“നിനക്കെന്നും അസുഖം ആണല്ലോ നിധീ… എന്നും ലീവും.. ?

Written – Nowfiya Beegam

ഒരു ഹൗസ് സർജന്റെ യാതൊരു ബോധോം ഇല്ലലോ നിനക്കൊന്നും….”

മോന്തേം കൂർപ്പിച്ചു നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല അവൾ….

“ഇന്നു പഷേ ശരിക്കും എന്റെ അന്നിവേഴ്സറിയാ.. ”

“എന്ത്…. ?”

“ഇന്നു ശരിക്കും എന്റെ വെഡിങ് അന്നിവേഴ്സറിയാ മാം.. ”

“അപ്പൊ അന്ന് പറഞ്ഞതാരുന്നോ നുണ….. ?”

“യാ… യാ… ”

“ഉം…… ?”

“…….”

“പ്ലീസ് …. മാം…. എന്തോ വല്യ സർപ്രൈസ് ഒക്കെ ഉണ്ടാക്കി വെയിറ്റ് ചെയ്യാ… എന്റെ ജിത്തു… പറഞ്ഞ സമയത്തു ചെന്നില്ലെങ്കിൽ അവൻ എന്നെ ചവിട്ടും… പിന്നെ ഞാൻ തിരിച്ചു ചെടി ചട്ടി എടുത്തടിക്കും… അപോ അവൻ ഡിവോഴ്സ് നോട്ടീസ് അയക്കും… അങ്ങനെ.. യങ്ങനെ… ഞങ്ങടെ കുടുംബജീവിതം തകർക്കരുത്… മാം… ”

“പ്ഭ….. നിർത്തെടി…. അവൾടോരു മോഹിനിയാട്ടം…. നിന്നെ കെട്ടിയോൻ ഇട്ടേച്ചു പോയാ എനിക്കെന്താ… അവന്റെ ഭാഗ്യം…. ”

“ഈ ചുന്ദരി മിസ്സിന്റെ ഒരു കാര്യം… ഒരു ചളി പറയാൻ പോലും പറ്റൂല… അപോ ചടപ്പിച്ചു കളയും…. ”

“പോടീ…. മരംകേറീ…. മിണ്ടാതെ പൊക്കൊ… നീ . ഓരോന്ന് പറഞ്ഞു വന്നോളും … എന്നും .. മടിച്ചിക്കോത….”

“അതന്നെ… അപോ… ഞാൻ എന്നാ ചെല്ലട്ടെ.. ”

“ടീ…. happy anniversary…. അവനോടും പറയട്ടോ…. അവൻ വിളിച്ചതായിരുന്നു… എനിക്ക് തിരക്കായിട്ടാന്നു പറ..”

“ഓക്കേ ടാ മുത്തേ…. ”

“പോടീ… ”

“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ… ഇവൾടെ ചാട്ടത്തിനു മാത്രം H.O.D ഒന്നും പറയില്ല…. ഓള് കയ്യിൽ എടുത്തു വച്ചേക്കുവല്ലേ…. ”

“ഹീ…. ”

“ഇനീപോ എന്താ… പൊക്കൊ എങ്കി.. നിന്റെ ഫോൺ റിങ് ചെയ്താരുന്നു.. ജിത്തുവാന്നു തോന്നണു.. ”

“അപോ നീയൊന്നും വരുന്നില്ലേ… ?”

“ഇയാള് ആദ്യം ചെല്ല് കൊച്ചെ… എന്നിട്ടു നമ്മൾ വരാം…. ഞങ്ങൾ ഗസ്റ്റ് അല്ലേ… അല്ല… എന്താ പരിപാടി..പാർട്ടിയാ… ?”

“എനിക്കൊന്നും അറിയില്ലെന്റെ ഉണ്ണ്യേ… ആ കുട്ടിമീശ എന്തൊക്കെയോ ഒപ്പിക്കുന്നുണ്ട്… ഓന്റെ കൊളീഗ്സ് ഒക്കെ ഉള്ളൂന്നു തോന്നണു…അച്ഛനും അമ്മയും കുഞ്ഞോളും ഒന്നും ഇല്ല… ഞാൻ അവരോടു ചോയ്ച്ചതാ… ”

“അത് ശരി… അപോ ചേച്ചിക്കൊന്നും അറിയില്ലേ.. ?”

“അതല്ലേ.. പോത്തേ പറഞ്ഞേ… ഓൻ എന്നെ അറിയിക്കാണ്ടെ എന്തോ സർപ്രൈസ് ഒപ്പിക്കുവാന്നു….. ”

“ഹോ… എന്റെ മോളേ… first wedding anniversary….. romantic hubby… surprise….. ”

“ശ്ശോ… എന്താല്ലേ…. ”

“Mm.. എന്റെ പെണ്ണെ… എന്നിട്ട് നിന്റെ ഗിഫ്റ്റ് എടുക്കാൻ മറക്കണ്ട… ”

“യ്യോ.. അതിങ്ങ്‌ തന്നെ… എന്റെ 4 മാസത്തെ കഷ്ടപ്പെടാ… എന്തൊരു വിലയാ… ല്ലേ ടിസോട്ടിന്റെ വാച്ച് ആണെന്നു വച്ചു…. ഇത്രേം അഹങ്കാരം പാടുണ്ടോ….?”

“Mm… എന്നിട്ട് അവനു ഇഷ്ടായില്ലെങ്കിലോ?”

“എങ്കി ഞാൻ ഡെർമറ്റോളജീലെ നീരവിനു കൊടുത്തോളാം… ”

“എങ്ങനെയെങ്ങനെ…. ഡെര്മറ്റോളജിയിലെ…. ??”

“…. ഞാൻ പോട്ടെ …bye honeys… ”

ബാഗും എടുത്തിറങ്ങി മൊബൈൽ അൺലോക്ക് ചെയ്തു നോക്കി… ജിത്തുവിന്റെ മെസ്സേജ്..

————- ടീ…… എന്താ ഫോൺ എടുക്കാത്തെ… മഴവിൽ ബ്രിഡ്ജിന്റെ മുകളിൽ വന്നാ മതി..

Come soon..

Am waiting….. ❤

—————

പശുക്കുട്ടിയെ പോലെ തുള്ളി നിന്ന പെണ്ണിന്റെ മനസ്സ് ഒരു കള്ളിപശുവിന്റെ കൂട്ട് ഒതുങ്ങി… ഒരു നാണം മുഖത്ത് വന്നു… പുറകെ ഒരു പുഞ്ചിരിയും… സ്കൂട്ടി എടുത്തു ഗേറ്റ് കടന്നു..മറൈൻ പാർക്കിലേക്കു പോകുമ്പോഴും പെണ്ണിന്റെ മനസ്സ് നിറയെ അവൾടെ പുന്നാര ചെക്കൻ ആയിരുന്നു…. ഒരു വർഷം മുമ്പ് വരെ നടന്ന സാഹസിക പ്രണയവും , ഒരു വർഷമായി നടക്കുന്ന അതിസാഹസിക നിമിഷങ്ങളും എല്ലാം അവൾടെ ഓർമയിൽ മിന്നി മറഞ്ഞു….

***************************************** സ്കൂട്ടർ ഒതുക്കി അവൾ മഴവിൽ ബ്രിഡ്ജിനടുത്തേക്കു നടക്കുകയായിരുന്നു… പെട്ടെന്നാണ് ഒരു വലിയ ഒച്ച… കുറച്ചു ദൂരെ മാറി ആളുകൾ ഓടികൂടുന്നു… അവളും അവിടേക്കു നോക്കി നിന്നു….

“എന്താ… ങേ… ?”

“അറിയില്ല… എന്തോ accident ആണെന്നു തോന്നുന്നു…. ”

അവൾ ജിത്തുവിന്റെ നമ്പർ എടുത്തു വിളിച്ചു കൊണ്ട് ബ്രിഡ്ജിലേക്കുള്ള വഴി പോകാതെ ആളുകൾ കൂടുന്നിടത്തേക്ക് തിരിഞ്ഞു നടന്നു.

Call not answering….

നടന്നു അടുത്തെത്തിയപോഴേക്കു വണ്ടിയിൽ ആരെയോ കയറ്റി കഴിഞ്ഞു… അവിടെ മൊത്തം ചോര തെറിച്ചു കിടക്കുന്നു… അടുത്തു ബലൂൺ ആർച്ചും … പൊക്കത്തിൽ ഒരു ഊഞ്ഞാലും……… പിന്നെ… അങ്ങിങ്ങായി ചുവപ്പ് തെറിച്ച ഒരു ബാന്നറും….

“Happy Anniversary”

നെഞ്ചോന്നിടിച്ചു……. !!!!!!!!!!

എങ്കിലും സമാധാനിച്ചു… ഫോൺ എടുത്തു പുരികം ചുളിച്ചു… ഒന്ന് കൂടി വിളിക്കാൻ തുടങ്ങുമ്പോ കാണുന്നു…. മുന്നിൽ നിന്നു സൈറനടിച്ചു പാഞ്ഞു പോകുന്ന ആംബുലൻസിന്റെയും , കൂടി നിക്കുന്ന ആൾക്കൂട്ടത്തിന്റെയും ഇടയിൽ … കരഞ്ഞു കലങ്ങിയ ചില മുഖങ്ങൾ.. പരിചയമുള്ളത്…..

ജിത്തുവിന്റെ കൂട്ടുകാർ…… colleagues…. എല്ലാവരും ഉണ്ടല്ലോ…. പഷേ ജിത്തു മാത്രം…..

ഫോൺ കാതിൽ നിന്നും തിരികെ എടുത്തു.. എന്തോ ഒരു ഭയം വല്ലാതെ തളർത്താൻ തുടങ്ങിയിരിക്കുന്നു…..

പയ്യെ പരിചയക്കാരുടെ അടുത്തേക്ക് നടന്നടുത്തു.. അവർ പരിഭ്രമത്തിലാണ്.

“എന്താടാ…. ങേ… അവനെന്താ പറ്റിയെ.. ?”

“അവൻ ആ Arch കെട്ടാൻ കേറിയതാടാ… Slip ആയി….. കമ്പിയിൽ ഇടിച്ചു…….. ”

“എന്തുവാടാ…………ഇങ്ങനൊരു ദെവസം കൂടി ആയിട്ടു……… അവനെ കൊണ്ടാണോ ചെയ്യിച്ചേ….. നിനക്കൊക്കെ ഒന്ന് ശ്രദ്ധിച്ചൂടാരുന്നോ…………… ”

“ടാ….നിധി വന്നിട്ടുണ്ട്….. മിണ്ടാതെ… ” ചത്ത ശവം പോലെ കേട്ടു നിൽക്കുവായിരുന്നു… അവൾ… എല്ലാം…

അടുത്തു നിന്ന മറ്റുള്ളവർ കൂടി അവളെ കാണുന്നു..

“ഇതാണെന്ന് തോന്നുന്നു ആ ചെറുക്കന്റെ ഭാര്യ.. കഷ്ടം..ല്ലേ … ഒരു വർഷം അല്ലേ ആയുള്ളൂ…. ” അടുത്തു നിന്ന മറ്റു സ്ത്രീകൾ അടക്കം പറയുന്നു. “ആ ചെറുക്കന് എന്നാലും എന്തിന്റെ കേടായിരുന്നു.. !”

“പോലീസ് വന്നോ… ?”

“ഇല്ല.. സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്.. ”

“ഹൂ… ജീവൻ കിട്ടുമോ.. ”

“തലചോറ് പൊട്ടീന്നാ തോന്നുന്നേ…. രക്ഷപെടുമോന്നു സംശയമാ.. ”

ഒരു മന്ദത പോലെ….. ഒരു മൂളൽ പോലെ കേട്ടു നിക്കുകയായിരുന്നു… അവൾ… ഒക്കെയും….

ഇനി ഒന്നും ചോദിക്കാൻ തോന്നുന്നില്ല… എന്തെങ്കിലും ഉരിയാടാനുള്ള ത്രാണിയും ഇല്ല….. അണഞ്ഞു പോയിരിക്കുന്നു…. ജീവൻ… തളർന്നു തുടങ്ങിയിരിക്കുന്നു… ശരീരം…

അവൾ ചുറ്റും നോക്കി… എന്താ വേണ്ടേ… എന്താ ഇപ്പോ… അവളുടെ അടുത്തേക്ക് നടന്നടുക്കുന്ന നിഴലുകൾ… അവളെ കെട്ടി പിടിച്ചു കരയുന്ന മുഖങ്ങൾ … വിങ്ങലുകൾ..

ആരുടെയൊക്കെയോ ഫോൺ റിംഗ് ചെയ്യുന്നു… “ഹലോ…. ങേ………………………………………. ” mm….. ”

പൊട്ടിക്കരയുന്നു….

“എന്താ…. ങേ…. ?”

“പോയി….. ഹോസ്പിറ്റലു… വരെ എത്തീ..ല… . ” വിങ്ങി കരയുന്നു…..

അടക്കി പിടിച്ച ഒച്ചകൾക്കു ആക്കം കൂടി…. ആഘോഷം കൂടാൻ എത്തിയവരും… പാർക്കിലെ വഴിപോക്കരും… എല്ലാവരും വിതുമ്പി… അവൾ ഒഴികെ…………..

മുഖത്തു വല്ലാത്ത ഒരു ദൈന്യത….. സംശയങ്ങളും.. ദുഃഖം അശേഷം ഇല്ല…. കണ്ണുകളിൽ തളർച്ച മാത്രം… മന്ദത മാത്രം…..

അല്പ സമയത്തിനു ശേഷം അവർ പോകാനായി എണീറ്റു… “നിധിയെ വേഗം കൊണ്ട് വാ…. ബോഡി പോസ്റ്റ്‌മോർട്ടത്തിനു എടുക്കണമെന്നു… ” അവളെ ചേർത്തു പിടിച്ച ആരോ മുന്നോട്ടു നടത്തിച്ചു… രണ്ടടി വച്ച് അവൾ നിന്നു.

തോളത്ത് വച്ച കൈകൾ ആരുടെയെന്നു നോക്കി… ശാരി ചേച്ചിയാണ്. ജിത്തുവിന്റെ ഓഫീസിലെ സീനിയർ…

അവൾ അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു. ആ ക്ഷീണിച്ച ചിരി…. എന്നിട്ട് പയ്യെ അവരുടെ കൈ വിടുവിച്ചു കയ്യിലെ ഗിഫ്റ്റിലേക്കു തന്നെ നോക്കി നിന്നു…. പിന്നെ അല്പം ദൂരെയായി കാണുന്ന മഴവിൽ ബ്രിഡ്‌ജിലേക്കും….

പിന്നെ… പയ്യെ അവിടേക്കു നടന്നു തുടങ്ങി. എല്ലാവരും അവളെ തന്നെ നോക്കി നിന്നു.

“നിധീ….”

അവൾ ഒന്നും ശ്രദ്ധിക്കാതെ നടക്കുക തന്നെയാണ്..

അവൾ മെല്ലെ… നടന്നു പാലത്തിനടുത്തെത്തി… അന്തി മയങ്ങിയപൊഴത്തെ നേർത്ത വെളിച്ചവും കാറ്റും….. ഒന്ന് രണ്ടു… couples ഉണ്ട്.. അങ്ങിങ്ങായി….

അവൾ അതെ മന്ദതയിൽ തന്നെ… പാലത്തിന്റെ പടികൾ കയറി…. ക്ഷീണിച്ച കണ്ണുകൾ പ്രതീക്ഷയോടെ തിരയുന്നുണ്ട്.. ആരെയോ… കയ്യിലെ പൊതി മുറുകെ പിടിച്ചു അവൾ പാലത്തിന്റെ മുകളിലെത്തി നിന്നു….. ചുറ്റും തിരയുകയാണ്… പക്ഷെ മിഴികൾക്കും നോട്ടത്തിനും തീരെ ശക്തിയില്ല…. ഒടുക്കം… ഇരുട്ട് വീണ കായലിലേക്കു കണ്ണും നട്ടു അവൾ വക്കിലേക്കു നടന്നടുത്തു.

കണ്മുന്നിൽ… പരന്ന കായൽ… ഇരുട്ട്…. സെക്കന്റുകൾ കടന്നു.. ….. …… ……….

പെട്ടെന്ന് എവിടുന്നോ ഒരു അണ പൊട്ടിതുടങ്ങി…. പൊട്ടികരഞ്ഞു കൊണ്ടവൾ നിലത്തു വീണു…. കയ്യിലെ പൊതി വീണുടഞ്ഞു…

“എന്നെ എന്തിനാടാ കെട്ടിയെ…. ”

“ആ…. ഞാനും ആലോചിക്കാറുണ്ട് ഇടയ്ക്കു… എന്തിനായിരുന്നു….. ന്ന് ??”

“Mm…..?”

“അല്ല.. ഉമ്മ വയ്ക്കാൻ.. ഞാൻ നിന്നെ കെട്ടിയതേ… ഇങ്ങനെ ഉമ്മ വക്കാനാ.. ഇങ്ങനെ … ഇങ്ങനെ.. ഇങ്ങനെ… ഉമ്മ വച്ചോണ്ടിരിക്കാൻ… ”

അവളുടെ വിങ്ങലുകൾക്ക് ഒച്ച കൂടി വന്നു…. കണ്ണീർ ഒഴുകുക തന്നെയാണ്…..

പെട്ടെന്ന്… ഒരു വലിയ ശബ്ദം.. മാനത്തു മത്താപ്പൂ വിരിയുന്നതാണ്.

ഒന്ന് ശ്രദ്ധ തിരിഞ്ഞെങ്കിലും വീണ്ടും അവൾ തല താഴ്ത്തി….

വീണ്ടും വീണ്ടും ഒച്ചകൾ… മാനത്തെ വർണപകിട്ട് അവളുടെ ഈറനണിഞ്ഞ കണ്ണിലും മിന്നി വിരിഞ്ഞു…

അവൾ കരച്ചിൽ ഒന്നടക്കി തല പൊന്തിച്ചു…. ഒരു പെരുമ്പറ മുഴക്കം….. അവൾ എണീറ്റു നിന്നു… ചുറ്റും ആരും ഇല്ല… മൊത്തം ഇരുട്ട്… ശബ്ദം കേട്ടിടത്തേക്ക് അവൾ പയ്യെ നടന്നു….

പെട്ടെന്നൊരു വിളക്ക് തെളിഞ്ഞു…. കുറച്ചു ദൂരെ.. നോക്കി നില്ക്കെ ഒരു കുരിശിന്റെ രൂപത്തിൽ അത് തെളിഞ്ഞ് വന്നു…ഒരു ശവപ്പെട്ടി കുത്തനെ നിർത്തിയിരിക്കയാണ്.

അവൾ സൂക്ഷ്മതയോടെ നോക്കി നില്ക്കെ… ആ പെട്ടി തുറന്നു…. ഉള്ളിലെ നേരിയ വെളിച്ചത്തിൽ ഒരു നിഴൽ കാണാനായി……..

ചീവിടിന്റെ ഒച്ച മാത്രം പതിഞ്ഞു കേൾക്കാനാവുന്ന പേടിപ്പിക്കുന്ന നിശബ്ദതയിൽ… ആ രൂപം നടന്നു തുടങ്ങി……..

കറുത്ത കോട്ടു ധരിച്ചു നീണ്ടു നിവർന്ന ആ ഡ്രാക്കുള രൂപം പോസ്റ്റ്‌ലൈറ്റിന്റെ വെളിച്ചത്തു .. തെളിഞ്ഞു കണ്ടു…. കോമാളിയെ പോലെ പല്ലിളിച്ചു സാക്ഷാൽ… പരേതൻ… അഭിജിത്ത്… ജിത്തു..

“SURPRISE………. ” പിന്നാലെ ആർപ്പുവിളികളും…. ആരവവും….

“നിധീ…. happy anniversary….. ”

“Many many happy returns of the day…. dears”

“എന്നാലും എന്റെ മോനെ… നീ വിഷമിപ്പിച്ചു കളഞ്ഞു ഈ കൊച്ചിനെ… അതിന് വല്ലോം വന്നു പോകുമോന്നായിരുന്നു.. എന്റെ പേടി… ” ശാരി ചേച്ചി വല്ലാത്ത ആവേശത്തിൽ പറഞ്ഞു. കള്ള ചിരിയോടെ അവളുടെ പ്രതികരണം കാത്തു നിൽക്കുവാണ് ജിത്തു.

ഞെട്ടൽ വിട്ടു മാറാതെ സംശയിച്ചു നിക്കുന്ന നിധിയെ കണ്ട്… “ഇനിയും മാറീലെ… പേടി.. ഒന്നുമില്ലേടാ…. നിന്റെ ഈ കിറുക്കൻ ഹബിയേ… നിനക്കൊരു shocking surprise ഒപ്പിച്ചതാണ്. എത്ര നാള് മുന്നേ ഞങ്ങളെ ഒക്കെ വിളിച്ചു കൂട്ടി പ്രാക്ടീസ് തുടങ്ങിയ ഡ്രാമ ആണെന്നറിയാവോ…!”

അവൾടെ മുഖത്ത് ആശ്വാസമോ, പ്രതിഷേധമോ.. ദേഷ്യമോ ഒക്കെ വന്നു തുടങ്ങി….

എന്നിട്ടും ഒരു പ്രതികരണവും ഇല്ലാതെ നിക്കുന്നവളുടെ അടുത്തേക്ക് ഒരു കള്ളചിരിയോടെ അവൻ നടന്നടുത്തു.

അടുത്തു വരുന്നത് കണ്ടതും അവൾ പിന്നോട്ട് മാറി. കരഞ്ഞു വിങ്ങി കനത്ത മുകത്തു പരിഭവമോ ദേഷ്യമോ…. വന്ന അതിഥികളുടെ മുന്നിൽ ഒന്നും കാണിക്കാനും വയ്യ. അസ്വസ്ഥയായി അവൾ കണ്ണ് ചിമ്മിയടച്ചു ഒഴിഞ്ഞു മാറി.

“എവിടെ… പോട്ടെടോ…. കൊണ്ട് ചെന്നു നാല് കുത്തു കൊടുക്ക്‌… ഇത് ഇത്തിരി കൂടുതലാന്നു അപ്പോഴേ പറഞ്ഞതാ ഈ കുരങ്ങനോട്…. ”

“പോട്ടെടാ… ചെക്കൻ പഷേ എത്ര മിനക്കെട്ടു.. ന്നറിയോ… ”

“അപോ ഞങ്ങളൊ… ”

“കുറച്ചു നേരം കൂടെ കഴിഞ്ഞരുന്നേൽ ഇവടെ ശരിക്കും പോലീസ് വന്നേനെ… ആ ആളുകളെ ഒക്കെ ഒന്ന് ഒഴിച്ചു വിടാൻ പെട്ട പാട്… ”

അവൻ അടുത്തു വന്നു തോളത്തു കൈ വച്ചതും… കൈ വിടുവിച്ചു അവൾ തിരിഞ്ഞു നടന്നു. ഒരു മാറ്റവും ഇല്ല മുകത്തെ കനത്തിനു… അവൻ ഒരു കൂസലും ഇല്ലാതെ അവളെ നോക്കി നിന്നു.

“മോനെ… ജിത്തൂ…. നിന്റെ first surprise ഇനി ഡിവോഴ്‌സിലേ നിക്കുള്ളുന്ന് തോന്നണു. ”

“എടി… സോറിട്ടോ മോളേ… അവൻ പറഞ്ഞിട്ടാ… ” കൂട്ടുകാരികൾ അടുത്തു വന്നു.

“മാറാൻ അല്ലേ പറഞ്ഞേ… എനിക്കൊന്നും കേൾക്കണ്ട… നിങ്ങളു surprise ഉണ്ടക്കൊ… എന്തു വേണേൽ ചെയ്‌തോ… എനിക്കെന്താ… എനിക്ക് പോണം… മാറ്.. ”

അവൻ നിശബ്ദമായി അവളെ തന്നെ വീക്ഷിക്കുകയായിരുന്നു… ഒരക്ഷരം മിണ്ടാതെ… ഒരു കള്ള ചിരിയോടെ… കണ്ണിൽ പ്രണയത്തോടെ…

“മാറ്… ” അവൾ നടന്നു തുടങ്ങി….

“ഏയ്യ്…. ” അവൻ അനങ്ങി….

അവൾ ഞെട്ടി ഒന്ന് നിന്നെങ്കിലും നടപ്പ് തുടർന്നു..

പിറകെ ചെന്നു തോളിൽ പിടിച്ചു തിരിച്ചു… “എന്താടി….. ങേ…. എന്താ…. ഇത്രക്കും കനപ്പിക്കാൻ…….. ” ഒരു കള്ള ചിരിയോടെ… വാത്സല്യത്തോടെ…. അവൻ അവൾക്കു നേരെ മുഖം അടുപ്പിച്ചു….

ആ മുകത്തു നോക്കാൻ അവൾക്കു ശക്തിയുണ്ടായില്ല…. നിയന്ത്രിക്കാൻ കഴിയാതെ വീണ്ടും നനഞ്ഞു തുടങ്ങിയ മിഴികൾ അവൻ ബലമായി പിടിച്ചുയർത്തി….

“നോക്ക്….

എന്തേ……

ഒത്തിരി പേടിച്ചോ…. mm…?”

“പോ…………….. ” ഉത്തരമായി ആഞ്ഞൊരു തള്ളൂ കൊടുത്തു നെഞ്ചത്ത്…..

“ഏയ്യ്……. “ചിരിച്ചു കൊണ്ടവൻ അടുത്തു വന്നു…. ചേർത്തു പിടിച്ചു.. വാശിയോടെ….

“ഞാൻ മരിച്ചു പോയാ അപോ ഇയാള് ഇങ്ങനൊക്കെ കാണിക്കുംലേ… ”

മോന്തയ്ക്കൊരടി വീണു… “മിണ്ടാതെ പൊക്കൊ….. എന്റെ മുന്നീന്ന്….. ”

ഒരു surprise ഉണ്ടാക്കാൻ വന്നേക്കുന്നു….

എനിക്ക് heart attack വന്നു ചത്തു പോയെങ്കിലോ….

ചാവണ്ടതാർന്നു…. ഈ ഒരു മണിക്കൂർ ഞാൻ അനുഭവിച്ചത് ആർക്കും അറിയണ്ടല്ലോ…… നെഞ്ച് പൊട്ടി ചത്തു പോകേണ്ടതാര്ന്നു…. ശരിക്കും..

എന്നെ അങ്ങ് കൊല്ലായിരുന്നില്ലേ… ഇതിലും ഭേദം… എന്നിട്ടു അതും ഒരു surprise ആക്കിക്കോ…. ”

വീണ്ടും അവൾ നടന്നു തുടങ്ങി… പുറകെ ചെന്നു വാരിയെടുത്തു എതിർപ്പൊന്നും വക വയ്ക്കാതെ പിടിച്ചുമ്മ വച്ച്….. ഉമ്മ വച്ച്…. ഉമ്മ വച്ച്…… കീഴ്‌പ്പെടുത്തി….

“Sorry… sorry എന്റെ മോളേ…. sorry…. ”

കെട്ടി വച്ചതൊക്കെ മഞ്ഞു പോലെ ഉരുകിപോയി… ഒരു ഏങ്ങലോടെ അവന്റെ നെഞ്ചിൽ ചാഞ്ഞു വീണവൾ…

“ഞാൻ പേടിച്ച് പോയീ……..

ഞാൻ പേടിച്ച് പോയീ….

വല്ലാണ്ടെ… വല്ലാണ്ടെ…. ”

“പോട്ടെ… പോട്ടെ… ” അവൻ ചേർത്തു പിടിച്ചു ഉമ്മ വച്ച് ചൂട് പകർന്നു ആശ്വസിപ്പിച്ചു കൊണ്ടിരുന്നു…

“എന്നാലും നിധീ… മൊത്തം plan ആട്ടോ പൊളിച്ചേ… ഇയാള് ഹോസ്പിറ്റലിൽ വരാൻ കൂട്ടക്കണ്ടേ പാലത്തി പോയപോ ഞങ്ങൾ നെഞ്ചടച്ചു നികുവാർന്നു… കാരണം ക്ലൈമാക്സ്‌ പ്ലാൻ ചെയ്തത് ദാസങ്കിളിന്റെ ഹോസ്പിറ്റലിൽ ആണെ… ”

“പറേണ പോലെ നീ എന്തിനാ പെണ്ണെ അവിടെ പോയി നിന്നെ…. കെട്ടിയോൻ accident ആയി ഹോസ്പിറ്റലിൽ കിടക്കുന്നു… ന്നറിഞ്ഞാ നീ വല്ലിടത്തും പോയി സങ്കടപെട്ടു നിക്കുവോ… ?” അവൾടെ H.O.D മാം ആണ് ചോദിക്കുന്നെ.

ഉത്തരം എന്നോണം അവൾ അവനെയാണ് നോക്കിയത്…

അവന് ആ ഉത്തരം അറിയാമായിരുന്നു…. എങ്കിലും അവനും ആ ഉത്തരം കാത്തു നിന്നു.. കണ്ണിൽ ഒരു ചെറിയ ഈറനോടെ…

“എനിക്ക് വയ്യാരുന്നു…. സമ്മതിച്ചു തരാൻ…. ഇത് .. പോയീന്ന്……… ഇതിനെ അങ്ങനെ കാണുന്നത് എനിക്ക് ഓർക്കാൻ കൂടി വയ്യാരുന്നു……. ഞാൻ കാണില്ല…. അങ്ങനെ എനിക്കു കാണണ്ട…. അങ്ങനെയെങ്ങാനും പറ്റിയാ ഞാൻ എങ്ങോട്ടെങ്കിലും പോവേ ഉള്ളൂ… ആരും എന്നെ കൂട്ടാൻ നിക്കണ്ട… എനിക്കു കാണണ്ട……. ”

പറഞ്ഞൊപ്പിക്കാൻ അവൾ ബദ്ധപ്പെട്ടു. പിന്നെയും തുടർന്നു…..

നിറഞ്ഞു തുടങ്ങിയ കണ്ണുകളോടെ അവൻ അടുത്തു വന്നു…… മുഖം കൈകളിൽ കോരിയെടുത്തു പിടിച്ച്….

“I love u……..

Happy first anniversary…. my dear പൊട്ടത്തീ….. ”

Written – Nowfiya Beegam

Leave a Reply

Your email address will not be published. Required fields are marked *