സ്വപ്നക്കൂട് Part – 3

സ്വപ്നക്കൂട് Part 1
സ്വപ്നക്കൂട് Part 2

രചന: നക്ഷത്ര നച്ചു

എന്നെ കണ്ടതും അവൾ വേഗത കൂട്ടി……………ഞാൻ അവളുടെ ഒപ്പമെത്താനായി ഓടി………….. മലയുടെ മുകളിൽ എത്തിയതും അവൾ ഒന്നുകൂടി തിരിഞ്ഞു നോക്കി………… “ഏയ് മൃദു …………….. നിൽക്ക്………….വേണ്ടാ………….” ഞാൻ അടുത്തെത്തി അവളെ പിടിക്കാൻ കൈനീട്ടി ആഞ്ഞതും………………… അവൾ ആ കൊക്കയിലേക്ക് എടുത്തു ചാടി……….!!!!!!!!!!!!! “മൃദൂ………………….”

അലറി വിളിച്ചുകൊണ്ട് ഞാൻ ചാടി എഴുന്നേറ്റു…….. ആകെ വിയർത്തു കുളിച്ചിട്ടുണ്ട്………. ടേബിളിൽ ഇരുന്ന ജഗ്ഗ് എടുത്തു വായിലേക്ക് കമിഴ്ത്തി………….. കുറേ വെള്ളം കുടിച്ചിട്ടും പരവേശം മാറുന്നില്ല. “ഏട്ടാ……….ഏട്ടാ………….” വാതിലിൽ ശക്തിയായുള്ള തട്ടുകേട്ടു ഞാൻ വാതിൽ തുറന്നു. “എന്താ ഏട്ടാ……….. എന്താ പറ്റിയത്………..” “അത്………. ഞാൻ ഒരു സ്വപ്നം…………” “അയ്യേ……. ഈ 8മണിക്ക് സ്വപ്നം കണ്ടു പേടിച്ചു കാറാൻ നാണമില്ലേ ഏട്ടാ നിനക്…….? അല്ല ആരെയോ വിളിച്ചു കരയുന്ന കേട്ടല്ലോ………………. ആരാ ഈ മൃദു…….!!!! ”

അവൾ സി ഐ ഡി പണി നടത്താൻ ഇറങ്ങിയെക്കുവാ. “ഒന്ന് പോയേ ഡീ അവിടുന്ന്………..” ഞാൻ തല്ലാൻ കയ്യോങ്ങി. “മ് ……… ഇപ്പോ രക്ഷപെട്ടോ മോനേ…………. ഞാൻ പിന്നെ ശരിയാക്കി തരാമേ………..” ഞാൻ വീണ്ടും കട്ടിലിൽ വന്നിരുന്നു. ഇന്നലെ ഓരോന്ന് ആലോചിച്ചു കിടന്ന് എപ്പോളാ ഉറങ്ങിയത് എന്നുപോലും അറിയില്ല. ഞാൻ ഫോണെടുത്തു സമയം നോക്കി 7.38. കണ്ടത് ഒരു സ്വപ്‌നമാണെന്ന്‌ വിശ്വസിക്കാൻ പറ്റണില്ല……………. അത്രയ്ക്കും പേടിപ്പെടുത്തുന്ന കാഴ്ച്ചയാരുന്നു . ഞാൻ എഴുന്നേറ്റ് ഫ്രെഷായി വന്നപ്പോലെക്കും അമ്മയുടെ വിളികേട്ടു. “നിനക്കിന്ന് കോളേജിൽ പോകേണ്ട സഞ്ജു. വന്നു കഴിക്കാൻ നോക്ക്….”

“മ്… ദാ വരുന്നമ്മേ…” ഞാൻ വേഗം ഡൈനിങ് റൂമിലേക്ക് ചെന്നു. മിന്നൂട്ടിയുമുണ്ട് അവിടെ. “അമ്മേ അച്ഛനെവിടെ………” “പുറത്തുണ്ട് മോനേ. പാത്രവായനയാ……..” “അമ്മ കഴിക്കാൻ എടുത്തോ.” “മ്… കൊണ്ടുവരുവാ..” മിന്നുവിനെ നോക്കിയപ്പോൾ അവളിരുന്ന് ആക്കി ചിരിക്കുന്നു. “നിനക്കിന്ന് ക്ലാസ്സ് ഇല്ലേ ടീ…” “മ്…. ഉണ്ട്.”

” എങ്കിൽ വേഗം കഴിച്ചിട്ട് എണീറ്റ് പോകാൻ നോക്കെടീ” “ഓഹ്…. ഞാൻ പൊക്കോളാമേ……….” അവളെന്നെ നോക്കി കൊഞ്ഞനം കുത്തി. “ടീ….” ഞാൻ അവളുടെ ചെവിക്കു പിടിക്കാൻ പോയതും “രാവിലെ തന്നെ തുടങ്ങിയോ രണ്ടും കൂടി.” “ഏയ് അതോന്നുമില്ലച്ചേ………. ഞാൻ അവളോട് ക്ലാസ്സ് ഇല്ലേന്ന് ചോദിച്ചതാ…..” “മ്….” അച്ഛൻ ഒന്നിരുത്തി മൂളി. പിന്നെ ഞങ്ങൾ രണ്ടും നല്ല കുട്ടികളായി. “അച്ഛ കഴിച്ചോ…..” “ഇല്ല…..”

“എങ്കിൽ വാ ഒരുമിച്ചു കഴിക്കാം…” ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. കൈ കഴുകികൊണ്ടിരുന്നപ്പോളാണ് മിന്നുവിന്റെ ചോദ്യം “ഞാനിന്ന് ഏട്ടന്റെ ഒപ്പം വന്നോട്ടേ………..” ഞാൻ തിരിഞ്ഞവളെ ഒന്ന് നോക്കി. “എന്തേ…… നിന്റെ സൈക്കിളിന് എന്ത് പറ്റി………” “അതിനു കുഴപ്പോന്നുമില്ല. ബൈക്കിനു പോകാൻ ഒരാഗ്രഹം………” “അതൊരു ദുരാഗ്രഹം ആണല്ലോ മോളേ……….? മ് എന്തായാലും വേഗം റെഡിയാക്……” “താങ്ക്യൂ…………….എന്റെ ചക്കര ഏട്ടൻ…….. ”

“അധികം പതപ്പിക്കാതെ പോയി റേഡിയാകെടീ…………….” ” ഈ………” അവളൊന്ന് ഇളിച്ചു കാണിച്ചിട്ട് അകത്തേക്ക് ഓടി. “ഏട്ടാ ഞാൻ റെഡി. ഇറങ്ങാം” “അച്ഛാ , അമ്മേ ഞങ്ങൾ ഇറങ്ങുവാട്ടോ…” “മ്……. സൂക്ഷിച്ചു പോയി വാ മക്കളേ….” പോകുന്ന വഴിക്കാണ് അവളുടെ അടുത്ത ചോദ്യം. “ഏട്ടൻ രാവിലെ മൃദൂ എന്ന് വിളിച്ചു കരയുന്ന കേട്ടല്ലോ………… ആരാ അത്…….” “ഇതറിയാനാണോ പൊന്നുമോളിന്ന് എന്റൊപ്പം വന്നത്…….” “ഈ…….. അങ്ങനെ ഒന്നുമില്ലാ……. പറയേട്ടാ ആരാ അത്…..” “ഈ പെണ്ണിന്റെ ഒരു കാര്യം………. അത് അവളാടി… അന്ന് ഞാൻ പറഞ്ഞില്ലേ………” “ഏത് ………. അന്ന് ഏട്ടനെ ഉരുട്ടിയിട്ട ചേച്ചിയോ………….”

“മ്…… അവളുത്തന്നെ……” “അല്ല……. ആ ചേച്ചീടെ പേരിപ്പോ എവിടുന്നു കിട്ടി……….” “അത് അവളിപ്പോ ഞങ്ങടെ കോളേജിലാടീ………” “ആഹാ.. കൊള്ളാലോ………….. അപ്പോ അതാരുന്നൂലെ ഇന്നലത്തെ സന്തോഷത്തിന്റെ കാരണം……..” “പോടീ ……….. പോടീ…….” “മ്……. നടക്കട്ടെ……… ഒരു പ്രേമം മണക്കുന്നുണ്ടല്ലോ മോനേ………. അതിനെ കുറിച്ച് എന്താ അഭിപ്രായം………..? ” “അതേ……. ഞാൻ നിന്നെ ഇവിടെ ഇറക്കി വിടുന്നതിനെക്കുറിച്ചു മോൾക്കെന്താ അഭിപ്രായം………” ” അയ്യോ…… അത് ഒരു രസവും ഉണ്ടാകില്ല….. ഞാൻ ഇനി മിണ്ടില്ല……… പോരേ……….” അവൾ മുഖം വീർപ്പിച്ചു ഇരിപ്പായി.

“മ്……. അതാണ് അപ്പോ കുട്ടിക്ക് കാര്യം പിടികിട്ടി……….” ഞാൻ ചിരിച്ചു. അവളെ സ്കൂളിനു മുൻപിൽ ഇറക്കിയിട്ടു ഞാൻ കോളേജിലേക് തിരിച്ചു.****** പതിവുപോലെ ഇന്നും ദേവയുടെ ചവിട്ടും കൊണ്ടാ ഞാൻ എണീറ്റത്. കണ്ണു തുറന്നു നോക്കുമ്പോ ഇളിച്ചോണ്ടു മുന്നിലുണ്ട്. “ന്താടാ കുട്ടി പിശാശ്ശേ………….? ” ഞാൻ കണ്ണുരുട്ടി. “ഏട്ടൻ അമ്പലത്തിൽ പോവാൻ നിൽക്കുവാ. ചേച്ചിയോട് വരുന്നുണ്ടോന്ന് ചോദിക്കാൻ പറഞ്ഞു.” “ഇതിനാണോടാ ദുഷ്ടാ നീ എന്റെ പുറം പള്ളിപ്പുറം ആക്കിയത്…………….. എട്ടനോട് നിൽക്കാൻ പറ ഞാൻ ഇപ്പൊ വരാം……………”

ഞാൻ വാഷ്‌റൂമിലേക് ഓടി. വേഗം തന്നെ റെഡിയായി താഴെ എത്തിയപ്പോൾ ഏട്ടനും ദേവയും തയ്യാറായി നിൽക്കുന്നുണ്ട്. ഞങ്ങൾ മൂന്നാളും കൂടി അമ്പലത്തിലേക്ക് പോയി. അധികം തിരക്ക് ഉണ്ടായിരുന്നില്ല. ഞങ്ങൾ വേഗം തൊഴുതിറങ്ങി. വീട്ടിൽ എത്തിയപ്പോൾ അച്ഛ പത്രം വായിച്ചു സിറ്റ്ഔട്ടിൽ തന്നെയുണ്ട്. ഞാൻ വേഗം പോയി അച്ഛയ്ക് ചന്ദനം തൊട്ടു കൊടുത്തു. “നിനക് ഇന്ന് കോളേജിൽ പോകണ്ടേ……..” “മ് വേണം………”

“എങ്കിൽ വേഗം തയ്യാറായി വാ. ഭക്ഷണം കഴിക്കാം.” രാവിലെയും രാത്രിയും എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്ന് അച്ഛയ്ക്ക് നിർബന്ധമാണ്. ഞാൻ വേഗം തന്നെ കോളേജിൽ പോകാൻ റെഡിയായെത്തി. ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോളാണ് ഏട്ടൻ പറഞ്ഞത് “ഞാൻ പുറത്തേക് പോകുന്നുണ്ട്. നിന്നെ ഞാൻ വിടാം……” ഇന്ന് ഒരുമിച്ചു ബസിൽ പോകാമെന്ന് ഇന്നലെ ഹൃദ്യയോട് പറഞ്ഞിരുന്നു. ഇനി അവളോട് വരുന്നില്ല എന്ന് വിളിച്ചു പറയാം.

“മ് ശരിയേട്ടാ……..” ഏട്ടനും ഞാനും കൂടി പോകാൻ ഇറങ്ങിയപ്പൊ ദേവയ്ക്കും ഞങ്ങളുടെ കൂടെ വരണം. പിന്നെ അവനെയും കൂട്ടി. അങ്ങനെ അവനെയും സ്കൂളിലാക്കിയിട്ടാണ് ഞങ്ങൾ പോയത്. കോളേജിൽ എത്തിയപ്പോൾ ഹൃദ്യയും ആരവും നവനീതും പുറത്തു തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവരെയും കൂട്ടി അകത്തേക്ക് നടക്കാൻ തുടങ്ങുമ്പോളാണ് പിന്നിൽ നിന്നും ഒരു വിളികേട്ടത്…………….. “ഇതാരണാവോ………….?????????? ”

തുടരും…

നിങ്ങൾ വായനക്കാരുടെ അഭിപ്രായമാണ് എനിക്ക് എഴുതാനുള്ള പ്രചോദനം. കഥയിലെ പോരായ്മകളും പറഞ്ഞു തരണേ…………..
സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാടു നന്ദി………. തുടർന്നും ഉണ്ടാകണം ട്ടോ..

രചന: നക്ഷത്ര നച്ചു

Leave a Reply

Your email address will not be published. Required fields are marked *