നിങ്ങളെ റോമൻസിനൊക്കെ ഇനിയും സമയം നീണ്ടു നിവർന്നു കിടക്കുന്നുണ്ട്…

രചന: Shanu umai….

മനുവേട്ടാ… പ്ലീസ് ഞാൻ പറയുന്നതൊന്നു കേൾക്.. ഞാൻ നിങ്ങടെ കാലു പിടിക്കാം.. മനസ്സിൽ ഒരാളെ വെച്ച് മറ്റൊരാളുടെ ഭാര്യയായി ജീവിക്കാൻ എന്നെ കൊണ്ട് പറ്റില്ല…. വാ… നമുക്കങ്ങോട്ടേലും പോകാം.. ഈ ലോകത്തിന്റെ ഏത് കോണിലേക്കായാലും ഞാൻ വരാം…. ഇങ്ങനെ മരിച്ചു ജീവിക്കാൻ വയ്യെനിക്ക്…

അച്ചു… നീ യെന്തൊക്കെയാ പറയണേ… ഒന്ന് പോയെ നീ, ആരേലും കാണും… നാളെ നിന്റെ വിവാഹമാണ് അത് മറക്കണ്ട… നിങ്ങടെ മനസ്സെന്താ കല്ലാണോ… എന്റെ കണ്ണീരിന് നിങ്ങടെ കണ്ണിൽ ഒരു വിലയുമില്ലേ.. പിന്നെന്തിനാ ഓര്മവെച്ച നാൾ മുതൽ എന്നെ ഓരോന്ന് പറഞ്ഞു മോഹിപ്പിച്ചത്….

നിങ്ങടെ ആണെന്ന് പറഞ്ഞു നിഴൽ പോലെ കൂടെ നടന്നത്…എന്നിട്ടിപ്പോ പെട്ടന്ന് എല്ലാം മറക്കണമെന്ന് പറഞ്ഞ ഞാനെന്താ ചെയ്യേണ്ടത് അതുടെ ഒന്ന് പറഞ്ഞു താ …… നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ മനുവേട്ടന്റെ നേരെ അലറി….

അച്ചു… പ്ലീസ് ആരേലും കേൾക്കും.. നീ പോയെ… എന്നെ കൊണ്ട് പറ്റില്ല… നീയെന്നെ ശപിച്ചോളൂ.. വെറുത്തോളു… എന്നാലും നീ പറഞ്ഞപോലെ എല്ലാം തകർത്തെറിഞ്ഞു ഒളിച്ചോടാൻ എന്നെ കൊണ്ട് വയ്യ….ഉണ്ട ചോറിന് നന്ദിയില്ലാത്തവനാക്കരുത്…. പ്ലീസ് നീയെങ്കിലും എന്നെയൊന്നു മനസിലാക്ക്…. നീ എന്റെ ഭാഗത്തു നിന്നൊന്ന് ചിന്തിച്ചു നോക്ക്… അപ്പൊ ഞാൻ ചെയ്ത് തന്നെയാ ശരിയെന്ന് നിനക്കും തോന്നും.. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്ന് എന്നെയും അമ്മയെയും ഇവിടവരെ എത്തിച്ചില്ലേ .. കൂടെ നിർത്തി ഒരു മകനെ പോലെ സ്നേഹിചില്ലേ.. അങ്ങനെ ഉള്ള നിന്റെ അച്ഛനെ വഞ്ചിക്കാൻ എന്നെ കൊണ്ട് വയ്യ…

അതൊക്കെ അച്ഛന്റെ കടമയല്ലേ മനുവേട്ടാ .. കൂടെ പിറന്നില്ലെങ്കിലും അച്ഛന്റെ കൂടപ്പിറപ്പല്ലേ മനുവേട്ടന്റെ അമ്മ… അതിനു ഞാൻ എന്തു പിഴച്ചു… എന്തിനാ എന്നെ ബലിയാടാകുന്നത്… അച്ചു.. ശരിക്കും പറഞ്ഞ നമ്മൾ അല്ലെ അവരോടു തെറ്റ് ചെയ്ത് കൂടെ പിറപ്പിനെ പോലെ കാണേണ്ട നമ്മൾ… തെറ്റ് പറ്റിപ്പോയി… ഇനി തിരുത്താൻ ഇതല്ലാതെ എനിക്കു മുന്നിൽ വേറെ വഴികളില്ല….

എന്നെ കൊണ്ട് പറ്റില്ല മനുവേട്ടാ… ഒരു നിമിഷം കൊണ്ടെല്ലാൻ മറക്കാൻ ഞാൻ നിങ്ങളെ പോലെ ഹൃദയമില്ലാത്തവളല്ല… എനിക്കു സങ്കടം ഇല്ലെന്നാണോ അച്ചു നീ ഈ പറയുന്നത്…. പ്രാണൻ പൊലിഞ്ഞു പോകുന്ന വേതനയില ഞാൻ ഇപ്പൊ നിന്റെ മുന്നിൽ നിൽക്കുന്നത്.. നിനക്കു നല്ലൊരു ജീവിതം ഉണ്ടാകണമെന്നേ എന്നും നിന്റച്ഛൻ ആഗ്രഹിച്ചിട്ടുള്ളു.. അച്ഛന്റെ സ്വപ്നമാണ് ഈ വിവാഹം അത് നീ ആയിട്ട് തകർക്കരുത്.. അതെ നടക്കാൻ പാടുള്ളു… പിന്നെന്തിനാ… എന്നെ കൊണ്ടാ വിഡ്ഢി വേഷം കെട്ടിച്ചത്.. അറിയായിരുന്നില്ലേ ഒക്കെ.. അപ്പോഴൊന്നും ഇല്ലാത്ത മകനും അച്ഛനുമൊക്കെ ഇപ്പൊ എവിടന്നു വന്നു.. ദേഷ്യവും സങ്കടവും കൊണ്ട് എന്താ പറയേണ്ടതെന്ന് പോലും എനിക്കറിയില്ലായിരുന്നു… സന്തോഷത്തോടെ നിന്റച്ഛൻ നിന്നെ എന്റെ കയ്യിൽ ഏൽപ്പിക്കുമെന്ന ഞാൻ കരുതിയത്.. പക്ഷേ അച്ഛന്റെ ഉള്ളിൽ ഇങ്ങനെ ഒരാഗ്രഹമുണ്ടെന്ന് ഞാനറിഞ്ഞില്ലല്ലോ അച്ചുസേ…

അച്ഛന്റെ ആത്മാർത്ഥ സുഹൃത്തിന്റെ മകൻ എന്നെക്കാളും എന്തുകൊണ്ടും യോഗ്യൻ.. അവൻ നല്ലവനാ… നിങ്ങൾക് നല്ലതേ വരൂ… അച്ചു… ന്താ ഇവിടെ ചേട്ടനും അനിയത്തിയും കൂടെ ഒരു സ്വകാര്യം പറച്ചിൽ… പെട്ടന്നുള്ള ആ ചോത്യത്തിൽ രണ്ടുപേരുമൊന്ന് ഞെട്ടി എന്റെ അമ്മയായിരുന്നു.. ഞാൻ വേഗം കണ്ണുകൾ തുടച്ചു ചിരിക്കാൻ ശ്രമിച്ചു… ഒന്നുല്ല.. ചെറിയമ്മേ… ഇവൾ നാളെ പോകുന്നതിന്റെ സങ്കടത്തില.. അത് പറയുവായിരുന്നു…

അതിനെന്താ മോളെ എപ്പോ വേണേലും മോൾക് ഇങ്ങോട് വരാലോ..അതൊന്നും ഓർത്ത് മോളെ സങ്കടപ്പെടണ്ട… ഇപ്പൊ മോളിങ് വന്നേ, അപ്പർത്ത് എല്ലാവരും അന്വേഷിക്കണ്ണ്ട്.. വന്നീ ഡ്രസ്സ്‌ ഒക്കെ ഒന്ന് മാറ്റ്.. കല്യാണ പെണ്ണല്ലേ നീ ഒന്ന് ഒരുങ്ങി നിന്നുടെ നിനക്കു…എന്റെ മറുപടിക്ക് കാത്തു നില്കാതെ അമ്മയെന്റെ കയ്യിൽ പിടിച്ചു തിരിഞ്ഞു നടന്നുകഴിഞ്ഞിരുന്നു.. അവസാനമായി മനുവേട്ടനെ ഒരിക്കൽ കൂടി ദയനീയമായി ഞനൊന്നു നോക്കി… ഇല്ല.. ഒരുമാറ്റവുമില്ല.. നിസ്സഹായതയല്ലാതെ മറ്റൊന്നും ഞാനാ കണ്ണിൽ കണ്ടില്ല..എത്ര പെട്ടെന്ന എല്ലാം മാറിമറിഞ്ഞത്.. ഈ രാത്രിഇരുട്ടി വെളുത്താൽ ഞാൻ മറ്റൊരാളുടേത്… ഇതുവരെ നെഞ്ചിൽ കൂട്ടിവെച്ചതൊക്കെയും വെറും ഓർമകളായി മാറും.. എല്ലാം വെറുതെ……. അച്ചു.. എവിടെ ആയിരുന്നെടാ…. മുറിയിൽ എനിക്കു വേണ്ടി കാത്തു നിന്ന അവൾ എന്നെ കണ്ടതും അടുത്തേക് വന്നെന്നേ ചേർത്തു പിടിച്ചു.. ശ്യാമ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി… അവളെ കണ്ടതും എന്റെ സകലനിയന്ത്രണവും പോയി അടക്കി വെച്ച നൊമ്പരങ്ങളത്രയും അവളുടെ നെഞ്ചിൽ പെയ്തു തോർന്നു…. അമ്മ പൊക്കൊളു.. ഇവളെ ഞാൻ ഒരുക്കികോളാം എന്റെ മനസ്സ് വായിച്ചത് പോലെ മനപ്പൂർവം അവൾ അമ്മയെ അവിടെനിന്നൊഴിവാക്കി വാതിലടച്ചു കുറ്റിയിട്ടു….

എന്താടി…. ഇങ്ങനെ ഇനി കരഞ്ഞിട്ടെന്ത കാര്യം. നീ പറയാൻ ഉള്ളതൊക്കെ പറഞ്ഞു കഴിഞ്ഞില്ലേ അവനോട്.. ഞാനൊക്കെ പറഞ്ഞു ശ്യാമ.. മനുവേട്ടന്റെ കാലുപിടിച്ചു കെഞ്ചി എന്നിട്ടും.. വാക്കുകൾ പൂർത്തിയാകാൻ കഴിയാതെ ഞാനവളുടെ മുന്നിൽ പൊട്ടിക്കരഞ്ഞു പോയി…. ഡീ.. ഇങ്ങനെ കരയല്ലേ… എല്ലാരും കല്യാണപെണ്ണിനെ അന്വേഷിക്കുവാ..നീ ഈ കരച്ചിൽ മാറ്റി മുഖമോക്കെ ഒന്ന് കഴുകി വാ ഈ ഡ്രസ്സ്‌ എങ്കിലും ഒന്ന് മാറ്റി നിൽക്ക്… ശ്യാമ.. നീ എന്താ എന്നെ മനസ്സിലാക്കാതെ സംസാരിക്കുന്നെ… എല്ലാം അറിഞ്ഞിട്ടും..എന്റെ ദേശ്യം മുഴുവൻ അവളുടെ നേർക്കായി… പിന്നെ ഞാനെന്താ വേണ്ടത്.. നിന്റെ കൂടെ കരയണോ… കല്യാണം ഉറപ്പിച്ചിട്ട് തന്നെ ഒരു മാസതിലധികമായി എന്നിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നു ചെയ്യാനുള്ളത് നേരത്തെ ചെയ്യണമായിരുന്നു..

അല്ലാതെ ആൾക്കാരെ വിളിച്ചു കൂട്ടി അച്ഛന്റെയും അമ്മയുടെയും തല താഴ്ത്താൻ ഇടവരുത്തുവല്ല വേണ്ടത്… ശ്യാമ.. നീ എന്റെ വായിന്നു വല്ലതും കേൾക്കും.. ആ ചെക്കൻ എന്നോട് പറഞ്ഞതാ ഈ കല്യാണം നടക്കില്ല ഞാൻ മുടക്കും, എനിക്കു വേറൊരാളെ ഇഷ്ട്ട എന്നൊക്കെ.. ആ ധൈര്യത്തില ഞാൻ നിന്നെ അവൻ എന്നെ ചതിക്കുമെന്ന് വിചാരിച്ചില്ല… ഏത് ചെക്കൻ… അവൾ അന്തം വിട്ടന്റെ മുഖത്തേക്ക് നോക്കി. കെട്ടാൻ പോകുന്നവൻ ആണോ… ഞാൻ പതിയെ മൂളുക മാത്രം ചെയ്തു.. ആഹാ.. ബെസ്റ്റ്… കാമുകിയെ നഷ്ട്ടപെട്ട ഭർത്താവും കാമുകനെ നഷ്ട്ടപെട്ട ഭാര്യയും നല്ല രസായിരിക്കും നിങ്ങൾക് പരസ്പരം സങ്കടം പറഞ്ഞിരിക്കലോ…

നീ ഒന്ന് പോയെ ശ്യാമ… മനുഷ്യൻ പ്രാന്ത് പിടിച്ചിരിക്കുമ്പോഴാ ഓളെ ഒരു തമാശ… ന്ന നിനക്കത് അമ്മയോടെങ്കിലും ഒന്ന് പറഞ്ഞുണ്ടായിരുന്നോ… ഞാൻ പറഞ്ഞതാടി… പക്ഷേ അത് ഞാൻ ഈ കല്യാണം മുടക്കാൻ ഉണ്ടാക്കിയ കെട്ട് കഥയാണെന്ന അമ്മ പറയണേ.. മനുന്റെ കാര്യം പറഞ്ഞോ നി.. ഇല്ല.. പറയരുതെന്ന് മനുവേട്ടൻ സത്യം ചെയ്യിപ്പിച്ചിരിക്കുവാ… ഇവരൊന്നും എന്താ എന്നെ മനസ്സിലാക്കാതെ എല്ലാർകും വേണ്ടത് പണവും പദവിയുമൊക്കെയാണ്.. അവന്റെ പണം കണ്ടപ്പോ സ്വന്തം മകളുടെ മനസ്സ് പോലും കാണാൻ ശ്രമിക്കുന്നില്ല.. അച്ചു.. അങ്ങനെ പറയരുത്.. നിന്റെ മൂന്നു തലമുറയയ്ക്ക് കഴിയാനുള്ളത് നിന്റെ അച്ഛൻ സമ്പാദിച്ചു വെച്ചിട്ടുണ്ട്.. പിന്നെന്തിനാ അവന്റെ ക്യാഷ്.. അതൊന്നും അല്ല.. എല്ലാ അച്ഛനമ്മമാരും ഒരു പരിധിവരെ മക്കളുടെ കാര്യത്തിൽ സ്വാർത്ഥരാണ്….മക്കൾക്കു നല്ലതു വരണമെന്നേ അവരാഗ്രഹിക്കു.. അതിനിടയിൽ പലപ്പോഴും അവർക്ക് മക്കളുടെ മനസ്സ് കാണാൻ കഴിയാറില്ലേന്ന് മാത്രം.. അഥവാ കണ്ടാലും ചിലപ്പോ കണ്ടില്ലെന്ന് നടിക്കും.. അതും നമ്മളോടുള്ള അമിതമായ സ്നേഹകൂടുതൽ കൊണ്ടാണ്..

പക്ഷേ ഒരു നിമിഷം മാതാപിതാക്കൾ മാറ്റിചിന്തിച്ചാൽ മറ്റുള്ളവരുടെ മുന്നിൽ തലകുനിക്കേണ്ടി വരില്ല…..ഇപ്പൊ തന്നെ മനു അതിനു തയ്യാറായിരുന്നെങ്കിൽ ഈ വീട് ഇപ്പൊ മരണവീട് പോലെ ആകുമായിരുന്നില്ലേ.. എല്ലാവരും സ്വാർത്ഥരാണ് മോളെ അവരവരുടെ കാര്യത്തിൽ… മോളെ… അച്ചു… കഴിഞ്ഞില്ലേ ഇത് വരെ…ഈ കുട്ടി ഇന്ന് പച്ചവെള്ളം പോലും കുടിച്ചിട്ടില്ല.. ഇവളിതെന്തുഭാവിച്ചാണോ… വല്ല സൂക്കേടും വരുത്തി വെക്കൻ… മോളെ ഈ വെള്ളം എങ്കിലും കുടിക്കെടി… വാതിൽ തട്ടിയുള്ള അമ്മയുടെ വിളി എന്നെ വല്ലാതാക്കി… ഇപ്പൊ.. വരാം.. അമ്മ ചെന്നോളു.. റെഡി ആയി കഴിഞ്ഞു ഞാൻ ഇവളെ കൊണ്ട് കുടിപ്പിച്ചോളാം.. അമ്മയ്ക്ക് ശ്യാമയാണ് മറുപടി കൊടുത്തത്.. ഡീ.. ഇനി ഒക്കെ വിധി പോലെയേ നടക്കു.. നി വാ.. ഒന്ന് റെഡി ആയെ.. സമദാനായിട്ട് വല്ലതും കഴിക്ക്… ഇതൊക്കെ മാറും മറക്കും.. അപ്പൊ ഈ സങ്കടങ്ങളൊക്കെ ഓർത്തു ചിരിക്കാനുള്ള വെറും ഓർമകളാകും… അവനില്ലാത്ത സങ്കടം എന്തിനാ നിനക്ക് അങ്ങനെ ചിന്തിക്ക് അപ്പൊ മനസ്സ് ഒക്കെ ആവും… ശരിയാ.. ഞാൻ യെന്തിനാ ചുമ്മാ കരയുന്നെ..

അങ്ങനെ ഇപ്പൊ അങ്ങേര് മാത്രം ജയിക്കണ്ട… ഞാൻ ഇനി കരയില്ല.. പകരം എന്നെ നഷ്ട്ടപെടുത്തിയതോർത്ത് മനുവേട്ടനെ കൊണ്ട് കരയിപ്പിക്കും നീ നോക്കിക്കോ.. അതാണ്.. ഇപ്പഴാ നീ ശരിക്കും അച്ചു ആയത്.. ഇത് വല്ലതും നടക്കോ ആവോ… ന്താടി നീ വല്ലതും പറഞ്ഞോ.. ഞാൻ ശ്യാമയുടെ നേർക്കു തിരിഞ്ഞു.. അയ്യോ ഒന്നും പറഞ്ഞില്ലേ.. നീ ഒന്ന് റെഡി ആവാൻ നോക്ക്… പലരും നിർബന്ധം പിടിച്ചിട്ടും തൊണ്ടയിൽ നിന്ന് താഴേക്ക് ഒന്നും ഇറങ്ങണില്ല…. എങ്ങനെയോ ആ രാത്രി ഞാൻ ഇരുട്ടി വെളുപ്പിച്ചു.. പിന്നീടെല്ലാം യന്ത്രികമായിരുന്നു.. മരവിച്ച മനസ്സുമായി മറ്റുള്ളവർക്ക് മുന്നിൽ പുഞ്ചിരിയുടെ മുഖമൂടിയെടുത്തണിഞ്ഞു.. ആരുടെയോക്കയോ വാക്കുകൾക്കനുസരിച്ചു ചലിക്കുന്നൊരു പാവമാത്രമായിരുന്നു പിന്നെ ഞാൻ… മുഹൂർത്തം അടുത്ത് തുടങ്ങുമ്പോൾ ഞെഞ്ചിൽ ആരോ ആഞ്ഞു കുത്തുന്ന പോലെ തോന്നി.. മുന്നിലിരിക്കുന്ന സകലതും വലിച്ചെറിഞ്ഞു ഇറങ്ങി ഓടണമെന്നു തോന്നിപോയി.. ആൾക്കൂട്ടത്തിനിടയിൽ നിസ്സഹാനായി ഓടിനടക്കുന്ന മനുവേട്ടൻ.. അന്നാദ്യമായി അയാളോടെനിക്ക് പുച്ഛം തോന്നി… ശ്യാമ…

ന്താടി.. അവളെന്റെ ചുണ്ടോട് ചെവി ചേർത്തു വെച്ചു… ഡീ.. മനുവേട്ടനോട് എന്റെ കണ്മുന്നിൽ കാണരുതെന്ന് പറ..വല്യ ആങ്ങളയയി ഓടിനടക്കുന്നുണ്ട്.. ഈ കല്യാണം നടക്കണമെങ്കിൽ ഇറങ്ങി പോകാൻ പറ.. ഇതെന്റെ പ്രതികരമാണെന്ന് കൂട്ടിക്കോ.. അച്ചു… ഡീ അവൻ. മിണ്ടരുത് നീ.. പോയി പറഞ്ഞേക്.. എന്റെ കണ്ണിലെ തീ കണ്ടിട്ടാണോ എന്തൊ പിന്നീടവൾ ഒന്നും പറഞ്ഞില്ല.. മനുവേട്ടന്റെ കാതിൽ അവളത് പറയുന്നത് വല്ലാത്തൊരാനന്തത്തോടെ ഞാൻ നോക്കി നിന്നു.. ഞെട്ടലോടെ മനുവേട്ടന്റെ നോട്ടം എന്നിലേക്ക്‌ നീണ്ടു.. ഒരു ദയയും കാട്ടാതെ ഞാനെന്റെ മുഖം തിരിച്ചു കളഞ്ഞു.. പിന്നീടൊന്നും പറയാതെ മനുവേട്ടൻ തല താഴ്ത്തി പുറത്തേക്കിറങ്ങി നടന്നു… ഉള്ളിൽ ഒരു ആളൽ മാത്രം.. കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങി…. അല്പസമയം കഴിഞ്ഞു കാണും.. എല്ലാരുടെയും മുഖത്തു വല്ലാത്തൊരു വിഷമം.. പലരും രഹസ്യമായെന്തോക്കെയോ പിറുപിറുക്കുന്നു.. ശ്യാമയെ ആണെങ്കിൽ കാണാനും ഇല്ലാ. ഞാൻ പരമാവധി കതുകൾ കൂർപ്പിച്ചു വെച്ചു.. ചെക്കൻ കുറച്ചു മുമ്പ് ഇവിടെ ഉണ്ടായിരുന്നതാണ് പോലും പിന്നെ നോക്കുമ്പോ കാണാൻ ഇല്ലാ.. ഇപ്പൊ ഐ സി യൂ വിൽ ആണെത്രേ… ഈശ്വരാ… മനുവേട്ടൻ.. ഞാൻ അങ്ങനെ പറഞ്ഞോണ്ടാണോ…

ഞെഞ്ചിൽ ആഴത്തിൽ എന്തോ വന്നു പതിച്ചത് പോലെ തോന്നി.. അലറി വിളിക്കണമെന്നുണ്ട്.. പക്ഷേ ശബ്ദം പുറത്തേക്ക് വരാത്ത പോലെ… തല വല്ലാതെ പെരുത്തു.. ചുറ്റുമുള്ളതൊക്കെ വല്ലാത്ത ശക്തിയോടെ എനിക്ക് മുന്നിൽ കറങ്ങുന്നതായി തോന്നി..പെട്ടന്ന് കണ്ണിൽ ഒരിരുട്ടു പടർന്നു.. .. പിന്നീട് ഒന്നും ഓർമയില്ല.. കണ്ണുതുറന്നപ്പോൾ ഹോസ്പിറ്റൽ ബെഡിലായിരുന്നു.. ആഹാ.. മണവാട്ടി ഉണർന്നോ.. ശ്യാമ.. മനുവേട്ടൻ സങ്കടകൊണ്ട് ന്റെ ശബ്ദം പുറത്തേക്കു വന്നില്ല.. അവൻ ജൂസ് വാങ്ങാൻ പോയേക്കുവാ.. ദൃതിയിൽ ഓറഞ്ചുവായിലിടുന്നതിനിടെ അവളതു പറഞ്ഞു തീർത്തു.. ജ്യൂസോ… ഞാൻ അന്തം വിട്ടു പോയി.. അല്ലടീ.. നീ എന്തിനാ ബോധം കെട്ട് വീണത് കല്യാണം മുടങ്ങിയ നിനക്കു സന്തോഷം ആകുമെന്ന ഞാൻ വിചാരിച്ചേ.. വെക്തമാക്കാത്ത വാക്കുകളാൽ അവളെന്തോക്കയോ പറയുന്നു.. നിന്റെ ഒരു ഓറഞ്ചുതീറ്റ എന്നും പറഞ്ഞു ഞാനാ ഓറഞ്ചു എടുത്തു മാറ്റി വെച്ചു… കോപ്പ്.. ഒന്ന് പറ ഡീ ന്താ ഉണ്ടായേ… അപ്പൊ.. ആരാ ആത്മത്യ ചെയ്തേ.. ഐ സി യൂ വിൽ എന്നൊക്കെ പറഞ്ഞത്…

ഐ സി യു വിലോ… ആ ചെക്കൻ കല്യാണം മുടക്കാൻ കയ്യിൽ ഒന്ന്, ഒരു ചെറിയ മുറിവുണ്ടാക്കിയതാ.. ആ തള്ള ചുമ്മാ തള്ളിയതാവും ഐ സി യൂ എന്നൊക്കെ.. അത് കേട്ടപ്പോഴേക്കും നിന്റെ ബോധം പോയോ.. അതിനു മാത്രം ബോധം ഒക്കെ ഉണ്ടോ നിനക്ക്.. അപ്പോഴാണ്.. വാതിൽ തുറന്ന് മനുവേട്ടൻ അകത്തേക്ക് കയറി വന്നത്.. ആഹാ.. വന്നല്ലോ കല്യാണ ചെക്കൻ.. കല്യാണചെക്കനോ.. ഞാൻ പകച്ചു പോയി. മോളാ കഴുത്തിലേക്കൊന്ന് നോക്കിയേ.. ഈശ്വരാ.. താലി.. ഒന്നും മനസ്സിലാകാതെ ഞാൻ രണ്ടുപേരെയും മാറിമാറി നോക്കി.. ഡീ.. കല്യാണം മുടങ്ങി ടെൻഷൻ ആയി നിൽക്കുന്ന നിന്റെ അച്ഛനോട് കിട്ടിയ അവസരം പാഴാക്കാതെ നിങ്ങളെ പ്രണയത്തെ കുറിച്ചും ഇവന്റെ കടപ്പാടിന്റെ കഥകളൊക്കെ ഞാൻ നല്ലോണം തള്ളി വിട്ടു.. ഒക്കെ കേട്ടു കഴിഞ്ഞപ്പോ, അച്ഛന് പൂർണ്ണ സമ്മദം. പിന്നെ ഇറങ്ങി പോയ ഇവനെ കണ്ടു പിടിച്ചു വരുമ്പോഴേക്കും നിന്റെ ഒലക്കമേലെ തലകറക്കം… മുഹൂർത്തം കഴിയുന്നതിന് മുമ്പേ ഹോസ്പിറ്റൽ ബെഡിൽ വെച്ച് നിന്റെ കഴുത്തിൽ ഇവൻ താലി കെട്ടി… ഇപ്പൊ ഇവൻ അമ്മാവന്റെ മാനം രക്ഷിച്ച ധീര പുരുഷൻ ആണ്…

ഒക്കെ കെട്ട് വാ പൊളിച്ചു നിന്ന എനിക്കു നേരെ മനുവേട്ടൻ മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ചു… എന്നിട്ടെന്റെ കയ്യിൽ മുറുകെ പിടിച്ചു.. ഈ ലോകം തന്നെ എന്റെ ഒതുങ്ങിയ പോലെ തോന്നിയെനിക്ക്.. അതെ.. നിങ്ങളെ റോമൻസിനൊക്കെ ഇനിയും സമയം നീണ്ടു നിവർന്നു കിടക്കുന്നുണ്ട്.. സ്വന്തം കല്യാണത്തിനോ കൂടാൻ പറ്റിയില്ല.. അവിടെ സദ്യ കഴിയുന്നതിന് മുമ്പേ പോയാൽ വയർ നിറച്ചും അതെങ്കിലും ഉണ്ണാ..അല്ലെങ്കിൽ സ്വന്തം കല്യാണത്തിന് പങ്കെടുക്കാത്ത അത്യത്തെ വധുനീയാകും…മനുഷ്യനാണെങ്കിൽ വിശന്നുട്ടു വയ്യ…. എന്നും പറഞ്ഞു ദൃതിയിൽ അവൾ പുറത്തേക്ക് നടന്നു… അവളുടെ ആ സങ്കടം പറച്ചിലിൽ എല്ലാം മറന്നു ഞങ്ങൾ പൊട്ടിച്ചിരിച്ചു പോയി….. ഒരു വിധത്തിൽ പറഞ്ഞാൽ ഞങ്ങൾക്കുള്ള ആ കുഞ്ഞുനിമിഷത്തിന് വേണ്ടിയുള്ള ഒരു ഒഴിഞ്ഞുമാറൽ കൂടിയായിരുന്നു അവളുടെ ആ ഇറങ്ങി പോക്ക്….

രചന: Shanu umai….

Leave a Reply

Your email address will not be published. Required fields are marked *