സ്വപ്നക്കൂട് – Part 4,Part 5,Part 6

രചന: നക്ഷത്ര നച്ചു

സ്വപ്നക്കൂട് – Part 3

“ഹായ്………. എന്നെ മനസിലായോ…………” “മ്…….. അന്ന്……. സ്കൂളിൽ……….” “ഹോ…. അപ്പോ ഓർമ്മയുണ്ടല്ലേ…………” “ആളെ ഓർമ്മയുണ്ട്……… പക്ഷേ പേരറിയില്ലാരുന്നു………..” ആ ചേട്ടൻ ഒന്നു ചിരിച്ചു. “ഓഹോ…… ഞാൻ സഞ്ജയ്. എല്ലാവരും സഞ്ജു എന്നു വിളിക്കും… പിന്നേ തന്റെ ഇന്നലത്തെ കവിത പൊളിച്ചൂട്ടോ…………. ” “താങ്ക്യൂ ചേട്ടാ……….”

“അന്നത്തെ സംഭവം മനസ്സിൽ വയ്ക്കണ്ടാട്ടോ……… അന്നു വേദനയെടുത്തപ്പോൾ എന്തൊക്കെയോ പറഞ്ഞു പോയതാ……… സോറി…….” “ഏയ് ……. ഞാനല്ലേ സോറി പറയേണ്ടത്…….” “അപ്പൊ ശരീട്ടോ…… ഞാൻ ചെല്ലട്ടെ……..” ആ ചേട്ടൻ ചിരിച്ചോണ്ടു പറഞ്ഞു. “ഹോ……. ഒരു സോറി പറഞ്ഞപ്പോളാ സമാധാനമായത്…….” ആ ചേട്ടൻ പോകുന്നതു നോക്കി ഞാൻ പറഞ്ഞു. “എങ്ങനേ……….” ആ തെണ്ടികൾ കളിയാക്കാൻ തുടങ്ങി. ഞങ്ങൾ ക്ലാസിലേക്ക് നടക്കാൻ തുടങ്ങവേ……. “ഡീ മൃദു……”

“ഇതാരാണാവോ………വീണ്ടും ” മനസ്സിൽ പറഞ്ഞു കൊണ്ടാണു തിരിഞ്ഞത്. ഒരു ചേട്ടന്റെ ഒപ്പം ബൈക്കിൽ വന്നിറങ്ങുന്ന മെറിൻ……. ഞങ്ങൾ മൂവരും പരസ്പരം നോക്കി……. “മക്കളേ ഇത് കാർത്തിക്. ഇവിടെ ബി.കോം സെക്കന്റ് ഇയർ……… ” “ഹായ്‌ ചേട്ടാ………..” ആരവും നവനീതും കൈ കൊടുത്തു. “കാർത്തി ഏട്ടാ…. ഇത് നവനീത്, മൃദുല, ഹൃദ്യ, ആരവ്. പ്ലസ് വൺ മുതലുള്ള എന്റെ ചങ്കുകളാ……..” “നിങ്ങളെ നമിച്ചു മക്കളേ…….. ഇത്രയും വർഷം എങ്ങനെ സഹിച്ചു ഇതിനെ……” “ദേ….. കാർത്തിയേട്ടാ വേണ്ടാട്ടോ……..” മെറി ചേട്ടനെ തല്ലാൻ പോയി. “എന്റെ വീടിന്റെ തൊട്ടടുത്താ ഏട്ടന്റെ വീട്. ഞങ്ങൾ ഒരു വീടു പോലെയാ……….. അതുകൊണ്ട് തന്നെ ഇനി മുതൽ എന്റെ സാരഥി കാർത്തിയേട്ടനാ……….”

“ഹോ….. ചേട്ടന്റെ ഒരു വിധി. ഇതിനുമാത്രം എന്ത് പാപമാ ചേട്ടൻ ചെയ്തത്……….” ആരവ് കിട്ടിയ അവസരം പാഴാക്കിയില്ല. “അതാ അനിയാ എനിക്കും അറിയാത്തെ…..” കാർത്തിയേട്ടനും മോശമല്ല…….. ഏട്ടനുമായി വേഗം തന്നെ കൂട്ടായീ… ഒരു പാവം ചേട്ടൻ. “നമുക്കു പിന്നെ കാണാം നിങ്ങൾ എന്നാൽ ക്ലാസിലേക്ക് വിട്ടോ…….” “മ്…..” ഞങ്ങൾ ക്ലാസിലേക്ക് നടന്നു. ഫസ്റ്റ് അവർ ജീവൻ സാറിന്റെ ക്ലാസ്സ് ആയിരുന്നു. ഞങ്ങൾ ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നു.

ഇന്റർവെൽ ആയപ്പോൾ ഞങ്ങൾ ക്യാന്റീനിലേക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ കാർത്തി ഏട്ടനും കുറച്ചു പേരും കൂടി അങ്ങോട്ടു വന്നു. കൂട്ടത്തിലെ ഒരാളെ കണ്ടതും എല്ലാരും എന്നെ ഒന്നു നോക്കി. “ഹായ്‌……….” “ഹായ് കാർത്തിയേട്ടാ…….” “ഫ്രണ്ട്സ് ഇത് എന്റെ ചങ്ക്സാട്ടോ ……….. ദീപക്, ജെറി, സഞ്ജയ്…” “ഡാ ഇത് മെറിൻ. എന്റെ വീടിനടുത്താണ്. ഇത് ഇവളുടെ വാനരപ്പടകളാ…… നവനീത്, ആരവ്, ഹൃദ്യ, മൃദുല ” “കാർത്തിയേട്ടാ മൃദുലയെ സഞ്ജയ് ചേട്ടനു പരിചയപെടുത്തേണ്ട……. അവരു തമ്മിൽ നല്ല പരിചയമാ………” ആരവ് ആക്കി പറഞ്ഞു.

തെണ്ടി ഇവിടെയും നാറ്റിക്കും……….. എനിക്കവനെ കൊല്ലാനാ തോന്നിയേ…… “ഏഹ്‌… ഇവരു തമ്മിൽ നേരത്തെ അറിയുമോ…… എങ്ങനെ…..” ജെറി ചേട്ടനാണ്. “ആഹാ…….. ഇത്ര ചങ്കസ് ആയിട്ടും അപ്പോ നിങ്ങൾക്ക് അതറിയില്ലേ……….” നവനീത് ചോദിച്ചു. “ഇല്ല……. ഇവൻ പറഞ്ഞിട്ടില്ല…… ” കാർത്തിയേട്ടൻ പറഞ്ഞു. “അതൊരു നീണ്ട കഥയാ ദീപക്കേട്ടാ……” മെറിൻ പറഞ്ഞു. “എങ്കിൽ പറഞ്ഞോ ഞങ്ങൾ നല്ലൊരു കഥ കേൾക്കാനുള്ള മൂഡിലാ…….” അവർ വിടാൻ ഭാവമില്ല……. ഞാൻ സഞ്ജു ചേട്ടനെ നോക്കി.. ആളും ആകെ പെട്ടിരിക്കുവാ. “ഡാ നിങ്ങൾക്ക് അത് ഞാൻ പിന്നെ പറഞ്ഞു തരാം….” സഞ്ജു ചേട്ടൻ പറഞ്ഞു. “വേണ്ടളിയാ…. . ഞങ്ങൾ ഇവരുടെ അടുത്തൂന്ന് കേട്ടോളാമേ……” ദീപാക്കേട്ടനാ.

“ഥതാണ്……..” ആ തെണ്ടികൾ ഇനി അത് പറയാതെ വിടില്ല. അവരാണേൽ കേൾക്കാനും റെഡിയായി ഇരിക്കുവാ… “അതേ കാർത്തി ഏട്ടാ സംഭവം കുറച്ചു നാൾ മുന്നേയാ നടന്നത്…….” മെറി പറഞ്ഞു തുടങ്ങി. “മറ്റുള്ളോരുടെ കഥ പറയാൻ എന്തൊരാക്രാന്തം……….” ഞാൻ ഇടയിൽ കയറി പറഞ്ഞു. “നീ മിണ്ടരുത്……..” ആരവ് എന്റെ തലയ്ക്കിട്ടു കൊട്ടി. പിന്നെ അവരെല്ലാം കൂടി അന്നത്തെ സംഭവം പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞു കൊടുത്തു. എല്ലാം കേട്ടിട്ട് ആ ചേട്ടന്മാർ ഇരുന്നു ഭയങ്കര ചിരി………

“എന്നാലും ഒന്നു തെന്നി വീണതിന്‌ ഇങ്ങനെ ചീത്ത പറയണ്ടായിരുന്നു സഞ്ജു………..” ദീപക്കേട്ടനാണ്. “അതുപിന്നെ അന്ന് ശരിക്കും വേദനയെടുത്തു. അപ്പോൾ പറഞ്ഞു പോയതാ………. അതിനു ഞാൻ സോറിയും പറഞ്ഞല്ലോ…….” “അതെപ്പോ……. അത് ഈ കഥയിൽ കെട്ടില്ലല്ലോ……… ” ജെറിച്ചേട്ടനാ. ഇവർക്കൊക്കെ ഇതെന്താണാവോ. മനുഷ്യനെ നാറ്റിച്ചേ അടങ്ങുകയുള്ളൂ. “അത് ഇന്നു രാവിലെയാ……. ” “ഓഹോ ഇതിനിടെ അതും നടന്നോ……….” അവർക്ക് സഞ്ജു ചേട്ടനെ വിടാൻ ഉദ്ദേശമില്ല. “ഡാ അത് ഇന്നലെ ഇവളൊരു കവിത ചൊല്ലിയിരുന്നു. ഇന്ന് രാവിലെ കണ്ടപ്പോൾ അത്‌ നന്നായിരുന്നു എന്ന് പറയാൻ പോയതാ…….. കൂട്ടത്തിൽ ഒരു സോറിയും പറഞ്ഞു….” “എപ്പോ കവിത ചൊല്ലീന്ന്……….” കാർത്തിയേട്ടൻ.

 

“അത് ഇന്നലെ രാവിലെ ആ ചേട്ടന്മാർ റാഗ് ചെയ്തപ്പോൾ………….” ഞാൻ പറഞ്ഞു. “ഇവനെങ്ങനാ ആ കറക്റ്റ് സമയത്തു തന്നെ അവിടെ എത്തിയേ…………” “മ്.. .. മ്……. നടക്കട്ടെ നടക്കട്ടെ…….” “ഞങ്ങൾ വഴിയേ പിടിച്ചോളാട്ടോ………..” അവര് സഞ്ജു ചേട്ടനെ ഇട്ടു വാരുവാണ്. “ഡാ………ഒന്നു ചുമ്മാ ഇരിയെടാ…..” സഞ്ജു ചേട്ടൻ കെഞ്ചി പറഞ്ഞു. അങ്ങനെ കുറച്ചു കഴിഞ്ഞു ഞങ്ങൾ എല്ലാവരും ക്ലാസ്സിലേക് പോയി. ബ്രേക്ക് ടൈമിൽ അവരെ പിന്നെയും കണ്ടു. പെട്ടന്നു തന്നെ അവരുമായി കൂട്ടായി. പാവം ചേട്ടന്മാർ. സീനിയേഴ്സ് ആണെന്ന് തോന്നുകയേയില്ല. അതിന്റെ ഒരു ജാഡയുമില്ല. വൈകിട്ട് എന്നെയും ഹൃദ്യയേം ബസ് കയറ്റി വിട്ടിട്ടാണ് അവരെല്ലാം പോയത്.

വീട്ടിലെത്തി അന്നത്തെ വിശേഷങ്ങൾ എല്ലാവരോടും പറയാൻ തിരക്കായിരുന്നു. അന്നു കൂട്ടിയിടിച്ച ചേട്ടനെ കണ്ടതും അവരുമായി കൂട്ടായതും ഒക്കെ പറഞ്ഞപ്പോൾ നന്ദേട്ടനും ദേവയും ഭയങ്കര ചിരി. പിന്നെ ദേവകുട്ടനോട് കുറേ നേരം അടിയുണ്ടാക്കി. അവസാനം അവൻ കരഞ്ഞപ്പോൾ നന്ദേട്ടന്റെ കയ്യിൽ നിന്നും വഴക്കുകേട്ടപ്പോൾ ശരിക്കും സമാധാനമായീ……. ********* ദിവസങ്ങൾ ശരവേഗത്തിൽ കടന്നു പോയി. സഞ്ചുവേട്ടനും കൂട്ടുകാരും ഇപ്പൊ ഞങ്ങളുടെയും കട്ട ചങ്ക്സാണ്. ഇപ്പൊ ഞങ്ങൾ ഒൻപതു പേരായി ഒരു ഗ്യാങ്ങിൽ.

ഒഴിവുസമായങ്ങളിൽ ഞങ്ങളെല്ലാം ക്യാമ്പസിലെ ഒരു വാകമരച്ചോട്ടിൽ ഒത്തുകൂടും. ഞങ്ങളുടെ താവളമാണ് ആ മരച്ചോട്……….. എല്ലാവരും കൂടി ഒത്തുചേർന്നാൽ പിന്നെ ഒരു ബഹളമാണ്……… ഞങ്ങളുടെ തല്ലു പിടുത്തവും കത്തിയടിയും, പാട്ടും ഒക്കെയായി ആകെയൊരു തകർപ്പ്. ഞാനും ദീപക്കേട്ടനുമാണ് പാട്ടുകാർ…………. ചിലപ്പോൾ ഹൃദ്യയുടെ ഡാൻസും കാണും………..

കൂട്ടത്തിൽ ഇത്രയും ആൺ തരികൾ ഉള്ളത് കൊണ്ടാവണം ഞങ്ങൾക്ക് അധികം പൂവാലശല്യം ഒന്നും നേരിടേണ്ടി വന്നിട്ടില്ല………….. അഥവാ അങ്ങനെ ആരെങ്കിലും വന്നാൽ തന്നെ വരുന്നവനെ എല്ലാരും കൂടി പഞ്ഞിക്കിടും………………

അങ്ങനെയിരിക്കെ ഒരുദിവസം……………. ഞാൻ ഒരു ബുക്ക് എടുക്കാൻ ലൈബ്രറിയിലേക്ക് പോവുകയായിരുന്നു. ഞാൻ തനിച്ചേ ഉണ്ടായിരുന്നുള്ളു……………. ലൈബ്രറി എത്താറായപ്പോളാണ് എന്നെ തന്നെ നോക്കി കൊണ്ട് മുന്നിൽ നിൽക്കുന്ന ആളെ ഞാൻ കണ്ടത്…………. ഒരു നിമിഷം വിറച്ചുപോയി ഞാൻ…………!!!!!!!!!!

തുടരും….

സ്വപ്നക്കൂട് – Part 5

സ്വപ്നക്കൂട് – Part 6

രചന: നക്ഷത്ര നച്ചു

Leave a Reply

Your email address will not be published. Required fields are marked *