ഓർമയുണ്ടോ ഈ മുഖം ?

മൂന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് ..

ഭാഗം 4

ഭാഗം 5

” അയ്യേ അപ്പോഴേക്കും പേടിച്ചോ ? ഇത്രയും ഒള്ളു ദേവിക കൃഷ്ണൻ……അയ്യേ മോശം ,മോശം ”

ദേവികയുടെ കവിളുകളിലൂടെ ഒഴുകി ഇറങ്ങിയ കണ്ണുനീർ തുള്ളികൾ ശ്രീലക്ഷ്മി തുടച്ചു .ശേഷം ആ കവിളിൽ മുത്തം നൽകി .

“ഇത് എന്തിനാണ് എന്നു പിടി കിട്ടിയില്ല അല്ലെ ? ദേവു ചേച്ചിയെ ആദ്യമായി കണ്ടപ്പോൾ ഏട്ടനെ കൊണ്ട് കല്യാണം കഴിയിപ്പിച്ചാലോ എന്ന ഞാൻ ചിന്തിച്ചത് .പിന്നെ ചേച്ചിയെ അടുത്തറിഞ്ഞപ്പോൾ അതൊരു ആഗ്രഹമായി മാറി . നിങ്ങളെ രണ്ടാളെയും ഒരേ ട്രാക്കിൽ കൊണ്ട് വരാൻ വഴി തിരഞ്ഞു നടന്നപ്പോൾ ആണ് ചേച്ചി ഏട്ടനെ അടിച്ച കാര്യം അറിഞ്ഞത് . എല്ലാം തീർന്നു എന്നാ കരുതിയത് , പക്ഷെ എങ്ങനെയോ എല്ലാം ശരിയായി . അങ്ങനെ ഉള്ളപ്പോൾ ചേച്ചിക്ക് ഏട്ടനെ ഇഷ്ടമാണ് എന്നറിഞ്ഞാൽ എനിക്ക് എത്രത്തോളം സന്തോഷം ഉണ്ടാവും . എനിക്ക് സന്തോഷം അടക്കാൻ വയ്യേ..”

ശ്രീലക്ഷ്മി ദേവികയെ കെട്ടി പിടിച്ചശേഷം തുള്ളി കളിച്ചു .

“അപ്പോൾ എങ്ങനെയാ ദേവു ചേച്ചി എന്നു വിളിക്കണോ അതോ ഏട്ടത്തി എന്നു വിളിക്കണോ ? ”
ദേവിക നാണം കൊണ്ട് തല താഴ്ത്തി .

“എന്താ ഒരു നാണം . എപ്പോഴാ ഏട്ടനോട് ഇഷ്ടം തോന്നിയത് , എനിക്ക് ഈ ലൗ സ്റ്റോറി കേൾക്കാൻ ഭയങ്കര ഇഷ്ടമാ .”

ശ്രീലക്ഷ്മി ദേവികയെ ബെഡിൽ പിടിച്ചിരുത്തി .

“അങ്ങനെ പറയാൻ മാത്രം വലിയ പ്രണയം ഒന്നും ഇല്ല.ഞാൻ പത്തിൽ പഠിക്കുമ്പോൾ ആണ് അച്ഛൻ എന്നോട് ഈ വീടിനെ കുറിച്ചും നിങ്ങളെ കുറിച്ചും പറയാം തുടങ്ങിയത് .എന്നോട് പറയുന്നതിനും മുമ്പേ അച്ഛനും അമ്മാവനും അടുപ്പത്തിൽ ആയിരുന്നു .

ആദ്യമൊക്കെ അച്ഛനും ഞാനും പുറത്ത് ഇറങ്ങുമ്പോൾ ഒക്കെയായിരുന്നു നിങ്ങളെക്കുറിച്ചുള്ള സംസാരം. പറയുന്ന കഥയിലും കാര്യങ്ങളിലും കണ്ണേട്ടൻ എന്ന ഹീറോ നിറഞ്ഞു നിന്നിരുന്നു . കണ്ണേട്ടനെ കുറിച്ചു പറയുമ്പോൾ അച്ഛന് നൂറ് നാവാണ് .

പതിയെ അച്ഛന്റെ കഥയിലെ ഹീറോയോട് ഒരു ഇഷ്ടം വന്നു , പിന്നെ ഞാൻ പോലും അറിയാതെ ആ ഇഷ്ടം പ്രണയവും ആയി . പിന്നീട് അച്ഛനിൽ നിന്നും കണ്ണേട്ടന്റെ ഇഷ്ടങ്ങളും ലക്ഷ്യങ്ങളും ചോദിച്ചറിഞ്ഞു .

കണ്ണേട്ടൻ എന്ജിനീർ ആയതുകൊണ്ടാണ് ഞാൻ എന്ജിനീറിങ്ങിന് ചേർന്നത് . ആ മുഖം ഒന്നു കാണാൻ വേണ്ടി ഫേസ്ബുക്കിൽ തിരഞ്ഞു ചെന്നെങ്കിലും നോ രക്ഷ . എങ്ങനെ എങ്കിലും കാണണമെന്ന് തോന്നിയപ്പോൾ ഞാൻ ഇവിടെയുള്ള കോളേജിൽ പഠിക്കണം എന്ന് വാശിപിടിച്ചു. എന്നിട്ടും ഒരു ഗുണവും ഉണ്ടായില്ല .

സോ ഹോസ്റ്റലിൽ നിൽക്കാൻ പറ്റില്ല എന്നൊരു സീൻ വീട്ടിൽ ഉണ്ടാക്കി ,ഞാൻ പ്രതീക്ഷിച്ച പോലെ അച്ഛൻ എന്നെ ഇവിടെ നിർത്തി .എങ്ങനെ ഉണ്ട് എന്റെ ഐഡിയ .”

ശ്രീലക്ഷ്മി ദേവികയുടെ കഥ കേട്ട് കണ്ണും തള്ളിയിരുന്നു .

“ഇത്രയും മനസ്സിൽ ഉണ്ടായിരുന്നോ ? പക്ഷെ ഏട്ടനെ നേടാൻ ചേച്ചി കുറച്ചു കഷ്ടപ്പെടും . ഏട്ടന് ബെഡ്റൂം അല്ലാതെ മറ്റൊരു റൂം കൂടിയുണ്ട് . മറ്റാരും ആ റൂമിൽ കയറിയിട്ടില്ല , ഞാൻ പോലും . പിന്നെ ഏട്ടൻ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ എന്ന് എനിക്കൊരു ഡൗട്ട് ഉണ്ട് . ”

ദേവികയുടെ മുഖത്തെ പുഞ്ചിരി ഇല്ലാതായി .

” ചേച്ചി പേടിക്കണ്ട , അവനെ ഏതു പ്രാന്തി പ്രേമികനാണ് . അയ്യോ സോറി ചേച്ചിയല്ലാതെ ആരു പ്രേമിക്കാൻ ആണ് എന്ന ഞാൻ ഉദ്ദേശിച്ചത് . പിന്നെ ആ മുറി അതു നമുക്ക് തുറക്കാം .”

“ആ റൂമിന്റെ കീ നിന്റെ കയ്യിൽ ഉണ്ടോ ? ”

“ഉണ്ടെങ്കിൽ എന്നെ ഞാൻ ആ റൂമിൽ കയറി നോക്കുമായിരുന്നു ഏട്ടൻ വീട്ടിൽ ഉള്ളപ്പോൾ മാത്രമേ നമുക്ക് ആ റൂം തുറക്കാൻ കഴിയു ,കാരണം ആ റൂമിന് ഒരു കീ മാത്രമേ ഉള്ളു അതു ഏട്ടന്റെ കാറിന്റെ കീയുടെ ഒപ്പമാണ് . കീ ഏട്ടൻ ഒരിടത്തും വെക്കില്ല എപ്പോഴും കൂടെ കൊണ്ട് നടക്കും , അതാ പ്രശ്നം . ദൈവം എന്തെങ്കിലും ഒരു വഴി കാട്ടി തരും എന്നു വിശ്വസിക്കാം .പിന്നെ ചേച്ചി പറ്റുന്ന പോലെ ഏട്ടനോട് അടുത്ത് പെരുമാറണം .”

ശ്രീലക്ഷ്മി എന്താണ് പറയുന്നതെന്ന് ദേവികക്ക് മനസ്സിലായില്ല .

“ലച്ചു നീ എന്താ ഉദ്ദേശിച്ചത് ? ഒന്നും മനസ്സിലായില്ല .”

“ഞാൻ ഒരു വഴി പറഞ്ഞു തരാം . നിങ്ങൾ തമ്മിൽ സംസാരിക്കാൻ സമയം കണ്ടെത്തണം , അതിന് ഒരു കാരണം വേണ്ടേ , അതാണ് ഞാൻ പറഞ്ഞത് . അല്ല ദേവു ചേച്ചിക്ക് ഡ്രൈവിംഗ് അറിയോ ,പഠിക്കാൻ താല്പര്യമോ ? ”

“എനിക്ക് ഡ്രൈവിംഗ് ഒന്നും അറിയില്ല , പക്ഷെ പഠിക്കണം എന്നുണ്ട് . എന്തേ ഇപ്പോൾ ഇതു ചോദിക്കാൻ? ”

“അതു മതി ബാക്കി ഞാൻ കൈ കാര്യം ചെയ്തോളാം . ജസ്റ്റ് വാച്ച് മൈ ഷോ .ഇപ്പോൾ കിടന്ന് ഉറങ്ങാൻ നോക്ക് .”

ദേവിക ശ്രീലക്ഷ്മിയുടെ തല പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു .

രാവിലെ പാത്രം വായിച്ചുകൊണ്ടിരുന്ന അരവിന്ദൻ അരികിലേക്ക് ചായയുമായി ശ്രീലക്ഷ്മി ചെന്നു . ചായ കൊടുത്തപ്പോൾ തന്നെ ശ്രദ്ധിച്ചട്ടില്ല എന്ന് തോന്നിയത് കൊണ്ട് ശ്രീലക്ഷ്മി വെറുതെ അരവിന്ദന് അടുത്തായി തപ്പിയും തടന്നും നിന്നു .

“ഇത് ആര് അച്ഛന്റെ ശ്രീക്കുട്ടിയോ , ഇതൊന്നും പതിവ് ഇല്ലല്ലോ എന്റെ മോൾക്ക് . ദേവു എന്തേ ?അല്ല എന്താ ഈ ചായയുടെ പിന്നിലെ രഹസ്യം ? ”

“ദേവു ചേച്ചി അമ്മയെ സഹായിക്കുകയാണ് . രഹസ്യം ഒന്നുമില്ല, ഒരു കാര്യം പറയാൻ വേണ്ടിയാ .”

“എന്തു കാര്യം ? ”

അരവിന്ദൻ കയ്യിലെ പത്രം രണ്ടാക്കി മടക്കി വച്ചു.

“എനിക്കും ദേവു ചേച്ചിക്കും ഡ്രൈവിംഗ് പഠിക്കണം .”

“അതിനാണോ ഈ ചായ ? ഞാൻ എത്ര തവണ പറഞ്ഞതാ പ്ലസ് ടു കഴിഞ്ഞിട്ട് പഠിപ്പിക്കാം എന്ന് , ഇനി രണ്ട് മാസം കൂടിയല്ലേ ഒള്ളു . ”

ശ്രീലക്ഷ്മിയുടെ മുഖം ചുളുങ്ങി.

“ശരി ഞാൻ ദേവു ചേച്ചിയോട് പറയാം .”

“ശ്രീക്കുട്ടി പോവല്ലേ , നിന്നോടാണ് രണ്ടു മാസം കഴിയട്ടെ എന്നു പറഞ്ഞത് . ദേവുട്ടിയെ ഏതെങ്കിലും ഒരു ഡ്രൈവിംഗ് സ്കൂളിൽ ചേർക്കാം .”

“അതു വേണ്ട അച്ഛാ . ഡ്രൈവിംഗ് സ്കൂൾ എന്തിനാ ഇവിടെ ഏട്ടൻ ഇല്ലേ , ഏട്ടൻ പഠിപ്പിച്ചോളും . പിന്നെ ഈ ഡൈവിംഗ് സ്കൂൾ ഒന്നും സുരക്ഷിതമല്ല എന്നു അച്ഛൻ ഓർക്കണം .”

ശ്രീലക്ഷ്മി അരവിന്ദനെ വഴിക്ക് കൊണ്ടു വന്നു .

“നീ പറഞ്ഞതിലും കാര്യമുണ്ട് എന്തിനാ വെറുതെ . ഞാൻ അവനോട് സംസാരിക്കാം .”

അരവിന്ദന്റെ മറുപടി കേട്ട ശ്രീലക്ഷ്മിയുടെ മുഖത്ത് നൂറു വാട്ട്സ് ബൾബ് കത്തിയ വെട്ടം ഉണ്ടായി .ശ്രീലക്ഷ്മി സന്തോഷത്തോടെ ദേവികയുടെ അടുത്തേക്ക് ഓടി .

“ഡ്രൈവിംഗ് പഠിക്കാൻ റെഡി ആയിക്കോ , നല്ല ഒരു സാറിനെ കിട്ടിയിട്ടുണ്ട് പെറു ശരത്ത് .”

ശ്രീലക്ഷ്മിയുടെ വാക്കുകൾ ദേവികക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല .

“കാര്യം, നീ ഇത് എങ്ങനെ ഒപ്പിച്ചു ലച്ചു ? ”

“ഈ ശ്രീലക്ഷ്മി വിചാരിച്ചാൽ ഈ വീട്ടിൽ എന്തും നടക്കും നിങ്ങളുടെ കല്യാണം പോലും . എന്താ സന്തോഷം ആയില്ലേ ? ”

“ആയി പക്ഷെ ..”

ദേവികയുടെ സംശയം ശ്രീലക്ഷ്മി കണ്ണുകളിൽ നിന്നും വായിച്ചു .

“ഏട്ടനെ പഠിപ്പിക്കുമോ എന്നാണോ സംശയം , അതു ഞാൻ ഏറ്റു . ഏട്ടനെ ഞാൻ പറഞ്ഞു വഴിക്ക് കൊണ്ട് വരാം . നിങ്ങൾക്ക് സംസാരിക്കാൻ അവസരം ഒരുക്കി തരുന്നത് മാത്രമാണ് എന്റെ പണി , ഏട്ടനെ കറക്കി എടുക്കുന്നത് ചേച്ചിയുടെ മിടുക്കാണ് .ഞാൻ ഏട്ടനെ കണ്ടിട്ടു വരാം കേട്ടോ ഏട്ടത്തി .”

ദേവികയുടെ കവിളിൽ പിച്ചിയശേഷം ശ്രീലക്ഷ്മി മുകളിലേക്ക് ഓടി .

“ഏട്ടാ , എട്ടോ ? ”

ശ്രീലക്ഷ്മി ശരത്തിന്റെ മുറിയുടെ വാതിലിൽ തട്ടി വിളിച്ചു .

“ദാ വരുന്നു . കിടന്ന് ചിലക്കാതെ .”

ശരത്ത് ഡോർ തുറന്നതും ശ്രീലക്ഷ്മി അകത്തേക്ക് തള്ളി കയറി .

” ഏട്ടൻ ഡ്രൈവിംഗ് പഠിപ്പിക്കാൻ പറ്റുമോ ? ”

“അച്ഛന് നിന്നോട് എത്ര തവണ പറഞ്ഞതാ പ്ലസ് ടു കഴിയട്ടെ എന്ന്‌ . പിന്നെ എന്തിനാ ഇപ്പോ ഈ ചോദ്യം ?”

“എന്നെയല്ല ….”

“പിന്നെ ആരെ നിന്റെ ദേവു ചേച്ചിയെയോ ? ”

ശരത്ത് ശ്രീലക്ഷ്മിയെ കളിയാക്കി കൊണ്ട് ചോദിച്ചു

“അതേ ദേവു ചേച്ചിയെ തന്നെയാ . എന്താ പഠിപ്പിക്കാൻ എന്തെങ്കിലും പ്രശ്നമുണ്ടോ ?”

ശരത്തിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി .പക്ഷെ അത് മുഖത്ത് കാണിച്ചില്ല .

“എനിക്ക് ഒന്നും പറ്റില്ല . നീ ഒന്ന് പോയേ , എനിക്ക് വേറെ പണിയുണ്ട് .”

ശ്രീലക്ഷ്മിയുടെ മുഖത്ത് കാർമേഘം നിറഞ്ഞു . ശരത്തിനോട് ഒന്നും മിണ്ടാതെ ഡോർ വലിച്ചടച്ചു കൊണ്ടു താഴേക്ക് പോയി .

“ആദ്യം തന്നെ സമ്മതിച്ചാൽ വില പോവും . ഇനി പോയി യെസ് പറയാം എന്നാലേ ലച്ചു പറഞ്ഞത് കൊണ്ടാണ് എന്ന് അവർ കരുത്തു . മോനെ ഇറ്റ്‌സ് യൂർ ടൈം . ”

ശരത്ത് കണ്ണാടിയിൽ നോക്കി സ്വയം സംസാരിച്ചശേഷം റൂമിൽ നിന്നും ശ്രീലക്ഷ്മിയുടെ അടുത്തേക്ക് ഓടി .ശ്രീലക്ഷ്മിയെ നോക്കി ദേവിക സ്റ്റെയർകേസിന് അടിയിൽ തന്നെ നിൽപ്പുണ്ടായിരുന്നു .

“എന്തായി സമ്മതിച്ചോ ? ”

ദേവിക ആകാംക്ഷയോടെ ശ്രീലക്ഷ്മിയെ നോക്കി.

“ഒരു മിനിറ്റ് വെയിറ്റ് ചെയ്യ് . ”

“എന്താ നിനക്ക് പറ്റിയത് ………., ദേ നിന്റെ ഏട്ടൻ വരുന്നു .”

ശരത്ത് ശ്രീലക്ഷ്മിയുടെയും ദേവികയുടെയും അടുത്തേക്ക് ചെന്നു .

“ലച്ചു വെറുതെ കരയണ്ട . ഞാൻ പഠിപ്പിക്കാം .”

ദേവികയുടെ മുഖത്ത് നോക്കാതെ ശരത്ത് പറഞ്ഞശേഷം അടുക്കളയിലേക്ക് നടന്നു .

“ഇപ്പോൾ മനസ്സിലായോ ? ഞാൻ പിണങ്ങുന്നത് ഏട്ടന് സഹിക്കില്ല . ആദ്യം പറ്റില്ലെന്ന് പറഞ്ഞതാ , ഞാൻ ഒന്ന് കരഞ്ഞപ്പോൾ എല്ലാം ഓക്കേ ആയി .നാളെ സൺഡേ അല്ലെ നാളെ തന്നെ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിക്കോ ,,,,,അല്ല എന്റെ ഏട്ടനെ പഠിക്കാൻ. ”

********************

“ദേ ഏട്ടൻ റെഡിയായി നിക്കുന്നുണ്ട് ദേവു ചേച്ചി ചെല്ല് . ”

“ഞാൻ ഒറ്റക്കോ ? നീയും വാ , ഒരു കമ്പനിക്ക് . ”

“ആദ്യം ദേവു ചേച്ചി ചെല്ല് , ഞാൻ പതിയെ വരാം . പിന്നെ ഒരു കാര്യം പറയാൻ മറന്നു , ഓൾ ദി ബെസ്റ് . ”

ദേവിക ചിരിച്ച മുഖത്തോടെ ശരത്തിന് അടുത്തേക്ക് നടന്നു .

” താൻ സൈക്കിൾ ഓടിക്കറില്ലേ , അപ്പോൾ ടൂവീലർ ഓടിക്കാൻ വലിയ പാട് ഇല്ല . ഇത് ഗിയർലെസാണ് ആദ്യം ഇതു പഠിക്കാം പിന്നെ കാർ . ”

“അല്ല ഞാൻ സൈക്കിൾ ഓടിക്കും എന്ന് എങ്ങനെ അറിയാം ? ”

ദേവിക കൗതുകത്തോടെ ശരീരത്തിനെ നോക്കി .

“ഞാൻ വെറുതെ പറഞ്ഞതാ , സൈക്കിൾ ഓടിക്കാൻ അറിയും എന്നു തോന്നി . വാ തുടങ്ങാം .”

ശരത്ത് ദേവികയെ സ്കൂട്ടറിൽ മുന്നിൽ ഇരുത്തിയ ശേഷം പുറകിൽ ഇരുന്നു ഹാൻഡിൽ സപ്പോർട്ട് ചെയ്തു .ശരത്ത് ദേവികയുടെ വലതുകൈയ്യിൽ പിടിച്ചു .ശരത്ത് തൊട്ടപ്പോൾ ഒരു തരിപ്പ് തനിക്കുള്ളിൽ വന്നപോലെ ദേവികക്ക് തോന്നി .

“ഇതാണ് ആക്സിലേറ്റർ . സ്റ്റാർട്ട് ചെയ്ത ശേഷം പതിയെ ആക്സിലേറ്റർ കൂട്ടികൊണ്ട് വരുക .”

ദേവികയുടെ ശ്രദ്ധ മുഴുവൻ ശരത്തിന്റെ മുഖതായിരുന്നു .

“ഹാലോ കണ്ണാടി നോക്കി വണ്ടിയോടിച്ചാൽ വണ്ടിയുടെ അടിയിൽ പോവും .”

“കണ്ണേട്ടന്റെ ഓപ്പമാണെങ്കിൽ ഞാൻ റെഡിയാണ് .”

ദേവിക മനസ്സിൽ പറഞ്ഞു .

“താൻ എന്തെങ്കിലും പറഞ്ഞോ ? ”

ഒന്നും പറഞ്ഞില്ല എന്ന അർത്ഥത്തിൽ ദേവിക തലയാട്ടി .

ഡ്രൈവിംഗ് പഠനം കഴിഞ്ഞ് ശരത്തും ദേവികയും തിരിച്ചു വീട്ടിലേക്ക് ചെന്നു .അവരുടെ വരവും കാത്തു ശ്രീലക്ഷ്മി ഇറയത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു .

“എന്തായി ? ”

“എന്താവൻ എന്തൊക്കെയോ സംസാരിച്ചു . ”

“ചേച്ചിയെ കുറിച്ചു എന്തൊക്കെ ചോദിച്ചു അറ്റ്ലീസ്റ്റ് ചേച്ചിക്ക് ലൈൻ ഉണ്ടോ എന്നെങ്കിലും ? ”

“പസ്റ്റ് നിന്റെ ഏട്ടൻ എന്നെക്കുറിച്ചു ഒന്നും ചോദിച്ചില്ല , ചോദിച്ചത് മുഴുവൻ എന്റെ അമ്മയെ കുറിച്ചാണ് .”

“അയ്യേ അമ്മായിയെ കുറിച്ചോ ?”

“അമ്മായി അല്ല ഓപ്പോള് അങ്ങനെയാ നിന്റെ ഏട്ടൻ വിളിക്കുന്നത് . ”

“അതെനിക്ക് അറിയാം പിന്നെ ഈ നിന്റെ ഏട്ടൻ വിളി വേണ്ട , കണ്ണേട്ടൻ അല്ലെങ്കിൽ ശരത്തേട്ടൻ വേണമെങ്കിൽ നമ്മൾ മാത്രമുള്ളപ്പോൾ കെട്ടിയോൻ എന്നു വിളിച്ചോ .”

ദേവിക നാണം കൊണ്ട് തല താഴ്ത്തി .

“എന്താ ഒരു നാണം .”

പിന്നീടുള്ള ദിവസങ്ങളിൽ ഡ്രൈവിംഗ് പഠനം കാര്യമായി നടന്നിലെങ്കിലും ശരത്തിനും ദേവികക്കും വേണ്ടുവോളം സംസാരിക്കാൻ കഴിഞ്ഞു . പരസ്പരം പറയാതെ അവർ പ്രണയിച്ചു .പതിയെ ദിവസങ്ങൾ മാസങ്ങളായി .

😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

“അയ്യോ ഒന്നും തലയിൽ കയരുന്നില്ല .”

ദേവിക ബുക്കുമായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു .

“എന്തിനും എന്തേ കയ്യിൽ വഴിയുണ്ട് . ”

“എന്തു വഴി ? ”

“ഏട്ടനെ വിളിച്ചാലോ , ഏട്ടൻ പഠിപ്പിച്ചു തരും .”

“അതു വേണ്ട കണ്ണേട്ടന്റെ മുഖത്ത് നോക്കി നിന്ന് പഠിക്കാൻ മറന്നു പോവും .”

“എന്ന പിന്നെ ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ നടന്നോ .”

“ഞാൻ എന്തായാലും കിടക്കാൻ പോവുന്നു ഗുഡ് നൈറ്റ് .”

ശ്രീലക്ഷ്മി തലയിലൂടെ പുതപ്പ് മൂടി കിടന്നു . ശ്രീലക്ഷ്മി കിടന്നുറങ്ങുന്നത് കണ്ടപ്പോൾ ദേവികക്കും ഉറക്കം വന്നു .

“മോളേ ദേവു എഴുന്നേൽക്ക് , സമയം എത്രയായി എന്നറിയോ ? ”

ഉഷ ദേവികയെ വിളിച്ചുണർത്തി .

“അയ്യോ നേരം വൈകിയല്ലോ ? ”

ദേവിക തിരക്കിട്ട് ബാത്റൂമിലേക്ക് ഓടി .
ചായ പോലും കുടിക്കാതെ കോളേജിലേക്ക് പോവാൻ തുനിഞ്ഞ ദേവികയെ ശരത്ത് തടന്നു .

“നിൽക്ക് ഞാൻ കൊണ്ടു വിടാം ”

ശരത്ത് ദേവികയുമായി കോളേജിലേക്ക് പോയി . കോളേജിൽ എത്തിയപ്പോൾ കാറിൽ നിന്നും ഇറങ്ങാൻ തുടങ്ങിയ ദേവികയെ ശരത്ത് പിടിച്ചു നിർത്തി .

” താൻ പോവല്ലേ , ഓൾ ദി ബെസ്റ്റ് . എക്സാം നന്നായി എഴുത് .”

ശരത്തിന് ഒരു ചിരി സമ്മാനിച്ചു കൊണ്ട് ദേവിക ഉള്ളിലേക്ക് നടന്നു .

“ദേ വരുന്നു ദേവിക ഇന്നു ഞാൻ അവളോട് ഐ ലൗ യൂ എന്നു പറയും .നീ വാ .”

“ഡാ അവൾ റിജക്ട് ചെയ്താലോ ? ”

“ചെയ്താൽ അവളുടെ മുഖത്ത് ദേ ഈ ആസിഡ് ഒഴിക്കും ഞാൻ .”

ബാഗിനുള്ളിൽ നിന്നും ആസിഡ് കുപ്പി പുറത്തേക്ക് എടുത്തുകൊണ്ട് രാഹുൽ പറഞ്ഞു .😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

രചന : ശ്രീജിത്ത് ജയൻ

“എന്തിനാ വെറുതെ പേടിപ്പിക്കുന്നത് ശരത്ത് ദേവികയെ കെട്ടുമെന്ന് ആദ്യ ഭാഗത്തിൽ തന്നെ പറഞ്ഞതല്ലേ ” എന്റെ ഒരു സുഹൃത്ത് ചോദിച്ച ചോദ്യമാണ് ഇതു . കാര്യം ശരിയാണ് ശരത്ത് ദേവികയെ വിവാഹം കഴിച്ചു , പക്ഷെ അവർ ഒരുമിച്ചു ജീവിക്കും അല്ലെങ്കിൽ വിരിയും എന്ന് ഒന്നും ആദ്യ ഭാഗം പറയുന്നില്ല . അതിനുള്ള ഉത്തരം ഈ ഫ്ലാഷ് ബാക്കിലാണ് ഉള്ളത്. സോ കുറച്ചു പേടിക്കുന്നത് നല്ലതാണ്……….. …😜😜😜😜😜😜😜😜😜😜😜😜😜

 

ആറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് ..

ഭാഗം 6

Leave a Reply

Your email address will not be published. Required fields are marked *