ഓർമ്മയുണ്ടോ ഈ മുഖം ?

👉  ഭാഗം-1

ഭാഗം 2

ദേവിക നിറഞ്ഞ കണ്ണുകളോടെ ബാൽക്കണിയിലേക്ക് നടക്കുന്നു.താഴെ മകളുടെ വിവാഹം ആഘോഷിക്കുന്ന അച്ഛനെയും അമ്മയെയും കണ്ടപ്പോൾ ദേവികക്ക് സ്വന്തം കണ്ണുകളെ നിയന്ത്രിക്കാനായില്ല.

“കുട്ടി പേടിക്കണ്ട ഞാൻ ഒരിക്കലും തന്നെ ഉപദ്രവിക്കില്ല”

ശരത്തിനെ വാക്കുകൾ ദേവികക്ക് ആശ്വാസമായി .പരസ്പരം ഒന്നു നോക്കുവാൻ പോലും ആവാതെ രണ്ടു ധ്രുവങ്ങളിൽ എന്നപോലെ അവർ കിടന്നു .എന്നാൽ ശരത്തിന്റെ നഷ്ടമായ ഓർമ്മകളെ കുറിച്ചുള്ള ചിന്തകൾ അവരുടെ ഉറക്കം കെടുത്തി.തന്റെ ശരത്തേട്ടൻ തനിക്കു മുന്നിൽ അഭിനയിക്കുകയാണോ എന്ന സംശയം ദേവികയുടെ ചിന്തകളിൽ നിറഞ്ഞു. പതിയെ ദേവിക ഉറക്കത്തിലേക്ക് വഴുതിവീണു. ഉറക്കത്തിൽ അവരുടെ കഴിഞ്ഞുപോയ സുന്ദരമായ ജീവിതം ഒരു സ്വപ്നം പോലെ ദേവികയുടെ സ്വപ്നങ്ങളിൽ നിറഞ്ഞു.

😜😜( ചെറിയൊരു വലിയ ഫ്ലാഷ്ബാക്ക് )😂😂😂

“മോളെ ദേവു എഴുന്നേൽക്ക്. ഇതെന്താ പതിവില്ലാത്ത ഒരു മടി.”

സമയം ആറുമണി കഴിഞ്ഞിട്ടും മൂടി പുതച്ചുറങ്ങുന്ന ദേവികയോട് ലക്ഷ്മി അൽപ്പം ദേഷ്യത്തോടെ പറഞ്ഞു .ഓണത്തിന്റെ അവധി തീരുന്നതിന്റെ വിഷമം ഉറങ്ങി തീർക്കാൻ തീരുമാനിച്ച ദേവിക മനസ്സില്ലാമനസ്സോടെ കട്ടിലിൽനിന്നും എഴുന്നേറ്റ് പുറത്തേക്ക് തപ്പിയും തടഞ്ഞും നടന്നു.

” അമ്മേ പൂമുഖത്തേക്ക് വൺ ബ്ലാക്ക് ടീ .” പതിവ് പോലെ പത്രത്തിലെ സ്വർണ്ണവില നോക്കിക്കൊണ്ട് ദേവിക പറഞ്ഞു .

“വേണമെങ്കിൽ വന്നു എടുത്തു കൂടി. കെട്ടിച്ചു വിട്ടാൽ അമ്മായി അമ്മയോട് പറയോ നീ ഇങ്ങനെ ?പോയി പല്ല് തേക്ക് , എന്നിട്ടു വന്നെടുത്തു കുടി.”

ചായഗ്ലാസ് ടേബിളിൽ വെച്ചു കൊണ്ടു ലക്ഷ്മി പറഞ്ഞു .

ലക്ഷ്മിയെ നോക്കി പുച്ഛത്തോടെ ചിരിച്ചുകൊണ്ട് ദേവിക ബ്രഷും പേസ്റ്റും ആയി പറമ്പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു .

തീൻ മേശയ്ക്കു മുന്നിൽ ചെറിയ ദുഃഖത്തോടെ തല കുനിച്ചിരിക്കുന്ന ദേവികയുടെ തലയിൽ കൃഷ്ണൻ ഒരു തട്ടു കൊടുത്തുകൊണ്ട് തീൻ മേശയിൽ ഇരുന്നു.

” അച്ഛന്റെ കാന്താരി എന്താ വാടി തളർന്നിരിക്കുന്നത്. എന്തേ അമ്മ മോൾക്ക്‌ ദോശ തന്നില്ലേ ?”

” അതൊന്നും അല്ല , എനിക്ക് ഇനി ആ കോളേജിൽ പഠിക്കാൻ വയ്യ .”

ദേവികയുടെ മറുപടി കേട്ട് അടുക്കളയിൽ ദോശ ചുട്ടു കൊണ്ടിരുന്ന ലക്ഷ്മി കയ്യിൽ ചൂട് ചട്ടകവുമായി ഹാളിലേക്ക് ചെന്നു .

” എന്തേ ഒരു വർഷംകൊണ്ട് മതിയായോ നിനക്ക് എഞ്ചിനീറിങ് പഠിത്തം . അതോ വീട്ടിൽ നിന്നും മാറി നിൽക്കുന്നതിന്റെ പ്രശ്നമോ ?”

ദേഷ്യം കലർന്ന സ്വരത്തിൽ ലക്ഷ്മി ദേവികയോട് ചോദിച്ചു .

“അത് പിന്നെ ,,, എഞ്ചിനീറിങ് മടുത്തതുകൊണ്ടല്ല , എനിക്ക് ആ ഹോസ്റ്റലിൽ നിൽക്കാൻ വയ്യ. ഭക്ഷണവും , മുറിയും ഒന്നും എനിക്ക് പറ്റുന്നില്ല. പ്ലീസ് അച്ഛാ എനിക്ക് അവിടെ പഠിക്കേണ്ട.”

പിണക്കം നടിച്ചു ദേവിക വീണ്ടും തല താഴ്ത്തി ഇരുന്നു .അല്പനേരത്തെ ആലോചനക്ക് ശേഷം കൃഷ്ണൻ സംസാരിക്കാൻ തുടങ്ങി .

” ഹോസ്റ്റൽ പറ്റുന്നില്ല എന്ന് പറഞ്ഞു പഠിപ്പ് നിർത്തണോ? , താമസം മാറ്റിയാൽ പോരെ ?”

കൃഷ്ണൻ എന്താണ് പറയുന്നതെന്ന് മനസ്സിലാവാതെ ദേവികയും ലക്ഷ്മിയും പരസ്പരം നോക്കി.

” ഞാൻ നിന്റെ അമ്മാവനോട് സംസാരിക്കാം . നീ ഇനി അവിടെ നിന്ന് പഠിച്ചാൽ മതി . ഇതാവുമ്പോൾ വീടുവിട്ട് നിൽക്കുന്നതായി തോന്നില്ല . ”

“അതു വേണ്ട .” ലക്ഷ്മി ദേഷ്യവും ദുഖവും കലർന്ന സ്വരത്തിൽ പറഞ്ഞു കൊണ്ടു അടുക്കളയിലേക്ക് നടന്നു , പുറകെ ദേവികയും.

“അതെന്താ അമ്മേ അങ്ങനെ ?”

“നിനക്ക് അറിയില്ലേ മോളെ ഏട്ടനെയും അച്ഛനെയും വേദനിപ്പിച്ചുകൊണ്ട് തുടങ്ങിയതാണ് ഞാനും നിന്റെ അച്ഛനും ഈ ജീവിതം.”

“അതിനു അച്ഛനോട് അവർക്കൊന്നും ഒരു ദേഷ്യവും ഇല്ലാലോ പിന്നെന്താ ?”

“നിന്റെ അച്ഛൻ അവിടെ പോവരുണ്ടെങ്കിലും എനിക്ക് അതിന് ഇതുവരെ ആയിട്ടില്ല , പിന്നെ എങ്ങനെയാ നീ അവിടെ ? അതു വേണ്ട മോളെ .”

“അതും ശരിയാ.”

“എന്താ ഒരു ചർച്ച . “ദേവികയുടെയും ലക്ഷ്മിയുടെയും ചർച്ചക്ക് ഇടയിലേക്ക് കൃഷ്ണൻ ചെന്നു .

“ഞാൻ നിന്റെ അമ്മാവനോട് സംസാരിച്ചു , എല്ലാം ഒക്കെയായിട്ടുണ്ട്.”

“അത് വേണോ അച്ഛാ ? അമ്മക്കും അമ്മാവനും ഇഷ്ടമാവില്ല . സാരമില്ല ഞാൻ ഹോസ്റ്റലിൽ തന്നെ നിന്ന് പടിച്ചോളാം. എന്തിനാ വെറുതെ ഒരു പ്രശ്നം .”

” ഞാൻ തീരുമാനിച്ചു , ഇനി അതിനൊരു മാറ്റം വേണ്ട . ഞാൻ ആൽത്തരവരെ പോണു നീയും പോരുന്നോ ദേവു ? ”

ഇതുവരെ കണ്ടിട്ടില്ലാത്ത അമ്മാവന്റെ കുടുംബത്തിന് ഒപ്പം താമസിക്കാൻ എന്തിനാണ് അച്ഛൻ തന്നോട് പറയുന്നത് എന്ന സംശയമായിരുന്നു ദേവികയുടെ മനസ്സ് നിറയെ .

“അച്ഛൻ എന്തിനാ ദേവുട്ടിയോട് അമ്മാവന്റെ വീട്ടിൽ നിൽക്കാൻ പറയുന്നതെന്ന് മനസ്സിലായില്ല അല്ലെ ? പണ്ട് അവരെയെല്ലാം കരയിച്ചുകൊണ്ട് നിന്റെ അമ്മാവന്റെ ഉറ്റ ചങ്ങാതിയായിരുന്ന എന്നോടൊപ്പം ജീവിതം ആരംഭിച്ചത് . അന്ന് തൊട്ട് ഇന്നുവരെ നിന്റെ അമ്മ ആ വീട്ടിലുള്ള ആരോടും മിണ്ടിയിട്ടില്ല .എന്തിനു നിന്റെ അപ്പൂപ്പൻ മരിച്ചപ്പോൾ പോലും നിന്റെ അമ്മ കണ്ടില്ല, കാണാൻ പോയില്ല എന്നതാണ് സത്യം . പക്ഷെ കഴിഞ്ഞകുറച്ചു കാലങ്ങളായി നിന്റെ അമ്മാവൻ എന്നോട് അടുപത്തിലാണ്. നിന്റെ വിശേഷങ്ങൾ അറിയാൻ അരവിന്ദന് വലിയ താൽപര്യമാണ് . അവനു മാത്രമല്ല അവിടുള്ള എല്ലാവർക്കും .എന്റെ മോള് വേണം ഇനി നിന്റെ അമ്മയെ അവിടെ എത്തിക്കാൻ “. “അയ്യേ ഞാൻ ആര് കാര്യസ്ഥൻ സിനിമയിലെ ദിലീപോ ? എന്നാലും സ്വന്തം കുട്ടുകാരന് അച്ഛൻ ഇതുപോലൊരു പണി കൊടുക്കാൻ പാടില്ലായിരുന്നു . ” ദേവികയുടെ വാക്കുകൾ കേട്ടു കൃഷ്ണൻ ചിരിക്കാൻ തുടങ്ങി .

“അതിനു ഞാനല്ല , നിന്റെ അമ്മയാണ് പാര പണിഞ്ഞത് . നിന്റെ അമ്മയുടെയും എന്റെയും പ്രണയം ഒരു ദിവസത്തെ കഥയാണ് മോളെ .”

“ഒരു ദിവസത്തിൽ പ്രണയമോ അതെങ്ങനെ .എന്താ എത്ര ചോദിച്ചിട്ടും രണ്ടാളും ഈ കഥ പറഞ്ഞു തരാത്തത് ?” ദേവിക തല മന്തികൊണ്ടു ചോദിച്ചു .

“വഴിയേ പോവുമ്പോൾ തല മാന്തി തലയിൽ നിറയെ പേൻ ആണെന്ന് നാട്ടുകാരെ അറിയിക്കേണ്ട. എല്ലാരും ഈ കാര്യത്തിൽ ഒരുപോലെയാ , താൻ പ്രേമിച്ചു കെട്ടിയാലും മക്കൾ അങ്ങനെ ചെയ്യരുതെന്നായിരിക്കും ആഗ്രഹം .”

“വെറുതെ വച്ചു നീട്ടാതെ കഥ പറ.”

ദേവിക ആൾ തറയിൽ ചാടിക്കയറി ഇരുന്നുകൊണ്ട് പറഞ്ഞു .

” ഞാനും നിന്റെ അമ്മാവനും അതായത് അരവിന്ദനും ചെറുപ്പം തൊട്ട് കൂട്ടുകാർ ആയിരുന്നു . നിന്റെ അമ്മ ഞങ്ങൾ എവിടെ പോയാലും വാല് പോലെ എന്റെ പുറകെ കാണും . .പത്തിൽ പടിക്കുമ്പോഴാ എന്റെ അച്ഛൻ അതായത് നിന്റെ അച്ഛച്ഛൻ മരിച്ചത് . അതോടെ പഠിപ്പ് മുടങ്ങി . പഠിപ്പിക്കാം എന്നു നിന്റെ അമ്മയുടെ അച്ഛൻ പറഞ്ഞതാ പക്ഷെ ഞാൻ പറമ്പിലേക്ക് ഇറങ്ങി .എന്നും നിന്റെ അമ്മയും വരും എന്നോട് മിണ്ടാൻ .വളർന്ന് വലിയ പെണ്ണായിട്ടും അതിനു ഒരു മാറ്റവും വന്നില്ല .എല്ലാം മാറിമറിഞ്ഞത് നിന്റെ അമ്മയുടെ കല്യാണത്തിന്റെ തലേന്നാൾ ആണ്. കല്യാണം ഉറപ്പിച്ചപ്പോൾ മുതൽ ലക്ഷ്മിയുടെ മുഖത്തു ഒരു കാർമേഘം മൂടിയിരുന്നു .അങ്ങനെ തലേ ദിവസം എല്ല തിരക്കും കഴിഞ്ഞു ഒന്നു കുടക്കാൻ തുടങ്ങിയപ്പോഴാണ് കിണറ്റിന്റെ അരുകിൽ എന്തോ ശബ്‌ദം കേട്ടത് .ചെന്നു നോക്കിയപ്പോൾ നിന്റെ അമ്മ ദേ അതിന്റെ മുകളിൽ കയറി നിൽക്കുന്നു . ഓടി അടുത്ത് ചെല്ലാൻ തുനിഞ്ഞതും എന്റെ അമ്മ ഒരു ചോദ്യം ചോദിച്ചു “എന്നെ കെട്ടാൻ പറ്റുമോ അതോ ഞാൻ ചാവണോ ?” എന്നു .ഞാൻ ഒരുപാട് പറഞ്ഞു നോക്കിയെങ്കിലും നിന്റെ ‘അമ്മ അമ്പിനും വില്ലിനും അടുത്തില്ല. പിന്നെ ഒരു വഴിയും ഇല്ലാതെ നിന്റെ അമ്മയെയും കൊണ്ടു ഞാൻ അവിടെ നിന്നും ഒളിച്ചോടി. സത്യത്തിൽ നിന്റെ ലക്ഷ്മി എന്നെയും കൊണ്ടു ഒളിച്ചോടി എന്നതാ ശെരി .”

ദേവികയും കൃഷ്ണനും വീണ്ടും ചിരിക്കാൻ തുടങ്ങി .

“പക്ഷെ ഒരു കാര്യം അന്നും ഇന്നും എന്റെ ലക്ഷ്മിയുടെ കണ്ണുനീരയുന്നത് എനിക്ക് സഹിക്കില്ല. പിന്നെ അരവിന്ദനെ വീണ്ടും കണ്ടുമുട്ടാൻ കാരണം നീയാണ് ”

“ഞാനോ ? ” ദേവിക ഞെട്ടലോടെ ചോദിച്ചു .

“അതേ എന്റെ ഈ ചക്കര കുട്ടി തന്നെ . ഒരിക്കൽ നിന്നെ സ്കൂളിൽ നിന്നും കൂട്ടാൻ വന്നപ്പോഴാ കുറച്ചു നീങ്ങി നിന്നെ മറഞ്ഞു നിന്നു നോക്കുന്ന അരവിന്ദനെ കണ്ടത് . ആദ്യം ഞങ്ങൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല . പിന്നെ എല്ല ദുഖവും ഒരു കെട്ടി പിടുത്തിൽ തീർന്നു . അന്ന് അരവിന്ദനെ നിന്നെ കാണിക്കണം എന്ന് ഉണ്ടായിരുന്നു .പക്ഷെ നീ അതു വന്ന വഴിക്ക് നിന്റെ അമ്മക്ക് മുമ്പിൽ വിളമ്പും .പിന്നെ അത് മതി നിന്റെ അമ്മക്ക് .അതാ ഞാൻ പറഞ്ഞത് നിന്നെ നേരിൽ കാണാൻ കാത്തിരിക്കുകയാണ് അവർ .”

“അപ്പോൾ എന്നെ നേരിട്ടല്ലാതെ കണ്ടിട്ടുണ്ടോ ?”

“പിന്നെ ,,ഞാൻ ഈ തോണ്ടുന്ന മൊബൈൽ വാങ്ങിയത് എന്റെ മോൾക്ക് തോണ്ടി കളിക്കാൻ അല്ല . ഇങ്ങനെ ചില കാര്യത്തിന് കൂടിയ .”

“ഭീകരാ ഈ തലക്കുള്ളിൽ ഇത്രയും രഹസ്യങ്ങൾ ഉണ്ടായിരുന്നോ ? ”

“വാ സംസാരിച്ചു നേരം പോയി നമുക്ക് ഊണ് കഴിച്ചു കഴിഞ്ഞു ഇറങ്ങാം. ”

ഓട്ടോ ഒരു വീടിന് മുന്നിൽ നിർത്തി . ദേവിക പ്രതീക്ഷിച്ചതിനും വലുതായിരുന്നു ആ വീട്.കൃഷ്ണൻ ഗേറ്റ് തുറന്നു ഉള്ളിലേക്ക് നടന്നു .

“നീ എന്താ മടിച്ചു നിൽക്കുന്നത് വാ , ഇതാണ് നിന്റെ അമ്മാവന്റെ വീട് .”

ദേവിക അല്പം മടിയോടെ കൃഷ്ണന് പുറകെ നടന്നു.ആരെയും പരിചയമില്ല , എന്നതായിരുന്നു ദേവികയുടെ പേടി.കൃഷ്ണൻ ഡോർ ബെല്ലിൽ അമർത്തി .അവർക്ക് മുന്നിൽ ആ മണിച്ചിത്രത്താഴുള്ള വാതിലുകൾ തുറന്നു .അകത്തു നിന്നും ശ്രീലക്ഷ്മി പുറത്തേക്കു വന്നു കൃഷ്ണനെ കെട്ടി പിടിച്ചു

“കൃഷ്ണമ്മാവാ ഇവിടെ എനിക്ക് കൊണ്ടു വന്ന ഗിഫ്റ് “.

“ദേ ഈ മരയിൽ ഒളിച്ചു നിൽക്കുന്നുണ്ട് .”

ശ്രീലക്ഷ്മി പതിയെ ദേവികയെ പുറകിൽ നിന്നും തട്ടി വിളിച്ചു .എങ്ങനെയായിരിക്കും മറ്റുള്ളവർ തന്നോട് പെരുമാറുക എന്ന ചിന്തയിൽ മുഴുകിയിരുന്ന കീർത്തന ഞെട്ടി ചിന്തയിൽ നിന്നും ഉണർന്നു .

“ഇത് ഏതു ലോകത്താണ് ? ഉള്ളിലേക്ക് വാ എല്ലാവരും കാത്തിരിക്കുകയായിരുന്നു .”

ശ്രീലക്ഷ്മി ദേവികയുടെ കയ്യിൽ പിടിച്ചു ഉള്ളിലേക്ക് നടന്നു.ശ്രീലക്ഷ്മിയുടെ പെരുമാറ്റം ദേവികയെ അത്ഭുതപ്പെടുത്തി . ദേവിക ആ വീട്ടിലേക്ക് വലതുകാൽ വെച്ചു ഉള്ളിലേക്ക് കയറി. കൃഷ്ണനോട് അവിടുള്ളവരുടെ പെരുമാറ്റം ദേവിക വീണ്ടും അത്ഭുതപ്പെട്ടു .കൃഷ്ണനും അരവിന്ദനും എന്തെല്ലാമോ സംസാരിക്കുന്നു .

“എന്താ മോളെ ഇങ്ങനെ ഞെട്ടി നിൽക്കുന്നത് ഞങ്ങൾ ആരൊക്കെ എന്നു മനസ്സിലായോ ? ” ഉഷയുടെ ചോദ്യത്തിന് ദേവിക ഒരു ചമ്മലോടെ ചിരിച്ചു .

“അതൊക്കെ ഞാൻ പറഞ്ഞു കൊടുത്തോളം . ആദ്യം ഞാൻ ഈ വീട് മൊത്തം കാണിച്ചു കൊടുക്കട്ടെ. ”

ശ്രീലക്ഷ്മി ദേവികയെ അവരുടെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി .

“ദേ ഇതാ നമ്മുടെ മുറി .വേറെ മുറി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ എന്നു വിചാരിക്കരുത് . ഞാൻ വാശി പിടിച്ചിടാണ് ചേച്ചിയെ എന്റെ റൂമിൽ ആക്കിയത് .അല്ല ഞാൻ എന്താ വിളിക്കാ ? ദേവു എന്നു തന്നെ വിളിച്ചാലോ അല്ലെ വേണ്ട മുത്തവരെ പേരു വിളിച്ചാൽ ‘അമ്മ എന്റെ ചെവി പിച്ചിയെടുക്കും .ദേവു ചേച്ചി , അതു കൊള്ളാം അല്ലെ ഇഷ്ടമായോ ? ഇതുവരെ ഞെട്ടൽ മാറിയില്ലേ ? . ”

“തനിക്കെങ്ങനെ എന്നോട് ഒരു പരിചയകരിയോട് എന്നപോലെ സംസാരിക്കാൻ കഴിയുന്നത് ?”

ദേവിക ശ്രീലക്ഷ്മിയുടെ തലയിൽ തലോടികൊണ്ടു ചോദിച്ചു .

“ദേവു ചേച്ചിയെ കണ്ടിട്ടിലെങ്കിലും അച്ഛനും കൃഷ്ണമ്മാവൻ പറഞ്ഞും കേട്ടിട്ടുണ്ട് .അച്ഛൻ ഇടക്ക് ദേവു ചേച്ചിയെ കാണാൻ സ്കൂളിൽ ഒളിച്ചും പാത്തും വരാറുണ്ട് , പിന്നീട് ഒരു ദിവസം അച്ഛൻ അമ്മാവനെയും കൂടി വീട്ടിൽ വന്നു . പിന്നീട് അങ്ങോട്ട് അമ്മാവൻ വരുമ്പോൾ എല്ലാം ഞങ്ങൾ ചേച്ചിയുടെ വിശേഷങ്ങൾ തിരക്കാറുണ്ട്.പിന്നെ അച്ഛൻ ഫോട്ടോ കാണിച്ചു തന്നിട്ടുണ്ട് .ചേച്ചിയെ നേരിൽ കാണാൻ അവസരം കിട്ടിയതു ഇപ്പോഴാണ് എന്നെ ഒള്ളു .

“ദേവു അച്ഛൻ പോയിട്ട് വരാം .കുരുമ്പൊന്നും കാണിക്കരുത് , കേട്ടോ .”

ശ്രീലക്ഷ്മിയുടെയും ദേവികയുടെയും കുശലാന്വേഷണത്തിനു ഇടയിലേക്ക് കയറി വന്ന കൃഷ്ണൻ പറഞ്ഞു .

“അല്ല പോവാണോ , ഏട്ടൻ ഇല്ലാത്തത് കൊണ്ടാവും അല്ലെ ? ,എനിക്കറിയാം എന്നോട് കൃഷ്ണമ്മാവന് ഇഷ്ടം കുറവാ .”

ശ്രീലക്ഷ്മി പിണക്കത്തോടെ പറഞ്ഞു .

“ആയ്യോ , പിണങ്ങിയോ കിലുക്കാംപെട്ടി . അമ്മാവന് രണ്ടാളും ഒരുപോലെ തന്നെയാ .പോയിട്ട് കുറച്ചു പണിയുണ്ട് അതാ മോളെ . ”

“ചേച്ചി കിടന്നോ നല്ല യാത്ര ശീണം ഉണ്ടാവും .ഞാൻ അത്താഴത്തിന്റെ നേരത്തു വിളിക്കാട്ടോ .”

ദേവികയുടെ കവിളിൽ പിടിച്ചു കുലുക്കി കൊണ്ടു പറഞ്ഞശേഷം ശ്രീലക്ഷ്മി മുറിക്ക് പുറത്തേക്ക് പോയി.

പക്ഷെ ദേവിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല .ദേവിക പതിയെ മുറിക്ക് പുറത്തേക്ക് വെറുതെ എല്ലായിടവും നടന്നു കണ്ടു .ഷെൽഫിൽ ട്രോഫികൾ ഓരോന്നായി ദേവിക നോക്കാൻ തുടങ്ങി .

“ദേവു ചേച്ചി ഉറങ്ങിയില്ലേ ? എന്താ ട്രോഫിയുടെ എണ്ണം നോക്കുകയാണോ ,എന്ന ഇതുമാത്രമല്ല വേറെയും ഉണ്ട് കുറെ .”

“ഇതെല്ലാം മോളുടെ ആണോ ?”

ദേവിക ഒരു ഫ്രോഫി കയ്യിൽ എടുത്തുകൊണ്ട് ചോദിച്ചു .

” എനിക്കോ ട്രോഫിയോ , കൊള്ളാം നല്ല തമാശ . പിന്നെ ഈ മോളു വിളി വേണ്ട , ശ്രീക്കുട്ടി , അല്ലെങ്കിൽ ലച്ചു ഏട്ടൻ അങ്ങനെയാ എന്നെ വിളിക്കുന്നത് .പിന്നെ ഈ കാണുന്ന എല്ലാം ഏട്ടന് കിട്ടിയതാ . പുള്ളിയെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു, പത്തു തലയാ തനി രാവണൻ.”

ശ്രീലക്ഷ്മിയുടെ വാക്കുകൾ ദേവികയുടെ മുഖത്ത് പുഞ്ചിരി വിടർത്തി .

“അച്ഛൻ പറഞ്ഞത് ശരിയാ , ശെരിക്കും ഒരു കിലുക്കാംപെട്ടി തന്നെയാ നീ .അല്ല കഥ നായകൻ എവിടെ കണ്ടില്ലല്ലോ ? ഇവിടില്ലേ ?”

” ഇല്ല , കമ്പനി ആവശ്യത്തിന് ബാംഗളൂർ പോയിരിക്കുകയാണ് കിറുക്കൻ .ചിലപ്പോൾ നാളെ വരും . പിന്നെ ഒരു കാര്യം ഏട്ടന്റെ സ്വഭാവം എപ്പോൾ എങ്ങനെയാ എന്ന് ഏട്ടൻ പോലും അറിയില്ല . ഏട്ടന്റെ ഒരു പേന പോലും ചോദിക്കാതെ എടുത്താൽ അതു മതി . ”

“അയ്യോ , അത്രക്ക് ഭീകരനാണോ കണ്ണേട്ടൻ ?”

ദേവിക ഒരു ഞെട്ടലോടെ ചോദിച്ചു

” അത് കലക്കി , ഏട്ടന്റെ പേര്‌ മാത്രം അറിയാം അല്ലെ . ”

“അത് അച്ഛൻ പറഞ്ഞു കേട്ടുള്ള അറിവാണ് .”

“ഇതാ പറഞ്ഞതു അമ്മാവന് എന്നെക്കാൾ കാര്യം ഏട്ടനെയാ .”

ശ്രീലക്ഷ്മി അല്പം ദേഷ്യത്തോടെ പറഞ്ഞു .

“ലച്ചു പിണങ്ങിയോ അച്ഛൻ എല്ലാവരുടെയും കാര്യം പറയാറുണ്ട് , പിന്നെ നിന്നെ കിലുക്കാംപെട്ടി എന്ന അച്ഛൻ പറയുന്നത് .”

ദേവിക ചിരിച്ചുകൊണ്ട് പറഞ്ഞു .

“പിന്നെ കണ്ണേട്ടൻ എന്ന വിളിവേണ്ട , അതു ഏട്ടന്റെ ഭാവി ഭാര്യക്ക് മാത്രം അവകാശപ്പെട്ടതാണ് , എന്ന ഏട്ടൻ പറയുന്നത് .അതു കൊണ്ട് കണ്ണേട്ടൻ എന്നു ഏട്ടൻ ആരെ കൊണ്ടും വിളിപ്പിക്കറില്ല .”

“ഭാവി ഭാര്യ ആയതുകൊണ്ട് തന്നെയാ കണ്ണേട്ടാ എന്ന വിളിച്ചത് ” ദേവിക നാണം കലർന്ന ചിരിയോടെ മനസ്സിൽ പറഞ്ഞു .

😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

രചന :ശ്രീജിത്ത് ജയൻ

ശരത്തിന്റെ വരവിന് വേണ്ടി ഒന്ന് കാത്തിരിക്കണം , ചെറിയൊരു അമിട്ടും കൊണ്ടാണ് വരാൻ പോവുന്നത്. പിന്നെ പ്രെമോ കണ്ട കുറച്ചു കൂട്ടുകാർ എന്നോട് ശരത്തിന്റെ കഥയിൽ എത്ര നായികമാർ ഉണ്ടെന്ന് ചോദിച്ചിരുന്നു , അത് അറിയാൻ കുറച്ച് കാത്തിരിക്കണം .😋😋😋😋😋😋😋😋😋😋😋😋

👉  ഭാഗം 3

Leave a Reply

Your email address will not be published. Required fields are marked *