എന്റെ നിഷ്കു പെണ്ണ്…

രചന: Aashi

“ലെറ്റസ്‌ ബ്രേക്ക്‌ അപ്പ്‌ വിനു…..

ലാപ്ടോപ്പിൽ കണ്ണും നട്ടിരുന്ന വിനു വിനെ നോക്കി അമ്മു പറഞ്ഞു

എവിടെ അതിലിട്ട് പിന്നെയും കുത്തികൊണ്ട് ഇരിപ്പാണ്…

ഇനി കേൾക്കാനിട്ടാണോ…

ഒന്നുടെ പറഞ്ഞേക്കാം..

“വിനു… ലെറ്റസ്‌ ബ്രേക്ക്‌ അപ്പ്‌….

പൊട്ടന്റെ മുന്പില് വേദം വായിച്ചത് പോലെ ആയി ഇതിപ്പോ

നോ മൈൻഡ്

കഴിഞ്ഞ രണ്ട് വര്ഷമായിട്ട് തുടങ്ങിയ ബന്ധമാണ്.. എല്ലാവരെയും പോലെ തുടങ്ങിയപ്പോ അവിടെന്ന് വലിയ ആവേശമായിരുന്നു.

. ഡെയിലി മണിക്കൂറുകളോളം ഫോൺ വിളിക്കുന്നു… ചാറ്റുന്നു… ഡെയിലി കാണാൻ വരുന്നു…ഇതിലേതെങ്കിലും ഒന്ന് ഒരു ദിവസം മുടങ്ങിയാൽ പിന്നെ ലവ് യു.. മിസ്സ്‌ യു…

ഓഹ്….. എത്ര സുന്ദരമായ ആചാരങ്ങളായിരുന്നു…

ഇപ്പൊ ലാപ്ടോപന് കണ്ണെടുക്കാൻ ചെക്കന് നേരമില്ല…

എന്ത് പറഞ്ഞാലും ജോലി… ജോലി… ജോലി…

കഴിഞ്ഞ രണ്ടാഴ്ച ഒന്ന് കാണാൻ പോലും പറ്റാത്തൊണ്ടാണ് ഇന്ന് ഒള്ള ക്ലാസും കളഞ്ഞു കാണാൻ വേണ്ടി നിർബന്ധിച്ചു ലീവ് എടുപ്പിച്ചു കൊണ്ട് വന്നത്…

എന്നിട്ടോ മുന്നില് വന്നിരുന്നു ആ പണ്ടാരത്തിൽ പണിഞ്ഞോണ്ട് ഇരിക്കുന്നു..

അല്ലെങ്കിലും ജോലി കിട്ടിയതിനു ശേഷം നല്ല മാറ്റമുണ്ട്… ഇപ്പൊ ഡെയിലി ഒരു തവണ ഒന്ന് വിളിച്ചാലായി… വാട്സ്ആപ്പ് പിന്നെ ഇപ്പൊ പൂജക്ക് വച്ചിരിക്കുന്നത് പോലെയാണ് എല്ലാം അങ്ങോട്ടെ സ്വീകരിക്കുന്നുള്ളു ഒന്നും ഇങ്ങോട്ടില്ല…

ഇതിനും വേണ്ടി എന്ത് മരപണിയാവോ ആ കമ്പനിയിൽ ഇങ്ങേരു ചെയ്യുന്നത്…

“മനുഷ്യ ഞാൻ പറയുന്നത് വല്ലോം നിങ്ങള് കേൾക്കുന്നുണ്ടോ
നിവൃത്തി ഇല്ലാതെ അവളവനെ കുലുക്കി വിളിച്ചു കൊണ്ട് ചോദിച്ചു

“ന്താ അമ്മു… അവനൊന്നും മനസിലാവാതെ അവനെ നോക്കി

“അതെങ്ങനാ അതിനാദ്യം ആ പണ്ടാരത്തിൽ കുത്തുന്നത് നിർത്തു… എന്നെ എന്നെ ശ്രെദ്ധിക്ക്

അവനെന്താണെന്ന അർത്ഥത്തിൽ അവളെ നോക്കി

“ലെറ്റസ്‌ ബ്രേക്ക്‌ അപ്പ്‌ വിനു…

അവനവളെ ഒരു നിമിഷം സൂക്ഷിച്ചു നോക്കി പിന്നെ വീണ്ടും തന്റെ ജോലിയിൽ മുഴുകി

അവൾക്കു ദേഷ്യം വന്നു… എന്ത് പറഞ്ഞാലും ഒരു കൂസലും ഇല്ല

അവളെഴുനേറ്റു ചവിട്ടി തുള്ളി നാലഞ്ചു അടി മുന്നോട്ട് നടന്നിട്ട് തിരിഞ്ഞു നോക്കി

“എനിക്കറിയാം ഇപ്പോ എന്നെ വേണ്ടല്ലോ കമ്പനിയിൽ വല്ലോളുമാരും നോക്കുനുണ്ടാവും അതിന്റെ അഹങ്കാരമാവും… പക്ഷെ നിങ്ങളൊന്നു ഓർത്തോ നരച്ച ഷർട്ടും വെട്ടിട്ടും വെട്ടിട്ടും വളരാത്ത താടിയും പേപ്പറില്ലാത്ത ബൈക്കും ഉണ്ടായിരുന്ന കാലത്ത് ഈ അമ്മുവേ നിങ്ങൾക് ഉണ്ടായിരുന്നുള്ളു മിസ്റ്റർ. വിനുരാമകൃഷ്ണ…

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു

അവൻ ലാപ് അടച്ചു വെച്ചു കൊണ്ട് അവള്കരികിലായി കൈ കെട്ടി വന്നു നിന്നു

“ഇതാരുടെ ഐഡിയ ആണ് …

“ന്ത്‌ ഐഡിയ… അവളൊന്ന് പതറി

“ബ്രേക്ക്‌ അപ്പ്‌ എന്ന് പറയുമ്പോഴേക്ക് വാലില് തീപിടിച്ച പോലെ ഞാൻ പിന്നാലെ വരുമെന്ന് ആര് പറഞ്ഞു തന്നു….

“ആരും ഒന്നും പറഞ്ഞില്ല…

“ഒറ്റ ഒരെണ്ണം അങ്ങ് തന്നാലുണ്ടല്ലോ…..

“അത് മീനു പറഞ്ഞതാ…

അവൻ അവൾക്കു നേരെ കൈ ഓങ്ങിയതും അവൾ പേടിച്ചു മുഖം കൈകൾ കൊണ്ട് പൊത്തി കൊണ്ട് പറഞ്ഞു

“അവളെന്തു പറഞ്ഞു

“അവളുടെ ആള് ഇടക്ക് ഇത് പോലെ അവളെ അവോയ്ഡ് ചെയ്യുമ്പോ അവളിത് പോലെ ബ്രേക്ക്‌ അപ്പ്‌ എന്നൊക്കെ പറഞ്ഞു സെന്റി ആകുമ്പോ പിന്നെ കൊറേ നാളത്തേക്ക് ഫയങ്കര സ്നേഹമാണെന്.. അതോണ്ടാ ഞാനും….. അവള് തലകുനിച്ചു

“മാസത്തിൽ മാസത്തിൽഓരോതന്മാരെ ലൈൻ അടിക്കുന്ന ഒരു ഫ്രണ്ടും… അവളുടെ ഉലകമേലെ ഐഡിയ ഉം

“ഇതങ്ങനെ അല്ല കഴിഞ്ഞ രണ്ട് മാസമായിട്ട് അവൾക്കൊരാളോടെ ഇഷ്ട്ടമുള്ളൂ… ആൻഡ് ഇറ്റ് ഈസ്‌ ട്രൂ ലവ്…

“ട്രൂ ലവ്.. അവള്ടെ കുഞ്ഞമ്മേടെ പതിനാറു… ഇത് തന്നല്ലേ കഴിഞ്ഞ പ്രാവശ്യം ആ അജു വിനോടും അവൾക്കുണ്ടായിരുന്നത്

“ആന്നോ… അവൾ തിരിച്ചു ചോദിച്ചു

“എടി… എവളെങ്കിലും വല്ലതും പറയുന്നത് കേട്ട് എന്നോട് പെരുമാറാൻ നിൽക്കരുത്… നിന്റെ മനസ്സ് പറയുന്നത് അനുസരിച്ചു വേണം പ്രവൃത്തിക്കാൻ.. നീ ഇന്ന് വരെ എന്നെ മനസിലാക്കാൻ ശ്രെമിച്ചിട്ടുണ്ടോ..

“നീ എപ്പോഴും വല്ലോളുമാരും പറയുന്നത് കേട്ട് എന്നോട് ഓരോന്നിനു കിടന്നു ചാടിതുള്ളാനേ നിനക്കറിയൂ… ഞാനീ കഷ്ടപ്പെടുന്നത് മുഴുവൻ നമുക്ക് വേണ്ടിയാ..കമ്പനിയിൽ കൊറച്ചു കൂടി ഒരു ബെറ്റ് പൊസിഷൻ വേണ്ടി . നമ്മുടെ നല്ലാരു നാളേയ്ക്ക് വേണ്ടി… എങ്കിലേ നിന്റപ്പൻ നിന്നെ എനിക്ക് കെട്ടിച്ചു തരു….അതിനിടക്ക് ചിലപ്പോ നേരെ ഒന്ന് കാണണോ സംസാരിക്കാനോ കഴിഞ്ഞില്ലെന്ന് വരാം… അതിനർത്ഥം ഞാൻ നിന്നെ അവോയ്ഡ് ചെയുന്നെന്നല്ല…
എന്റെ ഓരോ സാഹചര്യം കൊണ്ടാണ്… എന്ത് സംഭവിച്ചാലും നീ എന്റെ കൂടെ ഉണ്ടാവുമെന്ന് വിശ്വാസം ഉള്ളോണ്ടാണ്… അത് നീ മനസിലാക്കും എന്നാണ് ഞാൻ വിചാരിച്ചിരുന്നത് എനിക്ക് തെറ്റി..

സാരമില്ല നീ പൊക്കോ…

അവൻ തിരിഞ്ഞു നടന്നതും അവളവന്റെ പിറകിലൂടെ വന്ന് കെട്ടിപിടിച്ചു

“സോറി… ഞാൻ… പെട്ടെന്ന്… എന്നെ അവോയ്ഡ് ആകുംപോലെ തോന്നിയപ്പോ എന്നോട് ക്ഷമിക്ക് മനുഷ്യ

അലെങ്കിലും ആര് പോകുന്നു…. ഞാനീ കുരുപ്പിനെയും കൊണ്ടേ പോവൂ

വിത്ത്‌ ഔട്ട്‌ ഹേർ… ഐ ആം നതിങ്…

ഈ ഓട്ട വീണ പേഴ്‌സ് ഉള്ളവനും വേണ്ടേ ഒരു പെണ്ണ്

രചന: Aashi

Leave a Reply

Your email address will not be published. Required fields are marked *