അമ്മക്ക് എന്നെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ലെ അമ്മ എന്നെ ഇവിടെ ഒറ്റക്കാക്കി പോയെ…

രചന: എന്ന് സ്വന്തം ബാസി

“മോളെ ഇവിടെ നിർത്തണം, അതിനെ കൂടെ ഏറ്റെടുക്കാൻ ഞങ്ങളെ കൊണ്ട് പറ്റില്ല ”
അനൂപിന്റെ അച്ഛൻ പെണ്ണിന്റെ അച്ഛനെയും അമ്മയെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു.

“ആ അത് ഞങ്ങൾ നോക്കി കൊള്ളാം, എന്നാലും എന്നാലും എന്റെ കുട്ടിക്ക് ഒരു കൂട്ട് ആകുമല്ലോ.. വിവാഹം കഴിഞ്ഞു രണ്ടു ദിവസേ അവൾക്ക് ഭർത്താവിനു കൂടെ ജീവിക്കാൻ പറ്റിയിട്ടൊള്ളൂ… “അതും പറഞ്ഞു അവളുടെ അച്ഛൻ കണ്ണ് നിറച്ചു.

“ആക്സിഡെന്റ ആയിരുന്നു, പിന്നേം ഒന്ന് രണ്ട് മാസം ബോധം ഇല്ലാതെ കിടന്നു… പിന്നെ പോയി… എന്റെ കുട്ടിന്റെ വിധി.. “അവളുടെ അമ്മയാണ് അത് പറഞ്ഞു പൂർത്തി ആക്കിയത്.

“അവന്റെ വിവാഹത്തിനും നാലു ദിവസമായിരുന്നു ആയുസ്സ്, അവൾ മറ്റൊരുത്തനുമായി പ്രേമത്തിലാണ് എന്നും വിവാഹ മോചനം വേണം എന്നും പറഞ്ഞപ്പോൾ തിരിച്ചു അവളുടെ വീട്ടിൽ കൊണ്ടാക്കിയതാണ്, ഇപ്പൊ രണ്ട് വര്ഷമായി വിവാഹം വേണ്ടാന്ന് പറഞ്ഞു നടക്കുന്ന അവൻ njanglude3നിർബന്ധത്തിനു വഴങ്ങിയാണ് ഒരു വിവാഹത്തിനു തയ്യാർ ആയത്…
ഇനി ഒരു മോൾ കൂടെ ഉണ്ടെന്ന് അറിയുമ്പോൾ അവൻ ചിലപ്പോൾ പിന്മാറിയെക്കും”

“ന്നാൽ ഞങ്ങൾ ഇറങ്ങി, നല്ല മുഹൂർത്തം നോക്കി കാര്യങ്ങൾ ഒക്കെ പെട്ടൊന്ന് തന്നെ നടക്കട്ടെ ലെ ”
ഇറങ്ങാൻ ഒരുങ്ങുന്ന വരന്റെ ടീം പറഞ്ഞു .

“ആ പെട്ടൊന്ന് തന്നെ നടക്കട്ടെ”അവരുടെ വാക്കിനെ പെണ്ണിന്റെ പാർട്ടിയും ശരി വച്ചു.

***-

“എന്താ നീ ഇങ്ങനെ കരയുന്നെ… വീട് വിട്ട് പോകുന്ന വിഷമം ആണോ ”
കരഞ്ഞു കൊണ്ട് തന്റെ കൈ പിടിച്ചു കൊണ്ട് കാറിനു നേരെ നടന്നു കൊണ്ടിരിക്കുന്ന മണവാളൻ അനു അവളോട് ചോദിച്ചു. ഒന്നും മിണ്ടാതെ ഒന്നു വീട്ടിലേക്ക് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ മോളെ കുറിച് അനു അറിയരുത് എന്ന് കരുതി അവൾ കാറിലെക്ക് കയറി.

വീടിന്റെ ഗാറ്റ് വിട്ട് വണ്ടി ചലിച്ചു കൊണ്ടിരുന്നപ്പോൾ അവളുടെ കരച്ചിലിന്റെ ശക്തികുടി .

ഇന്നേ വരെ മോളെ കൂടെ കുട്ടാതെ എവിടെയും പോയിട്ടില്ല.

“എന്തിനാ നീ ഇങ്ങനെ കരയുന്നെ എന്തേലും പ്രശനം ഉണ്ടോ. ”

അവളുടെ ഏങ്ങലുകളെ നിശബ്ദമാക്കി കൊണ്ട് അവൻ ചോദിച്ചു. എന്ത് പറയണം എന്നറിയാതെ പരുങ്ങി എങ്കിലും സത്യം പറയാൻ തീരുമാനിച്ചു.

എനിക്ക് ഒരു മോളുണ്ട് അവൾ കൂടെ ഇല്ലാതെ എനിക്ക് തീരെ പറ്റില്ല

അനു ഒരു ഞെട്ടലോടെയാണതു കേട്ടത് അവന്റെ മുഖത്തെ ചിരി മെല്ലെ മാഞ്ഞു. ഒരു നിമിഷം ചിന്തിച്ചു കൊണ്ട് അവളോട് ഒന്നും പറയാതെ ഡ്രൈവരോട് വണ്ടി തിരിച്ചു വിടാൻ പറഞ്ഞു .

ഗേറ്റ് കടന്ന് തിരികെ വരുന്ന വരന്റെ കാർ കണ്ട് വീട്ടു മുറ്റത്തെ അഥിതികൾ എല്ലാം അത്ഭുതത്തോടെ എഴുന്നേറ്റു നിന്നു. സിറ്റോട്ടിൽ ഇരിക്കുന്ന അവളുടെ അച്ഛൻ നിരാശയോടെ മുറ്റത്തേക്ക് ഇറങ്ങി തുടങ്ങുമ്പോൾ അവൻ ഡോർ തുറന്ന് മുറ്റത്ത് ഇറങ്ങിയിരുന്നു.

“നീ ഇറങ്ങ്… “വണ്ടിക്കകത്തെക്ക് നോക്കി അവൻ ഗൗരവത്തോടെ തന്നെ പറഞ്ഞപ്പോൾ ഭയത്തോടെ അവൾ അവനെ തന്നെ നോക്കി.

“ഡോ ഇറങ്ങി നിന്റെ കുഞ്ഞിനെ വിളിച്ചു വാ… “അവളുടെ മുഖത്തെ ഭാവം കണ്ട് അവൻ പുഞ്ചിരിയോടെ പറഞ്ഞു.

ആ വാക്കുകൾ കേൾക്കെണ്ട താമസം ഞൊടിയിടെ വണ്ടിയിൽ നിന്ന് ഇറങ്ങി കുഞ്ഞിന്റെ അടുത്തേക്ക് അവൾ ഓടി.

സിറ്റോട്ടിൽ ഇരിക്കുന്ന മോൾ അമ്മയെ കണ്ടപാടെ ദേഷ്യത്തോടെ അച്ഛമ്മയെ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.

“അമ്മക്ക് എന്നെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ലെ അമ്മ എന്നെ ഇവിടെ ഒറ്റക്കാക്കി പോയെ… ഞാൻ അമ്മനോട്‌ മിണ്ടില്ല ”

മോളുടെ വാക്കുകൾ കേട്ട് അവൾ പൊട്ടി കരഞ്ഞു. അനുവിന്റെ ഹൃദയത്തിലും ആ വാക്കുകൾ ഏറെ ആഴത്തിൽ പതിച്ചു.

“അമ്മക്ക് ഇനിയും എന്നെ ഇവിടെ ഉപേക്ഷിച്ചു പോകാനല്ലെ അമ്മ കൈ കാണിക്കുന്നേ… ”
എന്ത് മറുപടി പറയണം എന്ന് അറിയാതെ അവൾ ഒരു നിമിഷം ചിന്തിച്ചു നിന്നു.

“ഞാൻ മോളെ അച്ഛനെ കൊണ്ട് വരാൻ പോയതല്ലേ.. “അവളെ എടുത്ത് കൊണ്ട് അവൾ പറഞ്ഞു. അനുവിന് അത് ഇഷ്ട്ടമായിക്കാനുമോ എന്നറിയാതെ അവനെ തിരിഞ്ഞു നോക്കുമ്പോഴേക്കും അവൻ അടുത്ത് വന്നു കുഞ്ഞിനു നേരെ കൈ നീട്ടിയിരുന്നു.

“അച്ഛൻ എന്താ ഇതുവരെ എന്നെ കാണാൻ വരാഞ്ഞേ എന്നെ ഇഷ്ട്ടം ഇല്ലാഞ്ഞിട്ടാണോ…”ജനിക്കും മുമ്പ് അച്ഛൻ നഷ്ടപ്പെട്ട ആ കുഞ്ഞിന്റെ വാക്കുകൾ അവന്റെ കണ്ണിലും മിഴിനീര് നിറച്ചിരുന്നു.

“അച്ഛൻ ഗൾഫിൽ ആയപ്പോ തീരെ വരാൻ പറ്റാഞ്ഞിട്ട അല്ലാതെ മോളെ ഇഷ്ട്ടം ഇല്ലാഞ്ഞിട്ടൊന്നും അല്ല ”
കണ്ണീരിനിടയിൽ അവൻ പറഞ്ഞു തീർത്തു.

“അച്ഛൻ അതിന് കരയുന്നെ എന്തിനാ… എന്നും പറഞ്ഞു കൊണ്ട് അവന്റെ കവിളിൽ ഒഴുകികൊണ്ടിരുന്ന കണ്ണീർ ആ കുഞ്ഞു കൈ കൊണ്ട് അവൾ തുടക്കുമ്പോൾ ഈ മോളെ ഒരിക്കലും അച്ഛൻ ഇല്ലാത്തവൾ ആക്കാൻ താൻ അനുവാദിക്കില്ലെന്ന് അവൻ മനസ്സ് കൊണ്ട് പ്രതിഞ്ഞ ചെയ്തിരുന്നു.

അവളെ തോളിലേറ്റി കാറിനു നേരെ നീങ്ങുബോൾ തന്റെ അനുവിന്റെ കൈയ്യിൽ പിടിച്ച് അവന്റെ നിറ പുഞ്ചിരിയോടെ അവന്റെ പുതു മണവാട്ടിയും അവരെ പിന്തുടരുന്നുണ്ടായിരുന്നു.

രചന: എന്ന് സ്വന്തം ബാസി

😍ഇഷ്ട്ടം ആയാലും ഇല്ലേലും ഒരു വാക്കോ വരിയോ എനിക്കായി കുറിക്കണെ… 😍

Leave a Reply

Your email address will not be published. Required fields are marked *