വൈകാതെ ഉറക്കിലേക്ക് ഊളിയിട്ട അവൾ സ്വയം അറിയാതെ അവനിലേക്ക് ചാഞ്ഞു…

രചന: എന്ന് സ്വന്തം ബാസി

“ഹലോ അനു അല്ലേ, കുട്ടിക്ക് എറണാകുളത്ത് ഒരു ഇന്റർവ്യൂ ഉണ്ട്, നീ ഒന്ന് കൂടെ പോകണം ”

“ഓ രമേഷേട്ടാ അതിനെന്താ ഞാൻ പോയിക്കൊളളാലോ”പഠന അവശ്യങ്ങൾക്കും മറ്റുമായി സാമ്പതികമായും അല്ലാതെയുംഏറെ സഹായങ്ങൾ ചെയ്ത രമേഷേട്ടന്റെ ചോദ്യത്തിന് മറുപടി നൽകാൻ അവൻ ഏറെ നേരം വേണ്ടി വന്നില്ല.

പക്ഷേ, എറണാകുളതേക്കുള്ള ksrtc ബസിന്റെ സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ ഇരുപത് ഇരുപത്തി ഒന്ന് തോന്നിക്കുന്ന വെളുത്ത മെലിഞ്ഞ സുന്ദരിക്കുട്ടി തൊട്ടടുത്ത് വന്നിരുന്ന് ഇരിപ്പ് ഉറപ്പിച്ചപ്പോഴാണ് അനുവിനു കാര്യത്തിന്റെ പന്തികേട് മനസ്സിലായത്.

“ഹായ് അശ്വതി… ” നിരയിൽ നിന്ന് തെറ്റിയ മുൻപല്ലു കാട്ടി നേരത്ത ഒരു പുഞ്ചിരിയോടെ അനുവിന് നേരെ കൈ നീട്ടി.

“ഞാൻ അനൂപ്”കൈ കൂപ്പി തല കുലുക്കി ഗൗരവത്തോടെ പറഞ്ഞു.

“ഓവർ സ്മാർട്ടാണല്ലേ…അങ്ങനെ ഒന്നും അല്ലല്ലോ അച്ഛൻ പറഞ്ഞെ ”

ഒന്നും പറയാതെ ബാഗിൽ നിന്ന് ഹെഡ് സെറ്റ് വലിചൂരി ചെവിയിൽ തിരുകി പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണുനട്ടിരുന്നു.

എങ്കിലും അവളിൽ എന്തോ ചിലത് അവനെ വല്ലാതെ ആഗർശിക്കുന്നുണ്ടായിരുന്നു.സ്വയം അറിയാതെ കണ്ണുകൾ ഇടയ്ക്കിടെ അവളിലേക്ക് കട്ട് നിക്കി.

തന്റെ സിനിയുടെ അതെ മുഖം, ചിന്തകൾ ഭൂതകാലത്തെ തിരഞ്ഞു പോയി. 6 വർഷത്തെ പ്രണയം, ഒരിക്കലും പിരിയില്ലെന്ന് പറഞ്ഞ് തന്റെ മാത്രമായിരിക്കും എന്ന് വാക്ക് തന്നവൾ, ഒരു പ്രഭാതത്തിൽ മറ്റൊരുതന്റെ കൂടെ ഇറങ്ങി പോയി.

അവൾ തനിക്കു ജീവനായിരുന്നു, അവൾക് ഞാനും. എന്നിട്ടും അവൾ ചതിച്ചു.. .

സർക്കാർ ഉദ്യോഗസ്ഥനായ അനൂപ് അന്ന് തീരുമാനിച്ചതണ് തന്റെ ജീവിത ഇനി ഒരു പെണ്ണ് ഉണ്ടാവില്ലെന്ന് എന്നല്ല സ്ത്രീകളെ കാണുന്നത് തന്നെ അവന് കലിയാണ്.

“ടീ കയ്യിൽ നിന്ന് എണീക്കെടീ… “ഉറങ്ങി കയ്യിലെക്ക് ചാഞ്ഞ അവൾക്ക് നേരെ ഉച്ചത്തിൽ പറഞ്ഞു.

ഇത്തിരി ഭയത്തോടെ എണീറ്റ് നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ എന്ന് മനസ്സിൽ പറഞ്ഞു അവൾ എതിർ സൈഡ് ലെ കമ്പിയിലേക്ക് ചായുബോൾ മടിയിലെ ബാഗ് എടുത്തു വെച്ച് അനു അവർക്ക് ഇടയിൽ മതിൽ കേട്ടുന്നുണ്ടായിരുന്നു.

“അതെ ഞാൻ ഒന്ന് തൊട്ടാൽ നിങ്ങൾ അലിഞ്ഞു പോകുമോ ”

“ആ പോകും, നിന്നെ പോലെ ഒരു പെണ്ണിനെയും വിശ്വസിക്കാൻ കൊള്ളൂല, എല്ലാം ചതിക്കും “അവൻ ഒട്ടും വിട്ട് കൊടുക്കാതെ പറഞ്ഞു.

“അതെ നിങ്ങൾക്ക് അമ്മേം പെങ്ങളും ഒന്നും ഇല്ലേ…അവർ ഒക്കെ നിങ്ങളെ ചതിചോ ” അവളുടെ വാക്കുകൾ കേൾക്കാത്ത പോലെ അനു പുറത്തെക്ക് തന്നെ നോക്കി നിന്നു.

“അതെ, ഒന്നും പറയാനില്ല. എല്ലാ പെണ്ണുംങ്ങളെയും ഒരേ കണ്ണോടെ നോക്കികാണാൻ നിൽക്കരുത്… ”

“തനിക്ക് ഇപ്പൊ എന്താ വേണ്ടേ എന്നെ ഒട്ടി നിൽക്കനോ…” കയർത്തു കൊണ്ടുള്ള അവന്റെ ചോദ്യതിന് അവൾ ഒന്നും മിണ്ടാതെ കണ്ണ് അടച്ചു സീറ്റിലെക്ക് ഒതുങ്ങി കിടന്നു. അതിനിടെ എപ്പോഴോ ഉറക്കിലേക്ക് വഴുതി വീണു.

“വോ… വോ…. ” ഉറക്കെ ഉള്ള അവന്റെ ശബ്ദം കേട്ട് അവൾ ഉണരുബോൾ അവൻ ഛർദിക്കുകയായിരുന്നു. ഛർദിയുടെ അവശിഷ്ടങ്ങൾ അവളുടെ ചെരുപ്പിലേക്ക് ആയത് കണ്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവൾ ഒരു വെള്ളം കുപ്പി നീട്ടി വായ വൃത്തിയാക്കി വെള്ളം കുടിക്കാൻ പറഞ്ഞു. അവൾ സീറ്റിൽ നിന്ന് പുറത്ത് പോയി.

വെള്ളം കുടിച് കണ്ണടച്ചു കിടന്നപ്പോൾ ഛർദിയുടെ ക്ഷീണത്തിൽ അനു ചെറുതായൊന്നു മയങ്ങി.

“ഒന്ന് കാൽ ഉയർത്തി വാക്കോ… “അവളുടെ ചോദ്യം കേട്ടാണ് അവൻ ഉണർന്നതു.

സീറ്റിന് ഇടയിൽ ഇരുന്ന് ഛർദിച്ചത് തുടക്കുന്ന അവളെ കണ്ട് എന്ത് പറയണം എന്നറിയാതെ ദയനീയമായി അവളെ തന്നെ നോക്കി നിന്നു.

എല്ലാം തുടച്ചു വൃത്തിയാക്കി അവളുടെ ചെരുപ്പ് എടുത്ത് പോയി മുൻ ഡോറിനു അടുത്തു നിന്ന് വെള്ളം ഒഴിച്ച് കഴുകി ഒരു ഭാവ പകർച്ചയുമില്ലാതെ സീറ്റിൽ വന്നിരുന്ന് അവന്റ മുഖത്തേ ക്ക് ഒന്ന് നോക്കി നോക്കി പഴയ പോലെ മെല്ലെ സീറ്റിലേക്ക് അമർന്നു കിടന്നു.

എങ്ങനെ നന്ദി പറയണം എന്നറിയാതെ അവൻ അവളെ തന്നെ നോക്കി ഇരിക്കുമ്പോൾ ഇങ്ങനെ ഒരാൾ തന്റെ ജീവിതത്തിലും വേണമെന്നാരോ ഉള്ളിൽ നിന്ന് ആരോ മൊഴിയുന്നുണ്ടായിരുന്നു.

എറണാകുളത്തെത്തി അവൾ തട്ടി വിളിക്കുമ്പോൾ ചുട്ടു പൊള്ളുന്ന പനിയാൽ അനു തണുത്ത് വിറക്കുകയായിരുന്നു.

സീറ്റിൽ നിന്നു എണീക്കാൻ പറ്റാതെ അവിടെ തന്നെ ഇരിക്കുമ്പോൾ അവൾ അവനു നേരെ കൈ നീട്ടി, എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്നപ്പോഴേക്കും അവൾ അവന്റെ കൈ പിടിച്ചുയർത്തിയിരുന്നു.

തോളിൽ പിടിച്ചു പുറത്തിറക്കി ഓട്ടോ പിടിച്ചു തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് നീങ്ങി. പിന്നെ ഹോസ്പിറ്റൽ ബെഡിൽ തന്നെ ഏറെ ദുഃഖത്തോടെ തന്നെ സുശ്രുശിക്കുന്ന അവളെ കണ്ടാണ് അനു കണ്ണ് തുറന്നത്.

“ഒരു ഇൻജെക്ഷൻ കഴിഞ്ഞ പോകാം…” അവളെ തന്നെ നോക്കിയപ്പോൾ അവൾ പറഞ്ഞു. ആ എന്ന് തലയാട്ടി അവൾക്ക് മറുപടി നൽകുമ്പോഴേക്കും ഇൻജെക്ഷനായി സിസ്റ്റർ റൂമിലേക്ക് വന്നിരുന്നു.

ഉച്ച തിരിഞ്ഞ് ഇന്റർവ്യൂ കഴിഞ്ഞ് തിരിച്ചു ബസ് കയറുമ്പോൾ ക്ഷീണം കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു.

ഏറെ വൈകാതെ ഉറക്കിലേക്ക് ഊളിയിട്ട അവൾ സ്വയം അറിയാതെ അവനിലേക്ക് ചാഞ്ഞു, ഒരു ഞെട്ടലോടെ ഉയർന്നു ഭയന്ന മുഖത്താൽ അവൾ എതിർ വശത്തെക്ക് ചായുമ്പോൾ ആ തല പിടിച്ചു കൊണ്ട് അവളെ തന്റെ കയ്യിലെക്ക് ചെരിച്ചു കിടത്തു മ്പോൾ ബലം പിടിച്ചു എണീറ്റ് കൊണ്ട് അവൾ ചോദിച്ചു.

“എന്തെ ഇപ്പൊ പെണ്ണ്ങ്ങൾ ഒക്കെ നന്നായോ…”

ഇത്തിരി ദേഷ്യത്തോടെ ചോദിച്ച അവളുടെ കൈ പിടിച്ചു ചെറു പുഞ്ചിരിയോടെ അവൻ തന്നിലേക്ക് ചേർക്കുമ്പോൾ അനുസരണ ഉള്ള കുട്ടിയെ പോലെ അവൾ തന്നിലേക്ക് ചേർന്ന് കിടന്നു.

“അതെ തനിക്ക് എന്നോട് ദേഷ്യം ആണോ…”നെഞ്ചിൽ അമർന്നു കിടന്ന് അവന്റെ മുഖത്തു തന്നെ നോക്കി ഇല്ലെന്നു തലയാട്ടി.

“അപ്പൊ ഇഷ്ട്ടായൊ…”അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഉം…എന്തെ എന്നെ കെട്ടുന്നോ….”അവളും വിട്ട് കൊടുത്തില്ല.

“ആ സമ്മതാണോ” ഒന്നും പറയാതെ അവർ രണ്ടു പേരും ചിരിച്ചു.

“അതെ അവളെന്തിനാ നിന്നെ തേച്ചത്.. ”

“ആര്… ”

“അനുശ്രീ.. ”

“അതൊക്കെ എങ്ങനെ നിനക്ക് അറിയാം…”അത്ഭുതത്തോടെ അവൻ അത് ചോദിക്കുമ്പോൾ പോക്കറ്റിൽ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു.

“അതെ, ഏട്ടാ എന്നോടാ കളി…ഏട്ടനെ ഒരു പെണ്ണ് കെട്ടിചിട്ടെ ഈ അമ്മു അടങ്ങു… ” ഒന്നും മനസ്സിലാകാതെ അനു അട്ടം നോക്കുമ്പോൾ അവന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു അവൾ പറഞ്ഞു.

“അമ്മു…നീ പറഞ്ഞപോലെ ഒന്നും അല്ലടീ നിന്റെ ഏട്ടൻ പാവാ… ” അവന്റെ കവിളിൽ ഒരു നുള്ള് വെച്ച് കൊടുത്തു കൊണ്ട് അവൾ പറഞ്ഞു.

അപ്പോഴാണ് പെണ്ണ് കെട്ടില്ലെന്ന് പറഞ്ഞു നടന്ന തനിക്ക് വെച്ച പണി ആയിരുന്നു ഇതെന്ന് അവൻ തിരിച്ചറിയുന്നത്. “അതെ എനിക്ക് ഇവളെ ഒന്നും വേണ്ടാ, ഞാൻ കല്യാണം ഒന്നും കഴിക്കുന്നില്ല. ”

“അതെ ഇനി എന്നെ പറ്റിച്ചാലുണ്ടല്ലോ കൊല്ലും ഞാൻ…”കോളറക്ക് പിടിച്ചു കൊണ്ട് അവൾ അത് പറഞ്ഞപ്പോൾ ഇടത്തെ കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു അവളുടെ മിണ്ടാതിരിക്കാൻ പറഞ്ഞു ഫോൺ കട്ട് ചെയ്യുമ്പോൾ രമേഷേട്ടന്റെ കാൾ വന്നു.

“ഹലോ കാര്യങ്ങൾ ഞാൻ അമ്മയുമായി സംസാരിച്ചിട്ടുണ്ട്, അടുത്ത 10ന്ന് എൻഗേജ്മെന്റ് ഉറപ്പിച്ചിട്ടുണ്ട്… പിന്നെ മോൾക്ക് നിന്നെ തന്നെ വേണം എന്ന ഒറ്റ നിർബന്ധം, ഒറ്റ മോളല്ലേ അനുസരിക്കാതിരിക്കാൻ പറ്റോ…എന്നാ ശരി “അതും പറഞ്ഞു രമേഷേട്ടൻ ഫോൺ കട്ട് ചെയ്തു.

“ടീ നീ എന്നെ…”എന്നു പറഞ്ഞു ചിരിച്ചു കൊണ്ട് അവളെ അടിക്കാൻ ഒരുങ്ങുമ്പോൾ “യ്യോ… ഭയങ്കര തണുപ്പ് എന്നും പറഞ്ഞു അവൾ അവന്റെ ഹൃദയത്തിലേക്ക് ചേർന്ന് കിടന്നു. ആ മുടി ഇഴകളിൽ തലോടി കൊണ്ടിരിക്കുംബോൾ വിന്ഡോവിലൂടെ ഒഴുകി വരുന്ന കാട്ടിനു പോലും പ്രണയത്തിന്റെ സുഗന്ധമുണ്ടായിരുന്നു.

രചന: എന്ന് സ്വന്തം ബാസി

Leave a Reply

Your email address will not be published. Required fields are marked *