കൂടെ കിടക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നായല്ലോ എന്നിട്ട് ഇപ്പോൾ ആണോ ഈ സംശയം…

രചന: ഗുൽമോഹർ

എന്താടി, നിന്റെ മുഖത്തിന് ഇത്ര കനം. നിന്റെ വല്ലതും കൊഴിഞ്ഞുപോയോ… അതോ നിന്റെ ആരേലും ചത്തോ ? മനുവിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ അവൾ ഒഴിഞ്ഞുമാരുന്നത് കണ്ടപ്പോൾ അവനിലെ ദേഷ്യം ഇരട്ടിയായി. ” നിന്റെ വായിലെന്താ പഴം തിരുകി വെച്ചേക്കുവാണോ.. എത്ര നേരമായി ചോദിക്കുന്നു ഈ മുഖം വീർപ്പിക്കലിന്റെ കാരണം. ചെവിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ… ” ദേഷ്യത്താൽ വിറകൊള്ളുന്ന മനുവിനെ ഒന്ന് രൂക്ഷമായി നോക്കി അവൾ,

” ഞാൻ നിങ്ങളുടെ ആരാണ്..? അതൊന്നു പറഞ്ഞ് തന്നെ. ” അവളുടെ മുഖവുരയോടെ ഉള്ള ചോദ്യത്തിൽ ആദ്യമൊന്ന് പതറിയെങ്കിലും മനു അവളെ കളിയാക്കുന്നപോലെ ഒന്ന് ചിരിച്ചു, ” കൂടെ കിടക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നായല്ലോ എന്നിട്ട് ഇപ്പോൾ ആണോ ഈ സംശയം.. കൊള്ളാം….. ”

അവന്റെ ചിരിയുടെ ആക്കം കൂടിയപ്പോൾ ആരതി അവനെ കൈ ഉയർത്തി തടഞ്ഞു, ” നിങ്ങൾക്കിത് നിസാരമായിരിക്കും, അതുകൊണ്ടാണല്ലോ ഇങ്ങനെ ചിരിക്കാൻ കഴിയുന്നത്. പക്ഷെ, എനിക്ക് അത്ര ചിരിയൊന്നും വരുന്നില്ല. ” ” എന്റെ ആരതി, നീ കാര്യം എന്താണെന്ന് ആദ്യം തെളിച്ചു പറ. അല്ലാതെ അവിടേം ഇവിടേം തൊടാതെ പറഞ്ഞാൽ നീ ഉദ്ദേശിക്കുന്നത് മനസ്സിലാക്കാൻ ഞാൻ അമാനുഷികൻ ഒന്നുമല്ല.. അതുകൊണ്ട് കാര്യം എന്താണെന്ന് തുറന്നു പറയാൻ പറ്റുമെങ്കിൽ പറയുക, അല്ലെങ്കിൽ മിണ്ടാതെ ഇരിക്കുക ” മനുവിന്റെ സംസാരം തീരെ ഇഷ്ടപ്പെടാത്ത പോലെ അവൾ മുഖമൊന്നു വെട്ടിച്ചു, ” അല്ലേലും ഞങ്ങൾ മിണ്ടാൻ തുടങ്ങിയാൽ അല്ലെ പ്രശ്നം, നിങ്ങൾക്കൊക്കെ എന്തും ആകാലോ.. ഞങ്ങൾ ഒന്ന് മിണ്ടിയാൽ കുറ്റം, മിണ്ടിയില്ലേൽ കുറ്റം, ”

അവളുടെ മുന വെച്ചുള്ള സംസാരവും വാക്കുകളിലെ പരിഹാസവും അവനെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു , കാരണം പറയാതെ ഉള്ള ഈ കുറ്റപ്പെടുത്തൽ എന്തിന്റെ തുടക്കം ആണെന്ന് അറിയാതെ ഇരിക്കുമ്പോൾ ആയിരുന്നു ആരതിയുടെ അടുത്ത ചോദ്യം,

” ആരാ ഈ പാർവ്വതി..? എന്താ നിങ്ങളും അവളുമായുള്ള ബന്ധം ” അവളുടെ ചോദ്യം ഒരു തീമഴ പോലെ ചെവിയിൽ പതിച്ചപ്പോൾ അറിയാതെ അവനൊന്ന് ഞെട്ടി, ആ ഞെട്ടലിൽ നിന്നും മോചിതനാകാൻ കുറച്ചു സമയമെടുത്തെങ്കിലും ഉള്ളിൽ പെട്ടന്നുണ്ടായ ഷോക്ക് പുറത്തു കാണിക്കാതെ മനു ആരതിയെ നോക്കി, ” പാർവ്വതി, അവളെന്റെ ഒരു ഫ്രണ്ട് ആണ്, അല്ലാ ഇതെങ്ങനെ നീ അറിഞ്ഞു? ” ” ഓ.. വെറും ഫ്രണ്ട് ആണോ…. അതോ … ” അർത്ഥം വെച്ചുള്ള അവളുടെ ചോദ്യത്തിൽ അവൻ വീണ്ടും ഒന്ന് പതറിയെങ്കിലും സംയമനം കൈവിടാതെ അവൻ അതെ എന്ന് തലയാട്ടി.

” കൊള്ളാം, വെറും ഒരു ഫ്രണ്ട് ആയ അവൾക്ക് നിങ്ങൾ അയച്ച മെസ്സേജ് ഞാൻ കണ്ടിരുന്നു. അതിൽ കുറെ ഡിലീറ്റും ചെയ്തിട്ടുണ്ട്, ഡിലീറ്റ് ചെയ്യണമെങ്കിൽ അത് ഞാൻ വായിച്ചതിനേക്കാൾ മോശമായിരിക്കുമല്ലോ… കെട്ടിയോൾക്ക് ഒരു ഷെഡ്‌ഡി വാങ്ങാൻ കാശ് തരാത്ത ആള് ആ മറ്റവളുടെ ഷെഡ്ഢിടെ അളവ് വരെ ചോതിച്ചിരിക്കുന്നു.. ഹോ, ഈ മെസ്സേജ് ഒക്കെ വായിച്ചെന്റെ തൊലി ഉരിഞ്ഞുപ്പോയി. നിങ്ങൾ ഇത്രേം അധപതിക്കുമെന്ന് കരുതിയില്ല.. ഒരു വർഷം ആയപ്പോഴേക്കും നിങ്ങൾക്ക് എന്നെ മടുത്തെങ്കിൽ അവളുടെ കൂടെ പൊക്കോ.. ഞാൻ തടസ്സം നിൽക്കില്ല. ഇങ്ങനെ ഒന്ന് വായിച്ച് പിന്നെ ജീവിതകാലം നിങ്ങളെ സംശയിച്ചും, സങ്കടപ്പെട്ടും ജീവിക്കുന്നതിലും ഭേദം അതാണ്‌.

” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ അവന്റെ മനസ്സൊന്നു പിടഞ്ഞെങ്കിലും പുറത്തേക്ക് വന്നത് അവളോടുള്ള ദേഷ്യം ആയിരുന്നു,. ” നിന്നോട് ആരാടി അതിന് എന്റെ ഫോൺ എടുത്തു നോക്കാൻ പറഞ്ഞത് ? ഇത്ര കാലം ഇല്ലാത്ത ഒരു സ്വഭാവം ആണല്ലോ ഇത്. നിന്റെ ഫോൺ നോക്കാൻ ഞാൻ വരുന്നുണ്ടോ? ഇല്ലല്ലോ… നിന്നെ ഇതുവരെ സംശയത്തോടെ ഞാൻ കണ്ടിട്ടുണ്ടോ… എന്നിട്ടിപ്പോ എന്റെ ഫോണും നോക്കി വന്നേക്കുവാ അവൾ ”

” ഓ, ഇപ്പോൾ ഞാൻ നോക്കിയതായോ കുറ്റം.. അല്ലാതെ നിങ്ങൾ ചെയ്തതിനു കുറ്റമൊന്നും ഇല്ല. ശരിയാണ് നിങ്ങൾ പറഞ്ഞത്, ഇതുവരെ നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും സംശയത്തോടെ ഒന്ന് നോക്കിയിട്ട് പോലുമില്ല.. ഈ മെസ്സേജ് കാണുന്നത് വരെയും.. ഞങ്ങൾ ഇന്നലെ എന്റെ കയ്യിൽ ഫോൺ ചാർജ് ചെയ്യാൻ തന്നപ്പോൾ ആയിരുന്നു അവളുടെ ഒരു മെസ്സേജ് വന്നത്. നിങ്ങൾ നല്ലവനാണല്ലോ, അതുകൊണ്ട് നല്ല രീതിയിൽ ഉള്ള മെസ്സേജ് പ്രതീക്ഷിച്ചാണ് ഞാൻ അത് ഓപ്പൺ ചെയ്തതും.. പക്ഷെ, അതിൽ…. ഛെ… ” അറപ്പ് വന്നപോലെ അവൾ തല തിരിച്ചിരുന്നു കരയാൻ തുടങ്ങിയപ്പോൾ അവന്റെ മനസ്സിലും ഒരു കുറ്റബോധം ഉടലെടുത്തുതുടങ്ങിയിരുന്നു.

” അവളെ കൂടെ കൂട്ടിയത് മുതൽ സംശയത്തിന് ഒരു ഇട പോലും കൊടുക്കാതെ നല്ല സ്നേഹത്തോടെ ആയിരുന്നു കഴിഞ്ഞത്. ഒന്നും അവൾ അറിയില്ലെന്ന വിശ്വാസത്തിൽ ആയിരുന്നു പാർവ്വതിയുമായി .. പിടിക്കപ്പെടാതിരിക്കാൻ മെസ്സേജ് എല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്യാറുണ്ട്.. പക്ഷെ ഇന്നലെ അടിച്ചത് ഇച്ചിരി ഓവർ ആയപ്പോൾ അവളോടുള്ള സംസാരവും കുറച്ച് ഓവർ ആയി.. ആ മൂഡിൽ ആ മെസ്സേജ് കളയാനും മറന്നു.. പക്ഷെ, ഇവളിത് കാണുമെന്നോ അത് ഇത്രേം വലിയ പുകിലാകുമെന്നോ കരുതിയില്ല. ” തലയിൽ കൈവെച്ചിരുന്ന് ആലോചിക്കുമ്പോൾ മനുവിന് തല പെരുകുന്നത് പോലെ തോന്നി… സംസാരത്തിൽ നിന്നും കിട്ടുന്ന കുറച്ചു നേരത്തെ സുഖത്തിനു വേണ്ടി എന്നും കൂടെ ഉണ്ടാകേണ്ടവളെ വേദനിപ്പിച്ചതിലും വിഷമിപ്പിച്ചതിലും അവന് അതിയായ സങ്കടം തോന്നി, ” സോറി ആരതി…

അങ്ങനെ സംഭവിച്ചുപോയി, ഇനി ആവർത്തിക്കില്ല ഞാൻ.. നീയാണെ സത്യം.. എന്നെ വിശ്വാസിക്ക്.. പ്ലീസ് ” ” ഒരു കാര്യം ഞാൻ ചോദിക്കട്ടെ മനുവേട്ടാ… ഇതിപ്പോ ഞങ്ങൾ പെണ്ണുങ്ങൾ ആണ് ചെയ്തിരുന്നെങ്കിൽ നിങ്ങൾ സമ്മതിക്കുമോ? ഇല്ലല്ലോ.. ഇവിടെ ഭൂകമ്പം ഉണ്ടാകില്ലേ… ഞങ്ങൾ ഒരുമ്പെട്ടവൾ ആകില്ലേ.. വീട്ടിൽ കൊണ്ടു വിടാനും നിങ്ങളുടെ മോള് മോശക്കാരി ആണ് എന്ന് വരെ അമ്മയോടും അച്ഛനോടും വിളിച്ചു പറയില്ലേ… അല്ലെങ്കിൽ അങ്ങനെ ഞങ്ങൾ ചെയ്താൽ ഒരു മൂലക്കിട്ട് തല്ലികൊല്ലില്ലേ നിങ്ങൾ, ഫോൺ എറിഞ്ഞുടക്കില്ലേ? പെണ്ണുങ്ങൾ ആണ് ചെയ്തതെങ്കിൽ നടക്കാൻ പോകുന്നത് ഇതൊക്കെ ആണ്. നിങ്ങൾ ആണുങ്ങൾ ചെയ്താൽ ഒരു സോറി പറഞ്ഞാൽ മതിയല്ലോ അല്ലെ… ” അവളുടെ രോഷവും സങ്കടവും കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് മനസ്സിലായപ്പോൾ മനു ആരതിക്കരികിൽ ചെന്നിരുന്നു ,

” ശരിയാണ് ആരതി… നീ പറഞ്ഞതൊക്കെ ശരിയാണ്.. നിങ്ങൾ ആണ് ഇത് ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ അങ്ങനെ ഒക്കെ സംഭവിച്ചേനെ.. തെറ്റ് പറ്റിപ്പോയി.. അതിനു ക്ഷമചോദിക്കാൻ അല്ലെ ഇനി പറ്റൂ… ചെയ്ത തെറ്റ് തിരുത്താനുള്ള ഒരു അവസരം കൂടി തന്നൂടെ…. ഇനി ഞാൻ അതൊന്നും ആവർത്തിക്കില്ല… സത്യം… ഇതിൽ കൂടുതൽ പറയാൻ എനിക്ക് അറിയില്ല.. തെറ്റ് പറ്റാത്തവർ ആരുമില്ലല്ലോ, അത് ക്ഷമിക്കാനും തിരുത്താനുള്ള ഒരു അവസരം തരാനും കഴിഞ്ഞാൽ…… പ്ലീസ് ആരതി ”

മനു അവളുടെ കൈകൾ ചേർത്ത് പിടിച്ച് അപേക്ഷ പോലെ ആരതിയുടെ മുഖത്തേക്ക് നോക്കി… അവളിൽ നിന്നും അടർന്നു വീണ കണ്ണുനീർ തുള്ളികൾ അല്ലാതെ വാക്കുകൾ പുറത്തേക്ക് വരാതിരുന്നപ്പോൾ ആണ് മനുവിന് തെല്ല് സമാധാനമായത്. അവളുടെ കൈവിട്ട് എഴുന്നേക്കുമ്പോൾ അവൻ ഒരു ഉറച്ച തീരുമാനവും എടുത്തിരുന്നു. ഇനി അങ്ങനെ ഉള്ള ബന്ധങ്ങൾ വേണ്ടെന്ന്… ജീവിതത്തിന്റെ സന്തോഷം… അത് ഭാര്യയാണ്.. അവരിൽ ഒരു സംശയത്തിന്റെ നാമ്പ് മുളപൊട്ടിയാൽ തീർന്നു ആ ദാമ്പത്യത്തിന്റെ അടിത്തറ……

*********

NB.: പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ…. പാതിരാചാറ്റിങ്‌ ദുഃഖമാണുണ്ണി…
പകൽകിനാവല്ലോ സുഖപ്രദം….

രചന: ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *