സ്വപ്നക്കൂട് Part – 8

രചന: നക്ഷത്ര നച്ചു

സ്വപ്നക്കൂട് Part – 7

ഞങ്ങളുടെ ഞെട്ടൽ ഒരു ചിരിയായി മാറാൻ അധികം സമയം വേണ്ടിവന്നില്ല. “ഡാ……..ഓടിക്കോ………” ജെറിച്ചായന്റെ അലർച്ചയും ഓട്ടവും ഒപ്പം കഴിഞ്ഞു……. പിന്നാലെ കാർത്തിയേട്ടനും ദീപുവേട്ടനും……… മൂന്നെണ്ണത്തിന്റെയും പിറകേ സഞ്ജുവേട്ടനും……… “ഡാ അവിടെ നിക്ക്………… കിട്ടാനുള്ളതൊക്കെ കയ്യോടെ വാങ്ങിയാൽ കിട്ടുന്നതിന്റെ എണ്ണം കുറയും……….” ഓട്ടത്തിനിടയിൽ സഞ്ജുവേട്ടൻ വിളിച്ചു പറയുന്നുണ്ട്.. “സഞ്ജുവേട്ടാ ഞങ്ങളുമുണ്ട്……….” നോക്കുമ്പോ ദാ… ആരവും നവനീതും സഞ്ജുവേട്ടനെ സഹായിക്കാൻ ഓടുന്നു……

ആ കടൽത്തീരം മുഴുവൻ മൂന്നാളെയും ഇട്ടോടിക്കുന്നുണ്ടവർ……….. ഞാൻ അതെല്ലാം നോക്കി ഒരു ചിരിയോടെ നിൽക്കവേയാണ് എന്റെ പുറത്താരോ ശക്തിയായി ഇടിച്ചത്…………. “അമ്മേ………..” ഞാൻ അലറിപോയി. നോക്കുമ്പോ അവളുമാരാണ്………. എനിക്കിട്ടുള്ളത് തരാൻ റെഡിയായി നിക്കുവാ…………….പിന്നെ ഒന്നും നോക്കിയില്ല…………….. ഞാൻ ഓടി………..പിന്നാലെ അവരും……..********* എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ആ തെണ്ടികളെ കൊല്ലാനാ തോന്നിയത്………… കുറച്ചു സമയം കൊണ്ട് ഞാൻ അത്രക്കും വിഷമിച്ചു പോയി……………. മനുഷ്യനെ കൊല്ലാക്കൊല ചെയ്തിട്ട് ഇരുന്നു ചിരിക്കുന്നു…………….. അവന്മാരെ കുറേയിട്ടോടിച്ചു കൊടുക്കാനുള്ളതൊക്കെ കൊടുത്തിട്ട് തിരിഞ്ഞു നോക്കിയപ്പോളാ മൃദുനെ അവളുമാർ ഇട്ടോടിക്കുന്നത് കണ്ടത്………….

അവൾക്കും കിട്ടി അവശ്യത്തിനുള്ളത്…………. കണ്ടപ്പോൾ സങ്കടം തോന്നിയെങ്കിലും എനിക്കിട്ട് തന്ന പണിയെക്കുറിച്ചോർത്തപ്പോൾ രണ്ടെണ്ണം കിട്ടുന്നത് നല്ലതാണെന്ന് തോന്നി…….. അങ്ങനെ കുറേ നേരത്തെ തല്ലിനും ബഹളത്തിനുമൊടുവിൽ ഞങ്ങളെല്ലാവരും ആ മണലിൽ തളർന്നിരുന്നു………… എല്ലാവരും നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു…………. “എന്തായാലും ഈ ദിവസം ഇവൻ ഈ ജന്മത്തു മറക്കില്ല…………” ജെറിയാണ്. “ആഹ്………. ഈ ദിവസമോർത്തു പിന്നീട് പശ്ചാത്തപിക്കേണ്ടി വരാതിരുന്നാൽ മതിയാരുന്നു…………..” നവനീത് പറഞ്ഞു. “അതെന്താടാ നീ അങ്ങനെ പറഞ്ഞത്…………”

“അല്ലാ………. ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ കിട്ടിയ പണി ഇതാ……….. അപ്പോ ഇതിനേ കെട്ടിയാൽ എന്താകുമോ…….. എന്തോ……….” “ആഹ്………. എനിക്കും അങ്ങനൊരു പേടി ഇല്ലാതില്ലളിയാ………” ഞാൻ പറഞ്ഞു നിർത്തിയതും അവളെന്റെ പുറത്തിനിട്ടു തന്നെ തന്നു ഒരെണ്ണം……….. “ആഹ്……. അമ്മാ……….. ഈ പിശാശ് എന്നെ ഇപ്പോ തന്നെ കൊല്ലുമെന്നാ തോന്നുന്നേ………………ടീ……………” ഞാൻ എണീറ്റപ്പോളേക്കും അവൾ ഓട്ടം കഴിഞ്ഞു………….. ഞാൻ പിറകെയും. “ടീ…….. അവിടെ നിക്കുന്നതാ നിനക്ക് നല്ലത്…………. എന്റെ കയ്യിൽ കിട്ടിയാൽ നിനക് നല്ലതു കിട്ടുമേ……………..”

എവിടെ കിട്ടാൻ……………. ഇവള് പി ടി ഉഷേടെ ബന്ധു വല്ലതുമാണോ……………. അമ്മാതിരി ഓട്ടമായിരുന്നു…………….. കുറേ നേരത്തേ ഓട്ടത്തിനൊടുവിൽ ഞാനാ മണലിൽ തളർന്നിരുന്നു………….. എന്റെ അടുത്തായി അവളും വന്നിരുന്നു………….. കുറച്ചു നേരം ഞാൻ അവളെ തന്നെ നോക്കിയിരുന്നു……………. “മ്…… ന്തേ ഇങ്ങനെ നോക്കുന്നേ………..” “ഏയ്……. ഒന്നുമില്ല……………” “ഒരുപാട് സങ്കടമായോ…………..”

“മ്………. കണ്ടനാളു മുതൽ മനസ്സിൽ കൊണ്ടു നടന്നിട്ട് ഒരു നിമിഷം കൊണ്ട് നിന്നെ നഷ്ടപ്പെട്ടെന്നു വിചാരിച്ചു……………” “സോറീട്ടോ…………… ഞങ്ങൾ ഒരു തമാശയ്ക്………..” “ഏയ് അതൊന്നും കുഴപ്പോല്ല……….” “ഇപ്പൊ സന്തോഷായോ…………..” “മ് ……….. ഒരുപാട്………”അവളെന്റെ ചുമലിലേക്ക് തല ചായ്ച്ചിരുന്നു………………. നടന്നതൊന്നും ഇപ്പോളും വിശ്വസിക്കാൻ പറ്റണില്ല………….. നഷ്ടപ്പെട്ടു എന്നു തന്നെയാണ് കരുതിയത്…………… എന്നാൽ ഇപ്പോൾ ഇവൾ എന്റേതു മാത്രമായിരുന്നു…………….. ഈ നെഞ്ചിലെ തുടിപ്പ് അവസാനിക്കും വരെ അതിനി അങ്ങനെ തന്നെ ആയിരിക്കും…………..

കുറച്ചു നേരം ഞങ്ങളാ ഇരിപ്പിരുന്നു……….. പെട്ടന്നാണ് മഴ ചാറാൻ തുടങ്ങിയത്………….. ********* സഞ്ജുവേട്ടന്റെ തോളിൽ തല ചായ്ച്ചു എത്ര നേരം ഇരുന്നെന്നറിയില്ല……….. പെട്ടന്നാണ് മഴ പെയ്യാൻ തുടങ്ങിയത്…………….. എന്റെ മനസ്സിലെ സന്തോഷം മഴയായ് പെയ്ത് ഇറങ്ങിയതുപോലെ…………… കാലം തെറ്റി പെയ്ത മഴയിൽ നിന്നും രക്ഷപെടാൻ എല്ലാവരും ഓടിയപ്പോൾ ഞാൻ മാത്രം ആ മഴ നന്നായി ആസ്വദിച്ചു……………. ആവോളം നനഞ്ഞു…………… എല്ലാവരും ഓടി ഒരു മരച്ചുവട്ടിൽ കയറി നിന്നു………….. എന്റെ മഴ പ്രാന്ത് അറിയാമെങ്കിലും കയറി നിൽക്കാൻ അവരെല്ലാവരും പറയുന്നുണ്ട്…………… എവിടേ ഞാൻ കേക്കുമോ…………. മാറി നിന്ന സഞ്ജുവേട്ടനെയും വലിച്ചിറക്കി……….. ആവശ്യത്തിനു നനച്ചു…………..

“ടീ……….. നിനക്കെന്താ പ്രാന്തായോ…………..” “മ്….. മഴ എനിക്ക് ശരിക്കുമൊരു പ്രാന്താ…….” “അതെനിക്ക് നന്നായിട്ട് അറിയാമല്ലോ………” “പിന്നെ എന്തിനാ പിന്നേയും ചോദിച്ചേ………..” “ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ലാരുന്നു……….” “ഈ………” ഞാനൊന്ന് ഇളിച്ചു കൊടുത്തു……

മഴ കുറച്ചൊന്നു തോർന്നപ്പോൾ ഞങ്ങൾ തിരിച്ചു പോകാൻ തുടങ്ങി………… എല്ലാവരും ആകെ നനഞ്ഞിരുന്നു……….. ഈ കോലത്തിൽ ബസിൽ പോകാൻ പറ്റാത്ത കൊണ്ട് എന്നെയും ഹൃദ്യയേയും സഞ്ജുവേട്ടനും കാർത്തിയേട്ടനും വീട്ടിൽ ആക്കിത്തരാമെന്നു പറഞ്ഞു………. മെറി ഇന്ന് ദീപുവേട്ടന്റെ ഒപ്പം പൊക്കൊള്ളാമെന്നു പറഞ്ഞു. ********* വീട്ടിൽ എത്തിയപ്പോൾ നന്ദേട്ടനും അമ്മയും വരാന്തയിൽ തന്നെ ഉണ്ടായിരുന്നു……….. “ഇതെന്താടീ……. ആകെ നനഞ്ഞല്ലോ……..” “അത് അമ്മയുടെ ഈ മോൾക്ക് മഴ കണ്ടപ്പോൾ ചെറിയൊരു പ്രാന്ത് ഇളകിയതാ……………” “ഈ പെണ്ണിന്റെ ഒരു കാര്യം……….. മോനെയും ആകെ നനച്ചല്ലേ………. കയറി ഇരിക്ക്……… അമ്മ ടവ്വൽ എടുത്തിട്ട് വരാം…” അമ്മ അകത്തേക്ക് പോയി.

ഇവരെല്ലാവരും ഇടയ്ക് വീട്ടിൽ വന്നിട്ടുള്ളതിനാൽ ഇവിടെ എല്ലാർക്കും എന്റെ വാനരപ്പടയെ ശരിക്കറിയാം.. അമ്മ പോയതും ‘ എന്തുവാടീ’ എന്ന രീതിയിൽ നന്ദേട്ടൻ എന്നെ ഒന്ന് നോക്കി…….. ഞാൻ കണ്ണുരുട്ടി കാണിച്ചു. നന്ദേട്ടനറിയാം സഞ്ജുവേട്ടന്റെ കാര്യം. എന്റെ മനസ്സിൽ ഒരു ഇഷ്ടം തോന്നിയപ്പോൾ തന്നെ ഞാൻ പറഞ്ഞത് നന്ദേട്ടനോടാരുന്നു……………… എല്ലാം കേട്ടിട്ട് നന്ദേട്ടൻ ഒന്നേ പറഞ്ഞുള്ളു “അച്ഛയും അമ്മയും ഒരിക്കലും വേദനിക്കേണ്ടി വരരുത്…………… അവരെ സങ്കടപെടുത്തുന്ന ഒരു തീരുമാനവും മോളെടുക്കരുത്…….” “ഇല്ലേട്ടാ………… ആരെയും വേദനിപ്പിച്ചുകൊണ്ടുള്ള ഒരു കാര്യവും ഞാൻ ചെയ്യില്ല…………. സഞ്ചുവേട്ടന്റെ താലി ഞാൻ കഴുത്തിൽ അണിയുമെങ്കിൽ അത് എല്ലാവരുടെയും മനസ്സ് നിറഞ്ഞുള്ള ആശീർവാദത്തോടെ മാത്രമാരിക്കും………….”

“മ്………… അതുമതി. അച്ഛയോടും അമ്മയോടും ഞാൻ പറഞ്ഞുകൊള്ളാം.” “ദാ……. ഏട്ടാ ടവ്വൽ……..” ദേവയുടെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്നുണർത്തിയത്….. “ആഹാ…….. വല്യേട്ടൻ ഇവിടെ ഉണ്ടാരുന്നോ….” സഞ്ചുവേട്ടൻ ടവ്വൽ വങ്ങവേ ചോദിച്ചു. “ഞാൻ പിന്നെ എവിടെ പോകാൻ……….” പിന്നെ അവര് തമ്മിലായി ഗുസ്തി. അപ്പോളേക്കും അമ്മ ചായയുമായി വന്നു. “ദാ മോനെ ചായ കുടിക്ക്……….” സഞ്ജുവേട്ടൻ ചിരിയോടെ ചായക്കപ്പെടുത്തു……….. ചായ കുടിച്ചതും ഏട്ടൻ പോകാനിറങ്ങി. “അപ്പോ നാളെ കാണാം……….” “മ്…….” ഏട്ടൻ പോകുന്നതും നോക്കി കുറച്ചു നേരം കൂടി ഞാനവിടെ നിന്നു. പിന്നെ റൂമിലേക്ക് പോയി. **********

ദിവസങ്ങൾ കടന്നു പോയി. ഞങ്ങളുടെ സൗഹൃദവും പ്രണയവും ഒരു തടസ്സവുമില്ലാതെ മുന്നോട്ടു പോയി…………. ഞങ്ങളുടെ ഗ്രൂപ്പിലുള്ളവർ അല്ലാതെ മറ്റു ബോയ്സ് എന്നോടു മിണ്ടുന്നത് സഞ്ജുവേട്ടനെന്തോ ഇഷ്ടമാകാത്തതുപോലെ……………. അപ്പോഴുള്ള മുഖമൊന്നു കാണണം……….. ദേഷ്യമോ കുശുമ്പോ…………. എന്താണെന്ന് വായിച്ചെടുക്കാൻ പറ്റില്ല ……………… ഒരിക്കേ സെക്കന്റ് ഇയറിലെ ഒരു ചേട്ടൻ എന്റെ പാട്ടിനെ കുറിച്ചു പറഞ്ഞതിന് ഒരു ദിവസം മുഴുവൻ എന്നോട് മിണ്ടാതെ നടന്നു……………. ഒടുവിൽ എട്ടന്മാരും അവരുമെല്ലാം പറഞ്ഞിട്ടാ പിണക്കം മാറ്റിയത്……. .. അങ്ങനെയിരിക്കെ ഒരു ദിവസം ഞാനും മെറിയും കൂടി ക്ലാസിലേക്ക് വരുമ്പോഴാണ് വരുൺ എതിരേ വരുന്നത് കണ്ടത്………….. അന്നത്തെ സംഭവത്തിന് ശേഷം അവൻ ആളാകെ മാറി……….. പെണ്കുട്ടികളോടൊക്കെ ഇപ്പൊ മര്യാദയ്ക്കാണു പെരുമാറുന്നത്……………

ഞങ്ങൾ അവനെ കടന്നു പോകാൻ തുടങ്ങവേ “മൃദുല എനിക്ക് തന്നോടൊന്നു സംസാരിക്കണം………….” “എന്താ വരുൺ…………” “അത്………” അവൻ മെറിയെ ഒന്നു നോക്കി. “നിങ്ങൾ സംസാരിക്ക്……… ഞാൻ അപ്പുറത്തു നിൽക്കാം………….” അവൾ പറഞ്ഞു. “എന്താ പറയാനുള്ളത്………..” ഞാൻ അവനെ നോക്കി. “അത്……… അന്ന് ഞാൻ വളരെ മോശമായ തന്നോടു പെരുമാറിയത്………….. സോറി……” “ഏയ്………… ഞാൻ അതൊക്കെ അപ്പോഴേ വിട്ടു…….. ”

“അന്ന് അവരുടെ അടി കുറച്ചു കൊണ്ടെങ്കിലും ഞാൻ ചെയ്ത തെറ്റെനിക്ക് ബോധ്യമാകാൻ അത് വേണ്ടി വന്നു………….” “ഒരിക്കലും പെണ്ണുങ്ങളോട് മോശമായി പെരുമാറരുത് വരുൺ…………. അവർ നമ്മുടെ അമ്മയ്ക്ക് തുല്യമാണ്…………… ഓരോ പെൺകുട്ടികളെയും ബഹുമാനിക്കണം………….. നമ്മുടെ പുതു തലമുറയ്ക്ക് ജന്മം നല്കേണ്ടവരണവർ………..” “ഇനി ഒരിക്കലും ഞാൻ ആ പഴയ വരുൺ ആകില്ല മൃദു………… ഇനി മുതൽ നീയും എനിക്കെന്റെ പെങ്ങൾ തന്നെ ആയിരിക്കും………….” ഞാനൊന്നു പുഞ്ചിരിച്ചു. “ഇപ്പോൾ താൻ മാറിയല്ലോ വരുൺ…….. അതുമതി……… അപ്പോ ശരി ഞാൻ പോട്ടെ………..” ഞാൻ തിരിഞ്ഞപ്പോളാണ് തൊട്ടപ്പുറത്തു തൂണിൽ ചാരി ഞങ്ങളെ നോക്കി നിൽക്കുന്ന ആളെ കണ്ടത്……….. “ദേവ്യെ……….. ന്റെ കാര്യം തീരുമാനമായി…………!!!!!!!!!!!!!!!!!!!!

തുടരും….

സ്വപ്നക്കൂട് Part – 9

രചന: നക്ഷത്ര നച്ചു

Leave a Reply

Your email address will not be published. Required fields are marked *