ഓർമ്മയുണ്ടോ ഈ മുഖം ?

എട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് ..

ഭാഗം 8

ഭാഗം : 9

” ദേവു ചേച്ചി എന്തിനാ കരയുന്നത് , പെണ്ണുകാണാൻ വരുന്നു എന്നല്ലേ പറഞ്ഞോളൂ അല്ലാതെ നാളെ കല്യാണം ആണെന്ന് ഒന്നും അല്ലല്ലോ . ”

” വെറുതെ പെണ്ണുകാണാൻ വരുന്നതല്ല , അച്ഛനും അവരും തമ്മിൽ എന്തൊക്കെയോ പറഞ്ഞു ഉറപ്പിച്ചിട്ടുണ്ട് , അച്ഛന്റെ വാക്കുകളിൽ നിന്നും എനിക്ക് അതു മനസ്സിലായി . ”

ദേവിക വീണ്ടും കരയാൻ തുടങ്ങി .

“ദേവു ചേച്ചി വെറുതെ പേടിക്കണ്ട , ഏട്ടൻ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടാവും .ഏട്ടന് ചേച്ചിയെ ഇഷ്ടമാണ് അത് എനിക്ക് ഉറപ്പാ .”

“ഇല്ല മോളെ എല്ലാം എന്റെ മാത്രം സ്വപ്നങ്ങൾ ആയിരുന്നു, എന്റെ മാത്രം…… അല്ലെങ്കിൽ ഒരാണിനും അവന്റെ പെണ്ണിന് മറ്റൊരാളുടെ വിവാഹാലോചന വന്നു എന്ന് കേട്ടാൽ ചിരിക്കാൻ കഴിയില്ല. അച്ഛൻ ആ കാര്യം പറഞ്ഞപ്പോൾ കണ്ണേട്ടന്റെ മുഖത്ത് ചെറിയൊരു ദുഃഖംപോലും ഞാൻ കണ്ടില്ല . കണ്ണേട്ടന്റെ കണ്ണുകളിൽ ഇതുവരെ ഞാൻ കണ്ടത് പ്രീണയമല്ല എന്ന് എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട് . ”

ദേവികയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് ശ്രീലക്ഷ്മിക്ക് അറിയില്ലായിരുന്നു . ദേവിക ശ്രീലക്ഷ്മി കെട്ടിപിടിച്ചു കരഞ്ഞു .

“ദേവു ചേച്ചി , ലച്ചു വാതില് തുറക്ക് ….”

ദേവിക കണ്ണുകൾ തുടച്ച് , മനസ്സിലെ വേദനയെ അടക്കി പിടിച്ചുകൊണ്ട് മീരക്കും മറ്റുള്ളവർക്കും മുന്നിൽ ചിരിച്ചു .

“എത്ര നേരമായി രണ്ടാളും മുറിയിൽ കയറി ഇരിക്കാൻ തുടങ്ങിയിട്ട് . സദ്യ റെഡിയായി ബർത്ത് ഡേ ഗേളിനെ എല്ലാവരും അന്വേഷിക്കുന്നു . ”

മീരയോടൊപ്പം ദേവികയും ശ്രീലക്ഷ്മി താഴേക്ക് ചെന്നു . തൂശനിലയിൽ വിഭവസമൃദ്ധമായ സദ്യ ദേവികക്ക് വേണ്ടി അമ്മായിമാർ ഒരുക്കി വച്ചിരുണ്ടായിരുന്നു.

“അല്ല കണ്ണൻ എവിടെ , അരുണിനെയും കാണുന്നില്ലല്ലോ ? ഇപ്പോൾ വരാം എന്ന് പറഞ്ഞു പുറത്തേക്ക് പോയതാ , ഇതുവരെ തിരിച്ചു വന്നില്ല . ”

“മീര ഏട്ടനെ വിളിച്ചു നോക്ക് . ”

അരവിന്ദന്റെ വാക്കുകൾക്ക് തലയാട്ടിക്കൊണ്ട് മീര ലാൻഡ് ഫോണിന്റെ റിസീവർ കയ്യിലെടുത്ത ശേഷം ശരത്തിനെ ഡയൽ ചെയ്തു .

“കിട്ടുന്നില്ല , സ്വിച്ച് ഓഫ് ആണെന്നാണ് പറയുന്നത് . ”

“എന്ന അരുണിനെ വിളിച്ചു നോക്ക് . ”

മീര കാൾ കട്ട് ചെയ്ത ശേഷം അരുണിന്റെ മൊബൈൽ നമ്പർ ഡയൽ ചെയ്തു .

“ആ റിങ് ചെയ്യുന്നുണ്ട് . ….. ഹാലോ അരുണേട്ടാ ഇതു ഞാൻ ആ മീര ,,, ഏട്ടൻ അടുത്തുണ്ടോ ? ”

“അവൻ എവിടെയാണെന്ന് തന്നെയാ ഞാനും നോക്കുന്നത് . അതെങ്ങനെ വീട്ടുകാരോട് പറയാനാണ് .” അരുൺ മനസ്സിൽ പറഞ്ഞു .

“ഹാലോ കേൾക്കുന്നില്ലേ ?”

” ഏട്ടൻ അടുത്തുണ്ടോ ? ”

“ആ , അവൻ ഇവിടെ തന്നെയുണ്ട് . ”

“ഊണ് കഴിക്കാൻ വരുന്നില്ലേ രണ്ടാളും , എത്ര നേരമായി വിളമ്പി വച്ചു കാത്തു നിൽക്കുന്നു എന്ന് അറിയോ ? അല്ല നിങ്ങൾ എവിടെയാ ? ”

“ഞങ്ങളോ , ഞങ്ങൾ…. പെട്ടന്ന് കമ്പനിയിൽ നിന്നും ഒരു ഫോൺ വന്നിരുന്നു , ഇവിടെ പുതിയതായി വാങ്ങിയ പ്ലോട്ടിൽ കുറച്ച് പണിയുണ്ട് . കുറച്ച് വൈകും …”

“ഓക്കേ , ശരി പറ്റുന്നതും വേഗം വരാൻ നോക്ക് . ”

മീര നിരാശയോടെ ഫോൺ കട്ട് ചെയ്തു .

“എന്താ പറഞ്ഞത് ? ”

“ഏട്ടൻ കമ്പനിയുടെ പുതിയ പ്ലോട്ടിൽ പോയതാ , അവിടെ എന്തോ പണിയുണ്ട് , വരാൻ വൈകും .”

“ലീവ് എടുത്ത് വന്നാലും അവനെ വീട്ടിൽ ഇരിക്കാൻ സമ്മതിക്കില്ല . നോക്കിയിരുന്നു നേരം കളയണ്ട , നമ്മുക്ക് കഴിക്കാം . വന്ന് ചോറ് വിളമ്പ് . ”

മറ്റുള്ളവർക്ക് മുന്നിൽ കഴിച്ചെന്ന് വരുത്തി ദേവിക എഴുന്നേറ്റുപോയി , കൂടെ ശ്രീലക്ഷ്മിയും .

ശരത്തിനെ തിരഞ്ഞു അരുൺ പരിചയമുള്ളവരുടെ വീട്ടിലും , സ്ഥലങ്ങളിലും ചെന്നു നോക്കിയെങ്കിലും അവിടെ ഒന്നും ശരത്ത് ഉണ്ടായിരുന്നില്ല .

“ഡാ നമ്മുടെ ശരത്തിനെ കണ്ടോ ? ”

“ശരത്തോ , അവൻ ആ ബാറിലേക്ക് പോവുന്നത് കണ്ടു . ”

വഴിയിൽ കണ്ടുമുട്ടിയ സുഹൃത്ത് നൽകിയ വിവരം അനുസരിച്ചു അരുൺ ശരത്തിനെ തേടി ബാറിൽ എത്തി .

ശരത്തിനെ ബാറിൽ മുഴുവൻ തേടിയെങ്കിലും അരുണിന് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല . ബാറിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ അപ്രതീക്ഷിതമായി ശരത്തിന്റെ കാർ പാർക്കിങ് ഏരിയയിൽ അരുൺ കണ്ടു .അരുൺ വീണ്ടും ബാറിലെ റിസപ്ഷനിൽ ശരത്തിന്റെ ഫോട്ടോ കാണിച്ചു ഒരിക്കൽ കൂടി വന്നിരുന്നോ എന്ന് തിരക്കി .

” യെസ് സർ ഇവിടെ വന്നിരുന്നു , റൂം നമ്പർ 301-ൽ ഉണ്ട്. ”

“താങ്ക്സ് .”

അരുൺ ധൃതിയിൽ മുകളിലെ നിലയിലേക്ക് ഓടി . ഓരോ മുറിയുടെയും ഡോറിൽ നമ്പറുകൾ നോക്കി അരുൺ നടന്നു .

അവസാനം അരുൺ 301 എന്ന്എഴുതിയ മുറിയുടെ അരികിൽ എത്തി .എത്ര തവണ കോളിംഗ് ബെൽ അമർത്തിയിട്ടും ഒരു പ്രതികരണവും തിരിച്ചുണ്ടായില്ല . തിരിച്ചു പോരാൻ തുടങ്ങിയെങ്കിലും ഒരിക്കൽ കൂടി വിളിച്ചു നോക്കാം എന്ന് അരുണിന് തോന്നി.

അരുൺ ഡോറിൽ ശക്തിയായി തട്ടി , മുറി ലോക്ക് ചെയ്യാത്തതിനാൽ , വാതിൽ തുറന്നു . മുറിക്കുള്ളിൽ മദ്യപിച്ച് അബോധാവസ്ഥയിലുള്ള ശരത്തിനെയാണ് അരുൺ കണ്ടത് . ഒരുപാട് തവണ തട്ടി വിച്ചു നോക്കിയെങ്കിലും ശരത്ത് ഉണർന്നില്ല .

ടേബിലിന് മുകളിലായി ഇരിക്കുന്ന ഫോണും കാലിയായ ലിക്കർ ബോട്ടിലുമാണ് അരുണിന് കാണാൻ കഴിഞ്ഞത് .അരുൺ ശരത്തിന് ഷവറിന് അടിയിൽ കൊണ്ട് പോയി നിർത്തി .

തലയിൽ ശക്തിയായി വെള്ളം വീഴാൻ തുടങ്ങിയതും ശരത്ത് ഒരു ഞെട്ടലോടെ ഉണർന്ന് അരുണിനെ നോക്കി . ശരത്തിനൊടുള്ള ദേഷ്യം അടക്കി പിടിക്കാൻ കഴിയാതെ വന്നപ്പോൾ അരുണിന്റെ കൈ ശരത്തിന്റെ മുഖത്ത് പതിഞ്ഞു .

“എന്തിന്റെ കേടാ നിനക്ക് ? ,പറ എന്താ നിന്റെ പ്രശ്നം , ഇന്നലെ നിന്റെ ജീവിതത്തിലേക്ക് കയറി വന്ന ഏതോ ഒരുത്തിക്ക് വേണ്ടി നീ എന്തിനാ …..”

പറഞ്ഞു പൂർത്തിയാക്കും മുമ്പ് ശരത്തിന്റെ കൈകൾ അരുണിന്റെ കഴുത്തിൽ മുറുകി .

“ഏതോ ഒരുത്തിയല്ല , എന്റെ ജീവൻ . ഇന്നലെ കയറി വന്നവൾ അല്ല , എന്റെ മനസ്സിൽ വർഷങ്ങൾക്ക് മുൻപ് കയറി കൂടിയ എന്റെ പെണ്ണ് .”

ശരത്ത് അരുണിന്റെ കഴുത്തിൽ നിന്നും കൈകൾ മാറ്റി . ശ്വാസം കിട്ടാതെ അരുൺ ചുമക്കാൻ തുടങ്ങി . “എന്ത് , വർഷങ്ങളായി നിനക്ക് അവളെ അറിയുമോ ? ”

“അതേ അറിയാം , കോളേജിൽ ചേരുന്നതിന് മുമ്പേ അറിയാം . ”

ശരത്ത് മുറിയിലെ ഫോണ് കയ്യിൽ എടുത്തു വീണ്ടും മദ്യം ഓഡർ ചെയ്തു .

“ഡാ നീ ഇത് എന്തിനുള്ള പുറപ്പാടാണ് , എന്ന് തുടങ്ങി ഈ പുതിയ ശീലം ? ഇപ്പോൾ തന്നെ നീ നല്ല ഫിറ്റാണ് , വാ വീട്ടിൽ പോവാം വീട്ടിൽ നിന്നും വിളിച്ചിരുന്നു. ”

” ഇന്ന് ,ഇന്ന് ഒരു ദിവസം എനിക്ക് കുടിച്ചു , കുടിച്ച് എന്റെ എല്ല ദുഖവും തീർക്കണം . എന്നാലേ ദേവുന്റെ മുന്നിൽ എനിക്ക് ചെന്ന് നിൽക്കാൻ പറ്റു. ”

“പസ്റ്റ് , കുടിച്ചാൽ വിഷമം കുറയുമെന്ന് ഏത് മണ്ടനാണ് നിന്നോട് പറഞ്ഞത് . കുടിച്ചത് കൊണ്ട് ആർക്കും ആരെയും മറക്കാൻ കഴിയില്ല . ”

“പിന്നെ ഞാൻ എന്ത് ചെയ്യനാണ് , അവളെ മറ്റൊരാൾ താലി കെട്ടുന്നത് എനിക്ക് സഹിക്കില്ല . ഇന്ന് ഒരു ദിവസം കൂടി എനിക്ക് സമാധാനമായി ഉറങ്ങണം , അവൾ എന്റെ ആണെന്ന സ്വപ്നവും കണ്ടു .”

“സർ ഓഡർ ” റൂമിലേക്ക് ഒരു ബോട്ടിൽ വിസ്കിയുമായി റൂം ബോയ് വന്നു.

“സർ വേറെ എന്തെങ്കിലും .”

“നോ ..”

റൂം ബോയ് പോയതും അരുൺ ഡോർ ലോക്ക് ചെയ്തു .ശരത്ത് ബോട്ടിൽ തുറന്ന് മദ്യം ഗ്ലാസിലേക്ക് ഒഴിച്ചു കുടിക്കാൻ തുടങ്ങി . വായയിലേക്ക് വെക്കും മുമ്പ് അരുൺ ശരത്തിനെ തടഞ്ഞു .

“ഞാൻ സംസാരിക്കാം നിന്റെ ദേവുനോട് , എന്നിട്ട് പോരെ ….”

ശരത്ത് പുച്ഛത്തോട് അരുണിനെ നോക്കി ചിരിച്ച ശേഷം ബോട്ടിൽ അങ്ങനെ തന്നെ കുടിക്കാൻ തുടങ്ങി . അരുൺ ശരത്തിന്റെ കയ്യിൽ നിന്നും ബോട്ടിൽ തട്ടി പറിച്ചു.

“നീ ഇനി ആരോടും ഒന്നും പറയണ്ട , പറഞ്ഞിട്ടും കാര്യമില്ല , ദേവു എന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല . നീയും കണ്ടതല്ലേ , അമ്മാവൻ പെണ്ണുകാണാൻ ഒരു കൂട്ടൽ വരുന്നു എന്ന് പറഞ്ഞപ്പോ അവളുടെ മുഖത്ത് നാണം വന്നത് . ”

ശരത്ത് അരുണിന്റെ കയ്യിൽ നിന്നും മദ്യകുപ്പി വാങ്ങി വീണ്ടും കുടിക്കാൻ ആരംഭിച്ചു .അല്പനേരത്തിനുള്ളിൽ ശരത്ത് വീണ്ടും അബോധാവസ്ഥയിലായി .മായക്കത്തിലും ശരത്ത് ഇടക്കിടക്ക് ദേവികയെ കുറിച്ചു പറയുന്നുണ്ടായിരുന്നു .

“ഈ കോലത്തിൽ ഇവനെ എങ്ങനെ വീട്ടിൽ കൊണ്ട് പോവാനാണ് .ആരെങ്കിലും അറിഞ്ഞാൽ അതു മതി .”

അരുൺ തലയിൽ കൈവച്ച് ശരത്തിന് കാവലിരുന്നു .ശരത്തിന്റെ പ്രണയം സഫലം ആവാൻ വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അരുൺ മനസ്സിൽ ഉറപ്പിച്ചു .അരുൺ തന്റെ സുഹൃത്തുക്കളിൽ നിന്നും ചെറുക്കന്റെ അച്ഛന്റെ നമ്പർ കണ്ടെത്തി .

“എന്റെ ഫോണിൽ നിന്ന് വേണ്ട , ഇവന്റെ ഫോണിൽ നിന്നു വിളിച്ചാൽ മാത്രമേ വിശ്വസിക്കൂ .അല്ല ഒരു സ്ക്രിപ്റ്റ് വേണ്ടേ , വിളിച്ചു തെറി പറഞ്ഞാലോ ?

വേണ്ട ആത്മഹത്യ ചെയ്യും എന്ന് പറയാം .മോനെ ശരത്തെ നിന്റെയും ദേവികയുടെയും കല്യാണം ഫിക്സഡ് . ”

അരുൺ ശരത്തിന്റെ മൊബൈൽ സ്വിച്ച് ഓൺ ആക്കിയ ശേഷം ചെറുക്കന്റെ അച്ഛന്റെ നമ്പർ ഡയൽ ചെയ്തു .

” ഹാലോ രാജേന്ദൻ സർ അല്ലെ , ”

“അതേ , ആരാ സംസാരിക്കുന്നത് മനസിലായില്ലല്ലോ ? ”

“എനിക്ക് സാറിനോട് ഒരു കാര്യം പറയാനുണ്ട്…………………….”

അരുൺ ഒരു ഫോണ് കോളിലൂടെ ദേവികക്ക് വന്ന വിവാഹാലോചന മുടക്കി .

“മോനെ ശരത്തെ ഉറക്കം ഉണരുമ്പോൾ നിനക്കായി നിന്റെ പ്രിയ സുഹൃത്ത് ഒരു സന്തോഷ വാർത്ത കാത്തു വച്ചിരിക്കുന്നു . ”

അരുൺ ശരത്ത് ബാക്കി വച്ച ബോട്ടിലിൽ നിന്നും മദ്യം കുടിച്ചു കിടന്നു .

😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈

“അല്ല കണ്ണനെ കണ്ടില്ലലോ അരവിന്ദാ ? ”

കുളക്കടവിലെ മദ്യസഭയിൽ ഇരുന്നുകൊണ്ട് കൃഷ്ണൻ ചോദിച്ചു.

“ആവോ , ഭക്ഷണം കഴിക്കാനും വന്നില്ല . അവൻ ഇല്ലാത്തത് കാരണം ഈ പരിപാടി നടക്കുന്നു . ദേ ആ ലച്ചു ഈ വഴിക്ക് വരുന്നുണ്ടോ എന്ന് നോക്കിക്കോ , കാന്താരി പാര പണിയും . ”

” ദേ രാജേന്ദ്രൻ വിളിക്കുന്നു , നാളത്തെ കാര്യം വല്ലതും പറയാൻ ആയിരിക്കും .”

കൃഷ്ണൻ ഫോണുമായി കുളക്കടവിൽ നിന്നും പുറത്തേക്ക് നടന്നു .

“തന്റെ പിഴച്ച മോളെ എന്റെ മോന്റെ തലയിൽ കെട്ടിവെക്കാൻ നോക്കിയതാണ് അല്ലെ . ”

” ആരാടോ പിഴച്ചത് , വായയിൽ തോന്നുന്നത് വിളിച്ചു കൂവിയാൽ…. . ”

” കണ്ണിൽ കണ്ടവൻ മാരുടെ ഒപ്പം ചുറ്റിനടക്കുന്ന തന്റെ മോളെ പിന്നെ എന്താ വിളിക്കേണ്ടത് ? ”

ആരാ നിങ്ങളോട് ഈ കള്ളങ്ങൾ മുഴുവൻ പറഞ്ഞത് ? ”

” എന്നോട് തന്റെ മരുമകൻ തന്നെയാ പറഞ്ഞത് , തന്റെ മകൾ തല തെറിച്ചു നടക്കുകയായിരുന്നു എന്ന് …”

ആ വാക്കുകൾ കൃഷ്ണന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു . ഹൃദയ വേദനയെ തുടർന്ന് കൃഷ്ണൻ കുഴഞ്ഞു വീണു .ശബ്‌ദം കേട്ട് വന്ന ബലരാമനും അരവിന്ദനും കണ്ടത് ബോധമില്ലാതെ കിടക്കുന്ന കൃഷ്ണനെ ആയിരുന്നു .

“കൃഷ്ണാ , എന്താ പറ്റിയത് ? ”

“ചതിച്ചു , കണ്ണൻ ചതിച്ചു .”

അരവിന്ദനും ബലരാമനും കൃഷ്ണനെ കാറിൽ കയറ്റി . ദേവികയും അവരോടൊപ്പം കാറിൽ കയറി .ദേവിക എത്ര കരഞ്ഞു വിളിച്ചിട്ടും കൃഷ്ണൻ ഉണർന്നില്ല .

“എന്താ പറ്റിയത് ? ”

“അറിയില്ല ഡോക്ടർ , പെട്ടന്ന് കുഴഞ്ഞ് വീണതാണ് . ”

“ഐ സി യൂ ലേക്ക് കൊണ്ടു പോവു .”

ഡോക്ടറുടെ നിർദേശപ്രകാരം കൃഷ്ണനെ ഐ സി യൂ ലേക്ക് മാറ്റി .ദേവികയെ അരവിന്ദൻ സമാധാന പെടുത്താൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല .ശരത്ത് എന്താണ് ചെയ്തത് എന്ന സംശയമായിരുന്നു ബലരാമന്റെയും അരവിന്ദന്റെയും മനസ്സ് മുഴുവൻ .കുറച്ചു നേരത്തിന് ശേഷം ഐ സി യൂ വിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു .

“ഡോക്ടർ ,എന്താ പറ്റിയത് ? ”

“ഹാർട്ട് അറ്റാക്ക് ആണ് ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല . വി ആർ ഡൂയിങ് അവർ ബെസ്റ്റ് .പ്രാർത്ഥിക്കുക . ”

എന്തായി എന്നറിയാതെ ലക്ഷ്മിയും മറ്റുള്ളവരും ഭയന്നു .അരവിന്ദനെയും ബലരാമനെയും മാറി മാറി വിളിച്ചിട്ടും കിട്ടാതെ വന്നപ്പോൾ ശ്രീലക്ഷ്മി അരുണിനെ വിളിച്ചു .ഫോൺ ബെൽ അടിക്കുന്ന ശബ്‌ദം കേട്ടു ശരത്ത് മയക്കത്തിൽ നിന്നും ഉണർന്നു . “ഡാ നിന്റെ ഫോണാ അടിക്കുന്നത് .”

ശരത്ത് അരുണിനെ തട്ടി വിളിച്ചു . തന്റെ വീട്ടിൽ നിന്നാണ് വിളിക്കുന്നത് എന്നറിഞ്ഞ ശരത്ത് ഫോൺ കട്ട് ചെയ്തു . അപ്പോഴേക്കും അരുൺ ഉണർന്നു .പിന്നെയും ഫോൺ റിങ് ചെയ്തപ്പോൾ അരുൺ കാൾ എടുത്തു സംസാരിച്ചു .

“ഡാ ശരത്തെ അമ്മാവൻ ഹോസ്പിറ്റലിൽ ആണ് ”

“എങ് , എന്താ പറ്റിയത് ? ഏത് ഹോസ്പിറ്റലിൽ ആണ് ? ”

“അറിയില്ല ബോധംകെട്ട് വീണു എന്നു മാത്രമാണ് പറഞ്ഞത് , ഏത് ഹോസ്പിറ്റലിൽ ആണ് എന്ന് അറിയില്ല .”

ശരത്തും അരുണും ഹോസ്പിറ്റലുകളിൽ കയറി ഇറങ്ങി. അവസാനം അവർ കൃഷ്ണൻ കിടക്കുന്ന ഹോസ്പിറ്റലിൽ എത്തി . അരവിന്ദനെ കെട്ടിപിടിച്ചു കരയുന്ന ദേവികയെയാണ് ശരത്ത് ആദ്യം കണ്ടത് .

“എന്താ അച്ഛാ , അമ്മാവന് എന്താ പറ്റിയത് ? ”

ശരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ എന്തോ ഒരു തെറ്റാണ് കൃഷ്ണനെ തളർത്തിയത് എന്ന ചിന്തയാൽ അരവിന്ദനും ബലരാമനും ദേഷ്യത്തോടെയാണ് ശരത്തിനോട് പെരുമാറിയത് .

” ആരാ ശരത്ത് ? ”

ഐ സി യൂ വിന്റെ ഡോർ തുറന്ന് പുറത്തേക്ക് വന്ന നഴ്സ് പറഞ്ഞു .

“ഞാൻ ആണ് . ”

“താൻ ഉള്ളിലേക്ക് വാ . ”

“ഞാനും വരട്ടെ ? ”

ദേവികയുടെ ആവശ്യത്തിന് ശരത്ത് എതിരു നിന്നില്ല .ശരത്ത് ഡോർ തുറന്ന് ദേവികയെ ആദ്യം ഉള്ളിലേക്ക് കയറ്റി ശേഷം ശരത്തും .ഐ സി യൂ വിന്റെ ബെഡിൽ കിടക്കുന്ന കൃഷ്ണനെ കണ്ടപ്പോൾ ദേവിക വീണ്ടും കരയാൻ തുടങ്ങി .ദേവികയെ ശരത്ത് മാരോട് ചേർത്ത് ആശ്വസിപ്പിച്ചു . പെട്ടന്ന് എന്തോ ഓർത്തപോലെ ദേവിക ശരത്തിൽ നിന്നും അകന്നു .ദേവിക കണ്ണുകൾ തുടച്ചുകൊണ്ട് കൃഷ്ണനെ വിളിച്ച് ഉണർത്തി .മെല്ലെ കണ്ണുകൾ തുറന്ന് കൃഷ്ണൻ ചുറ്റും നോക്കി . ദേവികയുടെ അരുകിൽ നിന്നിരുന്ന ശരത്തിനെ കണ്ടതും കൃഷ്ണന്റെ മുഖത്ത് രൗദ്രഭാവം ഉണർന്നു .

“എന്തിനാടാ എന്റെ മോളുടെ ജീവിതം നശിപ്പിച്ചത് ?”

കൃഷ്ണന്റെ വാക്കുകൾ ശരത്തിനും ദേവികക്കും ഒരുപോലെ ഞെട്ടലുണ്ടാക്കി .

“അമ്മാവാ , അമ്മാവൻ ഇതാ പറയുന്നത് ?എനിക്ക് ഒന്നും മനസ്സിലാവുന്നില്ല .”

“നിനക്ക് ഒന്നും മനസ്സിലാവുന്നില്ല അല്ലെ , നിന്നെ ഞാൻ എന്റെ മോനെ പോലെയല്ല സ്നേഹിച്ചിത് പിന്നെ എന്തിനാടാ എന്നോട് നീ ഇങ്ങനെ ചെയ്തത് ?” കൃഷ്ണൻ നടന്ന സംഭവങ്ങൾ ശരത്തിനോടും ദേവികയോടും പറഞ്ഞു .

“അമ്മാവാ ഞാൻ അല്ല , ഞാൻ ഒരിക്കലും …ദേവു നിനക്ക് തോന്നുന്നുണ്ടോ ഞാൻ അങ്ങനെ ചെയ്യും എന്ന് ? ”

ശരത്ത് , കൃഷ്ണന്റെ കൈകയിൽ പിടിച്ചു കരഞ്ഞു കൊണ്ടിരുന്ന ദേവികയുടെ തോളിൽ കൈ വച്ചുകൊണ്ട് ചോദിച്ചതും , ശരത്തിന്റെ മുഖത്ത് ദേവികയുടെ കൈപതിഞ്ഞു.

“മിണ്ടി പോവരുത് , എനിക്ക് താരം എന്നു പറഞ്ഞ സമ്മാണമാണോ ഇത് . കൊള്ളാം ഇതിനും നല്ലത് എന്നെ കൊല്ലുന്നതായിരുന്നു . എന്നെ ഒരു പിഴച്ച പെണ്ണായി നാട്ടുകാരുടെ മുന്നിൽ ചിത്രീകരിച്ചപ്പോൾ തനിക്ക് മതിയയോ ? ”

ശരത്തിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് കൊണ്ട് ദേവിക വിങ്ങിപ്പൊട്ടി .

“പോ , തന്നെ ഞാൻ എന്റെ ജീവനേക്കാൾ കൂടുതൽ സ്നേഹിച്ചതാണ് , അതിനുള്ളത് എനിക്ക് കിട്ടി . ഇപ്പോൾ വെറുപ്പാണ് നിങ്ങളെ എനിക്ക് . പോ , ഇറങ്ങി പോവാൻ .”

ഒരേസമയം ദേവിക തന്നോട് ഇഷ്ടമാണ് എന്ന് തുറന്ന് പറഞ്ഞതിൽ സന്തോഷവും , താൻ ചെയ്യാത്ത തെറ്റിന് തന്നെ വെറുക്കുന്നതിൽ ദുഖവും ശരത്തിന്റെ മനസ്സിൽ നിറഞ്ഞു .ദേവികയുടെ വെറുപ്പ് ഇനിയും നേടുവാൻ താല്പര്യം ഇല്ലാത്തതിനാൽ ശരത്ത് ഹോസ്പിറ്റലിന്റെ പടികൾ നിറഞ്ഞ കണ്ണുകളോടെ ഇറങ്ങി .

😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

രചന : ശ്രീജിത്ത് ജയൻ

എന്താണ് അല്ലെ , സ്നേഹം പല രീതിയിൽ തുറന്ന് പറയാം . പക്ഷേ ഇത് കുറച്ചു കൂടിപോയി അല്ലെ .ഇനി എന്തൊക്കെ സംഭവിക്കും എന്ന് എനിക്ക് പോലും പിടിയില്ല . ശരത്ത് മണ്ടത്തരം ഒന്നും കാണിക്കില്ല എന്ന് കരുതാം .😢😢😢😢😢😢😢

 

പത്താം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് ..

ഭാഗം 10

Leave a Reply

Your email address will not be published. Required fields are marked *