തേപ്പുകാരിയുടെ കല്യാണം… ഭാഗം: 1

രചന: Aashi

മണ്ഡപത്തിൽ കല്യാണപെണ്ണായി ഒരുങ്ങി സന്തോഷത്തോടെ ഇരിക്കവെയാണ് തന്നെ തന്നെ നോക്കി നിൽക്കുന്ന വിനു വിനെ അമ്മു കാണുന്നത്…

“സോറി വിനു എനിക്കി റിലേഷൻ തുടർന്നു കൊണ്ട് പോകാൻ താല്പര്യം ഇല്ല… ലെറ്റസ്‌ ബ്രേക്ക്‌ അപ്പ്‌…

ഏതാണ്ട് രണ്ടര വർഷം മുന്നേ അവസാനമായി അവനോടു പറഞ്ഞൊരു ഡയലോഗ് ആണിത്

അതിന്റെ കാരണക്കാരി അവളായിരുന്നു ആർച്ച… അവന്റെ പഴയ പ്രണയം…ഒരു ഒൺസൈഡ് പ്രണയം… ശെരിക്കും അതിനെ കുറിച്ചുള്ള വർണ്ണനകൾ അവളെ വട്ട് പിടിപ്പിച്ചിരുന്നു…

അതിന്റെ കൂടെ താനുമായിട്ടുള്ള ബന്ധം അവനെ സന്തോഷിപ്പിക്കുന്നില്ല എന്നൊരു തോന്നൽ…

ആഴ്ചകൾ നീണ്ടു നിൽക്കുന്ന വഴക്കുകൾ…

ഒടുവിൽ എല്ലാമറിയുന്ന കൂട്ടുകാരികൾ തന്നെയാണ് ഉപദേശിച്ചത്.. ബ്രേക്ക്‌ അപ്പ്‌…

അതാണ് നല്ലതെന്നു എനിക്കും തോന്നി

എന്തിന് പരസ്പരം കുറ്റം മാത്രം പറഞ്ഞു നടന്നു സ്വന്തം പല്ലിട കുത്തി മണപ്പിക്കുന്നു

എല്ലാം അവസാനിപ്പിച്ചു ഇറങ്ങുമ്പോൾ ഒരു തിരിഞ്ഞു വിളി താൻ പ്രതീക്ഷിച്ചുവോ…

ഉണ്ടായില്ല…

പിന്നെയുള്ള ദിവസങ്ങൾ ശെരിക്കും പരീക്ഷണത്തിന്റേതായിരുന്നു

അവന്റെ കൂട്ടുകാർക്ക് മുന്നിൽ ഞാനൊരു തേപ്പകാരിയായി…

അവനാ വിളി തടയുന്നത് ഞാൻ കണ്ടില്ല

മൗനം പാലിച്ചു… പുച്ഛം നിറഞ്ഞ നോട്ടങ്ങൾ എനിക്ക് നേരെ സമ്മാനിച്ചു

അവരെ കാണാനുള്ള അവസരം ഒഴിവാക്കി.. ഫോൺ നമ്പർ മാറ്റി… നാട്ടിലെ പഠിത്തം പാതിവഴിക്ക് ഉപേക്ഷിച്ചു ബാംഗ്ലൂരിൽ അപ്പച്ചിയോടൊപ്പം പോകുമ്പോൾ പ്രേതെകിച്ചു ലക്ഷ്യങ്ങൾ ഒന്നുമില്ലായിരുന്നു

അവനെക്കുറിച്ചു മറക്കുക… അതാണെന്നേ നയിച്ചത്..

ഫോട്ടോ, ഫോൺ നമ്പർ, സമ്മാനങ്ങൾ അങ്ങനെ ഓർമ്മിക്കപ്പെടാൻ സാധ്യത ഉള്ളതെല്ലാം ഉപേക്ഷിച്ചു…

പതുക്കെ പതുക്കെ പഠനത്തിന്റെ തിരക്കിൽ ഞാനവനെ മറന്നു.

പഠനം പൂർത്തിയാക്കി നല്ലൊരു ജോലി നേടിയെടുത്തു

കല്യാണം അങ്ങനൊരു ഏടാകൂടം അപ്പോഴാണ് എന്റെ തലയ്ക്കു മീതെ വന്നു നിന്നത്…

കൂടെ പ്രസിദ്ധ ജോത്സ്യന്റെ പ്രവചനവും

ഏതോ ഒരുത്തൻ വന്നു പെണ്ണ് കണ്ടു… മുഖത്തേക്കൊന്ന് നേരെ നോക്കിയത് പോലുമില്ല

എല്ലാവർക്കും പരസ്പരം ഇഷ്ട്ടപെട്ടു

ഒരു ഡേറ്റ് തീരുമാനിച്ചു.. കെട്ടുറപ്പിച്ചു

അങ്ങേരെ ഞാനോ എന്നെ അങ്ങേരോ അതിനിടയ്ക്ക് അറിയാതെ പോലും വിളിച്ചില്ല

കെട്ടിന്റെ അന്ന് രാവിലെയാണ് ഫോട്ടോഗ്രാഫർ അത് കണ്ടു പിടിച്ചത്

പെണ്ണിന്റെ മോന്തയിൽ ചിരിയില്ല

ഒന്ന് ചിരിക്ക് കുട്ടി ഫോട്ടം പിടിക്കാൻ വന്നയാളുടെ കൂടെയുള്ള അസിസ്റ്റന്റ്… ഫോട്ടോഗ്രാഫർക്ക് കാണില്ല ഇത്രയ്ക്കും ഗൗരവം

ഒന്ന് ചിരിക്ക് മോളെ.. നമ്മടെ പരദൂഷണഅമ്മായിമാര്

പിന്നങ്ങോട്ട് നിർത്തിയില്ല… ചിരിയോടെ ചിരി തന്നെ. …

അതിനിടയ്ക്കാണ് നമ്മടെ എട്ടു നിലയിൽ പൊട്ടിയ പഴയ പ്രേമം കഥ

പഴയ നമ്മള ചങ്കുകളെ വിളിച്ചിരുന്നു.. കൂട്ടത്തിലൊരുത്തി “വിനു ഇപ്പൊ എന്ന് തുടങ്ങിയതേ നമ്മള് സ്റ്റോപ്പ്‌ ഇമോജി കാണിച്ചു…

എങ്ങാനും കഥയിലൊക്കെ വായിച്ചിട്ടുള്ള പോലെ ഞാൻ കെട്ടുന്നവൻ ജോലി ചെയുന്നു കമ്പനി മൊതലാളി ആണെന്ന് വല്ലോം ആണെങ്കിൽ കെട്ടു കഴിഞിട്ട് അറിയാമെന്നു വിചാരിച്ചു…

എന്തിനാ വെറുതെ ഇപ്പോഴേ സെഡ് ആകുന്നെ.. മാത്രമല്ല അപ്പൊഴാവുമ്പോ വിധിയെന്ന് പറഞ്ഞങ് സമാധാനിക്കാം.. ഇല്ലെങ്കി വല്ല എടുത്തു ചാട്ടവും കൊണ്ട് ചില പെൺപിള്ളേരെ പോലെ താലിയൊക്കെ വലിച്ചെറിഞ്ഞു സീൻ കോൺട്രാ ആക്കാൻ തോന്നിയാല്ലോ…

ഞാനവനെ നോക്കി

എന്നെ തന്നെ നോക്കി നില്ക്കുവാന്…

മുഖത്ത് പുച്ഛമില്ല ശാന്തയുടെ ഭാവം

നമ്മളൊന്ന് പുച്ഛിച്ചു ചിരിച്ചു… അല്ല പിന്നെ.. ഇനി ഇങ്ങനെ ഒരു അവസരം കിട്ടിയില്ലെങ്കിലോ…

അതിനിടയ്ക്ക് ഒരപസ്വരം പോലെ “ചെക്കനെ കാണാനില്ല… ”

ഞാനൊന്നുടെ സൂക്ഷിച്ചു നോക്കി ഇത്ര നേരം ഇവിടുണ്ടായിരുന്നല്ലോ

സംഗതി ശെരിയാണ് അയാളിവിടില്ല…

അല്ലെങ്കിലും മുഹൂർത്തത്തിന് മുൻപേ പിടിച്ചിരുത്തിയിട്ടല്ലേ…

അതിന്റെ പേരിലൊരു വാക്ക്തർക്കം ഇപ്പൊ കഴിഞ്ഞതേ ഉള്ളു

ഇടക്ക് അര്ജന്റ് കാൾ എന്ന് പറഞ്ഞു മാറി നിന്നതായിരുന്നു മൊതല്… എന്നിട്ട് വെളിയിലിറങ്ങി കാറിൽ കയറി പോയെന്ന്..

അതെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല

കല്യാണം മുടങ്ങിയല്ലോ കൃഷ്ണ… ഏതോ അമ്മായി പറയണ കേട്ട് എനിക്ക് തുള്ളിച്ചാടാൻ തോന്നി ..

ന്നായി… എന്തോരം ഞാനങ്ങേരെ പ്രാവിയിട്ടുണ്ട്

എന്നാലും എന്നോട് കൂടിയൊന്ന് പറയായിരുന്നു

എന്റെ അച്ഛനാണെങ്കിൽ അതിനിടയിൽ ബോധം കേട്ടു വീണു

ബി പി ഒക്കെ ഉള്ള ആളാ…

ഞാനോടി ചെന്നു…

വെള്ളമൊക്കെ തളിച്ച് എല്ലാം കറക്റ്റ് ആക്കി

അമ്മയെന്ന കെട്ടിപിടിച്ചു കരയാൻ തുടങ്ങി

എല്ലാവരും എന്നെ സഹതാപത്തോടെ നോക്കുന്നു

എനിക്ക് അത്ഭുതം തോന്നി… ഒരു പെണ്ണിന്റ ജീവിതത്തിൽ കല്യാണമാണോ പ്രാധാന്യം

അപ്പോഴേക്കും അച്ഛനും അമ്മാവന്മാരും അടങ്ങുന്ന സംഘം ചെറുക്കന്റെ വീട്ടുകാരെ ഇട്ട് പൊരിക്കാൻ തുടങ്ങിയിരുന്നു

എനിക്ക് പാവം തോന്നി

അവരെന്ത് ചെയ്തിട്ടാണ്

ആകെ മൊത്തത്തിൽ ജഗ പോക

അമ്മാവന്മാരെ കാര്യങ്ങൾ ഏല്പിച്ചു അച്ഛൻ എന്റടുത്തേക്ക് വന്നു.. എന്നെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ തുടങ്ങി

“അങ്കിൾ ന് വിരോധം ഇല്ലെങ്കിൽ ഞാനൊരു കാര്യം ചോദിക്കട്ടെ

അച്ഛന്റെ നെഞ്ചിൽ ഒട്ടി നിന്ന ഞാനാ പരിചിതമായ സ്വരം കേട്ട് തലയുയർത്തി

വിനു

“ഞാനിവളെ കല്യാണം കഴിച്ചോട്ടെ

അച്ഛന്റെ മുഖം അമ്പരന്നു

എന്റെ കിളിയൊക്കെ കൂട്ടീന്ന് പറക്കാൻ തുടങ്ങി

“എനിക്കിവളെ ഒരുപാടിഷ്ട്ട… എനിക്ക് ഇൻഫോ സിസ് ലാ ജോലി അപ്പൊ ..അങ്ങനെ ബാംഗ്ലൂർ വെച്ച് കണ്ടിട്ടുണ്ട്

അങ്കിളിനു ഇഷ്ടമായെങ്കിൽ ഇവന്റെ വീട്ടുകാരെ കൂടി വിളിച്ചു ഈ മണ്ഡപത്തിൽ ഈ മുഹൂർത്തത്തിൽ തന്നെ നമുക്കിത് നടത്താം…

അവന്റെ കൂട്ടുകാരും അവനെ സപ്പോർട്ട് ചെയ്യാനെത്തി

അച്ഛന്റെ അനുകൂലമായ മുഖം ഭാവം കണ്ടതോടെ എന്റെ കിളികൾ മുഴുവനായി പറന്നു പോയി..

ചക്ക വെട്ടിയിട്ടത് പോലെ കിളിയൊഴിഞ്ഞ തലയിലെ കൂടുമായി അവള് ദേ കിടക്കുന്നു

തുടരുന്നു…

അടുത്ത ഭാഗം വായിക്കൂ

തേപ്പുകാരിയുടെ കല്യാണം (അവസാനഭാഗം )

രചന: Aashi

Leave a Reply

Your email address will not be published. Required fields are marked *