സ്വപ്നക്കൂട് Part – 13,Part – 14,Part – 15

സ്വപ്നക്കൂട് Part – 13

രചന: നക്ഷത്ര നച്ചു

സ്വപ്നക്കൂട് Part – 12

തേർഡ് ബി എയിലെ കുറച്ചു കോഴികളുടെ മുന്നിൽ പെട്ടുനിൽക്കുകയാണ് മെറിയും ഹൃദ്യയും… മൃദുവിനെ അവിടെയൊന്നും കാണാനുമില്ല… മെറിയോട് അവന്മാർ എന്തോ പറയുന്നുണ്ട്…. അവരും തിരിച്ചെന്തൊക്കെയോ അവരോടും പറയുന്നുണ്ട്….. ഒന്നും കേൾക്കാൻ പറ്റുന്നില്ല… അവരുടെ മുഖമൊക്കെ ആകെ മാറി കരയാൻ പരുവത്തിലായിരിക്കുവാ…. ആ കാഴ്ച്ച കണ്ട് ഒരു നിമിഷം ഞാൻ എന്തു ചെയ്യണം എന്നറിയാതെ നിന്നുപോയി… പിന്നെ വേഗം തന്നെ പോയി അവരെയും കൂട്ടി വന്നു….. അതു കണ്ടതും ദീപുവിന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു…..

“ഡാ…..” അവന്റെ വിളിയിൽ എല്ലാവരും ഞെട്ടിത്തിരിഞ്ഞു. ഞങ്ങൾ വേഗം അവരുടെ അടുത്തേക്ക് ചെന്നു. “നിങ്ങളെന്താ ഇവിടെ…. അവരൊക്കെ എവിടെ….” ഞാൻ ചോദിച്ചു. “അത്.. സഞ്ചുവേട്ടാ.. അവരൊരു ബുക്ക് എടുക്കാൻ ലൈബ്രറിയിലേക്ക് പോയതാ…. ഞങ്ങൾ നിങ്ങളുടെ അടുത്തേക്ക് വരികയാരുന്നു….. അപ്പോളാ ഇവര്….” “മ്… പേടിക്കണ്ട.. ഞങ്ങൾ എത്തിയല്ലോ…” കാർത്തി പറഞ്ഞു.

“എന്താ നിങ്ങളൊക്കെ ഇവിടെ… എന്താ നിന്റെയൊക്കെ ഉദ്ദേശ്യം….” ജെറി ചോദിച്ചു. “അത്… ഈ റോഷനിവളെ ഭയങ്കര ഇഷ്ടമാ…. അതൊന്നു പറഞ്ഞിട്ടു പോകാൻ വന്നതാ…..” അവരിലൊരുത്തൻ പറഞ്ഞു. “അല്ല…. ഇതൊക്കെ ചോദിക്കാൻ നിങ്ങളാരാ…..” അടുത്തവൻ. “ചോദിക്കാൻ ഉത്തരവാദിത്വം ഉള്ളവരു തന്നെയാ…… എന്റെ പെങ്ങന്മാരാ ഇവർ….” ഞാൻ പറഞ്ഞു. “അളിയോ…. പെങ്ങന്മാരാണെന്ന്….” അതും പറഞ്ഞു കൊണ്ട് അവന്മാർ ഒന്നാക്കി ചിരിച്ചു.. “ഡാ…. കാർത്തി അവനെ തല്ലാൻ പോയതും ഞങ്ങൾ തടഞ്ഞു. “നിനക്കൊക്കെ പ്രേമിക്കാൻ എന്റെ പെണ്ണിനെ തന്നെ വേണോ…. ദീപു റോഷന്റെ കോളറിൽ കയറി പിടിച്ചു. “നിന്റെ പെണ്ണോ…”

“അതേ.. എന്റെ പെണ്ണാണിവൾ…” ദീപു മെറിയെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു. അപ്പോളേക്കും ആരവും മൃദുവും നവിയും അവിടെയെത്തി…. അവരു മാത്രമല്ല ബഹളം കേട്ട് മറ്റു കുട്ടികളും എത്തി തുടങ്ങിയിരുന്നു. “ഇനി പ്രേമം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു കൊണ്ട് ഇവരുടെ പിന്നാലെ ആരെങ്കിലും വന്നാൽ…. അറിയാലോ മക്കൾക്ക് ഞങ്ങളെ…” എല്ലാവരോടുമായാണ് ജെറിയത് പറഞ്ഞത്.

മെറിയും ഹൃദ്യയും നന്നായി പേടിച്ചിരുന്നു… ഞങ്ങൾ അവരെയും കൂട്ടി ഞങ്ങളുടെ വാകത്തണലിലേക്ക് പോയി…. കുറച്ചു നേരത്തെ ശ്രമത്തിനോടുവിൽ അവരുടെ പേടിയൊക്കെ മാറ്റിയെടുത്തു…. പിന്നെ എല്ലാവരും ഉഷാറായി. ********* കളിച്ചിരികളുമായി ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു….. ഒരു ദിവസം കോളേജിൽ നിന്നും എത്തിയപ്പോൾ വീട്ടിൽ ഏട്ടനുമുണ്ട്….

“ഏഹ്ഹ്.. ഏട്ടനെന്താ ഇന്നിവിടെ…..” “അതൊക്കെയുണ്ട്…. നീ വേഗം പോയി ഫ്രഷായി വാ…” ഞാൻ പെട്ടന്നു തന്നെ ഫ്രഷായി താഴെയെത്തി…. അപ്പോളേക്കും അമ്മ ചായ എടുത്തു വച്ചിരുന്നു…. ചായ കുടിച്ചോണ്ടിരുന്നപ്പോളാണ് അമ്മ കാര്യം പറഞ്ഞത്… “മോളേ ഏട്ടന്റെ കല്യാണത്തിന്റെ തിയതി തീരുമാനിച്ചു….” “ഏഹ്ഹ്… ഇതൊക്കെയെപ്പോ… എന്നിട്ട് ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ…..” ഞാൻ പിണങ്ങിയിരുന്നു.. “അയ്യേ… നീ പിണങ്ങല്ലേ… ഞാൻ പറയട്ടേ…” ഏട്ടനാണ്… ഞാൻ മൈൻഡ് ചെയ്യാതെ ഇരുന്നു. “ഇവനു ജോലി കിട്ടി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ദീപ്തിമോളുടെ അച്ഛൻ എന്നെ വിളിച്ചിരുന്നു…. മോളുടെ പഠിപ്പും കഴിഞ്ഞു. ഇനി ഒരു ദിവസം നോക്കിയാലോ എന്നു ചോദിച്ചു…..” ഞാൻ അച്ഛ പറയുന്നത് കേട്ടിരുന്നു.

“ഞാനും അതു സമ്മതിച്ചു. രണ്ടു കൂട്ടർക്കും സൗകര്യമുള്ള ഒരു ദിവസം നോക്കാമെന്നു പറഞ്ഞു…. പിന്നെ ഇന്നു ഞങ്ങളൊരു ജോൽസ്യനെ പോയി കണ്ടു…. നല്ലൊരു മുഹൂർത്തവും നിശ്ചയിച്ചു……” “എന്നത്തേക്കാ അച്ഛേ….” “അത് നവംബർ 4…..” “ആഹാ.. അപ്പോ ഇനി അധികം ദിവസം ഇല്ലല്ലോ…” “ഇല്ല… അപ്പോളേക്കും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കണം… ഒരാഴ്ച്ച മുൻപേ നിനക് ലീവെടുക്കാൻ പറ്റില്ലേ മോനെ….” “ഞാൻ നോക്കാമച്ചേ…”

“മ്.. വിളിക്കാനുള്ളവരുടെയൊക്കെ ലിസ്റ്റ് തയ്യാറാക്കണം… ആരെയും വിട്ടു പോകരുത്… നിങ്ങളുടെ ഫ്രണ്ട്സിനെയൊക്കെ വിളിക്കണം… മറക്കരുത്..” “എനിക്ക് അങ്ങനെ അധികമാരെയും വിളിക്കാനില്ലച്ചേ….. എന്റെ വാനരപ്പടകളുടെ വീട് മാത്രമേയുള്ളൂ…” “മ്…” പിന്നീടങ്ങോട്ട് എല്ലാവരും കല്യാണ തിരക്കിലായി…… വീടൊക്കെ ഒന്നുകൂടി മോടി പിടിപ്പിച്ചു….. നേരിട്ടു പോയി വിളിക്കണ്ടവരെയൊക്കെ അച്ഛയും അമ്മയും ഏട്ടനുമൊക്കെ പോയി വിളിച്ചു…. ബാക്കിയുള്ളവരെയൊക്കെ ഫോണിൽ വിളിച്ചു പറഞ്ഞു….

ഡ്രസ്സ് എടുക്കാനും ആഭരണമെടുക്കാനുമൊക്കെ പോയ ദിവസങ്ങളിൽ ഞാനും ദേവയും ക്ലാസ്സിൽ പോയില്ല….. കല്യാണത്തിന് ഒരാഴ്ച്ച മുന്നേ തന്നെ ഏട്ടൻ ലീവെടുത്തു. കല്യാണത്തിന് ഇനി രണ്ടു നാൾ കൂടി….ബന്ധുക്കളൊക്കെ എത്തിത്തുടങ്ങി…. വീട്ടിലാകെ ഒച്ചയും ബഹളവുമൊക്കെയായി ഒരു ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു.. ഇന്ന് ക്ലാസ് കഴിഞ്ഞു വാനരപ്പടകളും ഞാനും ഒരുമിച്ചാണ് വീട്ടിലേക്ക് വന്നത്…. വന്നപ്പോൾ മുതൽ വീട്ടിലെ എല്ലാ കാര്യങ്ങൾക്കും നന്ദേട്ടന്റെ ഇടം വലം അവരുമുണ്ടായിരുന്നു….

******* ജിഷിച്ചായന്റെ കല്യാണം കഴിഞ്ഞു ഞങ്ങൾക്കൊക്കെ അടിച്ചുപൊളിക്കാൻ കിട്ടിയ ഒരു അവസരമായിരുന്നു നന്ദേട്ടന്റെ കല്യാണം…. ഇവിടെയും കല്യാണത്തിന് രണ്ടു ദിവസം മുമ്പ് തന്നെ ഞങ്ങൾ ഹാജർവച്ചു… എല്ലാത്തിനും നന്ദേട്ടന്റെ ഒപ്പം തന്നെ ഞങ്ങളും ഉണ്ടായിരുന്നു… കല്യാണ തലേന്ന് പുടവകൊടുക്കലിനായി ചെറുക്കന്റെ വീട്ടിൽ നിന്നും പെണ്ണുവീട്ടിലേക്ക് പോയവരുടെ കൂട്ടത്തിലും ഞങ്ങളുണ്ടായിരുന്നു….

രാത്രി ഭക്ഷണത്തിന് ശേഷം ഞങ്ങളെല്ലാവരും ടെറസിൽ ഒത്തുകൂടി…. എല്ലാവരും കൂടി കളിച്ചിരികളുമായി ഇരുന്നപ്പോളാണ് ദേവക്കുട്ടന്റെ അവശ്യം…. “ദീപുവേട്ടാ ഒരു പാട്ടു പാടുമോ…. ഈ ചേച്ചീടെ പൊട്ട പാട്ടു കേട്ട് മടുത്തു…” “ഡാ….” “അവനൊരു സത്യം പറഞ്ഞതിന് നീ എന്തിനാടി ചൂടാകുന്നേ…..” “ദേ നന്ദേട്ടാ….. നിക്കു ദേഷ്യം വരുന്നുണ്ടേ…” ” നീ പാട് ദീപു….” ദീപു പാടിതുടങ്ങി…. നീ അരികിൽ നിൽക്കും നേരം പ്രണയം കൊണ്ടെൻ കരൾ പിടയും ഇതളോരത്തിളവേൽത്തുമ്പിൽ

ശലഭം പോൽ ഞാൻ മാറിടും….. നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ നീ ചേർന്നുനിൽക്കുമ്പോൾ എല്ലാം മറക്കും ഞാൻ പാദസരങ്ങളണിഞ്ഞ മനസിനൊരായിരമായിരമോർമകളാകുക നീ…. നിനക്കെന്റെ മനസിലെ മലരിട്ട വസന്തത്തിൻ മഴവില്ലു മെനഞ്ഞു തരാം മിഴിക്കുള്ളിൽ എരിയുന്ന നറുതിരി വെളിച്ചത്തിൽ ഒരു തുള്ളി കവർന്നു തരാം ഒരു സ്വർണ തരിയായ് മാറിൽ തല ചായ്ക്കാൻ മോഹിച്ചെത്തി ഒരു കുമ്പിൾ പനിനീരായ് നിൻ പാട്ടിലലിഞ്ഞു തുളുമ്പീ ഞാൻ……

പാട്ടിനിടയിലാണ് നന്ദേട്ടൻ എന്തോ ആലോചിച്ചിരിക്കുന്നത് ഞാൻ കണ്ടത്… ഞാനത് അവരെയും കാണിച്ചു കൊടുത്തു. “ഏട്ടൻ ഇപ്പോഴേ സ്വപ്നം കാണാൻ തുടങ്ങിയേ…” ദേവ കളിയാക്കാൻ തുടങ്ങി… “ഒരു ദിവസം കൂടി ക്ഷമിക്കെന്റെ ഏട്ടാ…” മൃദു ഏറ്റുപിടിച്ചു…. “ഒന്നു പോയെടീ…. ഞാൻ അതൊന്നുമല്ല…..” “അയ്യേ… ഏട്ടന് നാൺ വന്നൂ…. നാൺ വന്നൂ…” ദേവ കളിയാക്കി ചിരിച്ചു.. അതു കേട്ടുകൊണ്ടാണ് അമ്മ കയറി വന്നത്.. “വർത്താനം പറഞ്ഞിരുന്നത് മതി….. ഒരുപാട് നേരമായി…. പോയിക്കിടന്ന് ഉറങ്ങു മക്കളേ… നാളെ നേരത്തെ എണീക്കേണ്ടതല്ലേ…..”

“മ് … ഇപ്പോ തന്നെ പൊയ്ക്കോള്ളാം അമ്മ…” നന്ദേട്ടൻ പറഞ്ഞു. “അപ്പോ മക്കളെല്ലാം പോയിക്കിടക്കെട്ടോ…. രാവിലെ എണീറ്റോണം…” “ഞങ്ങൾ ഇവിടെ കൂടിക്കൊള്ളാം ഏട്ടാ…. ഏട്ടൻ കിടന്നോ…” മ്.. ഇനി അധികം കത്തിയടിച്ചോണ്ട് ഇരിക്കണ്ടാട്ടോ….” “ഇല്ലേട്ടാ… ഞങ്ങൾ കിടക്കുവാ..” “ദേവാ… നീ വരുന്നോ…” “ഇല്ലാ… ഞാനും ഇവർക്കൊപ്പമാ…” “മ്.. ഗുഡ് നൈറ്റ്…” “ഗുഡ് നൈറ്റ് ഏട്ടാ…” ******

ഇന്നാണ് ഞങ്ങൾ കാത്തിരുന്ന ആ ദിവസം.. ഈ വീട്ടിലേ ആദ്യത്തെ കല്യാണം… രാവിലേ നേരത്തേ എല്ലാരും എണീറ്റു…. കുളിയൊക്കെ കഴിഞ്ഞു ഞങ്ങൾ എല്ലാവരും അമ്പലത്തിൽ പോയി… വേഗം തന്നെ തൊഴുത്തിറങ്ങി… വീട്ടിലെത്തിയപ്പോൾ തന്നെ സഞ്ചുവേട്ടനും ബാക്കി പടകളും എന്റെ കുറച്ചു കസിൻസും കൂടി നന്ദേട്ടനെ ഒരുക്കാൻ കയറി… ഞങ്ങൾ എല്ലാവരും വേഗം തന്നെ റെഡിയായെത്തി…. കുറച്ചു കഴിഞ്ഞപ്പോളേക്കും നന്ദേട്ടനും റെഡിയായെത്തി…. ക്രീം കളർ ഷർട്ടും കസവു മുണ്ടുമായിരുന്നു നന്ദേട്ടന്റെ വേഷം… ആ വേഷത്തിൽ ഏട്ടൻ ഒന്നുകൂടി സുന്ദരനായതുപോലെ…. ദീപ്തി ഏടത്തിയുടെ വീടിന്റെ അടുത്തുള്ള ‘ശ്രീ കൃഷ്ണ’ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ചടങ്ങുകൾ നടത്താൻ നിശ്ചയിച്ചിരുന്നത്….

ഞങ്ങൾ എല്ലാവരും പത്തുമണി ആയപ്പോഴേക്കും വീട്ടിൽ നിന്നുമിറങ്ങി…. ******* ഞങ്ങളെല്ലാവരും ഓഡിറ്റോറിയത്തിലെത്തി… ഏട്ടനെ എല്ലാവരും ചേർന്ന് മണ്ഡപത്തിലേക്ക് ആനയിച്ചിരുത്തി… മുഹൂർത്തമായപ്പോൾ താലമെടുത്ത പെൺകുട്ടികളുടെ അകമ്പടിയോടെ ദീപ്തിയേടത്തി മണ്ഡപത്തിലേക്ക് വന്നു….. എല്ലാവരെയും തൊഴുത് ഏട്ടത്തി ഏട്ടനരികിലായ് ഇരുന്നു…. ചടങ്ങുകൾ ആരംഭിച്ചു…. ദീപ്തിയേടത്തിയുടെ അച്ഛൻ ഏടത്തിയുടെ കൈ പിടിച്ചു ഏട്ടന്റെ കയ്യിലേല്പിച്ചു… ഏട്ടൻ ഏടത്തിയുടെ കഴുത്തിൽ താലി ചാർത്തി…. നെറുകയിൽ സിന്ദൂരവും അണിയിച്ചു ഏട്ടത്തിയെ സുമംഗലിയാക്കി…… ചടങ്ങുകൾ എല്ലാം അവസാനിച്ചു… ഫോട്ടോ ഷൂട്ടിനും സദ്യയ്ക്കും ശേഷം എല്ലാവരോടും യാത്ര ചോദിച്ചു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു…..

അമ്മ രണ്ടുപേരെയും ആരതിയുഴിഞ്ഞു സ്വീകരിച്ചു….. ശേഷം അമ്മ നൽകിയ നിലവിളക്കും കയ്യിലേന്തി വലതുകാൽ ചവിട്ടി ഏട്ടത്തി അകത്തു പ്രവേശിച്ചു… ***** നേരം സന്ധ്യ കഴിഞ്ഞു… ദീപ്തിയേച്ചി അമ്മയുടെ ഒപ്പം അടുക്കളയിലേക്കു പോയി…. ഏട്ടൻ പുറത്തു കൂട്ടുകാരുമായി സംസാരിക്കുന്ന തിരക്കിലും….. ഞങ്ങൾ വാനരപ്പടകളെല്ലാം കൂടി ഏട്ടന്റെ മണിയറ ഒരുക്കുന്ന തിരക്കിലാണ്… മണിയറയിൽ അവർക്കായി ഒരു പണികൂടി ഞങ്ങൾ ഒരുക്കി വച്ചിരുന്നു….. എല്ലാം ഒരിക്കൽ കൂടി നോക്കി മനോഹരമാണെന്ന് ഉറപ്പു വരുത്തി ഞങ്ങൾ മുറിയിൽ നിന്നും പുറത്തിറങ്ങി…..

രാത്രി കയ്യിൽ പാലുമായി ദീപ്തിയേച്ചിയെ മൃദുവും ഹൃദ്യയും മെറിയും കൂടി ഏട്ടന്റെ റൂമിലാക്കി… ഞങ്ങൾ ഏട്ടനെയും റൂമിൽ കയറ്റി വാതിൽ അടച്ചു…. എല്ലാം കഴിഞ്ഞു ഞങ്ങൾ എല്ലാവരും കൂടി പതിയെ ടെറസിലേക്ക് മുങ്ങി… ഇനി ഞങ്ങൾ അവിടെ നിന്നാൽ ശരിയാവില്ല…. നന്ദേട്ടനുള്ള പണി ഇത്തിരി ഭീകരമാണേ…. നല്ല നിലാവുള്ള രാത്രി ആയിരുന്നു….. എല്ലാവരും സംസാരിച്ചു ഓരോ ഭാഗത്തായി ഇരുന്നു… ഞാനും മൃദുവും മുഖത്തോടു മുഖം നോക്കി നിന്നു….. നിലാവിന്റെ ശോഭയിൽ അവളുടെ ഭംഗി ഒന്നുകൂടി വർദ്ധിച്ചതുപോലെ……

ഞാനവളെ ഒന്നുകൂടി എന്നോടു ചേർത്തു പിടിച്ചു….. ഏതോ ഒരു നിമിഷത്തിൽ എന്റെ അധരങ്ങൾ അവളുടെ നെറുകയിൽ ചേരാൻ തുടങ്ങവേ….. “ടീ…” പിന്നിൽ നിന്നും കേട്ട വിളിയൊച്ചയിൽ ഞങ്ങൾ ഞെട്ടി തിരിഞ്ഞു…!!!!!! തുടരും.. (നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയണോ ട്ടോ… അടുത്ത രണ്ടോ മൂന്നോ പാർട്ടുകളോട് കൂടി ഈ കഥ അവസാനിക്കുന്നതാണ്…)

തുടരും….

സ്വപ്നക്കൂട് – Part 14

സ്വപ്നക്കൂട് – Part 15 അവസാനഭാഗം

രചന: നക്ഷത്ര നച്ചു

Leave a Reply

Your email address will not be published. Required fields are marked *