രണ്ടാം ജന്മം, ചെറുകഥ വായിക്കൂ…

രചന:സ്മിത

കാറ്റത്ത് പാറി നടക്കുന്ന അപ്പൂപ്പൻ താടിയെ പോലെ നീതു ന്റെ മനസ്സ് ഒരു ലക്കും ലഗാനും ഇല്ലാതെ പാറി നടന്നു. അവളുടെ മനസ്സിൽ ഒരു കുഞ്ഞ് മുഖം തെളിഞ്ഞു വന്നു. വീട്ടിൽ എത്തിയാൽ അമ്മ തനിക്ക് എന്താ വാങ്ങി കൊണ്ടുവന്നത് എന്ന് നോക്കാൻ തന്റെ ബാഗ് പരിശോധിക്കുന്ന അവളുടെ അഞ്ച് വയസ്സുള്ള മോൾ അലീന.

അലീന ക്ക് അമ്മ മാത്രമേ ഉള്ളൂ. അച്ഛൻ രണ്ടുവർഷങ്ങൾക്ക് മുംപു അവരെ വിട്ടു പോയി. ഒരു ആക്സിഡന്റ് ആയിരുന്നു. ടിപ്പർ ലോറി ഇടിച്ചിട്ടു നിർത്താതെ പോയി. കണ്ട് നിന്നവർ ഫോട്ടോ എടുക്കുന്ന തിരക്കി ലായിരുന്നത് കൊണ്ട് ആ നല്ല ജീവൻ അങ്ങ് പോയി. ഇപ്പോഴത്തെ പുതിയ ട്രെൻഡ് ആണല്ലോ അത്. അപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നതിന് പകരം ഫോട്ടോ എടുത്തു സാമൂഹ്യ മാധ്യമങ്ങളിൽ ഇടുക. ഓരോ തോന്ന്യാസങ്ങൾ.

ജോലിയിൽ ഇരിക്കെ മരണപ്പെട്ടത് കൊണ്ട് നീതു വിന് അവളുടെ ഭർത്താവിന്റെ ജോലി ലഭിച്ചു. അതുകൊണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഒന്നും തന്നെ വന്നില്ല. അങ്ങനെ അമ്മയും മോളും സുഖമായി ജീവിക്കുകയായിരുന്നു. അപ്പോഴാണ് ഇടിത്തീ എന്ന പോലെ ആ ദുരന്തം അവരെ തേടി എത്തിയത്.

ഓഫീസിൽ എത്തി നീതു അവളുടെ ജോലി തുടങ്ങി യതെ ഉള്ളൂ. സ്കൂൾ ഇൽ നിന്ന് ഒരു ഫോൺ കോൾ. സാധാരണ വല്ല പനി യൊ മറ്റോ ഉള്ളപ്പോ ആണ് ഇങ്ങനെ വിളി വരു.

“ഹലോ, നീതു അല്ലേ. അതേ. . നീതു, അലീന മോൾ പെട്ടെന്ന് ബോധം കെട്ട് വീണു. ഞങൾ അവളെ ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്. ഇവിടം വരെ ഒന്ന് വരു.”

നീതു വിന് ആകെ തല കറങ്ങുന്നത് പോലെ തോന്നി. അവൾക്ക് സംസാരിക്കാൻ പറ്റുന്നില്ല. എന്നിട്ടും എങ്ങനോക്കെയോ ചോദിച്ചു.

” ഏത് ഹോസ്പിറ്റലിൽ ആണ് മാഡം കോപ്രടിവ് ഹോസ്പിറ്റലിൽ”.

അവള് ഒരു നിമിഷം ആലോചിച്ചു. അച്ഛനെ വിളിച്ചാലോ, ഒരാവശ്യം വന്നാൽ ആരെങ്കിലും കൂടെ വേണമല്ലോ.

അച്ഛനെ ധിക്കരിച്ച് ജീവന്റെ കൂടെ പോയപ്പോൾ, ജീവിതത്തിൽ ഇങ്ങനെ ഒരാവശ്യം വരും ന്നു കരുതിയില്ല. ജീവന്റെ മരണശേഷം ഒരു ജോലി കൂടി കിട്ടിയപ്പോൾ ആരെയും ആശ്രയിക്കാതെ ജീവിക്കാം ന്നു കരുതി കുറച്ച് അഹങ്കരിച്ചിരുന്ന്. അതിനു ദൈവം തന്ന ശിക്ഷ ആകും ഇത്. ജീവന്റെ മരണശേഷം അമ്മ ആയി ഫോണിൽ സംസാരിച്ചിരുന്നു. പക്ഷേ അച്ഛൻ വാശിയിൽ തന്നെ ആയിരുന്നു. അതേ അച്ഛന്റെ മകൾ അല്ലേ ഞാനും, വിട്ടുകൊടുത്തില്ല.

കൂടുതൽ ആലോചിക്കാൻ നിൽക്കാതെ നീതു അമ്മക്ക് ഫോൺ ചെയ്തു കാര്യം പറഞ്ഞു. പിന്നെ നേരെ ഹോസ്പിറ്റലിലേക്ക് പോയി. അവിടെ മോൾടെ ടീച്ചർ നിൽക്കുന്നുണ്ടായിരുന്നു. ടീച്ചർ നീതു വിനെ കൂട്ടികൊണ്ട് അലീന യുടെ അടുത്തേക്ക് പോയി.

അലീന യുടെ കിടപ്പ് കണ്ടിട്ട് നീതു വിന് സഹിക്കുന്നുണ്ടായില്ല. അവളുടെ ദേഹത്തോക്കെ എന്തൊക്കെയോ ഘടിപ്പിച്ചിരിക്കുന്നു. ഇനിയും ബോധം വന്നിട്ടില്ല. നീതു കരച്ചിൽ തുടങ്ങി. ടീച്ചർ അവളെയും കൊണ്ട് പുറത്തേക്ക് പോയി. ടീച്ചർ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു . പക്ഷേ അവളുടെ കരച്ചിൽ നിന്നില്ല.

കുറച്ച് കഴിഞ്ഞപ്പോൾ നീതുവിന്റെ അച്ഛനും അമ്മയും എത്തി. നീതു വിന് പകുതി ആശ്വാസം ആയി അവരെ കണ്ടപ്പോൾ. അവള് അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു. അമ്മ അവളെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ടിരുന്നു. അച്ഛൻ അവളെ തന്നെ നോക്കി മാറി നിൽക്കുന്നുണ്ടായിരുന്നു. അവള് അച്ഛനെ നോക്കി. അച്ഛന്റെ കണ്ണുകളിൽ കാണാമായിരുന്നു അവൾക്ക്, കരയാതെ കരയുന്നുണ്ടായിരുന്നു ആ മിഴികൾ. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ ആയിരുന്നല്ലോ ഇത്. അവള് എഴുനേറ്റു അച്ഛന്റെ അരികിലേക്ക് പോയി. ഒരു കൊച്ചു കുഞ്ഞെന്ന പോലെ ആ മാറിൽ ചേർന്ന് നിന്നു അവള്. അച്ഛന്റെ അടുത്ത് അവള് ആ പഴയ നീതു ആയി. അച്ഛനും അവളെ ചേർത്ത് പിടിച്ചു. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന നീതു വിന്റെ അമ്മയും ആശ്വസിച്ചു. കുറെ നാളായി അവരും ശ്രമിക്കുകയായിരുന്നു രണ്ടു പേരുടെയും പിണക്കം തീർക്കാൻ.

“അലീന യുടെ ആരെങ്കിലും ഉണ്ടോ ഇവിടെ?”

നീതു വേഗം സിസ്റ്റർ ടെ അടുത്തേക്ക് ഓടി. കൂടെ അച്ഛനും അമ്മയും.

“അലീന ക്ക് ബോധം വന്നു ട്ടോ. ഡോക്ടർ അന്വേഷിക്കുന്നുണ്ട് നിങ്ങളെ. ഡോക്ടർ ഒ.പ്പി യിൽ ഉണ്ടാകും. കണ്ടിട്ട് വരു”. “സിസ്റ്റർ, മോളെ ഒന്ന് കാണാൻ പറ്റുമോ” “കണ്ടോളൂ, പക്ഷേ അധികം സംസാരിക്കരുത് അവളോട്. ശ്രദ്ധിക്കണം.”

ആ ചില്ല് വാതിൽ തുറന്ന് അവള് ഉള്ളിൽ കേറുമ്പോൾ അലീന മോൾ ആകെ പകച്ച് അങ്ങോട്ടും ഇങ്ങോട്ടും നോക്കുകയായിരുന്നു. അവളുടെ ശരീരത്തിൽ വെച്ചിരുന്നത് എല്ലാം എടുത്ത് മാറ്റിയിരുന്നു. അമ്മയെ കണ്ടപ്പോ ആ കുഞ്ഞുമുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ആകെ തളർന്നിരുന്നു അവള്. നീതു മോളുടെ അടുത്ത് പോയി അവളുടെ തലയിൽ തലോടി. അവളുടെ നെറ്റിയിൽ ഒരു ഉമ്മ യും കൊടുത്തു.

“അമ്മ ഡോക്ടർ അങ്കിളിനെ കണ്ടിട്ട് വരട്ടോ…മോൾ നല്ല കുട്ടിയായി ഇരിക്കണം. കരയരുത്. ”

“ശരി അമ്മേ”

നീതു വും അച്ഛനും അമ്മയും ഡോക്ടർ ടെ റൂം ലേക്ക് നടന്നു. അവിടെ ഒരു ജാഥ ക്കുള്ള ആള് ഉണ്ടായിരുന്നു. കുട്ടികളെ നോക്കുന്ന ഡോക്ടർ ആയതൊണ്ട് ആകെ കുട്ടികളുടെ ബഹളമായിരുന്നു അവിടെ. ചുമരിൽ ഒക്കെ കുട്ടികളുടെ ഫോട്ടോസ്, പിന്നെ കുറെ കാർട്ടൂൺ കഥാപാത്രങ്ങൾ ഡോറ ബുജി, മിക്കി ഡൊണാൾഡ്, അങ്ങനെ കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങൾ. കരയുന്ന കുട്ടികളെ അതെല്ലാം കാണിച്ച് സമധനിപ്പിക്കുന്നുണ്ട് രക്ഷിതാക്കൾ.

നീതു നേരെ ഡോക്ടർ ടെ റൂം ന്റെ മുമ്പിൽ നിൽക്കുന്ന സിസ്റ്റർ ടെ അടുത്ത് പോയി പറഞ്ഞു

“സിസ്റ്റർ, ഞാൻ അലീന യുടെ അമ്മ യാണ്. ഡോക്ടർ വിളിച്ചിരുന്നു” “ഒരല്പം ക്ഷമിക്കൂ ട്ടോ. രണ്ടു പേര് കഴിഞ്ഞിട്ട് നിങ്ങളെ വിളിക്കാം”

നീതു വും അച്ഛനും അമ്മയും അവിടെ തന്നെ നിന്നു. ഇരിക്കാൻ അവിടെ സ്ഥലം ഒന്നുമില്ലായിരുന്നു. നീതു ആകെ ടെൻഷൻ ഇല്‍‌ ആയിരുന്നു. അവള് പ്രാർത്ഥിച്ചു കൊണ്ടെ ഇരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ സിസ്റ്റർ വന്ന് അവരെ ഉള്ളിലേക്ക് വിട്ടു. ഡോക്ടർ എപ്പോൾ അലീന മോൾടെ സ്കാൻ റിപ്പോർട്ട് പരിശോധിക്കുകയായിരുന്നു. ഒരു നാൽപത് വയസ്സ് പ്രായം തോന്നും ഡോക്ടർക്ക്. കുറച്ച് കഷണ്ടി ഒക്കെ ആയിട്ടുണ്ട്. നീതു ഡോക്ടറുടെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ടിരുന്നു

റിപ്പോർട്ട് ഒക്കെ പരിശോധിച്ച് കഴിഞ്ഞു ഡോക്ടർ നീതു വിൻെറ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.

“പേടിക്കാൻ ഒന്നുമില്ല ട്ടോ, ഒരു ചെറിയ കുഴപ്പം ഉണ്ട് മോൾക്ക്. അലീന മോൾടെ ഹാർട്ട് ഇൽ ഒരു ഹോൾ ഉണ്ട്. ജന്മനാ ഉള്ളതാണ്. ഒരു ചെറിയ ഓപെറേഷൻ വേണ്ടി വരും. ”

നീതു വിന് കണ്ണിൽ ഇരുട്ടു കേറുന്ന പോലെ തോന്നി. അവൾക്ക് ഒന്നും സംസാരിക്കാൻ കഴിയുന്നില്ല. അച്ഛൻ അത് മനസ്സിലാക്കി. പിന്നീട് അദ്ദേഹം തന്നെ ഡോക്ടറോട് എല്ലാം സംസാരിച്ചു. കുറച്ച് ദിവസം ഹോസ്പിറ്റലിൽ കഴിയേണ്ടി വരും. ഒരു ഒപെറേഷൻ ചെയ്യണ്ട ആരോഗ്യം മോൾക്കില്ല.

ഡോക്ടർ മരുന്ന് കുറിച്ച് സിസ്റ്റർ ടെ കയ്യിൽ കൊടുത്തു. അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു. നീതു വും അച്ഛനും അമ്മയും സിസ്റ്റർ പറഞ്ഞ റൂം ലേക്ക് നടന്നു. കുറച്ച് കഴിഞ്ഞപ്പോ അലീന മോളെയും റൂം ലേക്ക് കൊണ്ടുവന്നു. അവളുടെ കണ്ണും മുഖവും ഒക്കെ വല്ലാതെ ക്ഷീണിച്ചിരുന്നു. നീതു അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു.

“അമ്മേ, നമ്മൾ എപ്പോഴാ വീട്ടിൽ പോകുക”. പുതിയ അന്തരീക്ഷം അലീന മോൾക്ക് അത്ര ഇഷ്ടമായില്ല. അവള് പതുക്കെ ശാഠ്യം പിടിക്കാൻ തുടങ്ങി കഴിഞ്ഞു.

“ഇപ്പൊ അലീന മോൾക്ക് സുഖമില്ലാതെ ഇരിക്കുകയല്ലെ. കുറച്ച് ദിവസം കഴിഞ്ഞ് പോയാൽ മതി എന്ന് ഡോക്ടർ അങ്കിൾ പറഞ്ഞു. അലീന മോൾടെ കൂടെ മുത്തശ്ശൻ അമ്മമ്മ ഒക്കെ ഉണ്ടല്ലോ പിന്നെന്താ. നല്ല കുട്ടി ആയി ഇരിക്കണം ട്ടോ”

അലീന മോൾ അമ്മയെ നോക്കി ആരാ അവർ ന്നു ആംഗ്യ ഭാഷയിൽ ചോദിച്ചു. അവള് അവരെ ഒന്നും കണ്ടിട്ടില്ലല്ലോ എന്ന് അപ്പോഴാണ് നീതു ഓർത്തത്. നീതു അവരെ മോൾക്ക് പരിചയപെടുത്തി കൊടുത്തു. അലീന മോൾ അവരുമായി പതുക്കെ അടുക്കാൻ തുടങ്ങി. മുത്തശ്ശൻ അവളുടെ കയ്യിൽ പിടിച്ച് അവിടെ ഒക്കെ പതുക്കെ നടത്തുമായിരുന്നു. അമ്മമ്മ അവൾക്ക് കുറെ കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. അങ്ങനെ അവൾ മുത്തശ്ശൻ നെയും അമ്മമ്മ യെ യും ഒരുപാട് ഇഷ്ടപ്പെടാൻ തുടങ്ങി. അതുകൊണ്ട് നീതു വിന് മനസമാധാനത്തോടെ ഓഫീസിൽ പോകാൻ സാധിച്ചു.

ഒരിക്കൽ നീതു ഓഫീസ് കഴിഞ്ഞ് ഹോസ്പിറ്റലിൽ എത്തിയപ്പോ അച്ഛന്റെ കൂടെ ഒരാളെ കണ്ട് അതിശയിച്ചു. അച്ഛന്റെ പെങ്ങളുടെ മോൻ, മനുഎട്ടൻ. അവള് കുറച്ചു നേരം അങ്ങനെ നോക്കി നിന്ന് പോയി. മനുഎട്ടന്റെ മുടി ഒക്കെ നരച്ചു തുടങ്ങിയിരിക്കുന്നു. ചെറുതായി വണ്ണം വെച്ചിട്ടുണ്ട്. കുട്ടികാലത്ത് എന്തിനും ഏതിനും അവൾക്ക് മനുഏട്ടൻ മതിയായിരുന്നു. അന്നൊക്കെ എല്ലാവരും പറയുമായിരുന്നു നീതു, മനുവിനുള്ളതാണ് എന്ന്. അത് മനസ്സിലാക്കാനുള്ള പ്രായം അന്ന് രണ്ടാൾക്കും ഇല്ലായിരുന്നു. പിന്നീട് നീതു കോളേജിൽ ചേർന്നപ്പോൾ ഹോസ്റ്റൽ ജീവിതവും പിന്നെ ജീവനോട് ഉള്ള പ്രേമവും ഒക്കെ ആയി, നാട്ടിലേക്കുള്ള വരവും കുറവായിരുന്നു. കോളേജ് പഠനം ഒക്കെ കഴിഞ്ഞപ്പോ അച്ഛൻ അവളോട് മനുവുമായുള്ള വിവാഹകാര്യം സംസാരിച്ചു. പക്ഷേ അവൾക്ക് അത് ഒട്ടും സ്വീകാര്യം ആയിരുന്നില്ല. മനുഎട്ടനെ അങ്ങനെ കാണാൻ കഴിയില്ല എന്ന് പറഞ്ഞു അവള് ഒഴിഞ്ഞു.

അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മനുഎട്ടനോട് സംസാരിക്കണം. എങ്ങനെ എങ്കിലും ഇൗ വിവാഹത്തിൽ നിന്നും തല ഊരണം. പിറ്റേന്ന് തന്നെ അവള് മനുവിനെ കണ്ടൂ. എല്ലാ കാര്യങ്ങളും സംസാരിച്ചു. മനു എല്ലാം കേട്ടതിനു ശേഷം അച്ഛനോട് ഇതിനെ പറ്റി സംസാരിക്കാം എന്ന് പറഞ്ഞു. അവള് ആശ്വാസത്തോടെ തിരിഞ്ഞു നടന്നു. അവൻ അവളെ കണ്ണിൽ നിന്ന് മറയുന്ന വരെ നോക്കി നിന്നു. അവന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയതും അവള് അറിഞ്ഞില്ല. അവന്റെ ഹൃദയം തകർന്നതും അവള് അറിഞ്ഞില്ല. മനു എല്ലാം ഉള്ളിൽ ഒതുക്കി. അവൻ നീതു വിൻറെ അച്ഛനോട് സംസാരിച്ചു. ജീവനുമായുള്ള അടുപ്പത്തെ പറ്റിയും സംസാരിച്ചു. പക്ഷേ അച്ഛന് ഒട്ടും സ്വീകാര്യം ആയിരുന്നില്ല ആ ബന്ധം.

“നീതുട്ടി, ഇനി ഒറ്റ വഴിയേ ഉള്ളൂ. ഒളിച്ചോട്ടം. നീ ജീവന്റെ കൂടെ എവിടെ എങ്കിലും പോയി സുഖായി ജീവിക്ക്. ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം.”

ആദ്യം അവള് വിസ്സമതിച്ചെങ്കിലും, ഇതല്ലാതെ മറ്റ് മാർഗം ഇല്ല എന്നു അറിഞ്ഞപോ അവള് അതിനു സമ്മതിച്ചു.

അതിനു ശേഷം മനു ഏട്ടനെ ഇപ്പോഴാണ് കാണുന്നത്. അവൾക്ക് മനു വിനേ അഭിമുഖീകരിക്കാൻ ഒരു ചമ്മൽ തോന്നി. കാരണം ജീവൻ അവളുടെ ജീവിതത്തിലേക്ക് വന്നത് മനു കാരണം ആണല്ലോ. പക്ഷേ അവള് മനു വി നെ ഒരിക്കൽ പോലും കാണുവാനോ സംസാരിക്കാനോ ശ്രമിച്ചിട്ടില്ല..

മനു അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. ആ പനംകുല പോലെ ഉള്ള മുടി ഒക്കെ പോയിരിക്കുന്നു. കണ്ണിന്റെ അടിയിൽ കറുപ്പ് വീണിരിക്കുന്നു. എന്നാലും കണ്ണിന്റെ ഭംഗി ഇപ്പോഴും പഴയ പോലെ തന്നെ.

മനു പതുക്കെ അവളുടെ അടുത്തേക്ക് പോയി. അവള് ആണെങ്കിൽ എങ്ങനെ മനു വീനെ അഭിമുഖീകരിക്കും എന്ന് ഓർത്ത് വിഷമിച്ചു നിൽക്കുകയായിരുന്നു. പക്ഷേ മനു പഴയ പോലെ തന്നെ നീതു ട്ടി എന്ന് വിളിച്ച് അവളോട് സംസാരിക്കാൻ തുടങ്ങി. അവൾക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്. അവളും പഴയ പോലെ മനുവിനോട് സംസാരിച്ചു. മോളുടെ അസുഖത്തെ പറ്റി മനു അവളോട് ചോദിച്ചു. അവള് ഡോക്ടർ പറഞ്ഞതൊക്കെ അയാളോട് പറഞ്ഞു. അവളുടെ സങ്കടം കണ്ടപ്പോൾ മനുവിനും വിഷമം ആയി. അവൻ അവളെ സമാധാനിപ്പിച്ചു.

മനു ഒരു വിധം എല്ലാ ദിവസവും ഹോസ്പിറ്റലിൽ എത്തിയിരുന്നു. അലീനയും മനു വുമായി നല്ലോണം അടുത്തു. അവരുടെ കളിയും ചിരിയും നോക്കി നിൽക്കുകയായിരുന്നു നീതു. അവളുടെ അച്ഛൻ അടുത്ത് വന്നു നിൽക്കുന്നത് പോലും അവള് അറിഞ്ഞില്ല. അച്ഛൻ പതുക്കെ അവളെ തൊട്ടു വിളിച്ചു. അവള് ഞെട്ടി പെട്ടെന്ന് തിരിഞ്ഞു നോക്കി. അച്ഛൻ അവളെ നോക്കി ചിരിച്ചു. അവളും. അപ്പോ അച്ഛൻ പറഞ്ഞു,

“രണ്ടാളും എന്താ ഒരു കളിയും ചിരിയും അല്ലേ മോളെ”

അവള് തലയാട്ടി പുഞ്ചിരിച്ച് കൊണ്ട് അവരെയും നോക്കി നിന്നു. അപ്പോ അച്ഛൻ അവളോട് പറഞ്ഞു,

“മോൾക്ക് അറിയോ, അവന് നിന്നെ ജീവനായിരുന്നു. അവൻ എന്നോട് നിന്നെ ഇഷ്ടമാണെന്നും കല്യാണം കഴിപ്പിച്ചു തരണം എന്നും പറഞ്ഞിട്ടാണ് ഞാൻ അന്ന് നിങ്ങളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ ചെയ്തത്. പിന്നീട് നീ അവനോട് നിന്റെ കാര്യങ്ങള് ഒക്കെ പറഞ്ഞപ്പോ പാവം എന്റെ അടുത്ത് വന്നു കുറെ കരഞ്ഞു. എനിക്കും നല്ല സങ്കടം ആയി. ഞാൻ അതാണ് നിന്നെ എതിർത്തത്. അവന്റെ സങ്കടം കാണാൻ വയ്യാതെ. പക്ഷേ അവൻ എന്നെ തോൽപ്പിച്ചു കളഞ്ഞു. അവന് നിന്റെ സന്തോഷം ആയിരുന്നു വലുത്. അവൻ വേറെ കല്യാണത്തിന് സമ്മതിച്ചുമില്ല. അപ്പോഴൊക്കെ എനിക്ക് നിന്നോട് നല്ല ദേഷ്യം തോന്നിയിരുന്നു. അവൻ നിന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എല്ലാ വിവരവും അവൻ ഞങ്ങളോട് പറയും.ജീവൻ മരിച്ചു എന്നറിഞ്ഞപ്പോൾ അവൻ വല്ലാതെ വിഷമിച്ചു. നിന്നെ കാണാതെ ഇരിക്കാൻ അവൻ നല്ലോണം ശ്രമിച്ചു. ഇപ്പൊ മോൾക്ക് വയ്യ എന്ന് അറിഞ്ഞപ്പോൾ അവൻ പിന്നെ ഒന്നും ആലോചിച്ചില്ല. എന്റെ കൂടെ വന്നു. ഇപ്പൊ നോക്കിക്കേ അവൻ അലീന മോളുമായി നല്ലോണം അടുത്തു.”

നീതു അച്ഛൻ പറയുന്നത് കേട്ടിട്ട് ആകെ ധർമ്മ സങ്കടത്തിലായി. ഒന്നും അറിഞ്ഞില്ലല്ലോ. മനു ഏട്ടൻ അങ്ങനെ ഒരു കണ്ണോടെ എന്നെ നോക്കിയിട്ടും ഇല്ല. പിന്നെ എങ്ങനെ തനിക്ക് മനസ്സിലാകും. താനും ഒരു ഏട്ടനെ പോലെ ആണ് കണ്ടതും.

പിറ്റേന്ന് ഡോക്ടർ പരിശോധന ക്ക്‌ വന്നു. അലീന യുടെ ടെസ്റ്റ് റിപ്പോർട്ട് ഒക്കെ പരിശോധിച്ചു.

“അടുത്ത വെള്ളിയാഴ്ച നമുക്ക് അത് ചെയ്യാം ട്ടോ. ഇപ്പൊ മോൾക്ക് അതിനുള്ള ആരോഗ്യം ഒക്കെ വന്നു. ”

നീതു അത് കേട്ടപ്പോൾ ഒന്നുടെ ടെൻഷൻ ആയി. മോൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നൊക്കെ അവൾക്ക് പേടി ആകാൻ തുടങ്ങി. അപ്പോ മനു ഡോക്ടർ ടെ അടുത്ത് ചോദിച്ചു. മോൾക്ക് സുഖമാകുമല്ലോ ല്ലെ ഡോക്ടർ. പേടിക്കാൻ ഒന്നുമില്ലല്ലോ. അപ്പോ ഡോക്ടർ പറഞ്ഞു. പേടിക്കാൻ ഒന്നുമില്ല. അവൾക്ക് ഒന്നും സംഭവിക്കില്ല. ധൈര്യമായി ഇരിക്കു. അത് കേട്ടപ്പോ നീതു വിനും സമാധാനം ആയി. അവള് നന്ദി യോടെ മനു നേ നോക്കി. മനു അവളെ അടുത്ത് പോയി സമാധാനിപ്പിച്ചു. അവൾക്ക് ഒന്നുമുണ്ടാകില്ല. നീ ധൈര്യമായി ഇരിക്കു. നമുക്ക് ഇന്ന് നമ്മുടെ കുടുംബ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാം. മോളുടെ പേരിൽ പൂജ കഴിപ്പിക്കാൻ കൊടുക്കാം.

മോളുടെ അടുത്ത് അച്ചനേം അമ്മയേം ആക്കി അവർ രണ്ടാളും ക്ഷേത്രത്തിലേക്ക് പോയി. നീതു ഉള്ളുരുകി പ്രാർത്ഥിച്ചു. മനു തൊഴുത് കഴിഞ്ഞു നീതു നേ കാത്തു അവിടെ നിന്നു. നീതു വിൻറെ കണ്ണ് നിറഞ്ഞു ഒഴുകുന്നത് അവന് കാണാമായിരുന്നു. അവൻ വളരെ സങ്കടത്തോടെ അവളെയും നോക്കി നിന്നു. കുറച്ച് കഴിഞ്ഞപ്പോ അവള് വന്നു, പോകാം എന്ന് പറഞ്ഞു. അമ്പലത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അവള് മനു നോട്‌ അച്ഛൻ പറഞ്ഞതിനെ കുറിച്ച് സംസാരിച്ചു. മനു ഒന്നും മിണ്ടിയില്ല. തലയും കുനിച്ച് നിന്നു. അപ്പോ അവള് വീണ്ടും ചോദിച്ചു.

“പറയൂ മനുവേട്ട, അച്ഛൻ പറഞ്ഞത് ഒക്കെ ശരിയാണോ. എന്താ എന്നോട് പറയാതിരുന്നത്”

അപ്പോ അവൻ പറഞ്ഞു, ശരിയാ നീതുട്ടി, എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു. കുട്ടികാലത്ത് എല്ലാവരും പറയുമായിരുന്നു നീ എന്റെ ആണ് ന്നു. നിനക്കും അറിയാവുന്ന കാര്യം അല്ലേ. ഞാൻ വിചാരിച്ചു നിനക്കും എന്നെ ഇഷ്ടമായിരിക്കും എന്ന്. അത് കൊണ്ടാണ് ഞാൻ അമ്മാവനോട് സംസാരിച്ചത്. നീ എതിർക്കും എന്ന് അറിഞ്ഞിരുന്നില്ല. നിനക്ക് വേറെ ഒരാളെ ഇഷ്ടമാണ് ന്നു അറിഞ്ഞപ്പോ തകർന്നു പോയി ഞാൻ. പിന്നെ എനിക്ക് നിന്റെ സന്തോഷം ആയിരുന്നു വലുത്. അതോണ്ട് ഞാൻ അമ്മാവനെ എതിർത്തിട്ടായലും നിങ്ങളെ ഒരുമിപ്പിക്കൻ നോക്കിയത്. ”

എല്ലാം കേട്ടപ്പോ നീതു പറഞ്ഞു, “എല്ലാം കഴിഞ്ഞില്ലേ മനു ഏട്ട…ഒരു വിവാഹം കഴിച്ചുടെ. ഇങ്ങനെ ഒറ്റക്ക് ജീവിതം നശിപ്പിച്ചു കളയണോ.”

“നിന്നെ വല്ലാതെ സ്നേഹിച്ചു പോയി നീതുട്ടി. ഇനി ഒരാളെ ആ സ്ഥാനത്ത് കാണാൻ വയ്യ. ”

നീതു പിന്നെ കൂടുതൽ ഒന്നും സംസാരിക്കാൻ നിന്നില്ല. അവർ തിരിച്ച് ഹോസ്പിറ്റലിൽ എത്തി. പ്രസാദം മോൾക്ക് കൊടുത്തു. നെറ്റിയിൽ കുറിയും തൊട്ടു കൊടുത്തു.

അങ്ങനെ ആ ദിവസം ആയി. മോളെ ഡ്രസ്സ് ഒക്കെ മാറ്റി തീയേറ്റർ ലേക്ക് കൊണ്ടുപോയി. പുറത്ത് നീതു അക്ഷമയായി നിൽക്കുന്നു. എല്ലാ ദൈവത്തെയും മനസ്സിൽ വിളിച്ച് അവള് അങ്ങനെ കാത്തിരുന്നു. ഒരു മണിക്കൂറിനു ശേഷം ഡോക്ടർ പുറത്ത് വന്നു. നീതു ഓടി അയാളുടെ അടുത്തേക്ക്. ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു.

. “എല്ലാം ഭംഗിയായി കഴിഞ്ഞു. മോൾ സുഖമായിരിക്കുന്നു. നാളെ രാവിലെ മോളെ കണ്ടോളൂ. “.

നീതു വിൻറെ ശ്വാസം നേരെ വീണു. അവള് എല്ലാ ദൈവങ്ങളോടും നന്ദി പറഞ്ഞു. പിറ്റേന്ന് രാവിലെ അവള് അലീന മോളെ കണ്ടൂ. അവള് കുഞ്ഞികണ്ണുകൾ തുറന്ന് അവളെ നോക്കുന്നുണ്ടായിരുന്നു. നീതു ന് അലീന മോൾ ജനിച്ച ശേഷം അവളെ നോക്കുന്ന കുഞ്ഞികണ്ണ് കൾ ഓർമ വന്നു. ഇത് മോളുടെ രണ്ടാം ജന്മം ആയി തോന്നി അവൾക്ക്.

അലീന മോൾ പതുക്കെ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അവളെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന ദിവസം. എല്ലാവരും ഉണ്ട് അവിടെ. അച്ഛൻ അമ്മ മനു ഏട്ടൻ. മനു പോയി ഹോസ്പിറ്റൽ ബിൽ ഒക്കെ അടക്കാൻ പോയി. നീതു ബാഗിൽ സാധനങ്ങൾ ഒക്കെ എടുത്ത് വെച്ചു. അപ്പോ അച്ഛൻ പറഞ്ഞു

“മോളെ നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം. അവിടെ ആകുമ്പോൾ ഞങ്ങളും ഉണ്ടാകും. അലീന മോൾക്ക് കൂട്ടായി.” അപ്പോ അവള് പറഞ്ഞു, ” അത് വേണ്ട അച്ഛാ, ഞങൾ എന്റെ വീട്ടിലേക്ക് പോകുകയാണ്. ഞാൻ ലീവ് ന് അപേക്ഷിച്ച് ട്ടുണ്ട്. അലീന മോൾ പൂർണ്ണമായി ശരിയാകുന്നത് വരെ ഞാൻ ഉണ്ടാകും അവൾടെ കൂടെ. പിന്നെ അവളെ സ്കൂൾ വിടാം. പഴയ പോലെ ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയക്കോളും.”

അച്ഛൻ പിന്നെ എതിർത്തില്ല. അവർ നേരെ അവളുടെ വീട്ടിൽ പോയി. അച്ഛനും അമ്മയും രണ്ടുമൂന്നു ദിവസം അവിടെ ഇരുന്നു. പിന്നെ എല്ലാ ആഴ്ചയും അവർ വരും രണ്ടുപേരെയും കാണാൻ. മനുവും എല്ലാ ആഴ്ചയും വരും. അലീന മോളെ കുറെ കളിപ്പിച്ച് അവൻ തിരിച്ചു പോകും. ഒരിക്കൽ അവൻ വന്നു തിരിച്ചു പോകുമ്പോൾ അലീന മോൾ സമ്മതിച്ചില്ല അവിടെ ഇരിക്കാൻ നിർബന്ധിച്ചു. നീതു വും മനു വും പറഞ്ഞിട്ടൊന്നും അവള് കേട്ടില്ല. പിന്നെ കരയിപ്പിക്കണ്ട എന്ന് കരുതി സമ്മതിച്ചു. അന്ന് മനു ന്റെ കൂടെ ആണ് അലീന മോൾ ഉറങ്ങിയത്. രണ്ടാളും ഉറങ്ങി കഴിഞ്ഞപ്പോ നീതു രണ്ടാളെയും നോക്കി കുറച്ച് നേരം നിന്നു. അവള് ഓർത്ത്, മനു ഏട്ടൻ ഉള്ളപ്പോ അലീന മോൾ നല്ല സന്തോഷത്തിൽ ആണ്. അവള് ഉറങ്ങുന്ന കാണുമ്പോൾ ഒരു സുരക്ഷിതത്വത്തിൽ സുഖിച്ചു ഉറങ്ങുന്ന പോലെ. അവള് അങ്ങനെ മോളെ നോക്കി കുറച്ച് നേരം നോക്കി നിന്നു.

പിറ്റേന്ന് നീതു ന്റെ അച്ഛനും അമ്മയും വന്നു. കൂടെ മനു ഏട്ടന്റെ അമ്മയും ഉണ്ട്. അവള് അവരെ സ്വീകരിച്ച് ഇരുത്തി. മനു ന്റെ. അമ്മ അലീന മോൾക്ക് ഇഷ്ടമുള്ള കുറച്ച് പലഹാരം കൊണ്ട് കൊടുത്തു. അവള് നല്ല സന്തോഷത്തോടെ അവർക്ക് ഒരു താങ്ക്സ് ഉം പറഞ്ഞു അതും വാങ്ങി കൊണ്ട് ഉള്ളിലേക്ക് ഓടി. ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അച്ഛൻ അവളോട് പറഞ്ഞു

“മോളെ, ഞങൾ ഒരു ആലോചനയും കൊണ്ട് വന്നതാ നിനക്ക്. മനു വും തനിച്ച് നീയും തനിച്ച്. നിങ്ങൾക്ക് ഒന്നായി കൂടെ. അലീന മോൾക്കും മനു ന്നു വെച്ചാ ജീവനാണ്. അവൾക്ക് ഒരു അച്ഛന്റെ സ്നേഹവും സുരക്ഷിതത്വവും കിട്ടും. ”

നീതു തലേ ദിവസം അവർ കിടന്നുറങ്ങിയത് ഓർത്തു. അവൾക്കും തോന്നി അച്ഛൻ പറയുന്നത് ശരിയാണ് ന്നു. അവള് സമ്മതിച്ചു കൊണ്ട് തല ആട്ടി. അതുകണ്ടപ്പോൾ അവിടെ ഉള്ള എല്ലാർക്കും സന്തോഷമായി. അച്ഛൻ ഉടനെ തന്നെ.മനു നേ വിളിച്ചു കാര്യം പറഞ്ഞു. മനു ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൻ രണ്ടാമതും എടുത്ത് ചോദിച്ചു ഇത് സത്യമാണോ എന്ന്. അപ്പോ അപ്പുറത്ത് ന്നു ഒരു ചിരി. “അതേ ഡാ മോനെ, അവള് സമ്മതിച്ചു”.

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ഒരു ചെറിയ രീതിയിൽ ഒരു കല്യാണം. അലീന മോളും നല്ല സന്തോഷത്തിൽ ആയിരുന്നു. ഇനി മനു എപ്പോഴും കൂടെ ഉണ്ടാകും ലോ. മനു ന് ഇപ്പോഴും വിശ്വാസം ആകുന്നില്ല, നീതു സമ്മതിച്ചത് ഓർത്ത്.

കല്യാണം ഒക്കെ കഴിഞ്ഞു എല്ലാവരും പോയി. നീതു വും അലീന മോളും മനു ന്റെ വീട്ടിൽ ആണ്. മനുന്‍റെ അമ്മ നീതു മോളെ കൂടെ കിടത്തി കഥ ഒക്കെ പറഞ്ഞു കൊടുത്തു ഉറക്കാൻ നോക്കുകയാണ്. അവള് ഓരോ ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. അടുത്ത മുറിയിൽ മനു വും നീതു വും അതൊക്കെ കേട്ട് പരസ്പരം നോക്കി ചിരിച്ചു. അപ്പോ മനു പറഞ്ഞു,

” നീതുട്ടി, നീ ഇൗ കല്യാണത്തിന് സമ്മതിക്കും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ട്ടോ. അമ്മാവൻ പറഞ്ഞപ്പോൾ ഞാൻ ശരിക്കും അതിശയിച്ചു. ”

‌ “അന്ന് അവിടെ ഒരു രാത്രി കിടന്നില്ലെ മനുഎട്ടൻ, മോൾ അന്ന് നല്ല സന്തോഷത്തിലായിരുന്നു. എനിക്ക് അപ്പോൾ ജീവനെ ഓർമ വന്നു. അവള് അവളുടെ അച്ഛന്റെ കൂടെ കിടക്കുമ്പോൾ ഉള്ള സുരക്ഷിതത്വ ത്തിൽ ഉറങ്ങുന്ന പോലെ അവള് മനു ഏട്ടന്റെ കൂടെ കിടക്കുന്നത് കണ്ടപ്പോൾ എനിക്കും തോന്നി. പിന്നെ അച്ഛൻ വന്ന് കാര്യം പറഞ്ഞപ്പോ തോന്നി ശരിയാണ് എന്ന്. പിന്നെ എന്നെ ഇത്രയും കാലം ആ മനസ്സിൽ കൊണ്ട് നടന്നതല്ലേ, എല്ലാം കൂടി ഓർത്തപ്പോൾ ഇതാണ് നല്ലത് ന്നു തോന്നി. ” ‌മനു അവളെ ചേർത്ത് പിടിച്ചു. അവളുടെ നെറ്റിയിൽ ഒരു ചുംബനവും. നീതു ആ മാറിൽ മുഖം ചേർത്ത് അങ്ങനെ നിന്നു രണ്ടാളും. അപ്പോ വാതിലിൽ ആരോ മുട്ടുന്നു. നോക്കുമ്പോൾ അലീന മോൾ. ‌ ‌ “അവൾക്ക് നിങ്ങളുടെ കൂടെ കിടക്കണം ന്നു. എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല അവള്” ‌ ‌മനു ന്റെ അമ്മ അതും പറഞ്ഞു അവരെ നിസ്സംഗത യോടെ നോക്കി. മനു വും നീതു വും പരസ്പരം നോക്കി ചിരിച്ചു. ‌ ‌” ഞാൻ അങ്ങോട്ട് വന്നു അവളെ ഇങ്ങോട്ട് കൊണ്ട് വരാൻ ഇരിക്കുകയായിരുന്നു. അവള് ഇല്ലാതെ ഞങ്ങൾക്കും ഉറക്കം വരുന്നില്ല”. ‌അലീന രണ്ടാളുടെയും ഇടയിൽ സ്ഥലം പിടിച്ചു. മനു അവളെ ചേർത്ത് പിടിച്ച് കിടത്തി. അവള് അപ്പോ സുഖമായി സന്തോഷത്തോടെ ഉറങ്ങി. നീതു വും. ആ സുരക്ഷിതത്വത്തിൽ അവളും സുഖമായി ഉറങ്ങി, പുതിയ പ്രതീക്ഷകളുമായി ഉണരാൻ.

രചന:സ്മിത

1 thought on “രണ്ടാം ജന്മം, ചെറുകഥ വായിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *