലോ എനിക്ക് വിഷയമല്ല.. പക്ഷെ നേരം വെളുക്കുമ്പോൾ 6 മണി എന്നൊരു സമയം ഉണ്ടേൽ എന്റെ ബൈക്ക് എനിക്ക് കിട്ടിയിരിക്കണം… ഇല്ലേൽ അറിയാല്ലോ എന്റെ സ്വഭാവം….! ” “അതൊക്കെ എത്തിക്കാം അളിയാ… നീയാദ്യം കീ താ…. ” “എന്റെ പാന്റ്സിന്റെ പോക്കറ്റിൽ ഉണ്ട് എടുത്തോ… ” എന്ന് പറഞ്ഞതും “താങ്ക്സ് മച്ചാ.. ” എന്നും പറഞ്ഞു ബെഡിൽ നിന്നും ചാടി എണീറ്റു മിഥുൻ.. “അളിയാ വല്ലതും നടക്കോ…? ” വീണ്ടും ഫൈസലിന്റെ ചോദ്യം… “നടക്കാൻ വേണ്ടി പ്രാർത്ഥിക്ക് മുത്തേ… ” എന്ന മറുപടിയും കൊടുത്തു മിഥുൻ റൂമിൽ നിന്നും ഇറങ്ങി… മിഥുൻ പോയതും “അളിയാ അവന്റെയൊക്കെ ഒരു യോഗം അല്ലെ… ” എന്ന ഫൈസലിന്റെ ഡയലോഗിനു ഒരു ചെറു പുഞ്ചിരിയും പാസ്സാക്കി ഞാൻ നേരെ എന്റെ ഫോൺ തോണ്ടി കൊണ്ടിരുന്നു.. *****************

സമയം ഒന്നു കഴിഞ്ഞു…. വീണ്ടും മിഥുനിന്റെ തട്ടി വിളിക്കൽ കേട്ടാണ് ഞാൻ ഉറക്കമുണർന്നത്… ” ഇന്നാ മോനെ നിന്റെ ബൈക്കിന്റെ കീ… ” എന്ന് പറഞ്ഞു എനിക്ക് നേരെ കീ എറിഞ്ഞു കൊണ്ട് അവൻ അവന്റെ ബെഡിൽ മലർന്ന് കിടന്നു… പെട്ടെന്നായിരുന്നു ഫൈസലിന്റെ ചോദ്യം.. “മുത്തേ മിഥുനെ…? വല്ലതും നടന്നോ കുട്ടാ…? ” ഒന്നു പുഞ്ചിരിച്ചു കൊണ്ട് മിഥുൻ ഫൈസലിനു ഉത്തരം നൽകി… “മുടിഞ്ഞ പോരാട്ടം ആയിരുന്നു ഫൈസലെ…. ഡയലോഗ് ഒന്നും തന്നെയില്ല ഒൺലി ആക്ഷൻ… ” അതും കൂടെ കേട്ടപ്പോൾ ഫൈസലിനു ആകാംഷ അടക്കാൻ കഴിഞ്ഞില്ല…. ഫൈസലിന്റെ കുത്തി കുത്തിയുള്ള ചോദ്യം കൊറേ ആയപ്പോൾ.. മിഥുൻ കാര്യങ്ങൾ പറയാൻ തുടങ്ങി… മിഥുൻ പറഞ്ഞതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ എനിക്കും ഒരു പൂതി… അങ്ങനെ ആ പൂതിയും വെച്ച് ആമിയെ കാണാൻ വന്നതാണ് ഇപ്പൊ….

****************** നടക്കാൻ പോകുന്ന കാര്യം ഓർത്തപ്പോൾ ഒന്ന് കുളിരു കോരി ഞാൻ… അപ്പോഴേക്കും ആമി തിരിച്ചു വന്നു…. ബെഡിൽ എന്റെ തോളോട് ചാരി ഇരുന്ന ശേഷം ആമി എന്നോടായി ചോദിച്ചു “മോനെ…. ഇനി മോൻ പറ.. എന്തിനാണ് മോൻ ശരിക്കും വന്നത്…. ” “നിന്നോടല്ലേ പെണ്ണേ ഞാൻ പറഞ്ഞത്… ഇതിൽ കൂടുതൽ എന്ത് പറയാനാ ഇനി ഞാൻ…..? ” “മോനെ ഷമിയെ നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയത് അല്ലാലോ..? അതു കൊണ്ട് അഭിനയം മതിയാക്കി മോൻ വേഗം കാര്യം പറ…. ” ” അതേയ്…. പിന്നേയ്….. ” “മ്മ്… പിന്നേയ്….. ” ഒരു കള്ള ചിരിയാൽ ഞാൻ കുറച്ച് നേരത്തെ നടന്നത് മുഴുവൻ അവളോട് പറഞ്ഞു… “അയ്യടാ കൊള്ളാല്ലോ മോന്റെ പൂതി..? മതി മോൻ കൂടെ ഇരുന്നതും കണ്ടതും ഒക്കെ… പോ….പോയി കിടന്നുറങ്ങു… ഈ ക്നാപ്പിലെ ചിന്തയും മാറ്റി വെച്ച്… ” “അതെന്താ ആമി… നിനക്ക് ഇതിലൊന്നും ഒട്ടും താല്പര്യം ഇല്ലാത്ത പോലെ….? ” “താല്പര്യം ഇല്ലാത്ത സംഭവം ഒന്നും ഇല്ല…പക്ഷെ കല്യാണത്തിനു മുന്നെ തുണിയഴിക്കാൻ മാത്രം അത്ര മുട്ടൽ ഒന്നും ഇല്ലാ എനിക്ക്…. ഇനി നിനക്ക് അങ്ങനെ സഹിക്കാൻ പറ്റുന്നില്ല എങ്കിൽ… മോൻ വേഗം വീട്ടിൽ പോയി വാപ്പാനെയും കൂട്ടി ന്റെ വീട്ടിൽ വന്നു കല്ല്യാണം നടത്താനുള്ള പരിപാടി നോക്ക്… ഇപ്പൊ മോൻ തല്ക്കാലം സ്ഥലം കാലിയാക്കു….” അവളുടെ മറുപടി കിട്ടിയപ്പോൾ കിളി പോയവനെ പോലെ അവിടെ നിന്നും ഇറങ്ങാൻ നേരം മിഥുൻ എനിക്കു തന്ന ടിപ് എന്റെ മൈൻഡിലേക്ക് പാഞ്ഞു വന്നു..

“എടാ ഒറ്റയടിക്ക് ഒന്നും അവൾമാർ സമ്മതിക്കില്ല…. ആദ്യം എതിർക്കും… അപ്പൊ നമ്മൾ നിർബന്ധിക്കണം.. എന്നിട്ടും സമ്മതിചില്ല എങ്കിൽ.. സമ്മതം കിട്ടാൻ നിക്കാതെ നേരിട്ട് നീ കാര്യത്തിലെക്ക് കടക്കണം…. അപ്പൊ സ്വാഭാവികമായും അവരുടെ എതിർപ്പ് കുറയും… ” നിർബന്ധിച്ചു ഒന്നും നടക്കുന്നില്ല.. അപ്പൊ ഇനി അറ്റാക്ക് തന്നെ ശരണം എന്നും മനസ്സിൽ കരുതി തിരിഞ്ഞു നിന്നു കൊണ്ട് അവളെ എന്റെ കൈകളിൽ ലോക്ക് ചെയ്തു ചുമരിലേക്ക് ചാരി നിർത്തി ഞാൻ… പതിയെ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു… “ഠപ്പെ…… !”

ബോധം വന്നപ്പോൾ ഒരു ഫാൻ കറങ്ങുന്നതാണ് എന്റെ കണ്ണിൽ കാണാൻ കഴിഞ്ഞത്…. “ആഹ് ബോധം വന്നോ…? നേരം എത്രയായി എന്നറിയോ…? 8 മണി കഴിഞ്ഞു… കോളേജിൽ പോകാൻ ആയി… നിനക്കിപ്പോ ഏതായാലും രാത്രി ആകാതെ ഇവിടെ നിന്നും ഇറങ്ങാൻ പറ്റില്ലാലോ അല്ലെ…..? അതു കൊണ്ട് മോൻ ഇവിടെ വിശ്രമിക്കു… ഞാൻ കോളേജിൽ ഒക്കെ ഒന്നു പോയിട്ട് വൈകുന്നേരം വരാം ട്ടോ…. ” എന്നും പറഞ്ഞു കൊണ്ട് ബാഗും തോളിൽ ഇട്ടു അവൾ പോകാൻ ഇറങ്ങി…. “അതേയ്… നോ എന്ന് പറയേണ്ട സ്ഥലത്തു അതു പറയാനും എനിക്കു കഴിയും.. അനുവാദം ഇല്ലാതെ ദേഹത്തു തൊടുന്നവനെ നേരിടാനും എനിക്കു അറിയും… അതിപ്പോ കാമുകൻ മാത്രമല്ല അച്ഛൻ ആയാലും അങ്ങനെ തന്നെയാ……”

ശുഭം

രചന: അദ്നാൻ

Leave a Reply

Your email address will not be published. Required fields are marked *