എപ്പോഴും……

രചന: Sreelekha Satheesan

ആദ്യമായാണ് അവളിൽ നിന്നൊരു മാറ്റം കാണുന്നത്… അതിന് മാത്രം ഞാൻ അവളോട് എന്ത് തെറ്റാണ് ചെയ്തത് എന്നറിയില്ല… പക്ഷെ ഇന്നലെ രാത്രി അവൾ എന്നിൽ നിന്നു അകലാൻ ശ്രെമിക്കുന്നുണ്ടായിരുന്നു എന്ന കാര്യം തീർച്ചയാണ്….. എന്താവും അതെന്നു ചിന്തിച്ചിരുന്ന് ചാരുകസേരയിൽ ഞാൻ ഇരുന്നുറങ്ങി പോയി…… “ഏട്ടാ ദേ ചായ…. ”

അവളുടെ സ്വരങ്ങൾ കേട്ടു ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റു അവളുടെ മുഖം ആകെ എന്തോ എന്നത്തേയും പോലെ അല്ലാ എന്നുള്ള കാര്യത്തിൽ തീർച്ചയാണ് അവൾ ഇങ്ങനെ അല്ലാ…..

കണ്ടിട്ട് അമ്പലത്തിൽ നിന്നും വരുന്ന വഴി ഇവിടെ കയറിയതാകണം…. എന്നും അമ്പലത്തിൽ നിന്ന് വന്നു കഴിഞ്ഞ് കുളിച്ചട്ടില്ലേലും തൊടുന്ന കുറി ഇന്ന് ഉണ്ടായില്ല ഇനി ചിലപ്പോ ഇന്നലെ നേരം വൈകി വന്നതിനാണോ ഏയ്‌ എങ്കിലും കരഞ്ഞു എന്ന് തീർപ്പാക്കാനും സാധിക്കുന്നില്ല….

ഒരു ചെറിയ വിഷാദം അത്രേ ആ മുഖം പറയുന്നുള്ളു……. ചായ കുടിച്ചു പത്രം മടക്കി ചായ ഗ്ലാസ്‌ കൊണ്ട് അടുക്കള വരെ എത്തി നോക്കി അവൾ അവിടെ ഇല്ല…. പിന്നാമ്പുറത്തേക്ക് നോക്കാതിരുന്നില്ല….. അലക്കുന്നുണ്ടോ എന്നറിയാൻ അവിടെയും ഇല്ല….

ഇപ്പോ നിങ്ങളൊക്കെ വിചാരിക്കും എന്റെ ഭാര്യ ആണെന്ന് അല്ലാട്ടോ… ഭാര്യ ആവുകയില്ല എന്നും പറയാൻ പറ്റില്ല… ഇഷ്ടാണ് ഈ പൊട്ടി പെണ്ണിനെ അവൾക്ക് എന്നെയും പറഞ്ഞു വന്നത് അവളെവിടെ ഈ പെണ്ണെവിടെ പോയി…… രണ്ടും കല്പിച്ചു ഞാൻ അമ്മയോട് ചോദിക്കാൻ ചെന്നു…. “അമ്മേ ഇന്നെന്താ കറി?? “” “”

പതിവില്ലാത്ത എന്റെ ഈ ചോദ്യം കേട്ടിട്ടാവണം അപ്പുറത്ത് ഇരിക്കുന്ന എന്റെ കുഞ്ഞി പെങ്ങൾ ചിപ്പി അവിടെ ഇരുന്നു ചിരിക്കുന്നു.. അവളെ കണ്ണുരുട്ടി ഒന്ന് നോക്കി മനസിൽ നീ പോടീ കരികുട്ട്യേ വിളിച്ചു.. അവൾ അത് കേട്ട് ആകെ അലറാൻ തുടങ്ങി…..

എന്താ പതിവില്ലാത്ത കാര്യം അന്വേഷണം???? ഓഹോ എനിക്ക് ഈ വീട്ടിലെ ഒരു കാര്യയോം ചോദിക്കാൻ പാടില്ലേ…. ഒരു ലോഡ് പുച്ഛം വാരി വിതറി ഞാൻ തിരിച്ചു നടന്നു…. ചോദിക്കാൻ നിന്ന കാര്യം ചോദിക്കാൻ മറന്നു… ഛെ… ഞാൻ എന്ത് പൊട്ടനാ…. ഞാൻ എന്നെ സ്വയം പറഞ്ഞു നടന്നു..

ഞാൻ നേരെ എന്റെ റൂമിലേക്ക് നടന്നു ഇന്നൊരു ഇന്റർവ്യൂ ഉള്ളതാണ്.. പോകണം… ഞാൻ കുളി ഒക്കെ കഴിഞ്ഞു ഷർട്ട്‌ ഒക്കെ മാറി മൊബൈൽ എടുത്ത് നോക്കി… ചറപറാ msg അയക്കുന്ന സ്ഥാനത്ത് ഒരു ahh മാത്രം….

മോളിലെ ചാറ്റ് ഒന്നെടുത്തു നോക്കി.. അപ്പോഴാണ് കാര്യം മനസിലായത് ഇന്നലെ ക്ലാസ്സിൽ ഒരുത്തി ഇഷ്ടാ പറഞ്ഞത് ഇവളോട് പറഞ്ഞു പോയി അതിന്റെ വാക് തർക്കത്തിനിടയിൽ അവസാനം ശല്യം പോയി തരോ ചോദിച്ചു… അതിനാണ് . ഞാൻ അതപ്പോഴേ വിട്ടു ഈ പെണ്ണ് ഇതും ആലോചിച്ചു നടക്കുവാ….

ഇന്ന് വൈകീട്ട് കൊണ്ടുവരാൻ വരാട്ടോ എന്ന് msg അയച്ചിട്ടു… 2 മിനുറ്റിനുള്ളിൽ റിപ്ലൈ കിട്ടി.. വേണ്ട എങ്കിലും വൈകീട്ട് അവളെ പിക്ക് ചെയ്യാൻ ചെന്നപ്പോ അവളും ഫ്രണ്ട്സും നല്ല സംസാരത്തിൽ ആണ്… തൊട്ടപ്പുറത്ത് ഒട്ടി ഇരിക്കുന്ന അവനെ എനിക്ക് അത്രേ പിടിച്ചില്ല എന്നെ കണ്ടു എന്ന് മനസിലാക്കിയപ്പോ ഞാൻ ഇങ്ങു പോന്നു….

വൈകീട്ട് അവളുടെ msgകൾ തുരുതുരാ വരുന്നുണ്ടെലും ഞാൻ മനഃപൂർവ്വം ഒഴുവാക്കി…. പിറ്റേ ദിവസം ഒരു ശനിയാഴ്ച ആയിരുന്നു… എണീച്ചു വരുന്നെന് മുൻപ് കിടികിടി ശബ്‍ദം കേൾക്കുന്നുണ്ടായിരുന്നു ….

അവളാണ് എന്ന് മനസിലായി.. ഞാൻ പുതപ്പ് ഒന്നുകൂടെ വലിച്ചിട്ടു കിടന്നു….. “”സന്ദീപേട്ടോയ് എണീക്ക് ദേ അമ്മ വിളിക്കുന്നു നമ്മളെ…. “”ഞാൻ അവളുടെ കൈ തട്ടി മാറ്റി ഒന്നുടെ ഉറക്കം നടിച്ചു…. അവൾ എന്നെ ഒന്നുടെ തട്ടി വിളിക്കാൻ നോക്കിയപ്പോ ഞാൻ ചൂടായി..

“”നിന്നോടല്ലേ പൂവ്വാൻ പറഞ്ഞെ ഒന്ന് പോയി തരോ ശല്യം…… ഉറങ്ങാനും സമ്മതിക്കില്ല…”” അവൾ ഗ്ലാസ്‌ വെച്ച് അങ്ങട് മാറി നിന്ന്… കരയുവാണെന്ന് മനസിലായപ്പോ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…അവളുടെ പിന്നിൽ ചെന്ന് വട്ടം ചേർത്ത് പിടിച്ചു….

“ഇന്നലെ ആരുടെ കൂടെ ആരുന്നു ഒപ്പം ഇരിക്കുന്നുണ്ടായിരുന്നെ??? “അത് എന്റെ ജൂനിയർ ആണ് “” “ഓഹ് എന്നാ കുഴപ്പല്യ ” “ന്ത്‌ കുഴപ്പല്ല്യാ “” “ഒന്നുല്ല ” ” വിഷമായോ “??

“പോ… ” “പോട്ടെ??”” “എന്തിനാ ഇങ്ങനെ വിഷമിപ്പിക്കണെ സത്യത്തിൽ ഞാൻ ശല്യായോ ഇയാൾക്ക്?? ” “നീ ഒന്ന് പോയെ പെണ്ണെ ” “കാലത്ത് തന്നെ തുടങ്യോളും ” “”പൂവാ അമ്മ വിളിക്കുന്നുണ്ട്….. അമ്പലത്തിലേക്ക്…. ഒരുമിച്ച് പൂവ്വാൻ … വരോ??? ”

“ആ നീ അങ്ങട് ചെന്നോ ഞാൻ വന്നേക്കാം “അവളെ വിഷമിപ്പിക്കാൻ കഴിഞ്ഞില്ല “ആ മാക്രി വേഗം വാ ” “പോടീ പോടീ ” അവൾ വേഗം ഓടിച്ചാടി ഇറങ്ങി…. ഒത്തിരി ഇഷ്ടം കൊണ്ടാണ് ഇതൊക്കെ…….അവളുടെ വരികൾ കണ്ടു ഇഷ്ടായതാണ് അവളെ….ആമി എന്നാ കഥാക്കാരിയെ നെഞ്ചോട് ചേർത്ത ഒരു കാന്തരീ….. സംസാരിച്ചാൽ പരാതി പെട്ടി തുറക്കുന്ന ഒരു തൊട്ടാവാടി….

കുറച്ചു നേരം പഴയ ആ ഒർമ്മയിലേക്ക് പോയി…. മുഖപുസ്തകത്തിലെപ്പോഴോ വീണു കിട്ടിയ സുഹൃത്തായിരുന്നു ഇവൾ…. പിന്നീട് അടുത്ത ബന്ധുവാണെന്നും മനസിലായി എങ്കിലും മുഖപുസ്തകം അതിൽ തന്നെ ആണ് പരിചയപ്പെട്ടതും ഒക്കെ…. അവളുടെ വരികൾ മനസ്സിൽ ന്തോ സ്വാധീനം തരുന്നുണ്ടായിരുന്നു….

ഇടക്കെപ്പോഴോ ആ ഒരു സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി…. കുറച്ച് നാളത്തെ പരിഭവത്തിനും പിണക്കത്തിന് അപ്പുറം അവൾക്കും ഇഷ്ടമാണെന്ന് അറിഞ്ഞപ്പോ ഒരുപാട് സന്തോഷം ആയിരുന്നു… പക്ഷെ… അവളുടെ വീട്ടിൽ ഇത് സമ്മതിക്കുവോ എന്നൊന്നും അറിയില്ല എങ്കിലും ഒരുപാട് ഇഷ്ടാണ് അവളെ അവൾക്ക് എന്നേം…. പിന്നീട് വീട്ടിലും സമ്മതിച്ചപ്പോ പ്രണയിച്ചു തുടങ്ങിരിന്നു ഇരുവരും ഒരു കളങ്കം ഇല്ലാതെ… “സന്ദീപേട്ടോയ് ഇന്ന് വരോ ഇങ്ങട്… “”

“ആ പെണ്ണവടെ കയർ പൊട്ടിച്ച് തുടങ്ങി…. ഇനിം ചെന്നില്ലേൽ കൊല്ലും എന്നെ….”” ഞാൻ വേഗം കുളിച്ചു അങ്ങട് ചെന്നു… കാവിൽ പോയി ഒരുമിച്ചു തൊഴുതു നെറ്റിമേ കുറി തൊട്ട് തന്നായിരുന്നു അവൾ… ഞാൻ തിരിച്ചും തൊട്ട് കൊടുത്തു…. അവൾ ഒരുപാട് സന്തോഷവതിയാണ് ഇപ്പോ….

കാവിലെ ഭഗവതിയോട് ഒന്നുകൂടെ ഓർമിപ്പിച്ചു ഒരിക്കലും ഒരു ശക്തിക്കും അകറ്റാൻ സാധിക്കരുതേ ഞങ്ങളെ…. “അവളും പ്രാർത്ഥിച്ചു…. “” “”തന്നേക്കണേ എനിക്ക് ആർക്കും കൊടുത്തേക്കരുതേ… “” “കഴിഞ്ഞോ??? ” “എന്ത്….?? “” “പ്രാർത്ഥിക്കൽ…. ”

” ഉം ” “”ന്താ പ്രാർത്ഥിച്ചേ?? “ചുമ്മാ ” “നടക്ക് അങ്ങട്… ” ഞങ്ങൾ വീട്ടിലേക്ക് നടന്നു അവള് പകുതിയെത്തിയപ്പോ പറഞ്ഞു വീട്ടിലേക്ക് പൂവാ… എത്തിയിട്ട് വിളികാം എന്ന്… ആഹ് പറഞ്ഞു അവള് പോവുന്നതും നോക്കി നിന്നു…. ഇപ്പോ ഇടക്ക് അവൾ വരും ഇവിടേക്ക്…..

ചുമ്മാ ഓരോ കാര്യത്തിന് എന്ന് പറഞ്ഞിറങ്ങും എന്നെ കാണാൻ ആണ്…. അവളുടെ കൂടുതൽ കെയറിങ്ങും ഇഷ്ട്ടോo എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല.. മനപ്പൂർവം അല്ലേലും അവളെ അവോയ്ഡ് ചെയ്തു കൊണ്ടേ ഇരുന്നു…. ഓരോ കാരണങ്ങൾ ഉണ്ടാക്കി തല്ലുകൂടും…

മിണ്ടുമ്പോൾ രണ്ട് ദിവസം ഒരുപാട് ഹാപ്പി ആണ് പിന്നേം ആവർത്തിക്കും അവസാനം അതൊരു വലിയൊരു സംഭവത്തിൽ കലാശിച്ചു…..

പിന്നേം അവളുടെ പരാതി പറയലും സഹിക്കാൻ വയ്യാതെ ഞാൻ രണ്ടും കല്പ്പിച്ചു പറഞ്ഞു “”ഇങ്ങനെ ഒരാളെ എനിക്ക് ഇഷ്ടല്ല… എപ്പോളും ഏതിനും തല്ല് മാത്രം നിനക്ക് എന്തിന്റെ കേടാ.. എനിക്ക് നിന്നോട് എപ്പോളും മിണ്ടിയും പറഞ്ഞിരിക്കൽ മാത്രല്ല വേറേം ഫ്രണ്ട്സ് ഉണ്ട് അത് മനസിലാക്കിയിട്ട് നീ സംസാരിക്കാൻ ശ്രെമിക്ക്…. അല്ലേൽ ഒന്നുല്ലേലും മനഃസമ്മാധാനത്തിന് എന്നെ വിട്ടട്ട് എവിടേക്കെങ്കിലും പോ കോപ്പ്…. “”

പിന്നീട് ഇടക് അവൾ അയക്കും gdmrng ഉം gdnyt ഉം മാത്രം അതും ഞാൻ അയച്ചാൽ മാത്രം…. . അവളുടെ മെസ്സേജുകൾ ശെരിക്കും മിസ്സ്‌ ചെയ്തു തുടങ്ങിയിരുന്നു…. ****

അന്ന് രാത്രി അവൾക് മെസ്സേജ് അയച്ചിട്ട് കിടന്നു നാളെ കാണണം നേരിട്ട്….. ന്റെ കല്യാണം ആണ് ഈ വരുന്ന മെയിൽ ഇനി എന്നെ വിളിക്കരുത്…. ഒരുപാട് കാല് പിടിച്ചിരുന്ന പഴയ ആ ആൾ അല്ലാ ഞാൻ ഇന്ന്… അയക്കാതിരിക്കാൻ ശ്രെമിച്ചിട്ടും പരാജയപെട്ടു പോകാറുണ്ട് പക്ഷെ ഇനി അതില്ല… ഞാൻ ഞെട്ടി എണീച്ചു..

“അവൾ ” കുറേ നാളുകൾക്കു ശേഷം ആണ് കാണുന്നെ… അവളുടെ msg ആയിരുന്നു അത് നാളെ എനിക്ക് കാണണം… നേരിട്ട്… ഞാൻ അയക്കുന്നതാണെന്ന് കരുതി അയക്കുന്നതെല്ലാം അവൾ ആണല്ലോ ….. സ്വപ്നത്തിൽ കാണുന്ന പോലെ ഒരുപാട് കാല് പിടിച്ചിട്ടുണ്ട്…അന്നൊക്കെ പിന്നേം avoid ചെയ്തിട്ടേ ഉള്ളു.. പക്ഷെ മനഃപൂർവ്വം അല്ലായിരുന്നു….

തിരക്കുകൾ ഉള്ളത് കൊണ്ട് മാത്രം ആയിരുന്നു തിരക്കുകൾക്കിടയിലും അവളെ ശ്രെദ്ധിക്കാൻ എനിക്ക് ആയില്ല…. കാവിലേക്ക് വരാം എന്നാണ് പറഞ്ഞിരുന്നത് ….. വന്നു… നല്ല പ്രാർത്ഥനയിൽ ആണ് ആൾ…. “”ദേവു…. “”

അവൾ എന്നെ തിരിഞ്ഞു നോക്കി… തൊട്ട് തലയിൽ വെച്ച് അവൾ ന്റെ അടുത്തേക്ക് വന്നു “”തൊടു….. “” അവളിൽ നിന്നൊരു മാറ്റം… നീ തൊട്ട് തായോ പറഞ്ഞു അവളുടെ വലം കൈ പിടിച്ചു… പെട്ടന്ന് അവൾ കൈ വലിച്ചു….. പറഞ്ഞു തുടങ്ങി…. “”ഇനി ഇല്ല ഏട്ടോയ് പഴയ ആ ദേവു…. “”

“”ഇനി മറ്റൊരുത്തന്റെ ഭാര്യ ആവാൻ തയാറെടുക്കുകയാണ്.. ഇന്ന് മുതൽ… അതിനു മുന്നേ ഒന്നു അവസാനമായി കാണണം എന്നുണ്ടായിരുന്നു…. സന്തോഷം ആയി ഇപ്പോ ഒരുപാട് അതിനപ്പുറം ഈ ദേവിയോട് ഇത്തിരി ദേഷ്യവും….. “””

“”വാക് തെറ്റിക്കില്ലെന്ന് വിശ്വസിച്ചു മനസ്സിൽ വിളിച്ചിരുന്നു ഇന്ന് വരെ… ഇനിയും അതുണ്ടാവും പക്ഷെ …. പൂവാണ് വന്നതിൽ സന്തോഷം…”” “ദേവു…. ” വിളി കേൾക്കാൻ പാകത്തിൽ തിരിഞ്ഞു നോക്കിയ പോലെ അല്ലാ ഇന്ന് അവൾ…. കാര്യം. തിരക്കാൻ വേണ്ടി മാത്രം തിരിഞ്ഞു നോക്കി പറഞ്ഞു…

“”ഇനി എന്നെ വിളിക്കരുത്, കാണരുത്, സംസാരിക്കാനും ശല്യം ചെയ്യാനും.. ഒന്ന് ചോദിക്കാൻ പോലും വരില്ല.. .ഞാൻ പൂവാണ്… പിന്നീട് അന്ന് മുഴുവൻ ഒരുമാതിരി പോലെ ആയിരുന്നു…. വൈകീട്ട് അമ്മ ഓടി വന്നു എന്തോ പറയുന്നുണ്ടായിരുന്നു… ” വടക്കേലെ ഗംഗാധരൻ പറഞ്ഞു ഇരുട്ടത്താരോ പൂവുന്നതു കണ്ടു എന്ന്”

ശ്രെദ്ധ മുഴുവൻ അവളായിരുന്നത് കൊണ്ടാണെന്നു തോന്നുന്നു ഞാൻ ഒന്നും ശ്രദ്ധിച്ചില്ല ” ദേവൂനെ പോലെ തോന്നി എന്നാ പറയുന്നേ “” “ദേവു “ആ പേര് കേട്ടപ്പോ രണ്ടാമത് അമ്മയോട് ചോദിച്ചു

ശാരദ വന്നു പറഞ്ഞിരുന്നു ദേവൂനെ കാണാൻ ഇല്ലന്ന് ഇപ്പോ തന്നെ…. നീ ഒന്നു പോയി നോക്കിട്ട് വാ സന്ദീപേ … ഞാൻ വേഗം ഷർട്ട്‌ ഇട്ടു ഇറങ്ങി….. പാടവരമ്പത് കൂടെ നടന്നു പോണ അവളെ ഞാൻ ശ്രെദ്ധിച്ചു ദേവൂന്ന് ഉറക്കെ വിളിച്ചു… അവൾ കേട്ടു…. അവൾ നടത്തത്തിന്റെ സ്പീഡ് ഒന്ന് കൂട്ടി…

ഞാൻ ഓടിച്ചെല്ലുമ്പോഴേക്കും അവൾ അവിടെ ഉള്ള കൊക്കർണിയില്ലേക്ക് ചാടി പിന്നാലെ ഞാനും…. അവളെ പിടിച്ചു എങ്ങനേലും കരക്കടുപ്പിച്ചു…. വെള്ളം കുറച്ചേ കുടിച്ചിട്ടുള്ളു ഭാഗ്യം… ബോധം വന്നു അവൾ എഴുന്നേറ്റിരുന്നു…. ഇടക് എപ്പോഴോ ശ്രദ്ധിച്ചപ്പോ അവൾ തുടർന്ന്..

.. “” എന്തിനാ എന്നെ രക്ഷിച്ചേ ചാത്തോട്ടെന്നു കരുതായിരുന്നില്ലേ….”” അവളുടെ ഇടം കവിളിൽ കരണംഅടച്ചു ഒരെണ്ണം കൊടുത്തു…… “”അതിനാണോടി നിന്നെ “ഇത്രേം സ്നേഹിച്ചേ ചാത്തോട്ടെ കരുതായിരുന്നു എന്നിട്ട് എനിക്ക് ഒപ്പം ചാടി മരിക്കായിരുന്നു… “”

അത് പറഞ്ഞതും അവൾ എന്റെ വായ അടച്ചു പിടിച്ചു എന്നോട് ചേർന്നിരുന്നു…. “”ഇഷ്ടാ എനിക്ക്… ഞാൻ അവളോട് ആയി പറഞ്ഞു ഒരാൾക്കും വിട്ടു കൊടുക്കില്ല ഞാൻ….”” ” ഇന്ന് വേറെ ഒരാളുടെ അവാന്നു പറയുമ്പോളേലും എന്റെ ആണെന്ന് പറയുന്നു കരുതി പക്ഷെ…. “”

“”നീ എന്റെ ആണ് അതാരുടേം മുന്നിൽ സ്നേഹം കാണിച്ച് കൊണ്ടുനടക്കാൻ അല്ലാ മനസ്സിൽ സ്നേഹിക്കാൻ ആ എനിക്കിഷ്ടം.. ആ സ്നേഹം ഞാൻ നിനക്ക് ഒരുപാട് തരുന്നുണ്ട്… അത് മതി എന്റെ പെണ്ണിന്.. പറഞ്ഞു അവളെ ഒന്നൂടെ മുറുകെ പിടിച്ചു…….

ഇടക് ആ മുറുക്കത്തിലെപ്പോഴോ അവൾ പരാതി പെട്ടി തുറന്ന് പറഞ്ഞു എങ്കിലും ഈ സമയം വരെ എന്നെ വിളിച്ചില്ലലോ….

“എടി ആഹ് കിട്ടും എന്റെ കൈയിൽ നിന്ന് മിണ്ടാതെ ചേർന്നിരുന്നോണം ഇനി എപ്പോഴും ❤.

രചന: Sreelekha Satheesan

Leave a Reply

Your email address will not be published. Required fields are marked *