ഓർമ്മയുണ്ടോ ഈ മുഖം ?

ഏയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് ..

ഭാഗം 7

ഭാഗം : 8

“ചോദിച്ചത് മനസ്സിലായില്ലേ , എന്തിനാ വന്നത് ? ”

“ഏട്ടാ ഞാൻ . ”

ലക്ഷ്മിക്ക് കണ്ണുകളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല .

“എന്തിനാ കരയുന്നത് , മതി കയറിവാ . ”

അത്രയും നേരം ദേഷ്യം നിറഞ്ഞു നിന്ന അരവിന്ദന്റെ മുഖത്ത് ചിരി പടർന്നു . ആ ചിരി കണ്ടപ്പോഴാണ് ചുറ്റും കൂടിനിന്നവർക്ക് ശ്വാസം തിരിച്ചു കിട്ടിയത് . അരവിന്ദൻ ലക്ഷ്മിയെ ചേർത്തു പിടിച്ചു വിങ്ങി പൊട്ടി .

കണ്ടുനിന്നവരുടെ കണ്ണിൽ നിന്നും അറിയാതെ സന്തോഷത്തിന്റെ മഴ തുള്ളികൾ പൊഴിഞ്ഞു വീണു .വർഷങ്ങളായി നഷ്ടമായ എന്തോ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു ആ കുടുബത്തിന് .

ശ്രീകുമാറിന്റെ തിരോധാനത്തിന് ശേഷം നാല് ചുമരുകൾക്ക് ഉള്ളിൽ ഒതുങ്ങി കൂടിയ ശ്രീകുമാറിന്റെ കുടുംബവും ലക്ഷ്മിയെ കാണാൻ തറവാട്ടിൽ എത്തി . ചുറ്റും നിറഞ്ഞു നിന്ന സന്തോഷങ്ങൾ ശരത്ത് തന്റെ ക്യാമറയിൽ പകർത്തി .

“എന്താ ഇവിടെ നിൽക്കുന്നത് ? ”

തൂണിൽ ചാരി നിന്ന് എല്ലാം നോക്കി കണ്ടു രസിക്കുന്ന ശരത്തിന് അറുകിലേക്ക് ദേവികയെ ശ്രീലക്ഷ്മി തള്ളി വിട്ടു .

“ഒന്നുമില്ല , ദേ നോക്കിയേ എത്ര കാലത്തിന് ശേഷമാണ് കീർത്തന ചേച്ചിയും വല്യമ്മയും ഒന്നു ചിരിച്ചു കാണുന്നത്. അല്ല അച്ഛന്മാരെ കാണുന്നില്ലല്ലോ ? ”

“വാ ഞാൻ കാണിച്ചു തരാം . ”

ദേവിക ശരത്തിന്റെ കൈ പിടിച്ചു കുളക്കടവിലേക്ക് നടന്നു . “ദേ അങ്ങോട്ട് നോക്കിയേ …”

ശരത്ത് കുളക്കടവിലേക്ക് എത്തിനോക്കി . അച്ഛനും , ചെറിയച്ഛനും ,വലിയച്ഛനും , അമ്മാവനും ചേർന്ന് വെള്ളമടിക്കുന്നത് കണ്ട് ശരത്തിന്റെ കണ്ണ് തള്ളി .

“ഓ , ഇതാണ് പണി അല്ലെ , കൊള്ളാം .”

ശരത്ത് പടിയിൽ വച്ചിരുന്ന ബലരാമന്റെ മിലിറ്ററി കോട്ട കയ്യിൽ എടുത്ത് പിടിച്ചു .

“ഡാ നീ ഇത് ആരോടും പറയാം ഒന്നും പോവേണ്ട . ”

“മതി , മതി. ദേ നാലു പേരുടെയും നാവു കുഴഞ്ഞു തുടങ്ങി ഇനി നാളെ . നാല് പേരും പോയി കിടന്ന് ഇറങ്ങിക്കോ , നാളെ ദേവുന്റെ ബർത്ത്ഡേ ആണെന്ന് മറക്കല്ലേ . ”

ശരത്ത് നാലുപേരെയും കുളക്കടവിൽ നിന്നും ഓടിച്ചു .അവർ പോയെന്ന് കണ്ട ദേവിക കുളക്കടവിലേക്ക് ഇറങ്ങി ചെന്നു .

“താൻ പോയില്ലേ , ഞാൻ കരുതി പോയി കാണും എന്ന് . നമുക്ക് പോവാം .”

“ഇപ്പോൾ പോണോ , കുറച്ചു നേരം ഇവിടെ ഇരുന്നാലോ . ”

ദേവികയുടെ ആഗ്രഹത്തിന് ശരത്ത് സമ്മതം മൂളി .

“ഏട്ടനെ വലിയ കാര്യം ആയിരുന്നല്ലേ ? ”

ശരത്ത് മുഖത്ത് ചെറിയ ചിരിയോടെ മൂളി .

“ഏട്ടൻ ആയിരുന്നു എന്റെ റോൾ മോഡൽ , ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല പ്രണയജോടികൾ ആയിരുന്നു ശ്രീയേട്ടനും കീർത്തന ചേച്ചിയും . കല്യാണം കഴിഞ്ഞും ആ സ്നേഹത്തിൽ ഒരു കുറവും വന്നില്ല . പിന്നെ ഏട്ടന് യൂണിഫോർ ഇട്ടാൽ കുടുംബവും വേണ്ട വീടും വേണ്ട . അതായിരുന്നു അവരുടെ ഇടയിൽ വില്ലൻ . ഒരു സമയത്തു ചേച്ചിക്കും മോൾക്ക് നേരെ ഒരു ആക്രമണം ഉണ്ടായി , അതിന് ശേഷമാണ് കാര്യങ്ങൾ എല്ലാം കൈ വിട്ടു പോയത് .രണ്ട് കൊല്ലം മുമ്പ് ഏട്ടന് നേരെയുണ്ടായ അറ്റാക്കിനെ തുടർന്ന് ഹോസ്പിറ്റലിൽ കിടന്നപ്പോൾ ആണ് ഏട്ടനെ ഞാൻ അവസാനമായി കണ്ടത് , ഞാൻ മാത്രമല്ല അവരും . ചേച്ചിയോടുള്ള ദേഷ്യത്തിനാണ് ഏട്ടൻ പോയത് എന്ന ചേച്ചിയുടെ വീട്ടുകാർ പറഞ്ഞത് . പക്ഷെ എനിക്കറിയാം ഏട്ടന്റെ ശത്രുക്കളിൽ നിന്നും അവരെ രക്ഷിക്കാനുള്ള ഒരു മറയാണ് ഏട്ടന്റെ ഈ ദേഷ്യവും ഒളിച്ചോട്ടവും എല്ലാം .സത്യത്തിൽ ഏട്ടനെ പോലെ പ്രേമിക്കണം എന്ന എന്റെ ആഗ്രഹം . ”

“അമ്മോ ……”

ദേവിക ഒരു ഞെട്ടലോടെ പറഞ്ഞു .

“താൻ എന്തിനാ ഞെട്ടിയത് . നിങ്ങൾ പെണ്കുട്ടികളുടെ മനസ്സിലുള്ള സ്നേഹമല്ല ഞങ്ങളുടെ മനസ്സിൽ . ഇഷ്ടപ്പെട്ട ആൾ മരിച്ചുപോയാൽ അവന്റെ ഓർമ്മകളിൽ ജീവിക്കാനാണ് നിങ്ങൾ പെണ്കുട്ടികൾക്ക് ഇഷ്ടം . പക്ഷെ മരണ ശേഷം ഒരിക്കൽ പോലും ഞങ്ങളെ ഓർത്ത് സ്നേഹിക്കുന്ന പെണ്കുട്ടിയുടെ കണ്ണു നിറയരുത് എന്ന ഞങ്ങൾ ആഗ്രഹിക്കുന്നത് , അവർ എല്ലാം മറന്ന് മറ്റൊരു ജീവിതം ആരംഭിക്കുന്നത് കാണാനാണ് ആണ്കുട്ടികൾക്ക് ഇഷ്ടം , എന്തിന് ഞങ്ങളുടെ പേര് പോലും മറന്ന് പോവണം . മനസ്സിലായോ രണ്ടും തമ്മിലുള്ള വ്യത്യാസം ?”

ദേവിക പ്രണയം നിറഞ്ഞ ശരത്തിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു .

“നീ പേടിക്കണ്ട പെണ്ണേ നിന്നെ ഞാൻ ഒരിക്കലും തനിച്ചാക്കില്ല . ” ശരത്ത് മനസ്സിൽ പറഞ്ഞു .

“വാ നേരം കുറെയായി നാളെ അമ്പലത്തിൽ പോവണ്ടേ . ”

ദേവിക ശരത്തിന് ഒരു ചെറുചിരി മറുപടിയായി നൽകിയ ശേഷം ശരത്തിന്റെ കൈയിൽ മുറുകി പിടിച്ചു .

ദേവികയെ നോക്കി ശ്രീലക്ഷ്മി ഇറയത്ത് തന്നെ നിൽപ്പുണ്ടായിരുന്നു . ശ്രീലക്ഷ്മിയെ കണ്ടതും ശരത്ത് ദേവികയുടെ അരികിൽ നിന്നും മാറി നടന്നു . ശരത്ത് വീടിന് ഉള്ളിലേക്ക് കയറി പോയപ്പോൾ ശ്രീലക്ഷ്മി തുറിച്ചുനോക്കി .

“ലച്ചുവിന് എന്തെങ്കിലും മനസ്സിലായോ ? എന്തായാലും നാളെ എല്ലാവരും അറിയും പിന്നെ എന്താ . ”

ശരത്ത് സ്വയം സംസാരിച്ചു കൊണ്ട് മുറിയിലേക്ക് കയറി .

“എന്തായി ഏട്ടനോട് പറഞ്ഞോ ? ”

ദേവിക ചിരിച്ചുകൊണ്ട് ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി .

“പിന്നെ ഏട്ടൻ പ്രപ്പോസ് ചെയ്തോ ? ”

ശ്രീലക്ഷ്മിയുടെ കണ്ണുകളിൽ ആകാംക്ഷ നിറഞ്ഞു. പക്ഷെ അതിനും ഇല്ല എന്നായിരുന്നു ദേവികയുടെ മറുപടി .

“അറിയില്ല , എന്നോട് ബർത്ത് ഡേ ക്ക് എനിക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് ഉണ്ടെന്ന് പറഞ്ഞിരുന്നു , അത് കണ്ണേട്ടന്റെ സ്നേഹം ആയിരിക്കും എന്ന് എന്തോ എന്റെ മനസ്സ് പറയുന്നു .”

“ഓ അപ്പൊ ഞാൻ അറിയാതെ നിങ്ങൾ കാണുന്നുണ്ട് അല്ലെ , നടക്കട്ടെ ,നടക്കട്ടെ .”

ദേവിക ശ്രീലക്ഷ്മിയുടെ കവിളിൽ പിടിച്ചു കുലുക്കികൊണ്ടു നാണത്തോടെ മുറിയിലേക്ക് ഓടി .

🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

“ദേവു ചേച്ചി , ദേവു ചേച്ചി .”

ശ്രീലക്ഷ്മിയും മീരയും ദേവികയെ തട്ടി ഉണർത്തി .

“വിഷ് യൂ ആ സ്വീറ്റ് ഹാപ്പി ബർത്ത് ഡേ . ”

“സ്വീട്ടോ ”

“ആ ഇന്ന് ചിലപ്പോൾ ചില മധുരമുള്ള സംഭവങ്ങൾ അരങ്ങേറും . ”

“എന്തുട്ടാ നീ പറയണേ എനിക്ക് ഒന്നും മനസ്സിലായില്ല .”

മീര തല ചൊറിഞ്ഞുകൊണ്ട് ചോദിച്ചു .

“അതൊന്നും നിനക്ക് മനസ്സിലാവില്ല , കാരണം നീ കുട്ടിയാണ് . ദേവു ചേച്ചി വേഗം റെഡിയാവ് ഏട്ടൻ താഴെ കാത്തു നിൽക്കുവാ ചേച്ചിയെ അമ്പലത്തിൽ കൂട്ടി കൊണ്ടുപോവാൻ .”

ശ്രീലക്ഷ്മിയുടെ വാക്കുകൾ ദേവികയുടെ കാലുകൾക്ക് വേഗത കൂടി തന്നാൽ കഴിയുന്ന വേഗത്തിൽ ദേവിക റെഡിയായി ശരത്തിന് അറുകിലേക്ക് ചെന്നു. സെറ്റുമുണ്ട് ഉടുത്ത് പടികൾ ഇറങ്ങി വരുന്ന ദേവികയെ കണ്ണു ചിമ്മാതെ ശരത്ത് നോക്കി നിന്നു .താൻ ദേവികയുമായി ക്ഷേത്രത്തിൽ പോയി വരുമ്പോഴേക്കും എല്ലാം റെഡിയാക്കാൻ ശരത്ത് മീരയെയും ശ്രീലക്ഷ്മിയെയും ചട്ടം കെട്ടിയിരുന്നു .ശരത്ത് ദേവികയുമായി കുടുംബക്ഷേത്രത്തിലേക്ക് ചെന്നു . ശരത്തും ദേവികയും തങ്ങളുടെ പ്രേമം വിജയിക്കാൻ മനമുരുകി പ്രാർത്ഥിച്ചു .

“ദേവി ഞാൻ കൊതിക്കുന്ന വാക്കുകൾ തന്നെയാവണം കണ്ണേട്ടൻ എന്നോട് പറയുന്നത് .”

“വാ പോവണ്ടേ .”

ശരത്ത് ദേവികയെ തട്ടി വിളിച്ചു .

“ഞാൻ കരുതി ശരത്തേട്ടൻ ആയിരിക്കും എന്നെ ആദ്യം വിഷ് ചെയുക എന്നൊക്കെ .”

ചെറിയൊരു പരിഭവത്തോടെ ദേവിക ശരത്തിനെ നോക്കി .

“എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു . പക്ഷെ …”

“എന്താ ഒരു പക്ഷെ , മറന്നുപോയോ ? ”

“ഞാൻ രാത്രി പന്ത്രണ്ടു മണിക്ക് വന്നിരുന്നു . പക്ഷെ റൂം ലോക്ക് ചെയ്തതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല .”

“എന്ന ഇപ്പോൾ , പറഞ്ഞോ ..”

“ഇപ്പോൾ വേണ്ട ഗിഫ്റ്റ് തരുമ്പോൾ പറയാം . ”

“അതെന്താ അത്രക്ക് വലിയ ഗിഫ്റ്റ്. ”

“അതൊക്കെ ഉണ്ട് താൻ കണ്ടോ ..”

ശരത്ത് ദേവിക കാണാതെ ക്ഷേത്രത്തിൽ നിന്നും പൂജിച്ചു വാങ്ങിയ മോതിരം പോക്കറ്റിൽ വച്ചു .ശരത്തും ദേവികയും തിരിച്ചെത്തി . വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ടപ്പോഴേ തനിക്കുള്ള സർപ്രൈസ് ആയിരിക്കും എന്ന് ദേവികക്ക് മനസ്സിലായി .

“ഉള്ളിൽ എന്തുട്ടാ ഒരുക്കി വച്ചിരിക്കുന്നത് ? ”

“അത് ഒന്നും പറയില്ല. ഉള്ളിൽ ചെന്നാൽ അറിയാലോ , ചെന്ന് ഡോർ തുറക്ക് .”

ദേവിക പതിയെ വാതിൽ തുറന്നു ഉള്ളിലേക്ക് കയറി . ശരത്ത് ദേവികയുടെ തലയിൽ ബർത്ത് ഡേ ക്യാപ്പ് വച്ചു . ബലൂണുകൾ കൊണ്ടും വർണ്ണ കടലാസുകൾ കൊണ്ടും അവിടം വളരെ മനോഹരമായിരുന്നു . അടുക്കളയിൽ നിന്നും പാൽ പായസത്തിൽ ഗന്ധം തന്നെ നാവിൽ കപ്പൽ ഓടാൻ ധാരാളമായിരുന്നു .ബലരാമൻ ദേവികക്ക് പിറന്നാൾ സമ്മാനമായി ഒരു റെഡ് ഗൗൺ സമ്മാനിച്ചു .

“ദേവു പോയി ഇത് ഇട്ട് വാ . ”

ദേവിക ഗൗണ് ധരിച്ചു പടികൾ ഇറങ്ങി വന്നു. എതിരെ നിന്നിരുന്ന ശരത്തിനോട് കണ്ണുകൾ കൊണ്ട് അഭിപ്രായം തിരക്കി .ശരത്ത് ദേവികയുടെ ഭംഗിയിൽ മയക്കി വീഴാൻ പോവുന്നപോലെ ദേവികക്ക് മുന്നിൽ നടിച്ചു . ശരത്ത് ദേവികയുടെ ശ്രദ്ധ നാട് മുറ്റത്തേക്ക് ക്ഷണിച്ചു .

നടുമുറ്റത്തിന്റെ നടുവിലായി കേക്ക് സെറ്റ് ചെയ്തിട്ടുണ്ട് , ചുറ്റും നിറയെ റെഡ് ബലൂണുകൾ .സന്തോഷം കൊണ്ട് ദേവികയുടെ കണ്ണുകൾ നിറഞ്ഞു . കീർത്തന ദേവികയുടെ കവിളിലൂടെ താഴേക്ക് ഇറങ്ങുന്ന കണ്ണുനീർ തുള്ളികൾ തുടന്നു . ദേവിക ആ മനോഹരമായ കേക്കിൽ എഴുതിയിരിക്കുന്നത് വായിച്ചു .

“പ്രിയപ്പെട്ട ദേവുന് ജന്മദിനാശംസകൾ .”

ദേവിക കേക്ക് കട്ട് ചെയ്ത് ആദ്യം ലക്ഷ്മിക്കും കൃഷ്ണനും ശേഷം അമ്മാവൻ മാർക്കും അങ്ങനെ എല്ലാവർക്കും നൽകി . ശരത്തിനെ ദേവിക മനപൂർവം അവസത്തേക്ക് മാറ്റി വച്ചു . ” ദേവു ” എന്നെഴുതിയ ഭാഗം ദേവിക ശരത്തിന് നേരെ നീട്ടി .

“ഞാൻ വൈകിയോ ? ”

അകത്തേക്ക് ഓടി വന്നു അരുൺ ദേവികയുടെ കയ്യിൽ നിന്നും കേക്ക് തട്ടി പറിച്ചു. ദേവികയുടെ മുഖത്തു നിറഞ്ഞ ദേഷ്യം ശരത്തിൽ ചിരിയുണർത്തി .മീര ദേവികയുടെ മുഖത്ത് കേക്ക് തേച്ചതും ചുറ്റുമുള്ള എല്ലാവരും കയ്യിൽ കേക്കിന്റെ ക്രീം എടുത്തു . എല്ലാവരിൽ നിന്നും രക്ഷപെടാൻ വേണ്ടി ദേവിക ശരത്തിന് പുറകിൽ മറഞ്ഞു .

“പോയി മുഖം കഴുകി വാ . ”

ശരത്ത് ദേവികയെ മനസ്സിൽ നെഞ്ചോട് ചേർത്തു പിടിച്ച് കവിളിൽ മുത്തമിട്ടു .

“അടുത്തതായി നമ്മുടെ കണ്ണൻ ഒരു ഗാനം ആലപിക്കുന്നതാണ് . എല്ലാവരെയും ഞാൻ ക്ഷണിക്കുന്നു . ”

അരുൺ ബാഗിൽ നിന്നും ഗിറ്റാർ പുറത്തേക്ക് എടുത്ത ശേഷം അടുത്തുള്ള കസേരയിൽ ഇരുന്നു .

“ദേ ചേട്ടൻ പാടാൻ പോവുന്നു ദേവു ചേച്ചി വേഗം വാ . ”

മുഖം കഴുകി കൊണ്ടിരുന്ന ദേവികയെ ശ്രീലക്ഷ്മി ഹാളിലേക്ക് വിളിച്ചുകൊണ്ട് വന്നു .

“ഡാ നീ ഏതു പാട്ടാണ് പാടാൻ പോവുന്നത് . ”

“ഞാനൊരു കലക്കൻ തമിഴ് പാട്ട് പാടി ദേവികയെ വളക്കും മോനെ ”

ശരത്ത് അരുണിന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു .

“നിനക്ക് മലയാളം അറിയില്ലേ മോനെ ? വല്ല മലയാളം പാട്ടും പാടിയാൽ മതി . അല്ലെങ്കിൽ ഊട്ടിയിൽ വച്ച് കിട്ടിയ പോലെ ദേവിക നിന്റെ മുഖത്തിന്റെ രൂപം മറ്റും . നീ ഏതെങ്കിലും മലയാളം പാട്ട് പറ .”

” താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ ഈ പാട്ട് പാടിയാലോ ? ”

“ഡാ അത് ഡ്യൂയറ്റ് അല്ലെ ? പിന്നെ ആ പാട്ടിന് ഒന്നും എനിക്ക് ഗിറ്റാർ വായിക്കാൻ അറിയില്ല . ”

“അല്ല ഗാനഗന്ധർവ്വൻ പാടുന്നില്ലേ ? ”

ശ്രീലക്ഷ്മി അരുണിനെയും ശരത്തിനെയും കളിയാക്കി .

“ശെരി ഞാൻ പാടാം …”

എല്ലാവരും ശരത്തിന് നേരെ തിരിഞ്ഞു .ശരത്തിന്റെ ഗാനത്തിനായി ദേവിക കാതോർത്തു .

“ഈറന്‍ മേഘം പൂവും കൊണ്ടേ പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍ പൂങ്കാറ്റും സോപാനം പാടുമ്പോള്‍ പൂക്കാരി നിന്നെ കണ്ടു ഞാന്‍…(ഈറൻ മേഘം..)

ആ..ആ..ആ..ആ…. ആ..

മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍ ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ് പൂവമ്പനമ്പലത്തില്‍ പൂജയ്ക്കു പോകുമ്പോള്‍ പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍… ആ..ആ..ആ..ആ…. ആ.. വാനിടം മംഗളം ആലപിക്കേ.. ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും

(ഈറന്‍…)

വെണ്‍‌മേഘ ഹംസങ്ങള്‍ തൊഴുതു വലംവെച്ചു സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍.. നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി നീ അണയുമ്പോള്‍ മുത്തം കൊണ്ടു കുറിചാര്‍ത്തിയ്ക്കും ഞാന്‍.. ആ..ആ..ആ..ആ.. ആ.. വേളിക്കു ചൂടുവാന്‍ പൂ പോരാതെ മാനത്തും പിച്ചകപ്പൂ വിരിഞ്ഞു

(ഈറന്‍…) ”

ശരത്ത് ഓരോ വാക്കിലും തന്നെയാണ് വർണിക്കുന്നതെന്ന് ദേവികക്ക് മനസ്സിലായി . പറയാം മടിച്ച പ്രണയം ദേവികയുടെയും ശരത്തിന്റെയും കണ്ണുകളിൽ നിന്നും ശ്രീലക്ഷ്മി വായിച്ചു .

“ദേവു ഞാൻ ഒരു ….”

“ഒരു സന്തോഷവാർത്ത പറയാനുണ്ട് …” കയ്യിൽ മൊബൈൽ ഫോണുമായി കൃഷ്ണൻ ദേവികക്കും ശരത്തിനും ഇടയിലേക്ക് കയറി വന്നു .

“എന്റെ ഒരു പഴയ കൂട്ടുകാരനാണ് വിളിച്ചത് ,നമ്മുടെ പേർഷ്യകരൻ രാമചന്ദ്രൻ .അവന്റെ മകന് വേണ്ടി നമ്മുടെ ദേവുട്ടിയെ ആലോചിച്ചിരുന്നു . നാളെ വന്നോട്ടെ എന്ന് ചോദിക്കാൻ ആണ് വിളിച്ചത് . ”

” ചന്ദ്രന്റെ മകൻ ഡോക്ടർ അല്ലെ , നല്ല ആലോചനയാണ് നാളെ തന്നെ വരാൻ പറ .”

കൃഷ്ണന് പുറകെ അരവിന്ദനും ഏറ്റു പിടിച്ചു . ദേവികക്ക് വേണ്ടി വാങ്ങിയ മോതിരം ആരും കാണാതെ ശരത്ത് പോക്കറ്റിൽ തന്നെ വച്ചു . ദേവികയുടെയും ശരത്തിനെയും കണ്ണുകൾ നിറഞ്ഞു . മറ്റുള്ളവരിൽ നിന്നും അത് മറച്ചു പിടിക്കാൻ വേണ്ടി ദേവിക ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി , പുറകെ ശ്രീലക്ഷ്മിയും .

“ദേ നമ്മുടെ ദേവുന് നാണം വന്നത് കണ്ടില്ലേ .” ബലരാമന്റെ വാക്കുകൾ എല്ലാവരുടെയും മുഖത്ത് ചിരി വിടർത്തി ,

ഒപ്പം മനസ്സിലെ ദുഃഖം മറച്ചു കൊണ്ട് ശരത്തും ചിരിച്ചു . എല്ലാവരും ചിരിക്കുമ്പോൾ അവന്റെ ഹൃദയം നീറി . ശരത്ത് വീട്ടിൽ നിന്നും ഇറങ്ങി നടന്നു.

പുറത്തേക്ക് പോവുന്ന ശരത്തിന്റെ കാർ മുറിയിലെ ജനാലയിലൂടെ ദേവിക നോക്കി നിന്നു . അവരുടെ കണ്ണുനീർ , നോവുന്ന പ്രണയത്തിന്റെ രക്തമായി മാറി .

💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔

രചന : ശ്രീജിത്ത് ജയൻ

ഒമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് ..

ഭാഗം 9

Leave a Reply

Your email address will not be published. Required fields are marked *