മെല്ലെയന്റെ ചുണ്ടിൽ കൈ ചേർത്ത് എന്നെ മാറോട് ചേർക്കുന്നുണ്ടവൾ…

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

” മടുത്തില്ലെ പ്രിയെ നിനക്ക്.. ”

മെല്ലെയന്റെ ചുണ്ടിൽ കൈ ചേർത്ത് എന്നെ മാറോട് ചേർക്കുന്നുണ്ടവൾ…

“എന്തിനാ…. ഏട്ടാ എന്നെ ഇങ്ങനെ കരയിക്കുന്നത്.. ഞാൻ പറഞ്ഞോ മടുത്തുന്ന്.. ഇനിയിപ്പോൾ എന്ത് വന്നാലും ഞാൻ എന്റെ തോളിൽ ഏറ്റി നടക്കും എന്റെ ഏട്ടനെ പോരെ… ”

അവളുടെ വാക്കുകളുടെ കുളിരിൽ അറിയാതെ ഒരു തുള്ളിക്കണ്ണീർ അവളുടെ മാറിടം … നനച്ചു..

” നീ കുറെയായില്ലെ കാലിന് ചലനശേഷി ഇല്ലാത്തവനെ .. ചുമക്കാൻ തുടങ്ങിയിട്ട്.. അത് കൊണ്ട് ചോദിച്ചതാ.. കരാണം അടുത്തവരെക്ക ഇട്ടച്ച് പേയാവരാന്നെ.”

ഇരുട്ടിന്റെ നിഗൂഡതയിൽ അവൾ എന്റെ തലമുടിയിൽ തലോടികൊണ്ടിരിരുന്നു.. ചേല തുമ്പ് കൊണ്ട് എന്റെ മിഴികൾ തുടച്ച്.

” നീങ്ങൾ കെട്ടിയ താലി… എന്റെ കഴുത്തിൽ കിടക്കുമ്പോൾ അത് ഒരു ഉറപ്പാണ്.. പാതിയിൽ ഇട്ടച്ച് പോകാൻ അല്ലാ. വഴി തെറ്റാതെ… കാലടറുമ്പോൾ കൂടെ നടന്ന് ഒരു അമ്മയായും ഭാര്യയും കൂടെ ഉണ്ടാവണം എന്ന് ഉറപ്പ്.. അതിപ്പോൾ ഓരോ നിമിഷം കഴിയുന്തോറും ഞാൻ ആസ്വാദിക്കുക….”

അവളുടെ കൈകൾ എന്നെ വലിഞ്ഞ് മുറുകി.. നെറ്റിയിൽ ചുംബനങ്ങൾ നിറഞ്ഞു…. പതിയെ തലയുർത്തി അവളെ ചേർത്ത് പിടിച്ചു..

“ഒരു പക്ഷെ ഏതോ ജന്മത്ത് ഞാൻ അറിയാതെ ചെയ്യത് പുണ്യത്തിന്റെ ഫലമാവും.. നീ ഇങ്ങനൊരു ജീവൻ എനിക്കായ് ദൈവം കാത്ത് വച്ചത്…. ആദ്യമായി ദൈവത്തോട് പാർത്ഥിച്ച് തുടങ്ങിയിരിക്കുന്നു… ഇനിയൊരു ഏഴ് ജന്മത്തെക്ക് എന്റെ കൂടെ ഇവളെ വേണെ എന്ന്.. ”

ചിരിക്കുന്നുണ്ടവൾ മൗനമായി… അരമണികൾ സംഗീതം തീർക്കുന്നുണ്ട്…. നാസിക തുമ്പിൽ നിന്ന് വിയർപ്പുതുള്ളികൾ പൊഴിയുന്നുണ്ട്..

” ഈ പ്രണയം എന്ന് പറയുന്നത് സ്വന്തമാക്കുന്നുടത്ത് അവാസനിക്കാൻ ഉള്ളത് അല്ലാ…. അതങ്ങനെ ഇരട്ടിയായി.. ഇരട്ടിയായി ജീവിതത്തിൽ സന്തോഷം നിറയാക്കാൻ ഉള്ളതാണ് ഏട്ടാ… ഇനിയെത്ര ജന്മങ്ങൾ എടുത്താലും ഞാൻ നീയുമായി ജനിക്കണം എന്നിട്ട് വീണ്ടും വീണ്ടും പ്രണയിച്ച് ഒന്നിച്ച് ജീവിച്ച് മരിക്കണം… മഴ പോലെ വീണ്ടും വീണ്ടും പുനർജനിക്കണം നമ്മുക്ക് ”

വാക്കുകൾ കൊണ്ടും സ്നേഹം കൊണ്ടും അവൾ എന്നെ ഒരുപാട് ഒരുപാട് …. ചേർത്ത് പിടിച്ചിരുന്നു എന്നെ കെട്ടിയാൽ അവളുടെ ജീവിതം ഇല്ലാതാവും എന്ന് ഉറപ്പുണ്ടായിട്ടും അവളന്നെ പ്രണയിച്ചു….. മറ്റുള്ളവർ കളിയാക്കി ചിരിക്കുമ്പോഴും അത് ഒന്നും കാണത്ത പോലെ എന്നെ സ്നേഹിക്കുവാണ്….. ഇന്ന് എന്റെ ധൈര്യവും ജീവനും അവളാണ് പുണ്യമാണ് അവള്ന്റെ ജീവനൽ നൽകിയത് ….. ചില ജന്മങ്ങൾ ഉണ്ട് ഇതുപോലെ ഒന്നും പ്രതീക്ഷിക്കാതെ ജീവൻ നൽകി സ്നേഹിക്കാൻ.. ഒരു പുഞ്ചിരിമാത്രമതിയവർക്ക് …. പ്രണയങ്ങൾ അങ്ങനെയാണ് സൗന്ദര്യത്തിനും കുറവുകൾക്കും അതീതമാവണം എന്നാലെ പ്രണയം എന്ന് സത്യമാവുന്നുള്ളു…!

രചന: മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Leave a Reply

Your email address will not be published. Required fields are marked *