ഓർമ്മയുണ്ടോ ഈ മുഖം ?

പതിനെട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 18

ഭാഗം 19

മുറിയുടെ വാതിലിൽ ശക്തിയായി മുട്ടുന്ന ശബ്‌ദം ലിച്ചുവിനും മീരക്കും ഞെട്ടാൻ ഉണ്ടാക്കി .

“പേടിക്കണ്ട അത് എന്തായാലും ആര്യ അല്ല . അവൾ ആയിരുന്നു എങ്കിൽ ഒരിക്കലും അപ്പോൾ തന്നെ റിയക്റ്റ് ചെയ്യില്ല , അതെനിക്ക് ഉറപ്പാണ് .പോയി വാതിൽ തുറക്ക് .”

“ദേവു ചേച്ചിയാണെങ്കിലോ ????????”

പേടിയോടെ ശ്രീലക്ഷ്മി വാതിൽ തുറന്നതും പുറത്തു നിന്നും വാതിലിൽ ശക്തിയായി ചവിട്ടിയതും ഒരു മിച്ചായിരുന്നു .ചവിട്ട് കൊണ്ട് ശ്രീലക്ഷ്മി താഴെ വീണു. ചമ്മിയ മുഖത്തോടെ അരുൺ ലച്ചുവിനെ പിടിച്ച് എഴുന്നേൽപ്പിച്ചു .

“ദുഷ്ടൻ , മനുഷ്യന്റെ നട്ടെല്ല് ഓടിച്ചു. ”

ശ്രീലക്ഷ്മിക്ക് മറുപടി നൽകാതെ അരുൺ ചെന്ന് വാതിൽ ലോക്ക് ചെയ്ത ശേഷം ശരത്തിന് നേരെ തിരിഞ്ഞു.

“ഡാ പൊട്ട ഇത്രക്ക് ഉച്ചത്തിൽ സംസാരിക്കുണ്ടെങ്കിൽ പിന്നെ എന്തിനാ ഈ ഡോർ ലോക്ക് ചെയുന്നത്. പിന്നെ കഥ മുഴുവൻ ഞാൻ പുറത്തു നിന്ന് കേട്ടു . ഇനി എന്തെങ്കിലും

സ്പെഷ്യലായി പറയാൻ ഉണ്ടെങ്കിൽ ആവാം. എന്താ കഥയിൽ എന്റെ റോൾ ? എപ്പോഴാണ് ഞാൻ പെണ്ണ് കാണാൻ വരേണ്ടത് ? ഫുൾ ഡീറ്റൈൽസ് പറയ് മോനെ കഥ നായകാ . ”

“ഇനി എന്ത് പറയാനാ എല്ലാം നീ കേട്ട് കഴിഞ്ഞില്ലേ .”

ശരത്ത് അരുണിനെ കെട്ടിപിടിച്ചു .

“ഡാ മണ്ട ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞില്ലേ നിനക്ക് ഒരിക്കലും ഒരു കോഴിയായി മാറാൻ കഴിയില്ല എന്ന് , അപ്പോഴാ പെണ്ണ് പിടിച്ചു നടക്കാൻ …. ”

“എന്തായാലും നീ വന്നിലെ , ഒട്ടും നേരം കളയണ്ട സദ്യക്ക് ആര്യയെയും ദേവികയെയും കൂട്ടി നമുക്ക് പുറത്തു പോവാം ആര്യക്ക് മുന്നിൽ നിനക്കും ദേവുനും സംസാരിക്കാനുള്ള ഒരു അവസരം .”

“എന്നിട്ട് എന്താ കാര്യം ? ”

“തോക്കിൽ കയറി വെടി വെക്കാതെ ,ഞാൻ ആദ്യം മൊത്തം പറയട്ടെ . നമ്മൾ പുറത്ത് പോവുന്ന സമയത്ത്‌ ലച്ചു , നീയും മീരയും ആര്യയുടെ ലാപ്‌ടോപ്പിൽ നിന്നും എല്ല ഫയലുകളും കോപ്പി ചെയ്യണം .”

“ഒരു ലാപ്ടോപ്പിലെ എല്ല ഫയലും കോപ്പി ചെയ്യാൻ കൊറേ നേരം വേണ്ടി വരും . ”

“വേണ്ട തുറന്ന് നോക്കിയിട്ട് ആവശ്യമുള്ളത് മാത്രം കോപ്പി ചെയ്താൽ മതി .എന്തായാലും ആവശ്യമില്ലാത്ത ഒന്നും ആ ലാപ്‌ടോപ്പിൽ ഉണ്ടാവാൻ സാധ്യതയില്ല .ഞാൻ പോയി ഒന്ന് ആര്യയോട് കാര്യം പറഞ്ഞിട്ട് വരാം .”

ശരത്ത് മുഖത്ത് ആര്യയോടുള്ള ഇല്ലാത്ത സ്നേഹം നടിച്ചുകൊണ്ട് ആര്യയുടെ അടുത്തേക്ക് പോയി .അനുവാദം ഇല്ലാതെ ശരത്ത് ആര്യയുടെ മുറിക്ക് ഉള്ളിൽ കയറി . ബാത്ത്റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്ന ആര്യ ആദ്യം ശരത്തിനെ കണ്ട് ഞെട്ടി.

“എന്തിനാടോ ഞെട്ടുന്നത് ? ”

ഒന്നുമില്ല എന്ന രീതിയിൽ ആര്യ തലയാട്ടി .ആര്യ കയ്യിൽ എന്തോ മറക്കാൻ ശ്രമിക്കുന്നതായി ശരത്തിന് മനസ്സിലായി .ശരത്ത് കാണാതെ ആര്യ കയ്യിലുള്ള ഡ്രഗ്സ് കട്ടിലിന്റെ അടിയിലേക്ക്

വലിച്ചെറിഞ്ഞു .ആര്യ നിന്ന് പരുങ്ങുന്നത് കണ്ടപ്പോ തന്നെ എന്തായിരിക്കും ആര്യയുടെ കയ്യിൽ ഉണ്ടായിരുന്നത് എന്ന് ശരത്തിന് മനസ്സിലായി .ശരത്ത് ചുണ്ടിൽ പ്രണയം നിറഞ്ഞ ചിരിയോടെ ആര്യയുടെ കണ്ണുകൾ ചുവന്ന് വരുന്നത് നോക്കി നിന്നു .

“ഹെലോ , എന്താ ഇങ്ങനെ നോക്കുന്നത് ? ”

ശരത്തിന്റെ കണ്ണുകൾക്ക് മുന്നിൽ കൈകൾ ചലിപ്പിച്ചുകൊണ്ട് ചോദിച്ചു.

“ഏയ് ഒന്നുമില്ല , എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നിന്നെ കാണാൻ നല്ല ഭംഗിയാണ് പെണ്ണേ ….. ”

ശരത്തിന്റെ വാക്കുകൾ ഉള്ളിൽ ചെന്ന ഡ്രഗ്സിനികൾ ആര്യയിൽ ലഹരി നൽകി .പതിയെ ബെഡിൽ ഇരുന്ന ശരത്തിന് അരികിലായി ആര്യയും ഇരുന്നു .ആര്യയുടെ മുഖത്തെ

മറച്ചുകൊണ്ട് കിടക്കുന്ന മുടികളിൽ നിന്നും വെള്ളം ഇറ്റു വീഴുന്നുണ്ടായിരുന്നു . ശരത്ത് മുടികൾ കൈകൊണ്ട് പുറകിലേക്ക് നിക്കിയ ശേഷം ആര്യയുടെ തോളിലൂടെ കൈയിട്ടു .തലക്ക് പിടിച്ചിരിക്കുന്ന റൊമാൻസ് , താൻ എന്ത് പറഞ്ഞാലും അതിന് അപ്പുറത്തേക്ക് ആര്യയെകൊണ്ടു ചിന്തിപ്പിക്കില്ല എന്ന് ശരത്തിന് ഉറപ്പായി .

“ഞാൻ വന്നതെ തന്നോട് ഒരു കാര്യം പറയാനാണ് .”

“എന്ത് കാര്യം ? ”

“നമുക്ക് ഒന്ന് പുറത്ത് പോവാം , കൂടെ ദേവികയെയും കൂട്ടം . ”

“ദേവികയെയോ , എന്തിനാ വെറുതെ ? സ്വർഗത്തിലേക്ക് ആരെങ്കിലും കട്ടുറുമ്പിനെ കൂടെ കൊണ്ടു പോവുമോ ? ”

ആര്യ ശരത്തിന്റെ തോളിൽ തല ചേർത്തുവച്ചു കൊണ്ട് ശരത്തിന്റെ കയ്യിൽ കോർത്തുപിടിച്ചു.

“ദേവികക്കും വേണ്ടേ ഒരു ജീവിതം . ഞാൻ എല്ല കാര്യവും അരുണിനോട് എല്ലാം തുറന്ന് പറഞ്ഞു . ദേവികയോട് അവന് ചെറിയൊരു ഇഷ്ടമുണ്ട് . എന്നെ എനിക്ക് അറിയില്ലെങ്കിലും

അവനെ എനിക്ക് അറിയാം .അവൻ നമ്മുടെ ദേവികയെ പൊന്ന് പോലെ നോക്കിക്കോളും .ഫോർമാലിറ്റികൾ ഒന്നും ഇല്ലാത്ത ഒരു പെണ്ണുകാണൽ , അവർക്ക് സ്വസ്ഥമായി

സംസാരിക്കാൻ ഒരു സ്പേസ് ഒരുക്കി കൊടുക്കുക അതാണ് ഈ ഔട്ടിങിന്റെ മെയിൻ ലക്ഷ്യം .കൂടെ നമുക്ക് നമ്മുടെ ജീവിതം പ്ലാൻ ചെയ്യുകയും ആവാം .”

ആര്യയോട് എന്തോ പറയാനായി മുറിയിലേക്ക് വന്ന ദേവിക കണ്ടത് ശരത്തിനൊപ്പം ചേർന്നിരിക്കുന്ന ആര്യയെയാണ് . തിരിച്ചു പോവാൻ തുടങ്ങിയ ദേവികയെ ശരത്ത് മുറിക്ക് ഉള്ളിലേക്ക് ക്ഷണിച്ചു .

“തിരിച്ചു പോവല്ലേ തന്റെ കാര്യം തന്നെയാണ് ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നത് . ”

താൻ പറഞ്ഞത് ദേവിക്ക് പിടികിട്ടിയില്ല എന്ന് ദേവികയുടെ മുഖത്തു നിന്നും ശരത്തിന് മനസ്സിലായി . “പോയി റെഡിയാവ് ,നമുക്ക് ഇന്ന് രാത്രി പുറത്തു നിന്നാവാം ഭക്ഷണം .”

ശരത്തിനും ആര്യക്കും ഒപ്പം പുറത്തു പോവാൻ ദേവികക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല .പക്ഷെ ശരത്തിന്റെ മുഖത്തു നോക്കി കഴിയില്ല എന്ന് പറയാൻ ദേവികക്ക് ആയില്ല .ശരത്ത്

തീരുമാനിച്ചത് പോലെ ദേവികയെയും ആര്യയെയും കൊണ്ട് ശരത്തും അരുണും പുഴയോട് ചേർന്നുള്ള ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയി .ദേവികയെയും അരുണിനെയും

ഇരിക്കുന്ന ടേബിളിൽ ഇരിക്കാതെ കുറച്ചു മാറിയുള്ള ടേബിളിലാണ് ശരത്തും ആര്യയും ഇരുന്നത് .

“എന്ത് വന്നാലും സത്യങ്ങൾ ദേവികയോട് പറയരുത് , ദേവികയുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റം ആര്യ കൈയോടെ പിടിക്കും ” എന്ന് ശരത്ത് അരുണിനെ ചട്ടം കെട്ടിയിരുന്നു .

ആര്യ ഉപയോഗിക്കുന്ന മുറിയുടെ മറ്റൊരു താക്കോൽ അരവിന്ദന്റെ മുറിയിലെ ഷെൽഫിൽ ഉണ്ടെന്ന ശരത്തിന്റെ നിർദേശം അനുസരിച്ചു അരവിന്ദനും ഉഷയും മുറിയിൽ ഇല്ലാത്ത നേരം

നോക്കി മീര മുറിയുടെ കീ കൈക്കലാക്കി . മുറിയിൽ കയറിയ മീര ആദ്യം തന്നെ മുറിയുടെ പല ഭാഗത്ത് നിന്നുള്ള ഫോട്ടോസ് എടുത്തു . ശരത്തിന് ഒപ്പമുള്ള വ്യാജചിത്രങ്ങൾ

അടങ്ങിയ മെമ്മറി കാർഡ് തേടിയ ശേഷം , തിരിച്ചു വന്നു നോക്കുമ്പോൾ മുറിയിൽ മീരയും ശ്രീലക്ഷ്മിയും കയറിയത്തിന് തെളിവ് ഉണ്ടാവാതിരിക്കാനായി മുറിയിലെ എല്ല സാധനങ്ങളും

പഴയത് പോലെ വെക്കാൻ വേണ്ടിയായിരുന്നു അത് .അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ് മീരയുടെ കയ്യിൽ കിട്ടി , അതേ സമയം മുറിയിൽ നിന്നും മറ്റു തെളിവുകളും മെമ്മറി കാർഡും കണ്ടെത്തുന്നതിൽ ശ്രീലക്ഷ്മി മുഴുകി .

“ഡി ഒരു പ്രേശ്നമുണ്ട് ,പാസ്‌വേഡ് വേണം ”

“നീ എന്തെങ്കിലും അടിച്ചു നോക്കു .”

പക്ഷെ എത്ര ചിന്തിച്ചിട്ടും ശ്രീലക്ഷ്മിക്കും മീരക്കും പാസ്‌വേഡ് കണ്ടെത്താൻ ആയില്ല .

“ഡി ഇനി ഒരു ചാൻസ് മാത്രമേ ഒള്ളു , അതും തെറ്റിയാൽ പണി പാലും വെള്ളത്തിൽ കിട്ടും .”

മീരയെ തട്ടി മാറ്റിക്കൊണ്ട് ശ്രീലക്ഷ്മി ലാപ്ടോപ്പ് എടുത്ത ശേഷം ഡ്രഗ്സ് എന്ന് ടൈപ്പ് ചെയ്ത് , പക്ഷ എന്റർ പ്രസ് ചെയ്യാൻ മീര അനുവദിച്ചില്ല .

“ഡി റിസ്ക് വേണ്ട , നീ ഏട്ടനെ ഫോൺ ചെയ്തു നോക്കു .”

“അതു വേണോ രക്ഷസിക്ക് ഡൗട് അടിച്ചാലോ ? ”

“ഏട്ടൻ നോക്കിക്കോളും , നീ സമയം കളയാതെ വിളിക്ക് .”

മെഴുകുതിരി നാളത്തിന് മുന്നിൽ മനസ്സിലെ ദേഷ്യവും വെറുപ്പും ഒരു ചിരിയിലൂടെ മറച്ചുകൊണ്ട് ശരത്ത് ആര്യക്ക് മുന്നിൽ ഇരുന്നു .ദേവികയോട് എന്ത് പറഞ്ഞു തുടങ്ങണം എന്ന്

അരുൺ അറിയില്ലായിരുന്നു. നിറഞ്ഞു നിന്ന മൗനത്തെ ഇല്ലാതാക്കി കൊണ്ട് ദേവിക അരുണിനോട് സംസാരിക്കാൻ തുടങ്ങി .

“അവർക്ക് പ്രൈവസി കൊടുക്കാൻ വേണ്ടിയവും എന്നോട് ഇവിടെ ഇരിക്കാൻ പറഞ്ഞത് അല്ലെ ? ”

മുന്നിലെത്തിയ ഭക്ഷണം അരുണിന്റെ പ്ലേറ്റിലേക്ക് സർവീസ് ചെയ്തു കൊണ്ട് ദേവിക ചോദിച്ചു .

“അവർക്ക് നമ്മൾ അല്ല , നമ്മുക്ക് വേണ്ടി അവരാണ് മാറി ഇരിക്കുന്നത് . ഞാൻ കരുതി തന്നോട് പറഞ്ഞിട്ടുണ്ടാവും എന്ന് , ഇതൊരു അൺ ഓഫീഷ്യൽ പെണ്ണുകാണലാണ് ,

വേണമെങ്കിൽ ഫസ്റ്റ് ഡേറ്റ് എന്നൊക്കെ ന്യൂജനറേഷൻ സ്റ്റൈലിൽ പറയാം .തന്നെ കുറിച്ചു എല്ലാം എനിക്കറിയാം , ഞാൻ തന്റെ കൂട്ടുകാരി ശ്രുതിയെ പ്രേമിച്ചിരുന്നു എന്ന് ദേവുന്

അറിയാമല്ലോ പക്ഷെ അവൾക്ക് ഞാൻ ഒരു തമാശയായിരുന്നു. ഇതല്ലാതെ മറ്റൊന്നും എനിക്ക് തന്നോട് പറയാൻ ഇല്ല. ”

ഒരു നിമിഷം ദേവിക ഒരു ശിലപോലെ അനങ്ങാതെ ഇരുന്നു .പതിയെ കുറച്ചു നീങ്ങി ആര്യയോട് പ്രണയം കൈമാറുന്ന ശരത്തിനെ നോക്കി നിന്നു .

“ആർ യൂ ഓക്കെ ?”

“എന്നോട് പുറത്തു ഭക്ഷണം കഴിക്കാൻ പോരുന്നോ എന്ന് ചോദിച്ചപ്പോൾ അതിന് പിന്നിൽ ഇങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല .അരുണേട്ടന് എന്നേ സഹായിക്കാൻ കഴിയുമോ ? ”

ദേവികയിൽ നിന്നും അങ്ങനെ ഒരു ചോദ്യം അരുൺ ഒട്ടും പ്രീതിക്ഷിച്ചിരുന്നില്ല .

“എന്ത് ഹെൽപ്പാണ് ദേവിക ഉദേശിക്കുന്നത് ? എന്നെക്കൊണ്ട് കഴിയുന്നത് ആണെങ്കിൽ ഞാൻ ചെയ്യാം .”

“ഏട്ടൻ മാത്രമേ കഴിയൂ , കണ്ണേട്ടന്റെ ,,,, അല്ല ശരത്തേട്ടന്റെയും ആര്യയുടെയും കല്യാണം കഴിയുന്നത് വരെ എന്നെ ഇഷ്ടമാണെന്നും എനിക്ക് സമ്മതം ആണെന്നും പറയുമോ ? ”

ദേവികയുടെ വാക്കുകൾക്ക് പിന്നിലെ അർത്ഥം അരുണിന് മനസ്സിലായി .

“താൻ പറഞ്ഞു വരുന്നത് , തനിക്ക് എന്നോടൊപ്പം ജീവിക്കാൻ താല്പര്യം ഇല്ല എന്നാണോ ? ”

“അരുണേട്ടന്റെ ഭാര്യയായി എന്നല്ല മറ്റാരുടെയും ഭാര്യയായി ജീവിക്കാൻ എനിക്ക് കഴിയില്ല .പക്ഷെ അതിന്റെ പേരിൽ ഒരിക്കലും ആര്യയുടെ സ്വപ്നങ്ങൾ ഇല്ലാതെ ആവരുത് . എല്ലാം

നഷ്ടമായി എന്നു കരുത്തിയപ്പോളാണ് ആര്യക്ക് ദൈവം വീണ്ടും ജീവിതം വച്ചു നീട്ടിയത് . അതൊരിക്കലും ഞാൻ കാരണം നഷ്ടമാവരുത് . ”

ദേവികയുടെ വാക്കുകൾ കേട്ട അരുൺ ആശ്ചര്യപ്പെട്ടു പോയി. മനസ്സിലെ സ്നേഹം മറച്ചു വച്ചുകൊണ്ട് എങ്ങനെയാണ് മറ്റൊരാൾക്ക് വേണ്ടി ദേവികക്ക് ത്യാഗം ചെയാൻ കഴുയുന്നത് എന്ന ചിന്ത അരുണിന് ദേവികയോടുള്ള ബഹുമാനം വരുവാൻ കാരണമായി .സത്യങ്ങൾ അപ്പോൾ തന്നെ തുറന്നു പറയുവാൻ തോന്നിയെങ്കിലും ശരത്തിന് നൽകിയ വാക്ക് അരുണിനെ തടഞ്ഞു .

“അപ്പൊ തനിക്ക് ഒരു ജീവിതം വേണ്ടേ ? തന്റെ ഈ തീരുമാനം ഭാവിയിൽ ശരത്തിന് വേദന ഉണ്ടാക്കില്ല എന്ന് തോന്നുന്നുണ്ടോ ? ”

“അറിയില്ല , പക്ഷെ ഇപ്പോൾ എന്തേ മുന്നിൽ ഈ വഴി മതമേ ഒള്ളു . നാളെ രാവിലെ ഞാൻ ഈ നഗരത്തോട് യാത്ര പറയും . കണ്ണേട്ടൻ ആര്യയുടെ കഴുത്തിൽ താലി ചാർത്തുന്നത്

കാണണം എന്നുണ്ടായിരുന്നു , പക്ഷെ എനിക്കതിന് കഴുമെന്ന് തോന്നുന്നില്ല .”

“അപ്പൊ എഞ്ചിനീറിങ് ?രണ്ടു വർഷം കഷ്ടപ്പെട്ടു പഠിച്ചത് വേണ്ടന്ന് വെച്ച് പോവരുത് .”

“ജീവിതത്തേക്കാൾ വലുത് അല്ലല്ലോ പഠിപ്പ്. പിന്നെ കല്യാണം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ ബന്ധം പിരിഞ്ഞത് എന്തിനാണ് എന്ന ഫ്രണ്ടിന്റെ ചോദ്യത്തിന് എനിക്ക് മറുപടി നൽകാൻ

കഴിയില്ല . ഇത്രയും ലീവ് എടുത്ത് കൊണ്ട് ഇനി ഈ കൊല്ലം പഠിക്കാനും കഴിയില്ല . ”

ആര്യയോട് തേനിൽ മുക്കിയ പഞ്ചാര വാക്കുകൾ പറഞ്ഞു കഷ്ടപ്പെടുമ്പോൾ ആണ് ശ്രീലക്ഷ്മി ശരത്തിന്റെ ഫോണിലേക്ക് വിളിച്ചത്. മേശക്ക് മുകളിൽ ഇരുന്നു റിങ് ചെയ്ത ശരത്തിന്റെ

ഫോൺ ആര്യ എടുത്തു . എല്ലാം തകർന്നു എന്ന് ശരത്ത് മനസ്സിൽ ഉറപ്പിച്ചു .ദേഷ്യത്തിൽ ആര്യ തന്നെയോ ദേവികയെയോ എന്തെങ്കിലും ചെയ്യുമോ എന്ന പേടി ശരത്തിന് ഉണ്ടായി .

“ലച്ചുവാണ് വിളിക്കുന്നത് .”

ആര്യ ഫോൺ ശരത്തിന് നേരെ നീട്ടി . ശരത്തിന്റെ മുഖത്തു ആശ്വാസത്തിന്റെ ചിരി വിടർന്നു .

“ഏട്ടാ ലാപ്ടോപ് ലോക്ക് ചെയ്തിരിക്കുകയാണ് പാസ്‌വേഡ് അറിയോ ? ”

ഫോട്ടോസും ന്യൂസും കാണിച്ചു തരുവാൻ വേണ്ടി ആര്യ ലാപ്ടോപ്പ് ഓപ്പൺ ചെയ്തത് ശരത്തിന്റെ ഓർമ്മയിൽ വന്നു ,പക്ഷെ അതെങ്ങനെ ആര്യക്ക് സംശയം തോന്നാതെ പറഞ്ഞു കൊടുക്കുമെന്ന് ശരത്തിന് ആലോചിക്കാൻ തുടങ്ങി .

“ഓ അത് ,അത് ഞാൻ തന്നെയാ . വാങ്ങി കൊണ്ട് , വരാം രണ്ട് ഫ്രൈഡ് റൈസ് അല്ലെ .”

ആര്യ തന്നെ ശ്രദ്ധയോടെ നോക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ശരത്ത് വിഷയം മാറ്റി പറഞ്ഞു .

” രണ്ടിനും ഫ്രൈഡ് റൈസ് വേണമെന്ന് . അല്ല നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയത്. ”

അധിക നേരം ചിന്തിക്കാൻ സമയം നൽകാതെ ആര്യയുടെ ശ്രദ്ധയെ ശരത്ത് വീണ്ടും മുൻപ് സംസാരിച്ചിരുന്ന വിഷയത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു.

( വീട് )

” ഡി ഏട്ടൻ പറഞ്ഞത് നിനക്ക് മനസ്സിലായി .”

ശ്രീലക്ഷ്മി ശരത്ത് പറഞ്ഞത് എന്താണെന്ന് മനസ്സിലാവാതെ മീരയെ നോക്കി .

“കിട്ടി മോളെ പാസ്‌വേഡ് .”

മീര അവസാനമായി ഒരിക്കൽ കൂടി ലാപ്ടോപ് ഓപ്പൺ ചെയാൻ ശ്രമിച്ചു . മീര പ്രസ് ചെയുന്ന അക്ഷരങ്ങൾ ലച്ചു ആകാംഷയയോടെ നോക്കി നിന്നു.

“S , A , R ,A ,T ,H ,,,,, ശരത്ത് ആയേ ഇത്രക്ക് സിംപിൾ ആയിരുന്നോ ? ”

“ഡി പൊട്ടി മറ്റുള്ളവർ നിസാരം എന്ന് കരുതി വിട്ടു കളയുന്ന കാര്യങ്ങളാണ് ചിലപ്പോൾ ജീവിതത്തെ മാറ്റി മറക്കുന്നത് .

ശരത്ത് ഏൽപിച്ച ഹാർഡ് ഡിസ്കിലേക്ക് ആര്യയുടെ ലാപ്‌ടോപ്പിൽ നിന്നും വിവരങ്ങൾ കോപ്പി ചെയ്തു. ദേവികയെ ഇത്രയും തീ തീറ്റിക്കുന്ന ശരത്തിന് ചെറിയൊരു പണി കൊടുക്കുവാൻ

അരുൺ തീരുമാനിച്ചു .കാറിൽ നിന്നും ഇറങ്ങാൻ നേരം ശരത്ത് ആര്യയോട് എന്തോ രഹസ്യം പറയുന്നത് അരുണിന്റെ ശ്രദ്ധയിൽ പെട്ടു .

“എന്താടാ നീ പറഞ്ഞത് ? രക്ഷസിക്ക് വല്ലാത്ത സന്തോഷം ഉണ്ടല്ലോ ? ”

“നാളെ ഞാൻ വീണ്ടും കല്യാണം കഴിക്കാൻ പോവുന്നു . ഇത് തന്നെയാ അവളോടും പറഞ്ഞത് .”

“നിനക്ക് എന്താ ഭ്രാന്തയോ , എല്ലാം ശരിയായിലെ ഇനി ആ ഹാർഡ് ഡിസ്ക് ശ്രീയേട്ടനെ ഏൽപ്പിച്ചാൽ എല്ല പ്രശ്നവും തീർന്നില്ലേ ? ”

“ഞാൻ പറഞ്ഞത് ഊരി വലിച്ചെറിഞ്ഞ താലി എന്റെ ദേവുന്റെ കഴുത്തിൽ തന്നെ ചാർത്തുന്ന കാര്യമാണ് .ഹാർഡ് ഡിസ്ക് നീ വേണം ശ്രീയേട്ടനെ ഏൽപ്പിക്കാൻ , ഞാൻ ഇനി പുറത്തേക്ക്

പോയാൽ ആര്യക്ക് സംശയം തോന്നും , നീ നേരെ നാട്ടിലേക്ക് പോയി കൈയോടെ ഇത് ഏട്ടനെ ഏൽപ്പിക്കണം .”

ശരത്ത് എല്ല പ്ലാനുകളും അരുണിനോട് പറഞ്ഞു കൊടുത്തു . പക്ഷെ ദേവിക ആരോടും പറയാതെ പോവാൻ തീരുമാനിച്ചിരിക്കുന്നത് സ്വന്തം വീട്ടിലേക്ക് അല്ലെന്ന് അരുണിന് തിരിച്ചറിയാൻ കഴിഞ്ഞില്ല .

തുടരും ……. 😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲

രചന : ശ്രീജിത്ത് ജയൻ

അമൃത ശരത്തിന്റെ ആരായിരുന്നു എന്ന ചോദ്യത്തിന് ഇനി സ്ഥാനമില്ല. വീണ്ടും ഒരു ഫ്ലാഷ് ബാക്ക് നിങ്ങൾക്ക് ഇഷ്ടമാവില്ല എന്ന് തോന്നിയത് കൊണ്ടാണ് ശരത്ത് പറയുന്ന രീതിയിൽ

ആക്കിയത് .പിന്നെ കഥ അവസാനിക്കുകയാണ് എന്ന് എല്ലാവരോടും ദുഃഖത്തോടെ അറിയിക്കുന്നു .എന്റെ വട്ട് നിങ്ങൾക്ക് നൽകാൻ കഴിയില്ല എന്ന ഒരു സങ്കടം ഉണ്ട് . പിന്നെ

എല്ലാവരും ദിയ എന്ന കന്നഡ മൂവി കണ്ടിരുന്നോ ? എനിക്ക് അതിന്റെ ക്ലൈമാക്സ് വല്ലാതെ ഇഷ്ടമായി .എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആവുന്നത് ഭയങ്കര ഫീലിംഗ്‌സ് ആണ് .

ഇരുബതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 20

Leave a Reply

Your email address will not be published. Required fields are marked *