സ്വപ്നക്കൂട് Part – 10 ,Part – 11 ,Part – 12

സ്വപ്നക്കൂട് Part – 10

രചന: നക്ഷത്ര നച്ചു

സ്വപ്നക്കൂട് Part – 9

സഞ്ചുവേട്ടൻ………!!!!!!! കൂടെ ജെറിച്ചായനും കാർത്തിയേട്ടനും ദീപുവേട്ടനും………… ഞങ്ങൾ വേഗം താഴേക്ക് ഇറങ്ങി വന്നു ………… താഴെയെത്തിയപ്പോളേക്ക് അച്ഛ അവരെ അകത്തേക്ക് കയറ്റി ഇരുത്തിയിരുന്നു…. എല്ലാവരുമായി സംസാരിക്കുന്നതിനിടയിൽ അവർ വന്ന കാര്യം പറഞ്ഞു. ജെറിച്ചായന്റെ ചേട്ടന്റെ കല്യാണം……..അതിന് എല്ലാവരെയും വിളിക്കാൻ വന്നതാണവർ…………

കുറേ നേരം എല്ലാവരുമായി സംസാരിച്ചിരുന്നിട്ട് അവർ പോകാനിറങ്ങി. കല്യാണം എത്താറായി. ഞങ്ങളുടെ ഗ്യാങ് കല്യാണത്തിന് രണ്ടു ദിവസം പോകാൻ തീരുമാനിച്ചു. മുതിർന്നവർ എല്ലാവരും കല്യാണത്തിന്റെ അന്ന് രാവിലെ പള്ളിയിലേക്ക് എത്താമെന്ന് പറഞ്ഞു. ********

കല്യാണത്തിന്റെ ഫങ്ഷൻസ് എല്ലാം വീട്ടിൽ വച്ചു തന്നെയാണ് നടത്തുന്നത്. അതുകൊണ്ട് മൂന്നു നാലു ദിവസം മുമ്പ് തന്നെ വീടിനു മുന്നിൽ വലിയ പന്തലൊക്കെ ഒരുക്കാൻ തുടങ്ങിയിട്ടുണ്ട്. ഞങ്ങൾ കല്യാണത്തിന് രണ്ടു ദിവസം മുമ്പ് തന്നെ എത്തി…………… ഞങ്ങൾ ആൺപടകളൊക്കെ പന്തലു പണിയിൽ സഹായിക്കാനും മറ്റു പല കാര്യങ്ങളും ഒക്കെയായി ഓടി നടന്നു. അവളുമാര് മൂന്നു പേരും അകത്തു ചേച്ചിമാരുടെ ഒപ്പം ഓരോ പണികളുമായി നടന്നു. കല്യാണ തലേന്ന് ചെറുക്കനും പെണ്ണിനും ഇരിക്കാനുള്ള സ്റ്റേജിന്റെ അവസാന മിനുക്കുപണികളിലാണ് ഞങ്ങളെല്ലാവരും. സ്റ്റേജ് മുഴുവൻ പനിനീർ പൂക്കളും തോരണങ്ങളും കൊണ്ട് മനോഹരമാക്കി………….. നടുവിലായി ജിഷിൻ weds എമിൻ എന്നു മനോഹരമായി എഴുതി ഒട്ടിച്ചിട്ടുണ്ട്……….. ചെക്കനും പെണ്ണിനും ഇരിക്കാനുള്ള ഇരിപ്പിടങ്ങളും മനോഹരമാക്കി…………. സ്റ്റേജിന്റെ രണ്ടു സൈഡിലും ചെറിയൊരു സ്റ്റാന്റിൽ പനിനീർ പൂക്കൾ കൊണ്ടുള്ള പൂക്കൂടകളും മനോഹരമായി ഒരുക്കിയിരുന്നു…………..

എല്ലാ പണിയും കഴിഞ്ഞു അതിലിനിയും എന്തേലുമൊക്കെ ചെയ്യണോ എന്നാലോചിച്ചു നിൽക്കുമ്പോഴാണ് അപ്പച്ചൻ ഞങ്ങളെ വന്നു വിളിച്ചത്. “നിങ്ങൾ ഇവിടെ നിൽക്കുവാണോ മക്കളേ……… ദാ അവിടെ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരിക്കുവാ…….. നിങ്ങളും ചെന്ന് കഴിക്കാൻ നോക്കിക്കേ…..” “ദാ വരുന്നൂ…….. അപ്പച്ചാ……..” എല്ലാവരും കഴിക്കാൻ പോയി. ഇന്നത്തെ ഫുഡ് ഏഷ്യാഡ്‌ ആണെന്ന് ജെറി പറഞ്ഞിരുന്നു. സാധാരണ ക്രിസ്ത്യൻ കല്യാണ വീടുകളിൽ കല്യാണ തലേന്ന് ഏഷ്യാഡ്‌ ആണത്രേ പ്രധാന ഭക്ഷണം……… ഫുഡോക്കെ കഴിഞ്ഞു ഞങ്ങൾ എല്ലാവരും കത്തിവച്ചോണ്ട് ഇരുന്നപ്പോളാണ് ജിഷിച്ചായൻ അങ്ങോട്ട് വന്നത്……….. “അതേ മക്കളെല്ലാവരും എന്താ പരിപാടി……….” “ഏയ് ഒന്നുമില്ല ജിഷിച്ചായാ………..”

“എങ്കിൽ അങ്ങോട്ടു വാ……… അവിടെ ഗാനമേള തുടങ്ങാറായി……….” “ഗാനമേളയോ…………. എങ്കിൽ ഇന്ന്‌ പൊളിക്കും……….” ആരവാണ്. ഞങ്ങൾ അവിടേക്ക് ചെന്നു. ജെറിയുടെ കുറെ കസിൻസൊക്കെ വന്നിട്ടുണ്ട്. ഞങ്ങളും അവരുടെ ഒപ്പം കൂടി. ഞങ്ങൾ അടിച്ചു പൊളിക്കുന്നതിനിടയിലാണ് ആനിയമ്മ ( ജെറിയുടെ അമ്മ) പറയുന്നത് “ദീപുവും മൃദുവും നന്നായി പാടുമെന്ന് ഇവൻ പറഞ്ഞിട്ടുണ്ട്……….. രണ്ടാളും കൂടി ഒരു പാട്ട് പാടുമോ ഇപ്പോ………..” “അത് വേണോ അമ്മച്ചി……….” മൃദു ചോദിച്ചു. “മ്……. വേണം പാടു മോളെ. ഞങ്ങൾക്ക് എല്ലാവർക്കും കേൾക്കാമല്ലോ നിങ്ങളുടെ പാട്ട്…………” അപ്പച്ചനും പറഞ്ഞു. “പാടെടീ………” ജെറിയും നിർബന്ധിച്ചു. അങ്ങനെ അവർ പാടാൻ കയറി………… രണ്ടാളും കൂടി ഒരു തമിഴ് ഡ്യുയറ്റ്‌ തന്നെ പൊളിച്ചടുക്കി. “ഉന്നാലെ എന്നാളും എൻ ജീവൻ വാഴുതേ സൊല്ലാമൽ ഉൻ ശ്വാസം എൻ മൂച്ചിൽ സേരുതേ

ഉൻ കൈകൾ കോർക്കും ഓർ നൊടി എൻ കൺകൾ ഓരം നീർതുളി ഉൻ മാർവിൽ സായ്‌ന്ത് സാക തോന്നുതേ….. ഓ…….. ഓ…….. ഓ………..” മൃദുവിന്റെ മുഖത്തുനിന്നും എനിക്ക് കണ്ണെടുക്കാനെ തോന്നിയില്ല……… അത്രയ്ക് ലായിച്ചാണവൾ പാടുന്നത്……… ദീപുവും അതുപോലെ തന്നെ………. പാട്ടിന്റെ അല്ലാതെ മറ്റു ശബ്ദങ്ങൾ ഒന്നും കേൾക്കാനേയില്ല…………. എല്ലാവരും ആ പാട്ടിൽ ലയിച്ചിരിക്കുകയാ…….. “വിടിന്താലും മാനം ഇരുൾ പൂസ വേണ്ടും മടിമീത് സായ്ന്ത് കഥയ് പേസ വേണ്ടും മുടിയാത പാർവൈ നീ വീസ വേണ്ടും മുഴുനേരം എൻ മേൽ ഉൻ പാസം വേണ്ടും

ഇമ്പം ഇതുവരൈ………. നാൻ പോകും അതുവരൈ നീ പാർക്ക പാർക്ക കാതൽ കൂടുതേ……….. ഓ………ഓ………..ഓ……………” കാർത്തിയും ഹൃദ്യയും പിന്നെ ജെറിയുടെ കുറച്ചു കസിൻസുമൊക്കെ ചേർന്ന് ആ പാട്ടിനൊപ്പം ചെറുതായി സ്റ്റെപ്പ് വച്ചു….. കുറെ നിർബന്ധിച്ചപ്പോൾ ജിഷിച്ചായനും ജെറിയും ആരവും നവനീതും ഒക്കെ ഇറങ്ങി………. അടിച്ചുപൊളി പാട്ടൊന്നുമല്ലാതെ ഇതുപോലൊരു പാട്ടിന് അവന്മാർ ഡാൻസ് ചെയ്യാൻ ഇറങ്ങിയത് എനിക്കൊരു അത്ഭുതമായിരുന്നു. ” ഏറാളമാസൈ എൻ നെഞ്ചിൽ തോൻട്രും അതയാവും പേസ പലജന്മം വേണ്ടും

ഓ…….. ഏഴെഴു ജന്മം ഒൻട്രാകെ സേർന്ന് ഒന്നോട് ഇൻട്ര നാൻ വാഴ വേണ്ടും കാലം മുടിയലാം……… നം കാതൽ മുടിയുമാ നീ പാർക്ക പാർക്ക കാതൽ കൂടുതേ……… ഓ……….. ഓ………. ഓ…………. ഉന്നാലെ എന്നാളും എൻ ജീവൻ വാഴുതേ സൊല്ലാമൽ ഉൻ ശ്വാസം എൻ മൂച്ചിൽ സേരുതേ പാട്ടു തീർന്നതും ആകെ കയ്യടിയായിരുന്നു…….. ദീപുവിനെ അവന്മാരെല്ലാം ചേർന്ന് പൊക്കിയെടുത്തു……

“പൊളിച്ചു മുത്തേ……….” ജെറി പറഞ്ഞു. “മൃദു നീയും കലക്കീട്ടോ………” ജിഷിച്ചായൻ പറഞ്ഞു. എല്ലാവരും അഭിനന്ദനങ്ങളുമായി അവർക്കു ചുറ്റും കൂടി…….. “സൂപ്പറായിരുന്നു……..” അവളെന്നെ നോക്കിയപ്പോൾ ഞാൻ പറഞ്ഞു. അവളൊന്നു ചിരിച്ചു. പാട്ടും ബഹളവുമൊക്കെയായി ആ രാത്രി മുഴുവൻ ഞങ്ങളിരുന്നു.******** ഇന്ന് കല്യാണം

രാവിലെ തന്നെ വീട്ടിൽ ആകെ ബഹളമാണ്….കുട്ടികളുടെ ഓട്ടവും കളിയും ചിരിയും…. പിന്നെ അവരെ അടക്കി നിർത്താനുള്ള മുതിർന്നവരുടെ ശകാരവും എന്നുവേണ്ട ആകെപ്പാടെ ഒരു ഒച്ചപ്പാട്. “പത്തരയ്ക്കാണ് പള്ളിയിലെ ചടങ്ങുകൾ തുടങ്ങുന്നത്…….. ഒൻപതര കഴിയുമ്പോളേക്കും ഇവിടുന്ന് ഇറങ്ങണം……… എല്ലാവരും അപ്പോഴേക്ക് റെഡിയാകണം…………” അപ്പച്ചൻ എല്ലാവരോടുമായി പറഞ്ഞു. ജിഷിച്ചായനെ കസിൻസും എട്ടന്മാരും എല്ലാവരും ചേർന്നാണ് ഒരുക്കിയത്. ഒരു ബ്ലാക്ക് ഷർട്ടും വൈറ്റ് പാന്റും ഷർട്ടിന്റെ കളറിന് മാച്ചാകുന്ന ഓവർകോട്ടും ആയിരുന്നു ഇച്ഛായന്റെ വേഷം…….. ആ വേഷത്തിൽ ഇച്ഛായൻ ഒന്ന് കൂടി സുന്ദരൻ ആയിട്ടുണ്ട്……….

ഒരുക്കം കഴിഞ്ഞയുടൻ പ്രാർത്ഥന ആയിരുന്നു. അതിനു ശേഷം വീട്ടിലുള്ള മുതിർന്നവർക്കെല്ലാം ജിഷിച്ചായൻ സ്തുതി ചൊല്ലി………… കസിൻസും ഫ്രണ്ട്സും എല്ലാം ഷേക്ക് ഹാൻഡ് ചെയ്ത് അവരുടെ ആശംസ അറിയിച്ചു. മെറി ഒഴികെ ബാക്കി ഞങ്ങൾ എല്ലാവർക്കും ഈ കല്യാണത്തിന്റെ ചടങ്ങുകൾ എല്ലാം പുതുമയുള്ളതായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ എല്ലാം കാണാൻ മുന്നിൽ തന്നെ നിന്നു ഒൻപതര കഴിഞ്ഞപ്പോളേക്കും എല്ലാവരും പള്ളിയിലേക്ക് ഇറങ്ങി…….. ഞങ്ങളെത്തി കുറച്ചു കഴിഞ്ഞപ്പോളാണ് എമിച്ചേച്ചിയും വീട്ടുകാരും വന്നത്…….. ചേച്ചിയെ കാണാൻ ഞങ്ങൾ എല്ലാവരും കാത്തു നിന്നു…… ചേച്ചി വണ്ടിയിൽ നിന്നുമിറങ്ങി……. ഒരു ക്രീം കളർ സാരിയായിരുന്നു ചേച്ചിയുടേത്. തലയിൽ നെറ്റും ക്രൗണും കയ്യിൽ ക്രീമും പീച്ചും കളറിലുള്ള പൂക്കളാൽ നിറഞ്ഞ ഒരു ചെണ്ടും ഒക്കെയായി ചേച്ചി ആകെ സുന്ദരി ആയിരുന്നു. ഗോൾഡൻ കളർ ഫ്രോക്ക് ഇട്ട രണ്ടു പെൺകുട്ടികൾ കയ്യിൽ ചെണ്ടുമായി ചേച്ചിയുടെ ഇടംവലം നിന്നിരുന്നു.

എമി ചേച്ചിയുടെ സഹോദരൻ എറിക് ജിഷിച്ചായനു ബൊക്കെ കൊടുത്തു സ്വീകരിച്ചു……….. പിന്നീട് ആ കുട്ടികളുടെ നടുവിലായി ഇച്ഛായനും ചേച്ചിയും പള്ളിയുടെ അകത്തേക്ക് കയറി……… പള്ളിയുടെ അകത്തു ഏറ്റവും മുൻപിൽ നടുവിലായി അവർ നിന്നു…… ബാക്കി എല്ലാവരും രണ്ടു ഭാഗത്തായും. വൈദികനെത്തി പ്രാർത്ഥനകൾ ആരംഭിച്ചു. പ്രാർത്ഥനയുടെ ഇടയിൽ മന്ത്രകോടിയും താലിയും മോതിരവും ആശീർവദിച്ചു………… പിന്നീട് വൈദികന്റെ നിർദ്ദേശം അനുസരിച്ചു അവർ ഇരുവരും പരസ്പരം മോതിരങ്ങൾ അണിയിച്ചു. വൈദികൻ താലി എടുത്ത് ജിഷിച്ചായന്റെ കൈയിൽ കൊടുത്തു………… താലി കെട്ടുമ്പോൾ ചെറുക്കന്റെ പെങ്ങൾ പെണ്ണിന്റെ മുടി മാറ്റി കൊടുക്കണം. ജിഷിച്ചായാനു പെങ്ങന്മാർ ഇല്ലാത്തതിനാൽ അപ്പച്ചന്റെ ചേട്ടന്റെ മകൾ ലിൻസി ചേച്ചിയാണ് ആ സ്ഥാനത്തു നിന്നത്. ലിൻസി ചേച്ചി മുടി മാറ്റി കൊടുത്തപ്പോൾ ഇച്ഛായൻ ആ താലി ചേച്ചിയുടെ കഴുത്തിൽ കെട്ടികൊടുത്തു………….. താലികെട്ടിനു ശേഷം മുടിയൊക്കെ ഭംഗിയായി ഇട്ടു കൊടുത്തു.

പിന്നെ മന്ത്രകോടി അണിയിക്കുന്ന ചടങ്ങ് ആയിരുന്നു. വൈദികൻ മന്ത്രകോടി സാരി എടുത്തു കൊടുത്തു. ഇച്ഛായൻ അത് ചേച്ചിയുടെ തലയിൽ പുതപ്പിച്ചുകൊടുത്തു. പിന്നീട് ഇരുവരും വലംകൈ ബൈബിളിൽ വച്ച് വിവാഹ വാഗ്ദാനം ചെയ്തു. അപ്പോളേക്കും ലിൻസി ചേച്ചി മന്തകോടി സാരി മടക്കി എമിച്ചേച്ചിയുടെ ഇടം കയ്യിൽ ഇട്ടു കൊടുത്തു…….. വിവാഹത്തിന്റെ എല്ലാ നിമിഷങ്ങളും ഒപ്പിയെടുക്കാൻ ഫോട്ടോഗ്രാഫറും വീഡിയോ ഗ്രാഫറും മത്സരിക്കുന്നുണ്ടായിരുന്നു… ****** വിവാഹത്തിന്റെ പ്രധാന ചടങ്ങുകൾ കഴിഞ്ഞതും ഞങ്ങൾ എല്ലാവരും പുറത്തിറങ്ങി. പുറത്തു ഞങ്ങളുടെ വീട്ടുകാർ വന്നിട്ടുണ്ടായിരുന്നു. കുറച്ചു നേരം അവരുടെ അടുത്തു നിന്നിട്ട് ഞങ്ങൾ ആ പള്ളി പരിസരം ചുറ്റിക്കാണാൻ ഇറങ്ങി. കുറച്ചു കഴിഞ്ഞു ഞങ്ങൾ എത്തിയപ്പോളേക്ക് ചടങ്ങുകൾ എല്ലാം കഴിഞ്ഞിരുന്നു. പിന്നെ ഫോട്ടോ ഷൂട്ട് ആയി കുറച്ചു സമയം കൂടി എടുത്തു.

ചടങ്ങുകളൊക്കെ കഴിഞ്ഞതും ഞങ്ങളും ആനിയമ്മയും വേറെ കുറച്ചുപേരും കൂടി വീട്ടിലേക്ക് പോയി. ചെറുക്കനും പെണ്ണും വരുമ്പോൾ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഉണ്ടായിരുന്നു…….. വീട്ടിലെത്തിയതും ആനിയമ്മ അഞ്ചു തിരിയിട്ട നിലവിളക്ക് കത്തിച്ചു വച്ചു. ഒരു പുതിയ കൊന്തയും എടുത്തു വെച്ചു…… “ദാ…. അവരെത്തി…….” പുറത്താരോ പറഞ്ഞതും ആനിയമ്മയും ആന്റിയും കൂടി നിലവിളക്കുമായി പുറത്തേക്ക് വന്നു. പുറത്തു നിൽക്കുകയായിരുന്ന ഇച്ഛായനും ചേച്ചിക്കും അമ്മച്ചി കുരിശു വരച്ചു…. ചേച്ചിയുടെ കഴുത്തിൽ കൊന്ത ഇട്ടു കൊടുത്തു. പിന്നെ വിളക്ക് കയ്യിൽ കൊടുത്തു.

“വലതുകാൽ വച്ചു കയറി വാ മോളേ……..” ചേച്ചി അകത്തേക്ക് കയറി. ഒപ്പം ഇച്ഛായനും. അകത്തു പ്രാർത്ഥനാ മുറിയിൽ വിളക്ക് വച്ചു ഒരു നിമിഷം പ്രാർത്ഥിച്ചു. “ഇനി മോളെ മന്ത്രകോടി ഉടുപ്പിച്ചു പുറത്തേക്ക് കൊണ്ടു പോരേ………..” അമ്മച്ചി ആന്റിമാരോട് പറഞ്ഞു. അവർ ചേച്ചിയെ അകത്തേക്ക് കൊണ്ടുപോയി.

കുറച്ചു സമയതിനു ശേഷം ചേച്ചിയെ പുറത്തേക്ക് കൊണ്ടുവന്നു. പീച്ച് കളർ സാരിയിൽ ചേച്ചിയുടെ സൗന്ദര്യം ഒന്നുകൂടി കൂടിയപോലെ………. സാരി മാറിയ ഒപ്പം നെറ്റും മാറിയിരുന്നു. ഇപ്പോൾ ക്രൗൺ മാത്രമാണുള്ളത്. മുടി ഭംഗിയായി ഒതുക്കി കെട്ടി വച്ചിരുന്നു. ഇപ്പോൾ ചേച്ചിയെ കാണാൻ ഒരു ദേവത മാതിരിയുണ്ട്….. ചേച്ചിയെയും ഇച്ഛായനെയും സ്റ്റേജിൽ കയറ്റിയിരുത്തി. ഇനി മധുരം വായ്‌പ്പാണ്. ഒരു കരിക്ക് മനോഹരമായി അലങ്കരിച്ചു അതിൽ രണ്ടു സ്‌ട്രോയൊക്കെ ഇട്ടാണ് മധുരം വയ്ക്കുന്നത്…….. ലിൻസി ചേച്ചിയും ഭർത്താവും കൂടിയാണ് മധുരം വയ്ക്കുന്നത്. അവരും സ്റ്റേജിലേക്ക് കയറി.

“മധുരം വച്ചോട്ടേ……..” അവർ എല്ലാവരോടുമായി ചോദിച്ചു. “വേണ്ടാ………” എല്ലാവരും മറുപടി പറഞ്ഞു. “മധുരം വച്ചോട്ടേ……….” ഇങ്ങനെ മൂന്നുതവണ ആവർത്തിച്ചു. മൂന്നാമത്തെ തവണ “മ് വച്ചോ………” എല്ലാവരും പറഞ്ഞു. അവർ ഇച്ഛായനും ചേച്ചിക്കുമായി അത് കൊടുത്തു. അവർ സ്‌ട്രോ വായിൽ വച്ചതും……..!!!!!!!!!!!!!! തുടരും………….

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എല്ലാവരും അഭിപ്രായം തുറന്നു പറയണോട്ടോ…………. വെയ്റ്റിംഗ് അല്ലാതെ കഥയെ പറ്റിയുള്ള അഭിപ്രായം പ്രതീക്ഷിക്കുന്നു. ഇതിലെ കല്യാണം എനിക്ക് അറിയുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്. എന്തെങ്കിലും തെറ്റുണ്ടോ എന്നും അറിയില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരണേ………..

സ്വപ്നക്കൂട് Part – 11
സ്വപ്നക്കൂട് Part – 12

രചന: നക്ഷത്ര നച്ചു

Leave a Reply

Your email address will not be published. Required fields are marked *