കാമുകി

രചന: നീതു നീതു

മെസ്സ്‌ ഹാളിൽ നിന്നും ഫുഡും കഴിച്ചു വിഷ്ണു റൂമിൽ എത്തിയപ്പോൾ സൂരജ് മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടക്കുവയിരുന്ന്….

” എന്താടാ…എന്ത് പറ്റി …കുറെ നേരം ആയല്ലോ വാലിന് തീ പിടിച്ച പോലെ നടപ്പ് തുടങ്ങിയിട്ട്….തീർന്നില്ലേ നിന്റെ ഫോൺ വിളി? ….പോയി കഴിച്ചിട്ട് വാടാ…”

സൂരജ് ഒന്നും മിണ്ടാതെ കുറച്ചു നേരം വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി നിന്നു പിന്നെ കൈ തലക്ക് കൊടുത്തു കട്ടിലിലേക്ക് ഇരുന്നു..

” എന്ത് പറ്റി മുത്തേ…നിന്റെ കാമുകി നിന്നെ തെച്ചോ??,😆”

സൂരജ് അവന്റെ ഫോണിന്റെ ഗാലറി ഓപ്പൺ ചെയ്ത് വിഷ്ണുവിന്റെ കൈയിലേക്ക് കൊടുത്തു..

ഒരു പെൺകുട്ടിയുടെ കൈ തണ്ടയുടെ ഫോട്ടോ..അതിൽ ‘sooraj’ എന്ന് ബ്ലേഡ് കൊണ്ടോ മറ്റോ വരഞ്ഞു വെച്ചിരിക്കുന്നു..

” ,😳എന്താടാ…….ആരാ ഇത്…” ഞെട്ടൽ വിട്ടുമാറാതെ വിഷ്ണു സൂരജിനെ മിഴിച്ചു നോക്കി. സൂരജ് ദയനീയം ആയി വിഷ്ണുവിനെ നോക്കി..😒

” എടാ ഇത് അവളാ…. കീർത്തി 😐”

” അവളോ !!!!!…..😮അവൾക്ക് എന്താ പ്രാന്ത് ആയോ”

” ഇനി ആവാൻ എന്തിരിക്കുന്നു….അവൾക്ക് മുഴുത്ത വട്ടാട”

” നീ കാര്യം പറ ചെക്കാ….എന്താ ….നിങ്ങള് തമ്മില് വഴക്കിട്ടു ഇട്ടോ??”

” അതൊന്നും അല്ലടാ….ഞാൻ ഇന്ന് നമ്മുടെ ക്ലാസ്സിലെ നിമയോട് സംസാരിച്ചു എന്നും പറഞ്ഞു കാണിച്ച പണിയാ..”

സൂരജ് പറയുന്നത് കേട്ട് വിഷ്ണുവിന്റെ കണ്ണ് മിഴി്ചു പോയി..😳

” അവള് എന്താടാ സൈക്കോ ആണോ???”

“എനിക്കൊന്നും അറിയില്ല അളിയാ….അവള് ഭയങ്കര സേൾഫിഷ് ആട ….എപ്പോളും ഫോൺ വിളി ആണ് ..എനിക്ക് നിന്നു തിരിയാൻ പറ്റില്ല….എല്ലാം അവളെ ബോധിപ്പിച്ചു അനുവാദം വാങ്ങണം…ഞാൻ വേറെ ഏതേലും പെൺകുട്ടിയോട് മിണ്ടുന്നത് കണ്ടാൽ അന്ന് തീർന്നു…പിന്നെ കരച്ചിലായി പിഴിച്ചിലായു…എനിക്ക് മടുത്തു😒”

കാര്യം വിഷ്ണുവും സൂരജും ഒരേ ക്ലാസ്സിൽ ആണെങ്കിലും സൂരജിന്റെ ഇത്തരം കാര്യങ്ങളിൽ ഒന്നും വിഷ്ണുവിന് അറിയില്ലായിരുന്നു….വിഷ്ണു സ്ഥിരം ഹോസ്റ്റലിൽ ആണ് നിൽപ്പ്…സൂരജിനെ പോലെ കുറച്ചു പേര് ചെറിയ ചില ആഘോഷങ്ങൾ(വെള്ളമടി😜) ഒക്കെ വരുമ്പോൾ ഇതുപോലെ ഒന്നോ രണ്ടോ ദിവസം ഹോസ്റ്റലിൽ തങ്ങും….അതുപോലെ ആർട്സ് ഡേ സെലിബ്രേഷൻ പ്രമാണിച്ച് ഉള്ള വരവാണ് ഇത്..

സൂരജിന്റെ അവസ്ഥ കണ്ട് വിഷ്ണുവിന് കഷ്ട്ടം തോന്നി..☹️

” സാരമില്ല ഡാ…പെൺപിള്ളേർ കുറെ ഒക്കെ ഇങ്ങനെ ആണ്….നീ കുറെ ഒക്കെ അഡ്ജസ്റ്റ് ചെയ്യ്” വിഷ്ണു സൂരജിനെ സമാധാനിപ്പിക്കാൻ പറഞ്ഞു.

” എന്റെ പൊന്നു വിഷ്ണു, നിനക്ക് അറിയാൻ പാടില്ലഞ്ഞിട്ട അവളുടെ സ്വഭാവം….വട്ടാണ് അവൾക്ക് ..നല്ല മുഴുത്ത വട്ട്.😡….ഒരക്ഷരം പഠിക്കില്ല….കുറെ സീരിയൽ ഉണ്ട്..ഹിന്ദി..അത് കാണൽ ആണ് പ്രധാന പരിപാടി…അത് കണ്ട് ഭ്രാന്ത് ആയതാ പെണ്ണിന്…..ഒരു സെക്കൻഡ് സമാധാനം ആയി ഇരിക്കാൻ സമ്മതിക്കില്ല…അപ്പോളേക്കും വിളിക്കും ഫോണിൽ….എന്നെടുക്കുവാ…കഴിച്ചോ..കുളിച്ചോ… അരോടാ chatting…. pinne ചോദ്യോത്തര പരിപാടി ആണ്…വേറെ ഒരു പെണ്ണിനോടും മിണ്ടാൻ സമ്മതിക്കില്ല…എങ്ങാനും മിണ്ടി പോയാൽ പിന്നെ തലക്ക് വെളിവു തരില്ല….ദേഷ്യം കേറി എങ്ങാനും ഫോൺ കട്ട് ചെയ്താൽ തീർന്നു….അമ്മേണ്ം അനിയത്തിയേം ഒക്കെ വിളിച്ച് ആകെ നാറ്റ കേസ് ആകും.😪”

” നിന്റെ അമ്മേടെ മ്പർ ഒക്കെ അവൾക്ക് അറിയുമോ?”🙄

” അത്..അളിയാ..ഒരു ദുർബല നിമിഷത്തിൽ കൊടുത്തു പോയി”🤪

” കൊള്ളാം അപ്പോൽ നിനക്കുള്ള ശവക്കുഴി നീ തന്നെ തൊണ്ടി അല്ലേ….അതൊക്കെ പോട്ടെ ഇൗ ബാധ എങ്ങനെയാ നിന്റെ തലയിൽ ആയെ??”

” അതൊന്നും പറയണ്ട … ഫസ്റ്റ് ഈയർ പിള്ളേരെ പരിചയപ്പെടാൻ ( റാഗിംഗ്) പോയപ്പോൾ ഇൗ സാധനം അവിടെ ഉണ്ടായിരുന്നു….ഞാൻ ശ്രദ്ധിച്ചില്ല….പിന്നെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഇങ്ങോട്ട് വന്നു പരിചയപ്പെട്ട്….പിന്നെ ചിരിക്കൽ ആയി സംസാരം ആയി അവസാനം ഇത് എന്റെ തലയിലും ആയി.😓…എല്ലാവർക്കും ഉണ്ടല്ലോ ഓരോന്ന്…അത് കൊണ്ട് എനിക്കും ഇരിക്കട്ടെ ഒരെണ്ണം എന്ന് ഞാനും കരുതി….പക്ഷേ ഇത് ഇത്രേം വലിയ പൊല്ലാപ്പ് ആകുംന്നു ഞാൻ ഓർത്തില്ല..”

സൂരജ് വളരെ നിരാശയോടെ പറഞ്ഞു..

” അവള് കാണുന്ന ഏതോ പൊട്ട സീരിയലിലെ നായകന്റെ പേര് സൂരജ് ആണ് പോലും..അതാ അവള് എന്നെ ഇഷ്ടപ്പെടാൻ കാരണം”

” കൊള്ളാം …വെറുതെ അല്ല😏….അത് വിടു …ഇന്നിപ്പോ എന്താ പ്രശ്നം ഉണ്ടായേ…അത് പറ”

” ഇന്ന് പ്രോജക്ട് സ്റ്റാർട്ട് ആകുവല്ലെ…നിമ എന്റെ ഗ്രൂപ്പിൽ ആണ്…ഞാൻ അവളും ആയി പ്രോജക്ട് ന്റെയും കാര്യം സംസാരിച്ചത് അവള് അറിഞ്ഞു…എന്നെ വിളിച്ചു കുറെ ചോദ്യം ചെയ്തു …ഞാൻ കുറെ ചീത്ത പറഞ്ഞു…പിരിയാൻ പോകുവാ എന്ന് പറഞ്ഞു പോയി …അതിനാണ് കയ്യിൽ ഇൗ പണി കാണിച്ചു വെച്ചിരിക്കുന്നത്…….അവള് വട്ട് മൂത്ത് എന്തേലും കടും കൈ ചെയ്താൽ ഞാൻ തൂങ്ങും അളിയാ….എന്റെ ജീവിതം പോയി”…

ഇത്തവണ പറയുമ്പോൾ സൂരജിന്റെ കണ്ണും നിറഞ്ഞു….അത് കണ്ട് വിഷ്ണു വിന് വനോട് വല്ലാത്ത വിഷമം തോന്നി..☹️

” നീ ഇങ്ങനെ സെന്റി ആകല്ലെ …നമുക്ക് എന്തെങ്കിലും വഴി കാണാം….”

” എന്ത് വഴി….,ഞാൻ അതല്ല ആലോചിക്കുന്നത് ..ക്ലാസ്സിൽ വെച്ച് നിമയോടു ഞാൻ സംസാരിച്ചത് അവള് എങ്ങനെ അറിഞ്ഞു🙄?? ആരോ നമ്മുടെ ക്ലാസ്സിൽ ചാര പണി ചെയ്യുന്നുണ്ട്…”

” എങ്കിൽ അത് അവനാകും..”

” അവനോ??? ഏതു അവൻ?”

” നിരഞ്ജൻ….”

” നിരഞ്ജൻ??അവനോ!!!😕 അവനു എന്താ…എന്നോട് വൈരാഗ്യം??”

” അവനു കീർത്തിയെ നോട്ടം ഉണ്ടോ എന്നൊരു സംശയം ഉണ്ട് എനിക്ക്…ഇടക്ക് നിങ്ങള് സംസാരിച്ചു നിൽക്കുന്നെ നൊക്കുന്നെ കാണാം…പിന്നെ അവളോട് ഇടക്ക് മുണ്ടുന്നുണ്ടെ.’

” ദൈവമേ ….എന്നിട്ട് ഞാൻ ഇത് അറിഞ്ഞില്ലല്ലോ…🙁..അളിയാ..നമുക്ക് അത് ഇങ്ങനെയും സെറ്റ് അക്കി കൊടുക്കണം”

സൂരജ് വിഷ്ണുവിനെ കെട്ടിപ്പിടിച്ചു പറഞ്ഞു

” ഛെ…നീ നിന്റെ ഉള്ള വില കളയല്ലേ….വേറെ എന്തേലും വഴി വരും…നീ സമാദനപ്പെട്..”

” Mmm…വഴി വരും…അവള് എന്റെ പുക കണ്ടേ അടങ്ങൂ…😪”

സൂരജ് ഓരോന്ന് പിറു പിറുത്ത് മെസ്സ് ഹാളിലേക്ക് പോയി.

ദിവസങ്ങൾ ഓരോന്നായി കടന്നു പോയി…വിഷ്ണു പറഞ്ഞിട്ട് സൂരജ് പിന്നെ കീർത്തിയെ പിണക്കാൻ പോയില്ല….ഇതിനിടക്ക് കീർത്തിയെ വെറുപ്പിക്കുന്ന രീതിയിൽ സൂരജ് മുഴു കുടിയൻ ആണെന്ന് വരുത്തി തീർക്കാൻ ഉള്ള വിഷ്ണുവിന്റെ പ്ലാൻ ഓക്കേ ഭംഗിയായി ചീറ്റി പോയി…… വിളിയും ചോദ്യം ചെയ്യലും മുറപോലെ തന്നെ നടന്നു…

രണ്ടു ആഴ്ചക്കൂ ശേഷം ഉള്ള ഒരു തിങ്കളാഴ്ച കീർത്തി കോളജിൽ വന്നില്ല…സൂരജിന് വല്ലാത്ത ആശ്വാസം തോന്നി….ഏതാണ്ട് ജീവപര്യന്തം കഴിഞ്ഞു ഇറങ്ങിയ സുഖം…. അന്ന് മുഴുവൻ വായി നോക്കിയും, ക്ലാസ്സ് കട്ട് ചെയ്തു സിനിമക്ക് പോയും ആഘോഷിച്ചു…. അന്ന് വൈകിട്ട് വരെയും കീർത്തിയുടെ ഫോൺ കോൾ പോലും വരാത്തത് സൂരജിന് അൽഭുതം ആയെങ്കിലും അങ്ങോട്ട് വിളിച്ച് ഉള്ള മനസമാധാനം കളയാൻ അവനും മെനക്കെട്ടില്ല… വൈകുന്നേരം കറക്കം ഓക്കേ കഴിഞ്ഞു വീടിൽ എത്തിയപ്പോൾ ആണ് സൈലന്റ് il കിടന്ന ഫോൺ സൂരജ് എടുക്കുന്നത്….കീർത്തിയുടെ 8,9 മിസ്സ് കാൾ ഉണ്ട്.

” നാശം …ഇത് പിന്നേം തുടങ്ങിയോ”…എന്നും പറഞ്ഞു സൂരജ് അവളെ തിരിച്ചു വിളിച്ചു.

ഫോൺ എടുത്ത് പാടെ ഒരു പോട്ടിക്കരചിൽ ആണ് അവൻകെട്ടത്…സൂരജിന് ഉള്ളിൽ നിന്ന് ഒരു ആന്തൽ വന്നു…ഇനി എന്തിനു ഉള്ള പുറപ്പാട് ആണോ എന്തോ….ശബ്ദത്തിൽ മാക്സിമം മയം വരുത്തി അവൻ hello പറഞ്ഞ്..

” സൂരജ് ഏട്ടൻ ഇത് ഇവിടെ പോയി കിടക്കുവാർന്ന്….ഞാൻ എത്ര വട്ടം വിളിച്ചു എന്ന് അറിയുമോ?? ഫോൺ എടുക്കാതെ വന്നപ്പോൾ ഞാൻ കരുതി മോഹബത്തിലെ സൂരജിനെ പോലെ ശരിക്കും ഏട്ടൻ എന്നെ പറ്റിച്ചു എന്ന്..😩”

” മോഹബത്തോ!!! എന്ത് മോഹബത്ത്… ഏതു സൂരജ്??!!!”

അപ്പുറത്ത് നിന്നും കീർത്തിയുടെ മിണ്ടാട്ടം ഇല്ല..കരച്ചിൽ തന്നെ മോഹബത് അവള് കാണുന്ന ഏതോ ഒരു തല്ലിപ്പൊളി സീരിയൽ ആണെന്ന് അവനു മനസ്സിലായി …പതഞ്ഞു വന്ന ദേഷ്യം കടിച്ചമർത്തി അവൻ മയത്തോടെ അവളോട് ചോദിച്ചു..

” നീ കരയാതെ പെണ്ണേ…കാര്യം പറ .ഞാൻ കുറച്ചു തിരക്കിൽ ആയിരുന്നു..അതാ ഫോൺ എടുക്കാൻ വിട്ടു പോയെ….’

അപ്പുറത്ത് കരച്ചിലിന്റെ ആക്കം കൂടി..

“ഇന്ന് ഞാൻ വരാതെ ഇരുന്നിട്ട് ഏട്ടൻ എന്നെ ഒന്ന് വിളിച്ചെങ്കിലും നോക്കിയോ?..”

” അത്…മോളെ..ഞാൻ..” സൂരജ് വാക്കുകൾക്ക് വേണ്ടി തപ്പി.

“സൂരജും മേഘയോട് ഇങ്ങനെ തന്നെ ആയിരുന്നു….അവഗണിച്ചു അവഗണിച്ചു അവസാനം ഗർഭിണി ആയ അവളെ ഉപേക്ഷിച്ച് കടന്നു കളഞ്ഞില്ലെ….അത് കൊണ്ട് എനിക്ക് വയ്യ റിസ്ക് എടുക്കാൻ …സൂരജെട്ടൻ എന്നെ മറന്നേക്കൂ….നമുക്ക് പിരിയാം..”

കേട്ടത് വിശ്വസിക്കാൻ ആകാതെ അവൻ പിന്നെയും ഫോണിന്റെ ഡിസ്പ്ലേ നോക്കി കീർത്തി തന്നെ അല്ലേ എന്ന് ഉറപ്പു വരുത്തി…ഉള്ളിലേക്ക് ഒരു കുളിർക്കാറ്റ് വീശിയ സുഖം….കഴിഞ്ഞ മൂന്നു മാസം ആയി അനുഭവിക്കുന്ന സൌര കേടു പെട്ടന്ന് പോയ പോലെ…എങ്കിലും ശബ്ദത്തിൽ ഇല്ലാത്ത ദുഃഖം വാരി വിതറി അവൻ ചോദിച്ചു..

” നിനക്ക് ഇങ്ങനെ തോന്നി മോളെ ഇങ്ങനെ പറയാൻ …നീ ഇല്ലാതെ ഞാൻ എങ്ങനെ ജീവിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ??😩”

” എനിക്കറിയാം സൂരജ് ഏട്ടന് ഞാൻ ഇല്ലാതെ പറ്റില്ലെന്ന്….എങ്കിലും മറക്കണം…മറന്നെ പറ്റൂ… മേഘ യെ പോലെ ജീവിക്കാൻ എനിക്ക് വയ്യ ഏട്ടാ.😔…പിന്നെ വേറെ ഒരു കാര്യം..”

” എന്താ??’

” നിരഞ്ജന് എന്നെ ഭയങ്കര ഇഷ്ട്ടം ആണ്…എനിക്ക് ഇനിയും ആ പാവത്തിന്റെ സ്നേഹം കണ്ടില്ലെന്നു നടിക്കാൻ വയ്യ….അതുകൊണ്ട്………'”

“അതുകൊണ്ട്??!!”

” ഏട്ടൻ ഇനി ഞങ്ങൾക്കിടയിൽ ഒരു ശല്യം ആയി വരരുത്… plz…🙏 അവൻ എന്നെ പൊന്നു പോലെ നോക്കിക്കോളും…ഒരിക്കലും ചതിക്കില്ല”

അതും പറഞ്ഞു കീർത്തി വേഗം ഫോൺ കട്ട് ആക്കി….സൂരജിന് ഒന്ന് തുള്ളി ചാടാൻ തോന്നി…..കട്ടിലിൽ കിടന്നു കുറെ നേരം പൊട്ടിച്ചിരിച്ചു……പണ്ട് പ്രാകിയ സീരിയൽ കാർക്ക് മനസ്സിൽ ഒരുപാട് നന്ദി പറഞ്ഞു….വേഗം ഫോൺ എടുത്ത് വിഷ്ണുവിനെ വിളിക്കാൻ പോയി…വാർത്ത കേട്ട് വിഷ്ണുവിന് ആദ്യം അമ്പരപ്പ് ആയിരുന്നു… പിന്നെ.അവനും ഒത്തിരി സന്തോഷം ആയി…..പാവം നിരഞ്ജൻ ….അവൻ ഏതു സീരിയലിലെ നായകൻ ആണ് ആവോ എന്തോ🙄

ഇനി ഇപ്പൊ എന്താലെ….നിരഞ്ജന്റെ ഭാവി ജീവിതത്തിന് ആദരാഞ്ജലികൾ അർപ്പിക്കാം 😪

രചന: നീതു നീതു

Leave a Reply

Your email address will not be published. Required fields are marked *