അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ വെച്ചു….

രചന: ദേവൻ…

അതെ ഒന്നിങ്ങു വന്നേ…

രാവിലെ പത്രം വായിച്ചിരിക്കുമ്പോൾ ആണ് അവൾ വിളിച്ചത്… എന്താടി കുരങ്ങി… നിന്നോട് എത്ര നേരം ആയി ഒരു ചായ ചോദിച്ചിട്ട്… നീ അവിടെ എന്താ ചെയ്യുന്നേ….

ഞാൻ വിളിച്ചത് ഏട്ടൻ കേട്ടില്ലേ… ഇങ് ഒന്ന് വന്നേ…

എടി കുരങ്ങി പെണ്ണെ നീ കാര്യം പറ… ഞാൻ പത്രം വായിച്ചു കൊണ്ടിരിക്കുകയാണ്…

ഏട്ടാ ഒന്നിങ്ങു വാ വേഗം…

ഇവളെ കൊണ്ട് വല്ലാത്ത ശല്യം ആയല്ലോ….

ഞാൻ ഇപ്പൊ ഏട്ടന് ശല്യം ആയല്ലേ… എന്ന ഏട്ടൻ വരണ്ട… അവിടെ തന്നെ ഇരുന്നോ….

പിണങ്ങല്ലേ മുത്തേ… നീ എന്റെ കുരങ്ങിക്കൂട്ടി അല്ലെ… ഞാൻ വരാം നിന്റെ അടുത്തേക്ക്… ഞാൻ നേരെ കസേരയിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു…

നീ എവിടാ റൂമിൽ ആണോ…

ആ അതെ…

നീ എന്തിനാ എന്നെ വിളിച്ചേ…

ഏട്ടാ എനിക്ക് ചെറിയൊരു തലകറക്കം പോലെ തോന്നി അത് കൊണ്ട് വിളിച്ചതാ…

ആയോ വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോവാം…

അതൊന്നും വേണ്ടാ… ഏട്ടൻ കുറച്ചു നേരം എന്റെ അടുത്ത് വന്നിരുന്നാ മതി… അത് മാറിക്കൊണും…

നീ അല്ലെ തീരുമാനിക്കുന്നെ മാറും എന്ന് നീ വാശി കാണിക്കാതെ വാ നമ്മുക്ക് ഹോസ്‌പിറ്റലിൽ പോവാം…

വേണ്ടാ ഏട്ടാ… എനിക്ക് കുറവുണ്ട്… ഏട്ടൻ പോയി കുളിക്കാൻ നോക്ക്… ഓഫീസിൽ പോവാൻ സമയം ആയില്ലേ..

ഞാൻ ഇന്ന് ലീവ് എടുക്കാം… എന്നിട്ട് നമ്മുക്ക് ഹോസ്പിറ്റലിൽ പോയി ഫുൾ ചെക്ക് അപ്പ് നടത്തിട്ട് വരാം…

അതൊന്നും വേണ്ട… എനിക്ക് ഒരു കുഴപ്പം ഇല്ലാ… ഏട്ടൻ പോയി കുളിക്ക്‌… എനിക്ക് യാതൊരു കുഴപ്പം ഇല്ലാ….ഏട്ടൻ പോയി കുളിക്ക്… അപ്പോഴേക്കും ഞാൻ എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കാം….

ഞാൻ നേരെ കുളിക്കാൻ കയറി… ഞാൻ മനസ്സിൽ പറഞ്ഞു… അവൾക്ക് നല്ല വിഷമം ഉണ്ടാവും… കല്യാണം കഴിഞ്ഞ് ഇത്രയും കൊലം ആയിട്ട് അവൾക്കൊരു ‘അമ്മ ആവാൻ കഴിഞ്ഞിട്ടില്ല… കാണിക്കാത്ത ഡോക്ടർമാർ ഇല്ലാ… ചെയാത്ത വഴിപാടുകൾ ഒന്നും ഇല്ലാ… എന്നിട്ടും ദൈവം ഞങ്ങൾക്കൊരു കുഞ്ഞിനെ തന്നില്ല… അവൾക്ക് നല്ല വിഷമം ഉണ്ട്… പക്ഷെ അത് അവൾ പുറത്ത് കാണിക്കുന്നില്ല….

ഏട്ടാ ഇതുവരെ കുളി കഴിഞ്ഞില്ലേ…

ആ കഴിഞ്ഞു… ഡ്രസ്സ് അവിടെ അലമാരയിൽ വെച്ചിട്ടുണ്ട്….

ശെരി മോളെ…

വേഗം വാ… ഏട്ടൻ പോയിട്ട് വേണം എന്റെ പണികൾ തീർക്കാൻ…

നിന്റെ ഒരു പണി… ഒരു ജോലിക്കാരിയെ വെക്കാന്ന് പറഞ്ഞിട്ട് കേൾക്കുന്നില്ല… നിനക്ക് ചെയ്യാനുള്ള പണിയല്ലേ ഇവിടെ ഉള്ളു എന്ന് നീ പറഞ്ഞത്….

ഞാൻ ഭക്ഷണം കഴിച്ച് ഓഫീസിൽ പോയി…

ഓഫീസിൽ ഇരിക്കുമ്പോൾ ആണ് എന്റെ അടുത്ത വീട്ടിലെ ചെക്കൻ ഫോൺ വിളിച്ചത്…

ചേട്ടാ ചേട്ടൻ ഹോസ്പിറ്റലിലേക്ക് ഒന്ന് വന്നേ…

എന്താടാ എന്ത് പറ്റി നിനക്ക്…

എനിക്കൊന്നും പറ്റിയില്ല… ചേച്ചിയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നേക്കാ…

ആയോ എന്താടാ അവൾക്ക് എന്താ പറ്റിയെ… ഞാൻ അവളോട് പറഞ്ഞതാ ഹോസ്പിറ്റലിൽ പോവാം എന്ന്… അപ്പൊ അവൾക്ക് കുഴപ്പം ഒന്നും ഇല്ലാ എന്ന് പറഞ്ഞു… ഇപ്പൊ എന്താ പറ്റിയെ അവൾക്ക്…

ചേട്ടൻ പേടിക്കൊന്നും വേണ്ടാ… ചേട്ടൻ പെട്ടെന്ന് ഹോസ്പിറ്റലിൽ വാ…

ഞാൻ ഇപ്പൊ വരാം…

ഞാൻ നേരെ ഓഫീസിൽ ലീവ് പറഞ്ഞ് ഹോസ്പിറ്റലിൽ പോയി…

ഹോസ്പിറ്റലിലിന്റെ വരാധയിൽ അവൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു…

എടാ അവൾക്ക് എന്താ പറ്റിയെ…

ചേച്ചിക്ക് കുഴപ്പം ഒന്നുമില്ല… ചേച്ചി ഇപ്പൊ റൂമിൽ ഉണ്ട്… ചേട്ടൻ അവിടേക്ക് ചെല്ല്…

ഏതാ റൂം…

202 അവിടെ ഉണ്ട് ചേച്ചി..

ഒക്കെ ഞാൻ അവിടേക്ക് ചെല്ലട്ടെ…

വേഗം ചെല്ല് ചേട്ടൻ…

ഞാൻ നേരെ അവളുടെ അടുത്തേക്ക് നടന്നു…

മോളെ നിനക്ക് എന്താ പറ്റിയെ…

അവൾ പെട്ടെന്ന് എന്നെ കെട്ടിപിടിച്ച് കരഞ്ഞു…

മോളെ നീ എന്തിനാ കരയുന്നെ…

ഏട്ടാ നമ്മുടെ പ്രാർത്ഥന ദൈവം കേട്ടു… ഏട്ടൻ ഒരു അച്ഛനാവാൻ പോവാ… പെട്ടെന്ന് എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നു… ഞാൻ നേരെ അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ വെച്ചു…. എന്നിട്ട് ദൈവത്തിനോട് നന്ദി പറഞ്ഞു…

ശുഭം,.

രചന: ദേവൻ…

Leave a Reply

Your email address will not be published. Required fields are marked *