കെട്ടുന്നെങ്കിൽ അവളെ പോലെ ഒന്നിനെ കെട്ടണം

കെട്ടുന്നെങ്കിൽ അവളെ പോലെ ഒന്നിനെ കെട്ടണം

നീ ആരുടെ കാര്യമാണു പറയുന്നത്‌

അപ്പോൾ ദീപു നിന്നോട്‌ ഒന്നും പറഞ്ഞില്ലെ

ഇല്ല നീ കാര്യം പറ

ടാ ഞാനും ദിപുവും കൂടി ഇന്നലെ കോളേജ്‌ സ്റ്റോപ്പിൽ നിന്നപ്പോൾ ഒരു പെൺകൊച്ച്‌ ചുണ്ടിൽ ഒരു സിഗററ്റും വെച്ച്‌ ചേട്ടാ ലൈറ്റർ ഒന്ന് തരുമ്മോന്ന് ചോദിച്ച്‌ കൊണ്ട്‌ ഞാങ്ങളുടെ അടുത്ത്‌ വന്നു..

എന്നിട്ട്‌

എന്നിട്ട്‌ എന്തവനാ, അവളെ നോക്കി ഒന്ന് ചിരിച്ച്‌ കാണിച്ചിട്ട്‌ ശ്വസകോശം സ്പോഞ്ച്‌ പോലെയാണെന്ന് പറഞ്ഞിട്ട്‌ അവിടുന്ന് എസ്കേപ്പായി

ഹഹ അവൾ കൊള്ളാല്ലോ, എനിക്കോന്ന് കാണണമല്ലോ ആളെ…

അതോക്കെ ഇനി പിന്നെ കാണാം, വീടെത്തി ഞാൻ പറഞ്ഞത്‌ പോലെ നല്ല അടക്കവും ഒതുക്കവുമുള്ള കുട്ടിയാ. എല്ലാം സാവധാനം നോക്കി കണ്ട്‌ പെൺ കൊച്ചുമായി സംസാരിച്ചിട്ട്‌ ഇറങ്ങിയാൽ മതി കേട്ടല്ലോ എന്ന ബ്രോക്കറിന്റെ വാക്ക്‌ കേട്ട്‌ കൊണ്ടാണു സംസാരം നിറുത്തി ഞങ്ങൾ രണ്ടും വണ്ടിയിൽ നിന്ന് ഇറങ്ങിയത്‌,

പെണ്ണിന്റെ അച്ചനുമായി സംസാരിക്കുന്നതിനിടയിൽ ചായയുമായി വന്ന പെണ്ണിന്റെ മുഖം കണ്ടയുടനെ ബ്രോക്കറിന്റെ വാക്കുകൾ ഒന്നുടെ ചെവിയിൽ മുഴങ്ങി, അളിയ ഈ അടക്കവും ഒതുക്കവുമുള്ള കുട്ടിയ ഇന്നലെ ലൈറ്റർ ചോതിച്ച്‌ വന്നത്‌… പൊട്ടി വന്ന അവന്റെ ചിരി നിയന്ത്രിക്കാൻ പാടുപ്പെടുമ്പോഴാണു എന്നെ മനസ്സിലാക്കിയ അവൾ നിന്ന് വിയർക്കുന്നത്‌ ഞാൻ കണ്ടത്‌…

തനിച്ച്‌ സംസാരിക്കാൻ കിട്ടിയ അവസരത്തിൽ റൂമിലെക്ക്‌ ഞാൻ കയറിയപ്പോൾ തന്നെ അവൾ പറഞ്ഞു

എന്നെ ഇഷ്ടമാകാത്തത്‌ എന്താണെന്ന് ചോദിച്ചാൽ ഇന്നലത്തെ കാര്യം മാത്രം പപ്പയോട്‌ പറയരുത്‌ പ്ലീസ്‌,

അത്‌ എനിക്കോന്ന് ആലോചിക്കണം

ഞാൻ കാലു പിടിക്കാം

കാലു പിടിക്കാനോക്കെ വരട്ടെ, എന്തായലും ഞാൻ പെണ്ണു കാണാൻ വന്നതല്ലെ അത്‌ നടക്കട്ടെ, എന്റെ പേരു സജി എന്നാണു, മാഡത്തിന്റെ എന്താണവ്വോ?

എന്റെ പേരു ജാൻസിന്നാ..

ഈ പുകവലി അത്ര നല്ലതല്ല,

യ്യോ സത്യമായിട്ടും ഞാൻ വലിക്കില്ല, കൂട്ടുകാരികളുമായി ബെറ്റ്‌ വെച്ച്‌ ചെയ്തു പോയതാ, ഇനി മേലാൽ അവർത്തിക്കില്ല

പൊട്ടി വന്ന ചിരി അടക്കിപ്പിടിച്ച്‌ അവളെ സൂക്ഷിച്ച്‌ ഒന്ന് നോക്കിയിട്ട്‌ ചോദിച്ചു, സത്യം പറ നിനക്ക്‌ ലൈനില്ലെ

അമ്മച്ചിയാണെ ആരും ഇല്ല, പിന്നെ എന്റെ കോലം കണ്ടില്ലെ ആരു പ്രേമിക്കനാ, എന്താ ഇങ്ങക്ക്‌ പ്രേമിക്കണോ

അഹങ്കാരിയാണല്ലെ നീയ്യ്‌, നിന്റെ കാര്യം ഇന്ന് അപ്പനോട്‌ പറഞ്ഞിട്ടെ പോകുന്നുള്ളു..

ആഹ എങ്കിൽ ബ്സ്‌ സ്റ്റോപ്പിൽ നിന്ന് വായി നോക്കുന്ന കാര്യം ഞാനും പറയും

ശശിയായി ഒന്നും മിണ്ടാതെ അവളുടെ മുന്നിന്ന് തിരിച്ചിറങ്ങുമ്പോൽ പൊട്ടി ചിരിക്കുന്ന അവളുടെ ചിരി കാഥിൽ മുഴങ്ങിരുന്നു..

പിന്നെയുള്ള ഒരാഴച്ച അവൾ അറിയാതെ അവളുടെ പുറകിൽ തന്നെയായിരുന്നു..

വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ചുരിദാറണെങ്കിലും കോളെജിലെത്തുമ്പോൾ ഓളുടെ വേഷം ജീൻസും ടോപ്പുമാകും..

റിലിസിനു ഇടിച്ച്‌ കയറി ടിക്കേറ്റ് എടുക്കുന്നതും നായകന്റെ എന്റ്രിക്ക്‌ ഏഴുന്നെറ്റ്‌ നിന്ന് കൈയ്യടിക്കുന്നതും, വിസിലടിക്കുന്നതും കണ്ടപ്പോൾ ആ തല തെറിച്ച പെണ്ണിനോടുള്ള ഇഷ്ടം കൂടി കൂടി വന്നു,

തിരിച്ചിറങ്ങാൻ നേരം പുറകിൽ നിന്ന് തൊട്ട ഒരുത്തന്റെ കോളറിൽ പിടിച്ചിട്ട്‌ കവിളത്ത്‌ ഒരെണ്ണം കൊടുക്കുന്നത്‌ കൂടി കണ്ടപ്പോഴെ ഞാൻ വീട്ടിൽ വിളിച്ച്‌ പറഞ്ഞു ഇതങ്ങ്‌ ഉറപ്പിച്ചോളാൻ…

വിവാഹത്തിനു ശേഷം ആദ്യമായി തുണിയെടുക്കാൻ ചെന്നപ്പോൾ എന്റെ ഭാര്യ ജീൻസും ടോപ്പും ഇടുന്നതാണു എനിക്കിഷ്ടം എന്ന് പറഞ്ഞപ്പോൾ ആ കണ്ണിൽ ഞാൻ കണ്ടു അവളുടെ മനസ്സ്‌ മനസ്സിലാക്കിയ ഒരു തുണയാണു ഞാൻ എന്നതിന്റെ തിളക്കം..

വൈകുന്നേരങ്ങളിലെ നാടു ചുറ്റലിനു എന്നോട്‌ ചേർന്നിരുക്കുമ്പോൾ, തട്ടുകടയിലെ ദോശയും ബീച്ചിലെ കപ്പലണ്ടിയും തട്ടി പറിച്ച്‌ കഴിക്കുമ്പോൾ നഷ്ട്പ്പെട്ട ആ ചങ്ങാതി കുട്ടത്തെ എന്നിൽ കണ്ടിരുന്നു അവൾ..

റിലിസിന്റെയന്ന് ഇടിയിട്ട്‌ ടിക്കേറ്റ്ടുത്തപ്പോഴും, നായകന്റെ വരവിനു വിസിലടിക്കാതെ ബുദ്ധിമുട്ടുന്നവളെ കണ്ട്‌ ചിരിച്ച്‌ കൊണ്ട്‌ ഞാൻ തലയാട്ടിയപ്പോൾ അവിടെ മുഴങ്ങിയ വിസിൽ നാദം നായകന്റെ എന്റ്രിക്ക്‌ മാത്രമായിരുന്നില്ല, വിവാഹ ശേഷം നഷ്ട്പ്പെട്ട്‌ പോകാമായിരുന്ന അവളുടെ ഇഷ്ടങ്ങൾ തിരിച്ച്‌ കിട്ടിയ സന്തോഷവും ചേർന്നതായിരുന്നു..

അന്ന് പതിവ്‌ പോലെ ഞാൻ ജോലി കഴിഞ്ഞ്‌ വീട്ടിലെക്ക്‌ വന്നയുടനെ

ഹലോ മിസ്റ്റർ അച്ചായൻ

എന്താടി

നാളെ മുതൽ ഞാൻ ജീൻസ്‌ ഇടുന്നില്ല

ആയിക്കൊട്ടെ, എങ്കിൽ നാളെ മുതൽ ഞാൻ ഇടാം

നിങ്ങൾ തമാശിക്കാതെ കാര്യം ചോതിക്ക്‌ മനുഷ്യ

ആ ചോതിച്ചിരിക്കുന്നു, കാര്യം പറ

എന്തോന്ന് കാര്യം ജീൻസിട്ടാൽ നമ്മുടെ കുഞ്ഞിനു ശ്വസം മുട്ടുമെന്ന് അമ്മ പറഞ്ഞു

എന്തോന്ന്

ഓ പൊട്ടൻ, മനുഷ്യ ഇങ്ങൾ ഒരു അപ്പനാകൻ പോകുവാണെന്ന്

പെട്ടന്ന് കേട്ട ഷോക്കിൽ എന്ത്‌ ചെയ്യണമെന്നറിയാതെ നിന്ന എന്നോടവൾ പറഞ്ഞു

ഇങ്ങനെ കുന്തം വിഴുങ്ങിയത്‌ പോലെ നിക്കാതെ എന്നെ ഒന്ന് പൊക്കിയെടുക്ക്‌ അച്ചായ

അവളെ കോരിയെടുത്ത്‌ എന്റെ നെഞ്ചിലെക്ക്‌ അടുപ്പിച്ചപ്പോൾ അവൾ ചോതിച്ചു

അച്ചായനു മോളെയാണോ മോനെയാണോ ഇഷ്ടം

എനിക്ക്‌ നിന്നെ പോലെ തല തെറിച്ച ഒന്നിനെ മതിന്ന് പറഞ്ഞപ്പോഴെക്കും എന്റെ കവിളിൽ അമർത്തി കടിച്ചിരുന്നു അവൾ……….

Leave a Reply

Your email address will not be published. Required fields are marked *