ഇരട്ടക്കുട്ടികൾ

രചന: പവിത്രാ ശശിധരൻ

“ഇരട്ടപ്പഴം കഴിച്ചാൽ ഇരട്ടക്കുട്ടികളുണ്ടാകുമോ ദേവേട്ടാ…. “നീ കഴിച്ചു നോക്കടീ..ചിലപ്പോൾ ഉണ്ടായാലൊ…. “എന്റെ ദേവീ എനിക്ക് ഇരട്ടക്കുട്ടികളുണ്ടായാൽ ഏട്ടനെ ഞാൻ ശയനപ്രദക്ഷിണം ചെയ്യിച്ചേക്കാവെ….

“എടി ഭയങ്കരീ നീയാളു കൊള്ളാവല്ലൊ…. “എനിക്ക് ദേവേട്ടനല്ലാതെ മറ്റാരാ ഉള്ളത്…. അനുവിന്റെ കണ്ണുകൾ നിറഞ്ഞതെനിക്ക് സഹിക്കാനായില്ല..അവളെ ചേർത്തു പിടിച്ചു നിർത്തി ചുണ്ടിൽ തന്നെയൊരു ഉമ്മ കൊടുത്തു..

പെണ്ണൊന്ന് ചിണുങ്ങിക്കൊണ്ടു എന്നോട് കൂടുതൽ ചേർന്നു നിന്നു… അനാഥാലയത്തിലെ ഒരു പ്രോഗ്രാമിനാണു ഞാൻ അനുവിനെ കണ്ടുമുട്ടുന്നത്..

ആദ്യകാഴ്ചയിൽ തന്നെയൊരിഷ്ടം അനുവിനോടെനിക്കു തോന്നി..മറ്റൊരു പെൺകുട്ടിയിൽ ഇല്ലാത്തൊരു പ്രേത്യകത ഞാനവളിൽ കണ്ടു…

അവളെ കുറിച്ച് കൂടുതൽ തിരക്കിയപ്പോഴാണു അനാഥയാണെന്ന് അറിഞ്ഞത്..ആദ്യത്തെ ഇഷ്ടം പിന്നീട് സഹതാപമായി മാറിയെങ്കിലും ഇവളാണു എന്റെ പെണ്ണെന്ന് മനസ്സും പറഞ്ഞു….

പരിചയപ്പെടാൻ ആഗ്രഹിച്ചു ചെന്നപ്പോൾ അവളൊഴിഞ്ഞു മാറിയെങ്കിലും പിന്നീട് ഞങ്ങൾ കൂടുതൽ അടുത്തു..വിവാഹം കഴിക്കണമെന്ന് ആഗ്രഹം അറിയിച്ചപ്പോൾ അനു ഒഴിഞ്ഞുമാറി…

“അർഹിക്കാത്തതൊന്നും എനിക്കു വേണ്ട ദേവേട്ടാ നമ്മൾ നല്ല ഫ്രണ്ട്സായി തുടരാം… അവൾ പറഞ്ഞത് ഞാൻ സമ്മതിച്ചില്ല…

“ജീവിക്കുന്നെങ്കിൽ നിന്റെ കൂടെ മതിയെന്ന് ഞാൻ കട്ടായം പറഞ്ഞതോടെ അനു വഴങ്ങി….. വീട്ടിൽ അനുവിന്റെ കാര്യം പറഞ്ഞതോടെ വലിയ പൊട്ടിത്തെറി നടന്നു.അച്ഛൻ പടിയടച്ചെന്നെ പിണ്ഡം വെച്ചെങ്കിലും അമ്മയെനിക്ക് ഫുൾ സപ്പോർട്ട് നൽകി…

“ഇഷ്ടമുള്ള പെണ്ണിന്റെ കൂടെ ജീവിക്കാൻ സ്നേഹിക്കുന്ന ഏതൊരു പുരുഷനും കൊതിക്കും.നീയവളെ ഉപേക്ഷിക്കരുത്….

അമ്മ പറഞ്ഞതോടെയെനിക്ക് കൂടുതൽ ആത്മവിശ്വാസമായി.രജിസ്റ്റർ വിവാഹം കഴിച്ചു അനുവിനെ ഞാൻ സ്വന്തമായി…

എപ്പോഴും ഏട്ടാന്നു പറഞ്ഞു പിന്നാലെയാണു.ഞാൻ കഴിച്ചില്ലെങ്കിൽ എന്റെ മുഖമൊന്ന് വാടിയാൽ അനു കാരണം തിരക്കും..എന്നെ വാരിക്കഴിപ്പിച്ചിട്ടെ അവൾ കഴിക്കൂ…. “എന്താ ദേവേട്ടൻ ഓർക്കുന്നതെന്ന് എനിക്കറിയാം….

അവളെന്റെ മനസ്സ് അറിഞ്ഞു…. “നമുക്ക് ഇരട്ടക്കുട്ടികൾ ജനിക്കുമ്പോൾ പിണക്കമെല്ലാം മാറ്റി അച്ഛൻ വരും നോക്കിക്കൊ നമ്മളെ കൊണ്ട് പോകാൻ… അവൾക്ക് ശുഭ പ്രതീക്ഷയായിരുന്നു…

എനിക്കല്ലെ എന്റെ അച്ഛനെ അറിയൂ..വാശിയാണെങ്കിൽ കടുത്തതാണു…എടുത്ത തീരുമാനം മാറ്റില്ല….

ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു..പെട്ടന്നൊരു ദിവസം അനുക്കുട്ടി കുഴഞ്ഞു വീണു..

ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവൾ പ്രഗ്നന്റ് ആണെന്ന് അറിഞ്ഞു.ഞങ്ങൾ വളരെയധികം സന്തോഷിച്ചു.വിവരം അമ്മയെ മാത്രം അറിയിച്ചു അച്ഛൻ കാണാതെ അമ്മ ഇടക്കിടെ ഞങ്ങളെ കാണാൻ വരുമായിരുന്നു…

ഇരട്ടക്കുട്ടികളെ കിട്ടാൻ അനുക്കുട്ടി ദിവസവും ഇരട്ടപ്പഴം കഴിച്ചു

രചന: പവിത്രാ ശശിധരൻ

Leave a Reply

Your email address will not be published. Required fields are marked *