ഓർമ്മയുണ്ടോ ഈ മുഖം ?

പതിനഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് ..

ഭാഗം 15

ഭാഗം : 16

“നീ എന്തുകൊണ്ടാണ് ഇത് ആദ്യമേ പറയാതെ ഇരുന്നത് ? സത്യങ്ങൾ എല്ലാവരും അറിയുക അറിയുകയായിരുന്നെങ്കിൽ ഇതെല്ലാം നടക്കുമായിരുന്നോ ? ”

“പറയണം എന്നുണ്ടായിരുന്നു പക്ഷെ എനിക്ക് കഴിഞ്ഞില്ല . ഒരിക്കലും ഇതൊന്നും ആരും അറിയരുത് എന്നല്ലേ ഞാൻ എന്ന പെണ്ണിന് ആഗ്രഹികൻ കഴിയു .ശരത്തേട്ടൻ ഇതുവരെ എന്നെ സ്നേഹിച്ചട്ടില്ല , എല്ലാം എന്റെ തെറ്റാണ് എന്ന ഞാൻ വിശ്വസിക്കുന്നത് .”

“നിന്റെ ജീവിതത്തിൽ കണ്ണീരുമാത്രം സമ്മാനിച്ച അവനെ ഇപ്പോഴും ശരത്തേട്ടൻ എന്ന് വിളിക്കാൻ നീ കാണിക്കുന്ന ഈ മനസ്സ് അവൻ കാണാതെ പോയത് എന്താണെന്ന് എനിക്കറിയില്ല .ഞാൻ ചിലത് തീരുമാനിച്ചിട്ടുണ്ട് .”

വലിച്ചു കീറിയ ഫോട്ടോ അരവിന്ദന് കാണാതെ ആര്യ വിൻഡോയിലൂടെ പുറത്തേക്ക് എറിഞ്ഞു .മനസ്സിൽ ചിരിച്ചുകൊണ്ട് ആര്യ അരവിന്ദന് മുന്നിൽ കരഞ്ഞു കാണിച്ചു. ആര്യയുടെ

കണ്ണുനീരിന്റെ മുന്നിൽ അരവിന്ദന്റെ മനസ്സ് തളർന്നു. അരുൺ പറഞ്ഞത് പോലെ ആര്യയോട് തെളിവ് ചോദിക്കാൻ ശരത്ത് തീരുമാനിച്ചു .വീട്ടിലേക്ക് പടികൾ കയറി വന്ന ശരത്തിനെ അരവിന്ദൻ തടഞ്ഞു .

“എന്തിനാ വന്നത് ? എനിക്കിനി ഇങ്ങനെ ഒരു മകനില്ല എന്ന് പറഞ്ഞതല്ലേ ? ”

“അച്ഛാ മാര് , എനിക്ക് ആര്യയോട് സംസാരിക്കണം ”

“എന്തിനാ അവളെ ദ്രോഹിച്ചു മതിയായില്ല ? ”

നെഞ്ചു പിടയുന്ന വേദനയുണ്ടെങ്കിലും നായത്തിന് ഒപ്പം നിൽക്കണം എന്ന വാശിയാണ് അരവിന്ദന്റെ വാക്കുകൾ പിന്നിൽ എന്ന് ശരത്തിന് മനസ്സിലായി .എല്ലാം കേട്ട് കരയാൻ അല്ലാതെ മറ്റൊന്നും ഉഷക്ക് കഴിഞ്ഞില്ല .

“ആര്യയെ , ആര്യയെ ……”

അരവിന്ദന്റെ ദേഷ്യത്തെ കണക്കിൽ എടുക്കാതെ ശരത്ത് ബാലമായി വീടിന് ഉള്ളിലേക്ക് കയറി .അരവിന്ദന്റെയും ഉഷായുടെയും ദേഷ്യം ശരത്ത് കണ്ട ഭാവം നടിച്ചില്ല .ആര്യയെ

തിരക്കി ശരത്ത് മുകളിലേക്ക് പടികൾ കയറി ചെന്നു .ശരത്തിനെ കണ്ടപ്പോൾ ശരത്തിന്റെ മുറി വൃത്തിയാക്കി കൊണ്ടിരുന്ന ശ്രീലക്ഷ്മിയും മീരയും വെറുപ്പോടെ നോക്കിയ ശേഷം

താഴേക്ക് ഇറങ്ങി പോയി .അതോടെ ശ്രീലക്ഷ്മിക്കും മീരക്കും ഒരിക്കലും തന്നെ വെറുക്കാൻ കഴിയില്ല എന്ന ശരത്തിന്റെ വിശ്വാസം ഒരു നിമിഷംകൊണ്ട് ഇല്ലാതായി .ശരത്തും

അരവിന്ദനും തമ്മിൽ വഴക്കുണ്ടാകുന്നത് ശബ്‌ദം കേട്ട ആര്യ കട്ടിലിൽ കിടന്നു കരയുന്നതായി നടിച്ചു.

“ആര്യ,,,,,ആര്യ”

ശരത്ത് ആര്യയുടെ മുറിയിൽ കയറി വാതിൽ അകത്ത് നിന്നും ലോക്ക് ചെയ്തു .ശരത്ത് എന്തിനായിരിക്കും വന്നത് എന്ന ചിന്ത ആര്യയുടെ മനസ്സിൽ നിറന്നു .

“തന്റെ കയ്യിൽ എന്തോ തെളിവുകൾ ഉണ്ടെന്ന് പറഞ്ഞിരുന്നില്ല , എനിക്ക് അതൊന്ന് കാണണം .”

“ഇത്രയും നടന്നിട്ടും ഈ നാടകം അവസാനിപ്പിക്കാൻ ശരത്തേട്ടൻ തയ്യാറല്ല , അല്ലെ .”

ആര്യരുടെ കണ്ണുനീരിന്‌ പിന്നിൽ മറഞ്ഞിരിക്കുന്ന ചതിയെ ശരത്തിന് തിരിച്ചറിയാൻ കഴിഞ്ഞില്ല .

തന്റെ ഓർമ്മകൾ നഷ്ടമായെന്നത് സത്യമാണെന്ന് എങ്ങനെ ആര്യയെ ബോധ്യപ്പെടുത്തും എന്ന് ശരത്തിന് അറിയില്ലായിരുന്നു .

“തന്നെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്നെനിക്ക് അറിയില്ല. സ്വന്തം ജീവിതത്തെ മാറ്റി മരിച്ച ഭൂതകാലത്തെ പോലും മറന്നു പോയ ഒരുവനാണ് ഞാൻ. എന്നോടുള്ള സ്നേഹവും വിശ്വാസവും എപ്പോഴും നിന്റെ ഉള്ളിൽ ഉണ്ടെങ്കിൽ നീ എനിക്ക് മറുപടി നൽകും. ”

ശരത്തിനെ അനുസരിക്കുന്നു എന്ന് തോന്നിക്കുന്ന രീതിയിൽ ആര്യ ലാപ്‌ടോപ്പിൽ ഒരു ഫയൽ തുറന്ന് കാണിച്ചു .

“വായിച്ചു നോക്ക് ,ഇത് മുഴുവൻ അന്ന് പത്രങ്ങളിൽ വന്ന വാർത്തയുടെ ഫോട്ടോഗ്രാഫ്‌സ് ആണ് .ഇനി ഇതും കൃത്രിമം ആണെന്ന് പറയരുത്. ”

ആര്യയുടെ ലാപ്‌ടോപ്പിൽ കണ്ട പത്ര വാർത്ത ശരത്ത് വായിക്കാൻ തുടങ്ങി. ആദ്യത്തെ വാർത്തയിൽ ചെന്നൈയിൽ നടന്ന വാഹന അപടത്തിൽ യുവ എങ്ങിനിയർക്ക് ദാരുണ മരണം

എന്നായിരുന്നു .പക്ഷെ തുടർന്നുള്ള വാർത്തകളിൽ എല്ലാം ശരത്തും അമൃതയും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു .പല വാർത്തകളും തന്നെ കൊലയാളിയായി ചിത്രീകരിച്ചിരിക്കുന്നത് ശരത്തിനെ ഞെട്ടിച്ചു .

“കൊല്ലപ്പെട്ട അമൃത രണ്ടു മാസം ഗർഭിണി .”

ഒരു വാർത്തയുടെ തലക്കെട്ട് ആര്യ വായിച്ചു .അവസാനം വന്ന വാർത്തയിൽ കേസിൽ ശരത്തിനെ ഉഴുവക്കിയത്തിൽ കുറ്റ പെടുത്തി കൊണ്ടുള്ളത് ആയിരുന്നു .

“തന്റെ അനിയൻ ഒരിക്കലും തെറ്റ് ചെയ്യില്ല എന്ന് തോന്നിയ ശ്രീയേട്ടൻ തന്റെ അധികാരങ്ങൾ ഉപയോഗിച്ച് ശരത്തേട്ടനെ രക്ഷിച്ചു . അതിനെ കുറിച്ചുള്ള ന്യൂസ് റിപ്പോർട്ട് ആണ്

അവസാനത്തേത് .കഴിഞ്ഞിട്ടില്ല , ഇനി ഞാനും ശരത്തേട്ടനും തമ്മിലുള്ള ബന്ധം തെളിക്കുന്ന കുറച്ചു ഫോട്ടോസ് കാണിച്ചു തരാം .”

അമൃത ലാപ്‌ടോപ്പിൽ ഒരു മെമ്മറി കാർഡ് കണക്ട് ചെയ്ത ശേഷം അതിനുള്ളിലുള്ള ഫോട്ടോസ് ശരത്തിനെ കാണിച്ചു കൊടുത്തു .അമൃതയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന ഫോട്ടോ

ആയിരുന്നു ആദ്യത്തേത് .പിന്നീട് ആര്യയെ ചുംബിക്കുന്ന തുടങ്ങിയ ചിത്രങ്ങൾ പുറകെ വന്നു .തന്നോട് തന്നെ ദേഷ്യം തോന്നിയ ശരത്ത് ലാപ്ടോപ്പ് തട്ടി മാറ്റി .ആര്യ താഴെ വീണ

ലാപ്‌ടോപ്പിൽ നിന്നും മെമ്മറി കാർഡ് ഊരി ശരത്തിന്റെ കയ്യിൽ കൊടുത്തു .

“ഇനിയും വിശ്വാസം വന്നില്ലെങ്കിൽ ഈ ഫോട്ടോസ് കൃത്രിമമായി ഉണ്ടാക്കിയത് ആണോ എന്ന് പരിശോധിക്കണം .”

ആര്യയുടെ കണ്ണുനീർ ശരത്തിന്റെ കയ്യിൽ വീണു .ആര്യയോട് തിരിച്ചൊന്നും പറയാതെ കയ്യിലുള്ള മെമ്മറി കാർഡ് തിരിച്ചു നൽകി ശരത്ത് മുറിവിട്ടിറങ്ങി .തന്റെ മുറിയിൽ താളം

കെട്ടി നിൽക്കുന്ന ദേവികയുടെ രക്തം ശരത്തിനെ മാനസികമായി തളർത്തി .തറയിൽ പൊട്ടി കിടക്കുന്ന തന്റെയും ദേവികയുടെയും ഫോട്ടോ നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ട്

ശരത്ത് മനസ്സിൽ ദേവികയോട് മാപ്പ് പറഞ്ഞു .പടികൾ ഇറങ്ങി താഴേക്ക് വന്ന ശരത്തിന് ആരുടെയും മുഖത്ത് നോക്കാൻ കഴിഞ്ഞില്ല .

“ഞാൻ പറഞ്ഞതല്ലേ മറ്റൊരു പെണ്ണിനേയും നിന്റെ ജീവിതത്തിൽ വാഴിക്കുകയില്ല എന്ന് . ആദ്യം അമൃത ഇപ്പോൾ ദേവിക , ആർക്കും വിട്ട് കൊടുക്കില്ല നിന്നെ . നീ എന്റെയാണ് , എന്റെ മാത്രം . ”

നിറകണ്ണുകളോടെ മനസ്സിൽ എന്തോ തീരുമാനിച്ചു ഉറപ്പിച്ചതുപോലെ വീട്ടിൽ നിന്നും പടി ഇറങ്ങിയ ശരത്തിനെ ആര്യ നോക്കി നിന്നു. ശരത്ത് പൂർണമായും താൻ ഉണ്ടാക്കിയ നുണ

കഥയിൽ വിശ്വസിച്ചു എന്നു ആര്യക്ക് ബോധ്യമായി .താൻ ശരത്തിന്റെയും ദേവികയുടെയും ജീവിതം വച്ചു കളിച്ച ചതുരംഗത്തിൽ വിജയം വരിച്ചതിന്റെ മുഴുവൻ ആനന്ദവും ആര്യരുടെ

കണ്ണുകളിൽ തെളിഞ്ഞു .എന്ത് ചെയ്യണം എന്നറിയാതെ ശരത്ത് നീറി . താൻ ചെയ്ത തെറ്റിന് എന്താണ് പരിഹാരം എന്ന ശരത്തിന് കണ്ടെത്താൻ കഴിഞ്ഞില്ല .ദേവികയോട് മാപ്പ് പറയണം

എന്ന ചിന്ത ശരത്തിന്റെ മനസ്സിൽ ഉയർന്നു വന്നു .ദേവിക തരുന്ന എന്ത് ശിക്ഷയും ഏറ്റു വാങ്ങാൻ ശരത്ത് മനസ്സ് കൊണ്ട് തയ്യാറായി .കാറിൽ നിന്നും ഇറങ്ങി വരുന്ന ശരത്തിനെ കൃഷ്ണൻ തടന്നു .

“എന്തിനാ വന്നത് , കൊല്ലനാണോ ? അതോ അവളുടെ ദുഃഖം കണ്ട് സന്തോഷിക്കാൻ വേണ്ടിയോ ? ”

“രണ്ടുമല്ല , എനിക്ക് ആ കുട്ടിയേ കണ്ട് സംസാരിക്കണം , മാപ്പു പറയണം .”

പറഞ്ഞു തീർന്നതും ശരത്തിന്റെ മുഖത്ത് കൃഷണന്റെ കൈ പതിഞ്ഞു .എന്തൊക്കെ സംഭവിച്ചാലും ദേവികയെ കണ്ട് സംസാരിച്ച ശേഷമേ തനിക്ക് ഒരു തിരിച്ചു പോക്ക് ഒള്ളു എന്നതിൽ ശരത്ത് ഉറച്ചു നിന്നു.

“മാപ്പ് ആണ് പോലും മാപ്പ്.ഒരു മാപ്പു പറഞ്ഞാൽ തീരുന്ന തെറ്റാണോ നീ എന്റെ കുഞ്ഞിനോട് ചെയ്തത് .എനിക്ക് ഇത് വേണം ,നീ എന്റെ കുഞ്ഞിന്റെ മനസ്സിൽ കയറാൻ കാരണം ഞാനാണ്

.നിന്നെ കുറിച്ചു പറയുമ്പോൾ നൂറ് നാവായിരുന്നു എനിക്ക് , ആ എനിക്ക് ഇത് തന്നെ വേണം. ”

ശരത്തിനൊടുള്ള സ്നേഹത്തെക്കാൾ വെറുപ്പോടെ ദേവിക വാതിലിന് പുറകിൽ എല്ലാം കേട്ട് നിന്നു .

“എന്തൊക്കെ പറഞ്ഞാലും എനിക്ക് ദേവികയെ കാണണം .”

വീട്ടിലേക്ക് കയറാൻ തടസം നിന്ന കൃഷ്ണനെ ശരത്ത് തള്ളി മാറ്റി .കാലു തെന്നി വീണ കൃഷ്ണന്റെ നെറ്റി എവിടെയോ തട്ടി രക്തം വരാൻ തുടങ്ങി .കൃഷ്ണനെ പിടിച്ചുയർത്താൻ

ശ്രമിച്ച ശരത്തിനെ വാതിലിന് പുറകിൽ നിന്നും വന്ന ദേവിക തടഞ്ഞു .

” ഇനി എന്താ തനിക്ക് വേണ്ടത് , ഓ എന്നെ തൊടാൻ കഴിഞ്ഞില്ല എന്നുള്ള ദുഃഖമായിരിക്കും . ”

“ദേവിക ഞാൻ പറയുന്നത് താൻ ഒന്ന് കേൾക്കണം . തന്നോട് ക്ഷമ ചോദിക്കാൻ വേണ്ടിയാണ് ഞാൻ വന്നത് അല്ലാതെ തന്നെയോ കുടുംബത്തെയോ ദ്രോഹിക്കാൻ വേണ്ടിയല്ല .”

“ഇത്രയൊക്കെ ചെയ്തിട്ട് മാപ്പ് പറയാൻ വന്നിരിക്കുന്നു . നാണം ഉണ്ടായിരുന്നെങ്കിൽ താൻ ഇവിടെ എങ്കിലും പോയി ചാവുമായിരുന്നു .”

ദേവിക ശരത്തിനെ ആട്ടി പുറത്താക്കി .തന്റെ മകളുടെ ജീവിതം തകർന്ന വേദനയിൽ ലക്ഷ്മിയും കൃഷ്‌ണനും കരഞ്ഞു .

“ഒന്ന് നിൽക്ക് പോവുമ്പോൾ ഇതു കൂടി കൊണ്ട് പോ .”

ദേവിക ശരത്ത് അണിയിച്ചു വിവാഹ മോതിരവും താലി മാലയും അഴിച്ച് ശരത്തിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.

” തന്റെ ഓർമ്മകൾ നല്കുന്ന ഒന്നും ഇനി എനിക്ക് വേണ്ട . എന്റെ കണ്ണുനീർ കണ്ടു മതിയയെങ്കിൽ ഇറങ്ങി പോ , ഇനി ഒരിക്കലും ഒരു ദുസ്വപ്നമായിപോലും താൻ എന്റെ മുന്നിൽ വരരുത് .അത്രത്തോളം തന്നെ ഞാൻ ഇന്ന് വെറുക്കുന്നുണ്ട് .”

താഴെ വീണു കിടക്കുന്ന താലി മാലയും മോതിരവും കയ്യിൽ എടുത്തുകൊണ്ട് തനിക്ക് മുന്നിൽ കൊട്ടി അടയുന്ന വാതിലിലേക്ക് ശരത്ത് നോക്കി നിന്നു .ശരത്തിനോടുള്ള ദേഷ്യം

വാക്കുകളായി പുറത്തു വന്നെങ്കിലും പറഞ്ഞു അറിയിക്കാൻ കഴിയാത്ത സ്നേഹം ദേവികയുടെ മനസ്സിൽ ഒരു വിങ്ങലായി മാറി .എല്ലാവർക്കും വേദനകൾ മാത്രം നൽകുന്ന തന്റെ ജീവിതം അവസാനിപ്പിക്കാൻ ശരത്ത് തീരുമാനിച്ചു. തന്റെ വേദനകൾ മുഴുവൻ ശരത്ത് ഒരു കത്തായി എഴുതി .

” ഞാൻ വേദനകൾ മാത്രം സമ്മാനിച്ച എന്നെ സ്നേഹിച്ച എല്ലാവരിടും മാപ്പ് . നടന്നത് ഒന്നും എനിക്ക് ഓർമ്മയില്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല . ഒരുപാട് പേരുടെ സ്വപ്നങ്ങൾ

ഇല്ലാതെയാക്കിയ , ജീവിക്കാനുള്ള അവകാശം നിഷേധിച്ച എനിക്കും ജീവിക്കാൻ അവകാശം

ഇല്ല .ദേവികയോടും ആര്യയോടും ക്ഷമ ചോദിക്കാൻ പോലും അവകാശം ഇല്ലെന്ന് അറിയാം , പക്ഷെ ചോദിക്കണം എന്ന് തോന്നി . ഒരിക്കൽ കൂടി എല്ലാവരോടും ക്ഷമ ചോദിച്ചുകൊണ്ട് നിർത്തുന്നു .”

ശരത്ത് കുറിപ്പ് മടക്കി ഷർട്ടിന്റെ പോക്കറ്റിൽ വെച്ചു . എല്ലാവരോടും മനസ്സിൽ ക്ഷമ ചോദിച്ചുകൊണ്ട് ശരത്ത് മരണത്തിലേക്ക് കാർ ഓടിച്ചു കയറ്റി .പക്ഷെ മരണം ശരത്തിന്റെ

കൂടെ നിന്നില്ല . ശരത്തിന്റെ അപകട വിവരം അധികം വൈകാതെ ശരത്തിന്റെ വീട്ടിലും ദേവികയുടെ വീട്ടിലും അറിഞ്ഞു.ശപിച്ച നാവുകൾ ശരത്തിന്റെ ആയുസിന് വേണ്ടി

പ്രാർത്ഥിച്ചു .ശരത്തിനെ കാണാതെ തനിക്കിനി ജീവിക്കാൻ കഴിയില്ല എന്ന് തോന്നിയ ആര്യ ഹോസ്പിറ്റലിലേക്ക് പാഞ്ഞു .ഐ സി യൂ വിന്റെ ഗ്ലാസ്സിലൂടെ ആര്യ ഉള്ളിലേക്ക് നോക്കി .

മരണത്തോട് മല്ലിടിക്കുന്ന തന്റെ മാത്രമെന്ന് ഉറപ്പിച്ച ശരത്തിനെ കണ്ട ആര്യ പൊട്ടി കരഞ്ഞു .പുറത്തേക്ക് വന്ന ഡോക്ടറോട് ആകാംക്ഷയോടെ ചോദിച്ചു .

“ഡോക്ടർ ശരത്തേട്ടന്……”

” ഒന്നും പറയാൻ പറ്റില്ല തലക്ക് കാര്യമായ രീതിയിൽ പരിക്ക് പറ്റിയിട്ടുണ്ട് .ഈ കണ്ടീഷനിൽ,,,,,,,, മിനിമം 24 മണിക്കൂർ കഴിയാതെ ഒന്നും എനിക്ക് പറയാൻ സാധിക്കില്ല . വി ആർ ഡൂയിങ് അവർ ബെസ്റ്റ് .”

നഴ്സ് കൊണ്ടു കൊടുത്ത ശരത്തിന്റെ സാധനങ്ങൾ ആര്യ ഏറ്റു വാങ്ങി .പോക്കറ്റിൽ നിന്നും ലഭിച്ച ആത്മഹത്യ കുറിപ്പ് ആര്യയെ വേദനിപ്പിച്ചു , ഒപ്പം ദേവികയുടെ താലി മാല ശരത്തിന്റെ

സാധനങ്ങൾക്ക് ഒപ്പം കണ്ട ആര്യ ദേവികയുടെ മനസ്സിൽ നിന്നും ശരത്തിനെ പൂർണമായി പറിച്ചു മാറ്റാൻ സാധിച്ചതിൽ സന്തോഷിക്കുകയും ചെയ്തു. മറ്റുള്ളവരെ ബോധിപ്പിക്കാൻ

എന്നപോലെ ശരത്തിന് അരുകിൽ വരാൻ ആരും തയ്യാറായില്ല .ദിവസങ്ങളിൽ ശേഷം ശരത്തിന്റെ ബോഡി മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി . ആര്യയുടെ അപേക്ഷ പ്രകാരം ശരത്തിനെ കാണുവാനുള്ള അവസരം ആര്യക്ക് കിട്ടി.

“എന്തിനാ ഇങ്ങനെ ചെയ്തത് ?ഇത്രയും ചെയ്ത് ഞാൻ നിന്നെ എന്റെ മാത്രമാക്കിയപ്പോൾ നീ മരിക്കാൻ നോക്കുന്നോ .ഞാൻ പറഞ്ഞതല്ലേ നീ എന്റെയാണെന്ന് , മരണത്തിന് പോലും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല .”

ശരത്തിനൊടുള്ള പ്രണയം ഒരു ഭ്രാന്തായി ആര്യയിൽ മാറി കഴിയിരുന്നു . താൻ താലി വലിച്ചെറിഞ്ഞത് കൊണ്ടാണ് ശരത്തിന് അപത്തുണ്ടായത് എന്ന് ദേവികയുടെ മനസ്സ് അവളോട്

തന്നെ പറയാൻ തുടങ്ങി.കൃഷ്ണന്റെ വാക്കുകളെ ധിക്കരിച്ചു കൊണ്ട് ദേവിക ശരത്തിന് അരികിൽ എത്തി . ദേവികയുടെ വരവ് ആര്യയിൽ അസ്വസ്ഥതകൾ ഉണ്ടാക്കി .ദേവികയിൽ

ശരത്തിനിടുള്ള വെറുപ്പ് വീണ്ടും കുത്തിനിറയ്ക്കാൻ ശ്രമിച്ചെങ്കിലും എത്ര മായ്ച്ചാലും മായാത്ത മനസ്സിലെ പ്രണയം ദേവികയെ ശരത്തിന് അരുകിൽ പിടിച്ചു നിർത്തി .

പതിയെ എല്ലാം മറന്നു കൊണ്ട് അരവിന്ദനും ഉഷയും ശരത്തിന് അരുകിൽ എത്തി . പക്ഷെ അപ്പോഴും ശ്രീലക്ഷ്മിയും മീരയും ശരത്തിനൊടുള്ള ദേഷ്യം മനസ്സിൽ സൂക്ഷിച്ചു . ശരത്ത്

മറ്റാർക്കും പ്രവേശനം അനുവദിക്കാത്ത രണ്ടാമത്തെ മുറിയിലെന്താണ് ഉള്ളത് എന്നറിയാൻ ശ്രീലക്ഷ്മിക്കും മീരക്കും താല്പര്യം തോന്നി. ശരത്തിന്റെ മുറിയിൽ നിന്നും മീര ആ മുറിയുടെ

താക്കോൽ കണ്ടെത്തി .ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാൻ മീരയെ ചട്ടം കെട്ടിയ ശേഷം ശ്രീലക്ഷ്മി ശരത്തിന്റെ മുറിയിലെ അലമരക്ക് പുറകിലുള്ള വാതിൽ തുറന്നു .

ആ മുറിലെ കാഴ്ച ശ്രീലക്ഷ്മിയെ ഞെട്ടിച്ചു , മുറി അടച്ച് അലമാര വീണ്ടും ഡോർ മറയുന്ന രീതിയിൽ വച്ചശേഷം ശീലക്ഷ്മി മീരയുടെ അടുത്തേക്ക് ഓടി .ശരത്തിന് നേരെയുള്ള

ആരോപണങ്ങളിൽ സത്യമില്ലെന്ന് ശ്രീലക്ഷ്മിയും മീരയും തിരിച്ചറിഞ്ഞു .ആര്യയെ സംശയത്തോടെ നോക്കാൻ അവർ തീരുമാനിച്ചു .ഒടുവിൽ ശരത്തിന് ബോധം തെളിഞ്ഞെന്ന

വാർത്ത ദേവികക്കും ആര്യക്കും ഒരുപോലെ സന്തോഷം നൽകി . ഓർമ്മയിൽ പോലുമില്ലാത്ത പഴയകാലത്തെ കുറിച്ചു പറഞ്ഞു ശരത്തിനെ ദ്രോഹിക്കുന്നതിൽ ദേവികക്ക് കുറ്റബോധം

തോന്നി.എല്ലാം മറന്നുകൊണ്ട് ശരത്തിനൊപ്പം ജീവിക്കാൻ ദേവിക തീരുമാനിച്ചു .മനസ്സ് നിറയെ ശരത്തിനൊടുള്ള സ്നേഹവുമായി ആര്യയും ദേവികയും ശരത്തിന് മുന്നിലെത്തി .

“തിരിച്ചു വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല . ദേവു താൻ എന്റെ കൂടെ ഉണ്ടല്ലോ …”

ശരത്തിന്റെ വാക്കുകൾ ആര്യയിൽ ദേവികയോട് വീണ്ടും പകയുണർത്തി .

“ഞാൻ ചെയ്ത തെറ്റുകൾ തിരുത്താൻ ദൈവം തന്ന അവസരമായിരിക്കും ഈ പുതിയ ജീവിതം .ഇവിടെ നിന്ന് എഴുന്നേറ്റാൽ ആദ്യം നിന്നോട് ചെയ്ത തെറ്റ് എനിക്ക് തിരുത്തണം .

ആര്യയെ നിനക്ക് ഇപ്പോഴും എന്നോടൊപ്പം ജീവിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞാൻ നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു .”

ശരത്തിന്റെ തീരുമാനം പുതിയ ഒരു ജീവിതം സ്വപ്നം കണ്ട ദേവികയുടെ കണ്ണുകൾ നിറച്ചു . അവസാനം എല്ലാം തന്റെ വഴിയിൽ വന്നതിന്റെ സന്തോഷം ആര്യയുടെ ചുണ്ടുകളിൽ പുഞ്ചിരിയായി മാറി .

☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️

രചന : ശ്രീജിത്ത് ജയൻ

പതിനേയം  ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് ..

ഭാഗം 17

Leave a Reply

Your email address will not be published. Required fields are marked *