സ്വപ്നക്കൂട് – Part 6

രചന: നക്ഷത്ര നച്ചു

സ്വപ്നക്കൂട് – Part 4

സ്വപ്നക്കൂട് – Part 5

“എ……….. എന്താ നീ പറഞ്ഞേ………” കേട്ടത് എനിക്ക് വിശ്വസിക്കാനായില്ല. “അതേ സഞ്ചുവേട്ടാ…………. എന്റെ ………എന്റെ കല്യാണം ഉറപ്പിച്ചു……….” ഞാൻ ചുറ്റിലും നോക്കി……….. .. എല്ലാവരും ഞെട്ടിയിരിക്കുവാ………. “എന്നിട്ട് നീ എന്താ ഇതുവരെ ഞങ്ങളോട് ഇതു പറയാതിരുന്നേ………” ഹൃദ്യ ചോദിച്ചു. “ഇതൊന്നും പറയാനും മാത്രമുള്ള ബന്ധമൊന്നും നമുക്കിടയിൽ ഇല്ലേ മൃദൂ……….” മെറിനാണ്. “അതോ ഞങ്ങളൊന്നും നിനക്കിപ്പോ ആരുമല്ലാതായോ……….” നവനീതും ദേഷ്യത്തിലാണ്………. കേട്ട വാർത്തയുടെ ഞെട്ടൽ കൊണ്ടാണോ അവന്മാർ മാത്രം ഒന്നും മിണ്ടുന്നില്ല…………… “അത്……… ഞാൻ…….. ഞാനൊന്നു പറയട്ടെ……..”

“എന്താണെന്നു വച്ചാൽ വായ തുറന്നു പറയടീ…………….” ആരവ് ഒച്ചയെടുത്തു. “എനിക്കും ഒന്നും അറിയില്ലാരുന്നു…………. ഇന്നലെ ഞാൻ കോളേജിൽ നിന്നും ചെന്നപ്പോളാ അച്ഛ എന്നോട് പറയുന്നത്…………… അച്ഛയുടെ ഏതോ ഒരു സുഹൃത്തിന്റെ മകനാണെന്നാ പറഞ്ഞെ………….. അവരെല്ലാം ഉറപ്പിച്ചുവെന്ന്………….. എനിക്ക് പറ്റില്ലാന്നു പറയാൻ കഴിഞ്ഞില്ല………….. പിന്നേ സഞ്ചുവേട്ടനു ഇങ്ങനെ ഒരു ഇഷ്ടമുണ്ടെന്ന് എനിക്ക് അറിയില്ലാരുന്നു…………….” അതു കേട്ടതും ഞാൻ അവളെ ഒന്ന് നോക്കി……………. പലതവണ പറയാതെ പറഞ്ഞതല്ലേ ഞാൻ………….. എന്നിട്ടും………….. അവളെന്നെ മനസിലാക്കുമെന്നു കരുതി…………… ഈ ഇഷ്ടം അവൾക്കും ഉണ്ടാകുമെന്ന് കരുതി……………..

“എല്ലാം നിങ്ങളോടു പറയാനാ ഞാൻ വന്നത്………….. പക്ഷേ………. അതിനു മുൻപ് ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ല…………..” അവളുടെ സ്വരം ഇടറിയിരുന്നു. കണ്ണൊക്കെ നിറഞ്ഞു…….. പിന്നെ ഒന്നും കേൾക്കാൻ നിന്നില്ല…………. ഞാൻ അവിടുന്നിറങ്ങി നടന്നു………. “സഞ്ജു ………….. ടാ…….” അവന്മാരുടെ വിളി കാര്യമാക്കാതെ ഞാൻ വണ്ടിയുമെടുത്തു പുറത്തേക്ക് പാഞ്ഞു…….. കേട്ടതൊന്നും സത്യമാകാതെ ഇരുന്നെങ്കിൽ……………… ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല.******* കേൾക്കാൻ ഒരുപാടു കൊതിച്ചിരുന്ന വാക്കുകളാണ് ഇപ്പൊ കേട്ടത്…….. പക്ഷേ എനിക്കിപ്പോ ഇങ്ങനെ പറയാനേ കഴിയുമായിരുന്നുള്ളൂ…………..

ഞാൻ അവരെ നോക്കിയപ്പോൾ എല്ലാവരും ദേഷ്യത്തിലാണ്………. എന്നെ നോക്കുന്നു പോലുമില്ല…………. എനിക്കാകെ കരച്ചില് വരുന്നുണ്ടായിരുന്നു……. ഏട്ടന്മാർ മാത്രം എന്റെ കൂടെ നിന്നു……… “സാരമില്ലെടാ….. .. നമുക്ക് എല്ലാം ശരിയാക്കാം………..” ജെറിച്ചായൻ പറഞ്ഞു. “നീ ഇങ്ങനെ വിഷമിക്കാതെ…………. എല്ലാം നല്ലതിനാകും……….” കാർത്തിയേട്ടനും എന്നെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്.

മെറിയും ഹൃദ്യയും എന്നെ നോക്കുന്നു പോലുമില്ല………… ദീപുവേട്ടനെ നോക്കിയപ്പോൾ ‘ഒന്നുമില്ലെന്ന്’ കണ്ണടച്ച് കാണിച്ചു.******* നേരേ വീട്ടിലേക്ക് തന്നെയാണ് പോയത്……… എത്തിയതും ബൈക്ക് സ്റ്റാന്റിലിട്ടു അകത്തേക്ക് പാഞ്ഞു………. മനസ്സാകെ കലങ്ങി മറിയുകയാണ്……………. ഒരു ദിവസം മുമ്പ് പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ തനിക്കവളെ നഷ്ടമാവില്ലായിരുന്നു……………. കണ്ട നാളുമുതൽ മനസ്സിൽ കൊണ്ടു നടന്നിട്ട് ………. ഒരു നിമിഷം കൊണ്ട് അവളെ കിട്ടില്ലെന്നറിഞ്ഞപ്പോൾ സഹിക്കാൻ പറ്റുന്നില്ല………… ഒന്ന് പൊട്ടിക്കാരയാൻ മനസ്സ് വെമ്പുന്നുണ്ട്……………. വീട്ടിൽ ആരെയും കാണുന്നില്ല…………. അമ്മ പുറത്തു പോകുമെന്ന് പറഞ്ഞിരുന്നു…….. അവളും കൂടെ പോയിട്ടുണ്ടാവും……… അത് ഒരു കണക്കിനു നന്നായി………. എങ്ങാനും കരഞ്ഞു പോയാലും ആരും അറിയില്ലല്ലോ…………..

നേരേ റൂമിലെത്തി…………. വാതിൽ വലിച്ചടച്ചു കട്ടിലിലേക്ക് മറിഞ്ഞു……….********* സഞ്ചുവേട്ടൻ പോയപ്പോൾ മുതൽ അവരാരും എന്നോടും എന്റെ കൂടെ നിൽക്കുന്നത് കൊണ്ട് ഏട്ടന്മാരോടും മിണ്ടുന്നതെയില്ല………… ഒന്നു രണ്ടു വട്ടം ഞാൻ മിണ്ടാൻ പോയപ്പോൾ എല്ലാ എണ്ണവും മുഖം തിരിച്ചിരുന്നു…………. എനിക്ക് ശരിക്കും സങ്കടം വന്നു………….. ഞാൻ എന്ത് ചെയ്തിട്ടാ എല്ലാരും എന്നോടിങ്ങനെ…………. അപ്പോളാണ് ജെറിച്ചായനു ഒരു കാൾ വന്നത്. സംസാരിച്ചു കഴിഞ്ഞു ദീപുവേട്ടനും ജെറിച്ചായനും കാർത്തിയേട്ടനും കൂടി മാറിനിന്ന് എന്തൊക്കെയോ പറയുന്നത് കണ്ടു…………… കുറച്ചു കഴിഞ്ഞു കാർത്തിയേട്ടൻ വന്നു പറഞ്ഞു “നമുക്കൊന്ന് ബീച്ചിൽ വരെ പോകാം…………”

അത് കേട്ടതും എല്ലാത്തിന്റെയും കലിപ്പ് പിന്നെയും കൂടി. “കൂട്ടത്തിലൊരാൾ ഇത്രയും വിഷമിച്ചു ഇവിടുന്ന് ഇറങ്ങി പോയപ്പോൾ തന്നെ ബീച്ചിൽ പോണോ കാർത്തിയേട്ടാ…………..” ഹൃദ്യ ചോദിച്ചു. “വേണം………..” “അതു വേണ്ട കാർത്തിയേട്ടാ………” നവനീത് പറഞ്ഞു. “അവിടെ വരെ പോയേ പറ്റു………….. ഇനി ആരൊക്കെ വന്നാലും ഇല്ലേലും ഞങ്ങൾ പോകും………..” ദീപുവേട്ടനും പറഞ്ഞു. “പോണവരൊക്കെ പൊക്കോ……….. ഞങ്ങളില്ല………..” ആരവും പറഞ്ഞു. ഞാൻ ജെറിച്ചായനെ നോക്കിയപ്പോൾ എന്നെ കണ്ണിറുക്കി കാണിച്ചു……….. ഞാൻ ഒന്ന് പുഞ്ചിരിച്ചു………. “ഞാനും ഇവരുടെ ഒപ്പം പോകുവാ………..” ഞാൻ പറഞ്ഞതും അവന്മാർ എന്നെ കൊന്നില്ലെന്നേയുള്ളു……. “ആ പോടീ ……….. നീ പോ…….. നിനക്ക് വിഷമിക്കേണ്ട ആവശ്യം ഒന്നുമില്ലല്ലോ………… ഞങ്ങൾ ഒന്നും നിനക്ക് ആരുമല്ലല്ലോ……………..” മെറി പൊട്ടിത്തെറിച്ചു.

അവസാനം കുറേ ബലം പിടിച്ചു എല്ലാത്തിനെയും പിടിച്ചു വലിച്ചെന്നപോലെ ഞങ്ങൾ ബീച്ചിലേക്ക് പോയി……… അവിടെ എത്തിയിട്ടും ആർക്കും ഒരു മാറ്റവുമില്ല………… അവർ നാലു പേരും ഒരിടത്തു മാറിയിരുന്നു. ഞങ്ങൾ കുറെ മിണ്ടാൻ ശ്രമിച്ചെങ്കിലും അവരു ഞങ്ങളെ മൈൻഡാക്കുന്നേയില്ല…………. പിന്നെ ഞങ്ങളും മിണ്ടാൻ പോയില്ല.

ഞങ്ങളും കുറച്ചു മാറിയിരുന്നു. ജെറിച്ചായൻ ഫോണിൽ തൊണ്ടിക്കോണ്ട് ഇരിപ്പുണ്ട്…….. കുറച്ചു കഴിഞ്ഞപ്പോൾ നവനീതിന്റെ ഫോണിൽ മെസേജ് ട്യൂൺ കേട്ടു………. അവൻ ഫോണെടുത്തു നോക്കി……… മെസേജ് വായിച്ചു അവൻ ചെറുതായി ഞെട്ടിയെന്നു തോന്നുന്നു. അവൻ അവരെയും അത് കാണിച്ചു കൊടുക്കുന്നുണ്ട്…………… അത് വായിച്ചതും നാലും പേരും ഒന്നും മനസിലാകാതെ ഞങ്ങളെ നോക്കി…………..*******

കുറച്ചു നേരം കിടന്നപ്പോൾ ചെറിയൊരു ആശ്വാസം………. ഒന്നു മുഖം കഴുകാൻ വാഷ് റൂമിലേക്ക് പോകാൻ തുടങ്ങവേയാണ് വാതിലിൽ എന്തോ പേപ്പർ ഒട്ടിച്ചിരിക്കുന്നത് കണ്ടത്………. ഇതെന്താ ഞാൻ പോയപ്പോ ഇങ്ങനെ ഒന്ന് ഇവിടെ ഉണ്ടായിരുന്നില്ലല്ലോ………..മനസ്സിൽ ചിന്തിച്ചുകൊണ്ടാണ് പോയി നോക്കിയത്…………

“ഒരുപാടു വിഷമമായി എന്നെനിക്ക് അറിയാം…….. വേഗം ടെറസ്സിലേക്ക് ചെല്ലു………. അവിടെ ഒരു സർപ്രൈസ് കാത്തിരിപ്പുണ്ട്………….” ഇതാണ് അതിൽ എഴുതിയിരിക്കുന്നത്………. ഇതെങ്ങനെ ഇവിടെ……….. ആരാകും ഒട്ടിച്ചത്……. ഇനി ടെറസ്സിൽ എന്തായിരിക്കും ………. ഏതായാലും പോയി നോക്കാം ………. പലവിധ ചിന്തയോടെ ഞാൻ ടെറസ്സിലേക്ക് ഓടി. അവിടെ എത്തിയപ്പോൾ വാതിലിൽ അടുത്ത കുറിപ്പ്……… ” വാട്ടർ ടാങ്കിനു പിന്നിൽ ചെല്ലുക……..” ഞാൻ അവിടേക്ക് പോയി……… “മിന്നൂട്ടിയുടെ റൂമിലെ ബുക്ക് ഷെൽഫ് നോക്കുക” അടുത്ത കുറിപ്പ് അവിടെ ഉണ്ടാരുന്നു……….. ആകാംഷയോടെയാണ് ഞാൻ മിന്നൂട്ടിയുടെ റൂമിൽ കയറിയത്………… ബുക്ക് ഷെൽഫ് ആകെ അരിച്ചു പെറുക്കി……….. അവിടെ അതാ അടുത്ത കുറിപ്പ്………. എനിക്ക് ശരിക്കും ദേഷ്യം വന്നു തുടങ്ങി………. ഞാൻ അത് തുറന്നു നോക്കി………

“ദേഷ്യം വന്നു തുടങ്ങി അല്ലേ…………. അവസാനമായി ഗസ്റ്റ് റൂമിലെ ഷെൽഫിൽ നോക്കുക” എന്നെ വട്ടാക്കുകയാണ് എന്നുറപ്പായി………. ഇതിനി എവിടുന്നാണെന്നും കൂടി അറിയണം……… ആ കുട്ടി പിശാശാണെങ്കിൽ ഇന്നവളുടെ അവസാനമാ…………. എന്തായാലും അവസാനമായി ഗസ്റ്റ് റൂം കൂടി നോക്കാം…… മനസ്സിൽ വിചാരിച്ചു കൊണ്ട് ഞാൻ അവിടേക്ക് പോയി…. അവിടെ ആകെ തപ്പിയപ്പോൾ അടുത്ത കുറിപ്പും കിട്ടി……….. “സങ്കടമൊക്കെ മാറി ഇപ്പൊ ആകെ ദേഷ്യം ആയല്ലേ………… അപ്പൊ ഇനി വേഗം റൂമിലേക്ക് വിട്ടോ……… സർപ്രൈസ് ഒന്നുമില്ലാട്ടോ………….” ഒപ്പം ഒരു ചിരിക്കുന്ന സ്മൈലിയും വരച്ചു വച്ചിരിക്കുന്നു. എനിക്ക് ആകെ ദേഷ്യം വന്നു. കയ്യിലിരുന്ന പേപ്പർ ഞാൻ ചുരുട്ടി കൂട്ടി എറിഞ്ഞു…….. ഇതാ കാന്താരിയുടെ പണി തന്നെയാ……… ഇന്നിങ്ങോട്ട് വരട്ടേ……… അവൾക്കിട്ടുള്ളത് ഞാൻ കൊടുക്കുന്നുണ്ട്…………. ഞാൻ തിരിച്ചു എന്റെ റൂമിലേക്ക് പോയി. ദേഷ്യവും സങ്കടവും ഒക്കെ കാരണം ഞാൻ വല്ലാത്തൊരു അവസ്ഥേലാരുന്നു……… റൂമിൽ എത്തി വാതിൽ തുറന്നു അകത്തു കയറിയതും കണ്ട കാഴ്ച്ച ………………..

……………….. കട്ടിലിൽ ഒരു പിങ്ക് കളർ ടെഡി ബിയർ ഇരിക്കുന്നു. അതിന്റെ നടുഭാഗത്തായി ഹാർട്ട് ഷെയ്പ്പിൽ ‘ഐ ലവ് യൂ’ എന്ന് എഴുതിയിട്ടുണ്ട്……………. അടുത്തു തന്നെ റെഡ് റോസിന്റെ ഒരു ബൊക്കെ……… ഒപ്പം ഒരു ഗ്രീറ്റിംഗ് കാർഡും………. വളരെ ആകാംഷയോടെ ഞാൻ ആ കാർഡ് തുറന്നു………. “എന്റെ മാത്രം സഞ്ചുവേട്ടന്……………… ഒത്തിരി സ്നേഹത്തോടെ………………..” വേറൊന്നും അതിലില്ല………… കണ്മുന്നിൽ കാണുന്നത് ഒന്നും വിശ്വസിക്കാനാവാതെ സ്തംഭിച്ചു നിൽക്കുവാണ് ഞാൻ………….. ഇതെന്തായാലും മിന്നൂട്ടി അല്ല…………. കാർഡിലെ കൈയക്ഷരം അവളുടെ അല്ല. തന്നെയുമല്ല ഇത്രയും ക്യാഷ് മുടക്കി എനിക്കിട്ട് അവളേതായാലും പണി തരില്ല…………….

എന്നാലും ഇത് എവിടുന്നാരിക്കും………….. ഇനി അവന്മാർ ആരിക്കുമോ………… അപ്പോ ആ കുറിപ്പുകളൊക്കെ വച്ചത്………………. ഒന്നും മനസിലാകുന്നില്ലല്ലോ………….. ഓരോന്ന് ആലോചിച്ചു കൊണ്ട് ഞാൻ ആ ബൊക്കെ കയ്യിലെടുത്തു………….. പെട്ടന്നാണ് മൊബൈലിൽ മെസേജ് നോട്ടിഫിക്കേഷൻ ട്യൂൺ കേട്ടത്……… ഞാൻ വേഗം ഫോൺ എടുത്തു നോക്കി………. ഞങ്ങളുടെ ഗ്യാങിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ആണ്…….. ജെറിയുടെ മെസേജ്……………. ഞാനത് വായിച്ചു നോക്കി…….. അത് വായിച്ചതും ഞാൻ ആകെ ഷോക്കായി പോയി……………. ഞാൻ വേഗം ബൈക്കിന്റെ ചാവിയും എടുത്തു പുറത്തേക്ക് പാഞ്ഞു………..!!!!!!!!!!!!!!

തുടരും….

 

രചന: നക്ഷത്ര നച്ചു

Leave a Reply

Your email address will not be published. Required fields are marked *