“ഇന്നത്തെ കാലത്തെ മിക്ക പെൺക്കുട്ടികൾക്കും ഇല്ലാത്ത ഒരു കാര്യം

രചന : ജിൻസ് വി എം

“ഇന്നത്തെ കാലത്തെ മിക്ക പെൺക്കുട്ടികൾക്കും ഇല്ലാത്ത ഒരു കാര്യം പ്രതിസന്ധി ഘട്ടങ്ങളിൽ സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള കഴിവാണ്….”

കുറച്ചധികം ദിവസമായ് അവനെന്റെ പിന്നാലെ കൂടിയിട്ട് നോക്കുന്നിടത്തെല്ലാം അവൻ മാത്രമാണ്…,

ഒരോ ദിവസവും കഴിയും തോറും ഒന്നെനിക്കു മനസ്സിലായി ഇനി ഏതു നിമിഷവും ഞാനവനെ ഇഷ്ടപ്പെട്ടു പോവും…., പക്ഷെ…,

അതിനു പറ്റിയ ഒരു സാഹചര്യമായിരുന്നില്ല എന്റെത്…, അമ്മയില്ലാത്ത എന്നെ ഇത്രക്കാലം വളർത്തി വലുതാക്കിയ എന്റച്ഛനെ മറന്ന് അവനെ സ്വീകരിക്കുക ഒരിക്കൽ പോലും

ആലോചിക്കാൻ കൂടി പ്രയാസമായ ഒന്നാണ്…, പാവം അച്ഛൻ ജീവിക്കുന്നതു തന്നെ എനിക്കു വേണ്ടിയാണ്…,

അതു കൊണ്ട് തന്നെ എന്റെ ഹൃദയത്തിൽ നിന്നും അവൻ പുറത്താവാനാണു സാധ്യത കൂടുതലും….,

എന്നാലും പ്രണയമെന്ന അത്ഭുതത്തിനു മുന്നിൽ ചിലപ്പോൾ…..? എനിക്കൊരു തീരുമാനം എടുക്കാനാവുന്നേയില്ല…, അച്ഛനെ മറി കടന്ന് അവനെന്റെ ഹൃദയത്തിൽ കയറുന്നതു തടയാൻ

രണ്ടെരണ്ടു മാർഗ്ഗങ്ങളെ എന്റെ മുന്നിലുണ്ടായിരുന്നുള്ളൂ…, അതിലൊന്ന് അച്ഛമ്മയുടെ കുറേ കാലമായിട്ടുള്ള ആഗ്രഹം, അച്ഛനെ കൊണ്ടു മറ്റൊരു വിവാഹം കഴിപ്പിക്കുക എന്നത് അച്ഛനിൽ

അടിച്ചേൽപ്പിച്ച് അച്ഛനെ കൊണ്ട് സമ്മതിപ്പിക്കുക….., അച്ഛനതിനു തയ്യാറായാൽ അച്ഛനെ തനിച്ചാക്കി സ്വന്തം കാര്യം നോക്കി എന്നാരും പറയില്ലല്ലൊ….,

പിന്നെ മറ്റൊന്ന് തൽക്കാലം അവന്റെ കണ്ണിൽ പെടാതെ മറ്റെവിടെക്കെങ്കിലും മാറി നിൽക്കുക എന്നതാണ്…., അവനെ മനസ്സിൽ നിന്നു പറിച്ചു കളയാൻ അവസാനം രണ്ടാമത്തെ വഴി തന്നെ ഞാൻ തിരഞ്ഞെടുത്തു….,

അച്ഛനൊരു പെങ്ങളുണ്ട് മാളവിക ആന്റി വലിയ എഴുത്തുക്കാരിയും കഥാക്കാരിയുമാണവർ….,

ചെറുപ്പത്തിൽ എന്റെമ്മക്കു പകരം ആന്റിയാണ് എനിക്ക് കഥകളെല്ലാം പറഞ്ഞു തന്നിട്ടുള്ളത്…,

ആന്റിയുടെ വീട്ടിലെത്തിയിട്ടും അവന്റെ ഓർമ്മകൾ മാത്രം എന്നെ വിട്ടു പോയില്ല…, അവ കൂടുതൽ തെളിച്ചത്തോടെ എന്നുള്ളിലേക്ക് തള്ളിക്കയറി വന്നു കൊണ്ടേയിരുന്നു….,

രാത്രി ഏറെ വൈകിയും രണ്ടാം നിലയിലെ ബാൽക്കണിയിലെ ചാരുപടിയിലിരുന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി അവന്റെ ഓർമ്മകളും പേറിയിരിക്കവേ…,

പെട്ടന്ന് ” എന്താ ഉറങ്ങുന്നില്ലെ…? എന്ന ആന്റിയുടെ ചോദ്യം ഒരു ഞെട്ടലോടെ .. “ഇല്ലാ ഉറങ്ങണം…”

എന്നു പറഞ്ഞു തിരിഞ്ഞു നോക്കവേ ആന്റി എന്റെ അരികിൽ വന്നിരുന്നു എന്നെ പോലെ അന്ന് അവരും കുറച്ചു നേരം നക്ഷത്രങ്ങളെ നോക്കി…. ആ സമയം ആന്റിയുടെ

കണ്ണുകളിലെവിടയോ ഒരു പ്രണയത്തിന്റെ നക്ഷത്ര തിളക്കം ഞാൻ കണ്ടു ഒരു പുഞ്ചിരിയും…, തുടർന്ന് ആന്റി എന്റ മുന്നിൽ വന്നിരുന്ന് എന്റെ കീഴ്ത്താടിയിൽ പിടിച്ചുയർത്തി

അവരെന്നോട് ചോദിച്ചു ഞാൻ മോൾക്കൊരു കഥ പറഞ്ഞു തരട്ടെയെന്ന്…? ഞാൻ തല കുലുക്കി സമ്മതിച്ചതും ആന്റി എന്നോട് പറഞ്ഞു തുടങ്ങി…..,

കൂറെ വർഷങ്ങൾക്കു മുന്നേ ഒരു പഴയ ബ്രാഹ്മണകുടുംബത്തിൽ വിവാഹത്തിനു ശേഷം വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് അവർക്കൊരു പെൺകുഞ്ഞ് ജനിക്കുന്നത്.

അതു കൊണ്ടു തന്നെ അവരവളെ വളരെയധികം താലോലിച്ചാണു വളർത്തിയത്…, അവൾ കോളേജിൽ പഠിക്കുന്ന കാലം.

കൂട്ടുക്കാരിടെ ചേച്ചിടെ വിവാഹത്തിനു പോയ അവളെ അവിടെ വെച്ചാണ് അവനാദ്യം കാണുന്നത്….,

അതിനു ശേഷം പിന്നീടവളെ അവനു കാണാനായില്ല., മാസങ്ങൾ പിന്നെയും കടന്നു പോയി…,

പക്ഷെ ദൈവം അവന്റെ കൂടെയായിരുന്നു കോളേജ്ഡേ സെലിബ്രേഷനു പെങ്ങളെ കൊണ്ടു വിടാൻ വന്ന അവൻ വീണ്ടും അവളെ അവിടെ വെച്ചു കണ്ടു മുട്ടുന്നു…,

അന്ന് അവൾ പോലും അറിയാതെ അവളുടെ പിന്നാലെ കൂടി അവളെ പിൻ തുടർന്ന് അവളുടെ നാടും വീടും എല്ലാം തിരഞ്ഞു പിടിച്ച് അവൻ മടങ്ങി പോയി….,

പിന്നീടുള്ള ദിവസങ്ങളിലെല്ലാം അവനവളെയും തിരഞ്ഞ് അവളുടെ നാട്ടിലെത്തി അവളെ കാണാൻ തുടങ്ങി…,

അവളും അവനെ കാണുന്നുണ്ടായിരുന്നു.., പതിയെ പതിയെ അവളും അതാസ്വദിച്ചു തുടങ്ങി…, ഇരു ഹൃദയത്തിലും പ്രണയം വിടർന്നു…,

പക്ഷെ പ്രണയം വീട്ടിലറിഞ്ഞതോടെ ആകെ പ്രശ്നമായ് വീട്ടുക്കാരവളെ ഒരു മുറിയിൽ പൂട്ടിയിട്ടു ,

മാസങ്ങളോളം പകൽവെളിച്ചവും പുറം ലോകവും കാണാതെ ആ ഇരുട്ടു മുറിയിൽ അവൾ തളക്കപ്പെട്ടു..,

പക്ഷെ അതൊന്നും അവളിലെ പ്രണയത്തെ തളർത്തിയില്ല എന്നെങ്കിലും താൻ ആശിക്കുന്ന ജീവിതം വന്നു ചേരും എന്ന പ്രതീക്ഷയിൽ നരക തുല്ല്യമായ വേദനകളോടെ ഒരോ ദിനവും അവൾ തള്ളി നീക്കി…,

ആ പയ്യൻ സ്വജാതിയിൽ പെട്ടതല്ല എന്നതായിരുന്നു അവർ കണ്ടെത്തിയ കാരണം..,, അവസാനം അവളുടെ അവസ്ഥ കണ്ടു സഹിക്കവയ്യാതെ അവളുടെ അമ്മ തന്നെ അവളെ ആ

മുറിയിൽ നിന്നു മോചിപ്പിച്ചു സ്വന്തം മുറിയിലെക്കു കൂട്ടി കൊണ്ടു പോയി…, തുടർന്ന് വീട്ടിൽ ആരും ഇല്ലാത്ത അവസരം നോക്കി അവരവളെ രക്ഷപ്പെടുത്തി…,

അവൾ അവന്റെ അരികിലെക്ക് ഓടി പോയി…, അവളുടെ വീട്ടുക്കാർ പടിയടച്ച് അവൾക്ക് പിണ്ഡം വെച്ചു..,. അതറിഞ്ഞ അവൾ അതെ തുടർന്ന് അതീവ ദു:ഖിതയായി…,

കുറച്ചു കഴിഞ്ഞതോടെ മറ്റൊരു സന്തോഷം അവരെ തേടിയെത്തി അവൾ ഗർഭിണിയായെന്ന്…, ആ വാർത്ത അവളുടെ വീട്ടിൽ അറിയിച്ചെങ്കിലും അവർ അതൊന്നും അറിഞ്ഞതായി

നടിച്ചില്ല…, അവരാരും അവളെ തേടി വന്നതുമില്ല…, മാസങ്ങൾ പിന്നെയും കടന്നു..,

അവരാരും വരില്ലെന്നു മനസ്സിലാക്കിയ അവൾ മറ്റാരും കാണാതെ അവളുടെ അമ്മയെ കാണാൻ ഏഴുമാസമായ അവളുടെ വയറും വെച്ച് ആ വീടിന്റെ പടി കയറി ചെന്നു

വീട്ടിലുണ്ടായിരുന്നവർ അമ്മയെ കാണാൻ അനുവദിച്ചില്ല എന്നു മാത്രമല്ല അവളെ വലിച്ചിഴച്ച് പടിപ്പുരക്ക് വെളിയിലിറക്കുകയും അവൾക്കു മുന്നിൽ അവർ പടിപ്പുര വാതിൽ കൊട്ടിയടക്കുകയും ചെയ്തു…,

അവിടുന്ന് കരച്ചിലും സങ്കടവും വേദനയും തേങ്ങലും പേറി നടന്നു നീങ്ങവേ അവൾക്ക് അടിവയറ്റിൽ വേദന അസഹ്യമായി. വേദന സഹിക്കാനാവാതെ അവൾ നിലത്തു വീണു പിടഞ്ഞു,..

അവളുടെ ഉച്ചത്തിലുള്ള നിലവിളിക്കേട്ട് സമീപവാസികൾ ഓടി കൂടിയാണ് അവളേ ആശുപത്രിയിലെത്തിച്ചത്…,

വിവരം അറിഞ്ഞ് അവളേ കാണാൻ ഓടിയെത്തിയ അവനു കാണാൻ കഴിഞ്ഞത് തന്റെ പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരവും തന്റെ പിഞ്ചു കുഞ്ഞിന്റെ കരച്ചിലുമാണ്….!!! ആന്റി പറഞ്ഞു നിർത്തി…, ഞാനാന്റിയെ തന്നെ നോക്കവേ..,

ആന്റി എന്നോട് പറഞ്ഞു…, ആ കുഞ്ഞ് നീയാണ്…! അച്ഛമ്മയല്ല മറ്റ് ആര് തന്നെ വിചാരിച്ചാലും ഇനി അതു വഴി കോടി പുണ്യം കിട്ടും എന്നു പറഞ്ഞാലും നിന്റെയച്ഛൻ മറ്റൊരു പെണ്ണിനെ കിനാവു കൂടി കാണില്ല…!! ആന്റി അതു പറഞ്ഞു നിർത്തിയതും..,

ഒരു മിന്നൽ എന്റെ മനസിലൂടെ കടന്നു പോയി…., അന്നു ഞാൻ ഉറങ്ങിയില്ല നേരം വെളുക്കാൻ കാത്തു നിൽക്കുകയായിരുന്നു.., വീട്ടിലെത്തിയതും അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു…,

അതൊടെ ഒരു കാര്യം എനിക്ക് മനസിലായി തുടർന്ന് എന്നെ ഇഷ്ടമാണെന്നു പറഞ്ഞ അവനോട് അന്ന്,,,,,,,,,,,,ഞാൻ പറഞ്ഞു…,

നിനക്കെന്നെ അത്ര ഇഷ്ടമാണെങ്കിൽ നിന്റെ കൂടെ ജീവിക്കാൻ എനിക്കോ എന്റെ വീട്ടുക്കാർക്കോ യാതൊരു പ്രശ്നവും ഇല്ല

പക്ഷെ നല്ലൊരു ജോലി സംബാധിച്ച് നേരെ എന്റെ വീട്ടിലെക്കു കയറി വാ നിനക്കായ് ഞാനും എന്റെ കുടുംബവും കാത്തിരുന്നോള്ളാം….,

ആ കാത്തിരുപ്പാണ് എനിക്ക് നിന്നോടുള്ള പ്രണയമെന്ന് നീ അറിയുക….”

ഇന്ന്,,,,,,,,,,,,,,എനിക്കും അച്ഛനും കൂട്ടായി അവനും ഞങ്ങളുടെ കൂടെയുണ്ട്….!

രചന : ജിൻസ് വി എം

Leave a Reply

Your email address will not be published. Required fields are marked *