ഗൾഫുകാരൻ….. കഥ വായിക്കാം….

രചന: fasna salam

അതി രാവിലെ തന്നെ പാലത്തുങ്കൽ തറവാട്ടിലെ ലാൻഡ് ഫോൺ നിർത്താതെ ബെല്ലടിച്ചു…

അടുപ്പു കല്ലിൽ പത്തിരി ചുടുകയായിരുന്ന റസിയ.. ചട്ടുകം.. വീതനമേൽ വെച്ചു ഫോണെടുക്കാൻ പോയി….

സത്താറായിരുന്നു വിളിച്ചത്… അവൻ എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ടന്ന വിവരം പറഞ്ഞു ….

ജമീല ക്കും ഭർത്താവ് മൊയ്‌ദീനും ഏഴു മക്കളാണുള്ളത്… അഞ്ചാണും രണ്ടു പെണ്ണും അതിൽ മൂത്തവൻ ഉമ്മർ…

നാട്ടിലെ കൃഷിയും മറ്റു കാര്യങ്ങലും നോക്കി നടത്തുന്നു… ഭാര്യ റസിയ…അവർക്ക് രണ്ടു കുട്ടികളുണ്ട്… ഹാഷിമും… തെസ്നി യും… ..

ഉമ്മറിനു താഴെ മൂന്നു ആൺമക്കളാണ്… സത്താർ…ജാബിർ .. ആഷിക്.. അവരെല്ലാം സൗദിയിലാണ്.. മൂവരുടെയും കല്യാണം കഴിഞ്ഞു എല്ലാർക്കും കുട്ടികളായി…

പെണ്മക്കളെ കെട്ടിച്ചു അവർക്കും കുട്ടികളും മക്കളുമായി….

രണ്ടാമത്തെ മോൻ സത്താറാണ് സൗദിയിൽ നിന്നും വരുന്നത്… അതിന്റ ഒരുക്കത്തിലാണ് പാലത്തുങ്കൽ തറവാട്… മുഴുവൻ

സത്താറിന്റെ ഭാര്യ സുറുമി….. പത്തിരി കല്ലിൽ പത്തിരി പരത്തുന്നു… ജബ്ബാറിന്റെ ഭാര്യ സൽവ വാട്ടിയ പൊടി കുഴച്ചെടുക്കുന്നു… ഉമ്മ ജമീല തേങ്ങ വറുത്തരച്ചു കോഴി കറി വെക്കുന്നു..

അടുക്കളയിൽ ജോറായ പണി…

‘ആരാ റസീ വിളിച്ചേ… ‘

റൂമിലിരുന്നു പത്രം വായിക്കായിരുന്ന ഉപ്പ..മൊയ്‌ദീൻ റസിയ യോട് ചോദിച്ചു… ഉപ്പാക്ക് ഒരു അറ്റാക്കു കഴിഞ്ഞതാണ് പോരാത്തതിന് ശ്വാസം മുട്ടലി ന്റെ അസുഖവുമുണ്ട്… രോഗിയായത് കൊണ്ട് വേറെ ചുറ്റുപാടൊന്നു മില്ല… വീട്ടിൽ തന്നെ..

വീട്ടു കാര്യം നോക്കാനും തോട്ടത്തിലെയും പാടത്തിലെയും കാര്യങ്ങളൊക്കെ നോക്കാനും മൂത്ത മോൻ ഉമ്മറുണ്ടല്ലോ…

‘സത്താറാണ് വാപ്പച്ചി അവർ എയർപോർട്ടിൽ നിന്നും പുറപ്പെട്ടൂ ന്ന്… ‘

ഭർത്താവിങ്ങത്താനായി ന്ന് കേട്ടതും സുറുമി യുടെ…നെഞ്ചിൽ കുളിരു കോരി .. ചുണ്ടിൽ പുഞ്ചിരി വിടർന്നു..

പത്തിരി പരത്തി പരത്തി കൈ കഴച്ചിരുന്നു…. ഇതു കേട്ടപ്പോൾ സന്തോഷം കൊണ്ടാണോ ന്നറിയില്ല….

കൈയ്യറി യാതെ… സ്പീഡ് കൂടി പോവുന്നു..

‘പരത്തി കയ്യാറായോ സുറുമി..അവരിപ്പോ ഇങ്ങെത്തും .’

‘വരുന്നവർ ക്കുള്ള തായി ഇത്താ… സൽവ കുഴച്ചത് ഉരുളയാക്കുന്നുണ്ട്… അതും കൂടിയൊള്ളൂ…’

‘പണി യൊക്കെ വേഗം നോക്കിക്കോളിo മക്കളെ അവർ വരുമ്പോ… എല്ലാം ടേബിളിലെടുത്തു വെക്കണം… വിശന്നു പൊരിഞ്ഞിട്ടുണ്ടാവും… മാനുവാണേൽ (ഉമ്മർ )ഒന്നും കഴിക്കാ ണ്ടല്ലേ പോയതു. ….

അവർ ശരി യെന്നു പറഞ്ഞു പണികൾക്കെല്ലാം വേഗത കൂട്ടി…

ഒരാൾ പാത്രങ്ങളെല്ലാം കഴുകി വൃത്തി യാക്കി മറ്റൊരാൾ അടിച്ചു വാരി തൂത്തു… അതിന്റെയിടയിൽ അവരുടെ കുട്ടികളെ യെല്ലാം.. വിളിച്ചുണർത്തി പല്ലു തേപ്പിച്ചു ഭക്ഷണം കൊടുത്തു ..

സുറുമി പിന്നെ ഉച്ചക്കുള്ള ഭക്ഷണത്തിന്റെ ഒരുക്കത്തിലാണ്..

ഉച്ചക്ക് ബിരിയാണി വെക്കണം ന്ന് ഉമ്മച്ചി തലേന്നേ പറഞ്ഞിരുന്നു… അതുകൊണ്ട് അതിനു വേണ്ട ചുവന്നു ള്ളിയും വെളുത്തുള്ളിയുമൊക്കെ തൊലി കളയായിരുന്നു…

മേലിൽ അഴുക്കു വീഴാതെ നോക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു മാരനിപ്പോ ഇങ്ങത്തി ല്ലേ…

അവളുടെ സന്തോഷം കണ്ട് ഇത്താത്ത മാരെല്ലാം ഓരോ കമന്റ്‌ പറയുന്നുണ്ട്… അതു കേട്ട് ഉമ്മച്ചിയും അവർ കാണാതെ ചിരിക്കുന്നുണ്ട്..

ഒരു മണിക്കൂറി നുള്ളിൽ തന്നെ വീട്ടു മുറ്റത്തൊരു ജീപ്പ് വന്നു നിന്നു…

വണ്ടി യുടെ സൗണ്ട് കേട്ടപ്പോ തന്നെ ഉമ്മച്ചി യും വാപ്പച്ചി യും മകനെ സ്വീകരിക്കാൻ ഉമ്മറത്തേക്ക് പോയി… പിറകെ കുട്ടി പട്ടാള വും പെൺപട യും പോയി…

സത്താർ… എല്ലാരോടും സലാം പറഞ്ഞു വീട്ടിനകത്തേക്കു കയറി… വാപ്പച്ചിയെയും ഉമ്മച്ചിയെയും ആലിംഗനം ചെയ്തു സ്നേഹം പ്രകടിപ്പിച്ചു…

ഇടക്കവന്റെ കണ്ണുകൾ സുറുമി യെ തിരഞ്ഞു…അതു കണ്ട അവൾ… നാണത്തോടെ ഇത്താത്തമാരുടെ പിറകിലൊളിച്ചു…

കുട്ടികളു ടെയെല്ലാം… തലയിൽ തടവി കൊണ്ടു വിശേഷങ്ങൾ ചോദിച്ചു..

മാനുവാണെങ്കിൽ… കൂടെ പോന്ന സത്താറി ന്റെ ഫ്രണ്ട്ന്റെ സഹായത്തോടെ ജീപ്പിന്റെ ബാക്കിൽ വെച്ച പെട്ടി ഹാളിൽ ഒരു മൂലയിൽ വെച്ചു… കുട്ടി പട യുടെ കണ്ണു മുഴുവൻ ആ പെട്ടിയിലായിരുന്നു…

അവരാകാംക്ഷയോടെ ആ പെട്ടിയെ വട്ടം ചുറ്റി നിന്നു…

വൈകുന്നേരമായപ്പോ ഴേക്കും… പെങ്ങന്മാരും കുട്ടികളു മെത്തി…

രാത്രി പത്തായിട്ടും കുട്ടികളാളാരും ഉറങ്ങിയിട്ടില്ല… സത്താറി ന്റെ ഫ്രണ്ട്സെ ല്ലാം അവനെ കാണാൻ വന്നിരുന്നു.. അവരെ ല്ലാം പോയിട്ട് പെട്ടി പൊളിക്കൽ ചടങ്ങു നടത്താ ന്ന് കരുതി ..

എല്ലാരും ചായേം കുടിച്ചു പോയതിനു ശേഷം…

മുതിർന്നവരെല്ലാം കുട്ടികളെ വിളിച്ചു കൂട്ടി ..

എല്ലാവരും ആർത്തിയോടെ ഓടി വന്നു …ഈച്ച പൊതിയുന്നത് പോലെ പെട്ടിക്കു ചുറ്റും കൂടി നിന്നു…

ഓരോരുത്തരുടെയും പേരു പറഞ്ഞു അവർക്ക് വേണ്ട സാധങ്ങൾ സത്താർ കൊടുത്തു…

വാപ്പച്ചി ക്കൊരു പെൻസിൽ ടോർച്ചും… ബനിയനും.. ഉമ്മച്ചി ക്കു പതിവു പോലെ പാൽപൊടിയും…ചായ പൊടി യും ഏലക്കായയുടെ ഒരു വലിയ പേക്കറ്റും.. . പിന്നെ ഒരു പുള്ളി തട്ടവും…

ചെങ്ങായിമാരുടെ വീട്ടിലേക്കുള്ള ന്നും പറഞ്ഞൊരു ബാഗ് സുറുമി യുടെ കയ്യിൽ കൊടുത്തു…. അതു കണ്ട റസിയ ഒന്നാക്കി ചിരിച്ചു കൊണ്ടു… കെട്ട്യോൻ ഉമ്മർ ന്റെ മുഖത്തേ ക്കൊru നോട്ടം നോക്കി…

അത്‌ കണ്ട ഉമ്മർ നോട്ടം പിൻവലിച്ചു…

അന്ന് രാത്രി ബെഡ് റൂമിൽ….

‘മക്കളെല്ലാം ഉറങ്ങിയൊ ടീ .. ‘

‘മ്മ്… ‘

‘എന്താണ് റസീ… നിന്റെ മൂളലിനൊരു ഉഷാറില്ലാത്തത്…

‘ഒന്നുല്ലേ… ഞാനുറങ്ങാൻ പോണ്…മേനിയും കയ്യൊക്കെ വേദനിച്ചിട്ടു വയ്യ .. രാവിലെ തൊട്ട് തുടങ്ങീതല്ലേ അടുക്കളേൽ കെടന്നു മറിയാൻ … ‘

‘ഹ… കാര്യം പറ റസി… ‘

‘അതേയ്…. എന്റെ കെട്ട്യോൻ ഗൾഫുകാരനല്ല… ശരി തന്നെ… പക്ഷെ സ്വന്തം മക്കൾക്ക് ഒരു പേന കൊണ്ടൊരാണേൽ പോലും… ഈ വീട്ടിലേ.. ബാക്കിയുള്ള കുട്ട്യോൾക്കൊക്കെ കൊണ്ടോരും ..

‘അതു പിന്നെ ഞാനുണ്ടാക്കുന്നത് കുടുംബസ്വത്തല്ലേ റസീ… ഞാനെ ത്ര വട്ടം പറഞ്ഞിട്ടുണ്ട് നിന്നോട്… ‘

‘ശരി തന്നെ ഇക്കാ… കുടുംബസ്വത്ത്‌ തന്ന… പക്ഷെ അവരെ പോലെ നിങ്ങളും അധ്വാനിക്കുന്നില്ലേ…. പാടത്തു കിളക്കുന്നില്ലേ… റബ്ബറിലെ പുല്ലും മറ്റും വെട്ടി തളിക്കാൻ പണി ക്കാർ ക്കൊപ്പം നിങ്ങളും കൂടുന്നില്ലേ ..

ഇത്രേം ആൾക്കാരു ള്ള വീട്ടിൽ… വാപ്പച്ചി ക്ക് അസുഖയതു തൊട്ട്… ഒരു പരാതിയും കൂടാതെ പകലന്തി യോളം വീട്ടു കാര്യങ്ങളൊക്കെ നോക്കുന്നില്ലേ…

പക്ഷെ അതൊന്നും ആർക്കും കാണണ്ട കേൾക്കണ്ട.. എന്റെ മക്കൾക്കെ ന്തേലും വാങ്ങിയാ അത്‌ കുടുംബസ്വത്ത്‌…അപ്പൊ ആർക്കും കണ്ണി പിടിക്കില്ല.. അവര്ടെ കെട്ട്യോൻന്മാരൊക്കെ അധ്വാനിക്കുന്നോരും…ഞമ്മൾ മാത്രം തിന്നു മുടിക്കുന്നോരും ‘

‘ഇവിടെ പ്പോ ന്താ പ്രശ്നം റസീ… ‘

‘സത്താർ ആണേലും ജാബിറാണേലും ഗൾഫിൽ നിന്നു വന്നാ ചെങ്ങായിമാരെ വീട്ടിക്കാ ന്ന് പറഞ്ഞു ഒരു പെട്ടി പെൺ വീട്ടിലേക്കുണ്ടാവും… അതുപോട്ടെ അതുപിന്നെ പണ്ടേ അങ്ങനെയാ…

പക്ഷെ എന്തിനാ ഈ കുട്ട്യോളെ പറഞ്ഞു പറ്റിക്ക്ണെ…

നാട്ടിൽ വരുന്നേ നു മുന്നേ എന്നോടുൾപ്പെടെ എല്ലാരോടും ചോദിക്കും ന്താ വേണ്ടേ ന്ന്.. എനിക്കിതു വരെ ആരും ഒരു അത്തർ ന്റെ കുപ്പി പോലും കൊണ്ടു വന്നീല്ലന്നുള്ള തു വേറെ കാര്യം

അതിലൊന്നും എനക് വിഷമല്ല.. പക്ഷെ ഈ കുട്ട്യോളോ ടെ ന്തിനാ ഇതു ചെയ്യുന്നേ…

ഹാഷി മോനു ഒരു ജെസിബി വേണം ന്ന് പറഞ്ഞീന്.. തെസ്നി മോളാ ണെൽ… മേക്കപ്പ് ന്റെ ബോക്സും

രണ്ടും ഓൻ കൊണ്ടു വന്നീനു… പക്ഷെ… സുറുമി കണ്ണിറുക്കി കാണിച്ചപ്പോ മെല്ലെ അതൊളിപ്പിച്ചു വെച്ചു ഞാനത് കണ്ടതാ…

ഇവരത് മാത്രല്ലേ ചോദിച്ചുള്ളൂ… അവരുടെ മക്കൾക്ക് എത്ര മേക്കപ്പ് പെട്ടിയും കളികോപ്പു മാണുള്ളത്… പോരാത്തതിന് ഓളെ രണ്ടാങ്ങള മാരും ഗൾഫിലാണ് അവര്ടെ വക വേറെയും….

കിട്ടുന്നോർക്കാണ് ആർത്തി കൂടുതൽ ന്ന് പറയുന്നത് വെറുതെല്ല…

കഴിഞ്ഞ വരവിനു… ഓന്റെ മോൾക്കൊരു ഐലീനിയർ കൊണ്ട് വന്നപ്പോ… ഓൾ പഴയതു തെങ്ങിന്റെ ചുവട്ടിലേക്കിട്ടു… അത്‌ കണ്ട ഞമ്മളെ തെസ്നി മോൾ അതൊടുത്തു കൊണ്ടു വന്ന്…

ഞാനത് കണ്ടപ്പോ തന്നെ സുറുമിയോട്‌ പറഞ്ഞായിരുന്നു അല്ലെങ്കി പിന്നെ കട്ടെടുത്തു ന്നു പറയും, …

അതെന്റെ മോൾ അലമാരയിൽ സൂക്ഷിച്ചു വെച്ച് എത്ര ദിവസം ഉപയോഗിച്ചന്നോ… എനിക്കത് കണ്ടപ്പോ കരച്ചിലടക്കാ നായില്ല… ഇക്കാ

പിന്നെ ഈ മക്കളൊക്കെ ണ്ടാവുമ്പോ അവർ മാത്രം വാതിൽ പൂട്ടിയിരുന്നു… മിട്ടായി യും ബദാമും പിസ്തക്കെ കഴിക്കും …

അവര്ടെ റൂമിന്റെ പിറകിൽ അടിച്ചു വരുമ്പോ കിട്ടും പിസ്ത ടെ തോടും മിട്ടായി തോലുമൊക്കെ…

എനിക്കൊരു പൊട്ടു പോലും വേണ്ട ഇക്കാ… അവരെ മക്കളെ പോലെ തന്നെയല്ലേ ഞമ്മളെ മക്കളും… ഒന്നോ രണ്ടോയെണ്ണം കൊടുത്താ ഇവർക്ക് സന്തോഷാവില്ലേ… ‘

റസിയയുടെ കണ്ണീർ തടങ്ങളൊഴുകി… ചുടു നീർ ഉമ്മറിന്റെ കൈ വെള്ളയിൽ പതിഞ്ഞു കൊണ്ടിരുന്നു …

‘സാരല്ല ടീ ഇയ്യ് ങ്ങനെ കരയല്ലേ .. ‘

‘ഹാഷിയും തെസ്നി യും കുറെ കരഞ്ഞിട്ടാണിക്കാ ഉറങ്ങിയത്.. അതു കണ്ടിട്ടനിക്ക് സഹിക്കാനായില്ല… ‘

‘എല്ലാം ശരി യാവും ടീ … ഞമ്മക്ക് നല്ലൊരു വീട് വെക്കണം

മ്മടെ ഹാഷി മോനെ ഗൾഫിലേക്ക് പറഞ്ഞയക്കണം…. അപ്പൊ ഇക്കാന്റെ കുട്ടിന്റെ എല്ലാ പൂതിയും തീരും ട്ടോ…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വർഷങ്ങൾ ക്കിപ്പുറം… ഒരു ശുഭ സായാഹ്നം…

‘ഉമ്മച്ചി…. വേഗം വാ… അവരിങ്ങത്തി…. ‘

അടുക്കളയിൽ തിരക്കിട്ട ജോലിയിൽ മുഴുകി യിരുന്ന റസിയ വേഗം കയ്യൊക്കെ കഴുകി തുടച്ചു…

സിറ്റ്ഔട്ടിലേക്ക് ഓടി വന്നു …

“അസ്സലാമു അലൈക്കും ഉമ്മച്ചി… ‘

ഹാഷിം സന്തോഷത്തോടെ ഓടി വന്ന് ഉമ്മച്ചി യെ കെട്ടിപ്പിടിച്ചു… എന്നിട്ട് കവിളിലൊരു മുത്തവും കൊടുത്തു…

‘പ്രസവം കഴിഞ്ഞപ്പോ നീയൊരു ഗുണ്ടുമുളകായല്ലോ ടീ കാ‍ന്താരി… എവടെ കുട്ടികളൊക്കെ .. ‘

‘മോനു റങ്ങി… മൂത്ത രണ്ടണ്ണതാ വാതിലിന്റെ പിറകിൽ…നിന്നെ കണ്ടു നാണിച്ചു നിക്കണ്… ‘

‘ഇവടെ വാടീ… ആർക്കാ എന്നെ കണ്ടിട്ടു നാണം… ‘

അവൻ അവരുടെ രണ്ടാളുടെയും കയ്യിൽ പിടിച്ചു വലിച്ചു… അവർ കൈ കുതറി മാറി അവിടുന്നോടി

‘അതിനെയ് മാമനിടക്കൊക്കെ വരണം… ഇതൊരൊറ്റ പോക്ക് പോയതല്ലേ… പിന്നെ മൂന്നു കൊല്ലം കഴിഞ്ഞല്ലേ ഇവിടെ ലാൻഡ് ചെയ്യുന്നേ…

അപ്പൊഴേക്കും ഉമ്മ റസിയ… മോനു കുടിക്കാൻ ആപ്പിൾ ജ്യൂസ്‌ കൊണ്ടു വന്നു…

‘അതുപിന്നെ ന്റെ നിഴൽ വട്ടം കണ്ടാ നിങ്ങളപ്പൊ പിടിച്ചു കെട്ടിക്കില്ലേ… അതാ വരാഞ്ഞേ… ‘

‘അപ്പൊ പൊന്നു മോൻ കല്യാണമൊന്നും കഴിക്കണ്ടേ.. ‘

‘ഓഹ് അതല്ലടീ പറഞ്ഞതു… കെട്ടിയാ ഫുൾ ചിലവല്ലേ അതിനാദ്യം സമ്പാദിക്കണ്ടേ… ‘

‘ഉവ്വേ… അപ്പൊ പൂതിയുണ്ട്… ‘

അവനതു കേട്ട് ചിരിച്ചു….

രാത്രി യായപ്പോ… കുട്ടികൾ ഉറങ്ങുന്നതിനു മുന്നേ പെട്ടി പൊളിച്ചു…

ആദ്യം തന്നെ…. തെസ്നി യുടെ രണ്ടു പെൺകുട്ടി കൾക്കും രണ്ടു വലിയ മേക്കപ്പ് പെട്ടി കയ്യിൽ കൊടുത്തു….

അതു കണ്ട ഉടനെ അവർ രണ്ടാളും തുള്ളി ചാടി…

അവള്ടെ മോന്… കുറെ കളിക്കോപ്പും ഉണ്ടായിരുന്നു… പോരാത്തതിന് അവർക്കെല്ലാം ഡ്രസുമുണ്ടായിരുന്നു..

ഉമ്മാക്ക്… രണ്ടു കൈ നിറയെ അത്തറിന്റെ ചെറിയ കുപ്പികൾ കൊടുത്തു..

പിന്നെ വീട്ടിലേക്ക് അല്ലറ ചില്ലറ സാധനങ്ങളും… തെസ്നി ക്കാണേൽ വാച്ചും സ്പ്രേ കുപ്പിയും .

എല്ലാം ഓരി വെച്ചിട്ട്…. ഹാഷിമൊന്നു ശ്വാസം വിട്ടു…

തെസ്നി യുടെ മോൻ ജെസിബി യെടുത്തു ഉരുട്ടുന്നത് കണ്ടപ്പോ…ഹാഷിം അതു കയ്യിലെടുത്തു.. എന്നിട്ട് പറഞ്ഞു..

‘ഉമ്മച്ചി… ഈ സാധനത്തി നൊക്കെ ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു ല്ലേ… ‘

‘അതേ ഹാഷി…നീ മേക്കപ്പ് പെട്ടി മക്കൾക്ക് കൊടുത്തപ്പോ ഞാനതോർത്തു… എത്ര പൂതി വെച്ചിക്ക് ണ് ഇതിനൊക്കെ… ആദിലും ഷാനു വുമൊക്ക ഉരുട്ടി നടക്കുമ്പോ നീ വാട്ടം പിടിച്ചു അവരുടെ പിന്നാലെ നടക്കുന്നത് എനിക്കിപ്പഴും ഓർമണ്ട്… ‘

‘നാട്ടിക്ക് സാധനങ്ങൾ വാങ്ങിക്കാൻ വേണ്ടി കടയിൽ ചെന്നപ്പോ ആദ്യമെന്റെ കണ്ണി ലുടക്കിയതു ഈ രണ്ടു സാധനവാ…

അല്ല ഇതു നല്ല കഥ ഞാൻ വന്നപ്പോ തൊട്ട് ശ്രദ്ധിക്ക..ഉമ്മച്ചി ടെ കരച്ചിൽ ഇനിയും നിർത്താനായില്ലേ

ഇതുവരെ നീയെന്താ നാട്ടിൽ വരാത്തതെന്നു പറഞ്ഞിട്ടായിരുന്നു കരച്ചിൽ ദേ യിപ്പോ വന്നപ്പളും കരച്ചിൽ. … ‘

‘അതല്ല ടാ… നിന്റെ ഉപ്പച്ചി ടെ വല്യ ആഗ്രഹയി നു… നിന്നെ ഗൾഫിലേക്ക് വിടണം ന്നിട്ട് ഞമ്മളെ ആഗ്രഹക്കെ തീർക്കണംന്നുo

പക്ഷെ ഇതൊന്നും കാണാൻ മൂപ്പരി പ്പോ ജീവനോടെയില്ല ല്ലോ..എന്നോർക്കുമ്പോ… ‘

റസിയ യുടെ ചുണ്ട് വിതുമ്പി…

കരയല്ലേ ഉമ്മച്ചി… ഇപ്പൊ ഉപ്പച്ചി സ്വർഗത്തി ലിരുന്നു എല്ലാം കണ്ടു സന്തോഷിക്കുന്നു ണ്ടാവില്ലേ… അങ്ങനെ ആലോചിക്ക്.

കണ്ണീരൊക്കെ തുടക്കി… എന്നിട്ട് ചോറ് വിളമ്പിo എനക്ക് വിശന്നിട്ടു വയ്യ…

എത്ര തന്നെ നേടി യാലും… അതൊക്കെ കാണാനും അനുഭവിക്കാനും പ്രിയപ്പെട്ടവരി ല്ല ങ്കിൽ അതൊരു നോവ് തന്നെയാണ്…. നികത്താൻ പറ്റാത്തൊരു കുറവ്..

രചന: fasna salam

Leave a Reply

Your email address will not be published. Required fields are marked *