സ്വപ്നക്കൂട് Part – 9

രചന: നക്ഷത്ര നച്ചു

സ്വപ്നക്കൂട് Part – 7

സ്വപ്നക്കൂട് Part – 8

സഞ്ജുവേട്ടൻ………….!!!!!!!!!! ഞാൻ വേഗം ആളുടെ അടുത്തേക്ക് ചെന്നു. “സഞ്ചുവേട്ടൻ എപ്പോളാ എത്തിയേ…………..” “ഇപ്പൊ ഞാൻ വന്നതാണോ കുഴപ്പമായേ…….” “എന്താ ഇങ്ങനെയൊക്കെ പറയുന്നേ………..” “പിന്നെ എന്താ ഞാൻ പറയേണ്ടത്……….. വന്നു വന്ന് എനിക്കിപ്പോ നിന്നോടു മിണ്ടാൻ നേരോം കാലോം നോക്കണമല്ലോ………….” “അതിനു മാത്രം ഞാൻ ഇപ്പൊ എന്താ ഏട്ടാ ചെയ്തേ…………” “അതും ഇനി ഞാൻ വിശദീകരിക്കണോ……….. അവന്റെ സ്വഭാവം നിനക്ക് ശരിക്കും അറിയാവുന്നതല്ലേ………….” “അത്…….. ഏട്ടാ വരുൺ ഇപ്പൊ ആകെ മാറി………… എന്നോട് സോറി പറയാനാ വന്നത്…………” “ഓ…….. അവനിപ്പോ നല്ല പിള്ള………. നിന്നോടു മിണ്ടാൻ വന്ന ഞാനാ തെറ്റുകാരൻ…………”

“എന്തിനാ ഏട്ടാ ഇങ്ങനൊക്കെ പറയുന്നത്……… ഞാൻ തെറ്റായിട്ട് ഒന്നും ചെയ്തില്ലല്ലോ………….” എനിക്ക് ശരിക്കും കരച്ചിൽ വരുന്നുണ്ടായിരുന്നു. “ഓരോന്നു ഒപ്പിച്ചിട്ട് അവസാനം കരഞ്ഞോണ്ട് വന്നാൽ മതി. അപ്പോളെ നിനക്ക് മനസ്സിലാകൂ ഞാൻ എന്തിനാ ഇതൊക്കെ പറഞ്ഞതെന്ന്……………” ഞാനൊന്നും മിണ്ടിയില്ല………..

“നിന്റെ തിരക്കുകൾ ഒക്കെ കഴിയുമ്പോൾ പറഞ്ഞേരെ………… അപ്പോൾ ഞാൻ മിണ്ടിക്കൊള്ളാം……………” “ഏട്ടാ…………..” “ശരി ഞാൻ പോകുവാ……….” എന്റെ കണ്ണൊക്കെ നിറഞ്ഞൊഴുകാൻ തുടങ്ങി. ഇങ്ങനൊക്കെ പറയാൻ ഞാനിപ്പോ എന്താ ചെയ്തത്……………. പിന്നെ എനിക്ക് ക്ലാസ്സിൽ കയറാൻ തോന്നിയില്ല…………. മെറിയോട് പറഞ്ഞിട്ട് ഞാൻ ലൈബ്രറിയിലേക്ക് പോയി……………… ഇന്റർവെൽ ആയപ്പോൾ എല്ലാവരും എന്നെ അന്വേഷിച്ചു അവിടേക്ക് വന്നു…….. സഞ്ചുവേട്ടൻ എന്നെ നോക്കുന്നത് പോലുമില്ല………… “എന്താടാ പറ്റിയേ………. നീ എന്തേ ക്ലാസ്സിൽ കയാറഞ്ഞേ………..” ദീപുവേട്ടൻ ചോദിച്ചു. “ഏയ് ഒന്നുമില്ലേട്ടാ…………. ചെറിയൊരു തലവേദന………..”

“രാവിലെ നിനക്ക് കുഴപ്പമൊന്നും ഇല്ലാരുന്നല്ലോ…………..” ഹൃദ്യ ചോദിച്ചു. “എന്തേ രണ്ടാളും കൂടി വഴക്കിട്ടോ………. ഇവൻ എന്തെങ്കിലും പറഞ്ഞോ…………..” ജെറിച്ചായനാണ്. ഞാൻ സഞ്ജുവേട്ടനെ ഒന്ന് നോക്കി. “ഏയ്…………. ഇല്ല ജെറിച്ചായാ……… രാവിലെ തന്നെ ചെറിയ തലവേദന ഉണ്ടായിരുന്നു……….. ഇപ്പൊ കൂടിയതാ…………” “ബാം എന്തേലും വേണോ…….” നവനീത്. “വേണ്ടെടാ………..”

“മ്…….. കുറച്ചു നേരം റസ്റ്റ് എടുക്ക്. അപ്പോൾ കുറയുമാരിക്കും…………” കാർത്തിയേട്ടനും പറഞ്ഞു. “മ്……… ഞാനിനി ക്ലാസ്സിൽ കയറുന്നില്ല………. വീട്ടിലേക്ക് പോകുവാ……… കുറച്ചു സമയം കിടന്നാൽ മാറിക്കൊള്ളും………….” എല്ലാവരോടുമായി പറഞ്ഞിട്ട് ബാഗുമെടുത്തു ഞാൻ നടന്നു……… “ഇവൾക്കിത് എന്താ പറ്റിയേ…………… ” “കാര്യമായി എന്തോ ഉണ്ട്………… നിസാരകാര്യത്തിനൊന്നും ഇവളിങ്ങനെ തളരില്ല………….” “നീ അറിയാതെ ഒന്നും നടക്കില്ല…………. പറയെടാ എന്താ കാര്യം…………” ഇങ്ങനെയൊക്കെ ഓരോന്ന് അവർ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു…………*******

രാവിലെ അവളെ കാണാൻ വേണ്ടി ചെന്നപ്പോളാണ് അവൾ വരുണിനോട് സംസാരിച്ചോണ്ടു നിൽക്കുന്നത് കണ്ടത്…….. അത് കണ്ടതും എനിക്ക് അന്നത്തെ സംഭവമാണ് ഓർമ്മ വന്നത്…………. അപ്പോളത്തെ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു………… ഇങ്ങനെ ഓരോ വഴക്കുകൾ ഞങ്ങൾക്കിടയിൽ പതിവാണ്…………. കുറച്ചു സമയം കഴിയുമ്പോൾ ആരേലും ഒരാൾ മിണ്ടിത്തുടങ്ങും……………ഇതും അങ്ങനെയേ കരുതിയുള്ളൂ…………….. ഇന്റർവെൽ ആയപ്പോളാണ് അവർ വന്നു പറഞ്ഞത് മൃദു ക്ലാസ്സിൽ കയറിയില്ല……….. ലൈബ്രറിയിലേക്ക് പോയെന്ന്……… ഞങ്ങൾ വേഗം അവിടേക്ക് ചെന്നു……….

മുഖം കണ്ടാലേ അറിയാം നന്നായി കരഞ്ഞിട്ടുണ്ടെന്ന്………. അപ്പോളാണ് മനസിലായത് ഇന്നു ഞാൻ പറഞ്ഞത് കുറച്ചു കൂടി പോയെന്ന്………… പിന്നെ എനിക്കവളുടെ മുഖത്തെക്ക് നോക്കാൻ കഴിഞ്ഞില്ല………… അവരൊക്കെ ഓരോന്ന് ചോദിച്ചിട്ടും തലവേദനയാണെന്നവൾ കള്ളം പറഞ്ഞു………… ഞാനുമായി വഴക്കിട്ടോന്നു ചോദിച്ചിട്ടും അവൾ നടന്നതൊന്നും പറഞ്ഞില്ല…………… വീട്ടിൽ പോവാണെന്നും പറഞ്ഞു തിരിഞ്ഞു പോലും നോക്കാതെ അവൾ പോയപ്പോൾ ചങ്കുപൊട്ടിപ്പോയി………………… എല്ലാം എന്റെ ദേഷ്യം കാരണമാണല്ലോ………

ഞാനറിയാതെ ഒന്നും സംഭവിക്കില്ലെന്നു പറഞ്ഞു അവന്മാർ ഓരോന്നു ചോദിച്ചപ്പോൾ ഞാൻ ഉണ്ടായ കാര്യം പറഞ്ഞു…………. അപ്പോളാണ് മെറി രാവിലെ ശരിക്കും നടന്നത് എന്താണെന്ന് പറഞ്ഞത്……………. വരുൺ ഒരുപാട് മാറിപോയെന്ന് ആരവും നവനീതുമെല്ലാം പറഞ്ഞു………….. കാര്യമറിയാതെ എടുത്തുചാടി ഓരോന്നു പറഞ്ഞതിന് അവരെല്ലാം കൂടി എന്നെ കൊന്നില്ലെന്നേയുള്ളു………….. പിന്നെ എനിക്കും ക്ലാസ്സിൽ കയറാൻ തോന്നിയില്ല. ഞാനും വീട്ടിലേക്ക് പോയി.****** പതിവില്ലാത്ത സമയത്തു വരുന്നത് കണ്ടപ്പോൾ അമ്മ ഒന്നു പേടിച്ചു. “എന്താ മോളെ പറ്റിയേ………… ഇന്നെന്തേ നേരത്തേ…………” “അതോന്നുമില്ലമ്മാ………. ചെറിയൊരു തലവേദന……….”

“ഹോസ്പിറ്റലിൽ പോണോ മോളേ………'” “അതൊന്നും വേണ്ടമ്മാ………….. കുറച്ചു നേരം കിടന്നാൽ മാറിക്കൊള്ളും………” “എങ്കിൽ മോള് പോയി കിടന്നോ………..” ഞാൻ മുറിയിലേക്ക് പോയി. നേരേ കട്ടിലിലേക്ക് വീണു. കുറേ നേരം കരഞ്ഞു………… എന്തോ സങ്കടം സഹിക്കാൻ പറ്റണില്ല………. കുറച്ചു കഴിഞ്ഞപ്പോൾ നന്ദേട്ടൻ മുറിയിലേക്ക് കയറി വന്നു. “എന്താടാ പറ്റിയേ…………”

“അത്….. ചെറിയൊരു തലവേദനയാ ഏട്ടാ………” “ഏട്ടന്റെ പൊന്നൂട്ടി കള്ളം പറയാനും തുടങ്ങിയോ………..” ഞാൻ ഒരുപാട് വിഷമിച്ചിരിക്കുമ്പോളാണ് ഏട്ടൻ എന്നെ പൊന്നൂട്ടി എന്ന് വിളിക്കുന്നത്. അത് കേട്ടതും ഒരു കരച്ചിലോടെ ഞാൻ ഏട്ടനെ കെട്ടിപിടിച്ചു. “എന്താടാ……….. എന്താ പറ്റിയേ………. ഇങ്ങനെ കരയല്ലേ………….” ഞാൻ കരഞ്ഞോണ്ട് ഉണ്ടായ കാര്യം പറഞ്ഞു. “അയ്യേ……… ഇതിനാണോ ഏട്ടന്റെ പൊന്നു കരഞ്ഞത്…………… അത് അവൻ അപ്പോളത്തെ ദേഷ്യത്തിൽ പറഞ്ഞതാകും…………..”

“അതെനിക്കും അറിയാം………….. എന്നാലും ഏട്ടാ……….” “ഒരെന്നാലുമില്ല………….. കുറച്ചു കഴിയുമ്പോൾ അവൻ തന്നെ നിന്നെ വിളിച്ചോളും…………. ഇപ്പൊ പോയി മുഖമൊക്കെ കഴുകി താഴേക്ക് വാ……….. അമ്മ ആകെ ടെൻഷൻ അടിച്ചിരിക്കുവാ…………” “മ്…… ഏട്ടൻ പൊക്കോ……… ഞാൻ ഫ്രഷായിട്ടു വരാം………….” അന്നു വൈകുന്നേരമായിട്ടും സഞ്ജുവേട്ടൻ എന്നെ വിളിച്ചില്ല………… എന്റെ ഭാഗത്തു തെറ്റൊന്നുമില്ലാത്തതിനാൽ ഞാൻ അങ്ങോട്ട് വിളിക്കാനും പോയില്ല………..അടുത്ത ദിവസവും വിളി വന്നില്ല……………

പിന്നീടുള്ള രണ്ടു ദിവസവും സുഖമില്ലെന്നു പറഞ്ഞു ഞാൻ ക്ലാസ്സിൽ പോയില്ല.********** അവളെ വിളിക്കാൻ പലതവണ ഫോണെടുത്തതാണ്……….. പിന്നെ അവളിങ്ങോട്ടു വിളിക്കട്ടെ എന്ന് കരുതി…………. അവളു വിളിച്ചതുമില്ല. പിന്നെ അടുത്ത ദിവസം കോളേജിൽ വച്ചു കാണുമ്പോൾ നേരിട്ടു സോറി പറഞ്ഞു പിണക്കം മാറ്റാമെന്ന് വിചാരിച്ചു………… പക്ഷേ അടുത്ത രണ്ടു ദിവസവും അവൾ വന്നില്ല………..

എനിക്കെന്തോ അത് സഹിക്കാൻ പറ്റിയില്ല……….. അവളടുത്തില്ലാത്തപ്പോൾ ദിവസത്തിന് വേഗത കുറയുന്നതുപോലെ……….. രണ്ടു ദിവസം ഞാനും ക്ലാസ്സിൽ കയറിയില്ല. ഒടുവിൽ വാശി മാറ്റിവച്ചു ഞാൻ തന്നെ അവളെ വിളിക്കാൻ തീരുമാനിച്ചു…………. രണ്ടു മൂന്നു തവണ വിളിച്ചതിൽ പിന്നെയാണ് അവൾ കാൾ എടുത്തത്. “ഹലോ…….. ആരാ വിളിക്കുന്നേ………” കാൾ എടുത്തതും ദേഷ്യത്തോടെയുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ ആശ്വാസമായി.

“നിന്റെ കെട്ട്യോൻ………..” ഞാനും കുറച്ചില്ല “നിങ്ങൾക്ക് ആളു മാറിക്കാണും…….. എന്റെ കെട്ടു കഴിഞ്ഞിട്ടില്ല………….” അവൾ വിട്ടു തരുന്നില്ല………. ഒടുവിൽ ഞാൻ തന്നെ തോൽവി സമ്മതിച്ചു. “മൃദു…….. സോറിടാ……… ഞാൻ അന്നത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതല്ലേ……..” “എന്നിട്ടിപ്പോളാണോ വിളിക്കാൻ തോന്നിയേ………” “അത്……. നീയും ഒന്നു വിളിച്ചില്ലല്ലോ എന്നെ………” “ഓ……. അപ്പോ കുറ്റം എനിക്കാണോ………”

“അങ്ങനെയല്ല……… നിനക്കറിയില്ലേടാ എന്നെ………. ഞാൻ ആ ദേഷ്യത്തിൽ പറഞ്ഞതല്ലേ………….നിന്നോടല്ലാതെ ഞാൻ ആരോടാ ഇങ്ങനെ വഴക്കിടുന്നെ………….. നിന്നോട് അത്രയ്ക് ഇഷ്‌ടോള്ള കൊണ്ടല്ലേ………..” “അതേ……. കൂടുതൽ പതപ്പിക്കണ്ടാ………..” “ഈ…….. ഏറ്റില്ലാല്ലേ……..” “ഉം ഹും……. ഏറ്റില്ല…….” “സോറിടാ…….. ഇനി ഞാൻ ഇങ്ങാനൊന്നും പറയില്ല……….. ക്ഷേമിക്കടാ……….” “യ്യോ…… ഏട്ടൻ എന്നോട് ക്ഷമ ഒന്നും ചോദിക്കേണ്ട………. അന്നങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് ശരിക്കും സങ്കടായീ…….. അതോണ്ടാ ഞാൻ വിളിക്കാഞ്ഞത്……….”

“ഇപ്പോ സങ്കടം മാറിയോ………….” “മ്………….” ” നാളെ കോളേജിൽ വരുമോ………” “മ്……. വരാം…..” “പിണക്കമുണ്ടോ ഇപ്പോളും……….” “ഉം ഹും………. ഇല്ലാ……..” “മ് ശരി നാളെ കാണാംട്ടോ……. വയ്ക്കുവാണേ………..” ഞാൻ കാൾ കാട്ടാക്കി. ഇപ്പോളാ സമാധാനമായത്……….. നെഞ്ചിൽ നിന്നും എന്തോ ഭാരം ഇറങ്ങി പോയതുപോലെ…………********** ദിവസങ്ങൾ വീണ്ടും കടന്നുപോകേ ഞങ്ങൾ എല്ലാവരും പരീക്ഷാ ചൂടിലായി. നന്നായി പഠിച്ചൊരുങ്ങി നല്ല രീതിയിൽ തന്നെ പരീക്ഷകളൊക്കെ എഴുതി ഞങ്ങൾ അവധിക്കാലത്തെ സ്വാഗതം ചെയ്തു………….

ദേവക്കുട്ടനൊപ്പം കളിച്ചിരികളുമായി നടക്കുമ്പോളും സഞ്ചുവേട്ടനെയും കൂട്ടുകാരെയും കാണാൻ പറ്റാത്തത്തിന്റെ സങ്കടം മനസ്സിൽ ഉണ്ടായിരുന്നു………… അങ്ങനെ ഒരു ദിവസം ടെറസിൽ ദേവയുമായി കളിയും ബഹളവുമായി ഇരിക്കുമ്പോളാണ് താഴെ ഒരു കാറിന്റെ ശബ്ദം കേട്ടത്…………… കാറിൽ നിന്നുമിറങ്ങിയവരെ കണ്ട് എന്തു ചെയ്യണം എന്നറിയാതെ നിന്നു പോയി ഞാൻ……………!!!!!!!!!!!!!!!!!!!!!

തുടരും…

രചന: നക്ഷത്ര നച്ചു

Leave a Reply

Your email address will not be published. Required fields are marked *